Exclusive News,

ഇനി ദിലീപിന്റെ ഊഴം, ലോക്നാഥ് ബഹ്‌റക്കും സന്ധ്യയ്ക്കും എതിരെ ദിലീപിന്റെ കുറ്റപത്രം

പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയ്ക്കും എ.ഡി.ജി.പി ബി. സന്ധ്യക്കുമെതിരേ, നടന്‍ ദിലീപ്, സര്‍ക്കാരിനു നല്‍കിയ കത്തിന്റെ പൂര്‍ണരൂപം പുറത്ത്. കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ തുടരന്വേഷണം സി.ബി.ഐ.യെയോ സത്യസന്ധരായ ഉദ്യോഗസ്ഥരടങ്ങിയ മറ്റൊരു സംഘത്തേയോ ഏല്‍പ്പിക്കണമെന്നാണ് ആഭ്യന്തരവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി സുബ്രതാ ബിശ്വാസിനു നല്‍കിയ കത്തിലെ പ്രധാന ആവശ്യം. ബെഹ്‌റയ്ക്കും നടി ആക്രമിക്കപ്പെട്ട കേസില്‍ അന്വേഷണത്തിന്റെ മേല്‍നോട്ടച്ചുമതലയുള്ള സന്ധ്യയ്ക്കുമെതിരായ ‘കുറ്റപത്ര’മാണ് നടന്റെ കത്ത്. കത്തിലെ പ്രധാന ആരോപണങ്ങള്‍:  ബെഹ്‌റയ്‌ക്കെതിരേ കേസില്‍ കുരുക്കാന്‍ ശ്രമമുണ്ടെന്നറിഞ്ഞ നാള്‍ മുതല്‍ ഫോണിലൂടെയും നേരിട്ടും ഇ മെയില്‍ വഴിയും ബെഹ്‌റയ്ക്ക് പരാതികള്‍ നല്‍കിയിരുന്നു എല്ലാം അവഗണിച്ചു. ബെഹ്‌റ നീതിപൂര്‍വം പ്രവര്‍ത്തിച്ചിരുന്നുവെങ്കില്‍ ഞാന്‍ സംശയത്തിന്റെ നിഴലിലാകുമായിരുന്നില്ല. ബെഹ്‌റയുടെ ബോധപൂര്‍വമായ അലസതമൂലമാണ് ഞാന്‍ പ്രതിയായത്. അന്വേഷണം ശരിയായ രീതിയിലല്ല മുന്നോട്ടുപോകുന്നതെന്ന് പോലീസ് മേധാവിയായിരുന്ന ടി.പി. സെന്‍കുമാര്‍ അഭിപ്രായപ്പെട്ടിരുന്നു. സെന്‍കുമാറിന്റെ നിലപാടുകള്‍ തെറ്റാണെന്ന് വരുത്തിത്തീര്‍ക്കാനാണ് എന്നെ പ്രതിയാക്കിയത്. നാദിര്‍ഷായെ പള്‍സര്‍ സുനി ഭീഷിപ്പെടുത്തി വിളിച്ച ദിവസംതന്നെ ബെഹ്‌റയെ വിവരം ധരിപ്പിച്ചു. പരിപാടി

Celebrity Special,

അനശ്വര നടൻ ജയൻ മോഹൻലാലിന് കൊടുത്ത ഉപദേശം, ജയന്റെ ഓർമകൾക്ക് 37 വയസ്സ്

ഇന്ത്യൻ സിനിമയുടെ ഏറ്റവും മികച്ച ആക്ഷൻ ഹീറോ എന്നും എപ്പോഴും ജയനുള്ള സ്ഥാനം ചെറുതല്ല. ഡ്യൂപ്പില്ലാതെ ഏത് സംഘട്ടന രംഗങ്ങളും ചെയ്യാൻ ജയൻ കാണിക്കുന്ന അദ്ദേഹത്തിന്റെ ഉത്സാഹം തന്നെയാണ് അദ്ദേഹത്തെ അന്നും ഇന്നും ഉള്ള മറ്റു നടന്മാരിൽ നിന്നും വ്യത്യസ്തനാക്കുന്നത്. ഇന്ത്യൻ സിനിമയുടെ മലയാള സിനിമയുടെ ഈ അനശ്വര നടൻ നമ്മെ വിട്ട് പിരിഞ്ഞിട്ട് ഇന്ന് 37 വർഷങ്ങൾ. ആക്ഷൻ ഹീറോ പട്ടം മോഹൻലാലിന് മുൻപേ മലയാളം ചാർത്തിക്കൊടുത്തത് ജയനായിരുന്നു. മലയാളത്തിന്റെ രണ്ട് സുവർണ കാലഘട്ടങ്ങളെയാണ് ഇവർ അടയാളപ്പെടുത്തുന്നത്. എന്നാൽ, ഒരൊറ്റ ചിത്രത്തിൽ മാത്രമേ മോഹൻലാലിന് ജയനോടൊപ്പം അഭിനയിക്കാൻ കഴിഞ്ഞുള്ളൂ. രണ്ട് സ്റ്റണ്ട് സീനുകളിൽ മാത്രം. സഞ്ചാരിയിലെ ആ അനുഭവം ഓർത്തെടുക്കുകയാണ് മോഹൻലാൽ ജീവൻ മറഞ്ഞാലും ഓർമയിൽനിന്നു മായാതെ നിൽക്കുന്ന ഏറെ വ്യക്തിത്വങ്ങൾ നമുക്കിടയിലുണ്ട്. മരണാനന്തരവും നമ്മെ പിൻതുടരുന്നവർ. അവർ ആടിത്തിമിർത്ത സർഗനാടകത്തിന്റെ തിരശ്ശീലയായിരിക്കില്ല മരണം. കാലത്തെ അതിജീവിച്ച്, തലമുറകളിലേക്ക് പടരുന്ന സാമീപ്യം. അത്തരമൊരു നടന സ്പർശമാണ് ജയൻ എന്ന മൃത്യുവില്ലാത്ത

Technology,

യുസി ബ്രൗസര്‍ പ്ലേസ്റ്റോറില്‍ നിന്നും നീക്കം ചെയ്തു

സ്മാര്‍ട്ട് ഫോണ്‍ ഉപയോക്താക്കളുടെ ഏറ്റവും പ്രിയപ്പെട്ട ആപ്ലിക്കേഷനുകളില്‍ ഒന്നായ യുസി ബ്രൗസര്‍ ഗൂഗിള്‍ പ്ലേസ്റ്റോറില്‍ നിന്നും നീക്കം ചെയ്തു. എന്തുകൊണ്ടാണ് ബ്രൗസര്‍ നീക്കം ചെയ്തതെന്ന് ഇതുവരെ വ്യക്തമല്ല. ഗൂഗിളും യൂസി ബ്രൗസറും ഇത് സംബന്ധിച്ച അറിയിപ്പുകളൊന്നും പുറത്ത് വിട്ടിട്ടില്ല. യുസി ബ്രൗസര്‍ ഉപയോക്താക്കളുടെ വിവരങ്ങള്‍ അനധികൃതമായി ചൈനയിലെ സെര്‍വറുകളിലേക്ക് കടത്തുന്നുണ്ടെന്ന് ഇന്ത്യന്‍ സര്‍ക്കാര്‍ അടുത്തിടെ നിരീക്ഷിച്ചിരുന്നു. ചൈനീസ് ഇന്റര്‍നെറ്റ് ഭീമനായ ആലിബാബയാണ് യുസി ബ്രൗസറിന്റെ ഉടമ. ബ്രൗസര്‍ പ്ലേസ്‌റ്റോറില്‍ നിന്നും നീക്കം ചെയ്‌തെങ്കിലും യുസി ബ്രൗസര്‍ മിനി ആപ്ലിക്കേഷന്‍ ഇപ്പോഴും പ്ലേസ്റ്റോറില്‍ ലഭ്യമാണ്. പത്തുകോടി പേര്‍ ഉപയോഗിക്കുന്ന ബ്രൗസറാണ് യുസി. ഇന്ത്യയില്‍ യുസി ബ്രൗസറുമായാണ് ഗൂഗിള്‍ ക്രോമിന്റെ മത്സരം. ഇന്ത്യയില്‍ സ്മാര്‍ട്ട് ഫോണ്‍ ഉപയോക്താക്കള്‍ ഏറ്റവും കൂടുതല്‍ ഡൗണ്‍ലോഡ് ചെയ്യുന്ന ആന്‍ഡ്രോയിഡ് ആപ്ലിക്കേഷനാണ് യുസി ബ്രൗസര്‍. ഒരാഴ്ചമുമ്പ് 50 കോടി ഡൗണ്‍ലോഡുകളാണ് യുസി ബ്രൗസറിനുണ്ടായിരുന്നത്.

News,

തീന്‍മേശകളില്‍ നിന്ന് ഹോര്‍മോണ്‍ കോഴികളെ പറപ്പിക്കാന്‍ കുടുംബശ്രീയുടെ ചിക്കന്‍ എത്തുന്നു.

കോഴിക്കച്ചവടത്തിലും ഒരുകൈ നോക്കാന്‍ ഒരുങ്ങുകയാണ് കുടുംബശ്രീ മിഷന്‍.

തൂക്കം കൂട്ടാനുള്ള ഹോര്‍മോണുകളും മരുന്നുകളും ഉപയോഗിക്കാതെയാണ് കുടുംബശ്രീ ചിക്കന്‍ വിപണിയിലെത്തുക.

ജില്ലയില്‍ ആദ്യഘട്ടത്തില്‍ 50 കേന്ദ്രങ്ങളിലാണ് പദ്ധതി നടപ്പാക്കുന്നതെന്ന് കുടുംബശ്രീ മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ടാനി തോമസ് പറഞ്ഞു.

45 വ്യക്തിഗത യൂണിറ്റുകളെയും അഞ്ച് ഗ്രൂപ്പ് യൂണിറ്റുകളെയും കോഴികളെ വളര്‍ത്താന്‍ തിരഞ്ഞെടുത്തിട്ടുണ്ടെന്നും അവര്‍ വ്യക്തമാക്കി.

കോഴിക്കുഞ്ഞുങ്ങളെ വളര്‍ത്തുന്നത് മുതല്‍ വിപണിയിലെത്തിച്ചു വില്‍പ്പന വരെയുള്ള എല്ലാ ചുമതലകളും സ്ത്രീകള്‍ക്കാണ്.

കുടുംബശ്രീ, മൃഗസംരക്ഷണ വകുപ്പ്, എന്‍.ആര്‍.ഇ.ജി.എസ്. (തൊഴിലുറപ്പ്) എന്നിവ സംയുക്തമായാണ് പദ്ധതി നടപ്പാക്കുക.

ഒരു യൂണിറ്റിന് 250 മുതല്‍ 1000 വരെ കോഴിക്കുഞ്ഞുങ്ങളെ നല്‍കും.

കേരള സ്റ്റേറ്റ് പൗള്‍ട്രീ കോര്‍പ്പറേഷന്‍ 30 രൂപ നിരക്കില്‍ ഒരു ദിവസം പ്രായമായ കോഴിക്കുഞ്ഞുങ്ങളെയാണ് നല്‍കുന്നത്. 42 ദിവസമാണ് ഇറച്ചിക്കോഴി പൂര്‍ണവളര്‍ച്ചയെത്താന്‍ ആവശ്യം.

ഇവയെ സാധാരണ രീതിയില്‍ വളര്‍ത്തിയെടുത്താണ് വിപണയിലെത്തിക്കുന്നത്.

ശരീരത്തിന് ദോഷകരമായതൊന്നും ഉപയോഗിക്കില്ലെന്ന് ഉറപ്പു നല്‍കിയാണ് കുടുംബശ്രീ ചിക്കന്‍ വിപണിയില്‍ ഇറങ്ങുക.

ഇറച്ചിക്കോഴികളെ വില്‍ക്കുന്നതിന് പ്രത്യേക സ്റ്റാളുകള്‍ തുടങ്ങും. കുടുംബശ്രീ അംഗങ്ങളായ സ്ത്രീകളാണ് ഇതിന് നേതൃത്വം നല്‍കുന്നത്.

കോഴിയെ വൃത്തിയാക്കിയ ശേഷം യന്ത്രസഹായത്തോടെ സുരക്ഷിതമായാണ് കഷണങ്ങളാക്കി മാറ്റുക. അണുവിമുക്തമാക്കിയാണ് സ്റ്റാളുകള്‍ പ്രവര്‍ത്തിക്കുക.

രണ്ടു കിലോ തൂക്കം വരുമ്പോള്‍ ഒരു കിലോ കോഴിക്ക് 87 രൂപ വിലയിലാണ് വിപണിയില്‍ എത്തിക്കുന്നത്.

കൂട്, കോഴിക്കുഞ്ഞ് തീറ്റ, ഉപകരണങ്ങള്‍ എന്നിവ വാങ്ങാന്‍ സി.ഡി.എസ്. വഴി നാല് ശതമാനം പലിശക്ക് ഒരു ലക്ഷം രൂപ അംഗങ്ങള്‍ക്ക് നല്‍കും. ഒരു വര്‍ഷംകൊണ്ട് തിരിച്ചടച്ചാല്‍ മതി.

News,

കണ്ടിട്ടുപോലുമില്ലാത്തവര്‍ക്ക് വഴങ്ങികൊടുക്കണം, ഇല്ലെങ്കില്‍ ക്രൂരമായി ബലാല്‍സംഗം ചെയ്യും, അവര്‍ക്കു വേണ്ടത് പെണ്ണും പണവും മാത്രമാണ്: ഐഎസില്‍ ചേര്‍ന്ന പതിനേഴുകാരിയുടെ വെളിപ്പെടുത്തല്‍

ഡമാസ്‌കസ്: ഇസ്ലാമിക രീതിയില്‍ ജീവിക്കുകയാണെങ്കില്‍ ഐഎസിനു കീഴില്‍ ജീവിക്കണമെന്ന പ്രലോഭനത്തില്‍ വീണ താനും കുടുംബവും അനുഭവിച്ച നരക യാതനകള്‍ വെളിപ്പെടുത്ത പതിനേഴുകാരി രംഗത്ത്. നൂര്‍ എന്നു വിളിപ്പേരുള്ള ഇന്തൊനീഷ്യന്‍ പെണ്‍കുട്ടിയാണ് സിറിയയിലെ ആ ദിനരാത്രങ്ങളെ ഒരു ദുസ്വപ്നം പോലെ ഓര്‍ത്തെടുക്കുന്നത്. അത്യാഢംബരങ്ങളൊന്നുമല്ലാതെ അല്‍പംകൂടി ഭേദപ്പെട്ട ജീവിതമെന്ന ഒരു സാധാരണ കൊച്ചു സ്വപ്‌നമാണ് ആ പെണ്‍കുട്ടിയെയും കുടുബത്തേയും ഐഎസിലെത്തിച്ചത്.

ഇസ്ലാമിക രീതിയില്‍ ജീവിക്കുകയാണെങ്കില്‍ ഐഎസിനു കീഴില്‍ ജീവിക്കണമെന്ന പ്രലോഭനത്തിലാണ് ഇന്തൊനീഷ്യന്‍ പെണ്‍കുട്ടി കുടുംബാംഗങ്ങളുമൊത്ത് സിറിയയിലെത്തിയത്. സമൂഹമാധ്യമങ്ങളിലും മറ്റും തേനും പാലുമൊഴുകുന്ന ദേശമായാണ് ഐഎസ് അധീന പ്രദേശങ്ങളെ ഭീകരസംഘടന ചിത്രീകരിച്ചിരുന്നത്. ഈ സ്വാധീനമാണ് നുര്‍ശര്‍ഡ്രിന ഖൈറാധാനിയയെ (നൂര്‍) പ്രലോഭിപ്പിച്ചത്. മാതാപിതാക്കളെയും സഹോദരങ്ങളെയും ബന്ധുക്കളെയും നിര്‍ബന്ധിപ്പിച്ച് എല്ലാവരും സിറിയയിലെത്തി. ഓരോരുത്തരും പ്രലോഭിതരായത് ഓരോ കാരണങ്ങള്‍ക്കൊണ്ടുകൂടിയായിരുന്നു. പെണ്‍കുട്ടികള്‍ക്ക് സൗജന്യ വിദ്യാഭ്യാസവും ആരോഗ്യ സംരക്ഷണവും തുടങ്ങി യഥാര്‍ഥ ഇസ്ലാമിക രീതിയില്‍ ജീവിക്കാനുള്ള അവസരം കൂടിയാണു സമൂഹമാധ്യമങ്ങളില്‍നിന്ന് ഐഎസ് ഭരണത്തെക്കുറിച്ച് അവര്‍ക്കു ലഭിച്ചത്.

എന്നാല്‍ സന്തുഷ്ട ജീവിതമെന്ന സ്വപ്നങ്ങളെല്ലാം തകര്‍ന്നു തരിപ്പണമാകാന്‍ അധികസമയം വേണ്ടിവന്നില്ല. യുവതികളെയെല്ലാം ഐഎസ് ഭീകരര്‍ക്കു വിവാഹം ചെയ്തുകൊടുത്തു. അന്യായവും ക്രൂരതയും അവസാനിച്ചില്ല. ആരോഗ്യവും ബലിഷ്ഠാകാരവുമുള്ള പുരുഷന്‍മാരെ യുദ്ധമുഖത്തേക്ക് അയച്ചു, രാജ്യാന്തര വാര്‍ത്താ ഏജന്‍സിയായ അസോഷ്യേറ്റഡ് പ്രസിനോട് നൂര്‍ വെളിപ്പെടുത്തി. ഇന്ന് 19 വയസ്സാണ് നൂറിന്. 17 വയസ്സുള്ളപ്പോഴാണ് ഇന്തൊനീഷ്യയില്‍നിന്ന് നൂര്‍ കുടുംബത്തോടൊപ്പം സിറിയയില്‍ എത്തിയത്. ഐഎസില്‍ എത്തിയതിനു പിന്നാലെതന്നെ നൂറിനു മുത്തശ്ശിയെ നഷ്ടപ്പെട്ടു. വ്യോമാക്രമണത്തില്‍ ഒരു ബന്ധുവിനെയും.

നല്ല കാര്യങ്ങള്‍ മാത്രമേ ഐഎസ് ഇന്റര്‍നെറ്റില്‍ പങ്കുവച്ചിരുന്നുള്ളൂവെന്നു നൂര്‍ വെളിപ്പെടുത്തി. 2014ല്‍ സിറിയയിലും ഇറാഖിലും വെട്ടിപ്പിടിച്ച പ്രദേശത്തു ഖിലാഫത്ത് സ്ഥാപിച്ചതോടെയാണു നൂര്‍ ഐഎസിനെ ശ്രദ്ധിച്ചുതുടങ്ങുന്നത്. ഇരുപത്തൊന്നുകാരിയായ സഹോദരിക്കു സൗജന്യമായി കംപ്യൂട്ടര്‍ വിദ്യാഭ്യാസം നേടാനാകും, വിവാഹമോചിതയായ ബന്ധു, ഡിഫാന്‍സ റാച്ച്മാനിക്കും (32) മൂന്നു കുട്ടികള്‍ക്കും സൗജന്യമായി ആരോഗ്യ പരിരക്ഷ ലഭിക്കും, ജക്കാര്‍ത്തയില്‍ കച്ചവടത്തില്‍ പണം നഷ്ടപ്പെട്ട ബന്ധുവിന്റെ കടമെല്ലാം വീട്ടും, സിറിയയിലെ റാഖ്ഖയില്‍ പുതിയ കട തുടങ്ങാനാകും തുടങ്ങി നിരവധി വാഗ്ദാനങ്ങളാണ് ഐഎസ് ബ്ലോഗിലൂടെ നല്‍കിയത്. ഇസ്‌ലാമിനെക്കുറിച്ച് കൂടുതല്‍ പഠിക്കണമെന്നും ഡോക്ടറാകണമെന്നുമുള്ള തന്റെ ആഗ്രഹ പൂര്‍ത്തീകരണത്തിനു പറ്റിയ സ്ഥലമാണ് ഇസ്‌ലാമിക് സ്‌റ്റേറ്റെന്ന് നൂര്‍ വിശ്വസിച്ചു. അവിേടക്കു കടക്കാന്‍ കുടുംബാംഗങ്ങളെയും നിര്‍ബന്ധിച്ചു.

രണ്ടു വര്‍ഷങ്ങള്‍ക്കു മുന്‍പ് നൂറും കുടുംബവും വീടും സ്ഥലവും കാറും സ്വര്‍ണവും കയ്യിലുള്ള എല്ലാം വിറ്റു പെറുക്കി 38,000 യുഎസ് ഡോളറുമായി തുര്‍ക്കിയിലേക്കു പോയി. അവിടെനിന്നു സിറിയയിലേക്കു കടക്കാനായിരുന്നു തീരുമാനം. എന്നാല്‍ തുര്‍ക്കിയിലെത്തിയതു മുതല്‍ പ്രശ്‌നങ്ങള്‍ തുടങ്ങി. ഏഴോളം ബന്ധുക്കള്‍ സ്വന്തം നിലയില്‍ സിറിയയിലേക്കു കടക്കാനായി അതിര്‍ത്തിയിലേക്കുപോയി. ഇവരെ അനധികൃതമായി അതിര്‍ത്തി കടക്കാന്‍ ശ്രമിച്ചെന്ന പേരില്‍ തുര്‍ക്കി ഇന്തൊനീഷ്യയിലേക്കു തിരിച്ചയച്ചു. ഇവരിപ്പോള്‍ സ്വന്തംരാജ്യത്ത് നിരീക്ഷണത്തില്‍ കഴിയുകയാണ്. പിന്നീട് 2015 ഓഗസ്റ്റില്‍ എങ്ങനെയൊക്കെയോ ബാക്കിയുള്ളവര്‍ സിറിയയിലെത്തി.

അവിടെ എത്തിയപാടെ, പുരുഷന്‍മാരോട് ഇസ്‌ലാമിക ക്ലാസുകളില്‍ പങ്കെടുക്കാന്‍ ഉത്തരവിട്ടു. സൈനിക പരിശീലനത്തിനു വിസ്സമ്മതിച്ചതിനെത്തുടര്‍ന്നു മാസങ്ങളോളം ജയിലില്‍ കിടക്കേണ്ടിവന്നു. വിട്ടയച്ചപ്പോള്‍ വീണ്ടും പിടികൂടാതിരിക്കാന്‍ അവര്‍ക്ക് ഒളിവില്‍ കഴിയേണ്ടി വന്നു. സ്തീകളെയും പെണ്‍കുട്ടികളെയും വനിതകള്‍ക്കുമാത്രമായുള്ള ഡോര്‍മിറ്ററിയിലേക്കു മാറ്റി. ഐഎസ് നിയന്ത്രണത്തിലുള്ള ഡോര്‍മിറ്ററിയിലെ ജീവിതം നൂറിനെ ഞെട്ടിച്ചു. സ്ത്രീകള്‍ തമ്മില്‍ വഴക്കുകൂടലും കളവും ഗോസിപ്പുകളും കത്തികൊണ്ടുള്ള ആക്രമണങ്ങളും. ഐഎസ് ഭടന്‍മാര്‍ക്കുവേണ്ടിയുള്ള വധുക്കളുടെ പട്ടികയില്‍ നൂറും സഹോദരിയും ബന്ധുക്കളും ഉള്‍പ്പെട്ടു. കാണുകപോലും ചെയ്യാതെ വിവാഹിതരാവുകയാണ് പെണ്‍കുട്ടികള്‍. ദൈവത്തെപ്പോലെയാണ് അവര്‍ പെരുമാറിയത്. സ്വന്തമായി നിയമങ്ങളുണ്ടാക്കും… ഇസ്ലാമില്‍നിന്നു ഏറെ വ്യത്യസ്തമാണ് അവരുടെ ജീവിത രീതി. കണ്ടിട്ടുപോലുമില്ലാത്തവര്‍ക്ക് വഴങ്ങികൊടുക്കണം, ഇല്ലെങ്കില്‍ ക്രൂരമായി ബലാല്‍സംഗം ചെയ്യും, അവര്‍ക്കു വേണ്ടത് പെണ്ണും പണവും അധികാരവും മാത്രമാണ് നൂര്‍ വ്യക്തമാക്കി.

റാഖയുടെ വടക്ക് കൊബാനിലെ കുര്‍ദിഷ് സേനയുടെ സുരക്ഷാ കേന്ദ്രത്തില്‍വച്ച് നൂറിന്റെ ബന്ധുക്കളെയും അഭിമുഖമെടുത്ത സംഘം കണ്ടിരുന്നു. ഭീകരരുടെ കീഴില്‍ ജീവിച്ചതു ജയിലില്‍ കഴിഞ്ഞതുപോലെയാണെന്നാണു പതിനെട്ടുകാരനായ ബന്ധു അഭിപ്രായപ്പെട്ടത്. യുദ്ധത്തില്‍ പങ്കെടുക്കാനല്ല സിറിയയില്‍ പോയത്. ഇസ്‌ലാമിക രാജ്യത്തു ജീവിക്കാനാണ്. പക്ഷേ, ഇത് ഇസ്‌ലാമിക രാജ്യമല്ല, ഇത് അനീതിയാണ്. മുസ്‌ലിമുകള്‍ മുസ്‌ലിമുകള്‍ക്കെതിരെയാണു പോരാടുന്നത്. പേരു വെളിപ്പെടുത്താതെ ബന്ധു വ്യക്തമാക്കി.

സിറിയയില്‍ എത്തിയ ഉടനെ ബന്ധുവായ റാച്ച്മാനിക്കു കഴുത്തിനുള്ള അസുഖത്തിനു സൗജന്യമായി ശസ്ത്രക്രിയ ലഭിച്ചു. ഓട്ടിസം ബാധിച്ച മകനു പരിചരണവും. ഇറാഖിലെ മൊസൂളിലേക്ക് അയച്ചാണു ശസ്ത്രക്രിയ നടത്തിയത്. എന്നാല്‍ തന്റെ പഠനം എപ്പോള്‍ തുടരാനാകുമെന്ന നൂറിന്റെ ചോദ്യം അവഗണിക്കുകയാണ് ഐഎസ് ചെയ്തത്. അവിടെനിന്നു രക്ഷപ്പെടാനുള്ള എല്ലാ വഴികളും കുടുംബം തേടിയിരുന്നു. പിന്നീട് റാഖ്ഖ വീണ്ടെടുക്കാനുള്ള കുര്‍ദിഷ് പോരാട്ടത്തെത്തുടര്‍ന്നു സ്വന്തം ജീവന്‍ പണയപ്പെടുത്തി സ്ഥലത്തെ ഒരു ഇന്റര്‍നെറ്റ് കഫെയില്‍നിന്നു നൂര്‍ സാമൂഹികപ്രവര്‍ത്തകരെ ബന്ധപ്പെട്ടു. അങ്ങനെ കള്ളക്കടത്തുകാര്‍ക്ക് 4,000 യുഎസ് ഡോളര്‍ നല്‍കി ജൂണ്‍ 10ന് കുടുംബം രക്ഷപ്പെട്ട് കുര്‍ദിഷ് നിയന്ത്രണ പ്രദേശത്ത് എത്തി. തന്റെ തീരുമാനം തെറ്റായിരുന്നുവെന്നും അബദ്ധമായിരുന്നുവെന്നും നൂര്‍ ഇപ്പോള്‍ തിരിച്ചറിയുന്നുണ്ട്.

അമ്മയ്ക്കും രണ്ടു സഹോദരിമാര്‍ക്കും ബന്ധുക്കള്‍ക്കുമൊപ്പം സിറിയയിലെ അയ്ന്‍ ഐസ്സയില്‍ കുര്‍ദിഷ് അഭയാര്‍ഥി ക്യാംപില്‍ കഴിയുകയാണ് നൂര്‍ ഇപ്പോള്‍. പിതാവും ജീവിച്ചിരിക്കുന്ന പുരുഷന്‍മാരായ നാലു ബന്ധുക്കളെയും വടക്കുള്ള അഭയാര്‍ഥി ക്യാംപില്‍ ചോദ്യം ചെയ്യുകയാണ്. ഇതിനുശേഷം ജക്കാര്‍ത്തയിലെ വീട്ടിലേക്കു കുടുംബത്തിന് ഒന്നിച്ചു തിരിച്ചു പോകാനാകുമെന്നാണു പ്രതീക്ഷിക്കുന്നത്.

Politics,

പിണറായി വിജയനെ അഭിനന്ദിച്ചു നടൻ വിജയ്‌യുടെ അച്ഛൻ

തിരുവനന്തപുരം: കേരളത്തിലെ പിണറായി സര്‍ക്കാറിന്റെ ഭരണത്തെ പ്രകീര്‍ത്തിച്ച് തമിഴ് സൂപ്പര്‍ താരം വിജയ് യുടെ പിതാവ് എസ്.എ ചന്ദ്രശേഖര്‍ രംഗത്ത്. കേരളം മറ്റു സംസ്ഥാനങ്ങള്‍ക്ക് ആകെ മാതൃകയാണെന്ന് പ്രമുഖ തെന്നിന്ത്യന്‍ സംവിധായകന്‍ കൂടിയായ എസ്.എ ചന്ദ്രശേഖര്‍ ചൂണ്ടിക്കാട്ടി.

കേരള സര്‍ക്കാര്‍ ഒട്ടനവധി നല്ല കാര്യങ്ങളാണ് സംസ്ഥാനത്ത് നടപ്പാക്കുന്നത്. അപകടത്തിനിരയായി ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നവര്‍ക്ക് ആദ്യ 48 മണിക്കൂര്‍ സൗജന്യ ചികിത്സ ഏര്‍പ്പെടുത്തിയത് ഉള്‍പ്പെടെയുള്ള കേരള സര്‍ക്കാരിന്റെ നടപടികള്‍ മറ്റുസംസ്ഥാനങ്ങള്‍ക്ക് മാതൃകയാണെന്നും മികച്ചരീതിയിലാണ് കേരളത്തിലെ ഭരണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

‘തമിഴ്നാട് അടക്കം മറ്റുസംസ്ഥാനങ്ങളില്‍ അഴിമതി കൂടുമ്പോള്‍ കേരളത്തില്‍ ആ സാഹചര്യമില്ല. ബിജെപി സര്‍ക്കാര്‍ ജിഎസ്ടി നടപ്പാക്കിയത് രാജ്യത്തെ മുഴുവന്‍ ജനങ്ങളെയും ബാധിച്ചു. എല്ലാവരും ജിഎസ്ടിയുടെ ഫലം അനുഭവിയ്ക്കുകയാണിപ്പോള്‍.’

വിജയ് നായകനായ മെര്‍സല്‍ സിനിമയ്‌ക്കെതിരെ ബിജെപി നടത്തിയ പ്രചാരണം സിനിമയ്ക്ക് ഗുണം ചെയ്തതായും ചന്ദ്രശേഖര്‍ പറഞ്ഞു. കമല്‍ഹാസന്‍ ഞങ്ങള്‍ അടങ്ങുന്ന സിനിമ കുടുംബത്തിലെ അംഗമാണ്. മഹാനായ നടനാണ് കമല്‍. തമിഴ്നാട് രാഷ്ട്രീയത്തില്‍ മാറ്റം ഉണ്ടാകുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

കേരള സര്‍ക്കാര്‍ ഇതര സംസ്ഥാനങ്ങള്‍ക്ക് പ്രചോദനമാണെന്നും മുഖ്യമന്ത്രി പിണറായി വിജയന് എല്ലാവിധ അഭിനന്ദനങ്ങളും ആശംസങ്ങളും നേരുന്നതായും എസ്എ ചന്ദ്രശേഖര്‍ പറഞ്ഞു.

പിണറായി അടക്കമുള്ള സി.പി.എം നേതാക്കളുമായി വളരെ അടുത്ത ബന്ധം പുലര്‍ത്തുന്ന നടന്‍ കമല്‍ ഹാസന്‍ പുതുതായി രൂപീകരിക്കുന്ന രാഷ്ട്രീയ സംവിധാനത്തിന് വിജയ് പിന്തുണ നല്‍കിയേക്കുമെന്ന അഭ്യൂഹം കൂടുതല്‍ ശക്തമാക്കുന്നതാണ് സൂപ്പര്‍താരത്തിന്റെ പിതാവിന്റെ ഇപ്പോഴത്തെ പ്രതികരണം.

Malayali Special,

ഭര്‍ത്താവിനെയും കുഞ്ഞുങ്ങളെയും വിട്ട് കാമുകന്റെ കൂടെ ഒളിച്ചോടി പോകുന്ന സ്ത്രീയെ കാമഭ്രാന്തുള്ളവള്‍ എന്ന് വിളിക്കുന്നവര്‍ ഈ കുറിപ്പൊന്നു വായിക്കണം

തൃശ്ശൂര്‍: ഭര്‍ത്താവിനെയും കുഞ്ഞുങ്ങളെയും വിട്ട് വിവാഹിതയായ ഒരു സ്ത്രീ കാമുകന്റെ കൂടെ ഒളിച്ചോടി പോകുന്നത് വലിയ അപരാധമായി സമൂഹം കണക്കാക്കുന്നു. ഈ സ്ത്രീയെ പിന്നീട് സമൂഹം വിളിക്കുന്നത് കാമഭ്രാന്തുള്ളവള്‍ എന്നാണ്. സാമൂഹികമായ ഇത്തരം അപചയങ്ങള്‍ക്കെതിരെയും, ദുഷിച്ച കാഴ്ചപ്പാടുകള്‍ക്കെതിരെയും ശക്തമായ പ്രതിഷേധവുമായി യുവാവിന്റെ ഫേസ്ബുക് പോസ്റ്റ്. ദാമ്പത്യ ജീവിതത്തെക്കുറിച്ച് സ്വന്തം കാഴ്ചപ്പാടുകള്‍ വിവരിച്ച നജീബ് മൂടാടി എന്ന യുവാവിന്റെ ഫേസ്ബുക്ക് പോസ്റ്റാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

നജീബ് മൂടാടിയുടെ കുറിപ്പ് വായിക്കാം;

ജീവപര്യന്തം തടവായി മാറുന്ന ദാമ്പത്യം.

കെട്ടിയവനെ വേണ്ടെന്ന് വെച്ച് ഒരു പെണ്ണ് വേറൊരുത്തന്റെ കൂടെ പോയി എന്ന് കേട്ടാലുടന്‍, ‘കാമഭ്രാന്ത് മൂത്തിട്ട് ഇറങ്ങിപ്പോയവള്‍’ എന്നാണ് നമ്മുടെ വിധിയെഴുത്ത്. ഇതിലും മോശമായൊരു ആക്ഷേപം ഒരു പെണ്ണിനെ കുറിച്ച് പറയാനില്ല എന്നത് കൊണ്ട് തന്നെ, ‘വേലിചാടാന്‍’ ഉദ്ദേശമുള്ള സകല ‘അവളുമാര്‍ക്കും’ ഒരു താക്കീത് എന്ന നിലക്ക് കൂടിയാണ് ഈ കടുത്ത പ്രയോഗം. ‘മാനവും മര്യാദയും’ ഉള്ള, ‘കുടുംബത്തില്‍ പിറന്ന’ ഒരുത്തിക്കും മേലില്‍ ഈ തോന്നല്‍ ഉണ്ടാവാന്‍ പാടില്ല എന്നൊരു ഉദ്ദേശം കൂടി ‘കാമഭ്രാന്ത്’ എന്ന മോശപ്പെട്ട പ്രയോഗത്തിന് പിന്നില്‍ ഉണ്ട്.

വിവാഹപ്പിറ്റേന്ന് തന്നെ ഭര്‍ത്താവിനെ വേണ്ടെന്ന് വെക്കുന്നത് മുതല്‍, പേരക്കുട്ടികള്‍ ആയ ശേഷം, ഫേസ്ബുക്കിലൂടെ പരിചയപ്പെട്ടവന്റെ കൂടെ ഒളിച്ചോടുന്നതും, അമ്മയുടെ സഹായത്തോടെ കാമുകനായ ബംഗാളിയെ കൊണ്ട് ഭര്‍ത്താവിനെ കൊല്ലിച്ചത് വരെയുമുള്ള വാര്‍ത്തകള്‍ കേള്‍ക്കുമ്പോഴും നമ്മളിങ്ങനെ കോലായയിലെ ചാരുകസേരയില്‍ കിടന്ന് അകത്തു കേള്‍ക്കാന്‍ വിധം ഉറക്കെ, ‘പെണ്ണിന്റെ കാമപ്രാന്ത്’ എന്ന് രോഷം കൊണ്ട് കാലു വിറപ്പിക്കുമ്പോഴും, അകത്തളങ്ങളില്‍ അമര്‍ന്നു പോകുന്ന നിശ്വാസങ്ങളുടെ കാരണം ഇത് മാത്രമല്ല എന്ന് തിരിച്ചറിയുന്നുണ്ടോ.

ദാമ്പത്യത്തില്‍ രതി മാത്രമല്ല, സ്‌നേഹം പ്രണയം ആദരവ് അംഗീകാരം പരിഗണന മതിപ്പ് കരുതല്‍ ഉത്തരവാദിത്തബോധം സുരക്ഷിതത്വം തുടങ്ങിയ ഒരുപാട് കാര്യങ്ങള്‍ ജീവിത പങ്കാളിയില്‍ നിന്ന് പെണ്ണ് ആഗ്രഹിക്കുന്നുണ്ടെന്നും, അങ്ങിനെ പലതിന്റെയും അഭാവത്തില്‍ നിന്നുണ്ടാകുന്ന അങ്ങേയറ്റം മടുപ്പില്‍ നിന്നാണ് പലപ്പോഴും ഒരു കുടുംബിനി അവിഹിതബന്ധത്തിന് മുതല്‍ ഒളിച്ചോട്ടത്തിന് വരെ ധൈര്യം കാണിക്കുന്നതെന്നും അറിയാത്തവരല്ല എല്ലാറ്റിനും ‘കാമഭ്രാന്ത്’ എന്ന ലേബല്‍ ചാര്‍ത്തി ഒതുക്കാന്‍ ശ്രമിക്കുന്നത്. വിദ്യാഭ്യാസവും അറിവും ആത്മവിശ്വാസവും തന്റേടവും പ്രതികരണശേഷിയും ഉള്ള വനിതകള്‍ ഏറി വരുമ്പോള്‍, ‘ഇരുട്ടു കൊണ്ടുള്ള ഈ ഓട്ടയടക്കല്‍’ എത്രകാലം തുടരാന്‍ കഴിയും എന്നാണ് ചിന്തിക്കേണ്ടത്.

‘കാമഭ്രാന്ത്’ എന്ന് നാം മോശപ്പെടുത്തി പറയുന്ന ലൈംഗിക അസംതൃപ്തി തന്നെയാണ് പ്രശ്‌നം എന്ന് കരുതുക. യഥാര്‍ത്ഥത്തില്‍ വിവാഹിതയായ ഒരു സ്ത്രീക്ക് ഭര്‍ത്താവില്‍ നിന്ന് ലഭിക്കേണ്ട ന്യായമായ ഒരു അവകാശം മാത്രമല്ലേ അത്. ജീവിവര്‍ഗ്ഗങ്ങളില്‍ പലതിനും ലൈംഗികത എന്നത് സാന്താനോത്പാദനതിനുള്ള ഉപാധി മാത്രമാണെങ്കില്‍, മനുഷ്യനെ സംബന്ധിച്ചെടുത്തോളം ഏറ്റവും മനോഹരമായ അനുഭൂതിയാണല്ലോ രതി. മാനസികമായും ശാരീരികമായും അതിലൂടെ ലഭിക്കുന്ന അനന്ദത്തിന് പകരം വെക്കാന്‍ പറ്റുന്ന ഒന്നും ഇല്ലെന്നും, ആണിന്റെയും പെണ്ണിന്റെയും ശരീരഘടന പോലും അത് ഏറ്റവും മനോഹരമായി ആസ്വദിക്കാന്‍ പറ്റിയ രീതിയില്‍ ആണ് സൃഷ്ടിക്കപ്പെട്ടത് എന്നുമിരിക്കെ ഒരാളുടെ വിരക്തിയോ കഴിവുകേടോ മൂലം പങ്കാളിക്ക് ആയുഷ്‌കാലം മുഴുവന്‍ ആ അനുഭൂതി നിഷേധിക്കപ്പെടുന്നത് ന്യായമാണോ?

ലൈംഗിക ശേഷിക്കുറവ് ആണ് പ്രശ്‌നമെങ്കില്‍ വിവാഹത്തിന് മുമ്പ് തന്നെ കണ്ടെത്താം എന്നിരിക്കെ, അത് മറച്ചു വെച്ചു കൊണ്ട് ഒരു പെണ്ണിനെ വിവാഹം ചെയ്യുന്നത് അക്രമമല്ലേ. അതിനുമപ്പുറം, അശഌല കഥകളും ദൃശ്യങ്ങളും സൃഷ്ടിച്ച മിഥ്യാധാരണയാണ് പലരുടെയും കിടപ്പറയിലെ ശത്രു. അതുപോലൊന്നും ആയില്ലെങ്കില്‍ പങ്കാളിയെ തൃപ്തിപ്പെടുത്താന്‍ കഴിയില്ല എന്ന അബദ്ധധാരണയില്‍ സംഗതി വേണ്ടെന്ന് വെക്കുന്നവരും, ഉത്കണ്ഠമൂലം എവിടെയും എത്തിക്കാന്‍ കഴിയാത്തവരുമാണ് ഇക്കൂട്ടര്‍.

പണവും പൊങ്ങച്ചവും സാമൂഹ്യമാന്യതയും ഒക്കെയാണ് ജീവിതം എന്ന ധാരണയില്‍ അതിനുവേണ്ടിയുള്ള മണ്ടിപ്പാച്ചിലില്‍ ഊണിലും ഉറക്കത്തിലും പിരിമുറുക്കത്തോടെ കഴിയുന്നവരാണ് മറ്റൊരു കൂട്ടര്‍. കിടപ്പറയില്‍ പോലും ഇവ്വിധ ചിന്തകളുമായി കഴിയുന്ന ഇവര്‍ക്ക് രതി പോലും ഒരു ചടങ്ങ് മാത്രമാണ്. മദ്യത്തിനും മയക്കുമരുന്നിനും മൊബൈല്‍ ഫോണിനും അടിമകളായിപ്പോയവരുടെ കാര്യവും വിഭിന്നമല്ല. ഇവര്‍ക്കൊക്കെയും ഭാര്യയെ ലൈംഗീകമായി തൃപ്തിപ്പെടുത്താന്‍ കഴിയുന്നില്ല എന്ന അപകര്‍ഷത, അവളെ നിരന്തരമായി കുറ്റപ്പെടുത്തുന്നതിലും ദേഷ്യവും വഴക്കും അധികാരം കാണിക്കലും ഒക്കെയായി ദാമ്പത്യത്തെ നരകമാക്കി മാറ്റുന്നു എന്നതല്ലേ സത്യം.

ഭര്‍ത്താവില്‍ നിന്നും ഒരു പെണ്ണ് ആഗ്രഹിക്കുന്നത് ലൈംഗികസുഖം മാത്രമല്ല. തന്നോട് ഏറെ നേരം സംസാരിക്കാനും നിസ്സാര കാര്യങ്ങള്‍ ആണെങ്കിലും ക്ഷമയോടെ കേള്‍ക്കാനും. മസിലുപിടിത്തം ഇല്ലാതെ ഇടപെടാനും തമാശ പറയാനും സ്‌നേഹിക്കാനും പരിഗണിക്കാനും അംഗീകരിക്കാനും ഗംഭീരമായി പ്രണയിക്കാനും കഴിയുന്ന പുരുഷനെയാണ് അവള്‍ ഇഷ്ടപ്പെടുന്നത്. ശരീര സൗന്ദര്യമോ രൂപ സൗകുമാര്യമോ പണമോ സമൂഹത്തിലെ സ്ഥാനമോ ഒന്നും അവളുടെ വിഷയമേ അല്ല. ഇതൊക്കെ ഉള്ളവനെ വിട്ട് കൂലിപ്പണിക്ക് വന്ന അന്യ സംസ്ഥാനക്കാരന്റെ കൂടെ പെണ്ണ് ഒളിച്ചോടിപ്പോകുന്നതിന്റെ കാരണം ആലോചിച്ചാല്‍ ഇത് മനസ്സിലാവും.

ലൈംഗികതയാണ് പെണ്ണിന്റെ ഒളിച്ചോട്ടത്തിന് കാരണമെങ്കില്‍, ജന്മനാ ചലനശേഷിയില്ലാത്തവരെ പ്രണയിച്ചു ഭര്‍ത്താവായി സ്വീകരിക്കുന്ന, അപകടത്തില്‍ നട്ടെല്ല് തകര്‍ന്നുപോയ ഭര്‍ത്താവിനെ ശുശ്രൂഷിച്ച് ആഹ്ലാദത്തോടെ ജീവിക്കുന്ന എത്രയോ സ്ത്രീകള്‍ നമുക്ക് ചുറ്റും ഇല്ലേ. പെണ്ണിനാണ് ഇങ്ങനെ ഒരു അവസ്ഥയെങ്കില്‍ ഇങ്ങനെ കൂടെ നില്‍ക്കാന്‍ എത്ര പുരുഷന്മാര്‍ ഉണ്ടാകും എന്നും ഓര്‍ക്കുക. അപ്പോള്‍ ആര്‍ക്കാണ് കാമം അടക്കാന്‍ കഴിയാത്തത്.

കൊല്ലങ്ങളോളം കൂടെ കഴിഞ്ഞ ഭര്‍ത്താവ് ഒരിക്കല്‍ പോലും നല്ലത് പറയാത്ത തന്റെ സൗന്ദര്യത്തെ, ശാരീരത്തെ, പാചകത്തെ കുറിച്ചൊക്കെ ഏതോ ബംഗാളിയില്‍ നിന്ന് അഭിനന്ദനത്തോടെയും ആദരവോടെയും നല്ല വാക്ക് കേള്‍ക്കാന്‍ കഴിഞ്ഞവള്‍ ഇനിയുള്ള ജീവിതം അവന്റെ കൂടെയങ്ങ് പൊറുക്കാം എന്ന് കരുതിയാല്‍ അവളെ കുറ്റം പറഞ്ഞിട്ട് കാര്യമുണ്ടോ?

തൊട്ടിലില്‍ കിടക്കുന്ന കുഞ്ഞു പോലും പ്രിയപ്പെട്ടവരുടെ ശ്രദ്ധയും പരിഗണനയും കിട്ടാന്‍ എങ്ങനെയൊക്കെ ശ്രമിക്കും എന്നോര്‍ത്താല്‍ അംഗീകാരവും പരിഗണനയും ഒക്കെ ആഗ്രഹിക്കുക എന്നത് മനുഷ്യസഹജമാണെന്നു മനസ്സിലാവും. സ്ത്രീകള്‍ക്ക് പ്രത്യേകിച്ചും. ഏറ്റവും വേണ്ടപ്പെട്ടവരില്‍ നിന്നുള്ള അംഗീകാരമാണ് ആരും ആഗ്രഹിക്കുന്നത്. അത് മനസ്സിലാക്കപ്പെടാതെ പോയാല്‍ എന്ത് ചെയ്യും?

അവഗണന മാത്രമല്ല വഴക്കും പരിഹാസവും ഒന്നിനും കൊള്ളാത്തവള്‍ എന്ന കുറ്റപ്പെടുത്തലും ഒക്കെ ഒരു പെണ്ണിന്റെ ദാമ്പത്യ ജീവിതത്തെ നരകമാക്കുന്നുണ്ട്. സ്വവര്‍ഗ്ഗരതിയും മദ്യപാനവും സിഗരറ്റ് വലിയും മുതല്‍ വൃത്തിയില്ലായ്മയും വായ്‌നാറ്റവും വരെ സഹിക്കേണ്ടി വരുന്ന പെണ്ണിനോട് മാത്രം ക്ലാസ്സെടുത്തു കൊടുക്കേണ്ട കാര്യമല്ല ദാമ്പത്യത്തിന്റെ പവിത്രതയും മഹത്വവും. മറ്റുള്ളവര്‍ക്ക് മുന്നില്‍ മാതൃകാ ദമ്പതികളായി അസൂയപ്പെടുത്തുന്ന പലരുടെയും ദാമ്പത്യം പൊരുത്തപ്പെടാനാകാത്ത വിയോജിപ്പിന്റെയും പൊട്ടിത്തെറികളുടെയും പുകയുന്ന അഗ്‌നി പര്‍വ്വതങ്ങളാണ്.

കുഞ്ഞുങ്ങളെ ഉപേക്ഷിച്ചും ഭര്‍ത്താവിനെ വേണ്ടെന്ന് വെച്ചും ആരുടെയെങ്കിലും കൂടെ ഇറങ്ങിപ്പോകുന്നത് മഹത്തായ കാര്യമാണ് എന്നല്ല പറഞ്ഞു വരുന്നത്. ഇത്രയും തന്റേടം കാണിക്കുന്ന പെണ്ണിന് ദാമ്പത്യം അത്രക്ക് മടുത്തെങ്കില്‍ നിയമപ്രകാരം വേര്‍പിരിയാനും പുനര്‍വിവാഹം ചെയ്യാനും ഉള്ള മാന്യമായ വഴിയുണ്ട്. വീട്ടുകാരെയും കുടുംബക്കാരെയും ഒക്കെയും മാനം കെടുത്തിയും വേദനിപ്പിച്ചും മക്കളെ എന്നെന്നേക്കുമായി അപകര്‍ഷതയിലേക്കും അപമാനത്തിലേക്കും തള്ളിവിട്ടും ഉള്ള ഒളിച്ചോട്ടവും അവിഹിതവുമൊന്നും ഒരിക്കലും ന്യായീകരിക്കപ്പെടാവുന്നതല്ല.

എന്നാല്‍ അത്തരം വാര്‍ത്തകള്‍ കേള്‍ക്കുമ്പോള്‍ കാമഭ്രാന്ത് എന്ന് ഒറ്റയടിക്ക് അടക്കിക്കളയുന്ന നാം, കുടുംബത്തിന്റെ മാനമോര്‍ത്തും, ഒളിച്ചോടാന്‍ ധൈര്യമില്ലാതെയും ദാമ്പത്യം ഒരു ജീവപര്യന്തം തടവുശിക്ഷയായി അനുഭവിച്ചു തീര്‍ക്കുന്ന ഒരുപാട് സ്ത്രീകള്‍ നമുക്ക് ചുറ്റും ഉണ്ടെന്ന് ഓര്‍ക്കണം. ജീവിതത്തില്‍ നിന്ന് തന്നെ ഒളിച്ചോടാനുള്ള മോഹത്തില്‍ നിന്ന് അവരെ പിന്തിരിപ്പിക്കുന്നത് മക്കളുടെ മുഖം മാത്രമാണ്.

അതുകൊണ്ട് തന്നെ ഏതെങ്കിലും പെണ്ണിന്റെ ഒളിച്ചോട്ടത്തിന്റെയും അവിഹിതത്തിന്റെയും കഥ കേള്‍ക്കുമ്പോള്‍ അതൊക്കെ മറ്റേതിന്റെ കുറവാണ് എന്ന് ആക്ഷേപിക്കുന്നത് മുഴുത്ത അശ്ലീലമാണ്. ദാമ്പത്യം എന്നത് അടിമ ഉടമ ബന്ധം അല്ലെന്നും ജീവിത പങ്കാളി എന്നാല്‍ തുല്യ അവകാശമുള്ള ഒരു വ്യക്തിയാണ് എന്നും, വിശേഷിച്ചും പെണ്ണിനെ സംബന്ധിച്ചെടുത്തോളം സ്‌നേഹവും പരിഗണനയും ലാളനയും ഒക്കെ മറ്റെന്തിനേക്കാളും വലുതാണ് എന്നതും അവളെ കേള്‍ക്കാനും ചേര്‍ത്തു പിടിക്കാനും കൂടെ ഉണ്ടെന്ന് ധൈര്യം പകരാനും ഒക്കെ മനസ്സുള്ള ആണിനെ ആണ് മസില്‍ പവറിനെക്കാള്‍ അവള്‍ ഇഷ്ടപ്പെടുന്നത് എന്ന ബോധവും ഇല്ലാതെ എല്ലാറ്റിനും കാമഭ്രാന്ത് എന്ന് ഒച്ചവെച്ചുകൊണ്ടിരുന്നാല്‍ മതിയോ?

പരസ്പരം മനസ്സിലാക്കുന്നവരുടെ സന്തോഷം നിറഞ്ഞ ദാമ്പത്യമാണ് ആഹ്ലാദം നിറഞ്ഞ കുടുംബവും സമൂഹവും സൃഷ്ടിക്കുന്നത്. കൂടെക്കിടക്കുമ്പോഴും മനസ്സ് കൊണ്ട് ഒളിച്ചോടുന്ന ദമ്പതികള്‍ ഏറി വരുന്നൊരു കാലത്ത് പരസ്പരം മനസ്സിലാക്കാനും സ്‌നേഹിക്കാനുമുള്ള തിരിച്ചറിവുകള്‍ ഉണ്ടാകട്ടെ. ഇതേപോലെ ദാമ്പത്യജീവിതത്തില്‍ സ്‌നേഹരാഹിത്യവും അവഗണനയും ലൈംഗിക അസംതൃപ്തിയും ഒക്കെ അനുഭവിക്കുന്ന പുരുഷന്മാരില്ലേ എന്ന് സ്വാഭാവികമായും ചോദ്യമുണ്ടാകും. തീര്‍ച്ചയായും ഉണ്ട്. പക്ഷെ പെണ്ണിനെ പോലെ ഇതൊന്നും തുറന്നു പറയാനോ പരിഹാരം തേടാനോ കഴിയാത്ത അവസ്ഥയല്ല പുരുഷന് എന്നതൊരു യാഥാര്‍ഥ്യം മാത്രമാണല്ലോ.

Malayali Special,

വാത്സ്യായനന്‍ പറയുന്ന പോസൊക്കെ നടക്കണമെങ്കില്‍ നമ്മള്‍ വല്ല ജിംനാസ്റ്റുമായിരിക്കണം: വദനസുരതത്തെക്കുറിച്ച് തുമ്മാരുകുടി

സോളാര്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചതോടെ കേരളത്തില്‍ ഏറെ ചര്‍ച്ചയായിരിക്കുന്ന വാക്കാണ് വദനസുരതം. വദനസുരതമെന്നത് ഇന്ത്യന്‍ സംസ്‌കാരത്തില്‍ അത്ര പുതുമയുള്ള ഒന്നല്ലെന്ന് ചരിത്രത്തിന്റെ പിന്‍ബലത്തില്‍ സമര്‍ത്ഥിക്കുകയാണ് മുരളി തുമ്മാരുകുടി തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ. വദനസുരതത്തിന്റെ അനവധി വേര്‍ഷനുകള്‍ നമ്മുടെ ക്ഷേത്രങ്ങളിലും മറ്റും കൊത്തിവച്ചിട്ടുണ്ടെന്ന് ഓര്‍മ്മിപ്പിക്കുന്ന അദ്ദേഹം റോമാക്കാര്‍ ബെഡ്‌റൂമില്‍ കാണുമ്പോള്‍ നമ്മള്‍ ബഡ്‌റൂമില്‍ കാണും. നമ്മളോടാ കളിയെന്നും തുമ്മാരുകുടി പറയുന്നു. വാത്സ്യായനന്‍ തന്റെ കാമസൂത്രത്തില്‍ വദനസുരതം ഉള്‍പ്പെടെ എത്രയോ പോസുകള്‍ പറഞ്ഞുതന്നിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കുന്നു. ഐഐടിയില്‍ എത്തിയപ്പോള്‍ ആദ്യം തപ്പിപ്പിടിച്ച് വായിച്ചത് കാമസൂത്രമാണ്. പത്ത് പേജിനപ്പുറം പോയില്ല. പരമ ബോറാണ്. പിന്നെ ചിത്രങ്ങള്‍ നോക്കി. വാത്സ്യായനന്‍ പറയുന്ന പോസൊക്കെ നടക്കണമെങ്കില്‍ നമ്മള്‍ വല്ല ജിംനാസ്റ്റുമായിരിക്കണം. എന്നിങ്ങനെ പോകുന്നു അദ്ദേഹത്തിന്റെ നിരീക്ഷണങ്ങള്‍.

മുരളി തുമ്മാരുകുടിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:


കൊറിയയിലെ അറുപത്തി ഒന്‍പത് ‘വിഷയ ദാരിദ്യം ഉണ്ടല്ലേ’ എന്നൊരു കമന്റ് ഇടക്ക് വരാറുണ്ട്. മിക്കവാറും വായിക്കുന്നവര്‍ക്ക് താല്പര്യമില്ലാത്ത, എതിര്‍പ്പുള്ള വിഷയമാകുമ്പോളാണീ കമന്റ് വരുന്നത്. ആര്‍ക്കാണ് ദാരിദ്ര്യം എന്ന് നിങ്ങള്‍ തന്നെ ആലോചിച്ചാല്‍ മതി. നൂറു കോടിയിലധികം പ്രൊഫൈലുകള്‍ ഫേസ്ബുക്കിലുണ്ട്. കോടിക്കണക്കിന് പേജുകള്‍ വേറെയും. നിങ്ങള്‍ക്ക് അവിടെ എവിടെ വേണമെങ്കിലും പോകാമെന്നിരിക്കിലും എന്റെ പേജില്‍ തന്നെ വന്ന് വിഷയദാരിദ്ര്യത്തെ സഹിക്കണമെങ്കില്‍ എന്തുമാത്രം സൗഹൃദാരിദ്ര്യം നിങ്ങള്‍ക്ക് ഉണ്ടായിരിക്കണം?. അതുകൊണ്ട് ദയവുചെയ്ത് ഈ കമന്റുമായി ഇനി എന്റെ പോസ്റ്റില്‍ വരരുത്. നാളെ എന്തെഴുതണമെന്നോ എഴുതണമോ എന്നുതന്നെ ഇന്ന് ഞാന്‍ ആലോചിക്കാറില്ല. മനുഷ്യന് താല്‍പര്യമുള്ള ഏതു വിഷയത്തെപ്പറ്റി എഴുതാനും എനിക്ക് മടിയില്ല. ഇന്നത്തെ വിഷയം വദനസുരതം അഥവാ ഓറല്‍ സെക്‌സ് ആണ്. ”അയ്യേ, സാറിന് നാണമില്ലേ ഇതൊക്കെ എഴുതാന്‍?” എന്നൊന്നും ചോദിച്ചുവരരുത്. സെക്‌സിനെപ്പറ്റി യാതൊരു നാണവുമുള്ള ആളല്ല ഞാന്‍, എഴുതാന്‍ മാത്രമല്ല, ചെയ്യാനും. മനുഷ്യന്റെ ജന്മവാസനയായ ലൈംഗികതയെ അങ്ങനെ മൂടിവെക്കേണ്ട കാര്യമില്ല. മലയാളത്തില്‍ ലൈംഗികതയുമായി ബന്ധപ്പെട്ട ഏത് എഴുത്തിന്റെയും (ശാസ്ത്രമോ സാഹിത്യമോ) പ്രധാന കുഴപ്പം മനുഷ്യന് വായിക്കാന്‍ ഇഷ്ടപ്പെടാത്ത ഭാഷയിലാണ് അത് എഴുതാറുള്ളത് എന്നതാണ്. ഒന്നുകില്‍ മടുപ്പിക്കുന്ന ശാസ്ത്രഭാഷ, അല്ലെങ്കില്‍ അറപ്പിക്കുന്ന കൊച്ചുപുസ്തക ഭാഷ. ഇതിന്റെ ഒരു കാരണം ശാസ്ത്രത്തിലും എഴുത്തിലും അല്പമെങ്കിലും പേരുകേട്ടവരൊന്നും ലൈംഗികതയെപ്പറ്റി എഴുതാറില്ല എന്നതാണ്. അപ്പോള്‍ ബി ടീമിനും സി ടീമിനുമായി കളം തുറന്നുകിടക്കുകയാണ്. അങ്ങനെയാണ് കളി തറയാകുന്നത്. ചേട്ടന്‍ ഗീര്‍വാണം വിട്ട് കാര്യത്തിലേക്ക് കടക്കൂ. വദനസുരതം എന്താണെന്ന് അറിയാത്തവര്‍ എന്റെ വായനക്കാരില്‍ ഉണ്ടാകില്ല എന്നുതന്നെ കരുതുന്നു. ഇനി അഥവാ അങ്ങനെയാരെങ്കിലുമുണ്ടെങ്കില്‍ ഇവിടെ (https://www.avert.org/sex-stis/how-to-have-sex/oral-sex) പോയി നോക്കിയാല്‍ മതി. കാര്യങ്ങളുടെ കിടപ്പ് പിടികിട്ടും. ഈ പരിപാടി ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. ക്രിസ്തുവിനും മുമ്പ് പുരാതന റോമിലെ അധികാരികളും പണമുള്ളവരും, നമ്മുടെ കാലത്തെ ധനികരേയും അധികാരികളേയും പോലെതന്നെ, സുഖജീവിതം നയിക്കാന്‍ താല്പര്യമുള്ളവരായിരുന്നു. പണമുള്ളവര്‍ വന്‍ പാര്‍ട്ടികള്‍ നടത്തുന്നത് അക്കാലത്ത് സാധരണമായിരുന്നുവത്രെ. റോമന്‍ ഓര്‍ജി എന്ന് പേരുകേട്ട ഈ പാര്‍ട്ടികളില്‍ മദ്യവും സെക്സും സര്‍വ്വസാധാരണമായിരുന്നു. രാജ്യം ഭരിക്കേണ്ട സമയത്ത് അവിടെ കുടിച്ചുകൂത്താടി മറിഞ്ഞാണ് അവര്‍ റോമാസാമ്രാജ്യം ഒരു വഴിക്കാക്കിയത്. അക്കാലത്തെ റോമന്‍ കെട്ടിടങ്ങളിലെ ചുവര്‍ച്ചിത്രങ്ങളില്‍ വദനസുരതത്തിന്റെ രംഗങ്ങള്‍ ചിത്രീകരിച്ചിരിക്കുന്നതായി പര്യവേക്ഷകര്‍ കണ്ടെത്തിയിട്ടുണ്ട്. രണ്ടായിരം വര്‍ഷങ്ങള്‍ക്ക് ശേഷവും ഇറ്റലിയില്‍ പ്രധാനമന്ത്രി വരെ ഉള്‍പ്പെട്ട ഇത്തരം പാര്‍ട്ടികള്‍ നടന്നു എന്നൊക്ക ആരോപണം ഉണ്ട് http://www.bbc.com/news/world-europe-38783586). The more things change, the more they stay the same എന്നൊരു പഴഞ്ചൊല്ല് ഇംഗ്ലീഷിലുണ്ട്, ഇറ്റാലിയനിലും കാണണം. കന്യാകുമാരി തൊട്ട് കാശ്മീര്‍ വരെ ആസേതു ഹിമാചലം നീണ്ടും പരന്നും കിടക്കുന്ന നമ്മുടെ നാടിന് ഒരു സംസ്‌ക്കാരമുണ്ടെന്ന് ഇപ്പോള്‍ എല്ലാവര്‍ക്കുമറിയാം. എല്ലാ വ്യവസ്ഥകളെയും അംഗീകരിക്കുന്ന ഒരു സംസ്‌ക്കാരം എന്നത് മറ്റുകാര്യങ്ങളില്‍ അത്ര ശരിയല്ലെങ്കിലും ലൈംഗികതയുടെ കാര്യത്തില്‍ ശരിയാണ്. സഹസ്രാബ്ദങ്ങള്‍ക്ക് മുമ്പ് കാമസൂത്രത്തില്‍ വാത്സ്യായനന്‍ വദനസുരതം ഉള്‍പ്പെടെ എത്രയോ പോസുകള്‍ പറഞ്ഞുതന്നിരിക്കുന്നു. (ഐ ഐ ടിയില്‍ എത്തിയപ്പോള്‍ ആദ്യം തപ്പിപ്പിടിച്ചു വായിച്ചത് കാമസൂത്രമാണ്. പത്തു പേജിനപ്പുറം പോയില്ല, പരമ ബോറാണ്. പിന്നെ ചിത്രങ്ങള്‍ നോക്കി. വാത്സ്യായനന്‍ പറയുന്ന പോസൊക്കെ നടക്കണമെങ്കില്‍ നമ്മള്‍ വല്ല ജിംനാസ്റ്റും ആയിരിക്കണം. സാധാരണക്കാരെ കൊണ്ട് സാധിക്കാവുന്ന കാര്യം വലതും പറഞ്ഞുവെക്കാമായിരുന്നില്ലേ ഗുരോ). വദനസുരതത്തിന്റെ അനവധി വേര്‍ഷനുകള്‍ നമ്മുടെ ക്ഷേത്രങ്ങളിലും കൊത്തിവച്ചിട്ടുണ്ട് (https://www.canstockphoto.com/images-photos/khajuraho.html). റോമാക്കാര്‍ ബെഡ്റൂമില്‍ കാണുമ്പോള്‍ നമ്മള്‍ ആരാധനാലയത്തില്‍ കാണും. നമ്മളോടാ കളി! മനുഷ്യന്റെ സ്വഭാവവും ഭാവനയും ലോകത്തെല്ലായിടത്തും ഒരുപോലെയായതിനാല്‍ റോമിലും ഇന്ത്യയിലും മാത്രമല്ല, മറ്റുള്ള സ്ഥലങ്ങളിലെ സംസ്‌ക്കാരങ്ങളിലും വദനസുരതം ഉണ്ടായിരുന്നു എന്നതിന് എനിക്കൊരു സംശയവുമില്ല. നിലനില്‍ക്കുന്ന കെട്ടിടം ഉണ്ടാക്കുന്നതിലും അവിടെ ചിത്രം വരക്കുന്നതിലും ഒന്നും നമ്മളെപ്പോലെ അവര്‍ക്ക് വലിയ കഴിവുണ്ടായിക്കാണില്ല. പിന്നെ വേറെ ചില ഇടങ്ങളില്‍ പഴയ സംസ്‌കാരത്തിന്റെ തെളിവുകള്‍ ഇടിച്ചു പൊളിച്ചു നശിപ്പിക്കുകയാണ് രീതി. ഇതൊക്കെക്കൊണ്ടാണ് മറ്റിടങ്ങളില്‍ നിന്നും #wetoo വരാത്തത്. അവരെ ‘പുവര്‍ പീപ്പിള്‍’ എന്ന് താഴ്ത്തിക്കാണരുത്. യൂറോപ്പിലെ ഇരുണ്ട കാലഘട്ടം ലൈംഗികതയുടെയും കഷ്ടകാലമായിരുന്നു. മതം ഭരണത്തിലേക്കും ശാസ്ത്രത്തിലേക്കും സാഹിത്യത്തിലേക്കും എന്തിന് മനുഷ്യന്റെ ബെഡ്റൂമിലേക്കും കടന്നു കയറി. നിയമവിധേയമായ ലൈംഗികബന്ധങ്ങള്‍ വിവാഹത്തിനുള്ളില്‍ ചുരുക്കി. വിവാഹ ജീവിതത്തിനകത്തും എന്തൊക്കെ തരത്തില്‍ ലൈംഗിക ബന്ധമാകാം എന്നതിനെപ്പറ്റി നിബന്ധനകള്‍ വന്നു. അവസാനം ഭാര്യയും ഭര്‍ത്താവും ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാവുന്ന പൊസിഷന്‍ മിഷനറിമാര്‍ നിര്‍വചിക്കുന്ന കാലമായി. മറ്റുള്ള രീതികളില്‍ ലൈംഗികബന്ധം നടത്തിയാല്‍ കര്‍ശന ശിക്ഷകള്‍ വരെ നിലവില്‍വന്നു. ‘ചേട്ടന്‍ ചുമ്മാ പുളു പറയാതെ… ഭാര്യയും ഭര്‍ത്താവും ഉഭയസമ്മതത്തോടെ ബെഡ്റൂമില്‍ എന്തുചെയ്യുന്നു എന്നതിന് ശിക്ഷ വിധിക്കാന്‍ മാത്രം മണ്ടന്മാര്‍ ഈ ലോകത്തുണ്ടോ?” ”ഉണ്ടോന്നോ? ഉണ്ടായിരുന്നു എന്ന് മാത്രമല്ല, ഇപ്പോഴുമുണ്ട്. ”അതെവിടെ ?, യൂറോപ്പിലോ?” അതിന് അനിയന്‍ യൂറോപ്പില്‍ ഒന്നും പോകേണ്ട. നമ്മുടെ ഇന്ത്യന്‍ ശിക്ഷാ നിയമം ഒന്നെടുത്ത് വായിച്ചാല്‍ മതി. Section 377 Unnatural offences: ‘Whoever voluntarily has carnal intercourse against the order of nature with any man, woman or animal shall be punished with impriosnment for life, or with impriosnment of either description for a term which may extend to ten years, and shall alos be liable to fine.’ അതായത് ഉത്തമാ, മൃഗങ്ങളുമായുള്ള ലൈംഗികബന്ധം പോലെ തന്നെയാണ് ഇന്ത്യന്‍ ശിക്ഷാനിയമത്തിന്റെ കണ്ണില്‍ വദനസുരതവും. ഇത് ഉഭയസമ്മതത്തോടെ ചെയ്തു എന്നതോ ഭാര്യാഭര്‍ത്താക്കന്മാര്‍ തമ്മില്‍ ചെയ്തു എന്നതോ ബെഡ്റൂമിനകത്ത് ചെയ്തു എന്നതോ ഒന്നും ഇതിനെ കുറ്റമല്ലാതാക്കുന്നില്ല. (ഈ വകുപ്പാണ് സ്വവര്‍ഗ്ഗാനുരാഗികള്‍ക്കെതിരെ പോലീസ് എടുത്ത് പ്രയോഗിക്കുന്നത്). രണ്ടായിരത്തി ഒന്‍പതില്‍ ഡല്‍ഹി ഹൈക്കോര്‍ട്ട് ഈ വകുപ്പ് റദ്ദ് ചെയ്തു, പക്ഷെ രണ്ടായിരത്തി പതിമൂന്നില്‍ സുപ്രീം കോര്‍ട്ട് ആ വിധി റദ്ദ് ചെയ്തു. നിയമം മാറ്റാനുള്ള അധികാരം സര്‍ക്കാരിനാണ് കോടതിക്കല്ല എന്ന സുപ്രധാനമായ തത്വം അനുസരിച്ച്. ഇനിയിപ്പോള്‍ നമ്മുടെ എം പി മാര്‍ വിചാരിക്കണം വല്ലതും നടക്കണമെങ്കില്‍.
ഇതൊക്കെ എഴുതിയവര്‍ ഇപ്പോഴും ജീവനോടെ ഉണ്ടോ ആവോ? അല്ല…ചുമ്മാ ഒന്നു പോയി കണ്ട് നമിക്കാനാ. ‘ഇല്ലില്ല, ഈ നിയമം എഴുതിവെച്ചത് 1860-ല്‍ ബ്രിട്ടീഷുകാരാണ്. അത് തന്നെ 1533 ലെ ഒരു നിയമത്തിന്റെ തനി പകര്‍പ്പാണ്. അങ്ങനെ ഇരുണ്ടകാല യൂറോപ്പില്‍ നിന്നും ഉള്‍ക്കൊണ്ട ഒരു സംസ്‌കാരബോധമാണ് ഒരു കുഴപ്പവുമില്ലാതെ കാമസൂത്രവും കളിച്ചുനടന്ന നമ്മുടെ മേല്‍ അവര്‍ കെട്ടിയേല്‍പ്പിച്ചത്. അവരെ കെട്ട് കെട്ടിച്ചിട്ടും ആ നിയമം അങ്ങനെ കിടക്കുന്നു.’ ”എന്നിട്ട് അവരുടെ നാട്ടിലോ?” അവരുടെ നാട്ടില്‍ സ്ഥിതി വളരെ മാറി, നിയമവും. വാസ്തവത്തില്‍ അതുതന്നെ ഒരു കഥയാണ്. സന്തോഷത്തിന് വേണ്ടി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നത് തന്നെ തെറ്റാണെന്നാണ് പണ്ട് പാശ്ചാത്യനാടുകളില്‍ അധികം ‘നല്ല’ പെണ്‍കുട്ടികളെയും മതം പഠിപ്പിച്ചിരുന്നത്. അതിനാല്‍ നിയമം മാറിയിട്ടും സന്താനോത്പാദനത്തിന് ഉപകരിക്കാത്ത ലൈംഗിക കാര്യങ്ങള്‍ വിവാഹത്തിനുള്ളില്‍ നടത്തിക്കിട്ടാന്‍ വലിയ വിഷമമായി. അതോടെ കൊമേര്‍ഷ്യല്‍ സെക്‌സില്‍ ഈ പണിക്ക് വലിയ ഡിമാന്‍ഡായി. ബ്ലോജോബ് എന്ന പേര് തന്നെ ഇങ്ങനെ ഉണ്ടായതാണ്. സാധാരണ സെക്‌സിന്റെ രണ്ടും മൂന്നും ഇരട്ടി പണം കൊടുത്ത് വദനസുരതത്തിനായി ആളുകള്‍ ക്യൂ നിന്നു (http://freakonomics.com/…/the-golden-age-of-chicago-prosti…/). എന്നാല്‍ കാര്യങ്ങള്‍ മാറിയത് പെട്ടെന്നാണ്. ഒന്നാം ലോകമഹായുദ്ധത്തിനു ശേഷം പാശ്ചാത്യരാജ്യങ്ങള്‍ നഗരവല്‍ക്കരിക്കപ്പെട്ടു. സമൂഹത്തിന്റെയും മതത്തിന്റെയും കെട്ടുകളില്‍നിന്നും ആളുകള്‍ മോചിതരായി. അങ്ങനെ സ്ത്രീകളും പുരുഷന്മാരുമായി സ്വതന്ത്രമായി ഇടപഴകാനും സ്വന്തമായി പങ്കാളിയെ കണ്ടുപിടിക്കാനുമുള്ള സാഹചര്യമുണ്ടായതോടെ ഓറല്‍ സെക്‌സിന്റെ വില കുത്തനെ ഇടിഞ്ഞു. അതെങ്ങനെ? ലൈംഗികകാര്യങ്ങളില്‍ അടിസ്ഥാനമായി ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും നയിക്കുന്നത് വ്യത്യസ്തമായ ജെനറ്റിക്ക് ചോദനകള്‍ ആണ്. ആണുങ്ങള്‍ക്ക് അവരുടെ ജീന്‍ പരമാവധി സ്ത്രീകളില്‍ കൂടെ വളര്‍ത്തിയെടുക്കുക എന്നതാണ് ലക്ഷ്യം. സ്ത്രീകള്‍ക്കാകട്ടെ കിട്ടാവുന്നതില്‍ ഏറ്റവും ഉത്തമമായ ജീന്‍ വഴി കുട്ടികള്‍ ഉണ്ടാകണം എന്നും. പയ്യന്മാര്‍ക്കെല്ലാം എത്രയും വേഗം പ്രേമത്തെ ലൈംഗികമാക്കാനാണ് താല്‍പര്യം. അതവര്‍ കല്യാണം കഴിക്കാന്‍ ഉദ്ദേശിക്കുന്ന സ്ത്രീകള്‍ ആകണമെന്നില്ല. അതേസമയം സ്ത്രീകള്‍ക്ക് കല്യാണം കഴിക്കുമെന്ന് ഉറപ്പില്ലാത്ത ഒരാളുമായി വേഗത്തില്‍ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാന്‍ താല്പര്യമുണ്ടാവില്ല. (ഗര്‍ഭനിരോധനം ഇന്നത്തേപ്പോലെ എളുപ്പമല്ലാതിരുന്ന കാലത്തേ കാര്യമാണ്, പുരോഗമനവാദികള്‍ ചൂടാവാണ്ട). അപ്പോള്‍പ്പിന്നെ ആണുങ്ങള്‍ക്ക് കാര്യം നടക്കുന്നതും പെണ്ണുങ്ങള്‍ക്ക് കുട്ടി ഉണ്ടാകുമെന്ന് റിസ്‌ക്ക് ഇല്ലാത്തതുമായ ഒരു മാര്‍ഗ്ഗമായി ഓറല്‍ സെക്‌സ് മാറി. ലൈംഗികത്തൊഴിലാളികളുടെ അടുത്ത് പോകേണ്ട കാര്യമില്ലാതായി. ഓറല്‍ സെക്‌സിന്റെ കമ്പോളവില കുത്തനെ ഇടിഞ്ഞു. ഈ സ്ഥിതി പാശ്ചാത്യരാജ്യങ്ങളില്‍ ഇപ്പോഴും തുടരുന്നു. പക്ഷെ ഇന്ത്യ ഇക്കാര്യത്തില്‍ ഇപ്പോഴും കഴിഞ്ഞ നൂറ്റാണ്ടിലാണ്. നമ്മുടെ കമ്പോളനിലവാരവും അതുതന്നെയാണ് കാണിക്കുന്നത്. ആധുനികലോകത്ത് വദനസുരതത്തിന് ജനസമ്മതി കൂടിവരാന്‍ മറ്റൊരു കാരണം കൂടിയുണ്ട്. സ്ത്രീകള്‍ വിവാഹം വരെ കന്യകാത്വം സൂക്ഷിക്കണമെന്ന ചിന്ത ഇപ്പോഴും ലോകത്ത് പലയിടത്തും പ്രബലമാണ്. അതുപോലെതന്നെ ആധുനിക ജീവിതശൈലിയില്‍ പങ്കാളിയില്‍ നിന്നും അകന്ന് ജീവിക്കുന്നവരുടെ എണ്ണം കൂടുകയാണ്. അതില്‍ അധികം പേരും പങ്കാളിയോട് ‘വിശ്വസ്തത’ കാത്തുസൂക്ഷിക്കണം എന്ന് ചിന്തയുള്ളവരാണ്. വദനസുരതമാകുമ്പോള്‍ കന്യകാത്വത്തിനും വിശ്വസ്തതക്കും പോറലേല്‍ക്കുന്നില്ല എന്നാണ് പുതിയ ലോകത്തെ സദാചാരം. ”I didnot have sexual relationaship with that woman’ എന്ന് ബില്‍ ക്ലിന്റണ് (https://www.youtube.com/watch?v=KiIP_KDQmXs) ‘സത്യസന്ധമായി’ പറയാന്‍ സാധിച്ചത് പുള്ളി വദനസുരതത്തില്‍ നിര്‍ത്തിയതുകൊണ്ടാണ്. വദനസുരതം ലൈംഗികരോഗങ്ങള്‍ വരുത്തുന്നില്ലെന്ന ഒരു തെറ്റായ ധാരണ മനുഷ്യര്‍ക്കുണ്ട്. എയ്ഡ്സ് പകരാനൊക്കെ അല്പം സാധ്യത കുറവാണെന്നത് ശരിയാണെങ്കിലും സുരക്ഷ ഉറപ്പില്ലാത്ത പങ്കാളിയുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുമ്പോള്‍ പാലിക്കേണ്ട എല്ലാ മുന്‍കരുതലുകളും ഇക്കാര്യത്തിലും എടുത്തില്ലെങ്കില്‍ പണി പാലുംവെള്ളത്തില്‍ കിട്ടും.
ഇനിയൊരു ഭീഷണിയാണ്. നാട്ടിലെ ‘ആസേതു’ സംസ്‌കാരത്തിന് ചേരാത്ത വിഷയമാണ് ഞാനിപ്പോള്‍ എഴുതിയത് എന്നെനിക്കറിയാം. ആയതിനാല്‍ ലൈക്കും ഷെയറും കുറയാറാണ് പതിവ്. പക്ഷെ ഇത്തവണ അങ്ങനെ സംഭവിച്ചാല്‍ അത് വലിയ നഷ്ടമാകും. ലൈംഗികതയെയും ലൈംഗിക വിദ്യാഭ്യാസത്തെയും പറ്റി ഒരു സീരീസ് എഴുതണമെന്ന് പണ്ടേയുള്ള പ്ലാനാണ്. ”അതേയ്, നമ്മുടെ കുട്ടികള്‍ക്ക് ഇക്കാര്യത്തില്‍ വലിയ വിവരമൊന്നുമില്ല, പറഞ്ഞുകൊടുക്കാനും ആരുമില്ല” എന്നാണ് ഞാന്‍ ഇക്കാര്യം പറയുമ്പോള്‍ കിട്ടുന്ന മറുപടി. എന്നാല്‍ എന്റെ അഭിപ്രായത്തില്‍ ആദ്യം ലൈംഗികവിദ്യാഭ്യാസം കിട്ടേണ്ടത് മുതിര്‍ന്നവര്‍ക്കാണ്. ലൈംഗികത ഒരു തെറ്റല്ല എന്നും ആസ്വദിക്കേണ്ടതും ആഘോഷിക്കപ്പെടേണ്ടതും ആണെന്നുമുള്ള ബോധം സമൂഹത്തിലുള്ളവര്‍ക്കുണ്ടാകണം. അതിന് നാണിക്കേണ്ട കാര്യമൊന്നുമില്ല. വിവാഹത്തിന് മുന്‍പും ശേഷവും, ഭാര്യ വരുന്നതിന് മുന്‍പും ഭര്‍ത്താവില്ലാതായതിനു ശേഷവും മനുഷ്യജീവിതത്തില്‍ ലൈംഗികതക്ക് സ്ഥാനമുണ്ട്. അതിനെപ്പറ്റിയാണ് ഞാന്‍ എഴുതാന്‍ ഉദ്ദേശിക്കുന്നത്. കരിയര്‍ സീരീസും യാത്ര സീരീസും പോലെ, വായിക്കുന്നവരുടെ ചിന്താഗതി മാറ്റിയെടുക്കുന്ന ഒന്നായിരിക്കും അത്. പക്ഷെ, വായനക്കാര്‍ ലൈക്കടിക്കാതെ ചമ്മി മാറിനിന്നാല്‍ ഞാനെന്റെ വഴിക്ക് പോകും. രണ്ടുമണിക്കൂറെടുത്ത് എഴുതിയതാണ്, ചുരുങ്ങിയത് രണ്ടായിരം ലൈക്കെങ്കിലും ഈ പോസ്റ്റിന് വീണില്ലെങ്കില്‍ ശേഷം ചിന്ത്യം! (കൊറിയയില്‍ ഹണിമൂണ്‍ ദ്വീപ് എന്ന് പേരുകേട്ട ജേജുവിലെ ലവ് ലാന്‍ഡ് എന്ന പാര്‍ക്കില്‍ നിന്നുള്ള ദൃശ്യം. പാര്‍ക്കിന്റെ കഥ മുന്‍പ്‌വttp://english.visitkorea.or.kr/enu/ATR/SI_EN_3_1_1_1.jsp… പറഞ്ഞിട്ടുണ്ട്)

News,

ജിഷ വധക്കേസിലെ യഥാര്‍ത്ഥ പ്രതി പോലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ടെന്ന് വെളിപ്പെടുത്തല്‍…

പെരുമ്പാവൂരില്‍ ക്രൂരമായി കൊല്ലപ്പെട്ട ജിഷയുടെ യഥാര്‍ത്ഥ ഘാതകന്‍ പോലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ടുവെന്ന വെളിപ്പെടുത്തലുമായി പ്രതിഭാഗം അഭിഭാഷകന്‍ അഡ്വ. ബി ആളൂര്‍ രംഗത്ത്. കേസിലെ പ്രതി അമീറുള്‍ ഇസ്ലാം ആളൂര്‍ വഴി നവംബര്‍ എട്ടിന് എറണാകുളം ജില്ലാ കോടതിയില്‍ സമര്‍പ്പിച്ച മൊഴിയിലാണ് വെളിപ്പെടുത്തലുള്ളത്. ഈ മൊഴിയുടെ പകര്‍പ്പ് ഇ-വാര്‍ത്തയാണ് പുറത്തുവിട്ടിരിക്കുന്നത്. യഥാര്‍ത്ഥ പ്രതി കൊല്ലപ്പെട്ടതോടെ അമീറുളിന്റെ തലയില്‍ കുറ്റംകെട്ടിവച്ച് കസ്റ്റഡി മരണത്തില്‍ നിന്നും രക്ഷപ്പെട്ടതിനൊപ്പം നിരപരാധിയെ പ്രതിയാക്കി കേസന്വേഷണം അട്ടിമറിക്കുകയാണ് പോലീസ് ചെയ്തതെന്നാണ് ആളൂരിന്റെ ആരോപണം.

ആലുവ പോലീസ് ക്ലബ്ബില്‍ വച്ച് എസ്പി ഉണ്ണി രാജയുടെ നേതൃത്വത്തില്‍ നടന്ന ചോദ്യം ചെയ്യലില്‍ അനാറുള്‍ ഇസ്ലാം എന്നയാള്‍ കൊല്ലപ്പെട്ടുവെന്നാണ് വെളിപ്പെടുത്തല്‍. 2016 ജൂണ്‍ 13ന് തന്നെ കാഞ്ചീപുരത്തു നിന്നും അറസ്റ്റ് ചെയ്ത ശേഷം ആലുവ പോലീസ് ക്ലബ്ബില്‍ വച്ച് ചോദ്യം ചെയ്തുവെന്നും അപ്പോള്‍ കസ്റ്റഡിയിലുണ്ടായിരുന്ന അനാറുള്‍ ഇസ്ലാം, ഹര്‍ദത്ത് ബറുവ എന്നിവരില്‍ ഒരാള്‍ പോലീസിന്റെ ക്രൂരമായ മര്‍ദ്ദനത്തില്‍ കൊല്ലപ്പെട്ടുവെന്നുമാണ് മൊഴിയില്‍ പറഞ്ഞിരിക്കുന്നത്. അനാറുള്‍ ഇസ്ലാമും ഹര്‍ദത്ത് ബറുവയും തന്റെ കൂട്ടുകാര്‍ ആയിരുന്നെന്നും ഇവര്‍ രണ്ടുപേരും ചേര്‍ന്നാണ് ജിഷയെ കൊലപ്പെടുത്തിയെന്ന് അറിവ് ലഭിച്ചതിനെ തുടര്‍ന്നാണ് താന്‍ നാടുവിട്ടതെന്നും അമീര്‍ തന്റെ മൊഴിയില്‍ പറയുന്നു.

‘എസ്.പി. ഉണ്ണിരാജയും, ഈ കേസിലെ 94-ാം സാക്ഷിയും ഏതോ ചില ഉന്നത ഉദ്യോഗസ്ഥരുടെ നിര്‍ദ്ദേശപ്രകാരം എന്നില്‍ നിന്നും രക്ത-സലൈവ സാമ്പിളുകള്‍ ശേഖരിക്കുകയും അതിനുശേഷം ആലുവ പോലീസ് ക്ലബ്ബില്‍ കൊണ്ടുവന്ന് എന്നെ മാനസികമായും ശാരീരികമായും പീഡിപ്പിക്കുകയും എനിക്കറിയാത്ത കാര്യങ്ങള്‍ ചില സാക്ഷികള്‍ പറഞ്ഞുവെന്ന കാരണത്താല്‍ എന്നെയും എന്റെ ചില കൂട്ടുകാരെയും കസ്റ്റഡിയിലെടുത്തിട്ടുള്ളതും 11-ഉം, 13-ഉം സാക്ഷികളുടെ മുന്നില്‍ വെച്ചും മറ്റു ചില സുഹൃത്തുക്കളുടെ മുന്നില്‍ വെച്ചും, കസ്റ്റഡിയില്‍ എടുത്ത അനാറുള്‍ ഇസ്ലാം, ഹര്‍ദത്ത് ബറുവ എന്നിവരെ ക്രൂരമായി മര്‍ദ്ദിക്കുന്നതിനിടയില്‍ അതിലൊരാള്‍ മരണപ്പെടുകയും അതുപോലെ എന്നെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതിനെ തുടര്‍ന്ന് മുതിര്‍ന്ന പോലീസുകാരുടെ സമ്മര്‍ദ്ദത്തിനു വഴങ്ങി എല്ലാം ഞാന്‍ സമ്മതിച്ചു കൊള്ളാമെന്നു പറഞ്ഞിട്ടുള്ളതാണ്.” അമീറുള്‍ ഇസ്ലാം തന്റെ മൊഴിയില്‍പ്പറയുന്നു. ഇതില്‍പ്പറയുന്ന പതിനൊന്നാം സാക്ഷി പശ്ചിമബംഗാള്‍ സ്വദേശിയായ ഉജ്വല്‍ ആണെന്നും പതിമൂന്നാം സാക്ഷി അനന്ദ് ഷേക്ക് എന്നയാളാണെന്നും ഇ-വാര്‍ത്തയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

അസാമില്‍ ജോലിയൊന്നും ലഭിക്കാത്തതിനെ തുടര്‍ന്നാണ് താന്‍ കാഞ്ചീപുരത്തുള്ള സുഹൃത്തുക്കളുടെ അടുത്തെത്തിയത്. അവിടെ നിന്നാണ് പോലീസ് തന്നെ അറസ്റ്റ് ചെയ്തതെന്നും അമിര്‍ മൊഴിയില്‍ വിശദീകരിക്കുന്നു. ജിഷയുടെ മരണസമയം കുറ്റപത്രത്തില്‍ സൂചിപ്പിച്ചിരിക്കുന്നത് തെറ്റായിട്ടാണെന്ന കാര്യം അന്നുതന്നെ വിവാദമായിരുന്നു. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലും അമിറുള്‍ ഇസ്ലാമിന്റെ മൊഴി അനുസരിച്ചും ജിഷ കൊല്ലപ്പെട്ടത് ഏപ്രില്‍ 27-ാം തിയതിയാണ്. അങ്ങനെയാണെങ്കില്‍ ജിഷയുടെ അമ്മ ഇക്കാര്യം ഒരുദിവസം മുഴുവന്‍ മറച്ചുവച്ചതെന്തിനാണെന്നത് ദുരൂഹമാണെന്നും ആളൂര്‍ ആരോപിക്കുന്നു. ഏപ്രില്‍ 28ന് വൈകുന്നേരം അഞ്ച് മണിക്കും 5.45നും ഇടയില്‍ ജിഷ കൊല്ലപ്പെട്ടെന്നാണ് പോലീസ് കുറ്റപത്രത്തില്‍ പറയുന്നത്. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലെ സൂചനകള്‍ തെളിയിക്കുന്നത് കുറ്റപത്രത്തില്‍ തെറ്റുപറ്റിയിട്ടുണ്ടെന്നാണെന്ന് അന്ന് മാധ്യമപ്രവര്‍ത്തക കെകെ ഷാഹിന ഓപ്പണ്‍ മാസികയില്‍ എഴുതിയ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.

പോലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ട അനാറുള്‍ ഇസ്ലാമിന്റെ മൃതദേഹം പോലീസ് ഉപേക്ഷിക്കുകയോ നശിപ്പിക്കുകയോ ചെയ്തിട്ടുണ്ടാകാമെന്നാണു ആളൂരിന്റെ നിഗമനം. ഈ കാലയളവില്‍ ആലുവയ്ക്കടുത്ത് നിന്നും ഒരു അജ്ഞാത മൃതദേഹം കണ്ടെടുത്തതായി തനിക്ക് വിവരം ലഭിച്ചിട്ടുണ്ടെന്നും ആളൂര്‍ അവകാശപ്പെടുന്നു. പ്രതിയായി പോലീസ് ഹാജരാക്കിയിരിക്കുന്ന അമീറൂള്‍ ഇസ്ലാമിന്റെയും അഡ്വക്കേറ്റ് ആളൂരിന്റെയും ആരോപണങ്ങള്‍ ശരിയാണെങ്കില്‍ സര്‍ക്കാരിനേയും പോലീസിനേയും പ്രതിക്കൂട്ടിലാക്കുന്ന വഴിത്തിരിവുകളായിരിക്കും ഈ കേസില്‍ ഇനിയുണ്ടാകുക.

Travel,

കേരളം മാറണം; മലയാളിയുടെ യാത്രാധാരണകളും… സന്തോഷ് പറയുന്നു…..

ഭൂമിയെ 45 തവണ വലംവയ്ക്കുന്നത്രദൂരം. കൃത്യമായി പറഞ്ഞാല്‍ 18 ലക്ഷം കിലോമീറ്റര്‍. മലയാളികളുടെ സ്വീകരണമുറിയിലേക്ക് ലോകക്കാഴ്ചകള്‍ എത്തിച്ച സന്തോഷ് ജോര്‍ജ് കുളങ്ങരയുടെ ‘സഞ്ചാരം’ രണ്ടുപതിറ്റാണ്ടു പിന്നിട്ട് മുന്നേറുകയാണ്. 1997 ഒക്ടോബര്‍ 24-ന് ആരംഭിച്ച മലയാളത്തിലെ ആദ്യ ദൃശ്യയാത്രാവിവരണ പരമ്പര, 2013-ല്‍ സഫാരി ചാനലായി. 1333 എപ്പിഡോസുകള്‍ പൂര്‍ത്തിയാക്കിയ സഞ്ചാരത്തെ ഇതിനോടകം​ തേടിയെത്തിയത് നൂറിലേറെ പുരസ്‌കാരങ്ങള്‍!

എറണാകുളം റെയില്‍വേസ്റ്റേഷനില്‍ നിന്ന് ആരംഭിച്ച സന്തോഷിന്റെ സഞ്ചാരം, ഭൂമിയുടെ ഉത്തര-ദക്ഷിണ ധ്രുവങ്ങളും സപ്തസാഗരങ്ങളും മഹാനദികളും ആഫ്രിക്കന്‍ വനാന്തരങ്ങളും കടന്നു. സഹാറ മുതല്‍ മൊഹാവി വരെയുള്ള മരുഭൂമികള്‍, ഹിമാലയം മുതല്‍ ഫ്യുജി വരെയുള്ള പര്‍വതങ്ങള്‍, നൈലില്‍ നിന്ന് ഡാന്യൂബ് വരെയുള്ള നദികള്‍, ലോകാത്ഭുതങ്ങള്‍, മനുഷ്യജീവിതങ്ങള്‍, സംസ്‌കാരങ്ങള്‍…. കാഴ്ചകളുടെയും അനുഭവങ്ങളുടെയും അക്ഷയപാത്രമായ സഞ്ചാരവിശേഷങ്ങള്‍ക്കായി മലയാളി ഇന്നും ആകാംക്ഷയോടെ കാത്തിരിക്കുന്നു.

ലോകം ചുറ്റാന്‍ എവിടെ നിന്നാണ് ഇത്രയും കാശ്? പരസ്യമില്ലാതെ സഫാരി ചാനല്‍ എങ്ങനെ മുന്നോട്ടുപോകുന്നു? ബഹിരാകാശ യാത്ര എന്തായി? ഒരു ശരാശരി മലയാളിയുടെ ഈ സംശയങ്ങള്‍ക്ക് സന്തോഷ് മറുപടി പറയുന്നു. ഒപ്പം, കേരളത്തിലെ വിനോദസഞ്ചാര മേഖലയെ കുറിച്ചും മലയാളികളുടെ യാത്രാശീലങ്ങളെ കുറിച്ചും…

വലിയ സമ്പത്തുള്ളതിനാലാണ് ഞാന്‍ ഇത്രയും വിദേശയാത്രകള്‍ നടത്തുന്നതെന്ന് പലരും കരുതുന്നുണ്ട്. എന്നാല്‍, വളരെ ചിലവ് ചുരുക്കിയാണ് ഞാന്‍ ഇപ്പോഴും യാത്ര ചെയ്യുന്നത്. ദിവസവും 100 രൂപ വെച്ച് സമ്പാദിക്കാന്‍ നിങ്ങള്‍ക്കു സാധിക്കുമോ? എങ്കില്‍ എല്ലാവര്‍ഷവും നിങ്ങള്‍ക്ക് വിദേശയാത്ര ചെയ്യാനുള്ള വഴി ഞാന്‍ പറഞ്ഞുതരാം. ഇതൊരു ബിസിനസ് ആണെന്ന് കരുതരുത്. യാത്രാനുഭവങ്ങള്‍ പ്രേക്ഷകരിലേക്ക് എത്തിക്കുക എന്നതിനപ്പുറം അവരെ യാത്ര ചെയ്യിപ്പിക്കുക എന്നതാണ് എന്റെ അടുത്ത ലക്ഷ്യം.

20 വര്‍ഷമായി നടത്തിവരുന്ന യാത്രകളുടെ ചെറിയൊരു ഭാഗം മാത്രമേ എനിക്ക് പ്രേക്ഷകരിലേക്ക് എത്തിക്കാനായിട്ടുള്ളൂ. കണ്ട്, അനുഭവിച്ച കാര്യങ്ങള്‍ ദൃശ്യത്തിലൂടെ മാത്രമായി ആളുകളിലേക്ക് എത്തിക്കുന്നതിന് പരിമിതികള്‍ ഉണ്ട്. സദ്യ ഉണ്ണുന്നതിന് പകരം പാചകക്കുറിപ്പ് വായിക്കുന്നതുപോലെയാണ് അത്.

യാത്രയുടെ സങ്കേതങ്ങള്‍ ആളുകളിലേക്ക് എത്തിക്കുക എന്ന ആശയത്തിലാണ് ഞാന്‍ ഇപ്പോള്‍ പ്രവൃത്തിക്കുന്നത്. ചെറുപ്പക്കാര്‍ക്ക് ചുരുങ്ങിയ ചിലവില്‍ യാത്ര ചെയ്യാനുള്ള ഒരു പ്ലാറ്റ്‌ഫോം ആരംഭിക്കണമെന്നാണ് ആഗ്രഹം.

യാത്ര ചെയ്യാന്‍ മലയാളിയെ പഠിപ്പിക്കണം

യാത്രകള്‍ ആസ്വദിക്കാന്‍ പരിശീലനം അത്യാവശ്യമാണ്, പ്രത്യേകിച്ച് മലയാളികള്‍ക്ക്. യാത്രയ്ക്കു വേണ്ടിയല്ല നമ്മുടെ പൊതുവേയുള്ള പല യാത്രകളും. പകരം, സെല്‍ഫി എടുക്കുക, കള്ളുകുടിക്കുക, കൂട്ടുകാര്‍ക്കൊപ്പം ആഘോഷിക്കുക എന്നിങ്ങനെയാണ്. യാത്രയ്ക്ക് ഒരുദ്ദേശമുണ്ടാവണം. യാത്ര അനുഭവിച്ച ഒരു ഗുരുവിനൊപ്പം സഞ്ചരിച്ചുവേണം അത് ആര്‍ജ്ജിക്കാന്‍.

യാത്രയ്ക്കുള്ള ഒരുക്കത്തില്‍ നിന്നുതന്നെ ആ ആസ്വാദനം ആരംഭിക്കുന്നു. എന്ത് വേഷം ധരിക്കണം, ഏത് ബാഗ് ഉപയോഗിക്കണം, ഏത് വാഹനത്തില്‍ സഞ്ചരിക്കണം എന്നതില്‍ തുടങ്ങുന്നു ഈ ആസ്വാദനം.

ടൂറിസ്റ്റ് ബസ്സില്‍ കയറി, പാട്ടുംപാടി ഫോട്ടോയും വീഡിയോയും എടുക്കാനുള്ള യാത്ര എന്ന സങ്കല്‍പത്തില്‍ നിന്ന് മലയാളികളെ പുറത്തുകൊണ്ടുവരണം. വീഡിയോകോച്ചില്‍ യാത്ര പോകുക എന്നതില്‍പ്പരം ഒരു മണ്ടത്തരം വേറെയില്ല. 24 മണിക്കൂറും ടിവി കാണുന്ന നമ്മള്‍, വീണ്ടും വാഹനത്തില്‍ കയറി വീഡിയോ കാണാനായി യാത്ര ചെയ്യുന്നു!

യാത്രയുടെ പൊതുധാരണയായി നമ്മള്‍ പഠിച്ചുവച്ചിരിക്കുന്നതെല്ലാം മറക്കണം. ചവിട്ടുന്ന ഓരോ മണ്ണിനെയും അറിയണം, ജലത്തെ സ്പര്‍ശിക്കണം, വായുവിനെ ശ്വാസകോശം നിറയെ വലിച്ചെടുക്കണം…

ഇങ്ങനെയൊന്നുമല്ല ഇപ്പോള്‍ നമ്മുടെ യാത്രകള്‍. സമൂഹമാധ്യമങ്ങളിലൂടെയും മറ്റുമായി, കഴിഞ്ഞ ഏതാനും കൊല്ലങ്ങളായി യാത്രകള്‍ ഒരു ട്രെന്‍ഡായി മാറിയിരിക്കുകയാണ്. നല്ലതാണ്. എന്നാല്‍ അടുക്കും ചിട്ടയും വരുത്തുക എന്നതാണ് അടുത്തപടി. അതിനുള്ള പരിഹാരവും എന്റെ കയ്യിലുണ്ട്. എന്നാല്‍ നടപ്പിലാക്കാനുള്ള സമയം കിട്ടുന്നില്ല എന്നുമാത്രം.

വനവും തടാകവും മാത്രമല്ല കേരള ടൂറിസം

കേരളത്തിലെ വിനോദസഞ്ചാരത്തിന് ഫോക്കസ് ഇല്ല. തേക്കടിയിലും കുമരകത്തുമെല്ലാം കുറേ ബോട്ടുകള്‍ ഇട്ടിട്ടുണ്ട്. എന്നാല്‍ അവിടെയെല്ലാം ബോട്ടിങ് നടത്താന്‍ എത്ര വിദേശികള്‍ താത്പര്യപ്പെടുന്നുണ്ട് എന്ന് ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ?

സായിപ്പ് വന്നുതുടങ്ങിയ ശേഷമാണ് കോവളത്തും കുമരകത്തുമെല്ലാം നമ്മള്‍ വിനോദയാത്ര പോകാന്‍ തുടങ്ങിയത്. കേരളത്തിലെ ടൂറിസം ഡെസ്റ്റിനേഷനുകള്‍ പ്രഖ്യാപിക്കുന്നത് വിദേശീയരാണ്.

പൈതൃകം, സംസ്‌കാരം, ജീവജാലങ്ങള്‍, ഭക്ഷണം, കലാരൂപങ്ങള്‍ എന്നിങ്ങനെ കേരളത്തിന്റെ പ്രത്യേകതകള്‍ എന്തൊക്കെയാണെന്ന് ആദ്യം തിരിച്ചറിയണം. അവയെ ഉയര്‍ത്തിക്കാട്ടുന്ന വിനോദസഞ്ചാര പദ്ധതികള്‍ രൂപീകരിക്കണം. അനുകരണം അല്ല വേണ്ടത്. താജ്മഹല്‍ വേറെ എവിടെയും ഇല്ലാത്തതുകൊണ്ടല്ലേ എല്ലാവരും ആഗ്രയിലേക്ക് പോകുന്നത്. കേരളത്തിലെ ടൂറിസവും അങ്ങനെയാണ് പോകേണ്ടത്.

കേരളം പോലെ മനോഹരമായ ഭൂപ്രകൃതിയും കാലാവസ്ഥയും ലോകത്ത് മറ്റെവിടെയും ഇല്ല എന്ന നമ്മുടെ ധാരണ തെറ്റാണ്. അക്ഷാംശരേഖയിലൂടെ കടന്നുപോകുന്ന പ്രദേശങ്ങളെല്ലാം ഉഷ്ണമേഖലാ പ്രദേശങ്ങളാണ്. മലേഷ്യ, തായ്‌ലന്‍ഡ്, ഇന്തോനേഷ്യ, ഫിലിപ്പൈന്‍സ് എന്നിങ്ങനെ മഴക്കാടുകളുള്ള നിരവധി സ്ഥലങ്ങള്‍. അവിടെയെല്ലാം വളരെ മികച്ച രീതിയില്‍ ടൂറിസം വികസിച്ചിട്ടുണ്ട്.

ആഫ്രിക്കന്‍ രാജ്യങ്ങളിലെ മനുഷ്യര്‍ വളരെ പ്രാകൃതരാണെന്ന് നാം കരുതുന്നു. എന്നാല്‍ ടാന്‍സാനിയ, കെനിയ എന്നിവിടങ്ങളിലെ ടൂറിസം വളരെ പ്രൊഫഷണലാണ്. ഗെയിം ഡ്രൈവുകള്‍ക്ക് കൊണ്ടുപോകുന്ന വാഹനങ്ങളില്‍ പോലും അവരുടെ പ്രൊഫഷണലിസം കാണാം. വശങ്ങളില്‍ ഓരോ സീറ്റ് വെച്ചുള്ള, മേല്‍ക്കൂര തുറന്ന് എഴുന്നേറ്റുനില്‍ക്കാവുന്ന ജീപ്പുകളാണ് എല്ലായിടത്തും ഉപയോഗിക്കുന്നത്. വലിയ വരുമാനമാണ് അവര്‍ ഉണ്ടാക്കുന്നതും.

ഗള്‍ഫ് പണത്തെ കടത്തിവെട്ടാം ടൂറിസത്തിലൂടെ

ഗള്‍ഫില്‍ നിന്ന് വരുന്ന പണത്തിന് തുല്യമായി കേരളത്തില്‍ വിനോദസഞ്ചാരത്തിലൂടെ പണമുണ്ടാക്കാം. അതിന് കൂറേ റിസോര്‍ട്ടുകള്‍ നിര്‍മിച്ചിടുകയല്ല വേണ്ടത്. വൃദ്ധരായ വിദേശികളാണ് റിസോര്‍ട്ടില്‍ താമസിക്കാനെത്തുന്നതില്‍ കൂടുതലും. കേരളം നടന്നുകാണേണ്ട സ്ഥലമാണ്; ട്രെക്കിങ്ങിലൂടെയും സൈക്ലിങ്ങിലൂടെയും പശ്ചിമഘട്ടം നടന്നു കാണാനുള്ള സംവിധാനങ്ങള്‍ ഒരുക്കണം.

ഉദാഹരണത്തിന്, വാഗമണ്ണിലേക്കുള്ള യാത്ര. അടിവാരത്ത്, മീനച്ചിലാറിന്റെ കരയില്‍ കൂടാരമൊരുക്കി ആരംഭിച്ച്, മുകളിലെ പുല്‍മേട്ടിലേക്ക് ട്രെക്ക് ചെയ്ത് എത്തിച്ചേരുന്ന രീതിയില്‍ നടത്താം. പ്രകൃതിക്കൊപ്പം കഥകള്‍ പറഞ്ഞ് അനുഭവങ്ങള്‍ പങ്കുവെച്ചുള്ള കാല്‍നടയാത്ര. പണ്ട്, ശബരിമലയ്ക്ക് പോയിരുന്നപോലെ.

അതുപോലെ നദികളിലൂടെയുള്ള റാഫ്റ്റിങ്. പെരിയാറിലൂടെ, തീരത്തെ കാഴ്ചകള്‍ ആസ്വദിച്ച്, ആലുവ വരെ എത്താം.

ഒരു കെട്ടുവള്ളം വിജയിച്ചു എന്നു കരുതി എല്ലായിടത്തും കെട്ടുവള്ളം ഇറക്കുന്നതില്‍ കാര്യമില്ല. വ്യത്യസ്തമായ പരിപാടികളാണ് ആസൂത്രണം ചെയ്യേണ്ടത്, വിദേശികള്‍ക്ക് താത്പര്യവും അതുതന്നെയാണ്. വിദേശത്തുനിന്ന് ധാരാളം യുവാക്കള്‍ ഇവിടെ എത്തും. അവരിലൂടെ കേരള ടൂറിസം കൂടുതല്‍ പ്രചരിക്കും.

വിദേശികളാണ് കേരളത്തിലെ ടൂറിസത്തില്‍ മാറ്റങ്ങള്‍ കൊണ്ടുവരുന്നത്. ഇതുപോലെയുള്ള പുതിയ രീതികള്‍ ആരംഭിക്കുമ്പോള്‍ വിദേശികള്‍ ഇങ്ങ് എത്തും. പിന്നാലെ നമ്മളും അവ ശീലിക്കും.

അധികം വൈകില്ല, ബഹിരാകാശ യാത്ര

2015-ലായിരുന്നു ബഹിരാകാശയാത്ര നടക്കേണ്ടിയിരുന്നത്. വിര്‍ജിന്‍ ഗാലക്ടിക് കമ്പനിയുടെ ബഹിരാകാശയാത്രാ പരിശീലനത്തിനിടെ അപകടം ഉണ്ടാകുകയും അതിനെ തുടര്‍ന്ന് സുരക്ഷാസംവിധാനങ്ങള്‍ ശക്തമാക്കുകയും ചെയ്തതിനാലാണ് വൈകുന്നത്.

ഇതുവരെ ലോകത്തു നടന്ന ബഹിരാകാശ യാത്രകളിലെല്ലാം പങ്കെടുത്തവര്‍ സാങ്കേതിക പരിജ്ഞാനം ഉള്ളവരാണ്. ബഹിരാകാശ പേടകങ്ങളിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ അറിയാവുന്ന വിദഗ്ധരാണ്. എന്നാല്‍ അതിനൊന്നും പ്രാപ്തരല്ലാത്ത, സാധാരണ വിനോദസഞ്ചാരികളുടെ യാത്രയാണിത്. രണ്ട് പൈലറ്റുമാര്‍ വേണം എല്ലാം കൈകാര്യം ചെയ്യാന്‍. മാത്രവുമല്ല, വിര്‍ജിന്‍ ഗാലക്ടിക് കമ്പനിയുടെ ചെയര്‍മാന്‍ റിച്ചാര്‍ഡ് ബ്രാഡ്‌സണ്‍, പ്രമുഖ ശാസ്ത്രജ്ഞന്‍ സ്റ്റീഫന്‍ ഹോവ്കിന്‍സ് എന്നിങ്ങനെ നിരവധി പ്രമുഖരും ഈ യാത്രയിലുണ്ട്. സുരക്ഷയെ കരുതിയാണ് പദ്ധതി നീളുന്നത്.

മനുഷ്യനെ വഹിക്കുന്ന ബഹിരാകാശ പേടകങ്ങളിലെ യാത്രകള്‍ നാസ പോലും നിര്‍ത്തിവെച്ചിരിക്കുകയാണ്.

കഴിഞ്ഞ വര്‍ഷമാണ് ബഹിരാകാശയാത്രയുടെ അവസാന പരിശീലനം നടന്നത്. അന്നത്തെ സീറോ ഗ്രാവിറ്റി ടെസ്റ്റ് സഞ്ചാരത്തിലൂടെ സംപ്രേക്ഷണം ചെയ്തിരുന്നു.

യുഎസ്സിലെ മൊഹാവിയില്‍ ഇപ്പോള്‍ പരീക്ഷണ, പരിശീലനങ്ങള്‍ നടന്നുവരികയാണ്.  യാത്രയുടെ ആദ്യ സംഘത്തില്‍ ഞാനുണ്ട്. ഒരു പേടകത്തില്‍ എട്ടു പേര്‍ക്കാണ് യാത്ര ചെയ്യാനാവുക. ആദ്യ ബാച്ചില്‍ 37 പേരാണുള്ളത്.

10 വര്‍ഷം മുമ്പ്‌ ഏകദേശം ഒരു കോടി രൂപയ്ക്കടുത്താണ് യാത്രയ്ക്കായി മുടക്കിയത്. ഇന്ന് തുക വലിയ തോതില്‍ വര്‍ധിച്ചിട്ടുണ്ട്. ബഹിരാകാശ യാത്ര പൂര്‍ണമായും ചിത്രീകരിക്കാനുള്ള അനുവാദവും വാങ്ങിയിട്ടുണ്ട്.

പരസ്യമില്ലാതെ ചാനല്‍ ഓടിക്കുന്നതെങ്ങനെ?

നിലവിലുള്ള സമ്പ്രദായങ്ങള്‍ അനുകരിക്കാതെ, നമ്മുടേതായ രീതിയില്‍ സാങ്കേതിക വിദ്യയെ ഉപയോഗിക്കുക എന്നതാണ് ഞാന്‍ പിന്തുടരുന്ന രീതി. മറ്റു ചാനലുകളിലെ സമ്പ്രദായമല്ല സഫാരി ചാനലിനുള്ളത്.

20 കൊല്ലം മുമ്പ് ഞാന്‍ സഞ്ചാരം തുടങ്ങുമ്പോള്‍, അന്നൊരു ഡോക്യുമെന്ററി ചെയ്യാന്‍ കുറഞ്ഞത് എട്ടുപേരെങ്കിലും വേണമായിരുന്നു. എന്നാല്‍ ഒറ്റയ്ക്ക് ചെയ്യാനുള്ള സാങ്കേതിക വിദ്യകള്‍ ഞാന്‍ തേടി. ചെറിയ ക്യാമറ കണ്ടെത്തി. സര്‍വ ജോലികളും ഒറ്റയ്ക്ക് ചെയ്യാന്‍ പ്രാപ്തനായി. കുറഞ്ഞ സമയംകൊണ്ട് എങ്ങനെ നിര്‍മാണം നടത്താം എന്ന് പഠിച്ചു. മറ്റ് മാധ്യമസ്ഥാപനങ്ങളില്‍ പത്തോ, പത്രണ്ടോ വര്‍ഷങ്ങള്‍ക്കു ശേഷം നടത്താനിരിക്കുന്ന സാങ്കേതിസംവിധാനങ്ങള്‍ ഞാന്‍ ഇപ്പോഴേ നടപ്പിലാക്കുന്നു.

അങ്ങനെ ഇതുവരെ ആരും പോകാത്ത വഴികളിലൂടെ സഞ്ചരിച്ചാണ് ഞാന്‍ ഇതെല്ലാം നടപ്പിലാക്കിയത്. അതിനായി നിരന്തരം അറിവുകള്‍ ശേഖരിച്ചുകൊണ്ടിരിക്കണം. എന്നാല്‍ അതിന് അതിന്റേതായ റിസ്‌ക്കുമുണ്ട്.

ലോകംചുറ്റുന്നതിനൊപ്പം ബ്രോഡ്കാസ്റ്റ്‌ വ്യവസായത്തില്‍ വരാന്‍ പോകുന്ന പുതിയ സാങ്കേതികവിദ്യകള്‍ കാണാനും അറിയാനും ഞാന്‍ ശ്രമിക്കാറുണ്ട്. ന്യൂയോര്‍ക്കില്‍ ചെന്നാല്‍ ഡൗണ്‍ടൗണിലെ ബിആന്‍ഡ് എച്ച് ഷോറൂമിലേക്ക് ഞാന്‍ പോകും, ഏറ്റവും പുതിയ ഗാഡ്‌ജെറ്റുകള്‍ കാണാന്‍, പഠിക്കാന്‍. കൊളോണില്‍ നടക്കുന്ന ഇന്റര്‍നാഷണല്‍ ബ്രോഡ്കാസ്‌റ്റേഴ്‌സ് എക്‌സിബിഷനില്‍ പോകാറുണ്ട്. വരാനിരിക്കുന്ന സാങ്കേതിക വിദ്യയെ കുറിച്ചുള്ള അറിവാണ് ബിസിനസിന്റെ നട്ടെല്ല്.

ഉള്ളടക്കത്തിന്റെ പ്രത്യേകതയാണ് ചാനലിന്റെ നിലവാരം നിശ്ചയിക്കുന്നത്.

കാശുണ്ടാക്കാനല്ല, ജനിച്ചത് ലോകം ചുറ്റാന്‍

യാത്ര എന്റെ സൈഡ് ബിസിനസ് അല്ല. ബാക്കിയുള്ള കാര്യങ്ങളാണ് എനിക്ക് സൈഡ് ബിസിനസ്. നമ്മളെ ഈ ഭൂമിയിലേക്ക് വിട്ടിരിക്കുന്നത് കുറേ പണിയെടുത്ത് കാശുണ്ടാക്കാനും ആ കാശിന് കുറേ വീട്ടുപകരണങ്ങള്‍ വാങ്ങാനും മരുന്ന് വാങ്ങി കഴിക്കാനും മാത്രമല്ല. അങ്ങനെയൊരു തെറ്റിദ്ധാരണ പൂര്‍വികര്‍ നമ്മെ പഠിപ്പിച്ചതാണ്.

ഭൂമിയെന്ന ഗോളത്തെ കണ്ടാസ്വദിച്ച് മടങ്ങാനാണ് നാമെല്ലാം ഇവിടെ എത്തിയിരിക്കുന്നത്. ദുരിതവും ആഹ്ലാദവും അത്ഭുതവുമെല്ലാം അറിയണം. അന്വേഷിക്കണം. അടുത്ത തലമുറയ്ക്കായി കാഴ്ചകളെ കാത്തുസൂക്ഷിക്കണം. ഞാന്‍ അതാണ് ചെയ്യുന്നതും…

Cinema,

USAയിലും Uk യിൽ നിന്നും മികച്ച കളക്ഷൻ നേടി വില്ലൻ…

253 തീയറ്ററിൽ 1300 പ്രദർശനങ്ങൾ എന്ന റെക്കോര്ഡ് ഷോയും 154 ഫാൻസ് ഷോയുമായി റിലീസിന് എത്തിയ മോഹൻലാൽ ചിത്രമാണ് വില്ലൻ.

ആദ്യ ദിനം 4.91 കോടി രൂപ കളക്ഷൻ നേടിയ ചിത്രം, ആരാധകരുടെ സമ്മിശ്ര പ്രതികരണങ്ങൾ ഉണ്ടായി എങ്കിലും കുടുംബ പ്രേക്ഷകർ ചിത്രം ഏറ്റെടുത്തതോടെ 200 മുകളിൽ തീയറ്ററുളിലായി പ്രദർശനം തുടരുകയാണ്.

3 നു USA യിലും റീലിസിനെത്തിയ വില്ലൻ അവിടെയെയും മികച്ച പ്രകടനമാണ് നടത്തുന്നത്. ഒരു മലയാള ചിത്രത്തിന് ലഭിച്ച ഏറ്റവും മികച്ച ഓപ്പണിങ്ങുകളിൽ ഒന്നാണ് വില്ലന് ലഭിച്ചിരിക്കുന്നത്. നാലു ദിവസം കൊണ്ട് വില്ലൻ 17 ലക്ഷം രൂപയ്ക്കു പുറത്താണ് US ബോസ്ഓഫിസിൽ നിന്ന് നേടിയത്. ഇപ്പോൾ ഏഴാം ദിവസത്തിലേക്ക് കടക്കുന്ന വില്ലൻ റീലീസ് സെന്ററുകളിൽ എല്ലാം തുടരുന്നുണ്ട്. സമീപകാലത്തെ ഒരു മലയാള ചിത്രത്തിന്റെ ഏറ്റവും ഗംഭീര പ്രകടനമാണ് വില്ലൻ നടത്തുന്നത്.

US ൽ നിന്ന് മാത്രം 7 ദിനം കൊണ്ട് 21 ലക്ഷം രൂപ വില്ലൻ കളക്ഷൻ നേടി, വീക്കെൻഡ് അടുത്ത് വരുന്നതിനാൽ ഈ കളക്ഷൻ നേട്ടം ഇനിയും കൂടാൻ സാധ്യത ഉണ്ട്. Uk, യൂറോപ്യൻ രാജ്യങ്ങളിൽ വില്ലൻ നവംബർ 10ന് റീലീസായി, ഗംഭീര ഓപ്പണിങ് ആണ് പലയിടത്തും ചിത്രത്തിന് ലഭിച്ചത്.

Entertainment,

ഇതാണ് അച്ചനെ പ്രണയിച്ച ആ പെൺകുട്ടി – അനീഷ ഉമ്മറിന്റെ ഫോട്ടോസ് കാണാം

ഹൃദയത്തിന് വടക്കു കിഴക്കേ അറ്റം എന്നൊന്നുണ്ടോ? തീർച്ചയായും… അല്ലെങ്കിൽ ഈ ചിത്രം രാപ്പാതിയില്‍ ജനൽപ്പാളിയിലെ വിടവിലൂടെത്തുന്ന കാറ്റുപോലെ പോലെ നെഞ്ചിനുള്ളിലൂടങ്ങ് പാറിനടക്കില്ല. രണ്ടു ദിവസമായി ‘എന്റെ ഹൃദയത്തിന് വടക്കു കിഴക്കേ അറ്റത്ത്’ എന്നു പേരുള്ള കുഞ്ഞൻചിത്രത്തിലെ ഡയലോഗും അതിലെ നായികയുടെ ചിരിയും ഒരുപാടങ്ങിഷ്ടമായിട്ട്. ശരിക്കു പറഞ്ഞാൽ ഒടുക്കത്തെ ഫീലാണീ ചിത്രത്തിന്.

മനംമയക്കുന്ന ഡയലോഗും ചിരിയും ചിന്തയുമുള്ള ഈ ഷോർട് ഫിലിമിൽ നിറകണ്ണിലൂടെ ചിരിതൂകിയ ആ നായികയാണ് അനീഷ ഉമ്മർ. പ്രണയം തോന്നിപ്പോകുന്ന പെൺചിരിയോടെ അനീഷ സംസാരിക്കുന്നു…

മലപ്പുറത്തെ പെരിന്തൽമണ്ണയിലെ അരീപ്രയിലാണ് അനീഷയുടെ വീട്. അഭിനയം, അതാണ് ഇഷ്ടം. ഇതിനിടയിൽ എയർ ഹോസ്റ്റസ് ആയി. അഭിനയവും പഠിച്ചു. ഇപ്പോൾ കൊച്ചിയിൽ സൂംബ ഡാൻസ് പഠിപ്പിക്കുന്ന ടീച്ചറാണ്. അഭിനയ പഠനമായിട്ടാണ് ഷോർട് ഫിലിമുകളിൽ അഭിനയിച്ചത്.ചങ്ങാതിമാർ ചെയ്ത ഒരുപാട് ഷോർട് ഫിലിമുകളിൽ നായികയായെങ്കിലും ഇത്രമേൽ ശ്രദ്ധേയമായത് മറ്റൊന്നില്ല.

എപ്പോഴത്തേയും പോലെ അഭിനയിച്ച ചിത്രം യുട്യൂബിലെത്ത‌ും. കുറേ പേർ അഭിപ്രായം പറയും. കുറേയധികം പേർ കാണും. അത് പിന്നെയും കണ്ടിരുന്നു, എവിടെയാണ് എന്താണ് തിരുത്തേണ്ടതെന്ന് നോക്കി സ്വയം പറയും.
പിന്നെ കാമറയ്ക്കു മുന്നിലെത്തുന്ന മറ്റൊരു ചിത്രത്തിനായുള്ള കാത്തിരിപ്പ്. അത്രയേ ഇത്തവണയും കരുതിയുളളൂവെന്ന് അനീഷ പറയുന്നു.

വിചാരിച്ചിരുന്നില്ല ഇത്രയധികം പ്രതികരണം. ചിത്രം ഫെയ്സ്ബുക്കിലൊക്കെ കുറേ പേർ ലൈക്കും ഷെയറും ചെയ്യുന്നുണ്ടെന്ന് അറിഞ്ഞിരുന്നു. പക്ഷേ അത് ഇത്രമാത്രം ഇഷ്ടത്തോടെയാണെന്ന് വിചാരിച്ചിരുന്നേയില്ല.

ചിത്രത്തെ അവർ ചേർന്നു വേറെ ലെവൽ ആക്കി. ഒത്തിരിപ്പേരാണ് ഫെയ്സ്ബുക്ക് അക്കൗണ്ടിലേക്ക് മെസേജ് ഒക്കെ അയക്കുന്നത്. ആകെ ത്രില്ലായി. അനീഷ പറയുന്നു.

അഭിനേതാവും സംവിധായകനുമായ സാജിദ് യഹിയ സന്ദേശം അയച്ചിരുന്നു. ചിത്രം ഒരുപാടിഷ്ടമായി. എല്ലാ പ്രോത്സാഹനവും ഉണ്ടാകുമെന്നൊക്കെ പറഞ്ഞു.

പിന്നെ ഞാൻ മുൻപൊരിക്കലും കാണുകയോ സംസാരിക്കുകയോ ചെയ്യാത്ത ഒത്തിരിപ്പേരാണ് നല്ല വാക്കുകൾ പറഞ്ഞത്.

ഒരാൾ ഷോർട് ഫിലിമിലെ ഒരു ഡയലോഗും ഫോട്ടോയും വച്ച് പോസ്റ്റർ ചെയ്തിട്ട് ഫെയ്സ്ബുക്കിലിട്ടു. അതൊക്കെ ആകെ ത്രിൽ ആക്കി എന്നെ.

‘എന്റെ സീനിയർ ആയിരുന്നു ഈ ചിത്രത്തിൽ അച്ചനായി വേഷമിട്ട ബിബിൻ. ഓരോ ചിത്രങ്ങൾക്കായുള്ള ഓഡിഷനൊക്കെ വരുമ്പോൾ ഒപ്പം പഠിച്ച എല്ലാവരും തമ്മിൽ അതൊക്കെ ഷെയർ ചെയ്യും. ബിബിൻ പറഞ്ഞിട്ടാണ് ഓഡിഷന് ചെന്നത്. ഷോർട് ഫിലിമിലെ ഒരു ഡയലോഗ് തന്നെയാണ് ഓഡിഷന് ചെയ്യാൻ തന്നത്. അത് കഴിഞ്ഞ് വീട്ടിലെത്തിയപ്പോൾ പിന്നാലെ വിളിയും വന്നു സെലക്ട് ആയി എന്നു പറഞ്ഞുകൊണ്ട്.

ശരിക്കും ഇത് സംവിധായകന്റെ സൃഷ്ടിയാണ്. ഞാൻ അദ്ദേഹം പറഞ്ഞതു പോലെ ചെയ്തുവെന്നേയുളളൂ.

ഇട്ടിരുന്ന വസ്ത്രം അടക്കം എല്ലാം അദ്ദേഹം സെലക്ട് ചെയ്തതാണ്. വളരെ സിമ്പിള്‍ ആയി മതി എന്നു പറഞ്ഞു.

അതുപോലെ ഒരുപാട് പ്രാവശ്യം റിഹേഴ്സൽ എടുത്തിട്ടാണ് കാമറയ്ക്കു മുന്നിലെത്തിയത്. അതുകൊണ്ട് അധികം ടേക്ക് ഒന്നുെമടുക്കാതെ പൂർത്തിയാക്കാനായി’. അനീഷ പറയുന്നു.

സൂറത്തിലായിരുന്നു അനീഷ പഠിച്ചതൊക്കെ. ബാംഗ്ലൂരിലെ കോളജിൽ നിന്ന് ബി.കോം ബിരുദമെടുത്തു. അതുകൊണ്ട് മലയാളം നന്നായി സംസാരിക്കാനൊന്നും അറിയില്ല. ബാപ്പ ഉമ്മർ ജിഎംടിസി കമ്പനിയിൽ മാനേജറാണ്. ഉമ്മ സൽമ.

എന്താണ് ഈ ചിത്രത്തിൽ അഭിനയിക്കാം എന്നു തീരുമാനിച്ചതെന്നു ചോദിച്ചാൽ ഇപ്പോൾ ഈ ചിത്രം കണ്ട് നമ്മളിൽ പലരും പറഞ്ഞ അതേ അഭിപ്രായമാണ് അനീഷയ്ക്കും. ‘ഒരു പ്രത്യേക ഫീൽ ആയിരുന്നു കഥ കേട്ടിരിക്കാൻ തന്നെ. മനസിന് ഒരുപാട് സന്തോഷം തരുന്നൊരു കഥ പറച്ചിൽ. പിന്നെ ഡയലോഗും അതിന്റെ തീം എല്ലാം ഒരുപാട് രസമുളള കാര്യമായിട്ട് തോന്നി. ’–അനീഷ പറഞ്ഞു.

News,

പെണ്‍കുട്ടി കുളിക്കുന്ന ചിത്രം മൊബൈല്‍ കാമറയില്‍ പകര്‍ത്താന്‍ ശ്രമിച്ച ബംഗാളിയെ ശാസ്താംകോട്ടയിൽ പിടിച്ചു

ശാ​സ്താം​കോ​ട്ട: ബാ​ത്ത് റൂ​മി​ൽ മൊ​ബൈ​ൽ​കാ​മ​റ വ​ച്ച് പെ​ൺ​കു​ട്ടി കു​ളി​ക്കു​ന്ന ചി​ത്രം​പ​ക​ർ​ത്താ​ൻ ശ്ര​മി​ച്ച ബം​ഗാ​ളി സ്വ​ദേ​ശി​യെ അ​റ​സ്റ്റു​ചെ​യ്യു​ന്ന​തി​നി​ട​യി​ൽ നാ​ട്ടു​കാ​രും പോ​ലീ​സും ഏ​റ്റു​മു​ട്ടി. ക​ല്ലേ​റി​ൽ ശൂ​ര​നാ​ട് സ്റ്റേ​ഷ​നി​ലെ പോ​ലീ​സു​കാ​രാ​യ ഉ​മേ​ഷ്, വി​ഷ്ണു​നാ​ഥ് എ​ന്നി​വ​ർ ഉ​ൾ​പ്പെ​ടെ ആ​റു​പോ​ലീ​സു​കാ​ർ​ക്ക് പ​രി​ക്കേ​റ്റു. എ​സ്ഐ സ​ജീ​ഷ്കു​മാ​റി​നും അ​ടി​യേ​റ്റു. കസ്റ്റഡിയിലെടുത്ത ബംഗാൾ സ്വദേശിയെ പോലീസ് ചോദ്യം ചെയ്ത് വരുകയാണ്.

ഏറ്റുമുട്ടലുമായി ബന്ധപ്പെട്ട് നാ​ട്ടു​കാ​രാ​യ 12പേ​രെ പോ​ലീ​സ് അ​റ​സ്റ്റു​ചെ​യ്തു. ഇ​ന്ന​ലെ രാ​ത്രി പ​ത്തോ​ടെ​യാ​ണ് സം​ഭ​വം. ഒ​രു സ്വ​കാ​ര്യ സ്ഥാ​പ​ന​ത്തി​ലെ സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ര​നാ​ണ് ബം​ഗാ​ൾ സ്വ​ദേ​ശി. സ്ഥാ​പ​ന​ത്തോ​ടു​ചേ​ർ​ന്നു​ള്ള വീ​ടി​ന്‍റെ കു​ളി​മു​റി​യി​ൽ കു​ളി​ക്കു​ക​യാ​യി​രു​ന്ന പെ​ൺ​കു​ട്ടി​യു​ടെ ചി​ത്രം പ​ക​ർ​ത്തു​ന്ന​തി​നി​ട​യി​ൽ ഭി​ത്തി​യി​ലെ വെ​ന്‍റി​ലേ​റ്റ​റി​ൽ മൊ​ബൈ​ൽ​കാ​മ​റ ക​ണ്ട് പെ​ൺ​കു​ട്ടി ബ​ഹ​ളം വ​ച്ച​തി​നെ​തു​ട​ർ​ന്ന് ബം​ഗാ​ൾ സ്വ​ദേ​ശി സ്ഥാ​പ​ന​ത്തോ​ടു​ചേ​ർ​ന്നു​ള്ള താ​മ​സ്ഥ​സ്ഥ​ല​ത്ത് മു​റി​യി​ൽ ക​യ​റി വാ​തി​ല​ട​ച്ചു.

സം​ഘ​ടി​ത​രാ​യെ​ത്തി​യ ബ​ന്ധു​ക്ക​ളും നാ​ട്ടു​കാ​രും ചേ​ർ​ന്ന് വി​വ​രം പോ​ലീ​സി​ൽ അ​റി​യി​ക്കു​ക​യും യു​വാ​വി​ന്‍റെ താ​മ​സ സ്ഥ​ലം വ​ള​യു​ക​യും ചെ​യ്തു. പോ​ലീ​സെ​ത്തി ബം​ഗാ​ൾ സ്വ​ദേ​ശി​യെ അ​റ​സ്റ്റു​ചെ​യ്യു​ന്ന​തി​നി​ട​യി​ൽ നാ​ട്ടു​കാ​ർ യു​വാ​വി​നെ മ​ർ​ദി​ച്ച​ത് ചോ​ദ്യം ചെ​യ്ത പോ​ലീ​സു​മാ​യി ചി​ല​ർ വാ​ക്കേ​റ്റ​മു​ണ്ടാ​യി. തു​ട​ർ​ന്നു​ള്ള ക​ല്ലേ​റി​ലാ​ണ് പോ​ലീ​സു​കാ​ർ​ക്ക് പ​രി​ക്കേ​റ്റ​ത്. ഇ​വ​രെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. നാ​ട്ടു​കാ​രി​ൽ ചി​ല​ർ​ക്കും പ​രി​ക്കു​ണ്ട്.