Cinema, Politics,

മോഹൻലാലിന്റെ മഹാഭാരതം തീയറ്ററിൽ എത്തിയാൽ തീയറ്റർ തകർക്കും എന്ന് ശശികല

എം ടി എഴുതിയ രണ്ടാമൂഴം മഹാഭാരതം എന്നപേരിൽ റിലീസ് ചെയ്താൽ തീയറ്റർ കാണില്ല എന്നു ഹിന്ദു ഐക്യവേദി അധ്യക്ഷ കെ പി ശശികലയുടെ ഭീഷണി.
വിശ്വാസവുമായി ബന്ധപ്പെട്ടതാണ് മഹാഭാരതം. ചരിത്രത്തെയും വിശ്വാസത്തെയും വികലമാക്കുന്ന കൃതിക്ക് മഹാഭാരതം എന്ന പേര് അംഗീകരിക്കാനാകില്ലെന്നും ശശികല പറയുന്നു. രണ്ടാമൂഴം മഹാഭാരതം എന്ന പേരില്‍ പ്രഖ്യാപിച്ച വേളയില്‍ സോഷ്യല്‍ മീഡിയയില്‍ സംഘപരിവാര്‍ അനുകൂലികള്‍ പ്രതിഷേധവുമായി എത്തിയിരുന്നു.

പ്രവാസി വ്യവസായി ബി ആര്‍ ഷെട്ടിയുടെ നിര്‍മ്മാണത്തില്‍ 1000 കോടി ബജറ്റിലാണ് മഹാഭാരത എത്തുന്നത്. സിനിമയുടെ പ്രീ പ്രൊഡക്ഷന്‍ ആരംഭിച്ചുകഴിഞ്ഞു. വി എ ശ്രീകുമാര്‍ മേനോനാണ് എംടി വാസുദേവന്‍ നായരുടെ രചനയിലുള്ള രണ്ടാമൂഴം സിനിമയാക്കുന്നത്. ഭീമസേനനായാണ് മോഹന്‍ലാല്‍ കഥാപാത്രം. മഹാഭാരത – രണ്ടാമൂഴം എന്നാണ് ചിത്രത്തിന്റെ ഫേസ്ബുക്ക് പേജിന്റെ പേര്. ചിത്രത്തിന്റെ ഒഫീഷ്യൽ പേരോ, പോസ്റ്ററുകളോ ഒന്നും തന്നെ ഇതുവരെ പുറത്ത് വന്നട്ടില്ല.

Cinema,

മേയ് 26 ന് പുലിമുരുകൻ തമിഴ് പതിപ്പ് റിലീസ് ചെയ്യും, ഓഡിയോ പ്രകാശനം ചെയ്യുന്നത് ഉലകനായകൻ

മലയാളത്തിലെ സര്‍വ്വകാല ബോക്‌സ്ഓഫീസ് റെക്കോര്‍ഡിന് ഉടമയായ മോഹന്‍ലാല്‍ ചിത്രം ‘പുലിമുരുകന്റെ’ തമിഴ് പതിപ്പ് തീയേറ്ററുകളിലേക്ക്. ഈ വെള്ളിയാഴ്ച (26) തീയേറ്ററുകളിലെത്തും. ‘പുലിമുരുകന്‍’ എന്നുതന്നെ തമിഴിലും പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ട്രെയ്‌ലര്‍ ഇന്ന് പുറത്തെത്തും. റിലീസിന് മുന്‍പ് ചെന്നൈയില്‍ നടക്കുന്ന ഓഡിയോ റിലീസ് ചടങ്ങില്‍ കമല്‍ഹാസനും വിശാലും പങ്കെടുക്കും.

മലയാളം റിലീസിന് ശേഷം തെലുങ്കില്‍ ‘മന്യംപുലി’ എന്ന പേരില്‍ റിലീസ് ചെയ്തപ്പോഴും ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. റിലീസ്ദിന കളക്ഷനില്‍ പുലിമുരുകനെ മറികടക്കുകയും ചെയ്തിരുന്നു ‘മന്യംപുലി’. പുലിമുരുകന്‍ ആദ്യദിനം നേടിയത് 4.06 കോടിയാണെങ്കില്‍ മന്യംപുലി 5 കോടിക്ക് മേല്‍ കളക്ഷന്‍ പിടിച്ചു.

നൂറ് മുകളിൽ തീയറ്ററിൽ റിലീസ് ചെയ്യാൻ ആണ് നിർമാണ കമ്പനി പ്ലാൻ ചെയ്തിരിക്കുന്നത്. മോഹൻലാൽ തന്നെയാണ് ചിത്രത്തിന്റെ തമിഴ് ഡബ്ബ് ചെയ്തിരിക്കുന്നത്. മലയാളത്തിലും തെലുങ്കിലുമായി 150 കോടി കളക്ടറ് ചെയ്ത ചിത്രം തമിഴ് റിലീസോടെ 200 കോടി ക്ലബ്ബിൽ കയറുമോ എന്നു കാത്തിരുന്ന് കാണാം.

പുലിമുരുകൻ 3D വേർഷൻ ആണ് ആദ്യം റിലീസ് ചെയ്യാൻ പ്ലാൻ ചെയ്തിരുന്നത്. സെൻസർ ചെയ്തു ലഭിക്കാൻ കിട്ടുന്ന
കാലതാമസം കൊണ്ടാണ് റിലീസ് വൈകുന്നത്. മലയാളം 3 ഡി വേർഷൻ റംസാന് തീയറ്ററുകളിൽ എത്തും.

Cinema,

ലാലിന് മുന്നില്‍ അഭിനയിക്കാന്‍ അവര്‍ക്കും അവർക്ക് മുന്നിൽ അഭിനയിക്കാൻ ലാലിനും ഭയമുണ്ടായിരുന്നു’; ഷാജി എന്‍.കരുണ്‍ പറയുന്ന അനുഭവം

വാനപ്രസ്ഥത്തിലെ കുഞ്ഞിക്കുട്ടനെ ലാല്‍ ഗംഭീരമാക്കുമെന്നതില്‍ എനിക്ക് ആശങ്കകളൊന്നുമുണ്ടായിരുന്നില്ല. കലാമണ്ഡലം ബാലസുബ്രഹ്മണ്യമാണ് ലാലിനെ കഥകളി പഠിച്ചത്. ലാല്‍ അത് പഠിച്ച് അവതരിപ്പിച്ചു എന്നതിനെക്കാള്‍ അദ്ദേഹം പുലര്‍ത്തിയ ടൈമിംഗാണ് എന്നെ അമ്പരപ്പിച്ചത്. പത്തുമിനിട്ടില്‍ ഒരാള്‍ പറയുന്ന കാര്യങ്ങള്‍ വളരെ ചെറിയ സമയം കൊണ്ട് കണ്‍വേ ചെയ്യാന്‍ പറ്റുന്നയാളാണ് സിനിമയെ സംബന്ധിച്ച് ഒരു നല്ല നടന്‍. അക്കാര്യത്തില്‍ ലാല്‍ പുലര്‍ത്തിയ ടൈമിംഗ് അവിശ്വസനീയമാണ്. ആരുടെയൊക്കെ മുന്നില്‍നിന്നാണ് ലാല്‍ ആടേണ്ടിയിരുന്നത്. കലാമണ്ഡലം ഗോപി ആശാന്‍, കലാമണ്ഡലം അപ്പുക്കുട്ടി പൊതുവാള്‍, കലാമണ്ഡലം കേശവന്‍ എന്നിവരൊക്കെയാണ് തൊട്ടുമുന്നില്‍. കഥകളിയുടെ മഹാ ആചാര്യന്മാര്‍. ‘ഈ കേമന്മാര്‍ക്ക് മുന്നില്‍നിന്ന് ഞാന്‍ എങ്ങനെ പെര്‍ഫോം ചെയ്യും? പേടിയാകുന്നു. ചെയ്യുന്നത് തെറ്റിപ്പോയാലോ.’ ഒരിക്കല്‍ ലാല്‍ തന്നെ ചോദിച്ചതാണിത്. ഇതേ ഭയം അവര്‍ക്കുമുണ്ടായിരുന്നു. ‘ഈ മനുഷ്യന് മുന്നില്‍ നിന്ന് ഞങ്ങളെങ്ങനെ അഭിനയിക്കും?’ സത്യത്തില്‍ ഈ കൊടുക്കല്‍ വാങ്ങല്‍ തന്നെയായിരുന്നു വാനപ്രസ്ഥത്തിന്റെ വിജയം. പരസ്പരം ബഹുമാനിക്കുന്ന ഒരു കൂട്ടം കലാകാരന്മാര്‍. ആ ബഹുമാനത്തില്‍നിന്നാണ് ഭയം ജനിക്കുന്നത്. അതവരെ കൂടുതല്‍ ശ്രദ്ധയോടെ കാര്യങ്ങള്‍ ചെയ്യാന്‍ പ്രേരിപ്പിക്കുകയാണ്. അത് ഫിലിം മേക്കിംഗിനെ ആവേശമുള്ളതാക്കി. ആ സിനിമയുടെ സ്വത്വം എന്ന് പറയുന്നതും അതാണ്. – ഷാജി എൻ കരുൺ

മികച്ച നടനുള്ളതും മികച്ച നിര്മാതാവിനും ഉള്ള ദേശിയ പുരസ്കാരം സ്വന്തമാക്കി ചിത്രമായിരുന്നു 1999 ൽ പുറത്തിറങ്ങിയ മോഹൻലാൽ കഥകളി നടനായി അഭിനയിച്ച വാനപ്രസ്ഥം. കുഞ്ഞികുട്ടൻ എന്നായിരുന്നു മോഹൻലാൽ അവതരിപ്പിച്ച കഥാപാത്രത്തിന്റെ പേര്. ലാൽ തന്നെയാണ് ചിത്രം നിർമ്മിച്ചതും.

Cinema,

മോഹൻലാൽ ഫസ്റ്റ് ലുക്ക് പോസ്റ്റ് എത്തി

മൈൻഡ് സെറ്റ് മൂവിസിന്റെ ബാനറിൽ അനിൽ കുമാർ നിർമ്മിച്ചു സാജിദ് യാഹിയ സംവിധാനം ചെയ്യുന്ന മോഹൻലാൽ എന്ന ചിത്രത്തിന്റെ ആദ്യ ലുക്ക് പോസ്റ്റ് എത്തി.

ഇന്ദ്രജിത്തും മഞ്ജു വാര്യരും പ്രധാന വേഷത്തിൽ എത്തുന്ന ചിത്രത്തിൽ മോഹൻലാൽ ആരാധകന്റെ കഥയാണ് പറയുന്നത്.

ഇന്ദ്രജിത് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര് സേതുമാധവൻ എന്നാണ്. മഞ്ജു വാര്യർ മീനുക്കുട്ടിയായി എത്തുന്നു.

മോഹൻലാലിന്റെ ജന്മദിനത്തിന്റെ ഭാഗമായി ആണ് ആദ്യ ലുക്ക് പോസ്റ്റർ ഇന്ന് ഇറക്കിയത്.

ചങ്കല്ല, ചങ്കിടിപ്പാണ് എന്നു ടാഗ് ലൈനോട് കൂടിയാണ് ചിത്രം എത്തുന്നത്. കടുത്ത മോഹൻലാൽ ആരാധകൻ ആണ് സംവിധായകൻ ആയ സാജിദ് യാഹിയ.

Cinema,

ലാലേട്ടനെ നായകനാക്കി വേൾഡ് ക്ലാസ് ചിത്രം ചെയ്യണം എന്ന് അൽഫോൻസ് പുത്രൻ

മലയാളികൾ ഏറ്റവും കൂടുതൽ ആഘോഷിക്കുന്ന ദിവസങ്ങളിൽ ഒന്നാണ് ഇന്ന്. മലയാള സിനിമയുടെ സ്വകാര്യ അഹങ്കാരം പത്മശ്രീ ഭരത് മോഹൻലാലിന്റെ ജന്മദിനമാണ് ഇന്ന്.

മലയാള സിനിമയിലെയും ഇന്ത്യൻ സിനിമയിലെയും പ്രമുഖ താരങ്ങൾ ആശംസകൾ നൽകിയ ഇന്ന്, ഇന്ത്യൻ ക്രിക്കറ്റ് താരം സെഗ്‌വാഗ് ആശംസകൾ നൽകിയിരുന്നു.

മലയാളത്തിന്റെ യുവ സൂപ്പർ സ്റ്റാർ സംവിധായകനും മോഹൻലാൽ ആരാധകനായ അൽഫോൻസ് പുത്രനും ഫേസ്ബുക്കിലൂടെ ആശംസകൾ നൽകിയിരുന്നു.

അൽഫോൻസ് ഇട്ട പോസ്റ്റിൽ ആണ് ആരാധകൻ മോഹൻലാലിനെ വെച്ചു മങ്കത പോലെ ഒരു ചിത്രം ചെയ്തുടെ എന്നു ചോദിച്ചത്. അതിന് വ്യക്തമായ ഉത്തരവും നൽകി അൽഫോൻസ്.

” എനിക്ക് മോഹൻലാൽ എന്നു പറയുന്നത് ക്ലിന്റ് എസ്റ്റവുഡ്, ടോസിറ മിഫുൻ, മർലൻ ബ്രാൻഡോ, അൽ പാച്ചിനോ, റോബർട്ട് രി നിരോ എന്നിവരെക്കാൾ ഒക്കെ മേലെയാണ്. അപ്പോൾ ഞാൻ മങ്കത്ത പോലെ പടം എടുക്കണോ, അതോ വേൾഡ് ക്ലാസ് പടം എടുക്കണോ..?? ” അൽഫോൻസ് പുത്രൻ ചോദിക്കുന്നു.

Cinema, Entertainment, Exclusive News,

വെളിപാടിന്റെ പുസ്തകം ലാൽ ജോസ് മോഹൻലാൽ ചിത്രത്തിന് പേരായി

മോഹൻലാലിനെ നായകനാക്കി ലാൽ ജോസ് സംവിധാനം ചെയ്യുന്ന ആദ്യ ചിത്രത്തിന് പേരായി. വെളിപാടിന്റെ പുസ്തകം എന്നാണ് പേര്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ് നിർമാണം.

ഒരു കോളേജിൽ പുതുതായി ചുമതലയേൽക്കുന്ന പ്രിൻസിപ്പാൾ ആണ് പ്രൊഫെസ്സർ മൈക്കിൾ ഇടിക്കുള. ലാൽ ജോസിന്റെ പുതിയ ചിത്രത്തിൽ മോഹൻലാൽ പ്രൊഫ. മൈക്കിൾ ഇടിക്കുളയായി എത്തുന്നത്.

ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമിക്കുന്ന ചിത്രത്തിലൂടെയാണ് മോഹൻലാലും ലാൽ ജോസും ആദ്യമായി ഒന്നിക്കുന്നത്. ചിത്രം മേയ് പതിനേഴിന്‌ തിരുവനന്തപുരത്തെ തുമ്പ സെന്റ് സവയേഴ്‌സ് കോളേജിൽ ചിത്രീകരണം ആരംഭിച്ചു.

നിരവധി ഹിറ്റ് ചിത്രങ്ങൾക്ക് തിരക്കഥ രചിച്ച ബെന്നി പി നായരമ്പലമാണ് ഈ ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്.

അങ്കമാലി ഡയറിസ് ഫെയിം അന്ന രേഷ്മയാണ് ചിത്രത്തിലെ നായിക. പ്രിയങ്ക മറ്റൊരു പ്രധാന വേഷം ചെയ്യുന്നു.

അദ്ധ്യാപകരും വിദ്യാർത്ഥികളും തമ്മിലുള്ള ആരോഗ്യപരമായ ബന്ധമാണ് ഏറെ രസകരമായി ചിത്രത്തിൽ പറയുന്നത്. ഗുരു ശിഷ്യ ബന്ധത്തിന്റെ മറ്റൊരു മുഖമാണ് ഈ ചിത്രം.

അനൂപ് മേനോൻ മുന്തിരിവള്ളികൾ തളിർക്കുമ്പോൾ ചിത്രത്തിന് ശേഷം വീണ്ടും മോഹൻലാലിന് ഒപ്പം ഒന്നിക്കുന്നു.

സിദ്ദിക്ക്, സലിം കുമാർ, കലാഭവൻ ഷാജോണ്, ശിവജി ഗുരുവായൂർ, അങ്കമാലി ഡയറിസിലെ വില്ലനായ അപ്പാണി രവിയായ ശരത് കുമാർ, ആനന്ദം ഫെയിം അരുൺ, സ്വപ്ന എന്നിവർ പ്രധാന വേഷങ്ങൾ ചെയ്യുന്നു.

ഷാൻ റഹ്മാൻ സംഗീത സംവിധാനം ചെയ്യുന്ന ചിത്രത്തിൽ വയലാർ ശരത് ചന്ദ്രവർമ, റഫീക്ക് അഹമ്മദ്, സന്തോഷ് വർമ്മ, അനിൽ പനച്ചൂരാൻ, മനു രഞ്ജിത് എന്നിവർ ആണ് ഗാന രചയിതാക്കൾ.

വിഷ്ണു ശർമ്മ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രം ഓണത്തിന് മാക്സ് ലാബ് തീയറ്ററുകളിൽ എത്തിക്കും.

News,

പീഡിപ്പിക്കാന്‍ ശ്രമിച്ച സ്വാമിയുടെ ജനനേന്ദ്രിയം വിദ്യാര്‍ത്ഥിനി മുറിച്ചുനീക്കി

ലൈംഗിക അതിക്രമം തടയാന്‍ പ്ലസ് ടു വിദ്യാര്‍ത്ഥിനി യുവാവിന്റെ ജനനേന്ദ്രിയം മുറിച്ചു. തിരുവനന്തപുരത്താണ് സംഭവം. കൊല്ലം പന്മന ആശ്രമത്തിലെ ഗംഗേശാനന്ദ തീര്‍ത്ഥപാദര്‍(ഹരി) എന്ന പേരില്‍ അറിയപ്പെടുന്ന സ്വാമിയുടെ ജനനേന്ദ്രിയമാണ് പീഡനശ്രമം തടയാനായി പെണ്‍കുട്ടി മുറിച്ചുമാറ്റിയത്.

സംഭവത്തെക്കുറിച്ച് പേട്ട പൊലീസ് നല്‍കുന്ന വിവരങ്ങള്‍ ഇപ്രകാരമാണ്. പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടിയുടെ വീട്ടില്‍ സ്വാമി എന്നറിയപ്പെടുന്ന ഹരി നിരന്തരം എത്തുമായിരുന്നു. രണ്ടുവര്‍ഷത്തോളമായി ഈ പെണ്‍കുട്ടിയുടെ വീടുമായി ബന്ധം പുലര്‍ത്തിയിരുന്ന ഇയാള്‍ പലപ്പോഴും ലൈംഗിക ചേഷ്ടകള്‍ കാണിക്കുകയും മോശമായി സംസാരിക്കുകയും ചെയ്തിരുന്നു. അസുഖം ബാധിച്ച അച്ഛനും അമ്മയും മാത്രമാണ് പെണ്‍കുട്ടിയുടെ വീട്ടിലുളളത്. അമ്മയുമായുളള സൗഹൃദം മുതലെടുത്താണ് ഇയാള്‍ വീടുമായി ബന്ധം സ്ഥാപിക്കുന്നത്. നേരത്തെയും സ്വാമി തന്നെ പീഡിപ്പിച്ചിരുന്നതായി പെണ്‍കുട്ടി മൊഴി നല്‍കിയിട്ടുണ്ട്. ഇന്നലെ വൈകിട്ടും വീട്ടിലെത്തിയ സ്വാമി എന്നറിയപ്പെടുന്ന ഹരി പെണ്‍കുട്ടിയോട് മോശമായി പെരുമാറി.

തുടര്‍ന്ന് പീഡിപ്പിക്കാന്‍ ശ്രമിച്ചപ്പോള്‍ നേരത്തെ കൈയില്‍ കരുതിയിരുന്ന കത്തി ഉപയോഗിച്ച് അയാളുടെ ജനനേന്ദ്രിയം മുറിച്ചതെന്ന് പെണ്‍കുട്ടി മൊഴി നല്‍കിയതായി പൊലീസ് പറഞ്ഞു. തുടര്‍ന്ന് രക്തംവാര്‍ന്ന് കിടന്ന യുവാവിനെ പെണ്‍കുട്ടിയുടെ വീട്ടുകാരാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചതിന് പോസ്‌കോ നിയമപ്രകാരം യുവാവിനെതിരെ കേസെടുത്തതായി പൊലീസ് അറിയിച്ചു. പെണ്‍കുട്ടി പേട്ട പൊലീസ് സ്റ്റേഷനില്‍ എത്തി മൊഴി നല്‍കിയിരുന്നു. സംഭവത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.

Cinema,

ലാലേട്ടൻ ബഹ്‌റിനിൽ, ഫോട്ടോസ് കാണാം.

ആവേശ തിരയിളക്കി മലയാളത്തിന്റെ താരരാജാവ് ശ്രി. മോഹൻലാൽ ബഹറിനിൽ എത്തി. ആരാധകർ ആവേശത്താൽ ഇളകി മറിഞ്ഞു.

ശ്രി. മുരളീധരൻ പള്ളിയതും സംഘവും ഒരുക്കുന്ന “നിങ്ങളോടൊപ്പം” മെഗാ താരനിശയിൽ പങ്കെടുക്കാൻ ശ്രി. മോഹൻലാൽ ഇന്ന് രാവിലെ എമിരേറ്റ്സ് വിമാനത്തിൽ ബഹ്‌റൈൻ വിമാനത്താവളത്തിൽ എത്തിച്ചേർന്നു. സംഘടകർ അദ്ദേഹത്തിന് ഊഷ്മളമായ സ്വീകരണമാണ് ഒരുക്കിയത്. സ്ത്രീകളും കുട്ടികളും അടക്കം വൻ ജനാവലിയാണ് അദ്ദേഹത്തെ വരവേൽക്കാൻ അതിരാവിലെ മുതൽ കാത്തുനിന്നത്.ലാൽകെയർ അസോസിയേഷൻ ഒരുക്കിയ എല്ലാ സുരക്ഷാ ക്രമീകരണങ്ങളും വകവെക്കാതെ,അദ്ദേഹത്തിന്റെ ആരാധകർ സ്‌നേഹാദരവുകൾ കൊണ്ട് ലാലേട്ടനെ വീർപ്പുമുട്ടിച്ചു. നന്നേ പണിപ്പെട്ടാണ് ലാൽ കെയർ വോളന്റിയേഴ്‌സ് അദ്ദേഹത്തെ വാഹനത്തിൽ എത്തിച്ചത്.
ഇന്ന് വൈകിട്ട് കൃത്യം 7 മണിക്ക് മെഗാ ഷോ ആരംഭിക്കും. പാസുകൾ നേരത്തെ തന്നെ കരസ്ഥമാക്കി നിങ്ങളുടെ സീറ്റുകൾ ഉറപ്പുവരുത്തണമെന്ന് സംഘടകർ അറിയിച്ചു.

Cinema,

മഞ്ജു വാര്യർ നേതൃത്വം നൽകുന്ന സംഘടനക്ക് പിന്തുണയുമായി പ്രിത്വിരാജ്

മലയാള സിനിമയില്‍ സ്ത്രീകള്‍ക്കായി പുതിയ സംഘടന. വുമണ്‍ കളക്ടീവ് ഇന്‍ സിനിമാ എന്ന പേരിലാണ് സംഘടന. മഞ്ജു വാര്യര്‍, ബീനാ പോള്‍, പാര്‍വതി തിരുവോത്ത്, ദീദി ദാമോദരന്‍,വിധു വിന്‍സെന്റ്, റിമാ കല്ലിങ്കല്‍, സജിതാ മഠത്തില്‍ എന്നിവര്‍ ഉള്‍പ്പെടെ പതിനഞ്ചംഗ കോര്‍ കമ്മിറ്റിയാണ് സംഘടനാ രൂപീകരണത്തിന് മുന്‍കയ്യെടുക്കുന്നത്. താരങ്ങളും ചലച്ചിത്ര സാങ്കേതിക പ്രവര്‍ത്തകരും ഈ സംഘടനയുടെ ഭാഗമാണ്. രമ്യാ നമ്പീശന്‍, സയനോര, ഗീതു മോഹന്‍ദാസ്, പദ്മപ്രിയ, ഭാവന തുടങ്ങിയവരും കോര്‍ കമ്മിറ്റിയിലുണ്ട്. സംഘടനയുടെ ഔദ്യോഗിക പ്രഖ്യാപനത്തിന് മുന്നോടിയായി കോര്‍ കമ്മിറ്റി അംഗങ്ങള്‍ ഇന്ന് വൈകിട്ട് മുഖ്യമന്ത്രിയെ കാണും. ചലച്ചിത്ര മേഖലയിലുള്ള സ്ത്രീകളുടെ സുരക്ഷിതത്വം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ മുഖ്യമന്ത്രിയുമായി സംഘടനാ പ്രവര്‍ത്തകര്‍ ചര്‍ച്ച ചെയ്യും.

സ്ത്രീകളുടെ ഈ സിനിമാ കൂട്ടായ്മയ്ക്ക് ആശംസയര്‍പ്പിച്ച് നടന്‍ പൃഥ്വിരാജ്. മലയാള സിനിമയിലെ സ്ത്രീ കൂട്ടായ്മയായ വുമന്‍ ഇന്‍ സിനിമ കളക്റ്റീവിന്റെ കൂടെ നില്‍ക്കുന്നത് ഒരു ബഹുമതിയായികാണുമെന്നും എല്ലായ്‌പ്പോഴും ഒപ്പമുണ്ടാകുമെന്നും പൃഥ്വി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

നേരത്തെ ചലച്ചിത്ര നടി കൊച്ചിയില്‍ ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട സിനിമാ മേഖലയിലെ സ്ത്രീ സുരക്ഷയെക്കുറിച്ച് വ്യാപക ചര്‍ച്ചയുണ്ടായിരുന്നു. താരസംഘടനായ അമ്മ നടിമാര്‍ ഒറ്റയ്ക്ക് യാത്ര ചെയ്യരുതെന്ന് നിര്‍ദ്ദേശിച്ചതും ഏറെ വിവാദങ്ങള്‍ ക്ഷണിച്ചുവരുത്തി.

അമ്മ സംഘടനയിലെ പ്രമുഖൻ ആണ് ചലച്ചിത്ര നടി അപമാനിച്ചത് എന്നു പരക്കെ ആക്ഷേപം ഉണ്ടായിരുന്നു. കേസിലെ പ്രതികളെ പോലീസ് അറസ്റ്റ് ചെയ്‌തെങ്കിലും തുടർ നടപടികൾ ഉണ്ടായില്ല.

നടിയെ ആക്രമിക്കപ്പെട്ട സംഭവത്തിൽ പൃഥ്വിരാജ്, മഞ്ജു വാര്യർ, മോഹൻലാൽ തുടങ്ങിയവർ ശക്തമായി പ്രതികരിച്ചിരുന്നു.

നടിമാരുടെ പുതിയ സംഘടനക്ക് ഫെഫ്കയുടെ പിന്തുണയും ഉണ്ട്.

Cinema,

ആറാംതമ്പുരാൻ ശ്രേണിയിലേക്ക് മോഹൻലാൽ ഷാജി കൈലാസ് ടീം ചിത്രം

മോഹൻലാൽ ഷാജി കൈലാസ് ടീം വീണ്ടും വരുന്നു. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ് ചിത്രം നിർമ്മിക്കുന്നത്.

കണിമംഗലം ജഗന്നാഥനോ പുവള്ളി ഇന്ദുചൂടനോ ശ്രേണിയിൽ പെട്ട ഒരു ചിത്രവുമായി മോഹൻലാലിനൊപ്പം തിരിച്ചു വരാനുള്ള തയ്യാറെടുപ്പിൽ ആണ് ഷാജി കൈലാസ്.

ആശിർവാദ് സിനിമസിന് ഏറെ കടപ്പെട്ട സംവിധായകരിൽ ഒരാൾ ആണ് ഷാജി കൈലാസ്. ആശിർവാദ് സിനിമാസിന്റെ ആദ്യ നിർമാണ സംരഭം നരസിംഹം സംവിധാനം ചെയ്തത് ഷാജി കൈലാസ് ആണ്. ആശിർവാദ് സിനിമാസിന്റെയും മലയാള സിനിമ ചരിത്രത്തിലും എന്നും മികച്ച സ്ഥാനം നേടിയ ചിത്രമാണ് നരസിംഹം.

രഞ്ജി പണിക്കർ മോഹൻലാലിന് വേണ്ടി തിരക്കഥയെഴുതുന്ന ചിത്രം ആക്ഷൻ ഫാമിലി ഡ്രാമ ഗണത്തിൽ പെടുന്നതാണ്.

” നീണ്ട 8 വർഷങ്ങൾക്ക് ശേഷം ഞാനും ലാലും ഒന്നിക്കുന്ന ചിത്രമാണിത്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആണ് ചിത്രം വരുന്നത്. ലാലിന്റെ ഒരു മികച്ച ആക്ഷൻ ചിത്രമായിരിക്കും ഇത് – ഷാജി കൈലാസിന്റെ വാക്കുകൾ “

ഞാനും ലാലും ഒന്നിക്കുമ്പോൾ പ്രേക്ഷകർ ആഗ്രഹിക്കുന്നത് നരസിംഹമോ ആറാംതമ്പുരാനോ പോലെയുള്ള ചിത്രങ്ങളാണ്. അങ്ങനെ ഉള്ള പ്രേക്ഷകരെ പൂർണ്ണമായും തൃപ്തിപ്പെടുത്തുന്ന ചിത്രമായിരിക്കും ഇത്.

തിരക്കഥ അവസാന ഘട്ടത്തിൽ ആയ ചിത്രം ഈ വർഷം തന്നെ ചിത്രീകരണം ആരംഭിക്കും.

രഞ്ജി പണിക്കർ പൂർത്തിയാക്കിക്കൊണ്ടിരിക്കുന്ന തിരക്കഥയിൽ താൻ പൂർണ സന്തുഷ്ടൻ ആണെന്നും ഷാജി കൈലാസ് പറയുന്നു.

ബാബ കല്യാണിയും റെഡ് ചിലിസും നാട്ടുരാജാവും അലി ഭായ് ഒക്കെയും മാസ്സ് ഗണത്തിൽ പെടുന്ന മോഹൻലാൽ ഷാജി കൈലാസ് ചിത്രങ്ങൾ ആണ്.

കുടുബത്തോടൊപ്പം വേനൽ അവധി ആഘോഷിക്കുന്ന മോഹൻലാൽ ഈ മാസം അവസാന വാരം ലാൽ ജോസ് ചിത്രത്തിൽ ജോയിൻ ചെയ്യും.

ലാൽ ജോസ് ചിത്രത്തിൽ കോളേജ് പ്രിൻസിപ്പൽ വേഷത്തിൽ എത്തുന്ന മോഹൻലാൽ ആദ്യ ഷെഡ്യൂൾ പൂർത്തിയാക്കിയ ശേഷം ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന വില്ലന്റെ അവസാന ഷെഡ്യൂളിൽ ജോയിൻ ചെയ്യും.

ആശിർവാദ് സിനിമാസിന്റെ ബാനറിൽ ഉള്ള ഒടിയൻ ആണ് മോഹൻലാൽ ഈ വർഷം ചെയ്യുന്ന മറ്റൊരു ചിത്രം.

വില്ലൻ ജൂലൈ അവസാനം റിലീസ് ചെയ്യും. ലാൽ ജോസ് ചിത്രം ഓണത്തിന് തീയറ്ററുകളിൽ എത്തും.