Travel,

വയനാട് കണ്ടിട്ടില്ലെങ്കിൽ അതൊരു നഷ്ടം തന്നെയാണ്…

വയനാടന്‍ കാടുകളിലേക്ക് ഒരു യാത്ര… മഞ്ഞുപുതഞ്ഞ മലകള്‍ക്കിടയില്‍ വയലുകളും കുന്നുകളും വനഭംഗികളും.. തിലകക്കുറിയായി ചരിത്രസ്മാരകങ്ങളും തടാകങ്ങളും.. ഇതിനിടയില്‍ തനിമ മാറാത്ത ഗ്രാമങ്ങള്‍.. വേറിട്ട യാത്രകളില്‍ വയനാടിന്റെ സ്വന്തം കാഴ്ചകള്‍ ഇവയാണ്.. കുളിരു പകരുന്ന ഈ ഭൂമിയിലേക്കു സഞ്ചാരികളുടെ പ്രവാഹമായി… ഭൂപ്രകൃതിയും സുഖകരമായ കാലാവസ്ഥയും കൊണ്ട്‌ അനുഗ്രഹീതഭൂമിയാണ്‌ വയനാട്‌. കര്‍ണ്ണാടക, തമിഴ്‌നാട്‌ എന്നീ സംസ്ഥാനങ്ങളുമായി കേരളം അതിര്‍ത്തി പങ്കിടുന്ന വയനാട്‌ ജില്ല വിനോദസഞ്ചാരികളുടെ ഇഷ്ടതാവളമാണ്‌. വിദേശികളും സ്വദേശികളുമടക്കം നിരവധിപ്പേരാണ്‌ വയനാടിന്റെ പ്രകൃതിഭംഗി ആസ്വദിക്കാന്‍ ദിവസവും എത്തിച്ചേരുന്നത്‌. തിരക്കുകളുടെ ലോകത്തുനിന്നും ഒരു ഇടവേള ആഗ്രഹിക്കുന്നവര്‍ക്ക്‌ ചുറ്റിക്കറങ്ങി രസിക്കാനുള്ളതെല്ലാം വയനാട്ടിലുണ്ട്‌. പച്ചപ്പ്‌ നിറഞ്ഞ പശ്ചിമഘട്ട മലനിരകള്‍ സഞ്ചാരികളെ വയനാട്ടിലേക്ക്‌ ആകര്‍ഷിക്കുന്നു. മഴയും മഞ്ഞും വയനാടിന്റെ പ്രകൃതിഭംഗിക്ക്‌ കൊട്ടംവരുത്താറില്ല. ചരിത്രപരമായും വയനാടിന്‌ വളരെ പ്രധാന്യമുണ്ട്‌. ബ്രിട്ടീഷ്‌ ഭരണാധികാരികള്‍ക്കെതിരെ പഴശ്ശിരാജ നടത്തിയ പോരാട്ടത്തിന്‌ സാക്ഷിയായ വനമേഖലയാണിത്‌. കാടും മനുഷ്യനും തമ്മിലുള്ള ബന്ധത്തിന്റെ ശക്തമായ നേര്‍ക്കാഴ്‌ച തന്നെയാണ്‌ വയനാട്‌. നിരവധി ഗുഹകളുടെയും ശില്‍പങ്ങളുടെയും നാടാണിത്‌. പുറംലോകത്തിന്റെ കാപട്യങ്ങളൊന്നും അറിയാത്ത ഗോത്രവര്‍ഗ്ഗക്കാരുടെ

Gossips,

എട്ടാം വയസിൽ തുടങ്ങിയ ലൈംഗിക അതിക്രമം: തുറന്നുപറഞ്ഞ് ചിൻമയിയും

സാമൂഹിക വിഷയങ്ങളിൽ ശക്തമായി പ്രതികരിക്കുന്ന സെലിബ്രിറ്റികളിൽ ശ്രദ്ധേയയാണ് ഗായിക ചിൻമയി. അവർ പാടിയ ഗാനങ്ങൾ പോലെ വ്യത്യസ്തമായ അഭിപ്രായമുള്ളയാൾ. സ്ത്രീകൾക്കെതിരായ ലൈംഗിക അക്രമങ്ങൾക്കെതിരെയുള്ള പോരാട്ടത്തിന്റെ ഭാഗമിയ സമൂഹമാധ്യമത്തിൽ സ്ത്രീകൾ മീ റ്റൂ എന്ന ഹാഷ് ടാഗ് ഇട്ട് ഒന്നുചേരുമ്പോൾ ചിൻമയിയും അതിൽ പങ്കാളിയാകുകയാണ്. ജീവിതത്തില്‍ ഇന്നോളം നേരിട്ട ലൈംഗിക അതിക്രമങ്ങൾ വ്യക്തമാക്കുന്നു ഈ ഗായിക. എട്ടാമത്തെ വയസിൽ റെക്കോർഡിങ് സ്റ്റുഡിയോയിൽ നേരിട്ട അതിക്രമത്തിൽ തുടങ്ങുന്നു ചിൻമയി. പെൺ പക്ഷത്തു നിന്ന് മാത്രമല്ല, ആണുങ്ങളും ഇത്തരം വിഷയങ്ങൾ അനുഭവിക്കുന്നുണ്ടെന്നും ചിൻമയി പറയുന്നു. എട്ടാം വയസിൽ ഒരു ആൾദൈവമാണ് തന്നോട് മോശമായി പെരുമാറിയത്. റെക്കോർഡിങ് സ്റ്റുഡിയോയിലുണ്ടായ അനുഭവം വളരെ വേദനയുണ്ടാക്കി. പേടിയും. ലൈംഗിക അതിക്രമത്തിന് ഇരയാകാത്ത സ്ത്രീകളില്ല. എനിക്കറിയാവുന്ന പുരുഷൻമാരില്‍ ചിലര്‍ക്കും അത്തരം ദുരനുഭവങ്ങളുണ്ടായിട്ടുണ്ട്. സ്ത്രീകൾക്ക് ഇക്കാര്യം തുറന്നുപറയാൻ ബുദ്ധിമുട്ടുള്ളതു പോലെ തന്നെയാണ് അവര്‍ക്കും. ലൈംഗിക വിദ്യാഭ്യാസം നൽകുകയെന്നത് എന്തോ മോശം കാര്യമാണെന്ന ചിന്താഗതിയാണ് ഇപ്പോൾ നമുക്ക്. ഇന്ത്യൻ സംസ്കാരത്തിന് ചേരുന്നതല്ലെന്ന മുടന്തൻ ന്യായത്തിനൊപ്പമാണ്

Cinema,

‘ ഈ ഡയലോഗുകളാണോ നിങ്ങള്‍ക്ക് വെട്ടേണ്ടത്’ മെര്‍സലിനെ വിമര്‍ശിച്ച സംഘപരിവാറുകാര്‍ക്ക് ചുട്ടമറുപടി നല്‍കി വിജയ് ആരാധകര്‍

ചെന്നൈ: കേന്ദ്രസര്‍ക്കാര്‍ നയങ്ങളെ വിമര്‍ശിച്ചതിന്റെ പേരില്‍ വിജയ് ചിത്രം ‘മെര്‍സലിനെ’ തിരെ പടയൊരുക്കം നടത്തിയ ബി.ജെ.പിക്ക് ചുട്ട മറുപടി നല്‍കി വിജയ് ആരാധകര്‍. മെര്‍സസില്‍ ബി.ജെ.പിയെ പ്രകോപിപ്പിച്ച അതേ ഡയലോഗുകള്‍ വിവിധ ഭാഷകളിലാക്കി തര്‍ജ്ജമ ചെയ്തുകൊണ്ട് വാട്‌സ്ആപ്പിലൂടെയും ഫേസ്ബുക്കിലൂടെയുമൊക്കെ പ്രചരിപ്പിച്ചാണ് വിജയ് ഫാന്‍സ് തിരിച്ചടിച്ചത്. ‘7% ജി.എസ്.ടി ഈടാക്കുന്ന സിംഗപ്പൂരില്‍ സൗജന്യ ചികിത്സ്യാ സൗകര്യം ഒരുക്കാമെങ്കില്‍ 28% ജി.എസ്.ടി ഈടാക്കുന്ന ഇന്ത്യയില്‍ എന്തുകൊണ്ട് ആയിക്കൂടാ’ എന്ന മെര്‍സലിലെ ഡയലോഗ് ഇതിനകം തന്നെ സോഷ്യല്‍മീഡിയകളില്‍ ഹിറ്റ് ആയിക്കഴിഞ്ഞു. ‘കോടികള്‍ മുടക്കി പണിയുന്ന ആരാധനാലയങ്ങളല്ല എല്ലാ സൗകര്യങ്ങളോട് കൂടിയ ആശുപത്രികളാണ് രാജ്യത്തിനാവശ്യം’ എന്ന ഡയലോഗും വലിയ തോതില്‍ പ്രചരിക്കുന്നുണ്ട്. മെര്‍സലിനു പുറമേ വിജയ് ചിത്രമായ കത്തിയിലെ ഡയലോഗും ആരാധകര്‍ പ്രചരിപ്പിക്കുന്നുണ്ട്. ‘പലരും ചോദിക്കാന്‍ മടിക്കുന്ന കാര്യങ്ങള്‍ ഓണ്‍സ്‌ക്രീനിലും, ഓഫ് സ്‌ക്രീനിലും ചങ്കൂറ്റത്തേടെ പറയാന്‍ കാണിക്കുന്ന ആ മനസ്സിന് ഹാറ്റ്‌സ് ഓഫ് ”രക്ഷകന്‍” ഇളയ ദളപതി വിജയ് ‘ എന്നു പറഞ്ഞുകൊണ്ടാണ് വിജയ് ചിത്രത്തിലെ സാമൂഹ്യവിമര്‍ശനങ്ങള്‍

Malayali Special,

കല്ല്യാണം മുടക്കാന്‍ പെണ്‍കുട്ടികള്‍ പറയാറുള്ള നുണകള്‍

വിവാഹം എന്നത് ഒരു പ്രായം ആയാല്‍ ആണിന്റെയും പെണ്ണിന്റെയും ജീവിതത്തിലെ ഒരു മുഖ്യ സംഭവമാണ്. പെണ്‍കുട്ടികള്‍ക്ക് 18 ഉം, ആണ്‍കുട്ടികള്‍ക്ക് 21മാണ് നമ്മുടെ നാട്ടിലെ അംഗീകൃത കല്യാണ പ്രായം. എന്നാല്‍ മാറി വരുന്ന കാലത്തിനനുസരിച്ചു ഇപ്പോള്‍ കല്യാണപ്രായം തോന്നുന്ന പടിയാണ്. എന്നിരുന്നാലും പെണ്‍കുട്ടികളെ എത്രയുംവേഗം വിവാഹംകഴിച്ചു വിടാനാണ് പല മാതാപിതാക്കളും ആഗ്രഹിക്കുന്നതും ശ്രമിക്കുന്നതും.എന്നാല്‍ വിവാഹം എന്നത് പല പെണ്‍കുട്ടികള്‍ക്കും ഇപ്പോള്‍ അത്രയ്ക്ക് ഇഷ്ടമുള്ള ഒന്നല്ല.കാരണം പല സ്വപ്നങ്ങള്‍ക്കും വിലങ്ങുതടിയാണ് നമ്മുടെ നാട്ടിലെ പെണ്‍കുട്ടികള്‍ക്ക് വിവാഹം എന്നത്. അതുകൊണ്ടുതന്നെ പലരും വിവാഹം എങ്ങനെയും നീട്ടിവെയ്ക്കുവാനാണ് ശ്രമിക്കുന്നത്. എന്താണ് ഇതിനുപിന്നില്‍ എന്ന് നോക്കിയാല്‍ പ്രണയവും പഠനവും അതുപോലെ സ്വന്തം കാലില്‍ നില്‍ക്കുക എന്നിങ്ങനെ പോകും അവരുടെ മറുപടികള്‍. ഇതില്‍ പ്രണയം പലപ്പോഴും ആരും അറിയാറില്ല. എല്ലാവരും മുഖ്യമായും പറയുന്നത് പഠനം ജോലി എന്നിവയെ പറ്റിയാണ്. വിവാഹം നീട്ടിവെക്കാന്‍ പെണ്‍കുട്ടികള്‍ പറയുന്ന സ്ഥിരം പറയുന്ന ചില കാരണങ്ങള്‍ അല്ലെങ്കില്‍ നുണകള്‍ ഏതാണ് എന്ന് നമുക്ക് നോക്കാം.

Health,

ക്യാൻസര്‍ തുടങ്ങി എല്ലാ മാരക രോഗങ്ങള്‍ക്കും ഓപ്പറേഷനും അനുബന്ധ ചികിത്സകളും സൗജന്യമായി ചെയ്യാം

വലിയൊരു രോഗം വന്നാൽ തകർന്നു പോകുന്ന അത്ര സാമ്പത്തിക ശേഷി മാത്രമുള്ള അനേകായിരം കുടുംബങ്ങൾ നമുക്കിടയിൽ ഉണ്ട്. ചികിത്സ നടത്തി തകർന്നു പോയ, ആത്മഹത്യ വരെ ചെയ്ത കുടുംബങ്ങളെ എനിക്കും നിങ്ങൾക്കും ഒരു പക്ഷെ നേരിട്ടു തന്നെ അറിയാമായിരിക്കാം. അത്തരക്കാരെ ഏതു വിധത്തിലും പോണ്ടിച്ചേരിയിൽ ഉള്ള ഈ ഹോസ്പിറ്റലിൽ എത്തിക്കാനായാൽ അതൊരു പുണ്യമാണ്.ഒരുപാട് പാവങ്ങള്‍ മാരക രോഗങ്ങളുമായി ചികിത്സിക്കാന്‍ കഴിയാതെ അലയുന്നുണ്ട് ഈ വാര്‍ത്ത അവരിലേക്ക്‌ എത്തിച്ചാല്‍ ഒരുപാട് ജീവന്‍ രക്ഷിക്കാന്‍ കഴിയും.

ഒരുപാട് കുടുംബങ്ങള്‍ രക്ഷപ്പെടും നിങ്ങള്ക്ക് കഴിയുന്ന വിധത്തില്‍ ഈ വാര്‍ത്ത അവരിലേക്ക്‌ എത്തിക്കുക്ക ഈ കാലത്ത് ഇങ്ങനെയുള്ള ആളുകള്‍ വളരെ കുറവാണ് നമ്മുടെ ഒരു ഷയര്‍ കാരണം ഒരു കുടുംബം തന്നെ രക്ഷപ്പെടുമെങ്കില്‍ പിന്നെന്തിന് മടിക്കണം ഇത് പോണ്ടിച്ചേരിയിൽ ഉള്ള ജിപ്മർ ഹോസ്പിറ്റൽ. (ജവഹർലാൽ നെഹ്‌റു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പോസ്റ്റ് ഗ്രാജുവേറ്റ് മെഡിക്കൽ എജ്യുക്കേഷൻ ആൻഡ് റിസർച്ച്). ക്യാൻസറും ഹൃദ്രോഗവും അടക്കം (ആൻജിയോപ്ലാസ്റ്റി ചികിത്സ സ്‌റ്റെന്റ് അടക്കം) കേരളത്തിൽ ലക്ഷങ്ങൾ വരുന്ന ഓപ്പറേഷനുകൾ പൂർണ്ണമായും സൗജന്യമായി ചെയ്തു കൊടുക്കുന്ന ഒരു ഹോസ്പിറ്റലാണിത്.

കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ കീഴിലുള്ള ഈ ആശുപത്രിയിലേക്ക് ദിവസേന ആയിരക്കണക്കിന് ആളുകളാണ് ചികിത്സ തേടിയെത്തുന്നത് തമിഴ്‌നാട്ടിൽ കന്യാകുമാരി മുതൽ ചെന്നൈ വരെയുള്ള പ്രദേശങ്ങളിൽ നിന്ന് ദിനംപ്രതി ആയിരക്കണക്കിന് ആളുകൾ ഇവിടെ എത്തുന്നു. എന്നാൽ കേരളത്തിൽ നിന്നും വിരലിൽ എണ്ണാവുന്ന ആളുകൾ മാത്രമേ ഇവിടെ എത്തുന്നുള്ളു എന്നാണു ജിപ്മർ ഹോസ്പിറ്റലിലെ ഓർത്തോ വിഭാഗം അസ്സി. പ്രൊഫസ്സർ ഡോ. കന്തസ്വാമി പറയുന്നത്. കൂടുതൽ ആളുകളോട് ഈ ഹോസ്പിറ്റലിനെക്കുറിച്ചു പറയണം എന്നും അവർക്കും കൂടി അർഹതപ്പെട്ട സൗജന്യ ചികിത്സയുടെ ആനുകൂല്യം എല്ലാവർക്കും ലഭിക്കണം എന്നും ഈ ഡോക്ടർ പറയുകയുണ്ടായി. ഇവിടെ എടുത്തു പറയേണ്ട കാര്യം കൊച്ചിയിലെ പല പ്രമുഖ ആശുപത്രികളിലും പല ലക്ഷങ്ങൾ പറഞ്ഞ ആൻജിയോപ്ലാസ്റ്റി ചികിത്സ സ്റ്റെന്റ് അടക്കം ഇവിടെ സൗജന്യമായി ചെയ്ത് കൊടുത്തു.

അതുകൊണ്ട് തന്നെ ഒരു ജീവ കാരുണ്യ പ്രവര്‍ത്തനമായി തന്നെ കണ്ട് ഈ പോസ്റ്റ് പരമാവധി ഷെയര്‍ ചെയ്യൂ.

വിലാസം: ജിപ്മർ ഹോസ്പിറ്റൽ, ധന്വന്തരി നഗർ, പോണ്ടിച്ചേരി

JIPMER,
Dhanvantri Nagar,
Gorimedu,
Puducherry- 605006
FOR HOSPITAL & PATIENT RELATED:
Hospital Office : 0413-2296000
Emergency Service : 0413-2296562 (24 Hrs),
Email : [email protected]
JIPMER ACADEMIC SECTION::
Office Superintendent : 0413-2298288 , 0413-2912111
PS to Dean : 0413-2298283,
Email : [email protected]
DIRECTOR’S OFFICE:
Director Office : 0413-2296002, 0413-2272901
Email: [email protected]
WEB INFORMATION MANAGER:
Office : 0413-2297365
Email: [email protected]

നിങ്ങള്ക്ക് കഴിയുന്ന വിധത്തില്‍ ഈ വാര്‍ത്ത അവരിലേക്ക്‌ എത്തിക്കുന്ന ഈ കാലത്ത് ഇങ്ങനെയുള്ള ആളുകള്‍ വളരെ കുറവാണ് നമ്മുടെ ഒരു ഷെയര്‍ കാരണം ഒരു കുടുംബം തന്നെ രക്ഷപ്പെടുമെങ്കില്‍ പിന്നെന്തിന് മടിക്കണം

Malayali Special,

എന്താണ് മാജിക്ക് എന്നറിയാൻ..

എന്താണ് മാജിക്ക്…??? നിങ്ങൾ മന:സ്സിൽ കാണുകയും പ്രതീക്ഷിക്കയും ചെയ്തതിന് വിപരീതമായി എന്തു കണ്ടാലും അതിനെ മാജിക്ക് എന്നു പറയാം ഉദാഹരണം മേൽ കാണിച്ച മേജിക്ക് കാണുക ദൃശ്യവും അതൃശ്യവും നിഴലും വെളിച്ചവും മെ ജിഷ്യന്റ കൈവഴക്കവും സംയോജിക്കുമ്പോഴാണ് മാജിക്ക് ഉണ്ടാവുന്നതു് ഒരു സ്പഡിക ക്ലാസ് കാട്ടി അതിൽ ഒന്നും ഉല്ലെന്നു് നിങ്ങളുടെ മനസ്സിനെ ബോദ്ധ്യപ്പെടുത്തുന്നു സത്യത്തിൽ ആ ഗ്ലാസിന്റെ പ്രത്യേകതയോ അല്ലെങ്കിൽ മെജിഷ്യന്റെ കൈവഴക്കമോ നിങ്ങളേ ഗ്ലാസ് ശൂന്യമാണെന്ന് ധരിപ്പിക്കുന്നു പിന്നീട് അതേ ഗ്ലാസിൽ നിന്നു തന്നെ വസ്തുക്കൾ പ്രത്യക്ഷപ്പെടുത്തുമ്പോൾ അത് അത്ഭുതം – അതാണ് മാജിക്ക്

എന്താണ് മാജിക്ക് : ? നിങ്ങൾ മന:സ്സിൽ കാണുകയും പ്രതീക്ഷിക്കയും ചെയ്തതിന് വിപരീതമായി എന്തു കണ്ടാലും അതിനെ മാജിക്ക് എന്നു പറയാം ഉദാഹരണം മേൽ കാണിച്ച മേജിക്ക് കാണുക ദൃശ്യവും അതൃശ്യവും നിഴലും വെളിച്ചവും മെ ജിഷ്യന്റ കൈവഴക്കവും സംയോജിക്കുമ്പോഴാണ് മാജിക്ക് ഉണ്ടാവുന്നതു്ഒ രു സ്പഡിക ക്ലാസ് കാട്ടി അതിൽ ഒന്നും ഉല്ലെന്നു് നിങ്ങളുടെ മന:സ്സിനെ ബോദ്ധ്യപ്പെടുത്തുന്നു സത്യത്തിൽ ആ ഗ്ലാസിന്റെ പ്രത്യേകതയോ അല്ലെങ്ക ൽ മെ ജിഷ്യന്റെ കൈവഴക്കമോ നിങ്ങളേ ഗ്ലാസ് ശൂന്യമാണെന്ന് ധരിപ്പിക്കുന്നു പിന്നീട് അതേ ഗ്ലാസിൽ നിന്നു തന്നെ വസ്തുക്കൾ പ്രത്യക്ഷപ്പെടുത്തുമ്പോൾ അത് അത്ഭുതം – അതാണ് മാജിക്ക്

News,

ചൈന കടുത്ത സാമ്പത്തിക പ്രതിസന്ധിയിലെന്ന് പ്രസിഡന്റ് സീ ജിന്‍പിങ്ങ്

ബീജിങ്ങ്: ചൈന കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് പ്രസിഡന്റ് സീ ജിന്‍പിങ്ങ്. നമ്മുടെ സാമ്പത്തിക വളര്‍ച്ച താഴേക്കാണെന്നും ഉല്പ്പന്നങ്ങള്‍ക്ക് ആഗോളതലത്തിലെ ആവശ്യകത കുറഞ്ഞതാണ് ഇതിന് കാരണമെന്നും സീ ജിന്‍പിങ്ങ് പറഞ്ഞു. ചൈനീസ് കമ്മ്യൂണിസ്റ്റു പാര്‍ട്ടി കോണ്‍ഗ്രസിന് തുടക്കമിട്ട് ടിയാനെന്‍മെന്‍ സ്‌ക്വയറിലെ ഗ്രേറ്റ് ഹാളില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ചൈനയുടെ കയറ്റുമതി മേഖല തന്നെ കടുത്ത വെല്ലുവിളി നേരിടുകയാണെന്നും ജിന്‍പിങ്ങ് പറഞ്ഞു. ചൈനയെന്ന രാഷ്ട്രത്തെ പുനരുജ്ജീവിപ്പിക്കുകയെന്നാല്‍ ചെണ്ട കൊട്ടുകയും മണി മുഴക്കുകയും മാത്രമല്ല. രാജ്യത്തെ നവീകരിക്കാന്‍ പാര്‍ട്ടി കടുത്ത ദൗത്യങ്ങള്‍ ഏറ്റെടുക്കേണ്ടിവരുമെന്നും പ്രസിഡന്റ് പറഞ്ഞു.

രാജ്യസുരക്ഷ ഉറപ്പാക്കാന്‍ യത്‌നിക്കണമെന്നു പറഞ്ഞ സീ ജിന്‍പിങ്ങ് ചൈനയുടെ പരമാധികരം ഉയര്‍ത്തിപ്പിടിക്കാനും ജനങ്ങളെ ആഹ്വാനം ചെയ്തു. രാജ്യത്തിന് ചേരാത്ത ആശയങ്ങളും ആദര്‍ശങ്ങളും കടന്നുവരാതിരിക്കാന്‍ ശ്രദ്ധിക്കണം, ചൈനയില്‍ പിറവിയെടുത്ത മതത്തെ മാത്രമേ പ്രോല്‍സാഹിപ്പിക്കാവൂ, ജിന്‍പിങ്ങ് പറഞ്ഞു.

Health,

പുളി മാത്രം മതി മുടി വളരാന്‍;എങ്ങനെയെന്നല്ലേ…!!!

മുടി സംരക്ഷിക്കാന്‍ പെടാപാടു പെടുന്നവരാണ് നമ്മളില്‍ പലരും. മുടി കൊഴിച്ചില്‍, താരന്‍, പേന്‍, മുടി പൊട്ടിപ്പോവുന്നത് എന്നിവയാണ് പ്രധാനമായും മുടിസംരക്ഷണത്തിന്റെ വില്ലന്‍മാര്‍. എന്നാല്‍ ഇപ്പോള്‍ പലപ്പോഴും ഇത്തരം പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ബ്യൂട്ടി പാര്‍ലറില്‍ കയറി ഉള്ള പ്രശ്‌നത്തിന്റെ ആഴം വര്‍ദ്ധിപ്പിക്കാനാണ് പലരും ശ്രമിക്കുന്നത്.

എന്നാല്‍ ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ക്കെല്ലാം പരിഹാരം കാണാന്‍ ഇനി പുളി മതി. പുളി ഉപയോഗിച്ച് ഇത്തരം പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ കഴിയും. പുളി കൊണ്ട് എങ്ങനെയെല്ലാം കേശസംരക്ഷണ പ്രശ്‌നങ്ങള്‍ക്കും മറ്റ് സൗന്ദര്യ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാന്‍ സഹായിക്കും എന്ന് നോക്കാം.

മുടി കൊഴിച്ചില്‍ ഇല്ലാതാക്കാന്‍ ഏറ്റവും മികച്ച ഒരു പരിഹാരമാണ് പുളി. ഒരു ചെറുനാരങ്ങ വലിപ്പത്തില്‍ പുളി വെള്ളത്തിലിട്ട് 10 മിനിട്ട് കഴിഞ്ഞ് നല്ലതു പോലെ പിഴിഞ്ഞെടുക്കുക. ഇതുപയോഗിച്ച് മുടിയില്‍ നല്ലതു പോലെ മസ്സാജ് ചെയ്യുക. ശേഷം ടവ്വല്‍ ചെറിയ ചൂടുവെള്ളത്തില്‍ മുക്കി ഇത് തലയില്‍ പൊതിഞ്ഞ് വെക്കാം. അരമണിക്കൂറിന് ശേഷം തണുത്ത വെള്ളത്തില്‍ കഴുകിക്കളയാവുന്നതാണ്. ഷാമ്പൂ ഉപയോഗിച്ച് വേണം കഴുകിക്കളയാന്‍.

എണ്ണമയമുള്ള മുടിക്ക് പരിഹാരം കാണാന്‍ സഹായിക്കുന്ന ഒന്നാണ് പുളി. രണ്ട് ടേബിള്‍ സ്പൂണ്‍ പുളിയുടെ പള്‍പ്പ്. ഒരു ടേബിള്‍ സ്പൂണ്‍ ഒലീവ് ഓയില്‍. ഒരു ടീസ്പൂണ്‍ മോര് എന്നിവയാണ് ആവശ്യമുള്ള സാധനങ്ങള്‍.

ഇവയെല്ലാം കൂടി നല്ലതു പോലെ മിക്‌സ് ചെയ്ത് പേസ്റ്റ് പരുവത്തിലാക്കി മുടിയില്‍ തേച്ച് പിടിപ്പിക്കാം. 10 മിനിട്ട് നല്ലതു പോലെ മസ്സാജ് ചെയ്യാവുന്നതാണ്. 15 മിനിട്ടിനു ശേഷം വീര്യം കുറഞ്ഞ ഷാമ്പൂ ഉപയോഗിച്ച് ഇത് കഴുകിക്കളയാവുന്നതാണ്. ഇത് മുടിയിലെ എണ്ണമയം പൂര്‍ണമായും ഇല്ലാതാക്കാന്‍ സഹായിക്കുന്നു.

മുടി വളര്‍ച്ചയുടെ കാര്യത്തിലും വളരെയധികം സഹായിക്കുന്ന ഒന്നാണ് പുളി. മുടിക്ക് തിളക്കം നല്‍കാന്‍ പുളി പിഴിഞ്ഞ വെള്ളത്തില്‍ കുളിച്ചാല്‍ മതി. ഇത് മുടിക്ക് തിളക്കവും ആരോഗ്യവും നല്‍കുന്നു.

അകാല നരക്ക് പരിഹാരം കാണാനും പുളി ഉപയോഗിക്കാം. അകാല നരയെ ചെറുക്കാന്‍ വളരെയധികം സഹായിക്കുന്ന ഒന്നാണ് പുളി എന്ന കാര്യത്തില്‍ സംശയം വേണ്ട. പുളി പിഴിഞ്ഞ വെള്ളത്തില്‍ അല്‍പം തേന്‍ മിക്‌സ് ചെയ്ത് തേച്ച് പിടിപ്പിക്കാം. ഇത് അകാലനരയെ ഇല്ലാതാക്കുന്നു.

താരന് പരിഹാരം കാണാന്‍ ഏറ്റവും മികച്ച ഒന്നാണ് പുളി. താരന്‍ കൊണ്ട് ബുദ്ധിമുട്ടുന്നവര്‍ക്ക് പരിഹാരം കാണാന്‍ ഏറ്റവും മികച്ച മാര്‍ഗ്ഗമാണ് പുളി. പുളി കലക്കിയ വെള്ളത്തില്‍ മുടി കഴുകി നല്ലതു പോലെ മസ്സാജ് ചെയ്യുക. ഇത് താരനെ പ്രതിരോധിക്കുന്നു.

Travel,

ദൈവത്തിന്റെ സ്വന്തം നാട്ടിൽ കൂടി ഒരു മനോഹര യാത്ര

ദൈവത്തിന്റെ സ്വന്തം നാട്ടിൽ ഉടനീളം യാത്ര ചെയ്യുമ്പോൾ ഈ സ്ഥലങ്ങളിൽ പോകാൻ മറക്കരുത്. നിങ്ങൾക്ക്‌ മതിയാവോളം ആസ്വദിക്കാനുള്ള കാഴ്ചകൾ ഇവിടെയുണ്ട്. ഞങ്ങൾ പറയാൻ മറന്നതോ നിങ്ങൾക്ക് അറിയാവുന്നതൊ ആയ സ്ഥലങ്ങൾ കൂട്ടിച്ചേർത്തു ഇതിനെ പൂർണമാക്കും എന്ന് വിജാരിക്കുന്നു

തിരുവനന്തപുരം

1) മ്യൂസിയം , മൃഗശാല
2) പത്ഭനാഭ സ്വാമി ക്ഷേത്രം.
3) ആറ്റുകാൽ
4) വർക്കല ബീച്ച്, ശിവഗിരി
5) അഞ്ചുതെങ്ങ്
6) ചെമ്പഴന്തി
7) പൊന്മുടി
8) വിഴിഞ്ഞം
9) നെയ്യാർ ഡാം
10) കോട്ടൂര്‍ ആനസങ്കേതം
11) അഗസ്ത്യ കൂടം
12) കോവളം
13) പൂവാര്‍
14) കന്യാകുമാരി
15) പത്മനാഭപുരം കൊട്ടാരം
16) ശുചീന്ദ്രം

കൊല്ലം

1) തെന്മല ( ഇക്കോ ടൂറിസം )
2) ചടയ മംഗലം ( ജടായുപ്പാറ )
3) നീണ്ടകര
4) പാലരുവി വെള്ളച്ചാട്ടം
5) ശാസ്താം കോട്ട കായൽ
6 ) അഷ്ട്ടമുടിക്കായൽ
7) അച്ചൻകോവിൽ
8) ചിറ്റുമല ബ്ളോക്ക് പഞ്ചായത്ത്
9) ഗ്രീൻ ചാനൽ ബാക്ക് വാട്ടർ റിസോർട്ട്

പത്തനംതിട്ട

1) ഗവി
2) പന്തളം കൊട്ടാരം
3) ശബരിമല
4) കോന്നി ആനത്താവളം
5) ആറന്മുള
6) മണ്ണടി
7) പെരുന്തേനരുവി
8) കക്കി
9) കവിയൂർ
10) ശബരിമല പുൽമേട്
11) വാൽപ്പാറ

ആലപ്പുഴ

1) കുട്ടനാട്
2) ആലപ്പുഴ ബീച്ച്
3) കൃഷ്ണപുരം കൊട്ടാരം
4) മുതുകുളം ബ്ളോക്ക് പഞ്ചായത്ത്
5) പാതിരാമണൽ
6) തണ്ണീർമുക്കം
7) അർത്തുങ്കൽ
8) പള്ളിപ്പുറം
9) ചേർത്തല
10) വേമ്പനാട്ടു കായലിലെ ചെറു ദ്വീപുകള്‍
11) പള്ളിപ്പുറം പള്ളി
12) അന്ധകാരനഴി ഹാര്‍ബര്‍ .

കോട്ടയം

1) ഇലവീഴാപൂഞ്ചിറ
2) കുമരകം
3) ഭരണങ്ങാനം
4) വേമ്പനാട് കായൽ

ഇടുക്കി

1) മൂന്നാർ
2) ഇരവികുളം
3) ചിന്നാർ
4) വാഗമണ്‍
5) മറയൂർ
6) ഇടുക്കി അനക്കെട്ട്
7) പള്ളിവാസൽ അണക്കെട്ട്
8) തേക്കടി
9) മാട്ടുപ്പെട്ടി
10) പാഞ്ചാലിമേട്
11) തങ്ങള്പാറ (കോലാഹലമേട്)
12) പരുന്തുംപാറ

എറണാകുളം

1) മട്ടാഞ്ചേരി
2) കൊച്ചി തുറമുഖം,
3) വില്ലിംഗ്ടൻ ഐലന്റ്
4) ബോൾഗാട്ടി പാലസ്
5) കോടനാട്
6) കാലടി
7) മംഗളവനം
8) തട്ടേക്കാട്
9) തൃപ്പൂണിത്തുറ ഹിൽ പാലസ് മ്യൂസിയം
10) Kerala Folklore Museum, തേവര

തൃശൂർ

1) കലാമണ്ഡലം (ചെറുതുരുത്തി)
2) ഗുരുവായൂർ
3) കൊടുങ്ങല്ലൂർ
4) ഇരിങ്ങാലക്കുട
5) ആതിരപ്പള്ളി, വാഴച്ചാൽ
6) പീച്ചി
7) ചിമ്മിനി
8 ) തുമ്പൂർ മുഴി
9) Zoo and Museum
10) സ്നേഹതീരം ബീച്ച്
11) പുത്തൻപള്ളി
12) വടക്കുംനാഥ ക്ഷേത്രം
13) പാറമേൽക്കാവ്

പാലക്കാട്
  
1) പാലക്കാട് കോട്ട
2) ഷോളയാർ
3) കൽപ്പാത്തി
4) നെല്ലിയാമ്പതി
5) പറമ്പിക്കുളം
6) സൈലന്റ് വാലി
7) മലമ്പുഴ
8) വെള്ളിനേഴി ഒളപ്പമണ്ണ മന

മലപ്പുറം

1) തിരൂർ
2) തിരുനാവായ
3) കോട്ടയ്ക്കൽ
4) പൊന്നാനി
5) നിലമ്പൂർ
6) നെടുങ്കയം
7) കനോളി പ്ലോട്ട്
8) ആഢ്യൻ പാറ
9) കൊടികുത്തിമല
10) നാടുകാണി
11) കോട്ടക്കുന്ന്
12) കടലുണ്ടി പക്ഷി സംരക്ഷണകേന്ദ്രം
13) കാടാമ്പുഴ,
14) അങ്ങാടിപ്പുറം തിരുമാന്ധംകുന്നു ഭഗവതി ക്ഷേത്രം
15) കോഴിപ്പാറ വാട്ടർഫാൾസ്‌ / കക്കാടം പൊയിൽ ( അഡ്വഞ്ചറസ് സ്പോർട്സ് )
16) രായിരനെല്ലൂർ മല
17) വള്ളിക്കുന്ന്
18) തളി മഹാദേവ ക്ഷേത്രം
19) കോട്ട ഭഗവതി ക്ഷേത്രം
20) കേരളകുണ്ട് (കരുവാരകുണ്ട് )
21) മുമ്പറം
22) ബിയാം കായൽ
23) ലളിതകലാ അക്കാദമി
24) പഴയങ്ങാടി പള്ളി
25) ആര്യവൈദ്യ ശാല
26) പടിഞ്ഞാറേക്കര ബീച്ച്
27) കോവിലകംസ് 28) പാലൂർകോട്ട വെള്ളച്ചാട്ടം

കോഴിക്കോട്

1) കോഴിക്കോട് ബീച്ച്
2) കാപ്പാട്
3) ബേപ്പൂർ
4) വടകര
5) കല്ലായി
6) പെരുവണ്ണാമൂഴി
7) തുഷാര ഗിരി
8) കക്കയം
9) കുറ്റ്യാടി
10) കോഴിക്കോട്‌ പ്ലാനറ്റോറിയം
11) കളിപ്പൊയ്ക (ബോട്ടിംഗ്)
12) സരോവരം ബയോ പാർക്ക്‌
13)ക്രാഫ്റ്റ് വില്ലേജ് @ ഇരിങ്ങല്‍ (വടകര)

വയനാട്

1) മുത്തങ്ങ
2) പൂക്കോട് തടാകം
3) പക്ഷി പാതാളം
4) കുറുവ ദ്വീപ്‌
5) ബാണാസുര സാഗർ അണക്കെട്ട്
6) സൂചിപ്പാറ വെള്ളച്ചാട്ടം
7) എടക്കൽ ഗുഹ
8) തിരുനെല്ലി അമ്പലം
9) തുഷാരഗിരി വെള്ളച്ചാട്ടം
10) ചെമ്പ്ര മല

കണ്ണൂർ

1) ഏഴിമല
2) ആറളം
3) പൈതൽമല
4) പയ്യാമ്പലം ബീച്ച്
5) കൊട്ടിയൂർ
6) പറശ്ശിനിക്കടവ്
7) മാഹി
8) St. ആഞ്ചെലോ ഫോർട്ട്‌…
9) അറക്കൽ മ്യൂസിയം
10) സയൻസ് പാർക്ക്
11) ധർമ്മടം തുരുത്ത്
12) മുഴപ്പിലങ്ങാട് (ഡ്രൈവ് ഇൻ) ബീച്ച്
13) എട്ടിക്കുളം ബീച്ച്
14)KADAL PAALAM
15)MMALA PARK

കാസർകോട്

1) ബേക്കൽ കോട്ട
2) കോട്ടപ്പുറം nh
3) തലക്കാവേരി
4) റാണിപുരം
5) വലിയപറമ്പ
6) തളങ്കര
7) കോട്ടഞ്ചേരി മല
8) അനന്തപുരം
9) അഴിത്തല
10) വീരമല
11) കയ്യൂർnh
12) ഹോസ്ദുർഗ് കോട്ട
13) ഇടയിലേക്കാട് തൃക്കരിപ്പൂര്

Malayali Special,

വീട്ടിലെങ്ങനെ ബോണ്‍സായി വളര്‍ത്താം…

വീടിനകത്തും പൂന്തോട്ടത്തിലും ഒഴിച്ചുകൂടാത്ത ഒന്നായി ബോണ്‍സായി ഇനത്തിലെ അലങ്കാര ചെടികള്‍ മാറിക്കഴിഞ്ഞു. പുരാതനകാലത്ത് ചൈനയിലും ജപ്പാനിലുമുള്ളവരുടെ കുള്ളന്‍ മരപ്രേമമാണ് വലിയ വൃക്ഷങ്ങളെ ചട്ടിയില്‍ നിയന്ത്രിച്ചു നിര്‍ത്തുന്ന ബോണ്‍സായ് വിപ്ലവത്തിലേക്ക് എത്തിച്ചത്.

ബോണ്‍സായി ചരിത്രം

ബോണ്‍സായി എന്ന വാക്കിന്റെ അര്‍ത്ഥം തളികയിലെ സസ്യം എന്നാണ്. ഇതിന് പ്രധാനമായും വേണ്ടത് ക്ഷമയാണ്. ബോണ്‍സായി  വളര്‍ത്തുന്നതിന്  പല രീതികളും ഉപയോഗിക്കുന്നുണ്ട്. നേര്‍ലംബരീതി(ചൊക്കന്‍), ചുരുളന്‍ രീതി (കിയോക്കു), ചരിഞ്ഞ രീതി (ഷാക്കന്‍), വളഞ്ഞു പിരിയന്‍ രീതി (ഹാങ്കര്‍), ചാഞ്ഞുവളരുന്ന രീതി (കെങ്കായി), പാറമേന്‍ വളര്‍ത്തുന്ന രീതി എന്നിവയാണ് പ്രധാനമായിട്ടുമുള്ളത്.

ഏകദേശം 15 മുതല്‍ 20 വര്‍ഷം വരെ ഒരു ബോണ്‍സായി ചെടിയുണ്ടാകുവാന്‍ ആവശ്യമാണ് എന്നത് തന്നെ ക്ഷമയുടെ പ്രധാന്യം സൂചിപ്പിക്കുന്നു. ആദ്യത്തെ എട്ട് മുതല്‍ 10 വര്‍ഷം വരെ തിരഞ്ഞെടുക്കുന്ന ചെടിയുടെ തൈകള്‍ ചെടിച്ചട്ടിയില്‍ സ്വതന്ത്രമായി നട്ട് വളര്‍ത്തുന്നു.അതിന് ശേഷമാണ് അവയെ നിയന്ത്രിക്കുവാന്‍ ആരംഭിക്കുന്നത്.

ബോണ്‍സായി എങ്ങനെ വളര്‍ത്തും 

ബോണ്‍സായി ഉണ്ടാക്കുവാന്‍ വേണ്ട വൃക്ഷങ്ങളുടെ തൈകള്‍ക്ക് ചില പൊതു സ്വഭാവ സവിശേഷതകള്‍ ആവശ്യമാണ്. ധാരാളം ശാഖയോടുകൂടി വളരുക, പെട്ടന്ന് വേരുപൊട്ടി കിളുര്‍ക്കുക,എതു പ്രതികൂല അവസ്ഥകളെയും അതിജീവിക്കാനുള്ള കഴിവ് ആവശ്യമാണ്.

അരയാല്‍, പേരാല്‍, വാളന്‍പുളി, വാക,കശുമാവ്, ഓറഞ്ച്, പ്ലാവ്, മാവ് എന്നിങ്ങനെ വന്‍ വൃക്ഷമായി മാറുന്ന എന്തിനേയും ബോണ്‍സായിയാക്കിമാറ്റം. ഫലവൃക്ഷങ്ങളും പൂക്കളും ഉണ്ടാകുന്നവയും ബോണ്‍സായിയായി വളര്‍ത്താം എന്നാല്‍ ഇവയ്ക്ക് മേല്‍പ്പറഞ്ഞ പ്രത്യേകതകള്‍ എല്ലാം ഉണ്ടാകണമെന്നു മാത്രം.

രണ്ടു ഘട്ടങ്ങളായിട്ടാണ ബോണ്‍സായി ഉണ്ടാക്കുന്നത്. അദ്യഘട്ടത്തില്‍ ചെടിയുടെ  തായ് വേര് മുറിച്ചുമാറ്റി ചട്ടികളില്‍ നടുകയാണ് വേണ്ടത്. ഈ ചട്ടികളില്‍ തുല്യഅളവില്‍ മണ്ണും ജൈവവളവും ചേര്‍ത്തുവേണം തൈകള്‍ നടുവാന്‍. ഇവയ്ക്ക് സാധാരണ രീതിയില്‍ ജലസേചനവും വളവും നല്‍കി വളര്‍ത്തുക.

ബോണ്‍സായി നടുമ്പോള്‍ 

ചെടി അധികം ഉയരം വയ്ക്കാതെ വ്യാപിച്ച് വളരുകയോ ചെയ്യാതെ ശാഖമുറിച്ച് നിയന്ത്രിക്കണം. ഏകദേശം എട്ട് 10 വര്‍ഷത്തിന് ശേഷം ബോണ്‍സായി രണ്ടാം ഘട്ടം ആരംഭിക്കണം. ഇത് തീരുമാനിക്കേണ്ടത് ചെടികളുടെ വളര്‍ച്ച പരിശോധിച്ചാണ്.തൈകള്‍ക്ക് ആവശ്യത്തിന് വേരും ശാഖകളും വരുന്നതും ശ്രദ്ധിക്കണം. വളര്‍ച്ച  തൃപ്തികരമെങ്കില്‍ ആദ്യത്തെ ചട്ടിയില്‍ നിന്നും തൈകള്‍ ഇളക്കിയെടുക്കണം.

പരന്ന് അധികം ഉയരമില്ലാത്ത ചട്ടികളില്‍ മൂന്ന് നാല്  വെള്ളം ഒഴുകിപ്പോകുവാനുള്ള സുഷിരങ്ങള്‍ ഉണ്ടാകണം. ഇത്തരത്തിലുള്ള ചട്ടിവേണം തിരഞ്ഞെടുക്കുവാന്‍. തൈയ്യുടെ വേരുകള്‍ ഇറങ്ങി നശിക്കാത്തവിധം ചട്ടികള്‍ ആവശ്യമാണ് ഇത്തരം ചട്ടികള്‍ വിപണിയില്‍ ലഭിക്കും. ചെടിയുടെ തായ്ത്തടിയുടെ വണ്ണം ചട്ടിയുടെ വലിപ്പത്തെ സ്വാധീനിക്കുന്ന ഒരു ഘടകമാണ്.

ചെടിയുടെ വളര്‍ച്ച നിയന്ത്രിക്കേണ്ടത് ചെറിയ നൂല്‍കമ്പികള്‍ ഉപയോഗിച്ചാണ്. ചട്ടിയുടെ അടിഭാഗത്തുള്ള ചെറിയ സുഷിരങ്ങളിലൂടെ അലുമിനിയം കമ്പിയോ ചെമ്പ് കമ്പിയോ ലംബമായി കടത്തിവിടുക. ശേഷം കമ്പി ഉള്‍പ്പടെ സുക്ഷിരങ്ങള്‍ ചെറിയ പ്ലാസ്റ്റിക് വലകഷണങ്ങള്‍ ഉപയോഗിച്ച് അടയ്ക്കുക. പഴയ ചട്ടിയില്‍ നിന്നെടുത്ത ചെടി അതിന്റെ വേരുകള്‍ പകുതിയോളം ചെത്തിമിനുക്കി പുതിയ ചട്ടിയില്‍ കൊള്ളുന്ന വിധത്തിലാക്കുക.

അതിന് ശേഷം ചട്ടിയുടെ ചുവട്ടില്‍ ചരല്‍ നിറഞ്ഞ കട്ടിയുള്ള മണ്ണ് നിരത്തുക. ചെടിഅതിലേക്ക് ഉറപ്പിച്ച് നിറുത്തണം. ആവശ്യമില്ലാത്ത തളിരിലകളും ചില്ലകളും വെട്ടി മാറ്റണം. ശേഷം ലംബമായി നില്‍ക്കുന്ന കമ്പികൊണ്ട് ചെടിയുടെ തായ് തടി  വരിഞ്ഞുമുറുക്കുക. ശാഖകള്‍ ആവശ്യമുള്ള രീതിയില്‍ കമ്പികൊണ്ട് കെട്ടി നിയന്ത്രിക്കണം.

ചട്ടിയുടെ ബാക്കിയുള്ള സ്ഥലത്ത് ചാണകപ്പൊടി,മണല്‍ എന്നിവ നിറയ്ക്കാം. തണലിനും അലങ്കാരത്തിനുമായി ഇതിന് മുകളില്‍ പായല്‍ നിരത്തണം. അദ്യത്തെ രണ്ട് ആഴ്ച തണലില്‍ വെച്ച് നനച്ചതിന് ശേഷം പിന്നീട് സൂര്യപ്രകാശം കിട്ടുന്ന സ്ഥലത്തേക്ക് മാറ്റുക. ഒപ്പം നനയ്ക്കുകയും വളപ്രയോഗവും നടത്താം. ചെടിയുടെ ചുവട്ടില്‍ വെള്ളം ഒഴിക്കുന്നതിനു നല്ലത് സ്പ്രേയര്‍ ഉപയോഗിച്ച് ഇലകള്‍ നനയ്ക്കുന്നതാണ്.ഇങ്ങനെ 10 മുതല്‍ 20 വര്‍ഷം വരെ ചെടിയെ നിയന്ത്രിച്ച് വളര്‍ത്തണം. ഓരോ വര്‍ഷം കഴിയുമ്പോഴും ചെടിയുടെ ഭംഗി കൂടി വരുകയെയുള്ളു. വളര്‍ച്ചയ്ക്ക് അനുസരിച്ച് കമ്പി അഴിച്ചുകെട്ടണം.

20 സെന്റിമീറ്റര്‍ വരെ ഉയരത്തിലാണ് സാധാരണ ബോണ്‍സായി ചെടിക്കുള്ളത്. എന്നാല്‍ പലവലുപ്പത്തിലും ആകൃതിയിലും ബോണ്‍സായി ചെടികള്‍ ഉണ്ട്. ചൈനക്കാര്‍ ബോണ്‍സായിയുടെ ആകൃതിയെക്കാള്‍ ഉയരത്തിനായിരുന്നു പ്രധാന്യം കൊടുക്കുന്നത്. ബോണ്‍സായിയായി നട്ടുവളര്‍ത്തുന്ന ചെടികളില്‍ നിന്നു തന്നെ അതിന്റെ വംശഗുണമുള്ള പുതിയ ചെടികള്‍ സൃഷ്ടിച്ചെടുക്കാം. ലെയറിങ്ങാണ് ഇതിനായി നടത്തുന്നത്.

ലെയറിങ്ങിനായി ചെടിയുടെ അഞ്ച് സെന്റിമീറ്റര്‍ വലുപ്പത്തില്‍ തൊലിമാറ്റിയ ശേഷം ഇവിടെ വളര്‍ച്ച ഹോര്‍മോണുകള്‍ തേച്ചുപിടിപ്പിക്കുക.ഈ ഭഗത്ത് ഒരു പ്ലാസ്റ്റിക് കവറിലിട്ട് അടിഭാഗം കെട്ടി പ്ലോട്ടിങ്ങ് മിശ്രിതം നിറയ്ക്കണം. കൂടിന്റെ മുകള്‍ ഭാഗം കെട്ടി ചെറിയ തുളകള്‍ ഇട്ട് നനയ്ക്കണം. കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം വേരുകള്‍ ഉണ്ടാകും. അപ്പോള്‍ ചെടിയുടെ അടിഭാഗം മുറിച്ച് ഇവയെ പുതിയ ചെടിയാക്കിമാറ്റം.

ബോണ്‍സായികള്‍ വളരുംതോറുമാണ് ഭംഗി വര്‍ദ്ധിക്കുന്നത്.  ആല്‍ത്തറകളും ആല്‍വൃക്ഷങ്ങളും അതേരീതിയില്‍ ഉണ്ടാക്കുവാന്‍ കഴിയും. 500 രൂപ മുതല്‍ 15000 രൂപ വരെയാണ് ഇതിന് വില ലഭിക്കുക.

 

Most Beautiful Bonsai Trees Ever

#1 Bonsai Maple Forest In Autumn


#2 This Bonsai Tree Is Over 800 Year Old

#3 Wisteria

#4 This 390 Year-old Bonsai Tree Survived Hiroshima

#5 Apple Tree

#6 Bonsai Forest

#7 Azalea

#8 Japanese Red Maple

#9 Apple Tree

#10 Wisteria

Gossips,

ലൈഗീക ബന്ധത്തിന് മുന്പ് നിര്‍ബന്ധമായും ചെയേണ്ട കാര്യങ്ങള്‍

ഇണയെ ആകര്‍ഷിക്കാനാണ് എല്ലാ ജീവജാലങ്ങള്‍ക്കും സെക്‌സ് അപ്പീല്‍നല്‍കിയിരിക്കുന്നത്. പീലി വിരിച്ചു നില്‍ക്കുന്ന മയിലിനു മുതല്‍ മനുഷ്യനു വരെ ലൈംഗികാഭിനിവേശമുണ്ട്. എന്നാല്‍ വളരെ കൃത്യമായും വൃത്തിയോടു കൂടിയും മാത്രമായിരിക്കണം ലൈംഗികബന്ധത്തിലേര്‍പ്പെടേണ്ടത്.അല്ലാത്ത പക്ഷം ഇത് നമ്മുടെ പങ്കാളിയില്‍ മോം പ്രതികരണമാണ് ഉണ്ടാക്കുക. പുരുഷന്‍മാരേക്കാള്‍ കൂടുതല്‍ സ്ത്രീകളാണ് വൃത്തിയുടെ കാര്യത്തില്‍ മുന്‍പില്‍ നില്‍ക്കേണ്ടത്. സ്ത്രീകള്‍ ലൈംഗികബന്ധത്തിനു മുന്‍പ് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം.

എന്താണ് സെക്സ് അപ്പീൽ? എതിർലിംഗത്തിൽ പെട്ട വ്യക്തിയിൽ ലൈംഗികാകർഷകത്വം ജനിപ്പിക്കാനുള്ള കഴിവാണ് സെക്സ് അപ്പീൽ എന്ന് സാമാന്യമായി പറയാം. പക്ഷേ, അതിലടങ്ങിയ കാര്യങ്ങൾ ഒറ്റവാക്കിലൊതുങ്ങില്ല! ഒറ്റക്കാഴ്ചയിൽ പോലും ഒതുങ്ങില്ല. ഒരു വ്യക്തിയുടെ ചലനങ്ങൾ, വസ്ത്രധാരണം, ഗന്ധം, സംസാരശൈലി, ശാരീരികസൗന്ദര്യം തുടങ്ങി നിരവധി കാര്യങ്ങൾ ഒത്തുചേർന്നാണ് ആ വ്യക്തിയുടെ സെക്സ് അപ്പീൽ നിർണയിക്കുന്നത്.

ദുർമേദസില്ലാത്ത നല്ല തുടുത്ത കവിളുകളുള്ള പുരുഷന്മാരെ സ്ത്രീകൾ ഇഷ്ടപ്പെടും. വിരിഞ്ഞ മാറും വീതിയുള്ള തോളുകളും പുരുഷന്റെ ആകർഷകത്വം കൂട്ടുന്നു. വെളുത്ത് അവയവപ്പൊരുത്തമുള്ള സ്ത്രീകളെ പുരുഷന്മാരും കാമിക്കുന്നു. ഇത് സാമാന്യമായ ഒരു കാര്യം മാത്രം. ഇതിനുമപ്പുറം എത്രയെത്ര സംഗതികൾ സെക്സ് അപ്പീലിൽ അടങ്ങിയിരിക്കുന്നുണ്ട്.

ശരീരം സൗന്ദര്യഘടകമാണോ?
കല്യാണം കഴിക്കാൻ മിനിമം താലി കെട്ടാനുള്ള ആരോഗ്യം പോലും ഇല്ലല്ലോടേയ്…. എന്ന് കേട്ട് കോംപ്ലക്സ് അടിച്ചിരിക്കുന്നവർ ശ്രദ്ധിക്കുക. ഒരു വ്യക്തിയുടെ സെക്സ് അപ്പീൽ നിർണയിക്കുന്ന ഘടകങ്ങളിൽ ഒന്നുമാത്രമാണ് ശരീരസൗന്ദര്യം!

നമ്മളെല്ലാവരും അതിസുന്ദരന്മാരും അതിസുന്ദരികളും ആയിട്ടല്ല ജനിക്കുന്നത്. ജന്മനാ തന്നെ നമുക്ക് ലഭിക്കുന്ന ചില ശാരീരിക ഗുണങ്ങളുണ്ട്. മുഖത്തിന്റെ ആകൃതി, ശരീരവലുപ്പം തുടങ്ങിയവയൊക്കെ അതിൽ പെടും. ഇക്കാര്യത്തിൽ നിങ്ങൾക്കൊന്നും തന്നെ ചെയ്യാനില്ല. അതുകൊണ്ട് പ്രകൃതി നമുക്ക് തന്ന ശരീരം എങ്ങനെയാണോ അതിനെ അങ്ങനെ തന്നെ സ്വീകരിക്കാം. അതിൽ നിരാശപ്പെടേണ്ട കാര്യമില്ല. കാരണം സ്വന്തം സെക്സ് അപ്പീൽ കൂട്ടാൻ ബോധപൂർവം തന്നെ സാധിക്കും.

സെക്സ് അപ്പീൽ കൂട്ടാൻ ഉറപ്പായ മാർഗങ്ങൾ

ഒരാളുടെ സംസാരശൈലി, സംസാരിക്കുന്ന കണ്ണുകൾ, നടത്തം, മുഖചലനങ്ങൾ, ചുറുചുറുക്ക് തുടങ്ങിയവ പൊതുവായി ഡൈനാമിക് അട്രാക്ടീവ്നസ് എന്ന് വിളിക്കുന്നു. ശരീരഭാഷ എന്ന് വേണമെങ്കിലും പറയാം. ജന്മഗുണങ്ങളാൽ തൃപ്തി വരാത്തവർക്ക് ഈ മേഖലയിൽ ഒരു കൈ നോക്കാവുന്നതാണ്.

ദിവസവും രാവിലെ ഞാൻ ഒരു സുന്ദരനാണെന്ന് നിങ്ങൾ നിങ്ങളോടു തന്നെ പറയുക. ആദ്യമൊന്നും നിങ്ങൾ തന്നെ വിശ്വസിക്കില്ല. പക്ഷേ, കുറച്ചുകാലം കഴിയുമ്പോൾ ഈ പറച്ചിൽ ഉപബോധമനസിലേക്ക് കടന്നു ചെല്ലും. പിന്നീടത് പുറത്തേക്ക് പ്രതിഫലിക്കുകയും ചെയ്യും! ഫലം നിങ്ങളെന്താണോ പറഞ്ഞത് അതു സംഭവിക്കുന്നു. ഇതുപോലെ സ്ത്രീക്കും പുരുഷനും സെക്സ് അപ്പീൽ കൂട്ടാൻ വിവിധമാർഗങ്ങൾ ഉണ്ട്.

1. വ്യായാമവും ശരീരഭാഷയും
മുടങ്ങാതെ വ്യായാമം ചെയ്യുന്നത് നിങ്ങളുടെ ശരീരത്തിന്റെ ആകൃതി കാത്തു സൂക്ഷിക്കുക മാത്രമല്ല ആത്മവിശ്വാസവും സന്തോഷവും വളർത്തും. സന്തോഷവാന്മാരായിരിക്കുന്നവർ എപ്പോഴും മറ്റുള്ളവരെ ആകർഷിക്കുമെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. പൊതുസദസുകളിൽ ഇടപെടുമ്പോൾ നിങ്ങളുടെ ശരീരഭാഷയിൽ പ്രത്യേകം ശ്രദ്ധ കൊടുക്കണം. കൈ കെട്ടി ചുരുണ്ടു മടങ്ങിയിരിക്കുന്നത് ഒരാളെയും അടുപ്പിക്കാത്തവൻ എന്ന പ്രതിച്ഛായ സൃഷ്ടിക്കും.

2. അണിഞ്ഞൊരുങ്ങൽ നല്ലത്
ഒട്ടും ഊർജമില്ലാതിരിക്കുന്ന ചിലർ പ്രത്യേകരീതിയിൽ വസ്ത്രം ധരിച്ച് പ്രത്യക്ഷപ്പെടുമ്പോൾ കൂടുതൽ ഊർജസ്വലരായി തോന്നുന്നത് കാണാറില്ലേ? ആ തോന്നിപ്പിക്കലാണ് അണിഞ്ഞൊരുങ്ങലിലെ കാര്യം.

റോച്ചസ്റ്റർ സർവകലാശാലയിലെ ഒരു സംഘം ഗവേഷകർ കണ്ടെത്തിയ കാര്യം കേട്ടോളൂ. ചുവന്ന ഷർട്ട് ധരിച്ച പുരുഷൻ സ്ത്രീകളിൽ ആകർഷകത്വം ജനിപ്പിക്കുമത്രേ. ആത്മവിശ്വാസവും അധികാരഭാവവും ഒരുപോലെ പ്രതിഫലിപ്പിക്കാൻ ഈ ചുവന്ന കുപ്പായത്തിന് കഴിയും എന്നാണ് അവരുടെ നിഗമനം. അതുപോലെ ചുവന്ന ഷർട്ട് സ്ത്രീകളുടെ സെക്സ് അപ്പീലും കൂട്ടുമത്രേ.

3. തമാശയോടൊപ്പം ഒരിത്
നനഞ്ഞ വിറക് കത്തുന്ന അടുപ്പിനരികിലിരുന്ന ആർക്കെങ്കിലും പ്രേമിക്കാൻ പറ്റുമോ? എന്ന് ചോദിച്ചത് സർവകലാശാല എന്ന സിനിമയിലെ ജഗതി ശ്രീകുമാറിന്റെ കഥാപാത്രമായിരുന്നു. രണ്ട് വ്യക്തികൾ തമ്മിൽ ഇടപെടുന്ന ചുറ്റുപാടുകൾക്കും അവർക്കിടയിലെ സെക്സ് അപ്പീൽകൂട്ടുന്നതിൽ പങ്കുണ്ട്. ത്രില്ലിംഗ് ആയ ഒരനുഭവത്തിൽ അല്ലെങ്കിൽ വയറുകുലിക്കി ചിരിപ്പിച്ച ഒരു തമാശ ആസ്വദിക്കുമ്പോൾ ഒക്കെ ഒപ്പമുണ്ടായിരുന്ന ആളോട് നമുക്ക് ഒരിത് തോന്നാറില്ലേ! ആ ഇത് തന്നെയാണ് ഇതിലെ കാര്യവും!

4. ചെല്ലപ്പേരിന്റെ മറിമായം
ഹൃത്വിക് റോഷന്റെ ചെല്ലപ്പേര് അറിയാത്ത ആരാധകരുണ്ടോ? ഡുഗ്ഗു! ഇത്തരത്തിൽ എളുപ്പത്തിൽ ഉച്ചരിക്കാൻ കഴിയുന്ന പേരുകൾ സ്ത്രീകളിൽ ചെറിയൊരു ആകർഷകത്വം ജനിപ്പിക്കുമത്രേ! പ്രത്യേകിച്ച് സ്വരാക്ഷരങ്ങളിൽ തുടങ്ങുന്ന ചെല്ലപ്പേരുകൾ. മസാച്ചുസൈറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ ഭാഷാ ഗവേഷകയായ ആമി പ്രിഫസ് ആണ് ഈ ഇത്തിരിക്കുഞ്ഞൻ പേരുകളിലൊളിഞ്ഞിരിക്കുന്ന ഒത്തിരി വലിയ കാര്യം കണ്ടെത്തിയത്. ആമി എന്ന പേരും എത്ര സുന്ദരമാണ്. അതുകൊണ്ട് കടിച്ചാൽ പൊട്ടാത്ത പേരുള്ളവർ എതിർലിംഗത്തിൽ പെട്ടവരെ പരിചയപ്പെടുമ്പോൾ പറയാൻ ഉഗ്രനൊരു ചെല്ലപ്പേര് കൂടി കണ്ടുവച്ചോളൂ!

5. കണ്ണും കണ്ണും നോക്കിയാൽ
സംസാരം മൃദുലവും മാന്യവുമാകട്ടെ. കാക്ക കലപില കൂട്ടുന്നതു പോലുള്ള പുരുഷന്മാരുടെ അടുത്തു നിന്ന് എങ്ങനെയെങ്കിലും രക്ഷപ്പെട്ടാൽ മതിയെന്നാകും സ്ത്രീകൾക്ക്. നിരന്തരം ആത്മപ്രശംസ ചെയ്തു കൊണ്ടിരിക്കുന്നവരെ സ്ത്രീകൾ പോയിട്ട് മറ്റ് പുരുഷന്മാർ പോലും വില വച്ചെന്ന് വരില്ല. അതുകൊണ്ട് അതും ഒഴിവാക്കുക. അതുപോലെ മുഴക്കമുള്ള ശബ്ദം സ്ത്രീകളെ ആകർഷിക്കും. നോട്ടിംഗ്ഹാം സർവകലാശാലയിലെ സ്വഭാവ ഗവേഷകരാണ് ഇക്കാര്യം തെളിയിച്ചത്.

തമാശയും ആൺപെൺ ആകർഷകത്വവും സംബന്ധിച്ച് ഗവേഷണം നടത്തിയ ന്യൂമെക്സിക്കോ യൂണിവേഴ്സിറ്റിയിലെ നരവംശശാസ്ത്രജ്ഞൻ പറയുന്നത് തമാശയായിട്ടെടുക്കരുത്. നല്ല നിലവാരമുള്ള തമാശകൾ പറയുന്നത് ആകർഷകത്വം കൂട്ടും എന്നാണ്. ഓവറായാൽ ഇത് നേരെ വിപരീതഫലം ചെയ്യുമെന്നും ഓർക്കണം! തമാശ പറയുന്നതിനൊക്കെ മുൻപ് അതിനുള്ള ഒരു പരിചയം ഉണ്ടാക്കിയെടുക്കാൻ ശ്രദ്ധിക്കണം. അല്ലെങ്കിൽ പണി പാളും!

സംസാരിക്കുമ്പോൾ അങ്ങുമിങ്ങും നോക്കാതെ നേരെ കണ്ണിൽ നോക്കി സംസാരിക്കുക. അത് നിങ്ങളുടെ മാന്യത വർധിപ്പിക്കും. മാത്രമല്ല കേൾക്കുന്നയാളെ സംബന്ധിച്ചിടത്തോളം ആ വ്യക്തിയെ നിങ്ങൾ വളരെ കാര്യമായാണ് പരിഗണിക്കുന്നത് എന്ന തോന്നൽ ഉണ്ടാകുകയും ചെയ്യും.

6. ചിരിയുടെ ഭംഗിയും ചുംബനവും
മുഖത്ത് എപ്പോഴും ഒരു പുഞ്ചിരി സൂക്ഷിക്കുക. ചിരിക്കുന്ന ചുണ്ടുകളുടെ ഭംഗി കാണുന്നവരിൽ ചുംബനത്തിനുള്ള ആഗ്രഹം ഉണർത്തുമത്രേ. ഒരു സ്ത്രീയെ ആദ്യമായി ചുംബിക്കുമ്പോൾ തന്നെ മനസിലാകും തന്റെ ശരീരവും മനസും തേടിക്കൊണ്ടിരുന്ന ഇണ ഇതു തന്നെയാണോ എന്ന്.

7. ഗോപികമാർക്കിടയിൽ എന്നപോലെ…
എപ്പോഴും സ്ത്രീകൾക്ക് നടുവിൽ നിൽക്കുന്നവരിലാണത്രേ മറ്റു സ്ത്രീകളുടെ കണ്ണുകൾ എളുപ്പം പതിയുക! ലൂയിസ് വില്ലെ സർവകലാശാലയിൽ നടത്തിയ പഠനത്തിലാണ് ഇതു കണ്ടെത്തിയത്. പുരുഷനോട് സ്ത്രീ പുഞ്ചിരിക്കുന്നത് കണ്ടു നിൽക്കുന്ന സ്ത്രീക്ക് ഗോപികമാർക്കിടയിലെ കൃഷ്ണനെ പോലെ ആ പുരുഷൻ ആകർഷണീയനായി തോന്നുമത്രേ! അതുകൊണ്ടുതന്നെ സ്ത്രീകളെ കാണുമ്പോൾ മറ്റെല്ലാം മറന്നാലും ചിരിക്കാൻ മറക്കാതിരിക്കുക!

8. മൂക്കിലൂടെ ഒരു കുറുക്കുവഴി
ഒരു പെണ്ണിന്റെ ഹൃദയത്തിലേക്കുള്ള കുറുക്കുവഴി അവളുടെ മൂക്കിലൂടെയാണെന്ന് ഒർഥത്തിൽ പറയാം. ഗന്ധങ്ങളെ വിശകലനം ചെയ്യുന്നതിൽ പുരുഷനേക്കാൾ പലമടങ്ങ് കഴിവ് കൂടുതലാണ് സ്ത്രീകൾക്ക്. ഹൃദ്യമായ സുഗന്ധം അവരിൽ എളുപ്പത്തിൽ ലൈംഗികത ഉണർത്തും. മദ്യം, സിഗരറ്റ് തുടങ്ങിയവ ഉപയോഗിച്ച് അടുത്തു വരുമ്പോൾ മിക്ക സ്ത്രീകൾക്കും അരോചകത്വം അനുഭവപ്പെടും. മിതമായ രീതിയിൽ പെർഫ്യൂമുകൾ ഉപയോഗിക്കുന്നതും എതിർലിംഗത്തിൽ പെട്ടവരിൽ ആകർഷകത്വം വർധിപ്പിക്കും. ഇഷ്ടപുരുഷന്റെ തനത് ഗന്ധം തന്നെ സ്ത്രീകളിൽ കാമവികാരത്തെ ജനിപ്പിക്കും.

9. സ്വകാര്യതയുടെ 18 ഇഞ്ച്
ഒരു സ്ത്രീയെ സംബന്ധിച്ച് അവളുടെ ശരീരത്തിൽ നിന്നു 18 ഇഞ്ച് അകലത്തിനുള്ളിൽ വരുന്ന സ്ഥലം ഏറ്റവും പ്രധാനപ്പെട്ടതാണ്. അടുത്ത സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾക്കും കാമുകനും മാത്രമേ ഈ 18 ഇഞ്ച് നിയന്ത്രണരേഖ അവളുടെ സമ്മതമില്ലാതെ മുറിച്ചു കടക്കാൻ അനുവാദമുള്ളൂ!

സ്വീഡിഷ് ഗവേഷകർ മനുഷ്യന്റെ ചർമത്തിനിടയിൽ സങ്കീർണമായ ഒരുതരം നാഡീവ്യവസ്ഥ കണ്ടെത്തി. മൃദുവായ സ്പർശനങ്ങൾ സ്ത്രീശരീരത്തിലേ ഈ നാഡികളെ പെട്ടെന്ന് ഉത്തേജിപ്പിക്കുമത്രേ. വളരെ മാന്യമായ രീതിയിലുള്ള സ്പർശനം പുരുഷന്റെ സെക്സ് അപ്പീൽ കൂട്ടുമത്രേ. സ്ത്രീയുടെ സ്വകാര്യതകളെ മാനിക്കുന്ന സ്പർശനങ്ങൾക്കേ ഈ ഗുണമുള്ളൂ.

സിടി ഫൈബറുകളിലുണ്ടാകുന്ന ഉത്തേജനങ്ങൾ സന്തോഷമുണ്ടാക്കുന്ന ഓക്സിടോസിൻ പോലുള്ള ഹോർമോണുകളുടെ ഉൽപാദനം വർധിപ്പിക്കും. മാന്യമായും മൃദുവായും പെരുമാറാൻ ഇതിലധികം കാരണങ്ങൾ വേണോ?

10. ഹൃദയം പറയുന്നതു കേൾക്കൂ
ഏത് വസ്ത്രത്തിലാണ് നിങ്ങൾ കൂടുതൽ ആകർഷണീയത ഉള്ളവരായി തോന്നുന്നത്. അതു ധരിക്കുക. കാരണം, വസ്ത്രങ്ങൾക്കപ്പുറത്തേക്ക് നിങ്ങളുടെ മനസിലുള്ളതിനെയാണ് നിങ്ങളുടെ ശരീരഭാഷ പ്രതിഫലിപ്പിക്കുക. തീരുമാനങ്ങൾ ആത്മവിശ്വാസത്തോടെ എടുക്കുക. ആത്മവിശ്വാസം നിങ്ങളുടെ ആകർഷണീയത കൂട്ടും.

പഠനകാലത്ത് വെറും പുസ്തകപ്പുഴുവായി ഒതുങ്ങിയിരുന്ന ഒരാളാണോ നിങ്ങൾ? ഒട്ടും വൈകാതെ ഇഷ്ടപ്പെട്ട ഒരു കായിക—കലാവിനോദം കണ്ടെത്തൂ. അതു നിരന്തരം പരിശീലിക്കണം. മനസിനും ശരീരത്തിനും ഇത് നൽകുന്ന ഗുണങ്ങൾ അനവധിയാണ്. ബോണസായി നിങ്ങളുടെ വ്യക്തിത്വത്തിനും ഇവ തിളക്കമേറും എന്നറിയുക. തിളക്കമുള്ള വ്യക്തിത്വത്തിൽ സെക്സ് അപ്പീൽ വർധിക്കും എന്ന് പ്രത്യേകം പറയേണ്ട കാര്യമില്ലല്ലോ.

സെക്സും ഹോർമോണും
ഉയർന്ന സെക്സ് അപ്പീൽ കാണുന്നവരുടെ ശരീരത്തിൽ ഫെറമോൺ എന്ന ഹോർമോണിന്റെ ഉൽപാദനം കൂടുതലാണെന്ന് ഗവേഷണങ്ങൾ സൂചിപ്പിക്കുന്നു. മനുഷ്യൻ ഉൾപ്പെടെ എല്ലാ സസ്തനികളിലും എതിർലിംഗ ഇണയെ ആകർഷിക്കാൻ സഹായിക്കുന്ന ഒരു രാസഘടകമാണ് ഫെറമോണുകൾ. ഫെറമോൺ പുറപ്പെടുവിക്കുന്ന പ്രത്യേക തരം ഗന്ധമാണ് ഇണയെ ആകർഷിക്കുന്നത്. ഈ ഗന്ധം വേർതിരിച്ചു മനസിലാക്കാൻ അത്ര എളുപ്പവുമല്ല. ഫെറമോണിന്റെ ഈ പ്രയോജനം മനസിലാക്കി ചില പെർഫ്യൂമുകളിൽ കൃത്രിമ ഫെറമോൺ ചേർക്കുന്നതും കാണുന്നുണ്ട്..

News,

ചപ്പുചവറുകള്‍ക്കിടയില്‍ ഉറുമ്പരിച്ച നിലയില്‍ ചോരക്കുഞ്ഞിനെ കണ്ടെത്തി, ഹൃദയഭേദകമായ ചിത്രങ്ങള്‍ പുറത്ത്

ഭോപ്പാല്‍ : ഭോപ്പാലില്‍ ചപ്പുചവറുകള്‍ക്കിടയില്‍ ഉറുമ്പരിച്ച നിലയില്‍ ചോരക്കുഞ്ഞിനെ കണ്ടെത്തി. വേണ്ടത്ര ആരോഗ്യമില്ലാത്ത പെണ്‍കുഞ്ഞിനെയാണ് ഒരു പ്ലാസ്റ്റിക് കവറിലാക്കി ചവറ്റുകൂനയില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്.

പെണ്‍കുട്ടിയായതിനാല്‍ ഉപേക്ഷിക്കപ്പെട്ടതാകാമെന്നാണ് പൊലീസിന്റെ ആദ്യനിഗമനം. അവിഹിതഗര്‍ഭത്തിലുണ്ടായ കുട്ടിയാകാനുള്ള സാധ്യതയുമുണ്ട്. കരച്ചില്‍ കേട്ടെത്തിയ വഴിപോക്കനാണ് കുട്ടിയെ ആദ്യം കണ്ടത്.

ധീരജ് റാത്തോഡ് എന്നയാളാണ് ശനിയാഴ്ച പുലര്‍ച്ചെ തന്റെ ചായക്കട തുറക്കാനായി പോകുമ്പോള്‍ കുഞ്ഞിന്റെ കരച്ചില്‍ കേട്ടത്. രണ്ട് സുഹൃത്തുക്കളെ സഹായത്തിനായി വിളിച്ച റാത്തോഡ്, കുഞ്ഞിന്റെ ദേഹത്ത് കടിച്ചുപിടിച്ചിരുന്ന ഉറുമ്പുകളെയെല്ലാം നീക്കി. തുണിയില്‍ പൊതിഞ്ഞശേഷം അടുത്തുള്ള ആശുപത്രിയിലെത്തിച്ചു. തുടര്‍ന്ന് പോലീസിലും വിവരം അറിയിച്ചു.

തൂക്കക്കുറവുള്ള കുട്ടിയുടെ ആരോഗ്യനില മോശമാണെന്ന് ആശുപത്രി വൃത്തങ്ങള്‍ പറഞ്ഞു. ശരീരത്തിലാകെ മുറിവുകളുമുണ്ട്. കുഞ്ഞിന് മര്‍ദനമേറ്റതായും സംശയിക്കുന്നതായി ഡോക്ടര്‍മാര്‍ സൂചിപ്പിച്ചു. കുട്ടിയുടെ മാതാപിതാക്കള്‍ക്കായി പൊലീസ് തിരച്ചില്‍ തുടങ്ങിയിട്ടുണ്ട്.

News,

‘കേരളത്തില്‍ ഇന്ധനവില കുറയില്ല’, നികുതി കുറയ്ക്കില്ലെന്ന് ആവര്‍ത്തിച്ച് തോമസ് ഐസക്

കൊച്ചി: സംസ്ഥാന നികുതി കുറയ്ക്കുന്നത് പ്രായോഗികമല്ലെന്ന് ആവര്‍ത്തിച്ച് ധനമന്ത്രി തോമസ് ഐസക്. ഇന്ധനവില കുതിച്ചുകയറി വിലക്കയറ്റം രൂക്ഷമാകുമ്പോഴും നികുതി കുറയ്ക്കുന്ന കാര്യത്തില്‍ അനുകൂല നിലപാടെടുക്കാതെ കേരളം. പ്രധാനമന്ത്രിയുടെ നിര്‍ദേശമനുസരിച്ച് ചില സംസ്ഥാനങ്ങള്‍ മൂല്യവര്‍ധിത നികുതി(വാറ്റ്)യും പ്രവേശനനികുതിയും കുറച്ചു. കേരളവും നികുതി കുറയ്ക്കണമെന്ന സമ്മര്‍ദമുയരുന്നതിനിടെയാണ് ധനമന്ത്രി നിലപാട് വ്യക്തമാക്കിയത്.

മധ്യപ്രദേശ്, മഹാരാഷ്ട്ര, ഗുജറാത്ത്, ഉത്തരാഖണ്ഡ്, ഹിമാചല്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളാണ് വാറ്റ് കുറച്ചത്. കര്‍ണാടക പ്രവേശനനികുതിയും. ഇവിടങ്ങളില്‍ ഇന്ധനവില രണ്ടുമുതല്‍ നാലുരൂപ വരെ കുറഞ്ഞു. കേന്ദ്രസര്‍ക്കാര്‍ എക്‌സൈസ് നികുതി രണ്ടുരൂപ കുറച്ചതുമാത്രമാണ് കേരളത്തിലെ ഉപഭോക്താക്കള്‍ക്ക് കിട്ടിയ നേരിയ ആശ്വാസം.

വരുമാനനഷ്ടം ഓര്‍ത്താണ് സംസ്ഥാന സര്‍ക്കാര്‍ വാറ്റ് കുറയ്ക്കാന്‍ തയ്യാറാകാത്തതെന്നാണ് വിലയിരുത്തല്‍. 201314 സാമ്പത്തിക വര്‍ഷത്തില്‍ 5173 കോടി രൂപയായിരുന്നു സംസ്ഥാനത്തിന് ലഭിച്ച ഇന്ധന നികുതി. കഴിഞ്ഞ സാമ്പത്തികവര്‍ഷം 6899 കോടിയും ലഭിച്ചു.

വാറ്റ് കുറയ്ക്കുന്ന കാര്യം ആലോചിക്കാനാകില്ല. ജീവനക്കാര്‍ക്ക് ശമ്പളം കൊടുക്കാന്‍പോലും സര്‍ക്കാര്‍ ബുദ്ധിമുട്ടുന്ന സമയമാണിത്. കേന്ദ്രസര്‍ക്കാര്‍ പലതവണയായി പെട്രോളിന് 14 രൂപയും ഡീസലിന് 12 രൂപയും എക്‌സൈസ് നികുതി കൂട്ടിയിരുന്നു. അതുകുറയ്ക്കാതെ സംസ്ഥാന സര്‍ക്കാര്‍ മൂല്യവര്‍ധിത നികുതി കുറയ്ക്കണമെന്ന് പറയുന്നത് ശരിയല്ല. വാറ്റ് കുറച്ചാല്‍ സംസ്ഥാനത്തിനുണ്ടാകുന്ന സാമ്പത്തികനഷ്ടം പരിഹരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകുമോയെന്ന് മന്ത്രി ചോദിക്കുന്നു.

ഇന്ധനവില കുറച്ച സംസ്ഥാനങ്ങള്‍ 

കര്‍ണാടക 

കേന്ദ്രസര്‍ക്കാര്‍ എക്‌സൈസ് തീരുവ കുറച്ചതിനുപിന്നാലെ അഞ്ചുശതമാനം പ്രവേശന നികുതി ഉപേക്ഷിച്ചു. പെട്രോളിന് കുറഞ്ഞത് 3.37 രൂപ. ഡീസലിന് 2.79 രൂപ.

ഗുജറാത്ത് 

വാറ്റ് കുറച്ചത് നാലുശതമാനം. പെട്രോളിന് 2.93 രൂപയും ഡീസലിന് 2.72 രൂപയും കുറഞ്ഞു.

മഹാരാഷ്ട്ര 

പെട്രോളിന് 2.01 രൂപയും ഡീസലിന് 1.01 രൂപയും കുറച്ചു

ഹിമാചല്‍പ്രദേശ് 

വാറ്റ് ഒരുശതമാനം കുറച്ചു.

മധ്യപ്രദേശ് 

പെട്രോളിന് 1.30 രൂപയും ഡീസലിന് 3.94 രൂപയും കുറച്ചു.

പെട്രാളിലെ വാറ്റ് (സംസ്ഥാനങ്ങള്‍ ഈടാക്കുന്നത് ശതമാനത്തില്‍. ബ്രാക്കറ്റില്‍ വില) 

മഹാരാഷ്ട്ര 47(75.41)

കേരളം 34(70.81)

തമിഴ്‌നാട് 34(70.76) 

കര്‍ണാടകം 30(69.35)

ഡല്‍ഹി 27(68.29) 

ഗുജറാത്ത് 25(67.50)

ഡീസൽ വാറ്റ്

(സംസ്ഥാനങ്ങള്‍ ഈടാക്കുന്നത് ശതമാനത്തില്‍. ബ്രാക്കറ്റില്‍ വില)

മഹാരാഷ്ട്ര 29(59.45)

കേരളം 27(60.75)

ഗുജറാത്ത് 25(60.93)

തമിഴ്നാട് 25(59.91)

കർണാടക 19(57.16)

ഡൽഹി 18(56.91)

Malayali Special,

ഒരു അപ്ഡേറ്റഡ് വേശ്യ

കുറേ നാളുകൾക്ക് മുൻപാണ് അവളെ കണ്ടത്.

കൃത്യമായി പറഞ്ഞാൽ ഹൈദരാബാദ് യാത്രയിൽ വെച്ച് ഞങ്ങൾ താമസിക്കുന്ന ഹോട്ടൽ ലോബിയിൽ ‘Deccan Chronicle’ പത്രം തുറന്ന് പിടിച്ചു കൊണ്ട് മുട്ടോളം വരുന്ന ഒരു പാവാടയും ഒരു സ്ലീവ്ലെസ്സ് ടിഷർട്ടും ധരിച്ച് അവൾ ഇരിക്കുന്നു.

പത്രം തുറന്നു പിടിച്ചിട്ടുണ്ടെങ്കിലും ഞാൻ അവളെ കടന്നു പോകുമ്പോൾ അവൾ എന്നെ നോക്കി വശ്യമായി ചിരിച്ചു.

ഉടനെ ഞാൻ റിസപ്ഷനിസ്റ്റിനോട് അവളെപ്പറ്റി അന്വേഷിച്ചു. അയാൾ ശബ്ദമുണ്ടാക്കാതെ ചിരിച്ചു.

എന്നിട്ട് ഒരു ജാലവിദ്യക്കാരനെപ്പോലെ ചോദിച്ചു: “നിനക്ക് വേണോ?” “ങേ…!?” ഞാനൊന്ന് ഞെട്ടി.

“2000 രൂപയാണ് ഒരു രാത്രി ചാർജ്ജ്. നിനക്ക് വേണോ?”

ഓഹോ, അപ്പോ അങ്ങനെയാണ് കാര്യങ്ങൾ.

ഇത്ര സുന്ദരിയും ഇംഗ്ലീഷ് പത്രം വായിക്കാനുള്ള വിവരവും ഉള്ള ഇവളെന്തിനാണ് ഈ ജോലി ചെയ്യുന്നത്! ഉത്തരം കണ്ടെത്താനാവാതെ ഞാൻ കുഴങ്ങി.

“എനിക്ക് താത്പര്യമുണ്ട്. പക്ഷേ, അതിനു മുൻപ് എനിക്കവളോടൊന്ന് സംസാരിക്കണം”

രെജിസ്റ്ററിലേക്ക് നോക്കാൻ തുടങ്ങിയ റിസപ്ഷനിസ്റ്റ് അബ്ദുല്ലയോട് ഞാൻ പറഞ്ഞു.

അയാൾ വീണ്ടും ശബ്ദമുണ്ടാക്കാതെ ചിരിച്ചു. ഇത്തവണ ആ ചിരിക്ക് ‘അമ്പട കള്ളാ’ എന്നൊരു ഭാവവും ഉണ്ടായിരുന്നു.

“എന്തിന് സംസാരിക്കണം? നിനക്കവളെ കെട്ടാനൊന്നുമല്ലല്ലോ”

“എന്നാലും എനിക്കൊന്ന് സംസാരിച്ച് കാര്യങ്ങൾ ഒന്ന് ഫൈനലൈസ് ചെയ്യണം.

ചുമ്മാ ആരെയെങ്കിലുമൊക്കെ അങ്ങു കേറി ***** പറ്റുമോ?”

അയാളുടെ മുഖത്ത് ഗൗരവം നിറഞ്ഞു. “ശരി, നമുക്ക് വഴിയുണ്ടാക്കാം”

“ഇവിടെ പറ്റുമോ?”

“ഇവിടെ പറ്റില്ല.

അവൾക്കിന്നൊരാളുണ്ട്. മലയാളിയാണ്. അയാളിവിടെയാണ് താമസിക്കുന്നത്. പക്ഷേ, ഇവിടെ ഇപ്പരിപാടി പറ്റില്ല. വേറെ സ്ഥലമുണ്ട്. അയാളിപ്പോ വരും” എന്നിട്ടയാൾ അവളുടെ അടുത്തേക്ക് നടന്നു.

അയാളെ കണ്ട അവൾ പത്രം മടക്കി. “അയാളെവിടെ? കണ്ടില്ലല്ലോ” ശുദ്ധമായ ഇംഗ്ലീഷിലുള്ള അവളുടെ ചോദ്യം കേട്ട ഞാൻ ഞെട്ടി.

അവൾ ഒരു ദുരൂഹതയായി എന്റെയുള്ളിൽ മാറാല കെട്ടാൻ തുടങ്ങിയിരിക്കുന്നു.

“ഇപ്പോ വരും, പായൽ. മാഡം കുറച്ചു കൂടി ക്ഷമിയ്ക്ക്” അബ്ദുല്ല അവളെ തണുപ്പിക്കാനെന്ന വണ്ണം പറഞ്ഞു.

“പിന്നെ, ഇയാൾക്ക്…” അയാൾ എന്റെ നേരെ കൈ ചൂണ്ടി. പായൽ അവളുടെ നീല മിഴികളുയർത്തി എന്നെയൊന്ന് കടാക്ഷിച്ചു.

“…ഒന്നു സംസാരിക്കണമെന്ന്”

അവൾ വീണ്ടും എന്നെ നോക്കി. “നാളെ?” “ഓ, മതി.” ഞാൻ വാക്കുകൾ പരതുകയായിരുന്നു. വിയർക്കുന്നുണ്ട്.

“ഓകെ. നാളെ രാത്രി ഈ സമയത്ത് ഞാനിവിടെ കാണും” അവൾ വീണ്ടും മാദകത്വം നിറഞ്ഞ ആ ചിരി ചിരിച്ചു. അപ്പോൾ അബ്ദുല്ല ഇടപെട്ടു.

“മാഡം, അവന് ആദ്യമൊന്ന് സംസാരിക്കണമെന്ന്” അവൾ പൊട്ടിച്ചിരിച്ചു. നിരയൊത്ത അവളുടെ പല്ലുകൾ പുറത്തു കണ്ടു.

എന്റെ ശരീരത്തിലൂടെ ഒരു വിറ പാഞ്ഞു കയറി. “എന്തിനാ? ഇന്റർവ്യൂ?” അടങ്ങി വരുന്ന ചിരിക്കിടയിലൂടെ അവൾ ചോദിച്ചു. ഞാൻ ചിരിക്കാൻ ശ്രമിച്ചു.

“ശരി. നാളെ ഇപ്പറഞ്ഞ സ്ഥലത്ത് നമുക്ക് സംസാരിക്കാം. എന്നിട്ട് തീരുമാനിക്ക് വേണോ വേണ്ടയോ എന്ന്” അവളുടെ വാക്കുകളിൽ കാമം തുളുമ്പുന്നു.

ഞാൻ എങ്ങനെയോ തല കുലുക്കിയെന്നു വരുത്തി. ലിഫ്റ്റിലൂടെ ആരോ താഴേക്ക് വരുന്നു. ഞാൻ വേഗം ലിഫ്റ്റിലേക്ക് നടന്നു. ലിഫ്റ്റിൽ നിന്നും പുറത്തിറങ്ങിയത് ഞങ്ങളുടെ മുറിയുടെ അടുത്ത മുറിയിൽ താമസിച്ചിരുന്ന ഒരു തൃശൂരുകാരനായിരുന്നു.

ഞാനൊന്ന് തിരിഞ്ഞ് നോക്കി. അയാളെ കണ്ട പായൽ വശ്യമായി ചിരിച്ചു കൊണ്ട് എഴുന്നേൽക്കുന്നു. ഞാൻ തിരിഞ്ഞു നോക്കുന്നതു കണ്ട അവൾ എന്നെ നോക്കി കണ്ണിറുക്കി. ഞാൻ ലിഫ്റ്റിൽ കേറി, മുകളിലേക്ക്. വെപ്രാളത്തിൽ ഞാൻ ഓടി റൂമിലെത്തി.

സുഹൃത്തുക്കൾ റൂമിലെ ദേശീയ വസ്ത്രമായ ‘വൺ പീസ്‌’ ധരിച്ച്‌ നിലക്കണ്ണാടിയുടെ മുന്നിൽ നിന്ന് ചന്തം നോക്കുകയാണ്‌.

“നീ ഏത്‌ **** എടേലായിരുന്നു?” റൂമിലേക്ക്‌ ചെന്നയുടനെ അവന്മാരുടെ ചോദ്യം.

“ഒരു പെണ്ണ്‌” “പെണ്ണോ? എവിടെ?” “താഴെ ഹോട്ടൽ ലോബിയിൽ” “വാടാ പോയി നോക്കാം” അവന്മാർ ആക്രാന്തിച്ച്‌ പാന്റും ഷർട്ടുമൊക്കെ വലിച്ചു കേറ്റാൻ തുടങ്ങി.

“അവള്‌ പോയി” “ഡേയ്‌, അവള്‌ പോയി” പരിണാമ ദശയിലെങ്ങോ ശങ്കിച്ചു നിന്ന് വംശനാശം സംഭവിച്ചു പോയ ഏതോ വിചിത്ര ജീവിയെപ്പോലെ ഒറ്റക്കാൽ പാന്റുമായി അവന്മാർ കുറച്ചു നേരം ഇതികർത്തവ്യാമൂഢരായി നിന്നു.

“ഒന്ന് വിളിക്കാൻ മേലായിരുന്നോടാ മൈ***?” ഇച്ഛാഭംഗത്തോടെ അവന്മാർ വീണ്ടും വൺ പീസിലെത്തി.

“അന്നേരം ആ അവസ്ഥയിലല്ലായിരുന്നളിയാ” അവന്മാർക്ക്‌ എന്തോ മണമടിച്ചു. “എന്താ സംഭവം? തെളിച്ചു പറ” സഹനത തീരെയില്ലാത്ത തെണ്ടികൾ എന്റെ ചുറ്റും കൂടി.

“താഴെ ഒരു പെണ്ണ്‌, കിടിലൻ ചരക്ക്‌. കണ്ടായിരുന്നോ?” “ഇംഗ്ലീഷ്‌ പത്രം വായിച്ചോണ്ടിരുന്ന ഐറ്റമാണോ?” “അതു തന്നെ. കണ്ടായിരുന്നോ?”

“അവള്‌ ഹിന്ദിക്കാരിയല്ലേ?” “അതേ, പായൽ” “പായലോ? വല്ല കൊളത്തിലും കെടന്നതായിരിക്കും” അവന്മാർക്ക്‌ പുഛം.

“പോട തെണ്ടീ” ഞാനുമിട്ടു പുഛ സ്മയ്‌ലി പത്തെണ്ണം. “പായല്‌. എന്ത്‌ പേരെടേ. നീ ബാക്കി പറ” “ബാക്കി പറയാനൊന്നുമില്ല. നാളെ അവള്‌ വരും. നാളത്തെ രാത്രി അവളുടെ കൂടെ” അവന്മാർ ശരിക്കും ഞെട്ടി. കുറച്ചു നേരം കനത്ത നിശബ്ദത.

“പിന്നേ, കോപ്പാ. ഒന്നു പോടാ മൈ***” “വിശ്വാസമില്ലെങ്കിൽ നിങ്ങള്‌ നാളെ കണ്ടോ” അവന്മാർ തണുത്തു.

“അളിയാ, ഞങ്ങളേം കൊണ്ടു പോടാ” “വെരി സോറി ഡിയർ. അവൾക്ക്‌ ത്രീസം, ഫോർസ്സം ഒന്നും താത്പര്യമില്ല” അവളെപാറ്റിയുള്ള നിരാശയുടെ പുഴുക്കുത്ത്‌ വീണ സംസാരങ്ങളിൽ അന്നത്തെ രാത്രി തെന്നി മാറി. പിറ്റേന്ന് അവൾ പറഞ്ഞ സമയത്ത്‌ ഞാൻ, ഞങ്ങള്‌ ഹോട്ടൽ ലോബിയിലെത്തി.

“വന്നോ?” അബ്ദുല്ല എപ്പോഴുമെന്ന പോലെ അപ്പോഴും രജിസ്റ്ററിൽ എന്തോ കാണാതെ പോയതു പോലെ പരതുകയായിരുന്നു. എന്റെ ചോദ്യം കേട്ട്‌ അയാൾ തലയുയർത്തി. അയാൾ പേന വിരലിലിട്ട്‌ കറക്കിക്കൊണ്ടിരുന്നു.

“വരും. എന്താ ഇത്ര തിടുക്കം?” അയാൾ ഒരു ആക്കിയ ചിരി ചിരിച്ചു. അപ്പോൾ പിന്നിൽ ഒരു കാൽപെരുമാറ്റം.

അബ്ദുല്ലയുടെ കണ്ണിലെ തിളക്കം കണ്ട്‌ വന്നത്‌ പായലാണെന്നെനിക്ക്‌ മനസ്സിലായി. നെഞ്ച്‌ പടപടാ ഇടിക്കുന്നു. ഞാൻ തിരിഞ്ഞു. ഇന്നലെ കണ്ട രൂപമല്ല. ഒരു കുര്‌ത്തയും ജീൻസുമാണ്‌ വേഷം. മാറിലൂടെ ഷാൾ അലക്ഷ്യമായി ഇട്ടിരിക്കുന്നു. നെറ്റിയിലൊരു നീല പൊട്ട്‌. അവളെ കണ്ട സുഹൃത്തുക്കളും പാഞ്ഞെത്തി.

“പോകാം” അവരുടെ നേർക്ക്‌ അലക്ഷ്യമായ ഒരു നോട്ടമെറിഞ്ഞ്‌ അവൾ എന്നോട്‌ ചോദിച്ചു.

ഇംഗ്ലീഷ്‌ മാറി ഹിന്ദിയായിരിക്കുന്നു. മാനസാന്തരപ്പെട്ടതു പോലെ ആകെയൊരു മാറ്റം. അവൾ പുറത്തേക്ക്‌ നടന്നു. യാന്ത്രികമായി ഞാൻ പിന്നാലെ നടന്നു. ഹോട്ടലിന്റെ മുറ്റത്ത്‌ ഒരു കാറ്‌. അവൾ അതിന്റെ ഡ്രൈവിംഗ്‌ സീറ്റിലേക്ക്‌ കയറി. ദുരൂഹത ഏറി വരുന്നു.

“വാ, കേറ്‌” ഞാൻ പിന്നിലെ ഡോറ്‌ തുറന്നു.

“ങുഹും, ഇവിടെ കേറ്‌” അവൾ മുന്നിലേക്ക്‌ ചൂണ്ടിപ്പറഞ്ഞു.

ചിന്തകളുടെ ഭാരം പേറിക്കൊണ്ട്‌ ഞാൻ മുന്നിലെ ഡോറ്‌ തുറന്ന് കയറിയിരുന്നു.

“ആർ യൂ കംഫർട്ടബ്‌ൾ ദേർ?” കാർ മുന്നോട്ടെടുത്തു കൊണ്ട്‌ അവളുടെ ചോദ്യം. “യാ, വെരി മച്ച്‌” ഞാനൊരു കള്ളം പറഞ്ഞു. കാർ ഓടിത്തുടങ്ങി. പെട്ടെന്ന് മൊബെയിൽ ചിലയ്ക്കുന്നു.

ഫോണെടുത്ത്‌ ഡിസ്പ്ലേയിലേക്ക്‌ നോക്കിയപ്പോ സുഹൃത്തുക്കളിൽ ഒരാളാണ്‌.

കോൾ കട്ട്‌ ചെയ്ത്‌ സ്വിച്ചോഫ്‌ ചെയ്തു വെച്ചു. “ആർ യൂ എ ജേണലിസ്റ്റ്‌?” പെട്ടെന്നവളുടെ ചോദ്യം.

“നോ, നോ. അയാം ജസ്റ്റ്‌ എ സ്റ്റുഡന്റ്‌” അവൾ കുറച്ചു നേരം മൗനം പാലിച്ചു. “ഞാനുമായി രതിയിലേർപ്പെടാൻ നിങ്ങൾക്ക്‌ താത്പര്യമില്ല, അല്ലേ?” നിസ്സംഗതയോടെ, എന്നാൽ കൗശലത്തോടെ അവളുടെ ചോദ്യം.

അവളുടെ നീലക്കണ്ണുകൾ ഒരസ്ത്രം പോലെ ഹൃദയത്തിൽ തറയ്ക്കുന്നു. “ഇല്ല, ഒരിക്കലുമില്ല” അവൾ ഒന്ന് പുഞ്ചിരിച്ചു. “പക്ഷേ, അതെങ്ങനെ മനസ്സിലാക്കി?” ഞാൻ തുടർന്ന് ചോദിച്ചു.

“ഞാൻ ഈ ജോലി തുടങ്ങിയിട്ട്‌ വർഷം കുറേയായി മോനേ…” അവൾ കണ്ണിറുക്കിക്കൊണ്ട്‌ പറഞ്ഞു.

കാർ ഒരു ചെറിയ ഹോട്ടലിന്റെ വളപ്പിലേക്ക്‌ കടന്നു. ഹോട്ടലിന്റെ ഒരു വശത്ത്‌ അവൾ കാർ നിറുത്തി.

“വാ” യാന്ത്രികമായി ഞാനവളുടെ പിന്നാലെ നടന്നു.

ഹോട്ടലിനു മുന്നിലും ഉള്ളിലും അങ്ങിങ്ങായി നിന്നിരുന്ന ആളുകളെല്ലാം ഞങ്ങളെ തുറിച്ചു നോക്കുന്നുണ്ടായിരുന്നു.

പടിക്കെട്ടുകൾ കയറി ഒരു മുറിയുടെ മുന്നിലത്തിയ അവൾ പേഴ്സിൽ നിന്നും താക്കോലെടുത്ത്‌ മുറി തുറന്നു.

“വാ, കേറ്‌” ഞാൻ അകത്തേക്ക്‌ കയറി അന്തം വിട്ടു നിന്നു. അവൾ പിന്നിൽ വാതിൽ കുറ്റിയിടുന്ന ശബ്ദം.

“ഇരിയ്ക്കൂ” വശത്തു കിടന്ന ഒറ്റക്കയ്യൻ കസേര നീക്കിയിട്ടു കൊണ്ട്‌ അവൾ പറഞ്ഞു. ഞാൻ ചുറ്റുപാടും ഒന്ന് നോക്കി. ചെറുതെങ്കിലും വൃത്തിയുള്ള മുറിയാണ്‌.

മേശപ്പുറത്ത്‌ ഒരു ഫ്ലാസ്ക്‌. അടുത്ത്‌ കുറച്ച്‌ ഗുളികകൾ അലക്ഷ്യമായി കിടക്കുന്നു. കിടക്ക സുന്ദരമായി വിരിച്ചിരിക്കുന്നു. ഞാൻ മെല്ലെ കസേരയിലിരുന്നു.

പായൽ മുടിയൊന്ന് ഒതുക്കിക്കെട്ടി കിടക്കയിലിരുന്നു.

“നിങ്ങളുടെ പേരെന്താണ്‌?” അലക്ഷ്യമായി എന്റെ നേർക്ക്‌ നോട്ടമെറിഞ്ഞു കൊണ്ട്‌ അവൾ ചോദിച്ചു.

“ബാസിത്ത്‌” “ങ്‌! എന്താ? മനസ്സിലായില്ല” “പേര്‌ അജ്‌മൽ” “ഓ, അപ്പോ നേരത്തേ മറ്റൊരു പേര്‌ പറഞ്ഞല്ലോ?” “അതെന്റെ ഔദ്യോഗിക നാമമാണ്‌. അജ്‌മൽ എന്ന് വിളിച്ചോളൂ” “ഓകെ.

നിങ്ങൾ ഒരു എഴുത്തുകാരനാണെന്ന് തോന്നുന്നു.
അല്ലേ?”

നെയിൽ പോളീഷ്‌ ചെയ്ത തന്റെ വിരലുകൾ ഞൊട്ടയിട്ടു കൊണ്ട്‌ അവൾ ചോദിച്ചു.

“ബ്ലോഗറാണ്‌. പക്ഷേ, എങ്ങനെ മനസ്സിലാക്കി?” ഞാൻ മുന്നിലേക്ക്‌ ആഞ്ഞിരുന്നു. അവൾ മൃദുവായി ചിരിച്ചു.

“ഞങ്ങളെപ്പോലുള്ളവരെ കാമത്തോടെ മാത്രം നോക്കാത്തത്‌ പത്രക്കാരും എഴുത്തുകാരും മാത്രമാണ്‌. നിങ്ങളൊരു പത്രക്കാരനല്ലെങ്കിൽ തീർച്ചയായും ഒരു എഴുത്തുകാരനാവും എന്ന് ഞാനൂഹിച്ചു” ഞാൻ ഒന്നും മിണ്ടിയില്ല.

“എന്താണ്‌ നിങ്ങൾ എഴുതാറുള്ളത്‌?”

“കഥകളാണ്‌ കൂടുതൽ. പിന്നെ, ചില അനുഭവങ്ങൾ. മലയാളത്തിലാണെഴുത്ത്‌”

“ഓ, അതു ശരി. നിങ്ങൾക്കെന്താണറിയേണ്ടത്‌?” “പറഞ്ഞോളൂ. ഇങ്ങനെയായ സാഹചര്യം”

“തമിഴ്‌നാടാണ്‌ ഞാൻ ജനിച്ചത്‌. അച്ഛനും അമ്മയും ഒരു അനിയനുമുണ്ട്‌. സ്ത്രീകൾക്കും പുരുഷന്മാർക്കുമിടയിലുള്ള ലൈംഗിക അരാജകത്വത്തെപ്പറ്റി ഞാൻ ചിന്തിച്ചു തുടങ്ങിയത്‌ ഹയർ സെക്കണ്ടറി പഠന കാലത്താണ്‌. പുരുഷൻ പണം മുടക്കി വേശ്യകളെ തേടിപ്പോകുന്നു. വേശ്യകൾക്ക്‌ പറയാനുള്ളത്‌ ഇല്ലായ്മയുടെ കഥകൾ മാത്രം. പൂർണ്ണമായ അർപ്പണ ബോധത്തോടെ എന്തു കൊണ്ട്‌ ഈ തൊഴിൽ ചെയ്തു കൂടാ എന്ന് ഞാൻ ചിന്തിച്ചു. ഇപ്പോ ഇവിടെ ഒരു ഐടി സ്ഥാപനത്തിലെ ഉദ്യോഗസ്ഥയാണ്‌ ഞാൻ.
അവിടെ ഒരു ദിവസം കിട്ടുന്നതിന്റെ ഇരട്ടിയോളം എനിക്ക്‌ ഒരു രാത്രി കിട്ടും. പിന്നെ ബന്ധങ്ങൾ” ഞാൻ അസ്വസ്ഥനായി.

“പക്ഷേ, സമൂഹത്തിന്റെ കണ്ണിൽ നിങ്ങൾ തെറ്റുകാരിയല്ലേ?”

“നോക്കൂ. തെറ്റെന്നത്‌ ആപേക്ഷികമാണ്‌. ഞാൻ ചെയ്യുന്നത്‌ എനിക്ക്‌ തെറ്റായി തോന്നാത്ത നാൾ വരെ ഞാൻ അത്‌ ചെയ്യും. കാരണം എന്റെ ശരിയാണത്‌. അത്‌ ചിലപ്പോ നിങ്ങൾക്ക്‌ തെറ്റായി തോന്നിയേക്കാം”

“ഒരിക്കൽ ഈ ജീവിതത്തെപ്പറ്റി കുറ്റബോധം തോന്നിയാൽ?” അവളൊന്ന് പിടഞ്ഞു.

കുറച്ചു നേരം അവൾ താടിയ്ക്ക്‌ കൈ കൊടുത്തു കൊണ്ട്‌ ആലോചനാമഗ്നയായിരുന്നു. “അറിയില്ല. ഒരുപക്ഷേ, തോന്നില്ലായിരിക്കാം” അവളുടെ ശബ്ദം താഴ്‌ന്നിരുന്നു.

ഒട്ടും ആത്മവിശ്വാസമില്ലാത്ത ഉത്തരമാണെന്ന് എനിക്ക്‌ തോന്നി. “ശരി. മാനസികമായ സുഖം ഇതിന്‌ പൂർണ്ണമായി കിട്ടുമെന്ന് നിങ്ങൾക്ക്‌ ഉറപ്പു പറയാമോ?” അവൾ എന്നെയൊന്ന് വല്ലാതെ നോക്കി.

അടുത്ത നിമിഷം മുറിയിൽ നിന്നും എന്നെയവൾ ഇറക്കി വിട്ടേക്കുമെന്ന് തോന്നി. പക്ഷേ, ഒന്നുമുണ്ടായില്ല. അവൾ സാവധാനം എഴുന്നേറ്റു. മേശപ്പുറത്തിരുന്ന ഫ്ലാസ്കിൽ നിന്നും ഒരു കാപ്പിലേക്ക്‌ ചായ പകർന്ന് അവൾ എനിക്ക്‌ നേരെ നീട്ടി.

മറ്റൊരു കാപ്പിലേക്ക്‌ ചായ പകർന്ന് അവൾ അതുമായി വീണ്ടും കിടക്കയിലേക്കിരുന്നു.

ചായ ഒരിറക്കു കുടിച്ച്‌ അവൾ പറഞ്ഞു. “നിങ്ങൾ എന്നെ വെള്ളം കുടിപ്പിക്കുന്നു” തമാശ ആസ്വദിച്ച്‌ ഞങ്ങൾ രണ്ടു പേരും ചിരിച്ചു.

“ഇവിടെ പലതരം ആൾക്കാർ വരാറുണ്ട്‌. ചിലരോടു മാത്രമേ മാനസികമായി അടുപ്പം തോന്നാറുള്ളൂ. അവരുമായി ബന്ധപ്പെടുമ്പോഴും സന്തോഷമാണ്‌. മറ്റു ചിലർ വെറും രണ്ടാം കിട വേശ്യയായി എന്നെ തരം താഴ്ത്തും. അവരെ തളർത്താനുള്ള വഴി എന്നോടുണ്ട്‌” അവളുടെ കണ്ണുകളിൽ കുസൃതിയുടെ തിളക്കം.

“പക്ഷേ, എനിക്കറിയാം, ഇതൊക്കെ ഒരു രാത്രി മാത്രം നീണ്ടു നിൽക്കുന്ന ബന്ധമാണെന്ന്” നിരാശയുടെ ഒരു പുകമറ അവളുടെ സംഭാഷണത്തിലുണ്ടോ എന്ന് സംശയം.

“കുടുംബക്കാർക്ക്‌ പ്രശ്നമൊന്നുമില്ലേ?” അവളുടെ ചുണ്ടുകളിൽ പുഛം.

“അവർക്കിതു വരെ അറിയില്ല, ഇത്‌” “പ്രണയമൊന്നും ഉണ്ടായിട്ടില്ലേ?” അവൾ ചായക്കപ്പ്‌ തിരികെ മേശപ്പുറത്തേക്ക്‌ വെച്ചു.

അവളുടെ മുഖം ഇരുളുന്നത്‌ ഞാൻ ശ്രദ്ധിച്ചു. “ഉവ്വ്‌” ഒറ്റ വാക്കിൽ പറഞ്ഞ ആ ഉത്തരത്തിൽ സങ്കടമായിരുന്നു കൂടുതൽ.

“എന്നിട്ട്‌?” “ഒറ്റ രാത്രിയിലെ ബന്ധം. അത്‌ വിട്ടു” ഞാൻ എഴുന്നേറ്റു. “പോട്ടെ?” “ങാഹാ. കഴിഞ്ഞോ ഇന്റർവ്വ്യൂ?” അവളും കിടക്കയിൽ നിന്നെഴുന്നേറ്റു. “ങാ, കഴിഞ്ഞു” “എന്നിട്ടെന്ത്‌ തീരുമാനിച്ചു? വേണോ വേണ്ടയോ?” കുസൃതിയോടെ അവൾ സ്വകാര്യമായി മന്ത്രിച്ചു.

“ങും, ഫീസ്‌ ഞാൻ താങ്ങില്ല” ഞാൻ ചിരിക്കാൻ ശ്രമിച്ചു.

“സൗജന്യമായിട്ടാണെങ്കിലോ?” വീണ്ടും അവളെന്നെ അത്ഭുതപ്പെടുത്തുന്നു.

“വേണ്ട. കാമം തോന്നാൻ പറ്റിയ ഒരു അവസ്ഥയല്ല എനിക്ക്‌” ഹൃദയവ്യധയോടെ ഞാൻ പറഞ്ഞു.

അവൾ പൊട്ടിച്ചിരിച്ചു, ഞാനും.

“ഞാൻ ഡ്രോപ്പ്‌ ചെയ്യാം” അവൾ മേശപ്പുറത്തിരുന്ന കാറിന്റെ താക്കോലെടുത്തു.

“വേണ്ട, അടുത്തല്ലേ. ചിന്തിക്കാനുണ്ട്‌ കുറച്ച്‌”

ഞാൻ വാതിൽ തുറന്നു പിടിച്ചു കൊണ്ട്‌ പറഞ്ഞു.

“എങ്കിൽ ശരി” “കാണാം”

“ഇല്ല. കാണില്ല. ഞാൻ ഇവിടെ നിന്ന് പോവുകയാണ്‌”

“എങ്ങോട്ട്‌” “അറിയില്ല” മുഖത്തു നോക്കാതെയാണ്‌ അവൾ സംസാരിക്കുന്നത്‌. ഞാൻ പിന്നെ ഒന്നും മിണ്ടിയില്ല. കൈ കൊണ്ട്‌ യാത്ര പറഞ്ഞ്‌ ഉത്തരം കിട്ടാത്ത ഒരുപാട്‌ ചോദ്യങ്ങൾ പേറിക്കൊണ്ട്‌ ഞാൻ തിരികെ നടന്നു.

Credit – അബ്ദുള്‍ ബാസിത്ത്