Cinema,

ഒരു മാസ്സ് ചിത്രം പ്രതീക്ഷിച്ചു പ്രണവിന്റെ ചിത്രത്തിന് ടിക്കറ്റ് എടുക്കണ്ട – ജീത്തു ജോസഫ്

ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമിച്ചു ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന പ്രണവ് മോഹൻലാൽ ആദ്യമായി നായക വേഷത്തിൽ എത്തുന്ന ചിത്രമാണ് ആദി. ത്രില്ലർ ശ്രേണിയിൽ വരുന്ന ഒരു റോഡ് മൂവി ആണ് ആദി. പ്രണവിന്റെ അരങ്ങേറ്റ ചിത്രമായ ആദി ഹിന്ദി, തമിഴ്, തെലുഗു ചിത്രങ്ങളുടെ ശ്രേണിയിൽ വരുന്ന മാസ്സ് ആക്ഷൻ ചിത്രം അല്ലെന്ന് സംവിധായകൻ പറയുന്നു. ചിത്രത്തിന്റെ ലൊക്കേഷനിൽ നിന്നുള്ള ആക്ഷൻ രംഗങ്ങളുടെ ലീക്ക് ഫോട്ടോ സോഷ്യൽ മീഡിയയിൽ മോഹൻലാൽ ആരാധകർ ആഘോഷമാക്കിയിരുന്നു. ചിത്രത്തിന്റെ വേണ്ടി പാർകൗർ പരിശീലിച്ചതും ചിത്രീകരണത്തിന് ഇടയിൽ ഡ്യുപ്പ് ഇല്ലാതെ അപകടം പറ്റിയതും വലിയ വാർത്തയായിരുന്നു. ഒരു റിയലിസ്റ്റിക്ക് ചിത്രമായി ഒരുങ്ങിയ ആദി, വളരെ കുറച്ചു ആക്ഷൻ രംഗങ്ങൾ മാത്രം ആണ് ഉള്ളത് എന്നും സംവിധായകൻ കൂടിയിച്ചേർത്തു.

News,

പതിനേഴുകാരനെ ബലാത്സംഗം ചെയ്തതിന് വീട്ടമ്മ പിടിയില്‍

ബെംഗലുരു: പതിനേഴുകാരനെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ചതിന് ഇരുപത്തിനാലുകാരിയായ വീട്ടമ്മ പിടിയിലായി. ബെംഗലുരു കോളാര്‍ ഗോള്‍ഡ് ഫീല്‍ഡ് സ്വദേശിനിയായ വീട്ടമ്മയാണ് പൊലീസിന്റെ പിടിയിലായത്. വീട്ടമ്മ തട്ടിക്കൊണ്ട് പോയ പതിനേഴുകാരനും ബെംഗലുരു ഗോള്‍ഡ് കോളാര്‍ സ്വദേശിയാണ്. ഒക്ടോബര്‍ 24 ന് ഭാര്യയെ കാണാനില്ലെന്ന് കുടിവെള്ള വ്യാപാരിയായ ഭര്‍ത്താവ് നല്‍കിയ പരാതി അന്വേഷിക്കുന്നതിടെയാണ് മകനെ കാണാനില്ലെന്ന പരാതിയുമായി കുട്ടിയുടെ പിതാവ് പൊലീസ് സ്റ്റേഷനിലെത്തുന്നത്. ഒന്നര ലക്ഷം രൂപയോടെയാണ് വീട്ടമ്മയെ കാണാതായതെന്നാണ് ഭര്‍ത്താവിന്റെ പരാതിയില്‍ പറയുന്നത്. കുട്ടിയുടെ മേശപ്പുറത്ത് നിന്ന് വീട്ടമ്മയുടെ ചിത്രം കണ്ടെത്തിയതാണ് അന്വേഷണത്തില്‍ വഴിത്തിരിവായത്. ഇരുവര്‍ക്കുമായുള്ള അന്വേഷണം പൊലീസ് വ്യാപകമാക്കി. വീട്ടമ്മയും കുട്ടിയും വിശാഖപട്ടണത്തെത്തിയതായി പൊലീസ് കണ്ടെത്തി. പക്ഷേ പൊലീസിന് പിടിയിലാകുന്നതിന് മുമ്ബ് വീട്ടമ്മ കുട്ടിയുമായി വിശാഖപട്ടണത്ത് നിന്ന് മുങ്ങി. അന്വേഷണം ഊര്‍ജിതമാക്കിയ പൊലീസ് പിന്നീട് പതിനേഴുകാരനെ വേളാങ്കണ്ണിയിലെ ഒരു ഹോട്ടലില്‍ നിന്നാണ് രക്ഷിക്കുന്നത്. ഫോണ്‍ ലൊക്കേഷന്‍ പിന്തുടര്‍ന്നുള്ള അന്വേഷണമാണ് വീട്ടമ്മയെ പിടികൂടാന്‍ സഹായിച്ചത്. വിശാഖപട്ടണത്ത് നിന്ന് ഇവര്‍ നെല്ലൂരും പിന്നീട് മഹാബലിപുരത്തെത്തിയെന്നുമാണ് പൊലീസ്

Politics,

പങ്കെടുക്കാന്‍ ആളില്ല; എസ്എഫ്‌ഐയുടെ മഹാസംഗമം മാറ്റി വച്ചു

കൊച്ചി: കൊച്ചിയില്‍ നടത്താനിരുന്ന എസ്എഫ്‌ഐയുടെ മഹാസംഗമം മാറ്റി വച്ചു. ആളില്ലാത്തതിനാലാണ് സമ്മേളനം മാറ്റിവച്ചത്. തിരുവനന്തപുരത്ത് നടന്ന എബിവിപി റാലിക്ക് മറുപടിയായാണ് എസ്എഫ്‌ഐ മഹാസംഗമം നടത്താന്‍ തീരുമാനിച്ചത്. സംഗമത്തില്‍ വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിക്കാന്‍ എസ്എഫ്‌ഐ നേതൃത്വം കഠിനമായി പരിശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു. കാല്‍ ലക്ഷം പേരെ സമ്മേളനത്തില്‍ അണിനിരത്തുമെന്നായിരുന്നു എസ്എഫ്‌ഐ അവകാശപ്പെട്ടിരുന്നത്. കലാലയങ്ങളെ തോല്‍പ്പിക്കാന്‍ എന്ന മുദ്രാവാക്യമുയര്‍ത്തിയുള്ള മഹാസംഗമം ഉദ്ഘാടനം ചെയ്യാന്‍ തീരുമാനിച്ചിരുന്നത് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെയായിരുന്നു. 501 അംഗ സംഘാടകസമിതിയെയും 151 അംഗ സംഘാടകസമിതി എക്‌സിക്യൂട്ടീവ് കമ്മിറ്റിയെയുമായിരുന്നു പരിപാടിക്കായി എസ്എഫ്‌ഐ ചുമതലപ്പെടുത്തിയിരുന്നത്.

Malayali Special,

മിസ്ഡ്‌കോളിലൂടെ വളരെ പെട്ടെന്ന് സ്ത്രീകളെ വീഴ്ത്താന്‍ കഴിയുന്നതിന്റെ രഹസ്യം

വിദ്യാര്‍ത്ഥിനികളും യുവതികളും വിവാഹിതരായ സ്ത്രീകളുമാണ് മിക്കപ്പോഴും മിസ്ഡ്‌കോള്‍ വലകളില്‍ പൊടുന്നനെ ചെന്നു വീഴുന്നവര്‍. മിസ്ഡ്‌കോളുകളില്‍ വീഴുന്നവര്‍ക്കിടയില്‍ ഗള്‍ഫുകാരുടെ ഭാര്യമാരും കുറവല്ലെന്ന് ചില അനൗദ്യോഗിക നിരീക്ഷണങ്ങള്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. എട്ടുകാലി ഇരപിടിക്കുന്ന മനോഭാവത്തോടെയാണ് ചിലര്‍ മിസ്ഡ്‌കോളുകള്‍ തൊടുത്തുവിടുക. ഇരയുടെ കാല്‍ വലയില്‍ കുടുങ്ങുന്നതും നോക്കി ദൂരെയെവിടെയെങ്കിലും അദൃശ്യനായി പതുങ്ങിയിരിക്കുന്നുണ്ടാവും ആ സൂത്രധാരന്‍. മിസ്ഡ്‌കോളിലൂടെ പ്രണയത്തിലേക്ക് ചാടിവീഴുന്നവര്‍ക്കിടയില്‍ ചേര്‍ച്ചയോ പൊരുത്തങ്ങളോ ബാധകമല്ലെന്ന കാര്യവും ഏറെ ശ്രദ്ധേയമാണ്. നിറം, സൗന്ദര്യം, ജാതി, കുലം, കുടുംബം, വിദ്യാഭ്യാസം, സ്വഭാവം, സംസ്‌കാരം ഇങ്ങനെയുള്ള യോഗ്യതകള്‍ക്കൊന്നും ഇവിടെ സ്ഥാനമില്ല. ആകെയുള്ളത് ഒരു ശബ്ദം മാത്രം. ആ ശബ്ദത്തില്‍ പ്രണയത്തിന്റെ മധുരമുണ്ടോ? എങ്കില്‍ പൂവിനു പൂമ്പാറ്റയോടുള്ളതുപോലെ വളരെ പെട്ടെന്ന് തോന്നുന്ന ആകര്‍ഷണം ഉടലെടുക്കുകയായി. പൂവിനും പൂമ്പാറ്റയ്ക്കുമിടയിലുള്ളതുപോലെയാണ് ആ ബന്ധത്തിന്റെ ദൈര്‍ഘ്യവും കെട്ടുറപ്പും എന്നു വരുമ്പോഴാണ് അധഃപതനങ്ങള്‍ സംഭവിക്കുന്നത്. മിസ്ഡ്‌കോളിലൂടെ സ്ത്രീകളെ വളരെ പെട്ടെന്ന് വീഴ്ത്താന്‍ കഴിയുന്നത് എന്തുകൊണ്ടാണെന്ന് അന്വേഷിക്കുമ്പോള്‍ ശാസ്ത്രീയമായ ചില കാരണങ്ങള്‍ അതിനുണ്ട് എന്ന് മനസ്സിലാകും. 1. പ്രണയവുമായി കടന്നുവരുന്ന പുതിയ

Malayali Special,

സഖാവിന്റെ തൊട്ടാവാടി, ഒരു പ്രണയകഥ

സത്യം പറയ് ഏട്ടാ ഏട്ടന് ഞാൻ ഉമ്മ തരുമ്പോഴാണോ അതോ തിരികെ എന്നെ ചുംബിക്കുന്നതാണോ ഏട്ടന് കൂടുതൽ ഇഷ്ടം…

ഇതറിയാനാണോ നീ എന്നെ ഈ പാതിരാ നേരത്തു എന്നെ വിളിച് ഉണർത്തിയത്….

ഞാൻ വിളിച് ഉണർത്തിയതല്ലല്ലോ ഏട്ടൻ ഉറങ്ങാതെ എന്തോ ആലോചിച്ചു സങ്കടപ്പെട്ട് കിടക്കുന്നത് കണ്ട് വിഷമം മാറ്റാൻ വേണ്ടി ഞാൻ ഓരോ വട്ട് പറയുന്നതല്ലേ….

എനിക്ക് ഒരു സങ്കടവും ഇല്ല എന്റെ മീനൂട്ടിയെ നിനക്ക് വെറുതെ തോന്നുന്നതാ…

ഉം എനിക്ക് വെറുതെ തോന്നിയതാവും ഏട്ടാ എന്തായാലും ഏട്ടന് ഉറക്കം വരുന്നില്ലെന്നു എനിക്ക് മനസ്സിലായി അതോണ്ട് എന്റെ ചക്കര കുട്ടന് വേണ്ടി ഞാൻ ഒരു കഥ പറയാൻ പോവ്വാ അതുകേട്ട് മിണ്ടാതെ കിടന്ന് ഉറങ്ങണം കേട്ടല്ലോ….

ഉം എന്നാൽ എന്റെ മീനൂട്ടി പറയ്….

യവ്വനത്തിളപ്പിൽ വിപ്ലവം തലയ്ക്ക് പിടിച്ചു നടന്ന നാളുകളിൽ സിന്താബാത് പറഞ് കോളേജ് വരാന്തയിലൂടെ നടന്ന അവന്റെ കണ്ണുകളെ ആദ്യമായി ആകർഷിച്ച ഒരു പെൺകുട്ടി…

അമ്മു എന്നായിരുന്നു ആ സുന്ദരിയുടെ പേര്…

അച്ഛനും അമ്മയും ഇല്ലാത്ത ഒരു തൊട്ടാവാടി പെണ്ണ്…

ഏതോ ആനാഥാലയത്തിൽ ആരുടെയൊക്കെയോ കാരുണ്യം കൊണ്ട് വളർന്ന ഒരു തൊട്ടാവാടി…

അവളുടെ കൈകളിൽ നോട്ടുകെട്ടുകൾ ഇല്ലായിരുന്നു എങ്കിലും സങ്കടപ്പെടുത്തുന്നവർക്ക് പോലും സ്നേഹം വാരി കൊടുക്കുന്ന ഒരു മനസ്സ് ഉണ്ടായിരുന്നു…

അതായിരിക്കാം അവളിലേക്ക് അവനെ ആകർഷിച്ചത്…

കോളേജിലെ ധീര സഖാവ് എന്ന് അറിയപ്പെടുന്ന കണ്ണനെ ഇഷ്ടപ്പെടുന്ന ഒരുപാട് പെൺകുട്ടികൾ ഉണ്ടായിട്ടും അവൻ അമ്മുവിനെ ഇഷ്ടപ്പെട്ടു…

ആരുടെ മുന്നിലും അടിപതറാതെ നിൽക്കുന്ന മനസ്സും കൈക്കരുത്തും ഉള്ള അവൻ അമ്മുവിന്റെ മുന്നിൽ മാത്രം ഭീരുവായി….

അവസാനം രണ്ടും കൽപ്പിച്ചു അവൻ അമ്മുവിനോട് തന്റെ പ്രണയം തുറന്ന് പറഞ്ഞു…

അമ്മു ഞാൻ നിന്നെ എന്റെ ഭാര്യയാക്കാൻ ആഗ്രഹിക്കുന്നു…

അതെ സഖാവേ എത്ര നല്ല പെൺകുട്ടികൾ ഉണ്ട് ഈ ക്യാമ്പസിൽ സഖാവിന് പ്രേമിക്കാൻ എന്നിട്ടും ആരോരും ഇല്ലാത്ത ഈ അനാഥപെണ്ണിനെയെ കിട്ടിയുള്ളോ സഖാവിന് പ്രേമിക്കാൻ…..

പക്ഷെ നിന്നെപ്പോലെ ഒരുത്തി ഇല്ലല്ലോ അമ്മു…

വേണ്ടാ സഖാവേ എനിക്ക് സഖാവിനോട് ഇഷ്ട്ടക്കുറവ് ഉണ്ടായിട്ടല്ല ഞാൻ സഖാവിന് സ്വന്തം ആയാൽ നാളെ ഒരിക്കൽ മറ്റുള്ളവർ ഈ അനാഥപ്പെണ്ണിനെ കുറ്റപ്പെടുത്തുന്നതും നോവിക്കുന്നതും കണ്ട് എന്നെക്കാൾ കൂടുതൽ സഖാവിന് വേദനിക്കേണ്ടി വരും അത് കൊണ്ട് വേണ്ടാ സഖാവേ..

നിറഞ്ഞ കണ്ണുകളോടെ അവൾ പറഞ്ഞു തീർത്തു…

അമ്മു ഞാൻ സ്നേഹിക്കുന്നത് നിന്നെയാണ് അല്ലാതെ മറ്റുള്ളവരുടെ വാക്കുകളെ അല്ല… പിന്നെ നീ പറഞ്ഞത് പോലെ നിന്നെ കെട്ടി എന്റെ വീട്ടിൽ ചെല്ലുമ്പോൾ ആരുമില്ലാത്തവൾ അനാഥ ഒന്നുമില്ലാത്തവൾ എന്നൊന്നും പറഞ് നോവിക്കാൻ അവരാരും വരില്ല കാരണം നീ എന്നെ വിളിച്ചത് പോലെ എന്റെ അച്ഛനും ഒരു സഖാവാണ്….
അവർ നിന്നെ ഒരു മരുമകൾ ആയിട്ടല്ല ഒരു മകളായിട്ട് തന്നെ സ്വീകരിക്കും…

പഠനം പൂർത്തിയായതോടെ അവരുടെ വിവാഹവും നടന്നു…

വിവാഹത്തിന് അമ്മുവിൻറെ മാതാപിതാക്കളായി നിന്നത് കണ്ണന്റെ അച്ഛനും അമ്മയും തന്നെ ആയിരുന്നു…

അവസാനം വിവാഹം കഴിഞ്ഞ ആ ദിവസം തന്നെ വിധി അവരെ തട്ടി മാറ്റി…

കൂട്ടുകാരെ കാണാൻ ബൈക്കിൽ യാത്ര ഇറങ്ങിയ അവരെ മറ്റൊരു വാഹനം ഇടിച്ചു തെറിപ്പിച്ചു…

റോഡിന്റെ വക്കിൽ ചോര വാർന്ന് കിടക്കുന്ന അവളുടെ അരികിലേക്ക് അവൻ ഇഴഞ്ഞു നീങ്ങി…

അവന്റെ കണ്ണുകളിലേക്ക് നോക്കി ദയനീയമായി അവൾ അവളുടെ ആ അവസാന വാക്കുകളും പറഞ്ഞു…

ഒന്നിനും ഭാഗ്യം ഇല്ലാത്തവളാണ് ഞാൻ അല്ലെ സഖാവേ…

അവന്റെ കണ്ണുകൾ പതിയെ അടഞ്ഞു…

ഒരുപാട് സ്വപ്നങ്ങളും ആഗ്രഹങ്ങളും ഓര്മയാക്കി അവൾ ഈ ലോകത്തോട് വിട പറഞ്ഞു…

പക്ഷെ അവൻ ഇന്നും ജീവിക്കുന്നു…

മസ്തിഷ്ക മരണം സംഭവിച്ച അവളുടെ ഹൃദയം തുടയ്ക്കുന്നത് ഇപ്പോൾ അവന്റെ നെഞ്ചിലാണ്…

കലങ്ങിയ കണ്ണുകളുമായി കിടന്ന എന്റെ നെഞ്ചിൽ കൈ വച്ച് പൊട്ടികരഞ്ഞു കൊണ്ട് മീനൂട്ടി പറഞ്ഞു ഈ നെഞ്ചിലാണ് സഖാവേ…

ഏട്ടാ എല്ലാം ഞാൻ അറിഞ്ഞു പണ്ട് ഏട്ടൻ ഡയറിയുടെ താളുകളിൽ എഴുതിയ അമ്മുവിൻറെ സഖാവിന്റെ എന്റെ ഏട്ടന്റെ ആ ഭൂതകാലം ഞാൻ വായിച്ചു…

വീണ്ടും സങ്കടപ്പെടുത്തണ്ടാ എന്ന് കരുതി ഞാൻ ഒന്നും ചോദിച്ചില്ല…

നാളെ അല്ലെ ഏട്ടാ അമ്മുവിന്റെ ഓർമ ദിവസം…

വിതുമ്പുന്ന എന്റെ ചുണ്ടിൽ അവളോട് പറയാൻ വാക്കുകൾ ഇല്ലായിരുന്നു…

കണ്ണേട്ടാ ഞാനും ഒന്ന് വിളിച്ചോട്ടെ സഖാവേ എന്ന്…

ഉം..

അതെ സഖാവേ ജീവനേക്കാൾ കൂടുതൽ ഒരാളെ പ്രണയിച്ചിട്ടും ഒരുപാട് സങ്കടപ്പെട്ടിട്ടും കടമകൾക്കും കടപ്പാടുകൾക്കും മുന്നിൽ എന്നെ വിവാഹം കഴിച് ഒരു വാക്ക് കൊണ്ട് പോലും നോവിക്കാതെ എന്നെ സ്നേഹിച്ചില്ലേ സഖാവേ ഇതിൽ കൂടുതൽ ഒരു പെണ്ണിന് വേറെന്താ വേണ്ടത്… ഇഷ്ടമാണ് സഖാവേ ഒരായിരം വട്ടം…

പിന്നെ നമുക്ക് ഉണ്ടാവുന്ന കുഞ്ഞിന് അമ്മു എന്ന് പേര് വിളിക്കണം എന്നിട്ട് എന്റെ സഖാവ് എന്നെക്കാൾ കൂടുതൽ കൊതി തീരുവോളം അവളെ സ്നേഹിച്ചോളൂ ലാളിച്ചോളൂ……

എന്റെ നെഞ്ചിലേക്ക് ചാഞ്ഞു കിടന്ന് അവൾ പറഞ്ഞു…

അവളുടെ മുടിയിഴയിൽ തലോടി ഞാനും പറഞ്ഞു… ഇനിയുള്ള ഈ ജന്മം ഞാൻ നിനക്ക് വേണ്ടി മാറ്റി വച്ചിരിക്കയാ….

(കഥയും കഥാപാത്രങ്ങളും തികച്ചും സാങ്കല്പികം)

രചന: നിലാവിനെ പ്രണയിച്ചവൻ….

ഫിറോസ്

News,

അമ്പരപ്പിക്കുന്ന ഓഫറുമായി എയര്‍ ഏഷ്യ; 99 രൂപയ്ക്ക് പറക്കാം

ബംഗളൂരു: കുറഞ്ഞതുകയ്ക്ക് എന്നും യാത്രയൊരുക്കുന്നതില്‍ മുന്‍പന്തിയിലുള്ള എയര്‍ ഏഷ്യ വീണ്ടും തകര്‍പ്പന്‍ ഓഫറുമായി രംഗത്ത്. ലോകത്തെ ഏറ്റവും ചീപ്പ് വിമാനം എന്ന ഖ്യാതിയുള്ള എയര്‍ ഏഷ്യ ഇത്തവണ ബിഗ് സെയില്‍ ഓഫറുമായാണ് രംഗത്ത് വന്നിരിക്കുന്നത്.

ടിക്കറ്റ് നിരക്കുകള്‍ 99 രൂപ മുതല്‍ ആരംഭിക്കുന്ന ഓഫര്‍ വഴി ഞായറാഴ്ച വരെ ബുക്ക് ചെയ്യുന്നവര്‍ക്കാണ് ഇളവ് ലഭിക്കുക. 2018 മേയ് ഏഴു മുതല്‍ 2019 ജനുവരി 31 വരെയുള്ള യാത്രകള്‍ക്കാണ് ഓഫര്‍ ബാധകമാകുക.

ഓണ്‍ലൈന്‍ വഴി ടിക്കറ്റുകള്‍ ബുക്ക് ചെയ്യുമ്പോള്‍ത്തന്നെ തുകയും അടയ്ക്കണം. ഇത് റീഫണ്ട് ചെയ്യില്ലെന്നും കമ്പനി അറിയിച്ചു

News,

പത്ത് റെയില്‍വേ സ്റ്റേഷനുകള്‍ വിമാനത്താവള മാതൃകയില്‍ വികസിപ്പിക്കാനൊരുങ്ങി കേന്ദ്രം, പട്ടികയില്‍ എറണാകുളവും

ഡല്‍ഹി: എറണാകുളം ജംഗ്ഷന്‍ ഉള്‍പ്പെടെ രാജ്യത്തെ 10 റെയില്‍വേ സ്റ്റേഷനുകള്‍ വിമാനത്താവള മാതൃകയില്‍ വികസിപ്പിക്കാനൊരുങ്ങി ഇന്ത്യന്‍ റെയില്‍വേ. നഗരവികസന മന്ത്രാലയത്തിനു കീഴിലുള്ള നാഷനല്‍ ബില്‍ഡിങ് കണ്‍സ്ട്രക്ഷന്‍ കോര്‍പറേഷനുമായി ഒപ്പിട്ട കരാറിന്റെ തുടര്‍ച്ചയായാണു നടപടി.

എറണാകുളത്തിനൊപ്പം ഡല്‍ഹി സരായ് രോഹില, ലക്‌നൗ, ഗോമതി നഗര്‍, കോട്ട, തിരുപ്പതി, നെല്ലൂര്‍, പുതുച്ചേരി, മഡ്ഗാവ്, താനെ എന്നിവയാണു പദ്ധതിയിലുള്ള മറ്റ് സ്റ്റേഷനുകള്‍. റെയില്‍വേ സ്റ്റേഷനുകളെ രാജ്യാന്തര നിലവാരത്തിലുയര്‍ത്താനുള്ള പദ്ധതിയില്‍ ആദ്യഘട്ടത്തില്‍ കേരളത്തില്‍ നിന്നു കോഴിക്കോട് സ്റ്റേഷനാണുണ്ടായിരുന്നത്. സ്വകാര്യ സംരംഭകരെ പങ്കെടുപ്പിച്ചു സ്റ്റേഷന്‍ വികസനം നടപ്പാക്കാന്‍ ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയായെങ്കിലും പദ്ധതി മുന്നോട്ടു പോയിട്ടില്ല.

അതേസമയം കേന്ദ്ര ഏജന്‍സിയായ എന്‍ബിസിസി നടപ്പാക്കുന്ന സ്റ്റേഷന്‍ വികസന മാതൃകയാകും മറ്റിടങ്ങളിലേക്കു വ്യാപിപ്പിക്കുക.

ഡിസംബര്‍ അവസാനത്തോടെയോ അടുത്ത വര്‍ഷമാദ്യമോ നിര്‍മാണ ജോലി ആരംഭിക്കും. രണ്ടര വര്‍ഷത്തിനുള്ളില്‍ പദ്ധതി പൂര്‍ത്തികരിക്കാനാണു എന്‍ബിസിസി ലക്ഷ്യമിടുന്നത്. ഇതിനുള്ള സമയപരിധി 2020 ആയി കേന്ദ്ര സര്‍ക്കാര്‍ നിശ്ചയിച്ചു.

Sports,

സെലക്ടര്‍മാര്‍ തഴഞ്ഞപ്പോള്‍ ആത്മഹത്യചെയ്യാൻ ആലോചിച്ചിരുന്നതായി കുല്‍ദീപ് യാദവ്

സെലക്ടര്‍മാര്‍ തഴഞ്ഞപ്പോള്‍ ആത്മഹത്യ ചെയ്യാന്‍ ആലോചിച്ച ഒരു നിമിഷം തന്‍റെ ജീവിതത്തിലുണ്ടായിരുന്നതായി ഇന്ത്യന്‍ സ്പിന്നര്‍ കുല്‍ദീപ് യാദവ്. പതിമൂന്ന് വയസുള്ളപ്പോഴാണ് ഉത്തര്‍പ്രദേശിന്‍റെ അണ്ടര്‍-19 ടീമിലിടം കിട്ടാത്തിന്‍റെ നിരാശയില്‍ ആത്മഹത്യക്ക് കുല്‍ദീപ് തയ്യാറെടുത്തത്. ക്രിക്കറ്റ് കളി എന്നന്നേക്കുമായി അവസാനിപ്പിക്കുന്നതിനെ കുറിച്ചും ഈ സമയം താന്‍ ആലോചിച്ചിരുന്നതായി താരം ഒരു അഭിമുഖത്തില്‍ വ്യക്തമാക്കി.

സെലക്ഷന്‍ ലഭിക്കാനായി ഞാന്‍ കഠിന പ്രയത്നം ചെയ്തിരുന്നു. എന്നാല്‍ ടീമിലിടം കിട്ടാതിരുന്നത് കടുത്ത നിരാശയുണ്ടാക്കി. ഈ സമയമാണ് ആത്മഹത്യ ചെയ്യുമെന്ന് ഞാന്‍ പറഞ്ഞത്. വിഷണ ഘട്ടങ്ങളില്‍ ഇത്തരത്തിലുള്ള ചിന്ത ഉണ്ടാകാറുള്ളതാണല്ലോ? അത്തരമൊരു ദുര്‍ബല നിമിഷത്തിലൂടെയാണ് ഞാനും കടന്നു പോയത് – താരം പറഞ്ഞു. 

നല്ല രീതിയില്‍ പഠിക്കുമായിരുന്ന താന്‍ തമാശക്കാണ് ക്രിക്കറ്റ് കളിച്ചു തുടങ്ങിയതെന്നും ഇതൊരു വരുമാന മാര്‍ഗമാകുമെന്ന് ഒരിക്കലും കരുതിയിരുന്നില്ലെന്നും കുല്‍ദീപ് പറഞ്ഞു. പിതാവാണ് ക്രിക്കറ്റിനെ കാര്യമായെടുക്കാന്‍ തന്നെ ഉപദേശിച്ചതും പരിശീലകനെ കണ്ടെത്തിയതുമെന്നും താരം കൂട്ടിച്ചേര്‍ത്തു. 

Gossips,

റോളിനെ കുറിച്ച് സംസാരിക്കും മുമ്പേ അയാൾക്ക് സെക്‌സ് വേണം ; കിടക്ക പങ്കിടാതെ ഒരു നടിയും മലയാള സിനിമയില്‍ വളര്‍ന്നിട്ടില്ലെന്ന് ആ സംവിധായകന്‍ ഉപദേശിച്ചു

കൊച്ചി: കൊച്ചിയിൽ പുരസ്‌കാരങ്ങളൊക്കെ വാരിക്കൂട്ടിയ ചലച്ചിത സംവിധായകനെ കാണാന്‍ എത്തുമ്പോള്‍ ദിവ്യാ ഉണ്ണിയുടെ മനസ്സില്‍ നിറയെ സ്വപ്‌നങ്ങളായിരുന്നു .രാജേഷ് പിള്ളയുടെ മലയാള ചിത്രം ട്രാഫിക്കിന്റെ ഹിന്ദി റീമേക്കിൽ മനോജ് ബാജ്‌പേയി അവതരിപ്പിച്ച കഥാപാത്രത്തിന്റെ ഭാര്യയായി വേഷമിട്ട നടിയാണ്‌ ദിവ്യ ഉണ്ണി . മലയാളികളായ ദിവ്യയുടെ മാതാപിതാക്കൾ 50 വർഷം മുമ്പ് മുംബൈയിലേക്ക് കുടിയേറിയവരാണ്.

കൊച്ചിയിലെ ഒരു ഹോട്ടലിൽ വച്ചായിരുന്നു സംവിധായകനുമായുണ്ടായിരുന്ന കൂടിക്കാഴ്ച . ഒറ്റയ്ക്കായിരുന്നതു കൊണ്ട് എനിക്ക് നല്ല പേടിയുണ്ടായിരുന്നു. എന്നിരുന്നാലും മനസിൽ ശുഭാപ്തി വിശ്വാസത്തോടെയാണ് ഞാൻ അയാളെ കാണാൻ പോയത്. രാത്രിയിൽ സംവിധായകർ നടിമാരെ ഹോട്ടൽ റൂമുകളിലേക്ക് വിളിച്ചുവരുത്തുന്നതിനെ കുറിച്ചൊക്കെ ഞാൻ കേട്ടിരുന്നു.

രാത്രി 9 മണിക്കാണെങ്കിലും, ശുപാർശയുടെ ബലത്തിലാണ് കൂടിക്കാഴ്ച എന്നതുകൊണ്ട് ഭയം തോന്നിയില്ല. എന്നാൽ ഒരുനാണവുമില്ലാതെ തന്റെ കൂടെ കിടക്ക പങ്കിടാൻ അയാൾ എന്നെ ക്ഷണിച്ചപ്പോൾ ഞാൻ ഞെട്ടിപ്പോയി. എന്നിട്ട് അയാൾ എനിക്കൊരു ഉപദേശവും തന്നു. മലയാള സിനിമയിൽ സംവിധായകന്റെയോ, നിർമ്മാതാവിന്റെയും കൂടെ കിടക്ക പങ്കിടാത്ത ഒരു നടിയും വിജയിച്ച ചരിത്രമില്ല’.

റോയിട്ടേഴ്‌സിന് നൽകിയ അഭിമുഖത്തിലാണ് ദിവ്യ ഉണ്ണി തന്റെ ദുരനുഭവം വെളിപ്പെടുത്തിയത്. എന്നാൽ സംവിധായകന്റെ പേര് വെളിപ്പെടുത്താൻ ദിവ്യ തയ്യാറായില്ല. സിനിമയിൽ റോൾ കിട്ടാതെ ദിവ്യ പിറ്റേന്ന് മുംബൈയ്ക്ക് വിമാനം കയറുകയും ചെയ്തു.

Sports,

നാണംകെട്ട് ദ്രാവിഡും ടീം ഇന്ത്യയും, ചരിത്രമെഴുതി നേപ്പാള്‍

ഏഷ്യ കപ്പില്‍ ചരിത്രമെഴുതി നേപ്പാള്‍ അണ്ടര്‍ 19 ക്രിക്കറ്റ് ടീം. കരുത്തരായ ഇന്ത്യന്‍ ടീമിനെ 19 റണ്‍സിന് തകര്‍ത്താണ് നേപ്പാളിന്റെ കുട്ടികള്‍ തകര്‍ത്തത്. ക്രിക്കറ്റ് ചരിത്രത്തില്‍ ആദ്യമായിട്ടാണ് ഒരു നേപ്പാള്‍ ടീം ഇന്ത്യയെ ഏതെങ്കിലും തലത്തില്‍ തോല്‍പ്പിക്കുന്നത്. ഇതോടെ ദ്രാവിഡ് പരിശീലനം നടത്തുന്ന ടീമിന് വലിയ തിരിച്ചടികളില്‍ ഒന്നായി മാറി ഈ തിരിച്ചടി.

ടോസ് നേടിയ ഇന്ത്യ നേപ്പാളിനെ ബാറ്റിംഗിന് അയയ്ക്കുകയായിരുന്നു. 50 ഓവറില്‍ നേപ്പാള്‍ എട്ടുവിക്കറ്റിന് 185 റണ്‍സെടുത്തു. മറുപടി ബാറ്റിംഗില്‍ ഇന്ത്യ 48.1 ഓവറില്‍ 166ന് പുറത്തായി.

ക്യാപ്റ്റന്‍ ഹിമന്‍ഷു റാണ 46 റണ്‍സെടുത്തെങ്കിലും തോല്‍വി തടയാനായില്ല. നേപ്പാളിനായി ക്യാപ്റ്റന്‍ ദീപേന്ദ്ര ഐരി നാലുവിക്കറ്റ് വീഴ്ത്തി. അപ്രതീക്ഷിത തോല്‍വി ഏഷ്യാ കപ്പിലെ ഇന്ത്യയുടെ മുന്നോട്ടുള്ള പ്രയാണത്തെയും ബാധിച്ചു. അടുത്ത മത്സരത്തില്‍ ബംഗ്ലാദേശിനെ ഇന്ത്യയ്ക്ക് തോല്‍പിക്കണം.

ആദ്യ മത്സരത്തില്‍ ഇന്ത്യ മലേഷ്യയെ 202 റണ്‍സിന് കീഴടക്കിയിരുന്നു. ഗ്രൂപ്പ് എയില്‍ ഇന്ത്യ തന്നെയാണ് ഇപ്പോഴും മുന്നില്‍. രണ്ടു ഗ്രൂപ്പിലുമായി എട്ടു ടീമുകളാണ് ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്നത്. ഓരോ ഗ്രൂപ്പില്‍ നിന്നു രണ്ടു ടീമുകള്‍ സെമിയിലെത്തും. മലേഷ്യയിലാണ് മത്സരം നടക്കുന്നത്.

Cinema,

ഹണി റോസ് ഗ്‌ളാമറസായി എത്തിയ ചങ്ക്‌സിലെ ഇത് നവ സുമശര ഫുൾ വീഡിയോ സോങ്ങ് ഇറങ്ങി കാണാം

ബോക്സ്ഓഫിസിൽ വൻ വിജയം ആയിരുന്നു ചങ്ക്‌സ് ഈ വർഷത്തെ ഹിറ്റ് ചാർട്ടിൽ ഇടം പിടിച്ച ചിത്രം കൂടിയാണ് ചങ്ക്‌സ്.. ഹണി റോസ് , ബാലു വർഗീസ് എന്നിവരാണ് ചിത്രത്തിലെ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്‍തത്.

ഹണി റോസ് ഗ്‌ളാമറസായി എത്തിയ ചങ്ക്‌സിലെ ഇത് നവ സുമശര ഫുൾ വീഡിയോ സോങ്ങ്

Gossips,

മമ്മൂട്ടി നിര്‍മ്മാതാവിനോട് മാപ്പു പറഞ്ഞു: നഷ്ടം സംഭവിച്ച പണവും തിരികെ നല്‍കി

മലയാളത്തിന്റെ മെഗാ താരം മമ്മൂട്ടിയെ സംബന്ധിച്ച് കഷ്ടകാലം നിറഞ്ഞ ഒരു വര്‍ഷമായിരുന്നു 1987. തുടര്‍ച്ചയായി ഒമ്പത് ചിത്രങ്ങളില്‍ നിര്‍മാതാക്കളെ കുത്തുപാളയെടുപ്പിച്ച് നില്‍ക്കുന്ന വര്‍ഷം. ഇതിനിടയില്‍ ചെയ്യാമെന്ന് ഏറ്റ ചിത്രത്തില്‍ മമ്മൂട്ടി വൈകി വന്നതിനെ തുടര്‍ന്ന് ഒരു നിര്‍മ്മാതാവിന് ലക്ഷങ്ങളുടെ നഷ്ടമുണ്ടായ സംഭവവുമുണ്ടായി. ഈ വിഷയത്തില്‍ ആ കാശ് തിരികെ കൊടുത്ത് നിര്‍മ്മാതാവിനോട് മെഗാസ്റ്റര്‍ മാപ്പും പറഞ്ഞു എന്നാണ് ഈ പഴയ കഥ സൂചിപ്പിയ്ക്കുന്നത്.

മലയാള സിനിമയില്‍ മമ്മൂട്ടിയെ നാടുകടത്താന്‍ തുടങ്ങിയ വര്‍ഷമായിരുന്നു 1987. തുടര്‍ച്ചയായി ഒമ്പത് ചിത്രങ്ങളില്‍ നിര്‍മാതാക്കളെ കുത്തുപാളയെടുപ്പിച്ച് നില്‍ക്കുന്ന വര്‍ഷം. ന്യൂഡല്‍ഹി മമ്മൂട്ടിയുടെ സര്‍വ്വകാല സൂപ്പര്‍ഹിറ്റുകളില്‍ ഒന്നു സംഭവിക്കുന്നതും 16 ഓളം ചിത്രങ്ങള്‍ക്ക് മമ്മൂട്ടി കരാറൊപ്പിടുന്നതും ഈ വര്‍ഷമാണ്. ടിഇ വാസുദേവന്‍ നായര്‍ നിര്‍മിച്ച് എം കൃഷ്ണന്‍ നായര്‍ സംവിധാനം ചെയ്യുന്ന കാലം മാറി കഥമാറി എന്ന ചിത്രത്തിലാണ് മമ്മൂട്ടി അഭിനയിച്ചുകൊണ്ടിരിയ്ക്കുന്നത്. അന്നത്തെ പ്രഗത്ഭരായ സംവിധായകനും നിര്‍മാതാവുമാണ്. ആയിരത്തിലധികം സിനിമകള്‍ വിതരണം ചെയ്യുകയും 50 ല്‍ അധികം ചിത്രങ്ങള്‍ നിര്‍മിയ്ക്കുകയും ചെയ്ത ആളാണ് ടിഇ വാസുദേവന്‍ നായര്‍.

കാലം മാറി കഥ മാറി എന്ന ചിത്രത്തിന്റെ ഷൂട്ടിങ് നടക്കുന്ന ഒരു ദിവസം മമ്മൂട്ടി സെറ്റിലെത്താന്‍ വൈകി. ഏറെ നേരം കാത്തിരുന്നിട്ടും മമ്മൂട്ടി എത്തിയില്ല, ഷൂട്ടിങ് ആരംഭിയ്ക്കുന്നതിനുള്ളില്‍ എത്തും എന്നു കരുതിയിട്ടും വന്നില്ല. മറ്റ് ചിത്രങ്ങളുടെയും തിരക്ക് മമ്മൂട്ടിയെ ബാധിച്ചിരുന്നു. അന്നത്തെ തിരക്കുള്ള താരങ്ങളായ ലാലു അലക്‌സ്, തിലകന്‍, ബാലന്‍ കെ നായര്‍, ശോഭന തുടങ്ങിയവരുടെ സമയക്രമങ്ങളെല്ലാം കുഴഞ്ഞു മറിഞ്ഞതോടെ നിര്‍മാതാവിന് ഒന്നര ലക്ഷത്തോളം രൂപ അന്ന് നഷ്ടം വന്നു.

മറ്റ് ചിത്രങ്ങളുടെ തിരക്കില്‍ നിന്നും ഓടിയെത്തിയ മമ്മൂട്ടി നിര്‍മ്മാതാവിനെ ചെന്നു കണ്ടു. കുപിതനായിരുന്ന അദ്ദേഹം, താങ്കള്‍ കാരണം നഷ്ടപ്പെട്ട പണം തിരികെ തരണമെന്നും അതിന് താങ്കള്‍ ബാധ്യസ്ഥനാണെന്നും മമ്മൂട്ടിയോട് പറഞ്ഞു. അപ്പോള്‍ തന്നെ കൈയ്യിലുണ്ടായിരുന്ന ബാഗില്‍ നിന്നും ചെക്ക് ബുക്ക് എടുത്ത് ചോദിച്ച പണം എഴുതി നിര്‍മാതാവിന് നല്‍കുകയും ‘സര്‍, എന്റെ ഭാഗത്തു നിന്നും വന്ന തെറ്റിന് ഞാന്‍ ക്ഷമ ചോദിക്കുന്നു’ എന്ന് പറയുകയും ചെയ്തു.

Gossips,

രണ്ട് കുട്ടികളുടെ അമ്മയായ പെണ്ണ് കാമുകനൊപ്പം പോകാന്‍ വേണ്ടി പിടിവലി നടത്തുന്നു… വീഡിയോ കാണാം

രണ്ട് കുട്ടികളുടെ അമ്മയായ പെണ്ണ് കാമുകനൊപ്പം പോകാന്‍ വേണ്ടി പിടിവലി നടത്തുന്നു… വീഡിയോ കാണാം

Food and Recipes,

നാരങ്ങ കൊണ്ടുള്ള ഉപയോഗങ്ങള്‍ പറഞ്ഞാലും പറഞ്ഞാലും തീരാത്തവയാണ്. പറഞ്ഞുതീരാത്ത ചില നാരാങ്ങാ വിശേഷങ്ങള്‍…

ജീവകങ്ങളുടേയും ധാതുക്കളുടേയും കലവറ

ജീവകം സി വലിയൊരളവില്‍ ലഭ്യമായ നാരങ്ങ ഇക്കാരണത്താല്‍ തന്നെയാണ് നല്ലൊരു ആന്റി ഓക്‌സിഡന്റ് ആണെന്ന് പറയുന്നതും. ആന്റി ബാക്റ്റീരിയല്‍ കൂടിയായ നാരങ്ങ പ്രതിരോധ സംവിധാനത്തെ മെച്ചപ്പെടുത്താന്‍ സഹായിക്കും. ഇതിലെ മറ്റൊരു ഘടകമായ ജീവകം ബി ഉന്മേഷം ഉണ്ടാകാനും റിബോഫ്‌ലാവിന്‍ കോശങ്ങളുടെ വളര്‍ച്ചയ്ക്കും റിപ്പയറിങിനും സഹായിക്കുകയും ചെയ്യും. കാല്‍സ്യം, മഗ്നീഷ്യം, ഫോസ്ഫറസ് എന്നിവ പല്ലിനും എല്ലിനും കരുത്തേകുന്നതും കൂടിയാകുന്നതോടെ ശരീരത്തിന് ആവശ്യമായ ഒട്ടുമിക്ക ഘടകങ്ങളുടേയും വലിയൊരു സ്രോതസ്സാവുകയാണ് നാരങ്ങ.

കരള്‍ ശുദ്ധീകരണം

ദഹനക്രമത്തെ പരിപോഷിപ്പിക്കാന്‍ ആവശ്യമായ ബയോ കെമിക്കല്‍സ്, പ്രോട്ടീന്‍ എന്നിവയെ ഉത്പാദിപ്പിക്കുന്ന കരള്‍ എന്ന അവയവത്തിന്റെ ധര്‍മ്മത്തെ കൂടുതല്‍ കാര്യക്ഷമമാക്കാന്‍ നാരങ്ങ എന്ന കുഞ്ഞ് ഫലത്തിന് സാധിക്കുമത്രേ. കരളിനെ ശുദ്ധീകരിക്കുന്ന എന്‍സൈമുകളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ നാരങ്ങാ വെള്ളത്തിന് സാധിക്കും.

പ്രായം മറയ്ക്കാം

പ്രായത്തിന്റെ ഭാഗമായി ഉണ്ടാകുന്ന ശരീര ചുളിവുകളെ ഇല്ലാതാക്കാന്‍ നാരങ്ങയ്ക്ക് കഴിയും. നാരങ്ങാനീരിന്റെ ദൈനംദിന ഉപയോഗം ശരീരത്തിന് പ്രായത്തിന്റെ അസ്വസ്ഥതകള്‍ ഉണ്ടാക്കുന്നത് കുറയ്ക്കും. ടോക്‌സിനുകള്‍ ഉള്ള ശരീരം ആരോഗ്യത്തോടെ പ്രകടമാകില്ല. ടോക്‌സിനുകളെ പ്രതിരോധിക്കാന്‍ നാരങ്ങാനീരിനാകും മാത്രമല്ല ചര്‍മ്മത്തിന് തിളക്കവും പ്രദാനം ചെയ്യും.

ഭാരം കുറയ്ക്കാം

കരളിലെ ടോക്‌സിനുകളെ ഇല്ലായ്മ ചെയ്യുന്നതിനാല്‍ ശരീരത്തിന്റെ മെറ്റബോളിസം വര്‍ധിപ്പിച്ച് ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്നു. ഡയറ്റും ശാരീരിക വ്യായാമങ്ങളും ചെയ്യുന്നതിനൊപ്പം ഒരു ഗ്ലാസ് നാരങ്ങാവെള്ളവും കുടിച്ചോളൂ കൊഴുപ്പിന്റെ പ്രശ്‌നങ്ങളെ അതിജീവിക്കാം.

ശ്വസനേന്ദ്രിയ പ്രശ്‌നങ്ങളെ പരിഹരിക്കാം

നെഞ്ചിലെ അണുബാധ, ചെറിയ ചുമ, ആസ്ത്മ, അലര്‍ജി എന്നിവയ്ക്കുള്ള ചികിത്സയായും നാരങ്ങയെ ഉപയോഗപ്പെടുത്താറുണ്ട്. ചീത്ത ശ്വാസോച്ഛാസം, പല്ലുവേദന, മോണപഴുപ്പ് എന്നിവയ്ക്കും പരിഹാരമാണ്.

അതിരാവിലെ എങ്ങനെ കുടിക്കാം

ഒരു ഗ്ലാസ് മുഴുവന്‍ വെള്ളമെടുക്കുക, തണുത്തതോ ചൂടുള്ളതോ എന്തുമാവാം. എന്നാല്‍ ദഹനപ്രശ്‌നമുള്ളവര്‍ ചൂടുവെള്ളം ഉപയോഗിക്കുന്നതാണ് ഉത്തമം.
ഒരു നാരങ്ങയുടെ പകുതിയുടെ നീര് വെള്ളത്തിലേക്ക് ചേര്‍ക്കുക.
നല്ലവണ്ണം ഇളക്കി പഞ്ചസാരയിടാതെ കുടിക്കുക

പാക്കറ്റ് നാരങ്ങാവെള്ളത്തിന്റെ ഗുണങ്ങളല്ല ഇവിടെ പറഞ്ഞത് എന്നോര്‍മ്മിക്കുക.