News,

ചൊവ്വാഴ്ച ഹര്‍ത്താല്‍

ഇടുക്കി: ചൊവ്വാഴ്ച (ഒകേ്ടാബര്‍ 24നു ) ഹര്‍ത്താല്‍. ഇടുക്കി ജില്ലയിലെ നാലു പഞ്ചായത്തുകളിലാണ് ഹര്‍ത്താല്‍. ഉപ്പുതറ, ഇരട്ടയാര്‍, കാഞ്ചിയാര്‍, അയ്യപ്പന്‍കോവില്‍ എന്നീ പഞ്ചായത്തുകളാണ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഭൂരിഭാഗം കര്‍ഷകര്‍ താമസിക്കുന്ന സ്ഥലമായ മൂന്നു ചെയിന്‍ ഒഴിവാക്കി പത്തുചെയിന്‍ പ്രദേശത്ത് പട്ടയം നല്‍കാനുള്ള മന്ത്രിസഭ തീരുമാനത്തില്‍ പ്രതിഷേധിച്ച്‌ സംയുക്ത സമരസമിതിയാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. പട്ടയത്തിനായി നിരവധി സമരങ്ങള്‍ നടന്നു. എന്നാല്‍ മാറിവരുന്ന സര്‍ക്കാരുകള്‍ പത്തുചെയിന്‍ നിവാസികള്‍ക്ക് പട്ടയം നല്‍കാതെ അവഗണിക്കുകയായിരുന്നു.

News,

മലയാള സിനിമയിലെ കള്ളപ്പണക്കാർക്കെതിരെ പരാതി, 2014ൽ വെളുപ്പിച്ചത് 100 കോടി..?

തിരുവനന്തപുരം: ബോളിവുഡും തെലുങ്ക് സിനിമാ രംഗമായ ടോളിവുഡും കഴിഞ്ഞാല്‍ ഏറ്റവുമധികം പണമൊഴുകുന്നത് മലയാള സിനിമാ വ്യവസായത്തിലാണ്. വര്‍ഷം തോറും കോടികളുടെ വ്യവസായമാണ് മലയാള സിനിമയില്‍ നടക്കുന്നത്. എന്നാല്‍ സര്‍ക്കാരിന് ഈ കൂറ്റന്‍ വ്യവസായ മേഖലയില്‍ വലിയ പിടിയൊന്നുമില്ല. കോടിക്കണക്കിന് കള്ളപ്പണം സിനിമ വഴി വെളുപ്പിക്കുന്നുണ്ട് എന്ന ആരോപണം നേരത്തെ ഉള്ളതാണ്. കൊച്ചിയില്‍ വെച്ച് നടിയെ തട്ടിക്കൊണ്ടു പോയി ആക്രമിച്ച സംഭവത്തിന് ശേഷമാണ് മലയാള സിനിമയിലെ ദുഷ്പ്രവണതകള്‍ വലിയ ചര്‍ച്ചയായി ഉയര്‍ന്നുവന്നത്. ക്രിമിനല്‍ മാഫിയയുടെ പിടിയിലാണ് മലയാള സിനിമ എന്നത് സിനിമാ രംഗത്ത് തന്നെയുള്ള പ്രമുഖര്‍ ആരോപിച്ചു നടിയുടെ കേസില്‍ കുറ്റാരോപിതനായ നടന്‍ ദിലീപിന്റെ സാമ്പത്തിക ഇടപാടുകള്‍ ചര്‍ച്ചയായ കൂട്ടത്തിലാണ് മലയാള സിനിമയില്‍ വന്‍തോതില്‍ കള്ളപ്പണം ഒഴുകുന്നു എന്ന ആരോപണവും ഉയര്‍ന്നു വന്നത്. മലയാള സിനിമയിലെ കള്ളപ്പണം വെളുപ്പിക്കലിനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്ത് വന്നിരിക്കുന്നു. 2014ല്‍ സിനിമാ മേഖലയില്‍ 100 കോടി രൂപയുടെ കള്ളപ്പണം വെളുപ്പിച്ചിട്ടുണ്ട് എന്ന ആരോപണമാണ് രമേശ്

News,

മോഡി സര്‍ക്കാരിനെ വിമര്‍ശിക്കരുത്; വിജയ് യുടെ മെര്‍സല്‍ സിനിമയില്‍നിന്ന് ഭാഗങ്ങള്‍ നീക്കണമെന്ന് ബിജെപി

വിജയ് യുടെ പുതിയ ചിത്രമായ മെര്‍സലിനെതിരെ ബിജെപി തമിഴ്നാട് സംസ്ഥാന ഘടകം രംഗത്ത്. സിനിമിയില്‍ മോഡി സര്‍ക്കാരിനെ വിമര്‍ശിക്കുന്ന ധാരാളം രംഗങ്ങളുണ്ടെന്നും ഇത് എഡിറ്റ് ചെയ്ത് മാറ്റണമെന്നും ബിജെപി സംസ്ഥാന നേതാവ് തമിഴരസി സൗന്ദര്‍രാജന്‍ ആവശ്യപ്പെട്ടു. ജിഎസ്ടിയും ഡിജിറ്റല്‍ ഇന്ത്യയും ഗോരഖ്പ്പൂരിലെ കുഞ്ഞുങ്ങളുടെ മരണവുമെല്ലാം സിനിമയിലെ രംഗങ്ങളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും ഇതിനെയെല്ലാം സിനിമയിലൂടെ വിജയ് വിമര്‍ശിക്കുന്നുമുണ്ടെന്നുമാണ് ബിജെപി തമിഴ്നാട് ഘടകം പറയുന്നത്. രാഷ്ട്രീയത്തിലേക്ക് ഇറങ്ങാനുള്ള വിജയ് യുടെ തന്ത്രങ്ങളാണ് ഈ പരിഹാസങ്ങളെല്ലാം. സമൂഹത്തിലേക്ക് തെറ്റായ സന്ദേശം എത്തിക്കാനാണ് വിജയ് ശ്രമിക്കുന്നതെന്ന് തനിക്ക് റിപ്പോര്‍ട്ടുകള്‍ ലഭിച്ചെന്നും തമിഴരസി പറഞ്ഞു. ഏഴ് ശതമാനം ജിഎസ്ടി നടപ്പിലാക്കുന്ന സിംഗപ്പൂരില്‍ ജനങ്ങള്‍ക്ക് ചികിത്സ സൗജന്യമാവുമ്പോള്‍ 28% ജിഎസ്ടി വാങ്ങുന്ന ഇന്ത്യയില്‍ എന്താണ് നടക്കുന്നതെന്ന് സിനിമയില്‍ ചോദിക്കുന്നുണ്ട്. ആശുപത്രിയിലെ വെന്റിലേറ്ററില്‍ എലി കടിച്ച് കുഞ്ഞ് മരിച്ചതും ഗോരഖ്പ്പൂരിലെ ആശുപത്രിയില്‍ കുട്ടികള്‍ മരണമടഞ്ഞതും നോട്ടു നിരോധനവുമെല്ലാം സിനിമയില്‍ ഹാസ്യ രൂപേണ വിമര്‍ശിക്കുന്നുണ്ട്. മോഡി നടപ്പിലാക്കുന്ന ഡിജിറ്റല്‍ ഇന്ത്യ കാംമ്പയിനെ ഹാസ്യ താരം

News,

റബ്ബര്‍ കര്‍ഷകര്‍ക്ക് ആശ്വാസം, പിണറായി സര്‍ക്കാര്‍ വക കേരള ടയര്‍ കമ്പനി വരുന്നു

റബ്ബര്‍ വിലയിടിവിന്റെ ദുരിതം പേറുന്ന കര്‍ഷകന് കൈത്താങ്ങേകുവാന്‍ പിണറായി സര്‍ക്കാര്‍ ബഹുജനപങ്കാളിത്തത്തോടെ ടയര്‍ കമ്പനി തുടങ്ങുന്നു.സര്‍ക്കാര്‍തലത്തിലും പാര്‍ട്ടിതലത്തിലും ആദ്യഘട്ടചര്‍ച്ചകള്‍ നടന്നതായാണ് മേഘദൂത് ഇന്‍വെസ്റ്റിഗേഷന്‍ ടീമിന് വിശ്വസ്ത വൃത്തങ്ങളില്‍ നിന്നും ലഭിച്ച വിവരം.സി പി ഐ (എം) കേന്ദ്ര കമ്മിറ്റിയംഗവും   മുഖ്യമന്ത്രിയുടെ   ഏറ്റവും വിശ്വസ്തന്‍ എന്ന നിലയിലും ഈ.പി.ജയരാജനാവും പുതിയ കമ്പനിയുടെ ചുമതലയെന്നാണ് അറിയാന്‍ കഴിഞ്ഞത്. ആകെ 10,000 കോടി മുതല്‍ മുടക്കിലാണ് ടയറും റബ്ബര്‍ ഉത്പന്നങ്ങളും നിര്‍മ്മിക്കുന്ന കമ്പനി  തുടങ്ങുക.  കോട്ടയം ജില്ലയില്‍ തന്നെ ആകു പദ്ധതി. 5000 കോടി സര്‍ക്കാര്‍ വിഹിതവും ബാക്കി 5000 കോടി പൊതു ജനപങ്കാളിത്തത്തോടെ കണ്ടെത്തും.കേരള സര്‍ക്കാരിന്റെ ഏറ്റവും മികച്ച സംരംഭമായി സിയാല്‍ ( CIAL- cochin international Airport Ltd ) മാതൃകയിലാവും ലോകോത്തര നിലവാരത്തിലുള്ള ടയര്‍ കമ്പനി.സര്‍ക്കാറിന് ലഭിക്കാവുന്ന ഏറ്റവും മികച്ച ഉദ്യോഗസ്ഥനെയാവും ഇതിന്റെ ചുമതലയേല്പിക്കുക.സാധാരണ കര്‍ഷകര്‍ക്ക് മുതല്‍ വ്യവസായികള്‍ക്ക് വരെ കമ്പനിയില്‍ മുതല്‍ മുടക്കാനാവും.1,000രൂപയുടെ 50,000 ഓഹരികളാവും സര്‍ക്കാര്‍ ഇറക്കുക. 5,000 കോടി രൂപയുടെ ഓഹരികള്‍ കൈവശമുള്ള

News,

ഓപ്പറേഷൻ ഓൾ ഔട്ട് : കൊതുകിനെപ്പോലെ ചത്തുവീണ് ഭീകരർ

കശ്മീരിൽ കഴിഞ്ഞ മെയ് മുതൽ സൈന്യം നടപ്പിലാക്കിയ ഓപ്പറേഷൻ ഓൾ ഔട്ടിൽ താഴ്വരയിലെ ഭീകര സംഘടനകൾക്ക് വലിയ നഷ്ടങ്ങൾ ഉണ്ടാക്കുന്നുവെന്ന് റിപ്പോർട്ട് . ലഷ്കറിന്റെയും ഹിസ്ബുളിന്റെയും കമാൻഡർമാരെ ലക്ഷ്യമിട്ട് ആരംഭിച്ച ഓപ്പറേഷൻ വിജയത്തിലേക്ക് നീങ്ങുന്നുവെന്നാണ് സൈന്യത്തിന്റെ നിഗമനം .

താഴേക്കിടയിലുള്ള ഭീകരർക്ക് പകരം ആസൂത്രകരേയും ജില്ല കമാൻഡർമാരെയും ഉദ്ദേശിച്ചുള്ളതാണ് ഓപ്പറേഷൻ ഓൾ ഔട്ട് . ഒരു കമാൻഡർ കൊല്ലപ്പെടുമ്പോൾ പെട്ടെന്ന് തന്നെ പാകിസ്ഥാൻ മറ്റൊരാളെ പകരം എത്തിക്കുന്നുണ്ടെങ്കിലും അധികം താമസിയാതെ തന്നെ അവരെയും വധിക്കാൻ സൈന്യത്തിന് കഴിയുന്നുണ്ട് .

തെക്കൻ കശ്മീരിൽ ഭീകരർ സ്വൈര വിഹാരം നടത്തി തുടങ്ങിയതോടെയാണ് സൈന്യം ശക്തമായ നടപടികളുമായി മുന്നോട്ട് പോയത് . ഓപ്പറേഷണൽ കമാൻഡർമാരായ അബു ദുജാനയേയും അബു ഇസ്മായിലിനേയും വധിക്കാൻ കഴിഞ്ഞത് വലിയ നേട്ടമായി . കീഴടങ്ങാൻ തയ്യാറാകാത്തതിനെ തുടർന്ന് ഒളിച്ചിരുന്ന കെട്ടിടം സ്ഫോടനത്തിൽ തകർത്താണ് സൈന്യം അബു ദുജാനയെ വധിച്ചത് .

ഭീകര വേട്ട ശക്തമായതോടെ ഇപ്പോൾ മൊബൈൽ ഉപയോഗിക്കുന്നതിൽ നിന്ന് ഭീകരർ പിന്നോട്ട് പോയിട്ടുണ്ട് . അതുകൊണ്ട് തന്നെ മനുഷ്യ ഇന്റലിജൻസാണ് സൈന്യത്തെ സഹായിക്കുന്നത് . എന്നാൽ ലഷ്കറിനെക്കാൾ താഴ്വരയിൽ വിഘടനവാദ പിന്തുണയുള്ള ഹിസ്ബുൾ ഭീകരർ ചിലപ്പോഴെങ്കിലും ഇത് മറികടന്ന് രക്ഷപ്പെടാറുണ്ട്.

ബുർഹാൻ വാനിക്കൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്ത ഭീകരരിൽ ഇനി ഒരാൾ മാത്രമാണ് ബാക്കിയുള്ളത് സദ്ദാം പാഡർ . ഒരാൾ കീഴടങ്ങിയപ്പോൾ ബാക്കി എല്ലാവരേയും സൈന്യം വധിച്ചു. നിലവിൽ പാഡറും റിയാസ് അഹമ്മദ് നായ്കൂവും ഹിസ്ബുളിൽ നിന്ന് തെറ്റിപ്പിരിഞ്ഞ് അൽ ഖായ്ദയുടെ ഇന്ത്യൻ വിംഗ് ആരംഭിച്ച സക്കിർ റഷീദ് ഭട്ടുമാണ് സൈന്യത്തിന്റെ അടുത്ത ലക്ഷ്യങ്ങൾ.

ജെയ്ഷ് ഇ മൊഹമ്മദ് ഓപ്പറേഷണൽ കമാൻഡർ ഖാലിദ് ഭായ് കൊല്ലപ്പെട്ടതും നേട്ടമായി . ഇതോടെ പാകിസ്ഥാനിൽ നിന്ന് ഉള്ള ബന്ധം നിലവിൽ നിലച്ച മട്ടാണ് . ഓപ്പറേഷണൽ കമാൻഡർമാർ കൊല്ലപ്പെടുമ്പോൾ ഭീകര സംഘടനകൾ നേരിടുന്ന മറ്റൊരു തിരിച്ചടിയാണിത് . പാകിസ്ഥാനില ആസൂത്രകരുമായി ബന്ധം ഉണ്ടാക്കി വരുമ്പോഴേക്കും സൈന്യം അടുത്ത ഓപ്പറേഷനു തയ്യാറായിട്ടുണ്ടാകും .

ഓൾ ഔട്ട് ആരംഭിച്ചതോടെ ഔട്ടായത് ഇതുവരെ 10 ജില്ല കമാൻഡർമാരും 21 കമാൻഡർമാരുമാണ്. ഇവരുൾപ്പെടെ 168 ഭീകരരാണ് ഈ വർഷം ഇതുവരെ കൊല്ലപ്പെട്ടത് . കഴിഞ്ഞ വർഷം 165 ഭീകരരാണ് കൊല്ലപ്പെട്ടത്.

Entertainment,

നിലനില്‍പ്പിന് വേണ്ടി കിടക്ക പങ്കിടുന്ന സീനിയര്‍ താരങ്ങളുണ്ട്.. നടുക്കുന്ന വെളിപ്പെടുത്തല്‍!

കാസ്റ്റിങ്ങ് കൗച്ചിന് പേര് കേട്ട മേഖലയാണ് സിനിമ. മലയാള സിനിമയിലും സമാന അവസ്ഥയാണെന്ന് പത്മപ്രിയ പറയുന്നു. പ്രേക്ഷകര്‍ക്ക് ഏരെ പ്രിയപ്പെട്ട താരമാണ് പത്മപ്രിയ. ചെറിയ ഇടവേളയ്ക്ക് ശേഷം താരം വീണ്ടും സിനിമയിലേക്ക് തിരിച്ചുവരവ് നടത്തിയിരിക്കുകയാണ്. തിരശ്ശീലയ്ക്ക് പിന്നില്‍ നടക്കുന്ന കാര്യങ്ങളെക്കുറിച്ച് പലപ്പോഴും താരങ്ങള്‍ തുറന്നു പറയാറില്ല. എന്നാല്‍ പലപ്പോഴും അത്തരം കാര്യങ്ങളെക്കുറിച്ച് പത്മപ്രിയ തുറന്നു പറയാറുണ്ട്.

ബ്ലസി സംവിധാനം ചെയ്ത കാഴ്ചയിലൂടെയാണ് താരം മലയാള സിനിമയിലേക്ക് കടന്നുവന്നത്. മമ്മൂട്ടിയുടെ ഭാര്യയായി മികച്ച പ്രകടനമാണ് താരം കാഴ്ച വെച്ചത്. പിന്നീട് നിരവധി ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയതാരമായി മാറുകയായിരുന്നു ഈ അഭിനേത്രി.

കാസ്റ്റിങ്ങ് കൗച്ച് മലയാള സിനിമയിലും നടക്കുന്നുണ്ടെന്ന് പത്മപ്രിയ പറയുന്നു. നടി ആക്രമിക്കപ്പെട്ടതിന് സമാനമായ അനുഭവങ്ങള്‍ ഉള്ളവരെ അറിയാം. അവസരം നഷ്ടപ്പെടുമെന്ന് ഭയന്ന് പലരും ഇത്തരം കാര്യങ്ങളെക്കുറിച്ച് തുറന്നുപറയാറില്ല.

ഷൂട്ടിങ്ങിനിടയില്‍ ചിലര്‍ നടിമാരുടെ നിതംബത്തില്‍ ഉരസി പോകും. തോളില്‍ പിടിച്ച് മോശമായ സംഭാഷണങ്ങള്‍ പറഞ്ഞിട്ട് പോകും. ചിലര്‍ മോശം സന്ദേശങ്ങള്‍ അയക്കും. ഇത്തരത്തിലുള്ള കാര്യങ്ങളൊക്കെ ഇപ്പോഴും നടക്കുന്നുണ്ടെന്ന് പത്മപ്രിയ പറയുന്നു.

ലൊക്കേഷനിലെ മോശം അനുഭവത്തെക്കുറിച്ച് പ്രതികരിച്ച്് കഴിഞ്ഞാല്‍ കൂടിപ്പോയാല്‍ ഒരു സോറി ലഭിക്കുമെന്നല്ലാതെ കൂടുതലൊന്നും പ്രതീക്ഷിക്കരുതെന്നും താരം വ്യക്തമാക്കുന്നു.

ഒരു സിനിമയില്‍ പ്രധാന വേഷം ലഭിക്കുന്നതിന് വേണ്ടി അണിയറപ്രവര്‍ത്തകരുടെ കൂടെ കിടക്ക പങ്കിടേണ്ടി വരുന്ന നായികമാരെക്കുറിച്ച് കേട്ടിട്ടുണ്ട്. സമ്മതിച്ചില്ലെങ്കില്‍ സ്ഥാനം നഷ്ടപ്പെടുമെന്ന് പേടിയുള്ളവര്‍ സമ്മതിക്കുന്നു. കൂടെക്കിടക്കാന്‍ പോയ നടി മാത്രം എങ്ങനെ മോശക്കാരിയാവുന്നുവെന്ന് മനസ്സിലാവുന്നില്ല. വിളിച്ചവരും മോശക്കാരല്ലേയെന്നും പത്മപ്രിയ ചോദിക്കുന്നു.

പുതമുഖ നായികമാര്‍ മാത്രമല്ല മുതിര്‍ന്ന താരങ്ങളും പീഡനത്തിന് ഇരയാകുന്നുണ്ട്. പേരും പ്രശ്‌സതിയുമുള്ള താരങ്ങളും കിട്ട പങ്കിടാന്‍ മുന്‍നിരയിലുണ്ട്. സിനിമയിലെ നിലനില്‍പ്പാണ് അവരുടെ ലക്ഷ്യമെന്നും താരം പറയുന്നു.

News,

ചൈന ഭയപ്പെട്ട ‘അപകടകാരി’ കടലിലിറങ്ങി, ഇനി ഇന്ത്യയെ കാക്കും ഈ പടക്കപ്പൽ

വിശാഖപട്ടണം: ചൈന ഏറെ ഭയപ്പെട്ട ഇന്ത്യന്‍ ആക്രമണകാരി ഐ.എന്‍.എസ് കില്‍ത്താന്‍ കടലില്‍ കുതിച്ചു തുടങ്ങി.

ഏത് തരത്തിലുള്ള കടലാക്രമണങ്ങളെയും ചെറുക്കാന്‍ കരുത്തുള്ള പടക്കപ്പല്‍ പ്രതിരോധ മന്ത്രി നിര്‍മ്മല സീതാരാമനാണ് കമ്മിഷന്‍ ചെയ്തത്.

ലോകത്ത് കിട്ടാവുന്നതില്‍ വച്ച് ഏറ്റവും വലിയ ടെക്‌നോളജിയോടെയാണ് കപ്പല്‍ നിര്‍മ്മിച്ചിരിക്കുന്നത്.

ഈ ‘അപകട’കാരിയുടെ വരവിനെ ചൈന ഏറെ ആശങ്കയോടെയാണ് നോക്കിക്കൊണ്ടിരുന്നത്.

ഐ.എന്‍.എസ് കമോര്‍ത്ത, ഐ.എന്‍.എസ് കാഠ്മഡ് എന്നിവയുടെ നിരയിലേക്കാണ് പുതിയ പടക്കപ്പല്‍ എത്തുന്നത്.

ശത്രുസൈന്യത്തിന്റെ കപ്പലുകള്‍ മാത്രമല്ല വിമാനങ്ങളും ലക്ഷ്യം തെറ്റാതെ ചാരമാക്കാന്‍ ഇവക്ക് കഴിയും.

കടലാക്രമണങ്ങള്‍ ചെറുക്കാന്‍ ശേഷിയുള്ള കില്‍ത്തന്‍, അതീവശേഷിയുള്ള സെന്‍സറുകള്‍ ഉള്‍പ്പെടെ നൂതന സൗകര്യങ്ങളോടെയാണ് നിര്‍മിച്ചിട്ടുള്ളത്. ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ചൈന നടത്തുന്ന പ്രകോപനങ്ങളെ തടുക്കാന്‍ കില്‍ത്തന്‍ ഇന്ത്യയ്ക്ക് കൂടുതല്‍ കരുത്തേകും.

വിശാഖപട്ടണത്തെ നാവികാസ്ഥാനത്തു നടന്ന നീറ്റിലിറക്കല്‍ ചടങ്ങില്‍ നാവികസേനാ മേധാവി അഡ്മിറല്‍ സുനില്‍ ലാംബ, ഫ്‌ളാഗ് ഓഫിസര്‍ കമാന്‍ഡിങ് ഇന്‍ ചീഫ് എച്ച്.എസ്.ബിഷ്ട് തുടങ്ങിയവരും പങ്കെടുത്തു.

ഭാരമേറിയ ടോര്‍പിഡോകള്‍, എഎസ്ഡബ്‌ളിയു റോക്കറ്റുകള്‍, 766 എംഎം മധ്യദൂര തോക്കുകള്‍, 30 എംഎം തോക്കുകള്‍ എന്നിവ വഹിക്കാന്‍ ശേഷിയുള്ള ഈ പടക്കപ്പലിന്റെ നീളം 109 മീറ്ററാണ്.

ബീമുകളുടെ ഉയരം 14 മീറ്ററാണ്. കാര്‍ബണ്‍ ഫൈബര്‍ കൊണ്ട് നിര്‍മിച്ചിരിക്കുന്നതിനാല്‍ ഭാരം കുറവ്. വേഗതയില്‍ സഞ്ചരിക്കാം. അത്യാധുനിക ഇലക്ട്രോണിക് സപ്പോര്‍ട്ട് മെഷര്‍ (ഇഎസ്എം) സാങ്കേതിക വിദ്യയിലാണു പ്രവര്‍ത്തനം.

News,

‘വീടുകളില്‍ കയറി അവരുടെ കണ്ണുകള്‍ ചൂഴ്‌ന്നെടുക്കണം’; കേരളത്തിലെ സിപിഐഎം പ്രവര്‍ത്തകര്‍ക്കെതിരെ ബിജെപി നേതാവ്

കേരളത്തിലെ സിപിഎം പ്രവര്‍ത്തകരുടെ കണ്ണുകള്‍ ചൂഴ്‌ന്നെടുക്കുമെന്ന് ബിജെപി നേതാവ് സരോജ് പാണ്ഡെ. ബിജെപിയുടെ ദേശീയ ജനറല്‍ സെക്രട്ടറിയും മുന്‍ ലോക്‌സഭ എംപിയുമാണ് സരോജ് പാണ്ഡെ. സിപിഐഎം ആക്രമണങ്ങളെ തുറന്ന് കാട്ടാനാണ് ജനരക്ഷ യാത്ര നടത്തുന്നതെന്നും വൈകാതെ സിപിഎം പ്രവര്‍ത്തകരുടെ വീടുകളില്‍ കയറി അവരുടെ കണ്ണുകള്‍ ചൂഴ്‌ന്നെടുക്കണമെന്നും സരോജ് പാണ്ഡെ പറഞ്ഞു.

കേരളത്തിലെ ഇടത് സര്‍ക്കാര്‍ ജനാധിപത്യ രീതിയില്‍ പ്രവര്‍ത്തിക്കണമെന്നും ഇല്ലെങ്കില്‍ സര്‍ക്കാരിനെ പിരിച്ചുവിടുമെന്നും മുന്‍ ദേശീയ മഹിള മോര്‍ച്ച നേതാവ് ഭീഷണി മുഴക്കി. കേരളവും, ബംഗാളും ജനാധിപത്യ രീതിയില്‍ പ്രവര്‍ത്തിക്കണമെന്നും അവര്‍ മുന്നറിയിപ്പ് നല്‍കി.

കുംഹാരിയില്‍ നടന്ന ഒരു പൊതു ചടങ്ങിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സരോജ് പാണ്ഡെ. ജനാധിപത്യത്തെ കൊല്ലുന്ന കേരള സര്‍ക്കാരിനെ കേന്ദ്രഭരണം ഉപയോഗിച്ച് പുറത്താക്കുമെന്ന് അവര്‍ തുറന്നടിച്ചു. അമിത് ഷാ ഉദ്ഘാടനം ചെയ്ത ഈ റാലി കേരളത്തിന്റെ ഭാവി മാറ്റിയെഴുതുമെന്നും സരോജ് പാണ്ഡെ പറഞ്ഞു.

Malayali Special,

പത്തൊമ്പതാം വയസില്‍ 50 ലക്ഷം ബാധ്യതയുണ്ടായിരുന്ന പെണ്‍കുട്ടി ഇന്ന് മാസം ഒന്നരക്കോടി സമ്പാദിക്കുന്ന ബിസിനസുകാരി; സൗമ്യയുടെ അമ്പരപ്പിക്കുന്ന ജീവിതം

സൗമ്യയുടെ അമ്പരപ്പിക്കുന്ന ജീവിതം

ജീവിതത്തില്‍ വിജയം നേടിയ ഒത്തിരി പേര്‍ ഉണ്ടായിരിക്കാം. ഒന്നുമില്ലായ്മയില്‍ നിന്നും ചാരത്തില്‍ നിന്നും ഉയിര്‍ത്തെഴുന്നേറ്റവര്‍ അധികം കാണില്ല, ഇത്തരത്തിലെ അപൂര്‍വ്വതകള്‍ ഒത്തുചേര്‍ന്ന ഒരു അത്ഭുത പെണ്‍കുട്ടിയാണ് മുംബൈ സ്വദേശിനി സൗമ്യ. എല്ലാം തകര്‍ന്ന് വിഷാദരോഗത്തിന് അടിമപ്പെടുമെന്ന നിലയിലേക്ക് വീണുപോയവള്‍ തന്റെ കഠിന പരിശ്രമത്താല്‍ ഉയര്‍ന്നു വന്നു, താന്‍ പരാജയമാണെന്ന് പറഞ്ഞ ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും മാതൃകയായി ഒടുവില്‍ അവള്‍. ഒരു വഴി അടയുമ്പോള്‍ മറ്റനേകം വഴികള്‍ തുറ്ക്കുമെന്ന് തെളിയിച്ച പെണ്‍കുട്ടിയാണ് സൗമ്യ ഗുപ്ത. അമ്പതു ലക്ഷത്തോളം ബാധ്യതയുണ്ടായിരുന്ന സൗമ്യ സ്വന്തം പരിശ്രമത്തോടെ ഇന്നു കോടികള്‍ ലാഭം കൊയ്യുന്ന ബിസിനസ് സാമ്രാജ്യത്തിന് ഉടമയാണ്. മുംബൈയില്‍ ജനിച്ചു വളര്‍ന്ന സൗമ്യയുടെ ജീവിതകഥ ഇങ്ങനെ:

സ്‌കൂള്‍ കാലം മുതല്‍ക്കേ പൈലറ്റ് ആവുകയെന്നതായിരുന്നു സൗമ്യയുടെ അടങ്ങാത്ത ആഗ്രഹം. അങ്ങനെ തന്റെ ആഗ്രഹപൂര്‍ത്തീകരണത്തിനായി അവള്‍ യുഎസിലേക്കു പറന്നു. പക്ഷേ വളരെ ചിലവേറിയ ആ പഠനം പാതിവഴിയില്‍ വച്ച് ഉപേക്ഷിക്കേണ്ടി വന്നു. 2008ലുണ്ടായ സാമ്പത്തിക മാന്ദ്യവും പഠനത്തെ ഉലച്ചിരുന്നു. ജോലിയില്ലാതെ പഠനം പൂര്‍ത്തിയാകാതെ ഒരുവള്‍ അമ്പതുലക്ഷം കടബാധ്യതയുമായി വീട്ടില്‍ വന്നിരുന്നത് ഉണ്ടാക്കിയ പ്രശ്‌നങ്ങള്‍ ചില്ലറയായിരുന്നില്ല. താന്‍ ഒന്നിനും കൊള്ളാത്തവളാണെന്നും പരാജയമാണെന്നും കുടുംബക്കാര്‍ ചിത്രീകരിച്ചു. വിഷാദരോഗത്തിന് അടിമപ്പെടുമെന്ന ഘട്ടം വരെയായി. ഒരുപരിധി കഴിഞ്ഞപ്പോള്‍ അച്ഛനും അമ്മയുംവരെ നിശബ്ദത മുറിച്ചു താന്‍ ജോലിക്കു പോയി തുടങ്ങണമെന്നു നിര്‍ദ്ദേശിച്ചു. പക്ഷേ പ്ലസ്ടു മാത്രം പാസായ ഒരു പെണ്‍കുട്ടിക്ക് അത്രപെട്ടെന്നൊരു ജോലി കിട്ടുകയെന്നത് എളുപ്പമായിരുന്നില്ല. അങ്ങനെ ഇരുപതാം വയസില്‍ സൗമ്യ കാള്‍സെന്ററില്‍ ജോലിക്കു കയറിത്തുടങ്ങി. ഇരുപതിനായിരം രൂപ പ്രതിഫലത്തിലായിരുന്നു തുടക്കം.

പക്ഷേ ഒരു തരിമ്പുപോലും താല്‍പര്യം ഇല്ലാതെ ചെയ്യുന്ന ജോലി നാള്‍ക്കുനാള്‍ മടുപ്പിക്കുന്നതായിരുന്നു. അങ്ങനെ അമ്മയാണ് തനിക്കെന്താണ് ഇഷ്ടം ആ മേഖലയില്‍ ശ്രദ്ധ െകാടുക്കാന്‍ പറയുന്നത്. അന്നാണ് വസ്ത്രങ്ങളെക്കുറിച്ചു ചിന്തിച്ചു തുടങ്ങിയത്. കുറച്ചു വസ്ത്രങ്ങള്‍ വിറ്റഴിക്കാനുള്ള സ്ഥലം വീട്ടില്‍ തന്നെ ഒരുക്കണമെന്ന് അമ്മയോടു പറഞ്ഞു. അന്ന് അമ്മ യെസ് പറഞ്ഞതോടെ ‘ടെന്‍ ഓണ്‍ ടെന്‍’ എന്ന സ്ഥാപനം തുടങ്ങുകയായി. വീട്ടുകാര്‍ക്ക് സാമ്പത്തികമായി തന്നെ സഹായിക്കാന്‍ കഴിയില്ലെങ്കിലും അവര്‍ മറ്റെല്ലാ കാര്യങ്ങള്‍ക്കും കൂടെ നിന്നു. തുണിത്തരങ്ങള്‍ കയറ്റുമതി ചെയ്യുന്ന ഒരാളെ കണ്ടെത്തി, പക്ഷേ വലിയ ബ്രാന്‍ഡുകള്‍ കയറ്റി അയക്കുന്ന അയാളില്‍ നിന്ന് ഒത്തിരി വസ്ത്രങ്ങള്‍ എടുക്കാനുള്ള പണമൊന്നും കയ്യിലുണ്ടായിരുന്നില്ല. അങ്ങനെ മുപ്പതു പീസ് തുണികള്‍ മാത്രം വച്ച് വീട്ടില്‍ തന്നെ ചെറിയൊരു എക്‌സിബിഷന്‍ നടത്തി. പതിയെ തുണിത്തരങ്ങളുടെ എണ്ണം വര്‍ധിക്കാനും ശരിയായ ബിസിനസിന്റെ പാതയിലേക്ക് ഉയരാനും തുടങ്ങി.

തുടര്‍ന്നുള്ള നാളുകള്‍ തന്റെ വസ്ത്രങ്ങളെ എങ്ങനെ വിപണിയില്‍ പ്രശസ്തമാക്കാം എന്ന ചിന്തകളുടേതായിരുന്നു. ഫാഷന്‍ പോര്‍ട്ടലുകളില്‍ തന്റെ ബ്രാന്‍ഡിന് ഇടംനേടണമെങ്കില്‍ വസ്ത്രങ്ങളുടെ നല്ല പടങ്ങള്‍ വേണമായിരുന്നു. പക്ഷേ അതെടുക്കാനുള്ള മികച്ച ക്യാമറ കയ്യിലില്ല താനും. അങ്ങനെ ഒരു ഫൊട്ടോഗ്രാഫര്‍ സുഹൃത്തിനെ കണ്ട് കാര്യം അവതരിപ്പിച്ചു. അടുത്ത ഘട്ടം ഒരു മോഡലിനെ തിരയലായിരുന്നു. പക്ഷേ അതിനുള്ള പണവും കയ്യിലില്ല അങ്ങനെ തന്റെ ചേച്ചിയുടെ സുഹൃത്തു കൂടിയായ മോഡല്‍ ബോസ്‌കി തയാറാണെന്ന് അറിയിച്ചു. വിറ്റുവരവ് നല്ല രീതിയില്‍ കിട്ടാനായി മൂന്നുമാസത്തോളം എടുത്തു. പണം തിരിച്ചും മറിച്ചും മാക്‌സിമം പിശുക്കി ജീവിച്ചു. വെറും ഇരുപത്തിയൊന്നു വയസു മാത്രം പ്രായമുള്ള പെണ്‍കുട്ടിയാണെന്ന് ഓര്‍ക്കണം. ഒരു ലോണ്‍ പോലും എടുക്കാനുള്ള പ്രായം തികഞ്ഞിരുന്നില്ല. അങ്ങനെ കൊളേജ് വിദ്യാര്‍ഥികളെ സംഘടിപ്പിച്ച് ഫൊട്ടോഷൂട്ട് നടത്തി. പതിയെ ടെന്‍ ഓണ്‍ ടെണ്‍ പ്രസിദ്ധിയാര്‍ജിച്ചു തുടങ്ങി.

60 തുണിത്തരങ്ങള്‍ കൊണ്ടു തുടങ്ങിയ സ്ഥാനത്ത് ഇന്ന് ആറ് ലക്ഷമായി. ബോംബെയുട ഹൃദയമധ്യത്തില്‍ തന്നെ സ്ഥാപനം തുടങ്ങുകയും ഐസ്ഒ സര്‍ട്ടിഫിക്കറ്റ് കരസ്ഥമാക്കുകയും ചെയ്തു. ഇന്ന് മാസം 1.25 കോടിയും വര്‍ഷത്തില്‍ 1015 കോടിയുമാണ് ടെന്‍ ഓണ്‍ ടെന്നിന്റെ വിറ്റുവരവ്.

ചെറുപ്രായത്തില്‍ തന്നെ വിജയത്തിന്റെ ഔന്നത്യത്തില്‍ നില്‍ക്കുമ്പോഴും സൗമ്യ തന്റെ കഴിഞ്ഞകാലത്തെ മറക്കുന്നില്ല. സമൂഹത്തിനു നിങ്ങളുടെ തോല്‍വികള്‍ എണ്ണിപ്പറഞ്ഞ് കുറ്റപ്പെടുത്താന്‍ കഴിയും. പക്ഷേ അതിലൊന്നും തളരാതെ മുന്നോട്ടു പോവുകയാണു വേണ്ടത്. മറ്റുള്ളവര്‍ എന്തു കരുതും എന്നതിനല്ല നിങ്ങളുടെ സന്തോഷത്തിനും ഇഷ്ടത്തിനുമാണ് പ്രാധാന്യം നല്‍കേണ്ടത്. ലോകം നിങ്ങളുടെ വിജയത്തെ കാണാന്‍ ശ്രമിക്കുന്നതിനേക്കാള്‍ കുറവുകളിലാകും ശ്രദ്ധ ചെലുത്തുന്നത്. നിങ്ങള്‍ക്കൊരു സ്വപ്നമുണ്ടെങ്കില്‍ അതെന്തു തടസങ്ങളെയും മറികടന്ന് നേടിയെടുക്കുക തന്നെ ചെയ്യണം സൗമ്യ പറയുന്നു.

News,

ഈ സ്ത്രീയേ കോടതി വിശ്വസിക്കുമോ? പണത്തിനായി ശരീരം നല്കുന്നത് വേശ്യാവൃത്തി, ബലാൽസംഗം അല്ല

ഭാരതസ്ത്രീകള്‍ തന്‍ ഭാവശുദ്ധിക്കും ചാരിത്രത്തിനും അങ്ങേഅറ്റം വിലകല്‍പ്പിക്കുന്നവരാണ് നാം. ഇങ്ങനെയുള്ള നമ്മുടെ രാജ്യത്ത് ഏകദേശം 12-13 വ്യക്തി കളോടൊപ്പം കിടപ്പറ പങ്കിട്ടു എന്നു പറയുന്ന സ്ത്രീ കേരള സ്ത്രീകള്‍ക്ക് ഒരു അഭിമാനപര്‍വ്വമല്ല.
സ്വന്തം പാതിവൃത്യം ജീവന്‍ പരിത്യജിച്ചുപോലും സംരക്ഷിച്ചിട്ടുള്ളവരാണ് കേരള
സ്ത്രീകള്‍ . ലോകമെമ്പാടും കേരള സ്ത്രീയെ വ്യത്യസ്തയാക്കുന്നതും അവളുടെ
പരിശുദ്ധി എന്ന സുകൃത മാണ്. പീഡിപ്പിച്ചവര്‍ ആരായി കൊള്ളട്ടെ എന്തിന് അവരുടെ
കാലുകള്‍ തടവുവാന്‍ അവര്‍ ആ മുറികളില്‍ പോയി?. എന്തുകൊണ്ട് പീഡനം നടന്നയുടന്‍
അത് ബന്ധപ്പെട്ട അധികാരികളെ അറിയിച്ചില്ല. എന്തുകൊണ്ട് അത് അംഗീകരിച്ച് വേടന്മാരുടെ മുമ്പിലേയ്ക്ക് വീണ്ടും ചെന്നു?

ഇവയൊക്കെ ഏതൊരു മലയാളി പെണ്ണിന്റെയും ന്യായമായ സംശയങ്ങളാണ്. അനുവാദമില്ലാതെ സ്ത്രീത്വത്തിനു മേല്‍ നടത്തുന്ന ഏതു കൈയ്യേറ്റവും ചെറുക്കുവാന്‍ നമ്മുടെ നാട്ടില്‍ നിയമങ്ങളുണ്ട്. നിസ്സാരം തന്റെ
സ്ത്രീത്വത്തെ അപമാനിക്കുന്നതായി, സ്ത്രീയില്‍ ഒരു തോന്നല്‍ ഉളവായാല്‍ മതി
അവള്‍ക്ക് നിയമ പരിരക്ഷ നേടാം പരാതിപ്പെടാം ഇതാണ് ഇന്ത്യന്‍ നിയമ വ്യവസ്ഥ എന്നിരിക്കെ എന്തുകൊണ്ട്  ഈ പീഡനം മുഴുവന്‍ അവര്‍ സഹിച്ചു. വ്യവസ്ഥകളില്ലാതെ സ്വന്തം ജനങ്ങള്‍ക്കുവേണ്ടി ജീവിച്ച മുന്‍ മുഖ്യമന്ത്രി അടക്ക മുള്ളവരെ പ്രതിക്കൂട്ടില്‍ നിര്‍ത്തുമ്പോള്‍
നിയമ പ്രകാരം ആരോപണം ഉന്നയിക്കുന്ന വ്യക്തിയുടെ വിശ്വാസ്യത (credibility and integrity of the witness) കോടതിയില്‍ നിസംശയം തെളിയി ക്കപ്പെടേണ്ടതാണ്. വിശ്വാസ യോഗ്യമായതാണോ പരാതിക്കാരി ഉയര്‍ത്തുന്ന ആരോപണങ്ങള്‍ എന്നുള്ളത്
പരമ പ്രധാനമായി കോടതി കരുതുക തന്നെ ചെയ്യും.

സ്വാർഥലാഭങ്ങള്‍ക്കും വ്യക്തിഹത്യകള്‍ക്കുമായി സ്വന്തം മാനത്തിനു വിലപറയാന്‍ ഇനിയൊരു മലയാളി സ്ത്രീ കൂടി
മുതിരരുത് . തലകുനിക്കേണ്ടി വന്നത് ഞാന്‍ അടങ്ങുന്ന മലയാളി സ്ത്രീത്വത്തിനാണ്. സ്വന്തം ചാരിത്ര്യത്തെ ജീവനേക്കാള്‍ വിലപ്പെട്ടതായി കരുതുന്ന മലയാളി
സ്ത്രിത്വം. ഒറ്റപ്പെട്ട പീഡനങ്ങളോ ആക്രമണങ്ങളോ നമ്മുടെ നാട്ടില്‍ നടന്നാല്‍ അവ പ്രത്യേക സാഹചര്യങ്ങളിലാണെങ്കില്‍ ( പ്രമുഖ നടിയുടെ പീഡന കേസ് പോലുള്ളവ) ശിക്ഷിക്കപ്പെടേണ്ടത് തന്നെയാണ്. മേല്‍ സൂചിപ്പിച്ച കേസിലുള്‍പ്പെട്ട നിരാലംബമായ സാഹചര്യമല്ല പരാതി ക്കാരിക്കുണ്ടായത്. രക്ഷപ്പെടാന്‍ വേണ്ടത്ര സാഹചര്യങങള്‍ ഉണ്ടായിരുന്നു.

പണത്തിനോ മറ്റ് ആവശ്യങ്ങള്‍ക്കോ വേണ്ടി സ്വന്തം ശരീരം അടിയറവു വെയ്ക്കുക
യാണ് പരമ്പരാഗതമായി വേശ്യാ സ്ത്രീകളും ചെയ്തു വന്നിരുന്നത്.

ഇപ്രകാരം താല്പര്യങ്ങള്‍ മുന്‍നിര്‍ത്തി കമ്പനിയെ പ്രതിസന്ധിയില്‍ നിന്നും കരകയറ്റാനുള്ള
മാര്‍ഗ്മായാണ് പരാതിക്കാരി തന്റെ മുന്‍ ലൈംഗിക വേഴ്ചകളെ വിലയിരുത്തിയിരിക്കുന്നത്. അങ്ങനെയെങ്കില്‍ കടകെണിയിലായ ഭര്‍ത്താവിനെ രക്ഷിക്കാന്‍ ഇനി മുതൽ വേശ്യാലയം തുടങ്ങാം എന്നു വരും . പരാതിയുടെ ഗൗരവം ചോരുന്നത് വര്‍ഷങ്ങളായി പരാതി പെടാത്തതിനാലും സാക്ഷി
വഞ്ചനാ കുറ്റം ആരോപിക്കപ്പെട്ട മറ്റു ക്രിമിനല്‍ കേസുകളിലെ പ്രതിയായതിനാലും
ആണ്. കോടതിക്കു മുമ്പില്‍ ക്രിമിനല്‍ നിയമ സംഹിതയില്‍ (consensual sexual intercourse  ) തന്നെയാണ്. മാത്രമല്ല കമ്പനി പ്രതിസന്ധിയിലായിരുന്ന തുകൊണ്ട് താന്‍ സഹിക്കുകയായിരുന്നു എന്ന വിശദീകരണം സ്ത്രീത്വത്തെ അപമാനി ക്കുന്നതു തന്നെയാണ്. കാരണം പ്രതിസന്ധിയില്‍ പെടുന്നവര്‍ക്ക് രക്ഷപ്പെടുവാനുള്ള വഴിയാണോ ഇത്.

സഹിക്കുക എന്നു പറഞ്ഞാല്‍ സ്വയം അനുഭവിക്കുക പരാതികളില്ലാതെ എന്നാണര്‍ത്ഥം എന്നു വെച്ചാല്‍ സാഹചര്യ പ്രകാരം നിന്നുകൊടുത്തു , വിധേയയായി എന്നര്‍ത്ഥം. consensual  sexual  intercourse എന്ന നിയമ വ്യാഖ്യാനത്തിനുള്ളിലെ ഈ പീഡനങ്ങളെ വിലയിരുത്തുവാന്‍ കഴിയും .
അാത്രമല്ല മൊഴി നല്‍കിയ പെണ്‍കുട്ടിയുടെ മൊഴികളും consistent അല്ലായെന്നത് പരിശോധിച്ചാല്‍ കാണാവുന്നതാണ്. ഉമ്മന്‍ചാണ്ടി പിതൃതുല്യനാണ്, 10
കോടി സി.പി. എം. വാഗ്ദാനം ചെയ്തു തുടങ്ങിയ പ്രസ്താവനകളും ഗൗരവമായി കോടതിയില്‍ കൈകാര്യം ചെയ്യേപ്പെടേണ്ട വിഷയങ്ങളാണ്.

Health,

ഫിറ്റ്നസ് ഡാൻസ് ഇതിനു മുൻപ് കണ്ടിട്ടുണ്ടോ ? കണ്ടു നോക്ക് ഒരു തകർപ്പൻ പ്രകടനം

ഫിറ്റ്നസ് എന്നത് നമ്മുടെ ദൈനംദിന ജീവിതത്തിന്റെ ഭാഗമായി മാറുന്ന ഒന്നാണ്. കാരണം എന്തെന്നാൽ തിരക്കുള്ള പുത്തൻ തലമുറയ്ക്ക് ഉണർവ് നൽകാൻ ഇതിലും നല്ലൊരു രീതി വേറെ ഇല്ല.

ഡാൻസ് വഴി ഫിറ്റ്നസ് നേടാം.. ഈ വീഡിയോ ഒന്ന് കണ്ടു നോക്കൂ…

Politics,

നരേന്ദ്രമോദി ഇന്ന് ഗുജറാത്തില്‍; ‘ഗുജറാത്ത് ഗൗരവ് യാത്ര’യെ അഭിസംബോധന ചെയ്യും

അഹമ്മദാബാദ്: നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന ഗുജറാത്തില്‍ ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി സന്ദര്‍ശനം നടത്തും. ‘ഗുജറാത്ത് ഗൗരവ് യാത്ര’യുടെ സമാപന സമ്മേളനമായി ‘ഗുജറാത്ത് ഗൗരവ് മഹാസമ്മേളന’വും പാര്‍ട്ടി സംസ്ഥാന ഘടകം സംഘടിപ്പിക്കുന്നുണ്ട്.

ഗാന്ധിനഗറിനു സമീപത്തെ ഗ്രാമമായ ഭാട്ടില്‍ ഗുജറാത്ത് ഗൗരവ് യാത്രയെ അദ്ദേഹം അഭിസംബോധന ചെയ്യും. അതേസമയം സന്ദര്‍ശനത്തിന് മുന്നോടിയായി ഗുജറാത്തിലെ ജനങ്ങളുടെ വര്‍ഷങ്ങളായുള്ള പിന്തുണക്ക് മോദി ജനങ്ങളോട് ട്വിറ്ററില്‍ നന്ദി പറഞ്ഞു. ദശകങ്ങളായി ബി.ജെ.പിയെ പിന്തുണക്കുന്ന ജനങ്ങള്‍ക്ക് എന്റെ പ്രണാമം. ഓരോ ഗുജറാത്തികളുടെയും സ്വപ്നങ്ങള്‍ പൂര്‍ത്തികരിക്കുന്നതിനുവേണ്ടി എന്നും ഞങ്ങള്‍ പ്രവര്‍ത്തിക്കുമെന്നും മോദി ട്വീറ്റ് ചെയ്തു.

നല്ല ഭരണ നിര്‍വഹണത്തിലും വികസന രാഷ്ട്രീയത്തിലും ജനങ്ങള്‍ക്കുള്ള വിശ്വാസവും ജനശക്തിയുടെ ആവേശവും തെളിയിക്കുന്നതായിരുന്നു ഗൗരവ് യാത്രയെന്നും മോദി പറഞ്ഞു. 15 ദിവസത്തെ യാത്രയില്‍ വിവിധ മുതിര്‍ന്ന നേതാക്കന്‍മാര്‍ പങ്കെടുത്തു. 4,471 കിലോമീറ്റര്‍ ദൂരം പിന്നിട്ട മാര്‍ച്ച് 182 നിയമ സഭാ മണ്ഡലങ്ങളില്‍ 149 മണ്ഡലങ്ങളും പൂര്‍ത്തിയാക്കിയതായി സംസ്ഥാന ബി.ജെ.പി നേതാവ് ജിതു വാഗണി അറിയിച്ചു.

ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാനി, ദേശീയാധ്യക്ഷന്‍ അമിത്ഷാ എന്നിവരും ഗുജറാത്ത് ഗൗരവ് മഹാസമ്മേളനത്തില്‍ പങ്കെടുക്കും. തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് വരുന്ന ആഴ്ചകളിലും മോദി ഗുജറാത്ത് സന്ദര്‍ശിക്കുമെന്നാണ് കരുതുന്നത്.

News,

രാജീവ് വധം;അഭിഭാഷകൻ ഉദയഭാനു ഏഴാം പ്രതി, റിപ്പോർട്ട് ഹൈക്കോടതിയിൽ

കൊച്ചി: ചാലക്കുടി റിയല്‍ എസ്‌റ്റേറ്റ് ബ്രോക്കര്‍ രാജീവ് വധക്കേസില്‍ അഡ്വ.സി.പി.ഉദയഭാനു ഏഴാം പ്രതിയാകുമെന്ന് പൊലീസ്. മുന്‍കൂര്‍ നോട്ടീസ് നല്‍കി ഉദയഭാനുവിനെ ചോദ്യം ചെയ്യാമെന്ന് പൊലീസിനോട് ഹൈക്കോടതി നിര്‍ദേശിച്ചു.

പ്രതികളും ഉദയഭാനുവും തമ്മിലുള്ള ഫോണ്‍ സംഭാഷണത്തിന്റെ വിവരങ്ങള്‍ പൊലീസ് കോടതിയില്‍ സമര്‍പ്പിച്ചു. അന്വേഷണറിപ്പോര്‍ട്ട് മുദ്രവെച്ച കവറിലാണ് ഹാജരാക്കിയത്. ഉദയഭാനുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ അടുത്താഴ്ച വീണ്ടും പരിഗണിക്കും. നേരത്തെ കേസില്‍ ഉദയഭാനുവിന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞിരുന്നു. വ്യക്തമായ തെളിവുണ്ടെങ്കിലേ അറസ്റ്റ് ചെയ്യാവൂ എന്ന് കോടതി നിര്‍ദേശിച്ചിരുന്നു. അഡ്വ.ബി.രാമന്‍പിള്ള മുഖേനയാണ് ഉദയഭാനു മുന്‍കൂര്‍ ജാമ്യഹര്‍ജി നല്‍കിയിരുന്നത്.

രാജീവും ഉദയഭാനുവിനുള്ള ബന്ധം വ്യക്തമാക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ മുന്‍പ് പുറത്ത് വന്നിരുന്നു. ഉദയഭാനു പല തവണ രാജീവിന്റെ വീട്ടില്‍ എത്തിയിരുന്നതിന്റെ സിസിടിവി ദൃശ്യങ്ങളാണ് പുറത്തുവന്നത്.

ഉദയഭാനു രാജീവിന്റെ വീട്ടിലെത്തുന്നതും രാജീവുമായി സംസാരിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. രാജീവിന്റെ വീട്ടിലെ ക്യാമറയില്‍ നിന്നാണ് പൊലീസ് ദൃശ്യങ്ങള്‍ ശേഖരിച്ച് കോടതിയില്‍ സമര്‍പ്പിച്ചത്. അഭിഭാഷകന്റെ കൂടി ആവശ്യപ്രകാരമാണ് രാജീവിനെ തട്ടിക്കൊണ്ടുപോയതെന്ന് പ്രതികളില്‍ ചിലര്‍ മൊഴിയും നല്‍കിയിരുന്നു.

മൂന്ന് പ്രതികളാണ് അഭിഭാഷകനെതിരെ മൊഴി നല്‍കിയിരിക്കുന്നത്. രാജീവിനെ പിടികൂടി ചില രേഖകളില്‍ ഒപ്പിടീപ്പിക്കാന്‍ സിപി ഉദയഭാനുവാണ് നിര്‍ദേശം നല്‍കിയതെന്നാണ് മുഖ്യപ്രതി ജോണിയും രഞ്ജിത്തും പൊലീസിന് നല്‍കിയ മൊഴി. പ്രതികളുടെ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ ഇത് ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ചാലക്കുടി ഡിവൈഎസ്പിയെ അഭിഭാഷകന്‍ വിളിച്ചത് നിര്‍ണായക തെളിവാണെന്നാണ് പൊലീസ് പറയുന്നത്. രാജീവിനെ കൊലപ്പെടുത്തിയ ഉടന്‍തന്നെ ജോണി അഭിഭാഷകനെ വിളിച്ചിട്ടുണ്ടെന്നും ഇതിന്റെ അടിസ്ഥാനത്തിലാണ് ഉദയഭാനു ചാലക്കുടി ഡിവൈഎസ്പിയെ വിളിച്ചതെന്നുമാണ് അന്വേഷണസംഘത്തിന്റെ നിഗമനം. ഡിവൈഎസ്പി ഈ കേസില്‍ പ്രധാന സാക്ഷിയാണ്. ഉദയഭാനുവിന്റെ വിളി പൊലീസ് റെക്കോര്‍ഡ് ചെയ്തിട്ടുണ്ട്.

മരണപ്പെടുന്നതിന് മുമ്പ് ജോണിയില്‍നിന്നും അഭിഭാഷകനില്‍നിന്നും ഭീഷണിയുണ്ടെന്നു കാണിച്ച് രാജീവ് നല്‍കിയ ഹര്‍ജിയില്‍ ലോക്കല്‍ പോലീസ് സംരക്ഷണം നല്‍കണമെന്ന് കോടതി ഉത്തരവിട്ടിരുന്നു. സംസ്ഥാനത്തെ നിയമ കേന്ദ്രങ്ങളേയും പൊതു സമൂഹത്തേയും ഒരുപോലെ ഞെട്ടിക്കുന്നതാണ് ഹൈക്കോടതിയിലെ സീനിയര്‍ അഭിഭാഷകനായ ഉദയഭാനുവിനെതിരായ കേസ്.

Politics,

കോണ്‍ഗ്രസ്സുമായി യാതൊരു സഖ്യത്തിനുമില്ല, സി.പി.എം കേന്ദ്ര കമ്മിറ്റിയില്‍ തീരുമാനമായി

ന്യൂഡല്‍ഹി: കോണ്‍ഗ്രസുമായി ബന്ധം വേണ്ടെന്ന് സിപിഐഎം കേന്ദ്രകമ്മിറ്റി. സീതാറാം യെച്ചൂരിയുടെയും ബംഗാള്‍ ഘടകത്തിന്റെയും ആവശ്യം തള്ളി. വോട്ടെടുപ്പില്ലാതെയാണ് കേന്ദ്രകമ്മിറ്റിയില്‍ തീരുമാനം എടുത്തത്. അടുത്ത സിസിയില്‍ ആവശ്യം വീണ്ടും ഉന്നയിക്കുമെന്ന് ബംഗാള്‍ ഘടകം അറിയിച്ചു.

വി എസ് അച്യുതാനന്ദന്‍, തോമസ് ഐസക് എന്നിവര്‍ സീതാറാം യച്ചൂരിയുടെ നിലപാടിനെ പിന്തുണച്ചിരുന്നു. രാഷ്ട്രീയനയത്തില്‍ സിപിഐഎം കേന്ദ്രകമ്മിറ്റിയില്‍ വോട്ടെടുപ്പ് നടക്കുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ വോട്ടെടുപ്പില്ലാതെ തീരുമാനം എടുക്കുകയായിരുന്നു. ഭൂരിപക്ഷ നേതാക്കളുടെ വികാരവും കോണ്‍ഗ്രസ് സഖ്യത്തിന് എതിരായിരുന്നു.

കോണ്‍ഗ്രസിനെ മറ്റ് മതേതര പാര്‍ട്ടികളെ പോലെ കാണാനാവില്ലെന്ന വാദമായിരുന്നു ഇവര്‍ ഉന്നയിച്ചത്. എന്നാല്‍ സഹകരണം പൂര്‍ണമായും തള്ളരുതെന്നായിരുന്നു ബംഗാള്‍ നേതാക്കളുടെ ആവശ്യം.  ബംഗാളിലെ തൃണമൂല്‍ ഭരണത്തിനെതിരായ നീക്കം മുന്‍നിര്‍ത്തിയായിരുന്നു ഇത്.