Exclusive News, News, Politics,

സിപിഎം നേതാവ് വിവാഹ വാഗ്ദാനം നല്‍കി വഞ്ചിച്ചു;പരാതിയുമായി ഡി.വൈ.എഫ്.ഐ വനിതാ നേതാവ്

സി.പി.എം. ഏരിയാ കമ്മിറ്റി അംഗത്തിനെതിരേ വിവാഹവാഗ്ദാനം നല്‍കി വഞ്ചിച്ചെന്ന് ഡി.വൈ.എഫ്.ഐ. വനിതാ നേതാവിന്റെ പരാതി. ഡി.വൈ.എഫ്.ഐ. ജില്ലാ കമ്മിറ്റി അംഗമാണ് ഇതുസംബന്ധിച്ച്‌ പാര്‍ട്ടിക്ക് പരാതി നല്‍കിയത്. പ്രശ്നം പരിഹരിക്കാന്‍ മണലൂര്‍ ഏരിയാ കമ്മിറ്റി അംഗങ്ങളുടെ യോഗം ജില്ലാ കമ്മിറ്റി ഓഫീസില്‍ വിളിച്ചുചേര്‍ത്തു. ജില്ലാ സെക്രട്ടറി കെ. രാധാകൃഷ്ണന്റെ നേതൃത്വത്തില്‍ തിങ്കളാഴ്ച ഉച്ചയോടെയാണ് യോഗം നടന്നത്. മുരളി പെരുനെല്ലി എം.എല്‍.എ.യും യോഗത്തില്‍ പങ്കെടുത്തു. അതേസമയം യോഗത്തില്‍ വ്യക്തമായ തീരുമാനം ആയില്ലെന്നാണ് സൂചന. സഹകരണ ബാങ്കിന്റെ ഉത്തരവാദിത്വംകൂടിയുള്ള ഏരിയാ കമ്മിറ്റി അംഗത്തിനെതിരേയാണ് ദളിത് വിഭാഗത്തില്‍പ്പെട്ട ഡി.വൈ.എഫ്.ഐ. വനിതാനേതാവ് പരാതി നല്‍കിയത്. ഏരിയാ കമ്മിറ്റി അംഗത്തിന്റെ വിവാഹം നിശ്ചയിച്ചതിനെത്തുടര്‍ന്നായിരുന്നു ഇത്. വളരെക്കാലമായി ഇയാളുമായി അടുപ്പത്തിലായിരുന്ന ഡി.വൈ.എഫ്.ഐ. ജില്ലാ കമ്മിറ്റി അംഗം കഴിഞ്ഞ ദിവസമാണ് പാര്‍ട്ടിക്ക് ഇതുസംബന്ധിച്ച പരാതി നല്‍കിയത്. തിങ്കളാഴ്ചയ്ക്കകം പരാതിയില്‍ പാര്‍ട്ടി നടപടിയെടുത്തില്ലെങ്കില്‍ മറ്റു വഴികള്‍ തേടുമെന്നും ഇവര്‍ പറഞ്ഞിരുന്നതായാണ് അറിയുന്നത്. ഇതേത്തുടര്‍ന്നാണ് ജില്ലാ സെക്രട്ടറി അടിയന്തരയോഗം വിളിച്ചത്. ബാങ്ക് സ്ഥാനം നിലനിര്‍ത്താന്‍ ഇദ്ദേഹം

Entertainment, News,

ദിലീപ് നിരപരാധി, തെളിവുകൾ നിരത്തി അഭിഭാഷകൻ വീഡിയോ കാണാം

നടിയെ ആക്രമിക്കപെട്ട കേസിൽ ദിലീപ് കസ്റ്റഡിയിൽ ആയിട്ട് 60 ദിവസങ്ങൾ പിന്നിടുമ്പോൾ കേസിൽ ഒരു വഴിത്തിരിവ് പോലും ഇതുവരെ ഉണ്ടായിട്ടില്ല. ഈ അഭിഭാഷകൻ പറയുന്നത് ഒന്ന് കേട്ട് നോക്കൂ.. https://youtu.be/gYtyTJHtzNc

Malayali Special,

കാർന്നോന്മാർ പറയും വലത്തോട്ടു തിരിഞ്ഞു ദിവസവും ഉറങ്ങിയാല്‍ അപകടം – ഇതാണ് സംഭവം

വലത്തോട്ടു തിരിഞ്ഞു ദിവസവും ഉറങ്ങിയാല്‍ അപകടം [ഷെയര്‍] – കിടന്നുറങ്ങുമ്പോള്‍ പലര്‍ക്കും പല തരം പോസിഷനുകളാണ് ഫലപ്രദം. ചിലര്‍ കമന്നും ചിലര്‍ മലര്‍ന്നും ചിലര്‍ വശം തിരിഞ്ഞും കിടന്നുറങ്ങും. വശം തിരിഞ്ഞുറങ്ങുമ്പോള്‍ ചിലര്‍ വലത് വശത്തേക്കും ചിലര്‍ ഇടത് വശത്തേക്കുമാണ് തിരിഞ്ഞുറങ്ങുക. ഇടത് വശം തിരിഞ്ഞുറങ്ങുന്നത് പൊതുവേ നല്ലതാണെന്ന് പറയും. എന്നാല്‍ വലത് വശത്തേക്ക് തിരിഞ്ഞുറങ്ങുന്നത് മരണത്തിന്‍ വരെ കാരണമായെക്കുമെന്നും. എന്ത് കൊണ്ടാണ് വലത് വശത്തേക്ക് തിരിഞ്ഞ് ഉറങ്ങരുതെന്ന് പറയുന്നതറിയോ? വലതുവശത്തേക്ക് തിരിഞ്ഞുറങ്ങുന്നത് നെഞ്ചിരച്ചിലിന്‍ കാരണമാകും. വയറ്റിലെ ആസിഡിന്‍റെ പൊസിഷനില്‍ ഉണ്ടാകുന്ന വ്യത്യാസം കാരണം. വലതു വശത്തേക്ക് തിരിഞ്ഞുറങ്ങുന്നത് രക്ത പ്രവാഹം കുറയ്ക്കും. ഇത് കൊണ്ട് തന്നെ എഴുന്നേല്‍ക്കുമ്പോള്‍ കൈകള്‍ക്കും മറ്റും മരവിപ്പ് അനുഭവപ്പെടുന്നത് സാധാരണയാണ്. വീഡിയോ കാണാം https://youtu.be/joudSPDXuKc വലത് വശത്തേക്ക് തിരിഞ്ഞുറങ്ങുന്നത് ക്യാന്സറിന്‍ വരെ കാരണമായേക്കാമെന്ന് പഠനങ്ങള്‍ വരെ പറയുന്നു. എന്നാല്‍ ഇങ്ങനെ കിടക്കുമ്പോള്‍ ഗ്യാസ്ട്രോ ഈസൊപാതസ് റിഫ്ലക്ഷന്‍ ഉണ്ടാകുന്നു ഇത് ഈസൊ പാതസിന്‍ നല്ലതല്ല. ഇത് വയറ്റിലെ

News,

യാചകരുടെ കയ്യിൽ ഉള്ള കുഞ്ഞുങ്ങൾ സദാസമയം ഉറങ്ങുന്നത് എന്ത് കൊണ്ട് ? എപ്പോഴെങ്കിലും നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ?

ഭിക്ഷാടനം വളരെ വലിയ ഒരു റാക്കറ്റ് ആയി മാറിയിരിക്കുന്നു എന്ന വാർത്തകൾ പരക്കുന്നെങ്കിലും അതിനു യാതൊരു കുറവും തന്നെ ഉണ്ടായിട്ടില്ല.മനുഷ്യരുടെ സഹതാപം തന്നെ ആണ് അതിനു കാരണം .അത് വെച്ച് പൈസ ഉണ്ടാക്കുകയാണ് ഈ റാക്കറ്റ് ചെയ്യുന്നത് . പലപ്പോഴും സഹതാപം പിടിച്ചു പാട്ടാണ് ആയി ഇത്തരക്കാർ ഉപയോഗിക്കുന്നത് പിഞ്ചു കുഞ്ഞുങ്ങളെയാണ് .കാരണം പിള്ള മനസ്സിൽ കള്ളമില്ല എന്നാണല്ലോ .ഉറങ്ങി കിടക്കുന്ന കുഞ്ഞു വിശന്നു വലഞ്ഞു ഉറങ്ങി പോയതാകും എന്ന് കരുതി ആ കുഞ്ഞിനെ ഓർത്തു പൈസ നൽകുന്നവർ ആണ് ഒട്ടു മിക്ക പേരും. എന്നാൽ യഥാർത്ഥത്തിൽ എന്താണ് സംഭവിക്കുന്നത് എന്ന് നാം തിരിച്ചറിയേണ്ടിയിരിക്കുന്നു. നഗര മദ്ധ്യേ വാഹനങ്ങളുടെ ബഹളത്തിന്റെ ഇടയിൽ ഇത്രയേറെ വിശന്നിടാണെങ്കിലും ഒരു കുട്ടിക്ക് രാവിലെ മുതൽ വൈകുന്നേരം വരെ ഉറങ്ങാൻ ആവില്ല.വിശന്നിട്ടെങ്കിലും ആയ കുട്ടി കരയും.എന്നാൽ ഭിക്ഷക്കാരുടെ പക്കൽ ഉള്ള കുഞ്ഞുങ്ങൾ മാത്രം കരയുന്നില്ല.ഈ അന്വേഷണം ചെന്നെത്തിയത് ഞെട്ടിക്കുന്ന വിവരങ്ങളിലേക്കാണ് . കഞ്ചാവോ ചാരായമോ നൽകി കുഞ്ഞുങ്ങളെ

Entertainment, Exclusive News,

ദിലീപിനെ പുറത്താക്കിയില്ലെങ്കിൽ പൃഥ്വിരാജും നിവിനും ആസിഫും അമ്മ വിടും

നടി അക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപിനെ താരസംഘടനയായ ‘അമ്മ’യില്‍ നിന്ന് പുറത്താക്കാത്തപക്ഷം സംഘടന വിടാന്‍ യുവതാരങ്ങള്‍. പൃഥ്വിരാജ്, നിവിന്‍ പോളി, ആസിഫ് അലി തുടങ്ങിയ യുവനിര താരങ്ങളാണ് ഈ നിലപാടെടുത്തിരിക്കുന്നത്. കൊച്ചിയിലെ മമ്മൂട്ടിയുടെ വീട്ടില്‍ അമ്മയുടെ അടിയന്തിര എക്‌സിക്യൂട്ടീവ് യോഗം ഇപ്പോള്‍ നടക്കുകയാണ്.

അതേസമയം ഈ വിഷയത്തില്‍ അമ്മയുടെ പ്രതികരണം ഉണ്ടാകാത്തപക്ഷം തന്റെ നിലപാടറിയിക്കുമെന്ന് പൃഥ്വിരാജ് മാധ്യമങ്ങളോട് പറഞ്ഞു.

ദിലീപ് ഉള്‍പ്പെടെ പതിനെട്ട് അംഗങ്ങളാണ് എക്സിക്യൂട്ടീവ് കമ്മിറ്റിയിലുള്ളത്. മമ്മൂട്ടി, ഇടവേള ബാബു, കലാഭവന്‍ ഷാജോണ്‍, പൃഥ്വിരാജ്, ആസിഫ് അലി, ദേവന്‍, രമ്യ നമ്പീശന്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്.

Exclusive News,

ദിലീപിന്റെ അറസ്റ്റ് ;- മഞ്ജു വാര്യർ തലകറങ്ങി വീണു

പ്രമുഖനടിയെ ആക്രമിച്ച കേസിലെ ആ പ്രമുഖ നടന്‍ ദിലീപെന്ന് അറിഞ്ഞ് ആദ്യ ഭാര്യ മഞ്ജു വാര്യര്‍ക്ക് ബോധക്ഷയം.

ആ പ്രതി ദിലീപാണെന്ന് അറിഞ്ഞ് വിശ്വസിക്കാനാകാതെ മഞ്ജു പൊട്ടിക്കരഞ്ഞതായാണ് റിപ്പോര്‍ട്ട്.

കമൽ സംവിധനം ചെയ്യുന്ന ചിത്രത്തിന്റെ ലൊക്കേഷനിൽ ആണ് സംഭവം. ചിത്രത്തിന്റെ അണിയറ പ്രവർത്തകരിൽ നിന്നും ആണ് ഇങ്ങനെ ഒരു വിവരം പുറത്ത് വന്നിരിക്കുന്നത്.

മാധ്യമങ്ങള് ദിലീപാണ് പ്രതിയെന്ന് പറയുമ്പോഴും ഇതൊന്നും താന്‍ വിശ്വസിച്ചിരുന്നില്ലെന്നാണ് മഞ്ജു പറയുന്നത്. ദിലീപ് ഒരിക്കലും അങ്ങനെ ചെയ്യുമെന്ന് കരുതിയില്ല. ബോധക്കേട് ഉണ്ടായതിനെ തുടര്‍ന്ന് കമലിന്റെ ലൊക്കേഷനില്‍ ഷൂട്ടിംഗ് താല്‍ക്കാലികമായി നിര്‍ത്തിവെച്ചെന്നാണ് റിപ്പോര്‍ട്ട്.

Exclusive News,

സൂപ്പർതാരങ്ങളുടെ മൗനം എന്നെ അത്ഭുതപ്പെടുത്തി, എം സി ജോസഫൈൻ

വനിതാ കമ്മീഷൻ പ്രസിഡന്റും സി പി എം സെൻട്രൽ കമ്മിറ്റി മെമ്പറും കൂടിയായ എം സി ജോസഫൈൻ സൂപ്പർതാരങ്ങൾക്കും അമ്മക്കും എതിരെ.

അമ്മയുടെ തന്നെ അംഗമായ ഒരു നടിയെ ആക്രമിച്ച കേസിൽ പ്രതിയായ പോലീസ് അറസ്റ്റ് ചെയ്ത നടനെ അമ്മയുടെ സംഘടനയിൽ നിന്നും പുറത്താക്കാൻ മടി കാണിക്കുന്നതിൽ ഖേദമുണ്ടെന്നും സൂപ്പർ താരങ്ങളുടെ മൗനം താരത്തിനുള്ള പിന്തുണയായെ കരുതാൻ കഴിയൂ എന്നും ജോസഫൈൻ.

അമ്മയുടെ പ്രസിഡന്റ് ഇന്നസെന്റ് തന്നെയാണ് എന്ന് സംശയം ആണെന്നും വ്യക്തമായ ഒരു നടപടി ദിലീപിനെതിരെ എടുക്കാൻ കഴിയാത്തത് അമ്മ സംഘടനയുടെ കഴിവ് കേടാണെന്നും വനിതാ കമ്മീഷൻ.

Exclusive News,

ദിലീപിനെതിരെ 19ലേറെ തെളിവുകൾ നിരത്തി അഴിയാത്ത കുരുക്കുമായ് പോലീസ്

ഒരു ത്രില്ലർ സിനിമയെന്ന പോലെ വ്യക്തിവൈരാഗ്യം തീർക്കാൻ ആസൂത്രിമായി ഒരുക്കിയ തിരക്കഥയാണ് കൊച്ചിയിൽ നടിയെ ആക്രമിച്ച സംഭവം. നേരത്തെ പലരും പറഞ്ഞപോലെയും ചർച്ച ചെയ്തത് പോലെയല്ല, റിയൽ എസ്റ്റേറ്റോ, സ്വത്ത് തർക്കാമോ ഒന്നും അല്ല നടിയെ ആക്രമിച്ചതിന് പിന്നിൽ എന്നാണ് പുതിയ വഴിത്തിരിവ്. ദിലീപിനെ വ്യക്തിപരമായി നേരിടേണ്ടിവന്ന ചിലപ്രശ്നങ്ങൾ ആണ് ആക്രമണത്തിന് പിന്നിൽ എന്നാണ് പോലീസ് പറയുന്നത്.

കേസിൽ ദിലീപ് അറസ്റ്റിൽ ആകാൻ ഉള്ള പ്രധാന വഴിത്തിരിവുകൾ

ആലുവ പോലീസ് ക്ലബ്ബിൽ വെച്ചുള്ള മൊഴിയെടുക്കലിലിൽ പൾസർ സുനിയെ തനിക്ക് പരിചയം ഇല്ല എന്ന് പറഞ്ഞെങ്കിലും പിന്നീട് പരിചയം ഉള്ളതായി തെളിവുകൾ ശേഖരിക്കാൻ പൊലീസിന് കഴിഞ്ഞു.

നടിയെ ആക്രമിക്കപ്പെട്ട സംഭവമുമായി ബന്ധപ്പെട്ട് ദിലീപിന് ഭീഷണി ഫോൺ കോളുകൾ വന്നിട്ടും പോലീസ് വൈകി പരാതി നൽകിയ വിഷയം പോലീസ് വളരെ ഗൗരവത്തോടെയാണ് എടുത്തത്‌.

ഒന്നാം പ്രതി സുനിൽ കുമാർ ആദ്യം നടത്തിയ മൊഴിയും പിന്നീട് നടത്തിയ മൊഴിമാറ്റവും കേസിലെ പ്രധാന വഴിത്തിരിവ് ആണ്. പണത്തിന് വേണ്ടിയാണ് താൻ നടിയെ ആക്രമിച്ചത് എന്നായിരുന്നു ആദ്യം നൽകിയ മൊഴി, എന്നാൽ പിന്നീട് കുറച്ച് ദിവസങ്ങൾക്ക് മുമ്പാണ് ഗൂഢാലോചന നടത്തിയതിനെ കുറിച്ചു പൾസർ സുനി വെളുപെടുത്തിയത്.

സുനിയുടെ സഹതടവുകാരനായ ജിൻസന്റെ മൊഴി, സുനി ജയിലിൽ നിന്നും ദിലീപിന്റെ മാനേജർ അപ്പുണ്ണിയേയും നാദിർഷയെയും ഫോൺ വിളിച്ച് പണം ആവശ്യപ്പെട്ട കാര്യമാണ് ജിൻസൻ വെളിപ്പെടുത്തിയത്.

പൾസർ സുനി ദിലീപിന് അയച്ചു എന്ന് പറയപ്പെടുന്ന കത്തിലെ കക്കാനാടുള്ള കട എന്ന് ഉദ്ദേശിച്ചത്, ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യയുടെ വസ്ത്രവ്യാപാര സ്ഥാപനം ആയിരുന്നു. പോലീസ് അവിടെ റൈഡ് നടത്തുകയും ചെയ്തു.

സുനി ദിലീപിന്റെ അവസാനം പുറത്തിറങ്ങിയ ചിത്രത്തിന്റെ ലൊക്കേഷനിൽ എത്തിയതിന്റെ ചിത്രങ്ങൾ പുറത്ത് വന്നതും ദിലീപിന് എതിരെയുള്ള തെളിവായി.

Exclusive News,

ദിലീപിനെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു

നടിയെ ആക്രമിച്ചതുമായി ബന്ധപ്പെട്ട ഗൂഢാലോചന കേസില്‍ അറസ്റ്റിലായ ചലച്ചിത്രതാരം ദിലീപിനെ റിമാന്‍ഡ് ചെയ്തു. ആലുവ സബ് ജയിലിലേക്കാണ് ദിലീപിനെ കൊണ്ടുപോകുന്നത്. 14 ദിവസത്തേക്കാണ് റിമാന്‍ഡ്. നടിയെ ആക്രമിക്കാന്‍ ഗൂഢാലോചന നടത്തിയതിന് 19 തെളിവുകളാണ് ദിലീപിനെതിരെ പൊലീസ് മജിസ്‌ട്രേറ്റിന് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്.

ഇന്നു രാവിലെ ആറരയോടെയാണ് ദിലീപിനെ അങ്കമാലി ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റിന്റെ വീട്ടിലെത്തിച്ചത്. കനത്ത സുരക്ഷയാണ് മജിസ്‌ട്രേറ്റിന്റെ വീട്ടിന് പുറത്ത് ഏര്‍പ്പെടുത്തിയിരുന്നത്. അവിടെ നിന്ന് റിമാന്റ് ദിലീപിനെ വായിച്ച് കേൾപ്പിച്ചു. മജിസ്ട്രേറ്റിന്റെ വീടിന്റെ ഗേറ്റിൽ വൻ മാധ്യമസംഘവും ജനങ്ങളും ഒത്ത് കൂടിയിരുന്നു.

എന്നാൽ മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കാന്‍ ദിലീപ് തയ്യാറായില്ല. പിന്നീട് പ്രതികരിക്കാമെന്നായിരുന്നു ദിലീപിന്റെ പ്രതികരണം.

ഇന്നലെ രാത്രി പലയിടത്തും ദിലീപിന്റെ കോലങ്ങൾ കത്തിക്കുകയും ദിലീപിന്റെ കൊച്ചി ഇടപ്പള്ളിയിൽ ഉള്ള ദേ പുട്ട് കട അടിച്ചു തകർക്കുകയും ചെയ്തിരുന്നു

Exclusive News,

നടിയെ ആക്രമിച്ച കേസിൽ ദിലീപ് അറസ്റ്റിൽ

പ്രമുഖ നടിയെ കൊച്ചിയിൽ ആക്രമിച്ച കേസിൽ മലയാളത്തിന്റെ ജനപ്രിയ നായകൻ ദിലീപ് പോലീസ് കസ്റ്റഡിയിൽ.

ഗൂഢാലോചന കേസിൽ ആണ് പോലീസ് ദിലീപിനെ അറസ്റ്റ് ചെയ്തത്. ഇന്ന് രാവിലെയാണ് പോലീസ് അറസ്റ് ചെയ്തത്. ആലുവ പോലീസ് ക്ലബ്ബിൽ വെച്ചാണ് പോലീസ് അറസ്റ്റ് ചെയ്തത്. പൾസർ സുനി നടത്തിയ നിർണായക വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ ആണ് ദിലീപ് പോലീസ് പിടിയിൽ ആയത്. കൂടുതൽ വിവരങ്ങൾ പോലീസ് പുറത്ത് വിട്ടട്ടില്ല.

നാദിർഷ അടക്കമുള്ളവർ സംശയത്തിന്റെ നിഴലിൽ ആണെങ്കിലും കൂടുതൽ അറസ്റ്റുകളെ കുറിച്ചു പോലീസ് വിവരങ്ങൾ പുറത്ത് വിട്ടട്ടില്ല.

Cinema,

മഹാഭാരതം സിനിമയുടെ ലൊക്കേഷൻ മ്യൂസിയമാക്കും – ശ്രീകുമാർ മേനോൻ

മഹാഭാരതം കഥയെ ആസ്പദമാക്കി നിർമ്മിക്കുന്ന സിനിമ ചിത്രീകരിക്കുന്ന അമ്പതേക്കർ സ്ഥലം മഹാഭാരത മ്യൂസിയമാക്കാൻ ഉദ്ദേശിക്കുന്നതായി സിനിമയുടെ സംവിധായകനും പ്രമുഖ പരസ്യ ചിത്രകാരനുമായ വി എ ശ്രീകുമാർ മേനോൻ പറഞ്ഞു. ചിത്രീകരണ സ്ഥലം ലഭ്യമാക്കുന്നതിനായി കേന്ദ്ര സംസ്ഥാന സർക്കാരുകളെ സമീപിച്ചിട്ടുണ്ട്.

മഹാഭാരത കഥാ സന്ദർഭങ്ങളേയും കാലഘട്ടത്തെ തന്നെയും പുനഃരാവിഷ്കരിക്കുന്നതായി രൂപ കല്പന ചെയ്യുന്ന സൈറ്റുകളും വസ്ത്രാഭരണങ്ങളും ഉൾപ്പെടെയുള്ള അനുബന്ധ സംവിധാനങ്ങളും അതേപടി നിലനിർത്തി കൊണ്ടുള്ള മ്യൂസിയമാണ് വിഭാവനം ചെയ്യുന്നത്.

സന്ദർശകർക്കായി മഹാഭാരതം സിനിമ പ്രദർശിപ്പിക്കാൻ ഇവിടെ സ്ഥിരം സംവിധാനം ഒരുക്കും എന്നും സംവിധായകൻ.

കേരള മീഡിയ അക്കാദമി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോമ്മ്യൂണിക്കേഷനിലെ ജേണലിസം വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച ദൃശ്യ മാധ്യമ ശില്പശാലയിൽ പരസ്യ നിർമാണം എന്ന വിഷയത്തിന് ക്ലാസ് എടുക്കുന്ന വേളയിൽ ആണ് ശ്രീകുമാർ ഇങ്ങനെ അഭിപ്രായപെട്ടത്.

Cinema,

ധ്യാൻ ശ്രീനിവാസൻ സംവിധായകനും അജു വർഗീസ് നിർമാതാവും ആകുന്നു, നയനും നിവിൻ പോളിയും ആദ്യമായി ഒന്നിക്കുന്നു

മലയാളത്തിലെ താരങ്ങൾ തന്നെയാണ് ഇപ്പോൾ നിർമാതാക്കളും, അതിലേക്ക് പുതിയ ഒരാൾ കൂടി അജു വർഗീസ്. അച്ഛൻ ശ്രീനിവാസന്റെയും സഹോദരൻ വിനീത് ശ്രീനിവാസന്റെയും പാതയിലേക്ക് ധ്യാൻ ശ്രീനിവാസനും വരുന്നു.

ജൂലൈ എട്ടിന് പുറത്തു വിടുമെന്ന് നടന്‍ അജു വര്‍ഗീസ് പറഞ്ഞിരുന്ന ആ സര്‍പ്രൈസ് പുറത്തു വന്നു. അജു തന്നെയാണ് ആ സര്‍പ്രൈസ് പുറത്തു വിട്ടത്.

തട്ടയത്തില്‍ മറയത്ത് അഞ്ചു വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇതേ പോലൊരു ജൂലൈ 8നാണ് പുറത്തു വന്നത്. ചിത്രം അഞ്ചു വര്‍ഷം പൂര്‍ത്തിയാക്കുന്ന ജൂലൈ 8ന് ഒരു ഗംഭീര സര്‍പ്രൈസ് പുറത്തുവിടുമെന്ന് അജു ഫേസ്ബുക്കിലൂടെ പറഞ്ഞിരുന്നു.

നിവിന്‍പോളിയും നയന്‍താരയും മുഖ്യവേഷങ്ങളിലെത്തുന്ന, അജു വര്‍ഗീസ് നിര്‍മ്മിക്കുന്ന, ധ്യാന്‍ ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന സിനിമയായിരുന്നു ആ സര്‍പ്രൈസ്.

ലവ് ആക്ഷന്‍ ഡ്രാമ എന്നാണ് ചിത്രത്തിന്റെ പേര്, ധ്യാനിന്റെയും വിനീതിന്റെയും പിതാവും നടനുമായ ശ്രീനിവാസന്റെ തൂലികയില്‍ പിറവിയെടുത്ത തളത്തില്‍ ദിനേശന്റെയും ശോഭയുടേയും പേര് വീണ്ടും ഉപയോഗിക്കുന്നു എന്ന പ്രത്യേകയും ചിത്രത്തിനുണ്ട്.

Cinema,

മോഹൻലാലിന്റെ മകൻ മാത്രം അല്ല, പ്രിയദർശന്റെ മകളും സിനിമയിൽ

മലയാളത്തിന്റെ പ്രിയതാരം മോഹൻലാലിന്റെ മകൻ പ്രണവ് മോഹൻലാൽ നായകൻ ആകുന്ന ചിത്രം ആദിയുടെ പൂജ കഴിഞ്ഞ ദിവസം ആണ് തിരുവനന്തപുരത്ത് നടന്നത്.

ലാൽ ആരാധകരുടെയും പ്രേക്ഷകരുടെയും ഏറെ നാളത്തെ കാത്തിരിപ്പിനാണ് അങ്ങനെ വിരാമം ആയത്.

സിനിമാലോകത്തു നിന്നുളള വാര്‍ത്ത ശരിയാണെങ്കില്‍ പ്രശസ്ത സംവിധായകന്‍ പ്രിയദര്‍ശന്റെ മകള്‍ കല്യാണി സിനിമയില്‍ തന്റെ അരങ്ങേറ്റത്തിനൊരുങ്ങുന്നു. തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ നാഗചൈതന്യയുടെ മകനും യുവതാരവുമായ അഖില്‍ അക്കിനേനിയുടെ നായികയായാണ് തെലുങ്ക് ചിത്രത്തിലൂടെ കല്യാണി അരങ്ങേറ്റം കുറിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.

മറ്റ് പലരെയും ചിത്രത്തില്‍ നായികയായി പരിഗണിച്ചിരുന്നെങ്കിലും ഒടുവില്‍ നറുക്ക് വീണത് കല്യാണിക്കാണ്. ഒരു പുതുമുഖത്തെ തേടിയുള്ള അന്വേഷണത്തിലായിരുന്നു സംവിധായകന്‍ വിക്രം കുമാര്‍. ന്യൂയോര്‍ക്കിലെ പഠനത്തിന് ശേഷം വിക്രം- നയന്‍താര ജോഡികളുടെ ഇരുമുഖന്‍ എന്ന ചിത്രത്തില്‍ സഹസംവിധായികയായി കല്യാണി പ്രവര്‍ത്തിച്ചിട്ടുണ്ട്.

പിതാവിന്റെ പാത തന്നെ പിന്തുടര്‍ന്ന് സംവിധാനരംഗത്ത് കല്യാണിയും തുടരുമെന്നായിരുന്നു സിനിമാപ്രേമികള്‍ പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ അഭിനയത്തിലേക്കുളള അരങ്ങേറ്റം സംബന്ധിച്ച് ഔദ്യോഗികമായ സ്ഥിരീകരണം ഒന്നും ഉണ്ടായിട്ടില്ല.

കല്യാണിയും സിനിമയിലേക്ക് വരുമ്പോൾ രണ്ട് പ്രിയ സുഹൃത്തുക്കളുടെ മക്കൾ ഒരുമിച്ച് സിനിമയിലേക്ക് വരുന്നു എന്ന പ്രത്യേകതയും ഉണ്ടാകും.

Cinema,

ചട്ടമ്പി അദ്ധ്യാപകനായി മമ്മൂട്ടിയുടെ മാസ്റ്റർപീസ്

രാജാധിരാജ എന്ന ചിത്രത്തിന് ശേഷം അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന ചിത്രമാണ് മാസ്റ്റർ പീസ്. മലയാളത്തിന്റെ നിത്യഹരിത നായകൻ മമ്മൂക്ക ആണ് നായകൻ ആയി എത്തുന്നത്. പുലിമുരുകന് ശേഷം ഉദയ്കൃഷ്ണ തിരക്കഥ എഴുതുന്ന ചിത്രം കൂടിയാണിത്.

എഡ്ഡി എന്ന ചുരക്ക പേരിൽ അറിയപ്പെടുന്ന എഡ്വേർഡ് ലിവിങ്സ്റ്റൺ എന്ന കോളേജ് അദ്ധ്യാപകൻ ആയി ആണ് മമ്മൂട്ടി എത്തുന്നത്. സ്നേഹമുള്ള സിംഹം, മഴെയെത്തും മുമ്പേ, എന്നീ ചിത്രങ്ങൾക്ക് ശേഷം മമ്മൂട്ടി അദ്ധ്യാപക വേഷത്തിൽ എത്തുന്നത്. ചിത്രത്തിന്റെ രണ്ടാം ഘട്ടം കോഴിക്കോട് പുരോഗമിക്കുന്നു.

റോയൽ സിനിമാസിന്റെ ബാനറിൽ കഥാകൃത്തും പ്രാവസിയുമായ സി എച്ച് മുഹമ്മദ് ആണ് ഈ ബിഗ് ബഡ്ജറ്റ് ചിത്രം നിർമിക്കുന്നത്.

ക്യാമ്പസിൽ അഴിഞ്ഞാടുന്ന ഒരു കൂട്ടം വിദ്യാർഥികളെ നിലക്ക് നിർത്താൻ അതിനേക്കാൾ ചട്ടമ്പിയായ എഡ്ഡി എത്തുന്നത് ആണ് ചിത്രത്തിന്റെ ഇതിവൃത്തം.

മുകേഷ്, ഉണ്ണി മുകുന്ദൻ, പൂനം ബാജ്‌വ, വരലക്ഷ്മി ശരത് കുമാർ, മഹിമ നമ്പ്യാർ, ലെന, തെസ്നിഖാൻ, ക്യാപ്റ്റൻ രാജു, പാഷാണം ഷാജി, കലാഭവൻ ഷാജോൺ, എന്നിവർ പ്രധാന വേഷത്തിൽ എത്തുന്നു.