Malayali Special,

പെണ്ണിന്റെ ഫ്രണ്ടും ബേക്കും നോക്കി ശരീരസൗന്ദര്യം അളക്കുന്നവർ അറിയുക വൈറലായ കുറിപ്പ്

ഒരു പെണ്ണിന്റെ ഫ്രണ്ടും ബേക്കും നോക്കി ശരീര സൗന്ദര്യം അളക്കുന്ന സഹപാഠികളുടെ സ്ഥിരം ഇരയായി മാറിയതിൽ ഞാനിന്നൊട്ടും ഖേദിക്കുന്നില്ല… കാരണം ഒരു പെണ്ണെന്നാൽ വടിവൊത്ത ശരീരവും, തൂവെള്ള നിറവും, വട്ട മുഖവും, വിടർന്ന കൺമഷിയെഴുതിയ കണ്ണുകളും, മുട്ടൊപ്പം നീട്ടി വളർത്തിയ മുടിയും ഒക്കെ ഒത്തുവന്നവളല്ല എന്ന് എനിക്ക് ബോധ്യമായത് എന്റെ പ്രിയപ്പെട്ടവൻ എനിക്കു നൽകുന്ന ആത്മവിശ്വാസത്തിലാണ്. സ്കൂൾ പഠനം കഴിഞ്ഞ് കോളേജ് ലെെഫിലെത്തിയപ്പോഴാണ് എന്റെ മെലിഞ്ഞ ശരീരത്തെ ഞാൻ തന്നെ വെറുത്തു തുടങ്ങിയത്.”ഡീ… നീർക്കോലീ… വെറുതെ ആ ഭാഗത്തേക്ക് നോക്കി കണ്ണു വേദനിപ്പിക്കണ്ട… ഈ ശരീരം വെച്ചു കൊണ്ട് നിന്നെ പ്രേമിക്കാൻ ഈ കോളേജിലൊരുത്തനും വരില്ല…”നഴ്സിങ് ആദ്യ വർഷ ബാച്ചിലെ ഒരു സഹപാഠിയുടെ മാസ്സ് ഡയലോഗായിരുന്നു അത്.അതോടെ ഒരു കാര്യം ഞാൻ ഉറപ്പിച്ചിരുന്നു.വണ്ണം ഇല്ലാത്തതിന്റെ പേരിൽ മറ്റുള്ളവരെ പോലെ മുത്തശ്ശി മാവിന്റെ ചുവട്ടിൽ കാമുകനൊത്ത് സല്ലപിക്കാനും, നീണ്ടു കിടക്കുന്ന കോളേജ് വരാന്തയുടെ പഴകിച്ച തൂണുകൾക്കപ്പുറവും ഇപ്പുറവും നിന്ന് പ്രണയ സന്ദേഷങ്ങൾ കെെമാറാനും,

News,

ഇന്റർവ്യൂവിന് പോയ മകൾ കുമരകത്തെ ഹോട്ടൽമുറിയിൽ കാമുകനൊപ്പം

ഓരോരോ കാരണങ്ങൾ പറഞ്ഞു വീട്ടിൽനിന്ന് പെണ്മക്കൾ ഇറങ്ങി പോകുമ്പോൾ എവിടെ പോകുന്നു എന്ന് വീട്ടുകാർക്കറിയില്ല അവസാനം പോലീസ് സ്റ്റേഷനിൽ നിന്നും വിളി വന്നപ്പോഴാണ് അറിയുന്നത് കുമരകത്തെ ഹോട്ടലിൽ കുടിച്ചു കൂത്താടി നടന്നു എന്ന് ഹോട്ടലിലെ പൂരത്തിന് ശേഷം നടു റോഡിൽ ആയിരുന്നു അവരുടെ പ്രകടനം മദ്യപിച്ചു അമിത വേഗതയിൽ കാറോടിച്ച യുവാവിനെയും യുവതിയെയും പോലീസ് അവസാനം പിടികുടി. പോലീസിനെ വെട്ടിച്ചു കുമരകം മുതൽ പതിനാല് കിലോമീറ്റർ ദൂരം കാർ പായിച്ച ശേഷമാണ് പിടികൂടിയത്. പോലീസ് ഇവരെ പിടികൂടാൻ ശ്രമിച്ചു എങ്കിലും നടന്നില്ല. പിന്നീട് ഗതാഗത കുരുക്കിൽ അകപെട്ടപ്പോളാണ് പിടികൂടാനായത് കാർ ഓടിച്ച അടൂർ സ്വദേശി ആകഷിന്റ പേരിൽ കേസ് രജിസ്റ്റർ ചെയ്തു. യുവതിയെ ബന്ധുക്കൾക്കൊപ്പം താക്കിതുചെയ്തു വിട്ടയച്ചു. ഇന്റർവ്യൂന് പോകുകയാണ് എന്ന് പറഞ്ഞാണ് യുവതി വീട്ടിൽനിന്നും ഇറങ്ങിയത് എന്ന് ബന്ധുക്കൾ പറഞ്ഞു രാവിലെ ഹോട്ടലിൽ എത്തിയ ഇരുവരും വൈകിട്ട് വീട്ടിലേക്ക് മടങ്ങുപോഴായിരുന്നു സംഭവം. മദ്യപിക്കാനായി ആണ് ഇവർ എത്തിയതെന്നും വഴിയരികിൽ കാര്

Health,

വയര്‍ കുറയാനും Hip കുറയാനും അത്യാവശ്യം വീട്ടില്‍ ചെയ്യാന്‍ പറ്റുന്ന എക്സസൈസ് .

മാറി വരുന്ന ജീവിത ശൈലികൾ ഒരുപാട് മാറ്റങ്ങൾ ആണ് മനുഷ്യർക്കുണ്ടാക്കിയിരിക്കുന്നതു .അതിൽ പ്രധാനി ആണ് അമിത വണ്ണം .അമിത വണ്ണം കാരണം ഒരുപാട് മാരക രോഗങ്ങളും ഉണ്ടാവുന്നു . പണ്ട് കാലങ്ങളിൽ വിരളമായി കേട്ടിരുന്ന കാൻസർ പോലുള്ള മാരക രോഗങ്ങൾ ഇന്ന് സർവ സാധാരണം ആയിരിക്കുന്നു .മാറിയിരിക്കുന്ന ജീവിത ശൈലി ആണ് ഇതിന്റെ പ്രധാന കാരണം . പണ്ട് കാലങ്ങളിൽ യന്ത്രങ്ങൾ ഇല്ലാത്തതിനാൽ കൃഷിയും ജോലികളും എല്ലാം തന്നെ കയ്യും കാലും ശക്തിയും ഉപയോഗിച്ച് ചെയ്യുമായിരുന്നു .അത് പോലെ വാഹനങ്ങൾ കുറവായതു കൊണ്ട് നടന്നു വേണം എല്ലായിടങ്ങളിലും എത്താൻ . കഴിച്ചിരുന്ന ഭക്ഷണങ്ങൾ അത്രയും മായം ചേർക്കാത്ത അവനവൻ കൃഷി ചെയ്തുണ്ടാക്കുന്ന വിഷം ഇല്ലാത്ത ഭക്ഷണവും. എന്നാൽ ലോകം പുരോഗതിയുടെ പാതയിലേക്ക് നീങ്ങിയപ്പോൾ മനുഷ്യന്റെ ആരോഗ്യ നില പിന്നോട്ടേക്കാണ് പോയത് .ജോലി സ്ഥലങ്ങളിലും എല്ലായിടത്തും യന്ത്രങ്ങൾ സ്ഥാനം പിടിച്ചപ്പോൾ മനുഷ്യർ മടിയന്മാർ ആയി . അധ്വാനം ചെയ്യാതെ സമ്പാദിക്കാൻ ഉള്ള മനുഷ്യന്റെ

News,

നിങ്ങൾ സെക്‌സ് ചാറ്റ് ചെയ്‌തോ, പക്ഷേ, ആ പണി വേണ്ട ! ലൈംഗിക രോഗികൾക്കു ഭീഷണിയുമായി സൈബർ വാറിയേഴ്‌സ്

കുറച്ചു ദിവസമായിട്ട് ചിലർ ചോദിക്കുന്നു ഞങ്ങൾ സെക്‌സ് ചാറ്റ് ചെയ്താൽ നിങ്ങൾക്ക് എന്താ കുഴപ്പം എന്ന്. ഇത്തരത്തിൽ തുടങ്ങുന്ന മെസേജോടു കൂടിയാണ് വാട്‌സ്ആപ്പിലും ഫെയ്‌സ്ബുക്കിലും സൈബർ വാറിയേഴ്‌സ് രംഗത്തിറങ്ങിയിരിക്കുന്നത്. കുട്ടികളെ ലൈംഗികമായി ആക്രമിക്കുന്ന വീഡിയോയും, ദൃശ്യങ്ങളും പ്രചരിപ്പിക്കുന്ന വാട്‌സ് അപ്പ് ഗ്രൂപ്പുകൾക്കു മുന്നറിയിപ്പും ഭീഷണിയുമായി സൈബർ വാറിയേഴ്‌സ് രംഗത്ത് എത്തിയിരിക്കുന്നു. ഇത്തരത്തിലുള്ള ഗ്രൂപ്പുകളുടെ നമ്പരുകൾ അടക്കം പുറത്തു വിട്ടാണ് സൈബർ വാറിയേഴ്‌സ് ഭീഷണിയുമായി രംഗത്ത് എത്തിയിരിക്കുന്നത്. അന്നും ഇന്നും ഞങ്ങൾ പറയുന്നു നിങ്ങളുടെ പരസ്പര ധാരണയോടെ ഉള്ള സെക്‌സ് ചാറ്റ് ഞങ്ങൾക്ക് വിഷയമല്ല. എന്നാൽ കന്നിമാസത്തിലെ ചാവാലി പട്ടിയെപോലെ പേ പിടിച്ചു അമ്മയെയും പെങ്ങളെയും സ്വന്തം കുഞ്ഞിന്റെ ശരീരം പോലും പങ്കുവെക്കുന്ന കീടങ്ങളെ അരങ്ങു വാഴാൻ ഞങ്ങൾ അനുവദിക്കില്ല. ഞങ്ങളെ കൊണ്ട് പറ്റുന്നത് പോലെ അത് തടയുക തന്നെ ചെയ്യും. കേരള സൈബർ വാരിയേഴ്‌സ് ഹാക്ക് ചെയ്ത ഒരു വാട്ട്‌സ്ആപ്പ് ഗ്രൂപ്പ് ആണിത്. അവർ അവിടെ സെക്‌സ് ചാറ്റ് മാത്രം അല്ല.

Politics,

സംഘപരിവാറിന്റെ തകർക്കാൻ കനയ്യകുമാറിനെ കേരളത്തില്‍ സ്ഥാനാര്‍ഥിയാക്കാന്‍ സാധ്യത

2019-ല്‍ നടക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ സി.പി.ഐ. സ്ഥാനാര്‍ഥിയായി ജെ.എന്‍.യു. യൂണിയന്‍ മുന്‍ പ്രസിഡന്റും എ.ഐ.എസ്.എഫ്. നേതാവുമായ കനയ്യകുമാറിനെ മത്സരിപ്പിക്കാന്‍ സാധ്യത. ഔദ്യോഗിക തീരുമാനം ഒന്നും ഇല്ലെങ്കിലും ഇടതുപക്ഷ യുവാക്കളുടെ ആവേശമായി മാറിയ കനയ്യയെ കേരളത്തില്‍ സ്ഥാനാര്‍ഥിയാക്കുന്നത് പാര്‍ട്ടിക്ക് വലിയ ഗുണം ചെയ്യുമെന്ന അഭിപ്രായം പൊതുവെ ഉയര്‍ന്നു കഴിഞ്ഞു.

എ.ഐ.എസ്.എഫ്. സംസ്ഥാനസമ്മേളനത്തിന്റെ പ്രതിനിധിസമ്മേളനം ഉദ്ഘാടനം ചെയ്യാനെത്തിയ കനയ്യകുമാറിന്റെ സാന്നിധ്യം വലിയ ആവേശത്തോടെയാണ് യുവാക്കള്‍ സ്വീകരിച്ചത്. പ്രതിനിധികളുടെ ഇടയില്‍നിന്നുതന്നെ ഇക്കാര്യം സ്വകാര്യചര്‍ച്ചയില്‍ ഉയര്‍ന്നു കഴിഞ്ഞു. രണ്ടുവര്‍ഷം കഴിഞ്ഞു നടക്കാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ ആര് സ്ഥാനാര്‍ഥിയാവുമെന്ന് പാര്‍ട്ടി ചര്‍ച്ചയൊന്നും ചെയ്തിട്ടില്ല. പക്ഷേ, സംഘപരിവാര്‍ ശക്തികളുടെ നോട്ടപ്പുള്ളികൂടിയായ കനയ്യകുമാര്‍ സ്ഥാനാര്‍ഥിയാവുന്നത് നന്നായിരിക്കുമെന്ന് പൊതുവെ സ്വകാര്യചര്‍ച്ചയില്‍ വരുന്നുണ്ടെന്ന് എ.ഐ.വൈ.എഫിന്റെ മുതിര്‍ന്ന നേതാവ് പറഞ്ഞു. ജെ.എന്‍.യു.വിലെതന്നെ വിദ്യാര്‍ഥിയായിരുന്ന മുഹമ്മദ് മൊഹിസിനെ പട്ടാമ്ബിയില്‍ സ്ഥാനാര്‍ഥിയാക്കി വിജയം കൊയ്തിട്ടുണ്ട് സി.പി.ഐ.

കനയ്യകുമാര്‍ സ്ഥാനാര്‍ഥിയാകുന്നുണ്ടെങ്കില്‍ അത് തിരുവനന്തപുരത്താവാനാണ് സാധ്യത. ബി.ജെ.പി. ശക്തിപ്രാപിക്കുന്ന തിരുവനന്തപുരത്ത് ചരിത്രം തിരുത്തിയെഴുതാന്‍ കനയ്യക്ക് കഴിയുമെന്നാണ് പാര്‍ട്ടിക്കുള്ളില്‍ പലരും കരുതുന്നത്. മഹാസഖ്യം വിജയിക്കുകയും പിന്നീട് ദയനീയമായി പരാജയപ്പെടുകയും ചെയ്ത ബിഹാറാണ് കനയ്യയുടെ നാട്. കനയ്യക്ക് മത്സരിക്കാന്‍ ഉറപ്പുള്ള സീറ്റ് മറ്റ് സംസ്ഥാനങ്ങളിലൊന്നും ഇപ്പോഴില്ലെന്ന് സി.പി.ഐ.ക്ക് ബോധ്യമുണ്ട്. കേരളത്തിലാണെങ്കില്‍ സാധ്യത ഏറെയുമാണ്.

മലയാളഭാഷ കടുപ്പമാണെങ്കിലും പഠിച്ചെടുക്കാന്‍ ശ്രമിക്കുകയാണെന്ന് കനയ്യകുമാര്‍ പറയുന്നു. സംഘപരിവാര്‍ശക്തികളുടെ പ്രചാരണങ്ങളെ തള്ളിക്കളയുന്ന സംസ്ഥാനമാണ് കേരളം എന്നും അദ്ദേഹം പറഞ്ഞു. കേരളത്തില്‍ ഒന്നിലധികം തവണ വന്ന അദ്ദേഹത്തിന് ആവേശോജ്ജ്വലമായ സ്വീകരണമാണ് ലഭിച്ചത്. വയനാട്ടിലും അദ്ദേഹം പൊതുയോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. കനയ്യകുമാറിനെ സി.പി.ഐ.യുടെ ദേശീയമുഖമാക്കാനാണ് പാര്‍ട്ടി ശ്രമിക്കുന്നത്. പാര്‍ലമെന്റില്‍ അദ്ദേഹം ഉണ്ടാവണമെന്ന് പാര്‍ട്ടി കരുതുന്നതും അതിനാലാണ്.

Celebrity Special,

തനിയ്ക്ക് ഭീഷണിയാകുമെന്ന് പേടിച്ചു, നടന്‍ റഹ്മാനെ മമ്മൂട്ടിയ്ക്ക് ഭയമായിരുന്നു: റഹ്മാനെ പിന്തള്ളി മമ്മൂട്ടി സൂപ്പര്‍താരമായത് ഇങ്ങനെ

ചുക്കില്ലാത്ത കഷായം ഇല്ലെന്ന് പറയുന്ന പോലെയായിരുന്നു എണ്‍പതുകളിലും തൊണ്ണൂറുകളുടെ തുടക്കത്തിലും റഹ്മാന്‍ ഇല്ലാത്ത മലയാള സിനിമ ഇല്ലെന്ന് പറയുന്നത്. നായകനായും അനിയനായും കാമുകനായും റഹ്മാന്‍ കത്തിനില്‍ക്കുന്ന കാലം. നായകസ്ഥാനത്ത് നസീറോ സോമനോ സുകുമാരനോ എന്തിനേറെ മമ്മൂട്ടിയോ മോഹന്‍ലാലോ ആയിക്കോട്ടെ, രാജുമോന്‍ ആയോ ബാബുമോന്‍ ആയോ റഹ്മാന്‍ ഉണ്ടാവും ആ ചിത്രത്തിലെല്ലാം. ഒന്നുകില്‍ നായകന്റെ അനിയന്‍, അല്ലെങ്കില്‍ കാമുകിയുടെ സഹോദരന്‍ അതുമല്ലെങ്കില്‍ നായകന്റെ ഭാര്യയുടെ മുന്‍ കാമുകന്‍… ഇങ്ങനെ പോകുന്നു അന്നത്തെ റഹ്മാന്റ വേഷങ്ങള്‍. എന്നാല്‍ റഹ്മാന്‍ കത്തി നില്‍ക്കുന്ന സമയത്ത് മലയാള സിനിമയില്‍ ചുവട് ഉറപ്പിച്ച് തുടങ്ങിയ നമ്മുടെ മെഗാതാരം മമ്മൂട്ടിയ്ക്ക് റഹ്മാനെ ഭയമായിരുന്നു അത്രെ. നേരത്തെ,മംഗളം ആഴ്ചപതിപ്പിലെ മമ്മൂട്ടിക്കഥകള്‍ എന്ന പംക്തിയില്‍ പ്രശസ്ത കാര്‍ട്ടൂണിസ്റ്റ് യേശുദാസന്റെ ഓര്‍മ്മക്കുറിപ്പായി പ്രസിദ്ധീകരിച്ചിരുന്നു ഇക്കാര്യം. രമേഷ് പുതിയമഠം ആയിരുന്നു മംഗളത്തില്‍ യേശുദാസന്റെ അനുഭവക്കുറിപ്പ് തയ്യാറാക്കിയത്.

എറണാകുളം ലോ കോളജിനടുത്തുള്ള സെന്റ് മേരീസ് ചര്‍ച്ചില്‍ ഒരു കല്യാണം കൂടാനെത്തിയപ്പോള്‍ സുഹൃത്തായ ഫെഡറല്‍ ബാങ്കിലെ ഉദ്യോഗസ്ഥന്‍ കോശിയാണ് മുഹമ്മദ് കുട്ടിയെ തനിയ്ക്ക് പരിചയപ്പെടുത്തിയതെന്ന് യേശുദാസന്‍ ഓര്‍ത്തെടുക്കുന്നു. ‘ഇത് മുഹമ്മദ്കുട്ടി. ഞങ്ങളൊന്നിച്ച് കോളേജില്‍ പഠിച്ചതാണ്. ഇവന് സിനിമയില്‍ അഭിനയിക്കാന്‍ താല്‍പര്യമുണ്ട്. ദാസേട്ടന്‍ ഒന്നു സഹായിക്കണം.’ അന്ന് ഞാന്‍ എറണാകുളത്ത് കട്ട്കട്ട് എന്ന സിനിമാപ്രസിദ്ധീകരണത്തിന്റെ എഡിറ്ററാണ്. അത്യാവശ്യം സിനിമാബന്ധങ്ങളൊക്കെയുണ്ട്. അതു മനസിലാക്കിയാവണം കോശി പറഞ്ഞതെന്നും വല്ലവരോടും പറഞ്ഞു നോക്കട്ടെയെന്ന് താന്‍ ഉറപ്പുകൊടുത്തതായും അദ്ദേഹം പറയുന്നു. കണ്ണ് ശരിയല്ലെന്ന് പറഞ്ഞ് തന്റെ ശുപാര്‍ശയുമായി ചാന്‍സ് തേടിയെത്തിയ മമ്മൂട്ടിയെ സംവിധായകന്‍ ചന്ദ്രകുമാര്‍ പറഞ്ഞയച്ചതായും അദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു.

അനുഭവക്കുറിപ്പിന്റെ പൂര്‍ണരൂപം:

എറണാകുളം ലോ കോളജിനടുത്തുള്ള സെന്റ് മേരീസ് ചര്‍ച്ചില്‍ ഒരു കല്യാണം കൂടാനെത്തിയതാണ്. സുഹൃത്തായ ഫെഡറല്‍ ബാങ്കിലെ ഉദ്യോഗസ്ഥന്‍ കോശിയും മറ്റൊരാളും സംസാരിച്ചുകൊണ്ട് എന്റടുത്തേക്കുവന്നു.

‘ഇത് മുഹമ്മദ്കുട്ടി. ഞങ്ങളൊന്നിച്ച് കോളജില്‍ പഠിച്ചതാണ്. ഇവന് സിനിമയില്‍ അഭിനയിക്കാന്‍ താല്‍പര്യമുണ്ട്. ദാസേട്ടന്‍ ഒന്നു സഹായിക്കണം.’
അന്ന് ഞാന്‍ എറണാകുളത്ത് കട്ട്കട്ട് എന്ന സിനിമാപ്രസിദ്ധീകരണത്തിന്റെ എഡിറ്ററാണ്. അത്യാവശ്യം സിനിമാബന്ധങ്ങളൊക്കെയുണ്ട്. അതു മനസിലാക്കിയാവണം കോശി പറഞ്ഞതും.

‘വല്ലവരോടും പറഞ്ഞുനോക്കട്ടെ.’
ഞാന്‍ ഉറപ്പുകൊടുത്തു. അക്കാലത്ത് ‘അസാധു’ എന്ന വിനോദമാസികയും ഞാന്‍ നടത്തുന്നുണ്ട്. എറണാകുളം നോര്‍ത്ത് റെയില്‍വേ സ്‌റ്റേഷന്റെ എതിര്‍വശത്താണ് ഓഫീസ്. അടുത്ത ദിവസം തന്നെ മുഹമ്മദ്കുട്ടി ഒരു സ്‌കൂട്ടറില്‍ എന്നെത്തേടി അവിടെയെത്തി. സ്‌കൂട്ടറിനേക്കാള്‍ ഞാന്‍ ശ്രദ്ധിച്ചത് അയാളുടെ കൈയില്‍ കെട്ടിയ റാഡോ വാച്ചാണ്. അതു തിളങ്ങുന്നുണ്ടായിരുന്നു. സിനിമയെക്കുറിച്ച് ഒരുപാട് സംസാരിച്ചതിനുശേഷമാണ് അന്നു പിരിഞ്ഞത്. ആ സൗഹൃദം പതുക്കെ വളരുകയായിരുന്നു. മിക്ക ദിവസവും മുഹമ്മദ്കുട്ടി ഓഫീസില്‍ വരും.
പി.ചന്ദ്രകുമാര്‍ സംഭവം എന്ന ചിത്രം സംവിധാനം ചെയ്യുന്നു എന്നറിഞ്ഞപ്പോള്‍ കത്തുമായി സംവിധായകനെ കാണാന്‍ പറഞ്ഞയച്ചു. പക്ഷേ അപ്പോഴേക്കും ആ സിനിമയിലെ റോളുകള്‍ തീരുമാനിച്ചു കഴിഞ്ഞിരുന്നു. മജീന്ദ്രനും ബാബുവുമായിരുന്നു നിര്‍മ്മാതാക്കള്‍. മറ്റൊരു ദിവസം സംവിധായന്‍ ബക്കറിനെ കാണാന്‍ പറഞ്ഞയച്ചു. ബക്കര്‍ പിന്നീടെന്നെ വിളിച്ചു.
‘ദാസ് പറഞ്ഞയച്ച മുഹമ്മദ്കുട്ടിയുടെ കണ്ണ് ശരിയല്ല.’

പെട്ടെന്ന് റോള്‍ കിട്ടിയില്ലെങ്കിലും മുഹമ്മദ്കുട്ടി എന്നെ വിളിച്ചുകൊണ്ടേയിരുന്നു. രാത്രിയും പകലുമെന്ന ഭേദമില്ലാതെ സിനിമാവിശേഷങ്ങള്‍ പങ്കുവച്ചു. സിനിമയുടെ ട്രെന്‍ഡ്, ഹിറ്റുകള്‍, കുടുംബം….അങ്ങനെ എല്ലാ വിഷയങ്ങളും ഞങ്ങളുടെ ചര്‍ച്ചയിലേക്കു കയറിവന്നു.

പിന്നീടൊരിക്കല്‍ ‘സംഭവ’ത്തിന്റെ വര്‍ക്കുമായി മദ്രാസിലെ വുഡ്‌ലാന്‍ഡ്‌സ് ഹോട്ടലില്‍ താമസിക്കുമ്പോള്‍ ആ ഹോട്ടലില്‍ മുഹമ്മദ്കുട്ടിയുമുണ്ടായിരുന്നു. പിറ്റേ ദിവസത്തെ ഫ്‌ളൈറ്റില്‍ എറണാകുളത്തേക്കു പോവുകയാണെന്നു പറഞ്ഞപ്പോള്‍ തനിക്കും വരണമെന്ന ആഗ്രഹം പ്രകടിപ്പിച്ചു. അക്കാലത്ത് ഫ്‌ളൈറ്റ് ടിക്കറ്റ് കിട്ടാന്‍ കുറച്ചുപാടാണ്. സംഭവത്തിന്റെ നിര്‍മ്മാതാവ് ബാബു മൂഖേന ഒരു ടിക്കറ്റ് റെഡിയാക്കി. മുഹമ്മദ്കുട്ടിയുടെ ആദ്യത്തെ ഫ്‌ളൈറ്റ്‌യാത്ര. ഫ്‌ളൈറ്റില്‍ ഞാന്‍ പുതുമുഖമല്ലെങ്കിലും പറന്നുയരുമ്പോള്‍ എനിക്കിപ്പോഴും പേടിയാണ്. പതിവിലധികം മഴയും കാറ്റുമുള്ള ആ പകലില്‍ ഫ്‌ലൈറ്റ് ഉലയുന്നുണ്ടോ എന്ന സംശയമായിരുന്നു എനിക്ക്. ഉള്ളില്‍ വല്ലാത്തൊരു ഭീതി. അപ്പോഴും മുഹമ്മദ്കുട്ടി തന്റെ ആദ്യത്തെ യാത്ര ആസ്വദിക്കുകയായിരുന്നു.
പതുക്കെപ്പതുക്കെ മുഹമ്മദ്കുട്ടി സിനിമയില്‍ ചുവടുറപ്പിച്ചു. മുഹമ്മദ്കുട്ടി മമ്മൂട്ടിയായി. സിനിമയില്‍ തുടങ്ങിയ കാലത്ത് മമ്മൂട്ടിക്ക് ഒരാളെ മാത്രമേ ഭയമുണ്ടായിരുന്നുള്ളൂ. അത് റഹ്മാനായിരുന്നു.
‘ദാസ്, റഹ്മാന്‍ എനിക്കൊരു ഭീഷണിയാവുമോ?’
ഒരു ദിവസം വളരെ ഉത്കണ്ഠയോടെ മമ്മൂട്ടി ചോദിച്ചു.

‘ഒരിക്കലുമില്ല. പേടിക്കേണ്ട ആളേയല്ല റഹ്മാന്‍.’

എന്നിട്ടും മമ്മൂട്ടിക്ക് സമാധാനമായില്ല. തൃശൂരില്‍ നെല്ലിക്കുന്ന് ആന്റണിയുടെ സ്റ്റുഡിയോ ഉദ്ഘാടനത്തിനു പോയി വരുമ്പോള്‍ ഞാനും ജഗതി ശ്രീകുമാറും റഹ്മാനും ഒരു കാറിലായിരുന്നു. വരുന്നവഴിക്ക് എന്റെ വീട്ടില്‍ കയറി ചായ കഴിച്ചിട്ടാണ് അവര്‍ പോയത്. ഇക്കാര്യമറിഞ്ഞപ്പോഴും മമ്മൂട്ടിക്ക് വിഷമമായി. അത് പിന്നീടുള്ള സംസാരത്തില്‍ നിന്നു തിരിച്ചറിയാമായിരുന്നു.
നടി സുഹാസിനിയും മമ്മൂട്ടിയും അടുത്ത സുഹൃത്തുക്കളായിരുന്നു. മമ്മൂട്ടിക്ക് പായസം വളരെയിഷ്ടമാണ്. ഒരുദിവസം സുഹാസിനി മമ്മൂട്ടിക്കിഷ്ടപ്പെട്ട പായസം ഉണ്ടാക്കിക്കൊടുത്തു. ഈ കഥ ഞാന്‍ എന്റെ കട്ട്കട്ട് മാസികയില്‍ ചേര്‍ത്തു. വായിച്ചുവന്നപ്പോള്‍ അവര്‍ തമ്മില്‍ ആവശ്യത്തില്‍ കവിഞ്ഞ അടുപ്പം ഉള്ളതുപോലൊരു ധാരണ പരന്നു. മമ്മൂട്ടി ഞാനുമായി പിണക്കത്തിലായി. അതിനുശേഷം ഏത് ലൊക്കേഷനില്‍ പോയാലും ഭാര്യ സുലുവിനെയും ഒപ്പം കൂട്ടും.
‘സ്‌ഫോടനം’ എന്ന സിനിമയിലാണ് മമ്മൂട്ടിക്ക് പ്രധാനപ്പെട്ട ഒരു റോള്‍ കിട്ടിയത്. പടത്തിന്റെ പൂജാ ക്ഷണക്കത്തില്‍ മമ്മൂട്ടിയുടെ പേര് മുഹമ്മദ്കുട്ടിയെന്ന് മാറ്റിയിരുന്നു. ഇതറിഞ്ഞപ്പോള്‍ ഞാന്‍ മമ്മൂട്ടിയെ വിളിച്ചു.
‘മമ്മൂട്ടി എന്ന പേരിന്റെ ഐശ്വര്യം മുഹമ്മദ്കുട്ടിക്കില്ല. അതുകൊണ്ട് പേരുമാറ്റാന്‍ തയാറാവരുത്.’ പി.ജി.വിശ്വംഭരന്‍ പറഞ്ഞതനുസരിച്ചാണ് മാറ്റിയതെന്നായിരുന്നു മമ്മൂട്ടിയുടെ മറുപടി. അത് അംഗീകരിക്കരുതെന്ന് ആവര്‍ത്തിച്ചു പറഞ്ഞപ്പോള്‍ മമ്മൂട്ടി സമ്മതിച്ചു. മമ്മൂട്ടി പേരുമാറ്റുന്നില്ല എന്ന രീതിയില്‍ കട്ട്കട്ടില്‍ വാര്‍ത്തയും നല്‍കി. മമ്മൂട്ടിയെന്ന പേര് അന്നും ഇന്നും ശക്തിയുള്ളതാണ്. അതില്‍ എന്റെ പ്രേരണ കൂടിയുണ്ടെന്നറിയുമ്പോള്‍ അഭിമാനം തോന്നുന്നു.

Automobiles,

സൗബിന്റെ പുതിയ ബൈക്കിന്റെ വില എത്രയാന്നെന്ന് അറിയാമോ..

വേദിയില്‍ പാട്ടുപാടാന്‍ കയറിയ സഹപ്രവര്‍ത്തകന്‍ ഷോക്കേറ്റു വീഴുമ്പോള്‍ അയ്യോ എന്‍റെ കണ്ണട എന്നു നിലവിളിക്കുന്ന പിടി മാഷായി മലയാളികളെ ചിരിപ്പിച്ചാണ് സൗബിന്‍ സഹീര്‍ സഹസംവിധായകന്‍റെ റോളില്‍ നിന്നും ഹാസ്യതാരത്തിലേക്ക് തിരിയുന്നത്.

തുടര്‍ന്ന്  ക്രിസ്പിനായും മില്‍ട്ടണായും സുമേഷായും മലയാളികളെ രസിപ്പിച്ച താരം തികഞ്ഞൊരു ബൈക്ക് പ്രേമിയാണ്. ബൈക്കിലെ ദൂരയാത്രകളെ സ്നേഹിക്കുന്ന സൗബിന് ഹാർലി ഡേവിഡ്‌സണിന്റെ സ്ട്രീറ്റ് 750 സ്വന്തമായുണ്ട്.

ഇപ്പോഴിതാ, ഇറ്റാലിയൻ ഇരുചക്രവാഹന നിർമാതാക്കളായ മോട്ടോ ഗുസിയുടെ കലിഫോർണിയയിൽ ഒരു കൈ പരീക്ഷിക്കുകയാണ് സൗബിൻ എന്നാണ് വാര്‍ത്തകള്‍.

പിയാജിയോയുടെ ഉടമസ്ഥതയിലുള്ള മോട്ടോ ഗുസിയുടെ സൂപ്പർ ക്രൂയിസർ ബൈക്കാണ് കലിഫോർണിയ.


1971 മുതൽ രാജ്യാന്തര വിപണിയിലുള്ള ബൈക്ക് ഇന്ത്യയിലെത്തുന്നത് ഈ വര്‍ഷമാണ്.

കൊച്ചിയിലെ മോട്ടോഗുസി ഷോറൂമിൽ നിന്നാണ് സൗബിൻ കാലിഫോർണിയ ടെസ്റ്റ്ഡ്രൈവ് ചെയ്തത്.

1380 സി സി 90 ഡിഗ്രി വി ട്വിൻ എൻജിനാണ് കലിഫോർണിയക്ക് കരുത്ത് പകരുന്നത്. 6500 ആർ പി എമ്മിൽ 96 ബി എച്ച് പി കരുത്തും 3000 ആർ പി എമ്മിൽ 120 എൻ എം ടോർക്കും നൽകും. ആറു സ്പീഡാണ് ഗിയർ ബോക്സ്. ഏകദേശം 22 ലക്ഷം രൂപയാണ് ബൈക്കിന്റെ എക്സ്ഷോറൂം വില.  

News,

രണ്ട് ഇന്ത്യൻ സൈനികർക്ക് വീരമൃത്യു. തിരിച്ചടിച്ച് ഇന്ത്യൻ സൈന്യം

കശ്മീരിലെ ഷോപിയാൻ ജില്ലയിൽ നടന്ന ഏറ്റുമുട്ടലിൽ ഹിസ്ബുൾ കമാൻഡർ യാസിൻ ഇറ്റോയടക്കം മൂന്ന് ഹിസ്ഹുൾ മുജാഹിദീൻ ഭീകരരെ സൈന്യം വധിച്ചു.

ഏറ്റുമുട്ടലിനിടെ രണ്ട് സൈനികർ വീരമൃത്യു വരിച്ചു.

20 മണിക്കൂര്‍ നീണ്ട ഏറ്റുമുട്ടലിനിടെ അഞ്ച്  സൈനികർക്ക് പരിക്കേൽക്കുകയും ചെയ്തു. 

രഹസ്യ വിവരത്തെ തുടർന്ന്  സൈന്യം നടത്തിയ തിരച്ചിലിനിടെ ശനിയാഴ്ച വൈകീട്ട് തുടങ്ങിയ ഏറ്റുമുട്ടൽ ഞായറാഴ്ച രാവിലെ വരെ നീണ്ടു.

സുരക്ഷാ സൈനികർക്കുനേരെ അടുത്തിടെ ഉണ്ടായ നിരവധി ആക്രമണങ്ങൾക്ക് പിന്നിൽ കൊല്ലപ്പെട്ട ഭീകരൻ യാസീന്‍ ഇറ്റോ ആയിരുന്നുവെന്ന വിവരം സൈന്യത്തിന് ലഭിച്ചിട്ടുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും ഈ വെബ്സൈറ്റിൽ പങ്കുവെക്കൂ…

Celebrity Special,

സ്ത്രീകൾക്ക് ബഹുമാനവും സംരക്ഷണവും നൽകുന്ന കാര്യത്തിൽ മോഹൻലാൽ ശ്രീകൃഷ്ണനാണ്

എല്ലാ മലയാളിപെണ്കുട്ടികളുടെയും പുരുഷസങ്കല്പങ്ങൾ പലപ്പോഴും സിനിമാതാരങ്ങളെ മുൻനിർത്തി ആയിരിക്കും. അതിൽ പ്രധാനം താരരാജാവ് ലാലേട്ടൻ തന്നെ ആണ്.

മലയാളി പെണ്കുട്ടികൾക്ക് മാത്രമല്ല താരസുന്ദരിമാർക്കും മലയാളികളുടെ സ്വന്തം ലാലേട്ടനോട് ആരാധന കൂടുതലാണ്.

അദ്ദേഹത്തിന്റെ പെരുമാറ്റത്തെയും രീതികളെയും കുറിച്ച് മുൻപും പല നടിമാരും പ്രശംസിച്ചിട്ടുണ്ട് എങ്കിലും ലൊക്കേഷനിൽ എല്ലാവരോടും ഒരേപോലെ പെരുമാറുന്ന സൂപ്പർസ്റ്റാറെന്ന താരജാഡയൊന്നും ഇല്ലാത്ത മോഹൻലാൽ എന്ന അനുഗ്രഹീത കലാകാരനെക്കുറിച്ച്
ഇപ്പോഴിതാ നടി ശ്വേത മേനോനും പറയുന്നു.

ഒരു സ്ത്രീ എന്ന നിലയിൽ തന്റെ അനുഭവം ആണ് ശ്വേത വിവരിക്കുന്നത്. എല്ലാ സ്ത്രീകളും പുരുഷനിൽ നിന്ന് ആഗ്രഹിക്കുന്നത് ബഹുമാനവും സംരക്ഷണവും തന്നെയാണ് എന്നും മോഹൻലാൽ എന്ന താര പ്രതിഭയിൽ നിന്ന് അത് ലഭിക്കാറുണ്ട് എന്നും ശ്വേത പറയുന്നു.

മോഹൻലാൽ ചിത്രത്തിന്റെ ലൊക്കേഷനിൽ നിന്നും കണ്ണീരോടെ ഇറങ്ങിയ ദിലീപ്, കൂടുതൽ വായിക്കാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യൂ

കെ.പി കുമാരൻ സംവിധാനം ചെയ്ത ആകാശ ഗോപുരം എന്ന ചിത്രത്തിന്റെ ഷൂട്ടിങിന് വേണ്ടി മോഹൻലാലുമൊത്ത് ലണ്ടനിലെത്തിയപ്പോഴുണ്ടായ തന്റെ അനുഭവം ശ്വേത ഒരു മാഗസിന് നൽകിയ അഭിമുഖത്തിൽ പങ്കു വയ്ക്കുകയായിരുന്നു. പത്ത് പേർ ഒന്നിച്ച് ആണെങ്കിൽ പോലും എല്ലാവരെയും ഒന്നിച്ചു കെയർ ചെയ്യാൻ ലാലേട്ടന് കഴിയും എന്നും ശ്വേത കൂട്ടിച്ചേർത്തു.

ലാലേട്ടനെ പോലെയാകാൻ നമുക്കും കഴിയുക എന്നത് ഒരിക്കലും നടക്കാത്ത കാര്യമാണ് എന്നും സ്ത്രീകൾക്ക് ബഹുമാനവും സംരക്ഷണവും നൽകുന്ന കാര്യത്തിൽ ലാലേട്ടൻ ഒരു കൃഷ്ണനാണോ എന്ന് തോന്നാറുണ്ട് എന്നും ശ്വേത മേനോൻ പറഞ്ഞു. കൂടാതെ ഡയറ്റിങ് ലാലേട്ടന് ഇഷ്ടമല്ല എന്നും ലാലേട്ടൻ നന്നായി ഭക്ഷണം കഴിക്കുന്ന ആളാണ് എന്നും അതുപോലെ തന്നെ മറ്റുള്ളവരെ കഴിപ്പിക്കാൻ ലാലേട്ടന് ഉള്ള കഴിവ് പ്രശംസനീയം ആണെന്നും ഡയറ്റിങ് ഉള്ള ഒരാൾക്ക് പോലും ലാലേട്ടനൊപ്പം ലൊക്കേഷനിൽ കഴിയാൻ ബുദ്ധിമുട്ട് ആണെന്നും ശ്വേത മേനോൻ വ്യക്തമാക്കി.

News,

മകളെ ബലാല്‍സംഘം ചെയ്തവനെ; പ്രതിയുടെ കുടുംബം നോക്കി നില്‍ക്കെ നടുറോഡില്‍ പെണ്‍കുട്ടിയുടെ അച്ഛന്‍ വെട്ടിക്കൊന്നു

പ്രായപൂര്‍ത്തിയാകാത്ത മകളെ ബലാത്സംഗം ചെയ്ത 17 കാരനായ പ്രതിയെ ഇരയുടെ അച്ഛന്‍ നടു റോഡില്‍ വെട്ടിക്കൊന്നു. പീഡനം നടന്ന് നാലുമാസംകഴിഞ്ഞപ്പോള്‍ പ്രതി ജാമ്യത്തില്‍ പുറത്തിറങ്ങിയപ്പോഴാണ് ആക്രമണമുണ്ടായത്. പൂനെയിലെ നിരാ നര്‍സിപൂര്‍ ഗ്രാമത്തിലാണ് സംഭവമുണ്ടായിരിക്കുന്നത്. നിഗേഷ് നാഗ്നാഥ് ഗാല്‍കെ ആണ് പട്ടാപ്പകല്‍ കൊല്ലപ്പെട്ടത്.

പ്രതിയുടെ കുടുംബം നോക്കി നില്‍ക്കുമ്പോഴായിരുന്നു സംഭവം. ആക്രമണസമയത്ത് പ്രതിയെ രക്ഷിക്കാനെത്തിയ മാതാപിതാക്കള്‍ക്കും പരിക്കേറ്റു. പീഡനത്തിന് ഇരയായ പെണ്‍കുട്ടിയും അച്ഛനോടൊപ്പം ആക്രമിക്കാന്‍ ഉണ്ടായിരുന്നു. സംഭവത്തിന് ശേഷം ഇരുവരും ഒളിവില്‍ പോയിരിക്കുകയാണ്.

16 കാരിയായ പെണ്‍കുട്ടിയെ ബന്ധു കൂടിയായ പ്രതി പീഡനത്തിന് ഇരയാക്കിയത് കഴിഞ്ഞ ഏപ്രിലില്‍ ആണ്. പൂനെയില്‍ നിന്നും 100 കിലോമീറ്റര്‍ അകലെയുള്ള ഇന്ദാപൂരില്‍ വച്ചാണ് ബലാത്സംഗം നടന്നത്. പീഡനത്തിന് ഇരയായ പെണ്‍കുട്ടി തന്നെ സംഭവത്തിന് ശേഷം നേരിട്ട് പോലീസില്‍ പരാതി നല്‍കുകയായിരുന്നു. എന്നാല്‍, പ്രതിക്ക് പ്രായപൂര്‍ത്തിയാകാത്തത് കണക്കിലെടുത്ത് ബാലനീതി ബോര്‍ഡ് ജാമ്യം അനുവദിക്കുകയായിരുന്നു.

ജാമ്യം ലഭിച്ച ശേഷം ഹോസ്റ്റലില്‍ പഠിക്കുകയായിരുന്ന യുവാവ് അവധിക്ക് വീട്ടിലെത്തിയത് അറിഞ്ഞ് കത്തിയുമായി എത്തി വെട്ടുകയായിരുന്നു. തടയുവാന്‍ ശ്രമിച്ച പ്രതിയുടെ അച്ഛന്റെ മുഖത്തും തലയിലും വെട്ടേറ്റിട്ടുണ്ട്.

പ്രാണരക്ഷാര്‍ത്ഥം വീടിന്റെ പിന്‍വാതിലിലൂടെയിറങ്ങി ഓടിയ യുവാവിനെ പിന്തുടര്‍ന്ന് വെട്ടുകയായിരുന്നു. യുവാവ് സംഭവസ്ഥലത്തുതന്നെ മരിച്ചു.നാലുമാസം കൊണ്ട് തന്നെ ജാമ്യം ലഭിച്ച് പ്രതി പുറത്തിറങ്ങിയത് ആണ് പെണ്‍കുട്ടിയുടെ അച്ഛനെ പ്രകോപിതന്‍ ആക്കിയത് . ഇരയായ പെണ്‍കുട്ടിക്കും അച്ഛനും എതിരെ പ്രതിയുടെ കുടുംബം മൊഴി കൊടുത്തു.

പ്രതിയുടെ രക്ഷിതാക്കളുടെ മൊഴിയില്‍ ഇരയുടെ അച്ഛനെതിരെ പോലീസ് കേസ് രെജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. എന്നാല്‍ പെണ്‍കുട്ടിയെയും പ്രതി ചേര്‍ക്കണം എന്ന ആവശ്യം പോലീസ് ഇതുവരെ മുഖവിലയ്ക്ക് എടുത്തിട്ടില്ല.

നിങ്ങളുടെ അഭിപ്രായങ്ങൾ സൈറ്റിൽ കമന്റ് ചെയ്യൂ.. fb.com/onlinemalayali.in

Cinema,

മമ്മൂക്കയുടെ ആടാർ ലുക്ക്, മാസ്സ് ഡാൻസ് പുള്ളിക്കാരൻ സ്റ്റാറയുടെ ആദ്യം വീഡിയോ ഗാനം കാണാം

മലയാളത്തിന്റെ നിത്യഹരിത നായകൻ മമ്മൂട്ടിയെ നായകനാക്കി ശ്യാംധർ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് പുള്ളിക്കാരൻ സ്റ്റാറാ.

ആശ ശരത്ത് നായികയായി എത്തുന്ന ചിത്രത്തിന്റെ ആദ്യ ഗാനം റിലീസ് ആയി. എം ജയചന്ദ്രൻ സംഗീതം നൽകിയ ഗാനത്തിന്റെ വരികൾ സന്തോഷ് വർമയുടേത് ആണ്. ശ്രേയ ആണ് ഗാനം ആലപിച്ചിരിക്കുന്നത്

Entertainment,

സിനിമ ലോകം ദിലീപിനെ അകറ്റി നിര്‍ത്തിയത് ഞെട്ടിച്ചു; മാധ്യമ വിചാരണ നാടകമെന്നും റസൂല്‍ പൂക്കുട്ടി

നടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായ ദിലീപിനെ പിന്തുണച്ച് റസൂല്‍ പൂക്കുട്ടി. അറസ്റ്റിലായ ഉടനെ സിനിമാലോകം ദിലീപിനെ മാറ്റിനിര്‍ത്തിയത് തന്നെ ഞെട്ടിച്ചെന്ന് പൂക്കുട്ടി തന്റെ ട്വിറ്ററിലൂടെ പ്രതികരിച്ചു.

നിയമപ്രകാരം അയാള്‍ക്കെതിരെയുള്ള കുറ്റം തെളിയിക്കുന്നത് വരെ നിരപരാധിയാണ്.

അത് വരെ അദ്ദേഹത്തെ കുറ്റക്കാരനാണ് എന്ന് മുദ്ര കുത്തരുതെന്നും റസൂല്‍ പൂക്കുട്ടി പറയുന്നു.

ടി.ആര്‍.പി റേറ്റിംഗ് കൂട്ടാന്‍ വേണ്ടിയുള്ള മാധ്യമവിചാരണകള്‍ വെറും നാടകം മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.

ഈ കേസിലൂടെയാണ് മലയാളികളുടെ മനോഭാവം തിരിച്ചറിയാന്‍ കഴിഞ്ഞതെന്നും റസൂല്‍ പൂക്കുട്ടി കൂട്ടിച്ചേര്‍ത്തു.

Politics,

‘കുട്ടികള്‍ക്ക് പകരം ഒരു മുസ്ലീം കച്ചവടക്കാരന്റെ പത്ത് പശുക്കളാണ് മരിച്ചതെങ്കില്‍ സ്ഥിതി മറിച്ചായേനെ’

ന്യൂഡല്‍ഹി: ഗൊരഖ്പൂരില്‍ കുട്ടികള്‍ ശ്വാസം കിട്ടാതെ മരിച്ച സംഭവത്തില്‍ ബിജെപിക്കെതിരെ ആഞ്ഞടിച്ച് മുന്‍ ഐപിഎസ് ഉദ്യോഗസ്ഥന്‍ സഞ്ജീവ് ഭട്ട്. ഹതഭാഗ്യരായ ഗൊരഖ്പൂരിലെ ആ 63 കുട്ടികളെ പുതപ്പിക്കാന്‍ ദേശീയ പതാകയ്ക്ക് വലുപ്പമുണ്ടോയെന്ന് സഞ്ജീവ് ഭട്ട് ചോദിച്ചു. ഫെയ്‌സ്ബുക്കിലൂടെയായിരുന്നു സഞ്ജീവ് ഭട്ടിന്റെ പ്രതികരണം.

താങ്ങാവുന്ന തരത്തില്‍ ആരോഗ്യപരിരക്ഷയും ഗുണമേന്മയുള്ള വിദ്യാഭ്യാസവുമാണ് കുട്ടികള്‍ക്ക് വേണ്ടത്. ദേശീയ ഗാനവും ദേശീയഗീതവും പാടുന്നത് പിന്നത്തെ കാര്യമാണ്. കുട്ടികള്‍ക്ക് പകരം ഒരു മുസ്ലീം കച്ചവടക്കാരന്റെ പത്ത് പശുക്കളാണ് മരിച്ചതെങ്കില്‍ സ്ഥിതി മറിച്ചായേനെയെന്നും സഞ്ജീവ് ഭട്ട് പറഞ്ഞു.

കലാപ കാലത്ത് ഗുജറാത്തില്‍ ഉദ്യോഗസ്ഥനായിരുന്ന സഞ്ജീവ് ഭട്ട് അന്ന് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്രമോഡിക്കെതിരെ സുപ്രീം കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരുന്നു. 2002 ഗുജറാത്ത് കലാപത്തില്‍ നരേന്ദ്ര മോഡിക്ക് ശക്തമായ പങ്കുണ്ടെന്ന് ചൂണ്ടിക്കാട്ടുന്നതായിരുന്നു ഐപിഎസ് ഉദ്യോഗസ്ഥന്റെ സത്യവാങ്മൂലം.

മോഡി ഉന്നത പൊലീസ് ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തി നടത്തിയ യോഗത്തില്‍ താന്‍ പങ്കെടുത്തിരുന്നെന്നും ‘മുസ്ലീമുകള്‍ക്കെതിരെ ഹിന്ദുക്കള്‍ക്ക് ക്രോധം അഴിച്ചുവിടാന്‍ അനുവാദം നല്‍കണമെന്ന്’ മോഡി ഉത്തരവിട്ടെന്നുമാണ് ഭട്ട് പറഞ്ഞത്.

2015ല്‍ സഞ്ജീവ് ഭട്ടിനെ പൊലീസ് സേനയില്‍ നിന്ന് പുറത്താക്കി.

അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം

പ്രിയ ഭക്തന്മാരെ, ഹതഭാഗ്യരായ ഗൊരഖ്പൂരിലെ ആ 63 കുട്ടികളെ പുതപ്പിക്കാന്‍ ദേശീയ പതാകയ്ക്ക് വലുപ്പമുണ്ടോ?
വന്ദേമാതരം പാടാനും കുട്ടികള്‍ക്ക് ഓക്‌സിജന്‍ വേണമെന്ന് ആ മന്ദബുദ്ധികള്‍ക്ക് ആരെങ്കിലുമൊന്ന് പറഞ്ഞുകൊടുക്കൂ. – സഞ്ജീവ് ഭട്ട്

Cinema,

മീശപിരി ആടിപ്പാടി മോഹൻലാൽ, വെളിപാടിന്റെ പുസ്തകത്തിലെ പുതിയ ഗാനം കാണാം

മോഹൻലാൽ – ലാൽ ജോസ് ടീം ആദ്യമായി ഒന്നിക്കുന്ന ഓണചിത്രം വെളിപാടിന്റെ പുസ്തകത്തിലെ പുതിയ ഗാനം എത്തി.

മനു മഞ്ജിത്ത് എഴുതിയ വരികൾക്ക് ഈണം നല്കയിരിക്കുന്നത് ഷാൻ റഹ്മാൻ ആണ്. മധു ബാലകൃഷ്ണൻ ആണ് ചിത്രത്തിലെ ഈ ഗാനം ആലപിച്ചിരിക്കുന്നത്