Technology,

അയച്ചയാള്‍ ഡിലീറ്റ് ചെയ്ത വാട്സ്ആപ് മെസേജ് എങ്ങനെ തിരിച്ചെടുക്കാം..?

ആരെങ്കിലും നിങ്ങള്‍ക്കയച്ച വാട്സ്ആപ് മെസേജ് ഡിലീറ്റ് ചെയ്താലും തിരിച്ചെടുക്കാന്‍ വഴിയുണ്ടെന്ന് റിപ്പോര്‍ട്ട്. വാട്സ്ആപ് പുതുതായി പുറത്തിറക്കിയ ഡിലീറ്റ് ഫോര്‍ എവരിവണ്‍ ഓപ്ഷന്‍ ഉപയോഗിച്ച് ഡിലീറ്റ് ചെയ്ത മെസേജുകള്‍ പോലും തിരിച്ചെടുക്കാനാകും. ഗൂഗിള്‍ പ്ലേയില്‍ നിന്നുള്ള ഒരു ആപ്പും തേഡ് പാര്‍ട്ടി ലോഞ്ചര്‍മാരായ നോവലോഞ്ചറും സ്റ്റോക് ആന്‍ഡ്രോയിഡുമാണ് ഡിലീറ്റ് ചെയ്ത വാട്സ് ആപ് സന്ദേശങ്ങളെ തിരികെ കിട്ടാന്‍ സഹായിക്കുന്നത്.  സ്പാനിഷ് ആന്‍ഡ്രോയിഡ് ബ്ലോഡ് Android Jefe ആണ് ഇത് സംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ടിരിക്കുന്നത്. ഒരിക്കല്‍ ഡിലീറ്റ് ചെയ്ത മെസേജുകള്‍ ഉപകരണങ്ങളുടെ നോട്ടിഫിക്കേഷന്‍ ലോഗില്‍ ഉണ്ടാകുമെന്ന സാധ്യത ഉപയോഗിച്ചാണ് സന്ദേശങ്ങള്‍ തിരിച്ചുപിടിക്കുന്നത്. സന്ദേശം അയച്ചയാള്‍ ഡിലീറ്റ് ചെയ്താല്‍ പോലും ഈ സന്ദേശങ്ങളെ തിരിച്ചെടുക്കാനാകുമെന്നാണ് ബ്ലോഗ് പറയുന്നത്.  വാട്സ് ആപ് സന്ദേശങ്ങള്‍ തിരിച്ചുപിടിക്കാനുള്ള വഴികള്‍  * നോട്ടിഫിക്കേഷന്‍ ഹിസ്റ്ററി എന്ന ആന്‍ഡ്രോയിഡ് ആപ് ഗൂഗിള്‍ പ്ലേയില്‍ നിന്നും ഡൌണ്‍ലോട് ചെയ്യുകയാണ് ആദ്യപടി. ഡൌണ്‍ലോഡിന് ശേഷം മെസേജുകള്‍ ആന്‍ഡ്രോയിഡ് നോട്ടിഫിക്കേഷന്‍ ലോഗില്‍ പോയി തിരഞ്ഞാല്‍ മതിയാകും.  *

News,

യുവതിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി, സിപിഎം ലോക്കല്‍ കമ്മറ്റി സെക്രട്ടറി പ്രതിയായ കേസ് പൊലീസ് അട്ടിമറിക്കുന്നുവെന്ന് ആരോപണം

തിരുവല്ല: സിപിഎം ലോക്കല്‍ കമ്മറ്റി സെക്രട്ടറി യുവതിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസ് പൊലീസ് അട്ടിമറിക്കുന്നുവെന്ന് ആരോപണം. ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിട്ടും തിരുവല്ല ടൌണ്‍ നോര്‍ത്ത് ലോക്കല്‍ സെക്രട്ടറിയായിരുന്ന സജിമോനെ അറസ്റ്റ് ചെയ്യുന്നില്ലെന്നാണ് പരാതി. പീഡനത്തിനിരയായ യുവതി പെണ്‍കുഞ്ഞിന് ജന്മം നല്‍കിയിരുന്നു. ആരോപണത്തെ തുടര്‍ന്ന് സജിമോനെ സിപിഎം സസ്‌പെന്റ് ചെയ്തിരുന്നു. ഭര്‍തൃമതിയും രണ്ട് കുഞ്ഞുങ്ങളുടെ അമ്മയുമായ യുവതിയാണ് പരാതിയുമായി രംഗത്തെത്തിയത്. പാര്‍ട്ടികുടുംബത്തിലെ യുവതിയെ തിരുവല്ല ടൗണ്‍ നോര്‍ത്ത് ലോക്കല്‍ കമ്മറ്റി സെക്രട്ടറിയായിരിക്കെ സജിമോന്‍ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയെന്നാണ് പരാതി. യുവതിയുടെ പരാതിയില്‍ പൊലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കുകയും ചെയ്തു. അതേസമയം യുവതി പെണ്‍കുട്ടിക്ക് ജന്മം നല്‍കി ഒരു മാസമാകാറായിട്ടും പൊലീസ് തുടര്‍നടപടികള്‍ സ്വീകരിച്ചിട്ടില്ല. സജിമോന്റെ മൊബൈല്‍ ഫോണ്‍ സ്വിച്ച്ഓഫായതിനാല്‍ കണ്ടു പിടിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നാണ് പോലീസിന്റെ നിലപാട്. ആരോപണത്തെ തുടര്‍ന്ന് സജിമോനെ പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്റ് ചെയ്തിരുന്നു. സി പി എം സംസ്ഥാന സെകട്ടറിക്കും, ജില്ലാ സെക്രട്ടറിക്കും ഈ കുടുംബം പരാതി നല്‍കിയിട്ടുണ്ട്.

Sabarimala Updates,

ശബരിമലയില്‍ സുരക്ഷാ വീഴ്ചയും ആചാരലംഘനവും; സുരക്ഷാക്രമീകരണങ്ങള്‍ മറികടന്ന് യുവതി സന്നിധാനത്ത്

സന്നിധാനം: ശബരിമലയില്‍ സുരക്ഷാക്രമീകരണങ്ങള്‍ മറികടന്ന് യുവതി സന്നിധാനത്തെത്തി. കനത്ത സുരക്ഷാ വീഴ്ചയും ആചാരലംഘനവുമാണ് നടന്നിരിക്കുന്നത്. തെലങ്കാനയില്‍ നിന്നുള്ള പാര്‍വതിയെന്ന 31 വയസുകാരിയാണ് ആചാരങ്ങള്‍ ലംഘിച്ച് മലചവിട്ടിയത്. ഇന്ന് രാവിലെയാണ് യുവതി ശബരിമലയിലെത്തിയത്. നടപ്പന്തലില്‍ നിന്നുമാണ് ഇവരെ പൊലീസ് പിടികൂടിയത്. വിശദമായ ചോദ്യം ചെയ്യലിന് വേണ്ടി യുവതിയെ പമ്പ പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി.

Health,

സ്ത്രീകൾ വലിയ ലിംഗം ആഗ്രഹിക്കുന്നുണ്ടോ..?

ഒരുപാട് പുരുഷന്മാർ ചോദിക്കാൻ ആഗ്രഹിക്കുന്നതും എന്നാൽ ചോദിക്കാൻ മടിക്കുന്നതുമായ ഒരു ചോദ്യമാണ് സ്ത്രീകൾ വലിയ ലിംഗം ആഗ്രഹിക്കുവോ..?? ഇങ്ങനെ ഒരു സംശയത്തിന് ഏറ്റവും കൂടുതൽ പ്രചരണം നൽകിയത് ഇവിടെയുള്ള വ്യാജ ഡോക്ടർമാർ തന്നെയാണ്. പിന്നെ സെക്സോളജിസ്റ് എന്ന വ്യാജേന നടക്കുന്നവരും സെക്സ് സംശയങ്ങൾ തീർക്കാൻ വേണ്ടത്ര എസ്പ്രിയൻസ് ഇല്ലാവത്തവരും ആണ്. സ്ത്രീകൾ ആഗ്രഹിക്കുന്നത് നല്ലൊരു കുടുംബ ജീവിതം ആണ്. അതിൽ ഉപരി നല്ലൊരു ദാമ്പത്യ ജീവിതം ആണ്. വലിപ്പമുള്ളതായിരിക്കണം ലിംഗമല്ല. മറിച്ച് വലിയ മനസ്സ് ഉള്ളവർ ആയിരിക്കണം. കുടുംബ ജീവിതത്തിൽ വളരെ പ്രാധാന്യം ഉള്ളത് തന്നെയാണ് ലൈംഗീക ജീവിതം, പക്ഷെ വലിപ്പമുള്ള ലിംഗം ഉണ്ടെങ്കിൽ സ്ത്രീകളെ കൂടുതൽ ആകർഷിക്കാം എന്നുള്ളത് ഏറ്റവും വലിയ തെറ്റിദ്ധാരണ തന്നെയാണ്. സ്ത്രീകളുടെ യോനി നാളത്തിന്റെ ഒന്നര ഇഞ്ച് മാത്രം ആണ് സ്ത്രീകൾക്ക് സെൻസ് ചെയ്യാൻ കഴിയുന്നത്. ആ ഒരു ഭാഗം കടന്ന് കഴിഞ്ഞാൽ ഒരിക്കലും അവർക്ക് സെൻസ് ചെയ്യാൻ കഴിയില്ല. ഈ ആദ്യ ഒന്നര ഇഞ്ച്

Health,

ചൂടു വെള്ളത്തിൽ മഞ്ഞൾപ്പൊടിയിട്ടു തിളപ്പിച്ചു കുടിക്കുന്നതിന്റെ ഗുണങ്ങൾ

ഇഞ്ചിയുടെ വർഗ്ഗത്തിൽപെട്ട ഒരു ചെടിയാണു മഞ്ഞൾ. ഇംഗ്ലീഷിൽ ‘ടർമറിക്’(Turmeric) ഹിന്ദിയിൽ ‘ഹൽദി‘(हल्दी) എന്നു അറിയപ്പെടുന്ന മഞ്ഞൾ ഇന്ത്യ, ചൈന, ഈസ്റ്റ് ഇൻഡീസ് എന്നിവിടങ്ങളിൽ കൃഷി ചെയ്യുന്നു. ഇന്ത്യയിൽ ആന്ധ്രപ്രദേശ്, മഹാരാഷ്ട്ര, തമിഴ്‌നാട്, ഒറീസ തുടങ്ങിയ സംസ്ഥാനങ്ങളിലാണ്‌‍ മഞ്ഞൾ കൃഷിയുള്ളത്. നട്ട് ഏഴെട്ടു മാസമാകുമ്പോൾ മഞ്ഞൾ ചെടി പിഴുത് മഞ്ഞൾ വിളവെടുക്കുന്നു. ശേഖരിച്ച മഞ്ഞൾ പുഴുങ്ങി ഉണക്കി പാകപ്പെടുത്തിയാണ് ഭക്ഷണത്തിലും മറ്റും ഉപയോഗിക്കുന്ന മഞ്ഞൾ തയ്യാറാക്കുന്നത്. മഞ്ഞളിന്റെ പൊടി കറിപ്പൊടികളിലും ഭക്ഷണസാധനങ്ങൾക്ക്‌ നിറം നൽകാനും സൗന്ദര്യസംവർദ്ധകവസ്തുക്കളിലും ഉപയോഗിക്കുന്നു. ആയുർവേദത്തിൽ ചില മരുന്നുകളിലും അണുനാശിനിയായും ഉപയോഗിച്ചുവരുന്ന മഞ്ഞളിന്റെ രോഗനാശനശക്തിയെക്കുറിച്ച്‌ ധാരാളം ഗവേഷണങ്ങൾ നടക്കുന്നുണ്ട്. മഞ്ഞളിൽ അടങ്ങിയിട്ടുള്ള കുർക്കുമിൺ(Curcumin)എന്ന പദാർഥത്തിന് കാൻസറിനെ പ്രതിരോധിക്കാൺ കഴിവുണ്ടെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്.ഭാരതത്തിലെപല ചടങ്ങുകളിലും അനുഷ്ഠാനങ്ങളിലും മഞ്ഞൾ ഉപയോഗിക്കാറുണ്ട്.ചൂട് വെള്ളത്തില്‍ അല്‍പ്പം മഞ്ഞള്‍ പൊടി ഇട്ട് തിളപ്പിച്ച്‌ കുടിച്ചാല്‍ ശരീരത്തില്‍ ഉണ്ടാകുന്ന ആരോഗ്യ ഗുണങ്ങള്‍ എന്തൊക്കെ എന്ന് അറിയണ്ടേ താഴെ കൊടുത്തിരിക്കുന്ന വീഡിയോ കാണുക .

Cinema,

ഒരു മാസ്സ് ചിത്രം പ്രതീക്ഷിച്ചു പ്രണവിന്റെ ചിത്രത്തിന് ടിക്കറ്റ് എടുക്കേണ്ടന്ന് ജീത്തു ജോസഫ്

ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമിച്ചു ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന പ്രണവ് മോഹൻലാൽ ആദ്യമായി നായക വേഷത്തിൽ എത്തുന്ന ചിത്രമാണ് ആദി.

ത്രില്ലർ ശ്രേണിയിൽ വരുന്ന ഒരു റോഡ് മൂവി ആണ് ആദി. പ്രണവിന്റെ അരങ്ങേറ്റ ചിത്രമായ ആദി ഹിന്ദി, തമിഴ്, തെലുഗു ചിത്രങ്ങളുടെ ശ്രേണിയിൽ വരുന്ന മാസ്സ് ആക്ഷൻ ചിത്രം അല്ലെന്ന് സംവിധായകൻ പറയുന്നു.

ചിത്രത്തിന്റെ ലൊക്കേഷനിൽ നിന്നുള്ള ആക്ഷൻ രംഗങ്ങളുടെ ലീക്ക് ഫോട്ടോ സോഷ്യൽ മീഡിയയിൽ മോഹൻലാൽ ആരാധകർ ആഘോഷമാക്കിയിരുന്നു.

ചിത്രത്തിന്റെ വേണ്ടി പാർകൗർ പരിശീലിച്ചതും ചിത്രീകരണത്തിന് ഇടയിൽ ഡ്യുപ്പ് ഇല്ലാതെ അപകടം പറ്റിയതും വലിയ വാർത്തയായിരുന്നു.

ഒരു റിയലിസ്റ്റിക്ക് ചിത്രമായി ഒരുങ്ങിയ ആദി, വളരെ കുറച്ചു ആക്ഷൻ രംഗങ്ങൾ മാത്രം ആണ് ഉള്ളത് എന്നും സംവിധായകൻ കൂടിയിച്ചേർത്തു.

Cinema,

ഒരു മാസ്സ് ചിത്രം പ്രതീക്ഷിച്ചു പ്രണവിന്റെ ചിത്രത്തിന് ടിക്കറ്റ് എടുക്കണ്ട – ജീത്തു ജോസഫ്

ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമിച്ചു ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന പ്രണവ് മോഹൻലാൽ ആദ്യമായി നായക വേഷത്തിൽ എത്തുന്ന ചിത്രമാണ് ആദി.

ത്രില്ലർ ശ്രേണിയിൽ വരുന്ന ഒരു റോഡ് മൂവി ആണ് ആദി. പ്രണവിന്റെ അരങ്ങേറ്റ ചിത്രമായ ആദി ഹിന്ദി, തമിഴ്, തെലുഗു ചിത്രങ്ങളുടെ ശ്രേണിയിൽ വരുന്ന മാസ്സ് ആക്ഷൻ ചിത്രം അല്ലെന്ന് സംവിധായകൻ പറയുന്നു.

ചിത്രത്തിന്റെ ലൊക്കേഷനിൽ നിന്നുള്ള ആക്ഷൻ രംഗങ്ങളുടെ ലീക്ക് ഫോട്ടോ സോഷ്യൽ മീഡിയയിൽ മോഹൻലാൽ ആരാധകർ ആഘോഷമാക്കിയിരുന്നു.

ചിത്രത്തിന്റെ വേണ്ടി പാർകൗർ പരിശീലിച്ചതും ചിത്രീകരണത്തിന് ഇടയിൽ ഡ്യുപ്പ് ഇല്ലാതെ അപകടം പറ്റിയതും വലിയ വാർത്തയായിരുന്നു.

ഒരു റിയലിസ്റ്റിക്ക് ചിത്രമായി ഒരുങ്ങിയ ആദി, വളരെ കുറച്ചു ആക്ഷൻ രംഗങ്ങൾ മാത്രം ആണ് ഉള്ളത് എന്നും സംവിധായകൻ കൂടിയിച്ചേർത്തു.

News,

പതിനേഴുകാരനെ ബലാത്സംഗം ചെയ്തതിന് വീട്ടമ്മ പിടിയില്‍

ബെംഗലുരു: പതിനേഴുകാരനെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ചതിന് ഇരുപത്തിനാലുകാരിയായ വീട്ടമ്മ പിടിയിലായി. ബെംഗലുരു കോളാര്‍ ഗോള്‍ഡ് ഫീല്‍ഡ് സ്വദേശിനിയായ വീട്ടമ്മയാണ് പൊലീസിന്റെ പിടിയിലായത്. വീട്ടമ്മ തട്ടിക്കൊണ്ട് പോയ പതിനേഴുകാരനും ബെംഗലുരു ഗോള്‍ഡ് കോളാര്‍ സ്വദേശിയാണ്.

ഒക്ടോബര്‍ 24 ന് ഭാര്യയെ കാണാനില്ലെന്ന് കുടിവെള്ള വ്യാപാരിയായ ഭര്‍ത്താവ് നല്‍കിയ പരാതി അന്വേഷിക്കുന്നതിടെയാണ് മകനെ കാണാനില്ലെന്ന പരാതിയുമായി കുട്ടിയുടെ പിതാവ് പൊലീസ് സ്റ്റേഷനിലെത്തുന്നത്. ഒന്നര ലക്ഷം രൂപയോടെയാണ് വീട്ടമ്മയെ കാണാതായതെന്നാണ് ഭര്‍ത്താവിന്റെ പരാതിയില്‍ പറയുന്നത്. കുട്ടിയുടെ മേശപ്പുറത്ത് നിന്ന് വീട്ടമ്മയുടെ ചിത്രം കണ്ടെത്തിയതാണ് അന്വേഷണത്തില്‍ വഴിത്തിരിവായത്.

ഇരുവര്‍ക്കുമായുള്ള അന്വേഷണം പൊലീസ് വ്യാപകമാക്കി. വീട്ടമ്മയും കുട്ടിയും വിശാഖപട്ടണത്തെത്തിയതായി പൊലീസ് കണ്ടെത്തി. പക്ഷേ പൊലീസിന് പിടിയിലാകുന്നതിന് മുമ്ബ് വീട്ടമ്മ കുട്ടിയുമായി വിശാഖപട്ടണത്ത് നിന്ന് മുങ്ങി.

അന്വേഷണം ഊര്‍ജിതമാക്കിയ പൊലീസ് പിന്നീട് പതിനേഴുകാരനെ വേളാങ്കണ്ണിയിലെ ഒരു ഹോട്ടലില്‍ നിന്നാണ് രക്ഷിക്കുന്നത്. ഫോണ്‍ ലൊക്കേഷന്‍ പിന്തുടര്‍ന്നുള്ള അന്വേഷണമാണ് വീട്ടമ്മയെ പിടികൂടാന്‍ സഹായിച്ചത്. വിശാഖപട്ടണത്ത് നിന്ന് ഇവര്‍ നെല്ലൂരും പിന്നീട് മഹാബലിപുരത്തെത്തിയെന്നുമാണ് പൊലീസ് വിശദീകരിക്കുന്നത്.

ഇരുവരെയും വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയതോടെയാണ് പതിനേഴുകാരന്‍ പീഡിപ്പിക്കപ്പെട്ടതായി കണ്ടെത്തിയത്. ഇതിനെ തുടര്‍ന്ന് പോക്സോ നിയമപ്രകാരമുള്ള കുറ്റങ്ങളാണ് വീട്ടമ്മയ്ക്കെതിരെ സ്വീകരിച്ചിരിക്കുന്നത്. രണ്ട് വര്‍ഷം മുമ്ബ് വിവാഹിതയായ യുവതിയ്ക്ക് കുട്ടികള്‍ ഇല്ല. എന്നാല്‍ പതിനേഴുകാരനുമായി ദീര്‍ഘ നാളായുള്ള പ്രണയത്തിലാണെന്നാണ് വീട്ടമ്മയുടെ അവകാശ വാദം.

Politics,

പങ്കെടുക്കാന്‍ ആളില്ല; എസ്എഫ്‌ഐയുടെ മഹാസംഗമം മാറ്റി വച്ചു

കൊച്ചി: കൊച്ചിയില്‍ നടത്താനിരുന്ന എസ്എഫ്‌ഐയുടെ മഹാസംഗമം മാറ്റി വച്ചു. ആളില്ലാത്തതിനാലാണ് സമ്മേളനം മാറ്റിവച്ചത്. തിരുവനന്തപുരത്ത് നടന്ന എബിവിപി റാലിക്ക് മറുപടിയായാണ് എസ്എഫ്‌ഐ മഹാസംഗമം നടത്താന്‍ തീരുമാനിച്ചത്. സംഗമത്തില്‍ വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിക്കാന്‍ എസ്എഫ്‌ഐ നേതൃത്വം കഠിനമായി പരിശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു.

കാല്‍ ലക്ഷം പേരെ സമ്മേളനത്തില്‍ അണിനിരത്തുമെന്നായിരുന്നു എസ്എഫ്‌ഐ അവകാശപ്പെട്ടിരുന്നത്. കലാലയങ്ങളെ തോല്‍പ്പിക്കാന്‍ എന്ന മുദ്രാവാക്യമുയര്‍ത്തിയുള്ള മഹാസംഗമം ഉദ്ഘാടനം ചെയ്യാന്‍ തീരുമാനിച്ചിരുന്നത് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെയായിരുന്നു.

501 അംഗ സംഘാടകസമിതിയെയും 151 അംഗ സംഘാടകസമിതി എക്‌സിക്യൂട്ടീവ് കമ്മിറ്റിയെയുമായിരുന്നു പരിപാടിക്കായി എസ്എഫ്‌ഐ ചുമതലപ്പെടുത്തിയിരുന്നത്.

Malayali Special,

മിസ്ഡ്‌കോളിലൂടെ വളരെ പെട്ടെന്ന് സ്ത്രീകളെ വീഴ്ത്താന്‍ കഴിയുന്നതിന്റെ രഹസ്യം

വിദ്യാര്‍ത്ഥിനികളും യുവതികളും വിവാഹിതരായ സ്ത്രീകളുമാണ് മിക്കപ്പോഴും മിസ്ഡ്‌കോള്‍ വലകളില്‍ പൊടുന്നനെ ചെന്നു വീഴുന്നവര്‍. മിസ്ഡ്‌കോളുകളില്‍ വീഴുന്നവര്‍ക്കിടയില്‍ ഗള്‍ഫുകാരുടെ ഭാര്യമാരും കുറവല്ലെന്ന് ചില അനൗദ്യോഗിക നിരീക്ഷണങ്ങള്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. എട്ടുകാലി ഇരപിടിക്കുന്ന മനോഭാവത്തോടെയാണ് ചിലര്‍ മിസ്ഡ്‌കോളുകള്‍ തൊടുത്തുവിടുക. ഇരയുടെ കാല്‍ വലയില്‍ കുടുങ്ങുന്നതും നോക്കി ദൂരെയെവിടെയെങ്കിലും അദൃശ്യനായി പതുങ്ങിയിരിക്കുന്നുണ്ടാവും ആ സൂത്രധാരന്‍.

മിസ്ഡ്‌കോളിലൂടെ പ്രണയത്തിലേക്ക് ചാടിവീഴുന്നവര്‍ക്കിടയില്‍ ചേര്‍ച്ചയോ പൊരുത്തങ്ങളോ ബാധകമല്ലെന്ന കാര്യവും ഏറെ ശ്രദ്ധേയമാണ്. നിറം, സൗന്ദര്യം, ജാതി, കുലം, കുടുംബം, വിദ്യാഭ്യാസം, സ്വഭാവം, സംസ്‌കാരം ഇങ്ങനെയുള്ള യോഗ്യതകള്‍ക്കൊന്നും ഇവിടെ സ്ഥാനമില്ല. ആകെയുള്ളത് ഒരു ശബ്ദം മാത്രം. ആ ശബ്ദത്തില്‍ പ്രണയത്തിന്റെ മധുരമുണ്ടോ? എങ്കില്‍ പൂവിനു പൂമ്പാറ്റയോടുള്ളതുപോലെ വളരെ പെട്ടെന്ന് തോന്നുന്ന ആകര്‍ഷണം ഉടലെടുക്കുകയായി. പൂവിനും പൂമ്പാറ്റയ്ക്കുമിടയിലുള്ളതുപോലെയാണ് ആ ബന്ധത്തിന്റെ ദൈര്‍ഘ്യവും കെട്ടുറപ്പും എന്നു വരുമ്പോഴാണ് അധഃപതനങ്ങള്‍ സംഭവിക്കുന്നത്. മിസ്ഡ്‌കോളിലൂടെ സ്ത്രീകളെ വളരെ പെട്ടെന്ന് വീഴ്ത്താന്‍ കഴിയുന്നത് എന്തുകൊണ്ടാണെന്ന് അന്വേഷിക്കുമ്പോള്‍ ശാസ്ത്രീയമായ ചില കാരണങ്ങള്‍ അതിനുണ്ട് എന്ന് മനസ്സിലാകും.

1. പ്രണയവുമായി കടന്നുവരുന്ന പുതിയ വ്യക്തി ജീവിതത്തിലെ എല്ലാ ശൂന്യതകളും നികത്തുന്നു എന്ന തോന്നല്‍ സൃഷ്ടിക്കുന്നു.

2. കത്തിനോ ഇമെയിലിനോ ഇല്ലാത്ത ആകര്‍ഷണം കേള്‍വി എന്ന അനുഭവത്തിനുണ്ട്.

3. തന്നെ ഒരാള്‍ സ്‌നേഹിക്കുന്നുണ്ട് എന്നു കേള്‍ക്കാന്‍ എല്ലാവര്‍ക്കും ഇഷ്ടമാണ്. ഇത് മനുഷ്യസഹജമായ ഒരു ദൗര്‍ബല്യമാണ്.

4.വിവാഹാനന്തരജീവിതത്തിലെ പ്രണയരാഹിത്യം ദാമ്പത്യ സങ്കല്പങ്ങളുടെ ദന്തഗോപുരങ്ങള്‍ തകര്‍ന്നുവീഴാനിടയാക്കുന്നു. ഗള്‍ഫുകാരെ സംബന്ധിച്ച് വിവാഹം കഴിഞ്ഞയുടന്‍തന്നെ ഇണകള്‍ തമ്മില്‍ പിരിഞ്ഞു കഴിയാനിടവരുന്നു. പ്രണയത്തിന്റെ അനുഭവങ്ങളൊന്നുംതന്നെ അറിയാതെയാണ് ഈ വേര്‍പിരിയല്‍. ഈ ശൂന്യതയിലേക്ക് കടന്നുവരുന്ന മിസ്ഡ്കാളുകള്‍ക്ക് വളരെ പെട്ടെന്ന് സ്ഥാനംപിടിക്കാനാവുന്നു.

5. ആധുനിക ജീവിതത്തില്‍ സ്ത്രീകള്‍ക്കു കിട്ടിയ സാമ്പത്തികസ്വാതന്ത്ര്യം ചെലവുള്ളതെങ്കിലും സെല്‍ഫോണ്‍ ബന്ധങ്ങളുടെ വ്യാപ്തി കൂട്ടുന്നു.

6. ഒരു കുഞ്ഞ് ജനിക്കുന്നതോടെ ദാമ്പത്യത്തിന്റെ വസന്തം അണഞ്ഞുപോകുന്നതായാണ് പൊതുവെ കാണപ്പെടുന്നത്. തികച്ചും യാന്ത്രികമായിപ്പോകുന്ന ആ ജീവിതത്തില്‍ പുതിയ വസന്തങ്ങള്‍ക്കായുള്ള ത്വരയുണ്ടാവുന്നു.

7. സ്ത്രീകളില്‍ വ്യാപകമായി കാണപ്പെടുന്ന ഉള്‍വലിയല്‍ സ്വഭാവത്തിന്റെ ഫലമായി ലൈംഗിക ഇടപെലുകള്‍ നടത്താനുള്ള പ്രവണത അവരില്‍ ഏറുന്നതായി കാണപ്പെടുന്നു.

Health,

വയറ്റിൽ അടിഞ്ഞു കൂടിയ കൊഴുപ്പകറ്റി ചാടിയ വയർ ഇല്ലാതാക്കാൻ ബേബി ഓയിൽ സഹായിക്കും, ഉപയോഗിക്കുന്ന രീതി

പൊതുവായ ഒരു സൗന്ദര്യ – ആരോഗ്യ പ്രശ്നമാണ് വയർ ചാടുക എന്നത്‌. അതിനായി ചോറ് ഉപേക്ഷിച്ച്‌ സ്ഥിരമായി ചപ്പാത്തി ശീലമാക്കുന്നവർ വരെയുണ്ട്‌. നമ്മുടെ ഭക്ഷണ ശീലമാണ് ചിലർക്കെങ്കിലും അമിതമായി വയറു ചാടാൻ ഇടയാക്കുന്നത്‌. കൂടാതെ അമിത മദ്യപാനം, ബിയർ എന്നിവയും ചിലരിൽ വയറു ചാടിക്കുന്നു. പിന്നീട്‌ ചാടിയ വയർ ഇല്ലാതാക്കാൻ പെടാപ്പാടു പെടുന്നു.

വയര്‍ കുറയ്ക്കാന്‍, വയറ്റിലെ കൊഴുപ്പകറ്റാന്‍ ആരോഗ്യപരമായ പല വഴികളുമുണ്ട്. അല്‍പം മെനക്കെടണമെന്നു മാത്രം. പ്രകൃതിദത്ത വഴികളാണ് എപ്പോഴും നല്ലത്. ഇതിലൊന്നാണ് ബേബി ഓയില്‍ ഉപയോഗിച്ചുള്ള ഒരു വിദ്യ. ചര്‍മത്തിനു മാത്രമല്ല, വയറ്റിലെ കൊഴുപ്പു നീക്കുന്നതിനും ബേബി ഓയില്‍ ഏറെ നല്ലതാണ്. എങ്ങനെയാണ് ബേബി ഓയില്‍ കൊണ്ടു വയര്‍ കുറയ്ക്കുകയെന്നറിയൂ,

ബേബി ഓയിലിനൊപ്പം കര്‍പ്പൂരവും ചേര്‍ത്ത മിശ്രിതമാണ് ഇതിനായി ഉപയോഗിയ്ക്കുന്നത്. ബേബി ഓയില്‍ ഒരു ചെറിയ കുപ്പിയെടുക്കുക. ഇതില്‍ കര്‍പ്പൂരത്തിന്റെ ഒന്നര കട്ട ചേര്‍ത്തിളക്കുക. ഇത് നല്ലപോലെ അലിഞ്ഞു ചേരണം. മിശ്രിതം ഏതാണ്ട് പേസ്റ്റു പോലെ വരണം.

ഈ മിശ്രിതം രണ്ടു ദിവസം വയ്ക്കുക. ഇതിനു ശേഷം മാത്രമേ ഉപയോഗിയ്ക്കാവൂ. ഉപയോഗിയ്ക്കും മുന്‍പ് നല്ലപോലെ ഇളക്കണം.കിടക്കും മുന്‍പ് ഈ മിശ്രിതം വയറ്റിലും അരക്കെട്ടിലുമെല്ലാം പുരട്ടി മൃദുവായി വട്ടത്തില്‍ മസാജ് ചെയ്യണം. ഇത് അടുപ്പിച്ചു ചെയ്താല്‍ വയര്‍ നല്ലപോലെ കുറയും. ഒതുങ്ങിയ സുന്ദരമായ വയര്‍ ലഭിയ്ക്കും. വയര്‍ കുറയാന്‍ മാത്രമല്ല, ശരീരത്തിന്റെ ഏതു ഭാഗത്തുള്ള കൊഴുപ്പു കുറയ്ക്കാനും ഈ മിശ്രിതം സഹായകമാണ്. ബേബി ഓയില്‍ കൊണ്ടു വയര്‍ കുറയ്ക്കാം കര്‍പ്പൂരത്തിനോട് അലര്‍ജിയുള്ളവര്‍ ഈ വഴി പരീക്ഷിയ്ക്കരുത്. ഇതുപോലെ പുരട്ടി ചര്‍മത്തില്‍ അലര്‍ജിയുണ്ടാവുകയാണെങ്കിലും.

ശരീരത്തില്‍ സെല്ലുലൈറ്റ് രൂപപ്പെടുന്നത് അത്ര അസാധാരമായ കാര്യമല്ല. പ്രത്യേകിച്ച്‌ തുട, വയര്‍ പോലുള്ള ഭാഗങ്ങളില്‍. കൊഴുപ്പ് അടിഞ്ഞു കൂടി തുങ്ങിക്കിടക്കുന്നതിനാണ് സെല്ലുലൈറ്റ് എന്നു പറയുന്നത്. ശരീരത്തി്ല്‍ കൊഴുപ്പധികമാകുന്നതും ചര്‍മത്തിന്റെ അയവു കൂടുന്നതുമെല്ലാം സെല്ലുലൈറ്റ് സാധ്യത വര്‍ദ്ധിപ്പിയ്ക്കുന്നു. ശരീരത്തിന് വേണ്ടത്ര വ്യായാമം ലഭിയ്ക്കാതിരിയ്ക്കുകയും രക്തപ്രവാഹം കുറയുകയും ചെയ്യുന്ന സന്ദര്‍ഭങ്ങളിലാണ് ശരീരത്തില്‍ കൊഴുപ്പടിഞ്ഞു കൂടി സെല്ലുലൈറ്റാകുന്നത്. ഇതിനു പുറമെ ഡീഹൈഡ്രേഷന്‍, അപചയപ്രക്രിയ കുറയുന്നത്, ബോഡി മാസ് ഇന്‍ഡക്സ് കൂടുന്നത് ഇവയെല്ലാം സെല്ലുലൈറ്റിനു കാരണമാകും. സെല്ലുലൈറ്റ് ഒഴിവാക്കാന്‍, അതായത ശരീരത്തി്ല്‍ അടിഞ്ഞു കൂടുന്ന കൊഴുപ്പൊഴിവാക്കാനും ചര്‍മത്തിന് ദൃഢത നല്‍കാനുമെല്ലാം സഹായിക്കുന്ന മറ്റു ചില ലേപനങ്ങളും നമുക്ക്‌ വീട്ടിൽ തന്നെ തയാറാക്കാം.

1 ടേബിള്‍ സ്പൂണ്‍ കുരുമുളകു പൊടിച്ചതില്‍ അര ടേബിള്‍ സ്പൂണ്‍ ചെറുനാരങ്ങാനീരു ചേര്‍ത്തിളക്കുക. ഇത് സെല്ലുലൈറ്റുള്ളിടത്തു പുരട്ടാം.

അര ടീസ്പൂണ്‍ ചെറുനാരങ്ങാനീര്, 10തുള്ളി ബേബി ഓയില്‍, 20 തുള്ളി ലെമണ്‍ ഓയില്‍, 10 തുള്ളി കുരുമുളകുതൈലം എന്നിവ കലര്‍ത്തുക. ഇത് സെല്ലുലൈറ്റുള്ളിടത്തു പുരട്ടാം.

കാല്‍ കപ്പ് തേന്‍, 2 ടേബിള്‍ സ്പൂണ്‍ ചെറുനാരങ്ങാനീര് എന്നിവ കലര്‍ത്തി സെല്ലുലൈറ്റുള്ള ഭാഗത്തു പുരട്ടി അല്‍പം ചൂടാകുന്നതു വരെ മസാജ് ചെയ്യുക. ഈ ഭാഗം ഒരു പ്ലാസ്റ്റിക് പേപ്പറോ കവറോ കൊണ്ടു കെട്ടി 15 മിനിറ്റു നേരം വയ്ക്കുക. ഇത് പിന്നീടു മാറ്റി കഴുകുക. ആഴ്ചയില്‍ മൂന്നു ദിവസം ഇതു ചെയ്യുന്നത് ഗുണം നല്‍കും.

അരക്കപ്പ് ആപ്പിള്‍ സിഡെര്‍ വിനെഗര്‍, 1 ടേബിള്‍ സ്പൂണ്‍ തേന്‍, ഒരു കപ്പു വെള്ളം എന്നിവ കലര്‍ത്തി ഇതില്‍ പഞ്ഞി മുക്കി സെല്ലുലൈറ്റുള്ളിടത്തു പുരട്ടുക. ഇത് അടുപ്പിച്ചു ചെയ്യുന്നത് ഗുണം ചെയ്യും.

20 തുള്ളി ടാന്‍ഗറൈന്‍ ഓയില്‍, 50 മില്ലി ക്യാരറ്റ് ഓയില്‍, 1 ടേബിള്‍ സ്പൂണ്‍ ഇഞ്ചി നീര് എന്നിവ കലര്‍ത്തി കൊഴുപ്പുള്ളിടത്തു പുരട്ടുന്നതും ഗുണം ചെയ്യും.

കടപ്പാട് മലയാളം മാഗസിൻ

Sports,

ഐഎസ്എല്ലിന് ഗോള്‍രഹിത സമനിലയോടെ തുടക്കം.

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോളിന്റെ നാലാം സീസണ്‍ ഉദ്ഘാടന മത്സരം ഗോള്‍ രഹിത സമനിലയില്‍ കലാശിച്ചു. കൊച്ചി ജവഹര്‍ലാല്‍ നെഹ്റു സ്‌റ്റേഡിയം ഇരമ്പിയാര്‍ത്ത മഞ്ഞപ്പടയുടെ കരുത്തിലും ഗോള്‍ കണ്ടെത്തുന്നതില്‍ കേരള ബ്ലാസ്‌റ്റേഴ്‌സ് പരാജയപ്പെട്ടു. സല്‍മാന്‍ഖാനും കത്രീന കൈഫും മമ്മൂട്ടിയും സച്ചിനും ഉള്‍പ്പടെ താരസമ്പന്നമായ ഉദ്ഘാടന ചടങ്ങിനൊടുവില്‍ രാത്രി എട്ടുമണിക്കാണ് മത്സരം ആരംഭിച്ചത്.

മഞ്ഞക്കടലായി ആര്‍ത്തിരമ്പിയ കേരള ബ്ലാസ്‌റ്റേഴ്‌സ് ആരാധകപ്പടക്കു നടുവില്‍ ഭയമില്ലാതെയാണ് അമ്ര ടീം കൊല്‍ക്കത്ത കളി തുടങ്ങിയത്. ആദ്യ മിനുറ്റുകള്‍ക്ക് ശേഷം മത്സരത്തിന്റെ നിയന്ത്രണം കൊല്‍ക്കത്ത ഏറ്റെടുക്കുന്ന കാഴ്ച്ചയാണ് കണ്ടത്. പന്ത്രണ്ടാം മിനുറ്റില്‍ കേരള ബ്ലാസ്‌റ്റേഴ്‌സ് ഗോളി പോള്‍ റാച്ചുക്കയെ പരീക്ഷിച്ച ഷോട്ടുതിര്‍ക്കാന്‍ കൊല്‍ക്കത്തയുടെ ഹിതേഷ് ശര്‍മ്മക്കായി. മധ്യനിരക്കാരന്‍ ഹിതേഷിന്റെ വലം കാലന്‍ അടി ജിങ്കന്റെ പ്രതിരോധമെത്തും മുമ്പേ ഗോള്‍ വല ലക്ഷ്യമാക്കി പാഞ്ഞെങ്കിലും റാച്ചുബ്ക കുത്തിയകറ്റി. പിന്നീട് ഇടവിട്ട ആക്രമണങ്ങള്‍ നടത്താനും അവര്‍ക്കായി.

പതിയെ ചൂടുപിടിച്ച ബ്ലാസ്‌റ്റേഴ്‌സ് നിര ആദ്യ പകുതിയില്‍ അവസാന മിനുറ്റുകളിലാണ് സുന്ദര നീക്കങ്ങള്‍ ഏറെയും നടത്തിയത്. നാല്‍പ്പത്തിനാലാം മിനുറ്റില്‍ അമ്രടീം കൊല്‍ക്കത്തയുടെ പ്രതിരോധം ബ്ലാസ്‌റ്റേഴ്‌സിന്റെ ഒന്നിനു പിറകെ മറ്റൊന്നായി വന്ന ക്രോസുകളില്‍ ഉലഞ്ഞു. എന്നാല്‍ ഗോള്‍ വഴങ്ങാതെ ആദ്യ പകുതി അവസാനിപ്പിക്കുന്നതില്‍ അമ്ര ടീം കൊല്‍ക്കത്ത വിജയിച്ചു.

മത്സരത്തിന്റെ അമ്പത്തിയൊന്നാം മിനുറ്റില്‍ സികെ വിനീത് ഒന്നാന്തരമൊരു ഗോള്‍ ശ്രമം ബ്ലാസ്‌റ്റേഴ്‌സിനായി നടത്തി. പെകൂസണിന്റെ ക്രോസ് കാലില്‍ പിടിച്ചെടുത്ത് വിനീത് ഇടംകാല്‍ ഷോട്ടുതിര്‍ത്തു. എന്നാല്‍ മൈതാനത്തോട് തൊട്ടുരുമ്മി പറന്ന പന്ത് കൊല്‍ക്കത്ത ഗോളി കുത്തിയകറ്റി. പെകൂസന്റെ കാലിലേക്ക് പന്ത് ലഭിച്ചെങ്കിലും ലക്ഷ്യം തെറ്റിയ അടിയായിരുന്നു ഫലം. 

മത്സരത്തിന്റെ എഴുപത്തൊന്നാം മിനുറ്റില്‍ ഗോളിനോട് ഏറ്റവും അടുത്ത അവസരമാണ് കൊല്‍ക്കത്തക്ക് ലഭിച്ചത്. ബ്ലാസ്‌റ്റേഴ്‌സിന്റെ ഗോള്‍ വല അതുവരെ കാത്ത ഗോളിയേയും കടന്ന് പെകുസന്റെ ഷോട്ട് പോയപ്പോള്‍ ഒരു നിമിഷം കാണികളൊന്നാകെ തലയില്‍ കൈവച്ചു. എന്നാല്‍ പോസ്റ്റ് രക്ഷകനായതോടെയാണ് ബ്ലാസ്‌റ്റേഴ്‌സ് രക്ഷപ്പെട്ടത്. പോസ്റ്റില്‍ തട്ടി മൂന്ന് കൊല്‍ക്കത്ത താരങ്ങള്‍ക്കിടയിലേക്ക് പന്ത് വന്നിട്ടും ഗോളാകാതെ രക്ഷപ്പെട്ടത് മഞ്ഞപ്പടയുടെ ഭാഗ്യമൊന്നുകൊണ്ട് മാത്രമായിരുന്നു.  അവസാന മിനുറ്റുകളില്‍ ഗോള്‍ വഴങ്ങാതിരിക്കാനായി കളിയുടെ വേഗത ഇരു ടീമുകളും കുറച്ചതോടെ മത്സരം വിരസമായി മാറി.

മത്സരത്തിന്‍റെ 60 ശതമാനം സമയവും കൊല്‍ക്കത്തയുടെ വരുതിയിലായിരുന്നു പന്ത്. നിലവിലെ ചാമ്പ്യന്മാരെ തോല്‍പ്പിച്ച് അരങ്ങേറാനുള്ള കേരള ബ്ലാസ്റ്റേഴ്സിന്‍റെ സ്വപ്നം മികച്ച കളിയിലൂടെ കൊല്‍ക്കത്ത തകര്‍ത്തു. ഗോളി റാച്ചുക്കയും ഗോള്‍ പോസ്റ്റിന്‍റെ രൂപത്തിലുള്ള ഭാഗ്യവുമാണ് തോല്‍വിയില്‍ നിന്നും ബ്ലാസ്റ്റേഴ്സിനെ രക്ഷിച്ചത്. 37000ത്തില്‍ പരം കാണികളുടെ പിന്തുണയില്‍ കളിച്ചിട്ടും ഗോള്‍ നേടാനോ ജയിക്കാനോ കേരള ബ്ലാസ്റ്റേഴ്സിന് സാധിച്ചില്ല. എവേ മാച്ചില്‍ കൊല്‍ക്കത്തയെ നേരിടുമ്പോള്‍ കൂടുതല്‍ മികച്ച പ്രകടനം നടത്തിയില്ലെങ്കില്‍ ബ്ലാസ്റ്റേഴ്സിന്‍റെ കാര്യം കൂടുതല്‍ പരുങ്ങലിലാകും. 

News,

ഭര്‍ത്താവിന് ഡെങ്കിപ്പനി: സെക്‌സ് നിഷേധിച്ച ഭാര്യയെ ശ്വാസം മുട്ടിച്ച് കൊന്നു

ചണ്ഡിഗഡ്: സെക്സ് നിഷേധിച്ച ഭാര്യയെ ഭര്‍ത്താവ് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി. 35കാരനായ സഞ്ജീവ് കുമാറാണ് ഭാര്യയെ കൊലപ്പെടുത്തിയത്. ഹരിയാനയിലെ കുരുക്ഷേത്ര ജില്ലയിലെ ജോഗ്ന കേരയിലാണ് സംഭവം. ലൈംഗിക ബന്ധത്തിന് തയ്യാറാവാതിരുന്ന ഭാര്യ സുമനെ ഇയാള്‍ ശ്വാസം മുട്ടിച്ച് കൊല്ലുകയായിരുന്നു. സംഭവത്തില്‍ കൊലപാതകത്തിന് കേസെടുത്ത കുരുക്ഷേത്ര സര്‍വ്വകലാശാല പോലീസ് സ‍ഞ്ജീവിനെതിരെ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ചൊവ്വാഴ്ച അര്‍ദ്ധരാത്രിയില്‍ ഇരുവരും തമ്മില്‍ ഉടലെടുത്ത തര്‍ക്കത്തെ തുടര്‍ന്നാണ് പ്രതി ഭാര്യയെ കൊലപ്പെടുത്തിയത്.

10 വര്‍ഷം മുമ്പ് വിവാഹിതരായ ദമ്പതികള്‍ക്ക് രണ്ട് മക്കളുണ്ട്. രവി കുമാര്‍ എന്ന സുമന്‍രെ ബന്ധുവിന്‍രെ പരാതിയില്‍ കേസെടുത്ത പോലീസ് സഞ്ജീവിനും ആറ് കുടുംബാംഗങ്ങള്‍ക്കുമെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.

കേസ് അന്വേഷണത്തിനിടെ പെയിന്‍റിംഗ് തൊഴിലാളിയായ സഞ്ജീവ് പോലീസിനോട് കുറ്റം സമ്മതം നടത്തുകയും നടന്ന സംഭവങ്ങള്‍ വിവരിക്കുകയും ചെയ്തുു. ഭാര്യ ലൈംഗിക ബന്ധം നിരസിച്ചതിനെ തുടര്‍ന്നുണ്ടായ വഴക്കിനെ തുടര്‍ന്നാണ് ഭാര്യയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതെന്നും ഇയാള്‍ പോലീസിനോട് വെളിപ്പെടുത്തി. തനിയ്ക്ക് ഡെങ്കിപ്പനിയുടെ ലക്ഷണങ്ങള്‍ ഉള്ളതുകൊണ്ടാണ് ലൈംഗിക ബന്ധത്തിന് ഭാര്യ സമ്മതിക്കാതിരുന്നതെന്നും ഇയാള്‍ പിന്നീട് പോലീസിനോട് പറഞ്ഞു.

Travel,

ചിത്രങ്ങളാൽ കൊതിപ്പിച്ച ഗ്രാമം – സുന്ദരപാണ്ട്യപുരത്തേക്ക് ഒരു യാത്ര

പുലർച്ചെ 3:30നു ആരെയും ശല്യപ്പെടുത്താതെ കട്ടൻ തിളപ്പിക്കുമ്പോഴാണ് അമ്മ എണീറ്റത്..
തലേന്ന് തന്നെ ചെറിയ സൂചന നല്കിയിരുന്നതിനാൽ അധികം ചോദ്യംചെയ്യൽ ഒന്നും ഉണ്ടായില്ല.

അപ്പോഴും പുറത്തു മഴ നല്ല തകർത്തു പെയ്യുന്നുണ്ടായിരുന്നു.ഇ തുവരെ കാലത്ത് ഇല്ലാത്ത മഴ കറക്റ്റ് ഇന്ന് തന്നെ പെയ്യാൻ എന്താ കാരണം എന്ന് ആലോചിച്ചു നിന്നപ്പോഴാണ് ജിതിനെ വിളിച്ചുണർത്തുന്ന കാര്യം ഓർത്തത്.തലേന്ന് അവനോടു രാവിലെ 4മണിക്ക് വരണം എന്ന് എത്രവട്ടം പറഞ്ഞെന്നു ഓർമയില്ല..
ഏതായാലും പോസ്റ്റ്‌ തരാതെ അവനും എത്തി. മഴ അൽപം കുറഞ്ഞപ്പോൾ ഞങ്ങൾ യാത്ര ആരംഭിച്ചു.
മുന്നോട്ടും മഴ തന്നെയായിരുന്നു ഞങ്ങളുടെ സംസാരം.

കൂടിയും കുറഞ്ഞും മഴ നല്ല പണി തന്നുകൊണ്ടിരുന്നു..
ഞങ്ങൾ എങ്ങും നിർത്താനും തയ്യാറായില്ല.. നമുക്കും ഉണ്ടല്ലോ അൽപം വാശി.
അപ്പോഴും നേരം പുലരാനുള്ള ഒരു സാധ്യതയും കാണാനില്ല.

കായംകുളം എത്തുന്നതിനു മുന്നേ മഴ കഴിഞ്ഞു, മുന്നോട്ട് ഒരു തുള്ളി വെള്ളം പോലും തൊടാത്ത റോഡ് മഴയുടെ ചെയ്തികളെ അൽപം നല്ല രീതിയിൽ സ്മരിച്ചു ഞങ്ങൾ മുന്നോട്ടു നീങ്ങി..
വണ്ടിഓടിച്ചു കൊണ്ട് തന്നെ അന്നത്തെ സൂര്യോദയവും കണ്ടു അപ്പോഴേക്കും ഞങ്ങൾ പുനലൂർ എത്തിയിരുന്നു.

അവിടെ നിന്ന് തെന്മല റോഡ് പിടിച്ചു, മലകൾ കാഴ്ച്ചയിൽ പതിഞ്ഞു തുടങ്ങിയപ്പോഴേക്കും അവയ്ക്കു മുകൾഭാഗം മഞ്ഞു പൊതിഞ്ഞിരുന്നു. വഴിയിൽ ആദ്യംകണ്ട അരുവിയുടെ അരികിൽ അൽപനേരം ഇരിപ്പുറപ്പിച്ചു ഞങ്ങൾ വീണ്ടും ചലിച്ചു..

കൊല്ലം-ചെങ്കോട്ട മീറ്റർഗേജ് പാത കടന്നു പോവുന്ന 13കണ്ണാറപാലം ഞങ്ങളുടെ ആദ്യ ലക്ഷ്യസ്ഥാനമായി.
കൊല്ലത്തിനെയും മദ്രാസിനെയും ആണ് ഈ പാത ബന്ധിപ്പിച്ചിരുന്നത്.പുനർ നിര്മാണവും തുരങ്കത്തിന്റെ ജോലികളും നടക്കുന്നതിനാൽ ഇപ്പോൾ സർവീസ് നിർത്തി വെച്ചിരിക്കുകയാണ്.
ബ്രിട്ടീഷ്കാലത്തു നിർമിച്ച ഈ പാലത്തിൽ സിമെന്റ് ഉപയോഗിച്ചിട്ടില്ല എന്നതും ശ്രദ്ധേയമാണ്. പകരം സുർക്കി മിശ്രിതമാണ് ഉപയോഗിച്ചിരിക്കുന്നത്.

താഴെനിന്നും മുകളിലേക്ക് കയറി കാഴ്ചകൾ കാണുവാൻ കഴിയും, ചെറിയ പടികൾ കയറി മുകളിലേക്ക് എത്തുമ്പോൾ ഇടതുവശത്തായി ഒരു തുരങ്കം കാണാം. പാറകൾ വെട്ടി നിർമിച്ച വലിയ ഒരു തുരങ്കം. അതിലൂടെയാണ് റെയിൽ കടന്നു വരുന്നത്.
ആ വിസ്മയ കാഴ്ചകൾക്കു ശേഷം ഞങ്ങൾ പാലരുവി ലക്ഷമാക്കി നീങ്ങി,

ആളൊന്നിന് 40രൂപ പാസും എടുത്തു പാർക്കിംഗ് ഫീയും നൽകി ഫോറെസ്റ്റിന്റെ ബസിൽ 4km കാടിനുള്ളിലൂടെ ചെന്നാൽ കാണാം പഴയ ഒരു തകർന്ന കുതിരാലയവും അതിനും മുന്നോട്ട് നടന്നു ചെല്ലുമ്പോൾ ഉയരത്തിൽനിന്നും പതഞ്ഞൊഴുകുന്ന “പാലരുവി” പുലർച്ചെയായതിനാൽ അധികം തിരക്ക് അനുഭവപ്പെട്ടില്ല. കൂടുതലും തമിഴർ ആയിരുന്നു സന്ദർശകർ. അൽപനേരം അതിന്റെ ഭംഗി ആസ്വദിച്ചു മുകളിലുള്ള കൽമണ്ഡപത്തിൽ നിന്നു
അവിടെനിന്നിറങ്ങി അടുത്ത ബസിൽ തന്നെ കയറി പാർക്കിങ്ങിലെത്തി നേരെ കുറ്റാലം പിടിക്കാനുള്ള തീരുമാനമായി.

ചെങ്കോട്ട കടന്നപ്പോഴേക്കും മൂന്നാറിനെ ഓർമിപ്പിക്കുന്ന കാഴ്ചകൾ വന്നു തുടങ്ങിയിരുന്നു.
നെൽവയലുകളും മലനിരകളും ചുറ്റുപാടും നല്ല വെയിൽ ആണെങ്കിലും മലകൾ എല്ലാം വെള്ളപുതച്ചു നിന്നിരുന്നു.

ലുണയും ഒരു ലെവലുമില്ലാതെ പായുന്ന ഓട്ടോറിക്ഷയും പനങ്കരിക്ക്‌ വിൽക്കുന്ന ആളുകളും തമിഴ്നാടിന്റെ കാഴ്ചകൾ കണ്ടു തുടങ്ങിയിരുന്നു.
(ഓട്ടോയുടെകാര്യം ഇവിടെയും അങ്ങനൊക്കെ തന്നെ അല്ലെ.)

അതെല്ലാം കടന്നു കുറ്റാലം എത്തിയപ്പോൾ വെയിലിനു കാഠിന്യം അൽപം കൂടുതലായോ എന്നൊരു സംശയം ഞങ്ങൾക്ക് തോന്നി തുടങ്ങി. വണ്ടി പാർക്ക്‌ ചെയ്തു വെള്ളച്ചാട്ടത്തിനടുത്തേക് നീങ്ങി,

വേനൽ ശോഷിപ്പിച്ചുകൊണ്ടിരിക്കുന്ന കുറ്റാലം,,, അതിനടിയിൽ ഇതുവരെ വെള്ളം കണ്ടിട്ടില്ലേ എന്ന് തോന്നിപ്പിക്കുന്ന വിധം തമിഴ്മക്കളുടെ നീരാട്ട്.

മുഖം കഴുകാൻ പോലും അവന്മാര് ഒരു ഗ്യാപ് തന്നില്ല. അല്പം തണൽ നോക്കി ചുറ്റുപാടും മുഴുവൻ വീക്ഷിച്ചു ഇതാണ് കുറ്റാലം.

ഞങ്ങളുടെ പ്രധാന ലക്ഷ്യസ്ഥാനം അടുത്തതാണ് “സുന്ദരപാണ്ട്യപുരം” ചിത്രങ്ങളാൽ ഞങ്ങളെ കൊതിപ്പിച്ച തമിഴ് ഗ്രാമം.

രാവിലെ കുടിച്ച കട്ടന്റെ സ്റ്റാമിനയിൽ ഓടുന്ന വണ്ടി ആദ്യം കണ്ട ഒരു ചെറിയ കടയിൽ നിർത്തി.ഒരു ബിസ്ക്കറ്റും, സെവൻ അപ്പും അതാണ് മീൽസ്,

യാത്രകളിൽ അധികം ഫുഡ്‌ കഴിച്ചു ശീലം ഇല്ലാത്തതിനാൽ ആ ക്യാഷ് ലാഭം ആണ്.
അവനും അതുപോലെ ആയതുകൊണ്ട് ജോളിയായി..

റോഡിലേക്ക് വള്ളിപ്പടർപ്പുകളാൽ തണൽ ഒരുക്കിയ ഒരു ആലിൻ ചുവട്ടിൽ അല്പ വിശ്രമത്തിനു ശേഷം സുന്ദരപാണ്ട്യപുരത്തേക്..
ഗൂഗിൾ ഇടവഴിയിൽ അൽപം ചതിച്ചെങ്കിലും ശെരിയായ വഴിയിൽ ഞങ്ങളെ കൊണ്ടുചേർത്തു.

പതിയെ നഗരകാഴ്ചകൾ മറയുകയാണ്,പൊടിപടലങ്ങൾ നീങ്ങി കോൺക്രീറ്റ് കെട്ടിടങ്ങൾ വഴിമാറി ചെറു റോഡിലൂടെ സുന്ദരപാണ്ട്യപുരം ആയിത്തുടങ്ങി എന്ന ആദ്യ സൂചന നൽകിയത് രണ്ടു കൂറ്റൻ കാളകളെ പൂട്ടിയ ഒരു കാള വണ്ടിയാണ്… അധികം ദൂരെയല്ലാതെ കാണാം പച്ചനിറത്തിൽ കൃഷിയിടങ്ങൾ..

പേരിനോട് നൂറുശതമാനം നീതി പുലർത്തുന്ന സുന്ദരമായ തമിഴ് കാർഷിക ഗ്രാമം “സുന്ദരപാണ്ട്യപുരം”
തിരുനെൽവേലി ജില്ലയിൽ തെങ്കാശിയിൽ നിന്നും 10കിലോമീറ്റർ ഉള്ളിലായാണ് കാഴ്ചകളുടെ കലവറയായ ഈ ഗ്രാമം.നഗരത്തിരക്കുകളിൽ നിന്നൊഴിഞ്ഞു കണ്ണിനും മനസിനും പൂർണ തൃപ്തി നൽകുന്ന ഒരിടം.ലളിതമായ ജീവിതശൈലിയും മണ്ണിന്റെ മാറിൽ വിശ്രമമില്ലാതെ പണിയെടുത്തു ജീവിക്കുന്ന വെറും എണ്ണായിരത്തിൽ താഴെ മാത്രം വരുന്ന ജനങ്ങളുടെ സ്വർഗഭൂമി.
ഇനിയും അന്യം നിന്ന് പോയിട്ടില്ലാത്ത കൃഷിയിടങ്ങളും പച്ചപ്പും ആവോളം,കാളവണ്ടികളും,ആട്ടിടയരും,വയസിലും കാഴ്ചയിലും മാത്രം പ്രായം തോന്നിക്കുകയും ഒരു പക്ഷെ നമ്മളെക്കാൾ ചുറുചുറുക്കുള്ള മുതിർന്ന ആളുകളും,കത്തിനിൽക്കുന്ന വെയിലിൽ പോലും പച്ചപ്പിനെ തലോടി വീഴുന്ന തണുത്ത കാറ്റും ഈ ഗ്രാമത്തെ കൂടുതൽ അഴകുള്ളതാക്കുന്നു.

മറ്റൊരു പ്രധാന ആകർഷണം “അന്യൻ പാറ”(റോജ, ജന്റിൽ മാൻ അങ്ങനെ ഒരുപാട് ചിത്രങ്ങൾ )ആണ്.ഒരുപാട് ചിത്രങ്ങൾക് ലൊക്കേഷൻ ആയി മാറിയ ഈ പാറ അന്യൻ റിലീസിന് 12വർഷം ഇപ്പുറവും അതിലെ ചിത്രങ്ങൾ മായാതെ ഇപ്പോഴും കാഴ്ചക്കാരെ ആകർഷിക്കുന്നു.

വെയിലിന് അല്പം കഠിനമായതിനാൽ അതിനടുത്തു തന്നെ അരമണിക്കൂറോളം ഒരു ആൽമരത്തിന്റെ ചുവട്ടിൽ കാറ്റും കൊണ്ട് വഴിയോര കാഴ്ച്ചകളും പച്ചനിറം വാരി വിതറിയപോലെയുള്ള നെൽപാടത്തിന്റെ കാഴ്ചകളും കണ്ടു ഞങ്ങൾ വിശ്രമിച്ചു.അതിനിടയിൽ ഞങ്ങളോടൊപ്പം ചേർന്ന ഗ്രാമവാസികളായ ആളുകളോട് കൂടുതൽ കാര്യങ്ങൾ ചോദിച്ചു മനസിലാക്കുവാനും കഴിഞ്ഞു..പുതിയ അനുഭവങ്ങളും അറിവുകളുമാണ് ഒരു യാത്രയുo പകർന്നു നൽകുന്നത്.

വെയിലിന് അല്പം ശമനം കണ്ടതോടെ ഞങ്ങൾ പാറയുടെ മുകളിലേക്ക് നടന്നു കയറി.

ആ പ്രദേശത്തിന്റെ മുഴുവൻ ഭംഗിയും ആസ്വദിക്കാൻ കഴിയുന്ന ഒരു വ്യൂ പോയിന്റ് തന്നെ എന്ന് പറയാം അന്യൻ പാറ.പച്ചപ്പട്ടു വിരിച്ചു സുന്ദരിയായ വയലുകൾ കണ്ണെത്താദൂരത്തോളം നീണ്ടു കിടക്കുന്നു.പിന്നിൽ ശങ്കർ അന്ന് പെയിന്റ്അടിച്ചു പോയ പാറകൾ അതിന്റെ തനിമ ചോരാതെ ഇന്നും കാണാം.

ശിവാജി ഗണേശൻ,രജനികാന്ത്,കമൽഹാസൻ,എംജിആർ എന്നിവരുടെ എല്ലാം മികവുറ്റ പെയിന്റിങ്ങുകൾ.മറ്റാരുടെയും ശല്യമില്ലാതെ കാഴ്ചകളുടെ ഒരു പറുദീസ തന്നെ ഞങ്ങൾക്കു വേണ്ടി തുറന്നു കിട്ടിയത് പോലെ.

അതിനു താഴെ വന്നിട്ട് മുകളിലേക്ക് അൽപ നേരം നോക്കി വെയിൽ കാരണം കയറാതെ പോയ രണ്ടു KL രെജിസ്ട്രേഷൻ ബൈക്കുകൾ ഞങ്ങൾ മുന്നേ കണ്ടിരുന്നു..(നിങ്ങൾക്ക് വൻ നഷ്ടം തന്നെയാണ്)ഞങ്ങൾ വെയിൽ കുറയാൻ കാത്തു നിന്നാണ് കയറിയത്.. ആ കാത്തിരിപ്പിനും ഊർജം നൽകിയത് അവിടുത്തെ കാഴ്ചകൾ തന്നെയായിരുന്നു.

അവിടുത്തെ കാഴ്ചകൾ മനസിൽനിറച്ചു ഞങ്ങൾ പോയത് സുന്ദരപാണ്ട്യപുരം റോഡ് അവസാനിക്കുന്നിടത്തേക്കാണ്,
ഏകദേശം ആറു കിലോമീറ്റർ ദൂരമേ ഉള്ളു പാറയിൽ നിന്നും അങ്ങോട്ട്‌.
വഴിനിറയെ കാഴ്ചകൾ എല്ലാം കൃഷിയിടങ്ങൾ തന്നെ.എല്ലായിടവും പച്ചപ്പ്‌ മാത്രം,അതിനിടയിൽ ഒരു പൊട്ടു വലിപ്പത്തിന് അതിൽ പൊന്നു വിളയിക്കുന്ന ഗ്രാമവാസികൾ പണിയെടുക്കുന്നു.ശെരിക്കും എല്ലുമുറിയെ പണിയെടുക്കുക എന്ന വാക്കുകളുടെ നേർകാഴ്ച..

റോഡ് അവസാനിക്കുന്നിടത്തേക് എത്തുമ്പോൾ വഴി ചുരുങ്ങി ഒരു അഗ്രഹാരത്തിനുള്ളിലെക്കാണ് പോവുന്നത്,അതിന്റെ ഒരു വശത്തു പാത അവസാനിക്കുന്നു.നേരെ തന്നെ 4കൽത്തൂണുകൾ കൊണ്ട് നിർമിച്ച ഒരു ചെറിയ മണ്ഡപം നടുവിൽ നിലനിർത്തിയ കുളവും കാണാം.
ഒരുപാട് പേർ,കൂടുതലും കുട്ടികൾ അതിൽ തിമിർത്തു മറിയുന്നുണ്ടായിരുന്നു.കൂട്ടത്തിൽ അൽപം കുരുത്തക്കേട് കൂടുതൽ ഉള്ളവർ കൽമണ്ഡപത്തിനു മുകളിലേക്ക് വലിഞ്ഞു കയറി അതിനുമുകളിൽനിന്നും വെള്ളത്തിലേക്കു ചാടി രസിക്കുന്നു.

അൽപനേരം ആ കാഴ്ചകളോട് കൂട്ടുകൂടി അവിടെ ഇരുന്നു,
ഒരുവശത്തു മേഞ്ഞു നടക്കുന്ന കാലികൂട്ടങ്ങൾ,അതിനു പിന്നിൽ തലയുയർത്തി നിൽക്കുന്ന കാറ്റാടി പാടങ്ങൾ,

മനസിനെ പിടിച്ചിരുത്തുന്ന ഗ്രാമ ഭംഗി എവിടെയും നിറഞ്ഞു നിൽക്കുന്ന ഒരിടം.

അവിടെയും കൂടുതൽ വിശേഷങ്ങൾ ഞങ്ങൾ പ്രദേശവാസികളോടാണ് ചോദിച്ചറിഞ്ഞത്.
അതില്നിന്നുമാണ് “തിരുമല കോവിൽ” എന്ന ക്ഷേത്രം ഞങ്ങളുടെ അടുത്ത ലക്ഷ്യമാക്കി ഉറപ്പിച്ചത്.

ഏതാണ്ട്, 25km ഉണ്ട്
അങ്ങോട്ട്‌ എത്തിപെടുവാൻ. പാൻപോളി എന്നാണ് ആ പ്രദേശത്തിന്റെ പേര്.
അവരോടു നന്ദി പറഞ്ഞു കൃത്യമായ വഴിയും ചോദിച്ചു മനസിലാക്കി വീണ്ടും അഗ്രഹാര കാഴ്ചകളിലൂടെ വണ്ടി നീങ്ങി തുടങ്ങി.

ശെരിക്കും തമിഴ് ഗ്രാമങ്ങളോട് അടങ്ങാത്ത ഒരു ഇഷ്ടം ഉണ്ട് എനിക്ക്.അതിനു കൃത്യമായ കാരണങ്ങൾ എന്താണെന്നു ചോദിച്ചാൽ അറിയില്ല..ആ ഇഷ്ടങ്ങളോട് നമ്മൾ പറയാതെ തന്നെ ഇണങ്ങുന്നവർ ആയിരിക്കണം നമ്മുടെ കൂടെയുള്ളവർ..
ആ മനസുള്ളവരുടെ കൂടെ മാത്രമേ ഞാനും യോജിക്കാറുള്ളു..
അങ്ങനുള്ള സുഹൃത്തുക്കൾ ഉള്ളത് കൊണ്ട് അതിൽ ഞാൻ സന്തുഷ്ടനാണ്.

തിരുമല കോവിൽ ലക്ഷ്യമാക്കിയുള്ള യാത്രയിൽ മാവിൻ തോട്ടം, നെല്ലിക്ക,ചോളം,തെങ്ങ്,കാറ്റാടികൾ ഇവയെല്ലാമായിരുന്നു ഇരു വശങ്ങളിളെയും കാഴ്ചകൾ..
അതിനുള്ളിലൂടെയും റോഡിന്റെ വശങ്ങളിലും ധാരാളം മയിലുകൾ ഉലാത്തുന്നു..
അവരെയും ശല്യം ചെയ്യാതെ ഞങ്ങൾ മുന്നോട്ടു നീങ്ങി.

വീണ്ടും വഴി തിരക്കി പിടിച്ചു ഞങ്ങൾ ഒരു പ്രധാന ജംഗ്‌ഷൻ എന്ന് തോന്നിക്കുന്ന എന്നാൽ അത്ര വലുതുമല്ലാത്ത ഒരിടത്തെത്തി.സൈൻ ബോർഡുകൾ അവിടെ സഹായകമായി.

നീണ്ടു കിടക്കുന്ന ആ റോഡിൽ ദൂരെ നിന്നെ കോവിലിന്റെ ദൂരകാഴ്ച ദൃശ്യമായിരുന്നു.
ചുവപ്പും വെളുപ്പും ഇടകലർത്തിയ ക്ഷേത്ര മതിലുകൾ, അതിനു മുകളിലായി ഉയർന്നു നിൽക്കുന്ന ക്ഷേത്ര ഗോപുരം.
അൽപം വേഗത കൂട്ടി ക്ഷേത്ര മുറ്റത്തു എത്തി.
ഏകദേശം 600മുകളിൽ പടികൾ കയറി വേണം മുകളിലേക് എത്താൻ.
20രൂപ പാസ്സ് എടുത്താൽ വാഹനങ്ങൾ മുകളിൽ കൊണ്ടുപോവാൻ പ്രത്യേക വഴിയും ഉണ്ട്.

പാസ്സ് എടുത്തു മുകളിലേക് വണ്ടിയുമായി നീങ്ങിയപ്പോൾ കാഴ്ചകളുടെ ഒരു ചാകര തന്നെ ഉണ്ടാവും എന്ന് ഒരിക്കലും ഞങ്ങൾ പ്രതീക്ഷിച്ചിരുന്നില്ല.
എവിടെ വേണമെങ്കിലും വണ്ടി നിർത്തി കാഴ്ചകൾ കാണാം, ഒരു ചുരം കണക്കെ നിർമിച്ചിരിക്കുന്ന അമ്പലത്തിലേക് മാത്രം പ്രവേശനമുള്ള വഴിയാണത്.

സമയം 3മണിയോളം ആയതിനാൽ മുകളിലേക്ക് തണുപ്പ് അനുഭവപ്പെട്ടു തുടങ്ങിയിരുന്നു.ചുറ്റുമുള്ള മലനിരകൾ എല്ലാം കൊടയാൽ മൂടപ്പെട്ടു കഴിഞ്ഞിരുന്നു.

സുന്ദരപാണ്ട്യപുരത്തും മലനിരകൾ ഒരു നിഴൽ എന്ന പോലെയേ കാണാൻ കഴിഞ്ഞിരുന്നുള്ളൂ.
ഇത്രയും വെയിൽ ഉള്ളപ്പോഴും മല മൂടി നിൽക്കുന്ന കോട ഞങ്ങൾക്ക് അപ്പോ അത്ഭുതമാണ് തോന്നിച്ചത്.

ഹെയർപിന് വളവുകൾ കയറി മുകളിലേക്ക് പോവുമ്പോൾ ഒരു ഡാമിന്റെ വിദൂരമല്ലാത്ത ദൃശ്യം കാണാൻ കഴിയും.
എവിടെ നോക്കിയാലും കണ്ണെടുക്കാൻ കഴിയാത്ത കാഴ്ചകൾ കൊണ്ട് അമ്പരപ്പ്‌ ഞങ്ങൾ പരസ്പരം പ്രകടിപ്പിച്ചു.

പാറകൾ വെട്ടി വഴിയുണ്ടാക്കി അതിലൂടെ ടാർ ചെയ്തു മനോഹരമാക്കിയ റോഡ്.പാറകൾ ചെത്തിയെടുത്ത വിടവുകളിലൂടെ ചെറിയ നീർചാലുകൾകാണാം.
എത്ര വെയിലായാലും ക്ഷേത്രവും പരിസരവും എപ്പോഴും അൽപം തണുത്ത കാലാവസ്ഥയായിരിക്കും, വൈകുന്നേരം സമയങ്ങളിൽ കോടമഞ്ഞും കാണാം.

ഞങ്ങൾ മുകളിലെത്തിയപ്പോൾ ചുരുക്കം ചില വാഹനങ്ങൾ മാത്രമേ മുകളിൽ ഉണ്ടായിരുന്നുള്ളു.
ഞങ്ങൾ വണ്ടി പാർക്ക്‌ ചെയ്തു മുകളിലേക്ക് നടന്നു കയറി.
അത്യാവശം വലിയ ഒരു ക്ഷേത്രമാണ്.മുരുകൻ ആണ് പ്രതിഷ്ഠ.

അമ്പലത്തിനു മുന്നിൽ നിന്നുള്ള കാഴ്ച വർണ്ണനാതീതമാണ്.ചുറ്റും പശ്ചിമഘട്ട മലനിരകൾ വലയം ചെയ്തിരിക്കുന്നു.പലയിടങ്ങളും മേഘം മലനിരകളുടെ പൂർണരൂപത്തെ ഒളിപ്പിച്ചു വെച്ചിരുന്നു.താഴെയുള്ള പ്രദേശങ്ങൾ എല്ലാംതന്നെ ഒരൊറ്റ ഫ്രെയിമിൽ എന്ന പോലെ കാണാം.

ശെരിക്കും രാമക്കൽമേടിലെ കാഴ്ചയേക്കാൾ വിശാലമായ ദൃശ്യഭംഗിയാണിവിടം.
ഒറ്റനോട്ടത്തിൽ ഗൂഗിൾ മാപ്പിൽ എന്നവിധം സ്ഥലങ്ങൾ കാണാം.
ചെറുതും വലുതുമായ ഏഴോളം പട്ടണങ്ങൾ നമുക്ക് ഇവിടെ നിന്ന് കാണുവാൻ കഴിയും.

അമ്പലത്തിനകത്തേക് ഹെൽമെറ്റും ക്യാമറയും കൊണ്ട് പോവാഞ്ഞതിനാൽ ഞങ്ങളോരോരുത്തരായി ഉള്ളിൽ കയറി ദർശനം നടത്തി.ഉള്ളിലെ കാഴ്ചകളും മനോഹരമായ കൽത്തൂണുകളും കൊത്തുപണികളും കൊണ്ട് സമ്പുഷ്ടമാണ്.
(ക്യാമറ കയറ്റില്ല എന്ന് എങ്ങും എഴുതിയിട്ടില്ല,എന്നാലും ക്ഷേത്രമര്യാദകൾ പാലിക്കുന്നതാവും നല്ലത്,ക്യാമറ കൊണ്ട് പോയ കഥ പിന്നാലെ)

ദർശനത്തിനു ശേഷം മറ്റു കാഴ്ചകളിലേക്കു ഞങ്ങൾ നടന്നു,മലനിരകളാൽ വലയം ചെയ്യപ്പെട്ട ഈ വലിയ പ്രദേശത്തിന്റെ ഒത്ത നടുവിലെ മലമുകളിൽ ആണ് “തിരുമല കോവിൽ”അതുകൊണ്ടുതന്നെ ക്ഷേത്രത്തിന്റെ ഏതു വശവും കാഴ്ചകളാൽ സമ്പന്നമാണ്.
ക്ഷേത്രത്തിന്റെ പിൻഭാഗത് ഒരു വശത്തു പുനർനിർമാണം നടക്കുന്നുണ്ട്.അവിടെ നിന്നാൽ ഡാമിന്റെ വ്യൂ വളരെ ഭംഗിയായി കാണുവാൻ കഴിയും.

ക്ഷേത്രക്കുളം മറ്റൊരു അത്ഭുതമാണ്,മലയുടെ മുകളിലായിട്ടും(മല എന്നാൽ മുഴുവൻ പാറ)വെള്ളം നിറഞ്ഞു നിൽക്കുന്ന വലിയ കുളം.അതിൽ സൂര്യരശ്മികൾ വീണു പ്രതിഫലിക്കുന്നു.

ക്ഷേത്രത്തിനു മുന്നിലെ പൈപ്പിൽ നിന്നും തണുത്ത വെള്ളത്തിൽ മുഖം കഴുകിയപ്പോൾ വീണ്ടും എനർജി കൂടിയ പോലെ ഒരു ഫീൽ ആണ് കിട്ടിയത്.

മനസില്ലാമനസോടെ ഞങ്ങൾ പതിയെ താഴേക്കിറങ്ങി,
അപ്പോഴേക്കും അന്തരീക്ഷം ഇരുണ്ടു മൂടാൻ തുടങ്ങിയിരുന്നു.കാറ്റിനു ശക്തി കൂടി,എതിർവശത്തെ കൂറ്റൻ മലമുകളിൽ നിന്നും കോടമഞ്ഞു താഴേക്കിറങ്ങി വരുന്ന കാഴ്ച ഇപ്പോഴും കണ്ണിലുണ്ട്.
അതിനെ അൽപം വകഞ്ഞു മാറ്റി എന്ന വണ്ണം സൂര്യകിരണങ്ങൾ അസ്തമയത്തിന്റെ സൂചന നൽകി.

പോവാനുള്ള മനസ്സ് ഉപേക്ഷിച്ചു ഞങ്ങൾ പ്രവേശനകവാടത്തിനു അടുത്ത് കല്മണ്ഡപത്തിൽ സൂര്യനുനേരെ നോക്കിയിരുന്നു.കാറ്റിനു വീണ്ടും ശക്തി കൂടി വന്നു.
ആ ഒരു അനുഭവം ഒരിക്കലും മറക്കാൻ കഴിയില്ല..ആ കാഴ്ചകൾ പൂർണമായി പകർത്തുന്നതിനു മുന്നേ ഫോൺ ഓഫ്‌ ആയി പോയിരുന്നു, എന്നാലും ചില നല്ല ദൃശ്യങ്ങൾ പകർത്തിയിരുന്നു.

കാണുവാൻ കഴിയുന്നില്ലായിരുന്നു എങ്കിലും സൂര്യൻ അസ്തമയ ദേശമാകെ ചായക്കൂട്ടുകൾ വാരി വിതറിയിരുന്നു,അവയ്ക്കു കൂടുതൽ വ്യക്തത നൽകി അൽപ നിമിഷം കൊണ്ട് സൂര്യൻ മറഞ്ഞു.മനസ്സ് നിറഞ്ഞു..

അപ്രതീക്ഷിതമായി കിട്ടിയ ആ ഒരു രംഗം ഈ യാത്രയിൽ ഞങ്ങൾക്ക് കിട്ടിയ ഒരു ബോണസ് തന്നെയാണ്.ഒന്നുകൂടി ചുറ്റുപാടും കണ്ണിലേകക്കും മനസ്സിലേക്കും തിരിച്ചെത്തിച്ചു ഞങ്ങൾ വണ്ടി എടുത്തു.
താഴെവരെ എത്താൻ എന്തായാലും വണ്ടി ഓൺ ആകേണ്ടി വന്നില്ല.

റോഡിലെത്തി ചെങ്കോട്ടയിലേക്കുള്ള വഴി ചോദിച്ചുമനസിലാക്കി,
റഹ്മത്തിലെ ബോർഡർ പൊറോട്ട ആയിരുന്നു ഞങ്ങളുടെ ലക്ഷ്യം എങ്കിലും ഫോൺ ഓഫ്‌ ആയിരുന്നതിനാൽ ഞങ്ങൾ കൃത്യമായ വഴിയിലൂടെ അല്ല ചെങ്കോട്ട കടന്നത്.അതിനാൽ ആ മോഹം ഇനി അടുത്ത യാത്രയിൽ നിറവേറ്റാം എന്ന ആശ്വാസത്തിൽ ഞങ്ങൾ വീട്ടിലേക് തിരിച്ചു..

(ക്യാമറ ഫുൾ ചാർജിൽ മെമ്മറികാർഡ് ഇല്ലാതെയാണ് സുഹൃത്തുക്കളെ കൊണ്ടുപോയത്.. 🙄 ലോക മണ്ടത്തരം ആയി പോയി,ഒരു അഡാപ്റ്റർ തപ്പിനടന്നിട്ടു അതും കിട്ടിയില്ല,വെളുപ്പാന്കാലത്തെ ആരു കട തുറക്കാൻ ആണ്.പോരാത്തതിന് സൺ‌ഡേ..)

“എല്ലാവരും ഉണരും മുന്നേ തുടങ്ങിയ യാത്ര.. എല്ലാവരും സുഖനിദ്രയിൽ ആയപ്പോൾ തിരികെയെത്തി..”
മറക്കാതെ സൂക്ഷിക്കാൻ വീണ്ടും ഒരുപിടി പുതിയ ഓർമകളുമായി….

കടപ്പാട് സജിൻ സതീശൻ