Malayali Special,

ഫേസ്ബുക്കില്‍ ഫ്രണ്ടായ വീട്ടമ്മയെ ചാറ്റ് ചെയ്ത് വളച്ച് ഹോട്ടല്‍ റൂമിലെത്തിച്ച യുവാവിന് കിട്ടിയത് ഞെട്ടിക്കുന്ന പണി

പതിവുപോലെ ഫേസ്ബുക്കില്‍ സുന്ദരികളായ പെണ്‍കുട്ടികള്‍ക്ക് ഫ്രണ്ട് റിക്വസ്റ്റ് അയച്ചു കൊണ്ടിരുന്നപ്പോള്‍ ആണ് അരുണിന് ഒരു റിക്വസ്റ്റ് വന്നത്. പണക്കാരന്‍ ആയ അച്ഛനും അമ്മയ്ക്ക് ഉള്ള ഒരേ ഒരു മകന്‍ ആണ് അരുണ്‍, വീട്ടില്‍ പൂത്ത ക്യാഷ് അതുകൊണ്ടു തന്നെ ബിസിനസ് എന്ന പേരില്‍ പണം ദൂര്‍ത്തടിച്ചു നടക്കലാണ് ജോലി ഒരു പരിചയവും ഇല്ലാത്ത സുന്ദരി ആയ പെണ്ണിന്റ റിക്വസ്റ്റ് വന്നപ്പോള്‍ അവന്‍ ഒന്ന് സംശയിച്ചു ആരെങ്കിലും പറ്റിക്കാന്‍ വേണ്ടി ചെയ്യുന്നതാണോ എന്ന് അത് കൊണ്ട് തന്നെ റിക്വസ്റ്റ് അച്‌സിപ്റ്റ് ചെയ്തു എങ്കിലും അവന്‍ മെസേജ് അയക്കാന്‍ താല്പര്യം കാണിച്ചില്ല. ഹായ് .. ഞാന്‍ രേഷ്മ അരുണിന്റെ വാളില്‍ ഷെയര്‍ ചെയ്ത പോസ്റ്റുകള്‍ കണ്ടീട്ടു റിക്വസ്റ്റ് അയച്ചതാണ്. അതില്‍ സ്ത്രീകളെയും കുട്ടികളെയും കുറിച്ചൊക്കെ വളരെ നല്ല പോസ്റ്റുകള്‍ ആണ്. മാത്രമല്ല സ്ത്രീകളെയും കുട്ടികളെയും പീഡിപ്പിക്കുന്നവര്‍ക്കു വധ ശിക്ഷ നല്‍കണം എന്നും പറഞ്ഞു അരുണ്‍ ഒരു പോസ്റ്റ് ഇട്ടില്ലേ അതെനിക്ക് ഒരുപാടു ഇഷ്ടമായി. ദൈവമേ

News,

സെക്‌സ് ടോയ്‌സ് ഉപയോഗിക്കുന്ന സ്ത്രീകൾ സൂക്ഷിക്കുക നിങ്ങളുടെ സ്വകാര്യ നിമിഷങ്ങള്‍ പരസ്യമായേക്കാം

സെക്‌സ് ടോയ്‌സ് ഉപയോഗിക്കുന്ന സ്ത്രീകളുടെ നെഞ്ചിടിപ്പ് കൂട്ടുന്ന ഒരു വാര്‍ത്തയാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. സെക്‌സ് ചോയ്‌സ് കമ്പനി ഉപകരണം വഴി ഉപയോഗിക്കുന്നവരുടെ സ്വകാര്യ നിമിഷങ്ങള്‍ രഹസ്യമായി പകര്‍ത്തി. കണ്ടു പിടിക്കപ്പെട്ടപ്പോള്‍ മാപ്പ് പറഞ്ഞ് തലയൂരിയിരിക്കുകയാണ് കമ്പനി. ലൈംഗിക സംതൃപ്തിക്ക് വേണ്ടി ഉപയോഗിക്കുന്ന വൈബ്രേറ്റുകള്‍ ഉപയോക്തക്കളുടെ സ്വകാര്യ നിമിഷങ്ങള്‍ രഹസ്യമായി പകര്‍ത്തിയതിനെ തുടര്‍ന്നാണ് ലവ് സെന്‍സ് എന്ന കമ്പനി മാപ്പ് പറഞ്ഞത്. സംഭവം മനഃപ്പൂര്‍വം സംഭവിച്ചതല്ലെന്നും ചെറിയൊരു സോഫ്റ്റ്‌വെയര്‍ ബഗ് ആണ് കാരണമെന്നുമാണ് കമ്പനിയുടെ വിശദീകരണം. പ്രശസ്ത സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ റെഡ്ഡറ്റില്‍ ടൈ ഡോക്ടര്‍ എന്ന യൂസര്‍ എഴുതിയ കുറിപ്പിലൂടെയാണ് സംഭവം വിവാദമാകുന്നത്. മൊബൈല്‍ ഫോണ്‍ വഴി നിയന്ത്രിക്കാവുന്ന വൈബ്രേറ്റര്‍ വഴി രഹസ്യനിമിഷങ്ങളുടെ ശബ്ദം ഫോണുകളിലേക്ക് റെക്കാര്‍ഡ് ചെയ്തുവെന്നായിരുന്നു ആരോപണം. സംഭവം വിവാദമായതോടെയാണ് കുറ്റം സമ്മതിച്ച് കമ്പനി രംഗത്തെത്തിയത്. ഫോണ്‍ ഫാക്ടറി റീസെറ്റ് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെയാണ് ടൈ ഡോക്ടര്‍ എന്ന യൂസര്‍ക്ക് ഇക്കാര്യം മനസിലാക്കിയത്. റീസെറ്റ് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ tempSoundPlay

Health,

യാത്രയില്‍ ഉണ്ടാകുന്ന ഛര്‍ദ്ധി ഒഴിവാക്കാന്‍ ഒറ്റമൂലി…

നമ്മളിൽ പലർക്കും ഉണ്ടാകുന്ന ഒരു പ്രശ്നമാണ് യാത്രയ്ക്കിടയിൽ ഉള്ള ചർദ്ധിക്കാനുള്ള ഒരു പ്രവണത. ഈ ഒരു കാരണം മൂലം നമ്മൾ പല തരത്തിൽ ബുദ്ധിമുട്ട് അനുഭവിക്കാറുണ്ട്. എന്നാൽ ഈ ഒരു പ്രശ്നം പരിഹരിക്കാനുള്ള ഒരു സിമ്പിൾ ട്രിക്ക് ഇതാ… https://www.youtube.com/watch?v=8JhwkANG7T0&feature=youtu.be

News,

ദേവികുളം സബ്കളക്ടറെ വട്ടനെന്ന് അധിക്ഷേപിച്ച് വൈദ്യുതി മന്ത്രി എം.എം.മണി

ദേവികുളം സബ്കളക്ടറെ വട്ടനെന്ന് അധിക്ഷേപിച്ച് വൈദ്യുതി മന്ത്രി എം.എം.മണി ജോയിസ് ജോര്‍ജ് എ.പിയുടെ പട്ടയം റദ്ദാക്കാന്‍ നിയമപരമായി കഴിയില്ലെന്നും, ഉമ്മന്‍ചാണ്ടി അഞ്ച് വര്‍ഷം വിചാരിച്ച് നടക്കാത്ത കാര്യമാണോ സബ്കളക്ടര്‍ ചെയ്യുന്നതെന്നും മണി ചോദിച്ചു. സബ്കളക്ടറുടെ നടപടി അംഗീകരിക്കില്ലെന്നും മര്യാദയില്ലാത്ത തീരുമാനമാണ് കളക്ടര്‍ കൈകൊണ്ടതെന്നും എം.എംമണി വിമര്‍ശിച്ചു.

Exclusive News,

ഇനി ദിലീപിന്റെ ഊഴം, ലോക്നാഥ് ബഹ്‌റക്കും സന്ധ്യയ്ക്കും എതിരെ ദിലീപിന്റെ കുറ്റപത്രം

പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയ്ക്കും എ.ഡി.ജി.പി ബി. സന്ധ്യക്കുമെതിരേ, നടന്‍ ദിലീപ്, സര്‍ക്കാരിനു നല്‍കിയ കത്തിന്റെ പൂര്‍ണരൂപം പുറത്ത്.

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ തുടരന്വേഷണം സി.ബി.ഐ.യെയോ സത്യസന്ധരായ ഉദ്യോഗസ്ഥരടങ്ങിയ മറ്റൊരു സംഘത്തേയോ ഏല്‍പ്പിക്കണമെന്നാണ് ആഭ്യന്തരവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി സുബ്രതാ ബിശ്വാസിനു നല്‍കിയ കത്തിലെ പ്രധാന ആവശ്യം. ബെഹ്‌റയ്ക്കും നടി ആക്രമിക്കപ്പെട്ട കേസില്‍ അന്വേഷണത്തിന്റെ മേല്‍നോട്ടച്ചുമതലയുള്ള സന്ധ്യയ്ക്കുമെതിരായ ‘കുറ്റപത്ര’മാണ് നടന്റെ കത്ത്.

കത്തിലെ പ്രധാന ആരോപണങ്ങള്‍: 

ബെഹ്‌റയ്‌ക്കെതിരേ

കേസില്‍ കുരുക്കാന്‍ ശ്രമമുണ്ടെന്നറിഞ്ഞ നാള്‍ മുതല്‍ ഫോണിലൂടെയും നേരിട്ടും ഇ മെയില്‍ വഴിയും ബെഹ്‌റയ്ക്ക് പരാതികള്‍ നല്‍കിയിരുന്നു എല്ലാം അവഗണിച്ചു.

ബെഹ്‌റ നീതിപൂര്‍വം പ്രവര്‍ത്തിച്ചിരുന്നുവെങ്കില്‍ ഞാന്‍ സംശയത്തിന്റെ നിഴലിലാകുമായിരുന്നില്ല. ബെഹ്‌റയുടെ ബോധപൂര്‍വമായ അലസതമൂലമാണ് ഞാന്‍ പ്രതിയായത്.

അന്വേഷണം ശരിയായ രീതിയിലല്ല മുന്നോട്ടുപോകുന്നതെന്ന് പോലീസ് മേധാവിയായിരുന്ന ടി.പി. സെന്‍കുമാര്‍ അഭിപ്രായപ്പെട്ടിരുന്നു.

സെന്‍കുമാറിന്റെ നിലപാടുകള്‍ തെറ്റാണെന്ന് വരുത്തിത്തീര്‍ക്കാനാണ് എന്നെ പ്രതിയാക്കിയത്. നാദിര്‍ഷായെ പള്‍സര്‍ സുനി ഭീഷിപ്പെടുത്തി വിളിച്ച ദിവസംതന്നെ ബെഹ്‌റയെ വിവരം ധരിപ്പിച്ചു.

പരിപാടി അവതരിപ്പിക്കുന്നതിനായി താന്‍ അമേരിക്കയിലേക്കു പോകുന്നതിനു മുമ്പ് സഹോദരീ ഭര്‍ത്താവ് ബെഹ്‌റയ്ക്ക് ഇ മെയില്‍ വഴി പരാതിയയച്ചു. എന്നാല്‍, സുനിക്കെതിരെ എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്യാന്‍ ബെഹ്‌റ കൂട്ടാക്കിയില്ല.

ക്രൈംബ്രാഞ്ച് അന്വേഷണം ആവശ്യപ്പെട്ട് എന്റെ അമ്മ മുഖ്യമന്ത്രിക്ക് നല്‍കിയ പരാതി ബെഹ്‌റ അന്വേഷണസംഘത്തിനു തന്നെ നല്‍കിയത് അതിശയകരമാണ്.

സന്ധ്യയ്‌ക്കെതിരേ 

സ്വന്തം കീര്‍ത്തി മാത്രമാണ് എ.ഡി.ജി.പി സന്ധ്യയുടെ ലക്ഷ്യം.

കുറ്റവാളിയാക്കാന്‍ ഉദ്ദേശിക്കുന്ന വ്യക്തിയ്‌ക്കെതിരേ വ്യാജ തെളിവുകളുണ്ടാക്കുകയാണ് സന്ധ്യയുടെ പതിവ്. എനിക്കെതിരേ മാധ്യമങ്ങളില്‍ വരുന്ന ആരോപണങ്ങള്‍ക്കു പിന്നില്‍ സന്ധ്യയും സംഘവുമാണ്.

ഞാനൊരു മോശക്കാരനാണെന്ന് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമങ്ങളാണ് അവര്‍ നടത്തുന്നത്. ആലുവ പോലീസ് ക്ലബ്ബില്‍ എന്നെയും നാദിര്‍ഷായെയും 13 മണിക്കൂര്‍ ചോദ്യം ചെയ്തത് മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കിയത് അന്വേഷണസംഘം തന്നെയാണ്.

വാര്‍ത്താചാനലുകള്‍ പോലീസ് ക്ലബ്ബില്‍ നിന്ന് തല്‍സമയ സംപ്രേക്ഷണം നടത്തിയതും അന്വേഷണസംഘത്തിന്റെ തീരുമാനപ്രകാരമാണ്. സുഹൃത്തും സഹപ്രവര്‍ത്തകനുമായിരുന്ന കലാഭവന്‍ മണിയുടെ മരണത്തിനുപിന്നിലും ഞാനാണെന്ന് വരുത്താന്‍ അന്വേഷണസംഘം പുതിയ കഥകളുണ്ടാക്കി.

സന്ധ്യയും കൂട്ടരുമാണ് ഈ കഥകള്‍ സൃഷ്ടിച്ച് മാധ്യമങ്ങള്‍ക്ക് നല്‍കിയത്. പരസ്​പരം പുകഴ്ത്തലാണ് സന്ധ്യയുടെയും ബെഹ്‌റയുടെയും ജോലി. ജിഷാ വധക്കേസ് അന്വേഷണത്തിലുള്‍പ്പെടെ ഇത് കാണാം.

പൊതുജനമധ്യത്തില്‍ അപമാനിക്കുക എന്ന ലക്ഷ്യമിട്ടാണ് അറസ്റ്റിനുശേഷം വിവിധ സ്ഥലങ്ങളില്‍ കൊണ്ടുനടന്നത്. ഇത് മനഃപൂര്‍വം ആസൂത്രണം ചെയ്ത റോഡ് ഷോ ആയിരുന്നു. സന്ധ്യയുടെ താത്പര്യപ്രകാരം എനിക്കെതിരായ തെളിവുകള്‍ കൃത്രിമമായി സൃഷ്ടിച്ചത് എസ്.പി സുദര്‍ശനും ഡിവൈ.എസ്.പി. സോജനുമാണ്. ഇതിനു ബെഹ്‌റയുടെ ആശീര്‍വാദമുണ്ട്.

എനിക്ക് ഫോണ്‍ ചെയ്യാന്‍ സുനിക്ക് ജയിലില്‍ പോലീസുകാരന്‍ സൗകര്യം ചെയ്തുകൊടുത്തു എന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തല്‍. എന്തുകൊണ്ടാണ് ഈ പോലീസുകാരനെതിരേ കേസെടുക്കാത്തത്?-കത്തില്‍ ആരായുന്നു.

Celebrity Special,

അനശ്വര നടൻ ജയൻ മോഹൻലാലിന് കൊടുത്ത ഉപദേശം, ജയന്റെ ഓർമകൾക്ക് 37 വയസ്സ്

ഇന്ത്യൻ സിനിമയുടെ ഏറ്റവും മികച്ച ആക്ഷൻ ഹീറോ എന്നും എപ്പോഴും ജയനുള്ള സ്ഥാനം ചെറുതല്ല. ഡ്യൂപ്പില്ലാതെ ഏത് സംഘട്ടന രംഗങ്ങളും ചെയ്യാൻ ജയൻ കാണിക്കുന്ന അദ്ദേഹത്തിന്റെ ഉത്സാഹം തന്നെയാണ് അദ്ദേഹത്തെ അന്നും ഇന്നും ഉള്ള മറ്റു നടന്മാരിൽ നിന്നും വ്യത്യസ്തനാക്കുന്നത്.

ഇന്ത്യൻ സിനിമയുടെ മലയാള സിനിമയുടെ ഈ അനശ്വര നടൻ നമ്മെ വിട്ട് പിരിഞ്ഞിട്ട് ഇന്ന് 37 വർഷങ്ങൾ.

ആക്ഷൻ ഹീറോ പട്ടം മോഹൻലാലിന് മുൻപേ മലയാളം ചാർത്തിക്കൊടുത്തത് ജയനായിരുന്നു. മലയാളത്തിന്റെ രണ്ട് സുവർണ കാലഘട്ടങ്ങളെയാണ് ഇവർ അടയാളപ്പെടുത്തുന്നത്. എന്നാൽ, ഒരൊറ്റ ചിത്രത്തിൽ മാത്രമേ മോഹൻലാലിന് ജയനോടൊപ്പം അഭിനയിക്കാൻ കഴിഞ്ഞുള്ളൂ. രണ്ട് സ്റ്റണ്ട് സീനുകളിൽ മാത്രം. സഞ്ചാരിയിലെ ആ അനുഭവം ഓർത്തെടുക്കുകയാണ് മോഹൻലാൽ

ജീവൻ മറഞ്ഞാലും ഓർമയിൽനിന്നു മായാതെ നിൽക്കുന്ന ഏറെ വ്യക്തിത്വങ്ങൾ നമുക്കിടയിലുണ്ട്. മരണാനന്തരവും നമ്മെ പിൻതുടരുന്നവർ. അവർ ആടിത്തിമിർത്ത സർഗനാടകത്തിന്റെ തിരശ്ശീലയായിരിക്കില്ല മരണം. കാലത്തെ അതിജീവിച്ച്, തലമുറകളിലേക്ക് പടരുന്ന സാമീപ്യം. അത്തരമൊരു നടന സ്പർശമാണ് ജയൻ എന്ന മൃത്യുവില്ലാത്ത നടൻ. 37 വർഷങ്ങളായി ഒരു മിറാക്കിൾപോലെ ജയൻ പ്രേക്ഷകരെ പിന്തുടരുകയാണ്. കാരണം പറയാൻ കഴിയാത്ത ഒരാത്മബന്ധം.

എന്റെ കോളേജ് കാലത്ത് നസീർ സാറും മധു സാറുമായിരുന്നു ഹീറോകൾ. അക്കാലത്തെ വില്ലനായിരുന്നു ജയൻ. എങ്കിലും കരുത്തും സാഹസികതയും ഇണങ്ങിച്ചേരുന്ന അദ്ദേഹത്തിന്റെ ശൈലി ഞങ്ങളെ ആകർഷിച്ചിരുന്നു.

മഞ്ഞിൽവിരിഞ്ഞ പൂക്കളിൽ ഞാൻ അഭിനയിക്കുമ്പോൾ ജയൻ മലയാളത്തിലെ ഏറ്റവും താരമൂല്യമുള്ള നടനായിരുന്നു. പെട്ടെന്നുള്ള ആ വളർച്ചയിൽ പല താര സിംഹാസനങ്ങളും തകിടം മറിഞ്ഞു. അഭിനയിച്ച സിനിമകളെയെല്ലാം സൂപ്പർഹിറ്റുകളാക്കിക്കൊണ്ട് മലയാളികൾ ആ താരത്തെ നെഞ്ചിലേറ്റി. ആക്ഷൻ സിനിമകൾക്ക് മലയാളത്തിൽ വ്യാപകമായ സ്വാധീനമുണ്ടാകുന്നത് ജയന്റെ കാലത്താണെന്നു പറഞ്ഞാലും തെറ്റില്ല. അത്രയേറെ ആക്ഷൻ ചിത്രങ്ങൾ ആ കാലത്ത് പുറത്തുവന്നു. ജയനോടൊപ്പം അഭിനയിക്കാൻ അക്കാലത്തെ പുതുമുഖങ്ങളെല്ലാം ആഗ്രഹിച്ചിരുന്നു. ഹരിഹരന്റെ ശരപഞ്ജരത്തിലെ കുതിരക്കാന്റെ വേഷമാണ് ജയനെന്ന നടനെ നായകപദവിയിലേയ്ക്ക് ഉയർത്തിയത്. ഐ.വി. ശശി-ടി. ദാമോദരൻ മാഷിന്റെ കൂട്ടുകെട്ടിൽ പിറന്ന അങ്ങാടി ജയനെ ആസ്വാദകഹൃദയങ്ങളിൽ പതിച്ചുവച്ചു. മുറിക്കയ്യൻ ബനിയനുമിട്ട് ഇംഗ്ലീഷിൽ ഗർജ്ജിക്കുന്ന തൊഴിലാളി നേതാവിന്റെ രൂപമാണ് ജയനെ ഓർക്കുമ്പോൾ ആദ്യം ഓർമയിലെത്തുന്നത്. ഇന്നും ആ രൂപം സ്ക്രീനിൽ തെളിയുമ്പോൾ ഉയരുന്ന കൈയടികൾ ജയൻ യുഗം അവസാനിച്ചിട്ടില്ല എന്ന സൂചനയാണ്.

പുതുമുഖമെന്ന നിലയിൽ വലിയ ഭാഗ്യങ്ങൾ എനിക്കു നേടിത്തന്ന ചിത്രമായിരുന്നു മഞ്ഞിൽവിരിഞ്ഞ പൂക്കളിനുശേഷം ഞാനഭിനയിച്ച സഞ്ചാരി. ജയനും പ്രേംനസീറുമായിരുന്നു നായകൻമാർ. തിക്കുറിശ്ശി, കെ.പി. ഉമ്മർ, എസ്.പി. പിള്ള, ആലുംമൂടൻ, ഗോവിന്ദൻകുട്ടി, ജി.കെ. പിള്ള തുടങ്ങി അക്കാലത്തെ പ്രഗത്ഭരായ മിക്ക താരങ്ങളും ആ ചിത്രത്തിലണിനിരന്നു. പ്രധാന വില്ലൻ വേഷം എനിക്കായിരുന്നു. ഉദയാ സ്റ്റുഡിയോയിലെ സഞ്ചാരിയുടെ സെറ്റിൽ വെച്ചാണ് ഞാൻ ജയനെ ആദ്യമായി പരിചയപ്പെടുന്നത്. വളരെ സൗമ്യമായി പെരുമാറിയിരുന്ന ജയനെ സ്നേഹത്തോടുകൂടി മാത്രമേ ഓർക്കാനാകൂ. ഒരു പുതുമുഖം എന്ന നിലയിലല്ല ജയൻ എന്നോട് ഇടപെട്ടിരുന്നത്. സൂപ്പർ ഹീറോ ഭാവം അദ്ദേഹത്തിൽ ഒട്ടും പ്രകടമായിരുന്നില്ല. നിർമ്മാതാക്കളും സംവിധായകരും ആരാധകരുമുൾപ്പെട്ട വലിയൊരു വൃന്ദം ചുറ്റും എപ്പോഴുമുണ്ടായിരുന്നു. സഞ്ചാരിയിൽ ഞാനും ജയനും തമ്മിൽ രണ്ട് ഫൈറ്റ് സീനുകൾ ചിത്രീകരിച്ചിരുന്നു. ത്യാഗരാജൻ മാസ്റ്ററായിരുന്നു സംഘട്ടന സംവിധാനം. ഡ്യൂപ്പില്ലാതെയുള്ള സംഘട്ടനത്തിൽ പലപ്പോഴും ജയൻ ഉപദേശിച്ചു. സൂക്ഷിക്കണം. അപകടം പിടിച്ച രംഗങ്ങൾ ശ്രദ്ധയോടു കൂടി ചെയ്യണം. ആ ഉപദേശം ഇന്നും ഞാൻ ഏറെ വിലമതിക്കുന്നു.

സഞ്ചാരിയുടെ ഷൂട്ടിംഗ് നടന്നു കൊണ്ടിരിക്കെ ഒരു സന്ധ്യയിൽ ജയനെ കാണാൻ അദ്ദേഹത്തിന്റെ സഹോദരനും ഭാര്യയും വന്നത് ഞാൻ ഓർക്കുന്നു. നസീർ സാറിനും തിക്കുറിശ്ശി ചേട്ടനുമൊക്കെ അവരെ പരിചയപ്പെടുത്തി. മാറി നില്ക്കുകയായിരുന്ന എന്നെ ചൂണ്ടി ജയൻ പറഞ്ഞു: പുതുമുഖമാണ്, മോഹൻലാൽ. ഈ സിനിമയിലെ വില്ലൻ. നന്നായി അഭിനയിക്കുന്നുണ്ട്. വളർന്നുവരും. പുതുമുഖമായ എനിക്ക് ഏറെ ആത്മവിശ്വാസം പകർന്നു ആ വാക്കുകൾ. ഷൂട്ടിംഗ് കഴിഞ്ഞ് പോകുമ്പോൾ ജയൻ പറഞ്ഞു: മോനേ… കാണാം. അതായിരുന്നു മൂന്നോ നാലോ ദിവസം നീണ്ട സൗഹൃദത്തിന്റെ വിടപറയൽ വാക്യം.

സഞ്ചാരിയുടെ സെറ്റിൽനിന്നും ജയൻ തിരിച്ചത് അറിയപ്പെടാത്ത രഹസ്യത്തിന്റെ പീരുമേട്ടിലെ ലൊക്കേഷനിലേക്കായിരുന്നു. അവിടുന്ന് കോളിളക്കത്തിന്റെ സെറ്റിലേക്കും. സഞ്ചാരി കഴിഞ്ഞ് ഞാൻ പുതിയ ചിത്രത്തിൽ അഭിനയിച്ചുകൊണ്ടിരിക്കെയാണ് ഹെലികോപ്റ്റർ അപകടത്തിൽ ജയൻ മരിച്ചുവെന്ന വാർത്തയറിയുന്നത്. അക്ഷരാർത്ഥത്തിൽ കേരളമാകെ തകർന്നുപോയ ഒരു നിമിഷം. ഒരു നടന്റെ വിയോഗത്തിൽ ആരാധകർ ഇത്രയധികം കണ്ണീരൊഴുക്കുന്നത് മുമ്പൊരിക്കലും കണ്ടിട്ടില്ല. ജയൻ അവർക്ക് എന്തായിരുന്നു എന്നതിന്റെ ഏറ്റവും വലിയ സാക്ഷ്യമായിരുന്നു ആ രോദനങ്ങൾ. ജയൻ മരിച്ച് ഒരു മാസം കഴിഞ്ഞ് ഞാൻ ബാലൻ കെ. നായരോടൊപ്പം കൊല്ലത്തെ ജയന്റെ വീട്ടിൽ പോയി. അദ്ദേഹത്തിന്റെ അമ്മയേയും സഹോദരനേയും കണ്ടു. ആ ദുർവിധിയുടെ തീരാവ്യഥകൾ ജയന്റെ അമ്മയിലും പ്രതിഫലിച്ചിരുന്നു.

സിനിമ അടിമുടി മാറിയിട്ടും കാലത്തെ അതിജീവിച്ച് ജയൻ ആരാധക ഹൃദയങ്ങളിൽ നില്ക്കുന്നു. മൂന്നു വർഷം മുൻപ് കോഴിക്കോട് ഐ.വി. ശശിയെ ആദരിക്കുന്ന ഉത്സവം എന്ന ചടങ്ങിൽ ഞാനും പങ്കെടുത്തിരുന്നു. അദ്ദേഹത്തെക്കുറിച്ചുള്ള ഒരു ഹ്രസ്വചിത്രം അവിടെ പ്രദർശിപ്പിച്ചു. അതിൽ അങ്ങാടിയിലേയും കരിമ്പനയിലേയും ചില ഭാഗങ്ങളുണ്ടായിരുന്നു. തൊഴിലാളികളെ ആക്ഷേപിച്ച മുതലാളിയുടെ നേർക്ക് വിരൽചൂണ്ടി, ഇംഗ്ലീഷിൽ ജയൻ തിരിച്ചടിക്കുന്ന ദൃശ്യത്തെ സദസ്സ് നിലക്കാത്ത കൈയടികളോടെ എതിരേക്കുന്നത് കണ്ട് ഞാൻ വിസ്മയിച്ചു പോയി. ആ കൈയടികൾ ജയൻ എന്ന നടൻ സൃഷ്ടിച്ച കരുത്തിന്റെ പ്രതിഫലനമാണ്. മലയാളികളുടെ ഹൃദയത്തിൽ ജയൻ ഇന്നും തറഞ്ഞുനിൽക്കുന്നത് കരുത്തിന്റെ പ്രതിരൂപമായിത്തന്നെയാണ്. ഒറ്റ ചിത്രത്തിൽ മാത്രം സംഗമിച്ച്, മറക്കാനാകാത്ത ഏറെ നിമിഷങ്ങൾ എനിക്കു നല്കിയ, കരുത്തനായ ആ വലിയ നടൻ 37 വർഷങ്ങൾക്കിപ്പുറവും എന്റെ ഓർമകളിൽ നിറസാന്നിധ്യമായി നിൽക്കുന്നുണ്ട്.

കടപ്പാട് ഭാനുപ്രകാശ് (മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച ഭാനുപ്രകാശിന്റെ ഗുരുമുഖങ്ങൾ എന്ന പുസ്തകത്തിൽ നിന്ന്)

Technology,

യുസി ബ്രൗസര്‍ പ്ലേസ്റ്റോറില്‍ നിന്നും നീക്കം ചെയ്തു

സ്മാര്‍ട്ട് ഫോണ്‍ ഉപയോക്താക്കളുടെ ഏറ്റവും പ്രിയപ്പെട്ട ആപ്ലിക്കേഷനുകളില്‍ ഒന്നായ യുസി ബ്രൗസര്‍ ഗൂഗിള്‍ പ്ലേസ്റ്റോറില്‍ നിന്നും നീക്കം ചെയ്തു. എന്തുകൊണ്ടാണ് ബ്രൗസര്‍ നീക്കം ചെയ്തതെന്ന് ഇതുവരെ വ്യക്തമല്ല. ഗൂഗിളും യൂസി ബ്രൗസറും ഇത് സംബന്ധിച്ച അറിയിപ്പുകളൊന്നും പുറത്ത് വിട്ടിട്ടില്ല.

യുസി ബ്രൗസര്‍ ഉപയോക്താക്കളുടെ വിവരങ്ങള്‍ അനധികൃതമായി ചൈനയിലെ സെര്‍വറുകളിലേക്ക് കടത്തുന്നുണ്ടെന്ന് ഇന്ത്യന്‍ സര്‍ക്കാര്‍ അടുത്തിടെ നിരീക്ഷിച്ചിരുന്നു. ചൈനീസ് ഇന്റര്‍നെറ്റ് ഭീമനായ ആലിബാബയാണ് യുസി ബ്രൗസറിന്റെ ഉടമ.

ബ്രൗസര്‍ പ്ലേസ്‌റ്റോറില്‍ നിന്നും നീക്കം ചെയ്‌തെങ്കിലും യുസി ബ്രൗസര്‍ മിനി ആപ്ലിക്കേഷന്‍ ഇപ്പോഴും പ്ലേസ്റ്റോറില്‍ ലഭ്യമാണ്. പത്തുകോടി പേര്‍ ഉപയോഗിക്കുന്ന ബ്രൗസറാണ് യുസി. ഇന്ത്യയില്‍ യുസി ബ്രൗസറുമായാണ് ഗൂഗിള്‍ ക്രോമിന്റെ മത്സരം.

ഇന്ത്യയില്‍ സ്മാര്‍ട്ട് ഫോണ്‍ ഉപയോക്താക്കള്‍ ഏറ്റവും കൂടുതല്‍ ഡൗണ്‍ലോഡ് ചെയ്യുന്ന ആന്‍ഡ്രോയിഡ് ആപ്ലിക്കേഷനാണ് യുസി ബ്രൗസര്‍. ഒരാഴ്ചമുമ്പ് 50 കോടി ഡൗണ്‍ലോഡുകളാണ് യുസി ബ്രൗസറിനുണ്ടായിരുന്നത്.

News,

കാട് വെട്ടാന്‍ ഭര്‍ത്താവ് കൊണ്ടുവന്ന ബംഗാളിയുമായി രണ്ടാമത്തെ ദിവസം ലൈംഗികമായി ബന്ധപെട്ടു, മൂന്നാമത്തെ ദിവസം ഒളിച്ചോട്ടം

മലപ്പുറം : മുറ്റത്തെ കാട് വെട്ടാന്‍ ഭാരതാവ് കൊണ്ടുവന്ന ബംഗാളിയോടൊപ്പം വീട്ടമ്മ ഒളിച്ചോടി. ഭര്‍ത്താവ് പോലീസില്‍ പരാതി നല്‍കി.

3 ദിവസം മുന്‍പാണ് പുറത്തെ കാട് വെട്ടാനും മുറ്റം വൃത്തിയാക്കാനും വേണ്ടി ഒരു ബംഗാളിയെ കൊണ്ടുവരുന്നത്. ബാങ്ക് ജോലിക്കാരനായ ഭര്‍ത്താവ് ജോലിക്ക് പോവുകയും ചെയ്യും. മൂന്ന് ദിവസം കൊണ്ടാണ് ബംഗാളി 34 വയസായ യുവതിയെ വളചെടുത്തത്.

രണ്ടാമത്തെ ദിവസം തന്നെ വീട്ടിനുള്ളില്‍ ബംഗാളിയുടെ ഡ്രസ്സ്‌ കണ്ട ഭര്‍ത്താവു സംശയം പ്രകടിപിചെങ്കിലും പല കള്ളങ്ങളും പറഞ്ഞ് യുവതി പിടിച്ചു നിന്ന്.

ആറു വര്‍ഷം മുന്‍പാണ് ഇവരുടെ കല്യാണം കഴിഞ്ഞത്. കുട്ടികളില്ല. ബംഗാളി യുവതിയെയും കൊണ്ട് നാട്ടിലേക്ക് കടന്നു കാണും എന്നാണു പോലിസ് കരുതുന്നത്. ഒരു ലക്ഷം രൂപയും യുവതി കൊണ്ട് പോയെന്നു പരാതിയില്‍ പറയുന്നു .

Malayali Special,

ഇരട്ടചങ്കുള്ള കളക്ടറുടെ കഥ – അന്ന് നിറപറ, ഇന്ന് തോമസ് ചാണ്ടി, ടിവി അനുപമ എന്ന ജനപക്ഷ കളക്ടര്‍

വേമ്പനാട് കായലിന് നടുവിലെ ആര്‍ ബ്ലോക്ക് വെള്ളത്തില്‍ മുങ്ങി. 30 കുടുംബങ്ങള്‍ അക്ഷരാര്‍ഥത്തില്‍ വെള്ളത്തിനടിയിലായ അവസ്ഥ. ഒരു മാധ്യമം ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തു. റിപ്പോര്‍ട്ട് പുറത്തുവന്ന് രണ്ട് മണിക്കൂറിനുള്ളില്‍ ആര്‍ ബ്ലോക്കുകാര്‍ക്ക് ആശ്വാസമായി അവരുടെ വിഷമത്തില്‍ പങ്കുചേരാനും അവരെ ഈ ദുരിതത്തില്‍ നിന്ന് കരകയറ്റാനുള്ള നടപടികള്‍ സ്വീകരിക്കാമെന്ന ഉറപ്പുമായി അവരുടെ പ്രിയപ്പെട്ട കളക്ടര്‍ എത്തി. ഈ പുതിയ കളക്ടര്‍ ടി.വി.അനുപമ ഇങ്ങനെയാണ്. ഏത് സമയവും ജനങ്ങള്‍ക്കുവേണ്ടി ജനപക്ഷത്തു നിന്ന് പ്രവര്‍ത്തിക്കുന്ന കളക്ടര്‍. ചിലപ്പോള്‍ കയ്യില്‍ ഒരു കൈക്കുഞ്ഞും കാണും. കളക്ടറുടെ ജോലിത്തിരക്കകുള്‍ക്കിടയില്‍ അമ്മയുടെ കര്‍ത്തവ്യങ്ങള്‍ക്കും വിലകല്‍പ്പിക്കുന്ന, രണ്ട് വയസ്സ് പോലും തികയാത്ത കുഞ്ഞുമായി ജനങ്ങളെ കേള്‍ക്കാനും കാണാനുമെത്തുന്ന ആലപ്പുഴ ജില്ലാ കളക്ടര്‍ ടി.വി.അനുപമ. ആലപ്പുഴക്കാരന്‍ വിനോദിന്റെ ഭാഷയില്‍ പറഞ്ഞാല്‍ ‘അടുത്ത കാലം വരെ ആലപ്പുഴക്കാര്‍ക്ക് സ്വപ്‌നം കാണാന്‍ പോലും കഴിയാതിരുന്ന ഒരു കളക്ടര്‍. പകലോ രാത്രിയോ എന്നില്ല, കൈക്കുഞ്ഞുമായിപ്പോലും ജനങ്ങളുടെ ഇടയിലേക്ക് ഓടിയെത്തുന്ന ജില്ലാ കളക്ടറെ എന്റെ ഓര്‍മ്മയില്‍ ആദ്യം കാണുകയാണ്. പലരും ഇവിടെ കളക്ടര്‍മാരായി ഇരിന്നിട്ടുണ്ട്. പക്ഷെ ഇത്രത്തോളം ജനങ്ങള്‍ക്ക് വേണ്ടി നില്‍ക്കുന്ന ഒരാള്‍ ഉണ്ടായിട്ടില്ല. ഇത്രയും കാലമുണ്ടായിരുന്നവര്‍ എന്തെങ്കിലും ചെയ്താല്‍ തന്നെ അത് ചാനലുകാരേയും പത്രക്കാരേയും അറിയിച്ച് അവരെ മുന്നില്‍ നിര്‍ത്തിയായിരിക്കും. അതൊക്കെ അനുപമ, അവര്‍ വരുന്നതും പോവുന്നതും പോലും ഒരു മാധ്യമപ്രവര്‍ത്തകന്‍ പോലുമറിയില്ല.’

ഇത്തരത്തിലുള്ള ജനപക്ഷ നോട്ടം എന്ന് ഉറപ്പിക്കാവുന്ന ടി.വി.അനുപമയുടെ ഒരു റിപ്പോര്‍ട്ടാണ് ഇന്ന് രാഷ്ട്രീയ കേരളവും പൊതുസമൂഹവും ഏറെ ചര്‍ച്ച ചെയ്യുന്നത്. മന്ത്രി തോമസ് ചാണ്ടിയുടെ ക്രമക്കേടുകള്‍ അക്കമിട്ട് നിരത്തിയുള്ള, നിര്‍ണായക രാഷ്ട്രീയ തീരുമാനങ്ങള്‍ക്ക് വരെ പ്രേരകമായ റിപ്പോര്‍ട്ട്. സത്യസന്ധവും ധീരവുമായ പ്രവര്‍ത്തനത്തിന്റെ സാക്ഷ്യപത്രമായി ആ റിപ്പോര്‍ട്ട് വിലയിരുത്തപ്പെടുന്നു. സര്‍ക്കാര്‍ ഉദ്യോഗസ്ഥ തന്റെ ഔദ്യോഗിക കൃത്യനിര്‍വ്വഹണത്തിന്റെ ഭാഗമായി ചെയ്തതെന്ന് ഈ പ്രവര്‍ത്തിയെ ആര്‍ക്കും ലളിതമായിക്കാണാം. പക്ഷെ പരമ്പരാഗതമായി ഉദ്യോഗസ്ഥരും രാഷ്ട്രീയ പ്രവര്‍ത്തകരുമെല്ലാം ഒത്താശ ചെയ്തും, പണംപറ്റിയും എല്ലാ സ്വാധീനത്തിനും വഴങ്ങിയും വളര്‍ത്തിയ തോമസ് ചാണ്ടി എന്ന ധനികനെതിരെ തികഞ്ഞ സ്വാതന്ത്ര്യത്തോടെയും ധീരതയോടെയും ഒരു റിപ്പോര്‍ട്ട് തയ്യാറാക്കുക എന്നത് ഒരു ഉദ്യോഗസ്ഥയെ സംബന്ധിച്ച് ചെറിയ കാര്യമല്ല. മുഖ്യമന്ത്രി പിണറായി വിജയന്‍ പോലും ‘തികച്ചും രാഷ്ട്രീയ പ്രേരിതമെന്ന്’ സഭയില്‍ പറഞ്ഞതിന് മുകളില്‍ നിന്നാണ് ജില്ലാ കളക്ടര്‍ സംസ്ഥാനത്തെ മന്ത്രിക്കെതിരെ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത് എന്നിടത്താണ് അതിന്റെ പ്രാധാന്യം വര്‍ധിക്കുന്നത്. മന്ത്രിയുടെ അടിത്തറ ഇളക്കിയതും കളക്ടര്‍ നല്‍കിയ റിപ്പോര്‍ട്ട് തന്നെ. ആ റിപ്പോര്‍ട്ട് തന്നെയാണ് ഇടതുമുന്നണിയെയും സിപിഎമ്മിനേയും എന്‍സിപിയെയും പ്രതിരോധത്തിലാക്കിയതും.

കോടതിയുടെ പരാമര്‍ശങ്ങള്‍ പോലും കളക്ടറുടെ റിപ്പോര്‍ട്ടിനെ അടിസ്ഥാനപ്പെടുത്തിയുള്ളതായിരുന്നു. പരമ്പരാഗത സര്‍ക്കാര്‍ ഉദ്യോഗസ്ഥരെല്ലാം ചാണ്ടിയുടെ വളര്‍ച്ചക്ക് മണ്ണും വളവുമേകിയപ്പോള്‍ ഉദ്യോഗസ്ഥരെല്ലാം ഇക്കാലമത്രയും ചെയ്ത എല്ലാത്തിനേയും അനുപമ ഉടച്ചുകളഞ്ഞു. ആലപ്പുഴ കളക്ട്രേറ്റില്‍ കഴിഞ്ഞ ഒമ്പത് വര്‍ഷമായി ജോലി ചെയ്യുന്ന റവന്യൂ ഉദ്യോഗസ്ഥന്റെ വാക്കുകള്‍ ശ്രദ്ധിക്കാം ‘അവര്‍ വന്നില്ലായിരുന്നെങ്കില്‍ ഇങ്ങനെയൊരു റിപ്പോര്‍ട്ട് പോലുമുണ്ടാവില്ലായിരുന്നു. മുമ്പിരുന്ന എല്ലാ കളക്ടര്‍മാരും ചാണ്ടിക്ക് അനുകൂലമോ, അല്ലെങ്കില്‍ പ്രതികൂലമല്ലാത്തതോ ആയ റിപ്പോര്‍ട്ടുകളാണ് ഇക്കാലമത്രയും തയ്യാറാക്കിയിട്ടുള്ളത്. വിഷയത്തിന്റെ എല്ലാ വശങ്ങളിലേക്കും കടന്നുള്ള, ഇത്രയും ആധികാരികമായ ഒരു റിപ്പോര്‍ട്ട് അവര്‍ സ്വന്തം നിലക്ക്, വ്യക്തിപരമായ താത്പര്യത്തില്‍ ചെയ്തതാണ്. അനുപമയ്ക്ക് മുമ്പുള്ള കളക്ടര്‍ ചാണ്ടിയെ പ്രതിക്കൂട്ടിലാക്കാതെയുള്ള റിപ്പോര്‍ട്ടാണ് സര്‍ക്കാരിന് നല്‍കാനിരുന്നത്. അത് അവരുടെ കുഴപ്പമല്ല. ഒരു ഡെപ്യൂട്ടി കളക്ടറെയാണ് അവര്‍ അന്വേഷണത്തിന് നിയമിച്ചത്. ഡെപ്യൂട്ടി കളക്ടറുടെ കണ്ടെത്തലുകള്‍ റിപ്പോര്‍ട്ടാക്കി സര്‍ക്കാരിന് കൈമാറുക എന്ന ജോലിയാണ് ഇക്കാലങ്ങളില്‍ പല കളക്ടര്‍മാര്‍ ചെയ്തിരുന്നത്. പക്ഷെ അനുപമ ചാര്‍ജ് ഏറ്റെടുത്ത അന്ന് തന്നെ ചാണ്ടിയുമായി ബന്ധപ്പെട്ട അന്വേഷണങ്ങളുടെ ഫയലുകള്‍ തനിക്ക് നല്‍കാന്‍ അവര്‍ ആവശ്യപ്പെടുകയും തുടര്‍ന്നങ്ങോട്ട് അവര്‍ തന്നെ എല്ലാ സ്ഥലങ്ങളിലും പോയി അന്വേഷണവും പരിശോധനയും നടത്തിയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. ഇത്രയും കാലം ഇവിടെയുണ്ടായിരുന്ന എല്ലാ ഉദ്യോഗസ്ഥരും, റവന്യൂ, കൃഷി, ഇറിഗേഷന്‍ ഏത് വകുപ്പിലുമാവട്ടെ, എല്ലാവരും ചാണ്ടിക്ക് അനുകൂല ഉത്തരവുകള്‍ നല്‍കാനാണ് ശ്രമിച്ചത്. നിലം നികത്താന്‍, മണ്ണെടുക്കാന്‍, അനധികൃത നിര്‍മ്മാണം എല്ലാത്തിനും കളക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ളവര്‍ അനുമതി നല്‍കി. റോഡ് നിര്‍മ്മാണത്തിന് അനുമതി നല്‍കിയത് കൂടാതെ റോഡ് ടാര്‍ ചെയ്തു കൊടുത്തു. അതെല്ലാം ഒരറ്റത്ത് നില്‍ക്കുകയും തുടരുകയും ചെയ്യുമ്പോഴാണ് ഇതിനെയെല്ലാം തകര്‍ത്തെറിഞ്ഞുകൊണ്ട് അനുപമയുടെ സത്യസന്ധമായ റിപ്പോര്‍ട്ട് വരുന്നത്. ശരിക്കും ഐക്കണോക്ലാസ്റ്റിക് എന്ന് പറയാവുന്ന പ്രവര്‍ത്തനം.’

തന്നോടൊപ്പം ജോലി ചെയ്യുന്നവരും പിന്‍ഗാമികളുമുള്‍പ്പെടെ, കുറ്റകൃത്യത്തില്‍ പങ്കാളികളായ ആരെയും ഒഴിവാക്കാതെയാണ് അനുപമ ചാണ്ടിക്കെതിരെ റിപ്പോര്‍ട്ട് തയ്യാറാക്കിയത്. റിപ്പോര്‍ട്ടിലെ ചില പരാമര്‍ശങ്ങള്‍ അത് വ്യക്തമാക്കുന്നതാണ്. തനിക്ക് മുമ്പ് ആലപ്പുഴ കളക്ടറായിരുന്ന എന്‍. പത്മകുമാറിന്റെ ഉത്തരവുകളിലെ പിഴവുകള്‍ റിപ്പോര്‍ട്ടില്‍ കൃത്യമായി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. തോമസ് ചാണ്ടിയുടെ ലേക്ക് പാലസ് റിസോര്‍ട്ടിലെ പാര്‍ക്കിങ് ഏരിയക്കായി ഇരുപത്തിയാറര സെന്റ് വയല്‍ ഭൂമിയാണ് മണ്ണിട്ട് നികത്തിയത്. എന്നാല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമപ്രകാരം ഇത് നിയമലംഘനമാണെന്ന് നാട്ടുകാരനായ ഒരാള്‍ മുന്‍ കളക്ടര്‍ക്ക് പരാതി നല്‍കിയിരുന്നു. എന്നാല്‍ ആദ്യത്തെ ഇരുപത് സെന്റ് ഭൂമി നികത്തിയെങ്കിലും അത് തണ്ണീര്‍ത്തടത്തിന് ദോഷമുണ്ടാക്കാത്തതിനാലും, പരാതിക്കാരായി അധികം പേരില്ലാത്തതിനാലും നികത്ത് അനുവദിച്ച് നല്‍കാനായിരുന്നു ഉത്തരവിട്ടിരുന്നത്. ബാക്കിയുള്ള അഞ്ച് സെന്റും ഒന്നര സെന്റും ഭൂമി പുറമ്പോക്ക് ഭൂമിയായിരുന്നു. ഇതില്‍ അഞ്ച് സെന്റ് റിസോര്‍ട്ട് നിര്‍മ്മാണത്തിനുള്ള സാധനസാമഗ്രികള്‍ ഇറക്കാനാണെന്നും രണ്ട് ഭൂമിയും നികത്തുന്നത് കൃഷിക്ക് ദോഷമുണ്ടാക്കുന്ന കാര്യമല്ലെന്നും കൃഷിവകുപ്പോ ഇറിഗേഷന്‍ വകുപ്പോ ഇക്കാര്യത്തില്‍ പരാതികള്‍ ഉന്നയിച്ചിട്ടില്ലെന്നും അതിനാല്‍ പൂര്‍വസ്ഥിതിയിലാക്കേണ്ടതില്ലെന്നുമാണ് മുന്‍ കളക്ടര്‍ ഉത്തരവില്‍ പറഞ്ഞിരുന്നത്. എന്നാല്‍ കളക്ടര്‍ ഇങ്ങനെ പറഞ്ഞെങ്കിലും തണ്ണീര്‍ത്തട സംരക്ഷണ നിയമം ലംഘിക്കപ്പെടുന്നതിനാല്‍ അത് പൂര്‍വസ്ഥിതിയിലാക്കേണ്ടതാണ് എന്നാണ് അനുപമയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്.

കോടതിയുടെ പരിഗണനയിലിരിക്കുന്ന വിഷയത്തില്‍ അഭിപ്രായം പറയുക വഴി കോടതി ലംഘനമാണ് കളക്ടര്‍ നടത്തിയതെന്ന തോമസ് ചാണ്ടിയുടെ പ്രസ്താവനക്കും റിപ്പോര്‍ട്ടിലൂടെ അനുപമ ചുട്ടമറുപടി നല്‍കി. കോടതിയില്‍ കേസ് നിലനില്‍ക്കട്ടെ, പക്ഷെ നിയമപരമായ നടപടി സ്വീകരിക്കരുതെന്ന് ഒരു കോടതിയും പറഞ്ഞിട്ടല്ലല്ലോ അല്ലേ? അത് ഞാന്‍ സ്വീകരിച്ചിരിക്കുന്നു എന്നാണ് കളക്ടര്‍ നല്‍കിയ മറുപടി. മാര്‍ത്താണ്ഡം കായലില്‍ സര്‍ക്കാര്‍ ഭൂമി കയ്യേറിയതിന് അഞ്ച് വര്‍ഷം വരെ കഠിന തടവും രണ്ട് ലക്ഷം രൂപ വരെ പിഴയ്ക്കും തോമസ് ചാണ്ടി അര്‍ഹനാണെന്ന് എന്നതിലൂടെ തോമസ് ചാണ്ടി കുറ്റവാളിയാണെന്ന് അടിവരയിടുകയായിരുന്നു അനുപമ. വസ്തുതകളെ ബോധ്യപ്പെടുത്തുന്നതിനായി ഉപഗ്രഹ ചിത്രങ്ങളും ആധാരമാക്കിയ റിപ്പോര്‍ട്ടിനെ ലാഘവത്തോടെ തള്ളിക്കളയാന്‍ രാഷ്ട്രീയപാര്‍ട്ടികള്‍ക്കോ, ഇടതുമുന്നണിക്കോ കഴിയാതെ വന്നു. കളക്ടറുടെ റിപ്പോര്‍ട്ടിനെ ചോദ്യം ചെയ്തുകൊണ്ട് തോമസ് ചാണ്ടി സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെ കോടതി തോമസ് ചാണ്ടിയെ തന്നെ ചോദ്യം ചെയ്തു. ‘രാഷ്ടീയ സമ്മര്‍ദ്ദങ്ങളും ഉദ്യോഗസ്ഥതലത്തില്‍ നിന്നുള്ള സമ്മര്‍ദ്ദങ്ങളും നിലനില്‍ക്കെ ശരിയായ നീതി നടപ്പാക്കണമെന്ന ഉദ്ദേശത്തോടെ ഒരു ന്യായാധിപന്റെ പ്രവര്‍ത്തനത്തിന് തുല്യമായ പ്രവൃത്തിയാണ് അനുപമ നിര്‍വഹിച്ചത്’പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത മുതിര്‍ന്ന രാഷ്ട്രീയ പ്രവര്‍ത്തകന്‍ അനുപമയെക്കുറിച്ച് പറഞ്ഞതിതാണ്.

അധികാരവും പദവിയും ഏതാണ് എന്നതിനേക്കാള്‍ തന്റെ കര്‍ത്തവ്യം എന്തെന്നുള്ളതാണ് അനുപമയ്ക്ക് മുന്നിലുള്ള കാര്യം. തന്റെ കര്‍ത്തവ്യം പൊതുമനസാക്ഷിയ്ക്ക് അനുകൂലമായി ചെയ്യുക എന്നതാണ് തന്റെ ലക്ഷ്യമെന്ന് ഐഎഎസ് ഉദ്യോഗസ്ഥയായി നിയമനം ലഭിച്ചതിന് ശേഷമുള്ള ഒരു അഭിമുഖത്തില്‍ അനുപമ വ്യക്തമാക്കിയിരുന്നു. അധികാര വര്‍ഗത്തിനോ സാമ്പത്തിക ശക്തികള്‍ക്കോ വഴങ്ങാത്ത അനുപമയുടെ പ്രവര്‍ത്തനം ഇത് ആദ്യമായല്ല കേരളം കാണുന്നത്. മുമ്പ് ഭക്ഷ്യസുരക്ഷാ കമ്മീഷ്ണറായിരുന്ന വേളയില്‍ നിറപറയുള്‍പ്പെടെ ഗുണനിലവാരമില്ലാത്ത നിരവധി ബ്രാന്‍ഡുകള്‍ക്കെതിരെ നടപടി സ്വീകരിക്കുകയും അവരുടെ ഓഫീസുകള്‍ പോലും പൂട്ടിക്കുകയും ചെയ്ത അനുപമയെ കേരളക്കാര്‍ക്ക് പരിചയമുണ്ട്. നിര്‍ഭാഗ്യവശാല്‍ അത്തരം വമ്പന്‍ ബ്രാന്‍ഡുകള്‍ക്കെതിരെയുള്ള നപടികള്‍ അനുപമയില്‍ നിന്ന് മുന്നോട്ട് പോയില്ല. എങ്കില്‍ കൂടി മലയാളികള്‍ ഭക്ഷണത്തെക്കുറിച്ച് ഏറെ ചിന്തിക്കുകയും, മായവും വിഷവുമുള്ള ഭക്ഷണത്തെ കുറിച്ച് ബോധവാന്‍മാരാവുകയും ചെയ്ത ഒരു കാലഘട്ടമായിരുന്നു അത് എന്ന് പറയാം. എന്നാല്‍ ഭക്ഷ്യസുരക്ഷാ കമ്മീഷണറായിരിക്കുമ്പോള്‍ തന്റെ അധികാരം ഉപയോഗിക്കുന്നതിനേക്കാള്‍ തനിക്ക് ചെയ്യാനുള്ളത് പ്രാവര്‍ത്തികമാക്കുക എന്നതായിരുന്നു അനുപമയുടെ ലക്ഷ്യം.

എറണാകുളത്തെ ഒരു ഹോട്ടലില്‍ വച്ചുണ്ടായ അനുഭവം വെളിപ്പെടുത്തുന്ന ഉതുപ്പ് വര്‍ഗീസിനെ കേള്‍ക്കാം; ‘ഞാന്‍ ഒരു ഹോട്ടലിലെ ജീവനക്കാരനാണ്. ഒരു ദിവസം അനുപമയും അമ്മയും കൂടി ഹോട്ടലിലെത്തി. അന്ന് ഞങ്ങള്‍ക്കാര്‍ക്കും അവരാരെന്ന് അറിയില്ലായിരുന്നു. അവര്‍ ചായ കുടിക്കാന്‍ വന്നതാണ്. ഹോട്ടലിലെ ഒരു ജീവനക്കാരന്‍ ചായയെടുത്ത് കൊടുക്കുകയും ചെയ്തു. ഈ കൊടുത്തയാള്‍ അയാളുടെ കൈ ഗ്ലാസ്സിന്റെ ഏറ്റവും മുകളിലാണ് പിടിച്ചിരുന്നത്. ചായ കുടിക്കുന്നതിന് മുമ്പ് മാഡം ഈ ഹോട്ടലിന്റെ ഉടമസ്ഥന്‍ ഉണ്ടെങ്കില്‍ ഒന്ന് വരാന്‍ പറയാമോ എന്ന് അവനോട് ചോദിച്ചു. അവന്‍ ചെന്ന് മുതലാളിയെ വിളിച്ചുകൊണ്ടു വന്നു. അപ്പോള്‍ ചായ കൊടുക്കുമ്പോള്‍ ഗ്ലാസ്സിന്റെ മുകളിലോ ഗ്ലാസ്സിനകത്തേക്കോ കൈകള്‍ ചെല്ലാതെ നോക്കണമെന്നും, ഭക്ഷണം കവിക്കുന്നവരുടെ ആരോഗ്യസുരക്ഷിതത്വം ഹോട്ടലുകാരുടേയും ഉത്തരവാദിത്തമാണെന്നുമെല്ലാം അനുപമ മാഡം മുതലാളിക്ക് പറഞ്ഞുകൊടുത്തു. ഇറങ്ങാന്‍ നേരത്താണ് ‘കണ്ട് നല്ല പരിചയമില്ല, മാഡം എവിടെയാണ് വര്‍ക്ക് ചെയ്യുന്നത്?’ എന്ന് മുതലാളി മാഡത്തോട് ചോദിക്കുന്നത്. അപ്പോഴാണ് ഫുഡ് സേഫ്റ്റി കമ്മീഷ്ണറാണെന്ന് അവര്‍ പറയുന്നത്. വേണമെങ്കില്‍ അവര്‍ക്ക് അവരുടെ അധികാരം ഉപയോഗിച്ച് ഞങ്ങക്കെതിരെ നടപടിയെടുത്തുകയോ രൂക്ഷമായി പ്രതികരിക്കുകയോ ചെയ്യാമായിരുന്നു. പക്ഷെ അതുണ്ടായില്ല. വളരെ സൗമ്യമായ ഭാഷയില്‍ കാര്യങ്ങള്‍ പറഞ്ഞ് മനസ്സിലാക്കുകയാണ് ചെയ്തത്. അവര്‍ക്ക് ഭക്ഷണം കഴിക്കുന്നവന്റെ ആരോഗ്യം തന്നെയായിരുന്നു വലുത്. അത് നടപ്പാവണമെന്ന് മാത്രമേ അവര്‍ ആഗ്രഹിച്ചിട്ടുള്ളൂ’

തന്നില്‍ നിക്ഷിപ്തമായ കര്‍ത്തവ്യം എന്തെന്ന് തിരിച്ചറിഞ്ഞ് ആര്‍ക്കും സ്വാധീനപ്പെടാതെ അത് ചെയ്യുന്ന ഒരാള്‍ എന്ന് ടി.വി.അനുപമയെ നമുക്ക് രേഖപ്പെടുത്താം. അതിനവര്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞ കാരണം ഇതാണ്’ എന്റെ ചുമതലകള്‍. അതിനെക്കുറിച്ച് ഞാന്‍ ചിന്തിച്ചില്ലെങ്കില്‍, അത് ഞാന്‍ ചെയ്തില്ലെങ്കില്‍ മറ്റാരും അത് ചെയ്യാനില്ല എന്ന് എനിക്കറിയാം, അക്കാര്യം ഞാനിടക്കിടക്ക് എന്നെ തന്നെ ഓര്‍മ്മിപ്പിക്കുകയും ചെയ്യും. അതില്‍ നിന്നുണ്ടാവുന്ന ഉത്തരവാദിത്ത ബോധമുണ്ട്. അതുകൊണ്ട് എനിക്ക് ഒന്നില്‍ നിന്നും ഒഴിഞ്ഞ് മാറാന്‍ കഴിയില്ല. എനിക്ക് ചെയ്യാവുന്നത് ഞാന്‍ ചെയ്യുകതന്നെ ചെയ്യും’. ഇത് തന്നെയാണ് ഏറ്റവുമൊടുവിലും ടി.വി.അനുപമ എന്ന ഐ എ എസ് ഉദ്യോഗസ്ഥ തെളിയിച്ചിരിക്കുന്നത്. സിവില്‍ സര്‍വീസ് പരീക്ഷയില്‍ നാലാം റാങ്ക് കരസ്ഥമാക്കി കേരളത്തിന്റെ അഭിമാനമായി മാറിയ പൊന്നാനി മാറഞ്ചേരി സ്വദേശിനി ഇപ്പോള്‍ തന്റെ പ്രവര്‍ത്തനങ്ങളിലൂടെ ഔദ്യോഗിക പദവിയുടെ അന്തസ്സും ഉയര്‍ത്തുകയാണ്.

കടപ്പാട് : അഴിമുഖം

Malayali Special,

പെൺകുഞ്ഞിനെ ബാധ്യതയായി കാണുന്നവർ ഇതും കൂടി വായിക്കണം – പിതാവിന് കരൾ പകുത്തു നൽകിയ പൂജയുടെ കഥ

പെൺകുട്ടികളെ ബാധ്യതയായി കാണുന്ന ഒരു സമൂഹം ആയിരുന്നു പണ്ട് കാലങ്ങളിൽ .ഉത്തരേന്ത്യയിൽ പല ഉൾപ്രദേശങ്ങളിൽ ഇന്നും പെൺകുട്ടികൾ ഒരു ബാധ്യത ആയിട്ടാണ് വീട്ടുകാർ കണക്കാക്കുന്നത് .ഒരു ആൺകുട്ടിയെ സംബന്ധിച്ച് ചിലവുകൾ പരിമിതമാണ് . പെൺകുട്ടികൾക്ക് നല്ല ചിലവുകൾ ഉണ്ടാവും .വസ്ത്രത്തിനും,ആഭരണങ്ങൾക്കും,വിവാഹത്തിനുമെല്ലാം ഒരുപാട് പണം കണ്ടെത്തണം പെൺവീട്ടുകാർ .കടം വാങ്ങിയും സ്വത്തു വിറ്റുമെല്ലാം പെൺകുട്ടിയെ വിവാഹം കഴിപ്പിച്ചു അയച്ചു ജീവിക്കാൻ മാർഗം ഇല്ലാതെ ആവുന്ന രക്ഷിതാക്കളും ഉണ്ട് .ഇത് കൊണ്ടൊക്കെ ആണ് പെൺകുട്ടികളെ ബാധ്യത ആയി കണ്ടിരുന്നത് .

പണ്ട് കാലങ്ങളിൽ ജനിച്ചത് പെൺകുട്ടി ആണെങ്കിൽ കൊന്നു കളയുന്ന പ്രവണത ഉണ്ടായിരുന്നു .ഭ്രൂണഹത്യകളും ഏറെ ആയിരുന്നു .പെൺകുട്ടികൾ ബാധ്യതകൾ അല്ല എന്ന് തന്റെ ജീവിതത്തിലൂടെ തെളിയിച്ചിരിക്കുകയാണ് പൂജ .സിനിമകളിലും കഥകളിലും നമ്മൾ സർവ്വതും ദാനം ചെയ്യുന്നവരെ കുറിച്ച് കേൾക്കാറുണ്ട് .

എന്നാൽ യഥാർത്ഥ ജീവിതത്തിൽ അത്തരം ആളുകളെ കാണാൻ കിട്ടാറില്ല.സ്വന്തം ജീവൻ പണയപ്പെടുത്തി കൊണ്ട് ആരുടെയും ജീവൻ രക്ഷിക്കാൻ ഒരുക്കമാവില്ല മിക്ക ആളുകളും .പൂജ ബിജേര്ണിയ ആണ് മറ്റുള്ളവരിൽ നിന്നും വ്യത്യസ്ത ആയി സ്വന്തം പിതാവിന് തന്റെ കരൾ പകുത്തു നൽകിയത് .

ഒരു മകളുടെ സ്നേഹം കൊണ്ട് പുതു ജീവൻ ലഭിച്ചിരിക്കുകയാണ് ഈ അച്ഛന് .സ്വാർത്ഥ താല്പര്യങ്ങൾക്ക് വേണ്ടി ജീവിക്കുന്ന ഈ കാലത്തും ഭയം കൂടാതെ സധൈര്യം തന്റെ കരൾ ട്രാൻസ്‌പ്ലാന്റ് ചെയ്യാൻ സമ്മതിച്ച പൂജയ്ക്ക് രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ നിന്നും അഭിനന്ദനങ്ങളും പ്രശംസകളും ലഭിച്ചു കൊണ്ടിരിക്കുകയാണ് .

Gossips,

നടി സുകന്യ അനാശ്യാസത്തിന് പിടിയില്‍… നഗ്ന ചിത്രങ്ങള്‍ പുറത്ത്

ഒരുകാലത്ത് മലയാള സിനിമയുടെ നിറസാന്നിധ്യമായിരുന്ന നടി സുകന്യയെ അനാശ്യാസ പ്രവർത്തനങ്ങൾക്ക് പിടിച്ചു. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്ത

News,

കേരളത്തിൽ ഏറ്റവും കൂടുതൽ പീഡനം നടക്കുന്നത് കോഴിക്കോട് ജില്ലയിൽ, കഴിഞ്ഞ 10 മാസത്തിനിടയിൽ 92 ലൈംഗീക പീഡനങ്ങൾ

കോഴിക്കോട് ജില്ലയിൽ കുട്ടികള്‍ക്കെതിരായ അതിക്രമങ്ങൾ കുറയുന്നില്ല പത്ത് മാസത്തില്‍ കോഴിക്കോട് നടന്നത് 8 ശൈശവവിവാഹങ്ങള്‍.

കോഴിക്കോട് ജില്ലയിൽ കുട്ടികള്‍ക്കെതിരായ അതിക്രമങ്ങൾ കുറയുന്നില്ലെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ പത്ത് മാസത്തെ കണക്കുകൾ പരിശോധിക്കുമ്പോള്‍ കോഴിക്കോട് ജില്ലയിൽ കുട്ടികള്‍ക്കെതിരെയുള്ള അതിക്രമങ്ങളില്‍ വര്‍ധനവെന്ന് ചൈല്‍ഡ് ലൈന്‍ വ്യക്തമാക്കി‍. ഈ കാലയളവിൽ 658 കേസുകളാണ് ഇത്തരത്തില്‍ ജില്ലയിൽ രേഖപ്പെടുത്തിയിട്ടുള്ളത്. കുട്ടികളെ ലൈംഗികാതിക്രമത്തിന് വിധേയമാക്കിയതിന് മാത്രം 92 കേസാണ് ജനുവരി മുതല്‍ ഒക്ടോബര്‍ വരെയുള്ള മാസങ്ങളിലായി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 

കഴിഞ്ഞ വര്‍ഷം ജനുവരി മുതല്‍ ഡിസംബര്‍ വരെയുള്ള കാലയളവില്‍ 109 കേസുകളാണ് ജില്ലയിൽ റിപ്പോര്‍ട്ട് ചെയ്തതിട്ടുളളത്. എന്നാല്‍ നവംബര്‍, ഡിസംബര്‍ മാസത്തിലെ കണക്കുകൾ കൂടി കണക്കാക്കുമ്പോള്‍ വര്‍ധനവുണ്ടാവുമെന്നാണ് ആശങ്കയെന്ന് ചൈല്‍ഡ്‌ലൈന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ എം.പി മുഹമ്മദലി വ്യക്തമാക്കുന്നു. കൂടാതെ ഈ കാലയളവിൽ ജില്ലയില്‍ എട്ട് ശൈശവ വിവാഹങ്ങള്‍ നടന്നതായും കണക്കുകള്‍ ചൂണ്ടിക്കാണിക്കുന്നു.

ശാരീരിക പീഡനം 86, മാനസിക പീഡനം 89 എണ്ണവുമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ബാലഭിക്ഷാടനവും ബാലവേലയും ജില്ലയില്‍ മുന്‍വര്‍ഷങ്ങളെക്കാള്‍ കുറവാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ബാലഭിക്ഷാടനം 10 എണ്ണവും ബാലവേല ഒന്നുമാണ് കണ്ടെത്തിയത്.  ആരോഗ്യപരമായ പ്രശ്‌നങ്ങളില്‍പെട്ട ഏഴ് പേരെയും, പാര്‍പ്പിടമില്ലാത്ത 67 പേര്‍ക്ക് സുരക്ഷിതമായ പാര്‍പ്പിടമൊരുക്കാനും ജില്ലാ ചൈല്‍ഡ് ലൈനിന് സാധിച്ചു. 

കൂടാതെ മാനസികമായി പ്രയാസമനുഭവപ്പെടുകയും മറ്റുമുള്ള 67 കുട്ടികള്‍ക്ക് ഇമോഷനല്‍ സപ്പോര്‍ട്ട് ഗൈഡ് ക്ലാസുകള്‍ നല്‍കി പൂര്‍വ സ്ഥിതിയിലേക്ക് കൊണ്ട് വരാനും സാധിച്ചതായി ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ അവകാശപ്പെടുന്നു. അതേസമയം 23 കുട്ടികളെ ജില്ലയില്‍ നിന്നും ഈ വര്‍ഷം കാണാതായതായി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ജില്ലകളില്‍ നിന്നും വഴിതെറ്റിയെത്തിയ 19 പേരെ തിരിച്ച് സ്വദേശത്തെത്തിക്കാനും ചൈല്‍ഡ് ലൈന് സാധിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

Celebrity Special,

പ്രണവിനെ കണ്ട നിമിഷങ്ങൾ ഗോകുൽ സുരേഷ് പറയുന്നു

താരപുത്രന്‍മാരുടെ സിനിമാപ്രവേശനത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍. ഒരുകാലത്ത് മലയാള സിനിമ അടക്കി ഭരിച്ച് നായകന്‍മാരായി നിറഞ്ഞു നിന്നിരുന്ന താരങ്ങളുടെ മക്കളല്ലൊം ഇപ്പോള്‍ സിനിമയില്‍ സ്വന്തമായ ഇടം നേടി മുന്നേറുകയാണ്. താരപുത്രന്‍ എന്ന ഇമേജിന് അപ്പുറത്ത് സ്വന്തമായ ഇടം നേടിയാണ് ഇവര്‍ മുന്നേറുന്നത്. ദുല്‍ഖര്‍ സല്‍മാന്‍, ഗോകുല്‍ സുരേഷ്, കാളിദാസ് ജയറാം, പ്രണവ് മോഹന്‍ലാല്‍ തുടങ്ങിയവരാണ് ഇപ്പോള്‍ സിനിമയില്‍ നിറഞ്ഞു നില്‍ക്കുന്നത്. ഇവരുടെ ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ദുല്‍ഖറും ഗോകുലും സ്വന്തം സിനിമകളുമായി പ്രേക്ഷകര്‍ക്ക് മുന്നില്‍ കഴിവ് തെളിയിച്ചവരാണ്.

പ്രണവ് മോഹന്‍ലാല്‍ നായകനായെത്തുന്ന ആദി, കാളിദാസ് ജയറാമിന്റെ പൂമരം ഈ രണ്ട് സിനിമയ്ക്ക് വേണ്ടിയുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകര്‍. പൂമരത്തിന്റെ റിലീസ് അനിയന്ത്രിതമായി നീളുമ്പോള്‍ പ്രണവിന്റെ ചിത്രം ജനുവരി 26ന് തിയേറ്ററുകളിലേക്കെത്തും. മോഹന്‍ലാലിന് പിന്നാലെ സിനിമയിലേക്കെത്തിയ പ്രണവ് ബാലതാരമായി പ്രേക്ഷക മനസ്സില്‍ സ്ഥിരപ്രതിഷ്ഠ നേടിയിരുന്നു. മികച്ച ബാലതാരത്തിനുള്ള സംസ്ഥാന അവാര്‍ഡ് ഈ താരപുത്രന്‍ സ്വന്തമാക്കിയിരുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം പ്രണവ് നായകനായി സിനിമയിലേക്ക് എത്തുമെന്ന് ആരാധകര്‍ അന്നേ ഉറപ്പിച്ചിരുന്നു. റിലീസിന് മുന്‍പേ തന്നെ താരപുത്രന്റെ ചിത്രത്തിന് മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്. ചിത്രത്തെക്കുറിച്ചുള്ള അപ്‌ഡേറ്റുകള്‍ നിമിഷങ്ങള്‍ക്കുള്ളിലാണ് വൈറലാവുന്നത്.

മോഹന്‍ലാലും സുരേഷും ഗോപിയും നിരവധി ചിത്രങ്ങളില്‍ ഒരുമിച്ച് അഭിനയിച്ചിരുന്നു. നായകന്‍മാരായി സിനിമയില്‍ നിറഞ്ഞു നിന്നിരുന്ന ഈ താരങ്ങളുടെ മക്കള്‍ അടുത്ത തലമുറയിലെ സൂപ്പര്‍ താരങ്ങളായി മാറുമെന്നാണ് ആരാധകരുടെ വിലയിരുത്തല്‍. ഗോകുല്‍ നേരത്തെ തന്നെ സിനിമയില്‍ പ്രവേശിച്ചിരുന്നു. നായകനായി അരങ്ങേറിയ മുദ്ദുഗൗ ശരാരശി വിജയം നേടിയിരുന്നു. പ്രണവാകട്ടെ അരങ്ങേറ്റ സിനിമയുമായുമായി പ്രേക്ഷകര്‍ക്ക് മുന്നിലെത്താനുള്ള തയ്യാറെടുപ്പിലാണ്.

അടുത്തിടെയാണ് പ്രണവും ഗോകുലും ഒരുമിച്ച് നില്‍ക്കുന്ന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായത്. ചിത്രങ്ങള്‍ വ്യാപകമായി പ്രചരിച്ചതോടെ ഇരുവരും ഒരുമിച്ച് സിനിമ ചെയ്യുമോയെന്നായിരുന്നു ആരാധകര്‍ക്ക് അറിയേണ്ടിയിരുന്നത്.

മമ്മൂട്ടി നായകനായി അഭിനയിക്കുന്ന മാസ്റ്റര്‍പീസില്‍ ഗോകുലും അഭിനയിക്കുന്നുണ്ട്. ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് ഹൈദരാബാദിലെത്തിയപ്പോഴാണ് പ്രണവ് അഴിടെയുണ്ടെന്നറിഞ്ഞത്. അങ്ങനെയാണ് കൂടിക്കാഴ്ച നടത്തിയതെന്ന് ഗോകുല്‍ പറയുന്നു. വിവിധ മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖത്തിനിടയിലാണ് താരപുത്രന്‍ കാര്യങ്ങള്‍ വിശദീകരിച്ചത്.

ജിത്തു ജോസഫിന്റെ അസിസ്റ്റന്റായി പ്രവര്‍ത്തിച്ച പരിചയവുമായാണ് പ്രണവ് മോഹന്‍ലാല്‍ അദ്ദേഹത്തിന്റെ സിനിമയായ ആദിയില്‍ നായകനാവാന്‍ തീരുമാനിച്ചത്. നേരത്തെ നിരവധി തവണ താരത്തിന് സിനിമയില്‍ അഭിനയിക്കാന്‍ അവസരം ലഭിച്ചിരുന്നുവെങ്കിലും ക്യാമറയ്ക്ക് പിന്നില്‍ പ്രവര്‍ത്തിക്കാനായിരുന്നു പ്രണവിന് താല്‍പര്യം.

ഡ്യൂപ്പില്ലാതെ വളരെ സാഹസികമായി ചിത്രത്തിലെ ആക്ഷന്‍ രംഗങ്ങള്‍ പൂര്‍ത്തിയാക്കുന്നതിനിടയിലാണ് ആദിക്ക് വേണ്ടി ഇത്രയധികം റിസ്‌ക് ഏറ്റെടുക്കേണ്ടതുണ്ടോയെന്ന് ഗോകുല്‍ ചോദിച്ചത്. ഈ ചോദ്യത്തിന് പ്രണവ് നല്‍കിയ മറുപടിയും രസകരമായിരുന്നു.

ചാര്‍ലിയെന്ന ഓമനപ്പേരില്‍ അറിയപ്പെടുന്ന ദുല്‍ഖറിനും മുന്നില്‍ പിടിച്ചു നില്‍ക്കാന്‍ വേണ്ടിയാണ് താന്‍ ഈ സാഹസം ചെയ്യുന്നതെന്നായിരുന്നു പ്രണവിന്റെ മറുപടി. ദുല്‍ഖറുമായി വളരെയടുത്ത ബന്ധം പുലര്‍ത്തുന്ന പ്രണവ് ഇക്കാര്യം തമാശയായാണ് പറഞ്ഞത്.

താരപുത്രന്‍മാര്‍ സിനിമയില്‍ അരങ്ങേറുന്നതിനിടയില്‍ തുടക്കത്തില്‍ അച്ഛന്റെ മേല്‍വിലാസത്തിലൂടെയാണ് അറിയപ്പെടാറുള്ളത്. എന്നാല്‍ മോഹന്‍ലാലിന്റെ ഇമേജ് ഇല്ലാതെയും പ്രണവിന് പിടിച്ചുനില്‍ക്കാമെന്ന് ഇതിനോടകം തന്നെ തെളിഞ്ഞിട്ടുണ്ട്. അത്രയ്ക്ക് സ്വീകാര്യതയാണ് ഈ താരപുത്രന് ലഭിക്കുന്നത്.

ആദിയുടെയും ഒടിയന്റെയും പൂജ ഒരേ വേദിയില്‍ വെച്ചാണ് നടത്തിയത്. പ്രണവിന്റെ അരങ്ങേറ്റത്തിന് ആശംസ നേരാന്‍ നിരവധി പ്രമുഖര്‍ എത്തിയിരുന്നു. സുചിത്രയും വിസ്മയയും ചടങ്ങില്‍ പങ്കെടുത്തിരുന്നു. കുടുംബസമേതമുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. വിഷുവിനാണ് ഒടിയന്‍ തിയേറ്ററുകളിലേക്ക് എത്തുന്നത്.