Cinema,

രേ​വ​തി ഇനി തി​രു​നെൽ​വേ​ലി കളക്ടർ

മലയാളികൾക്ക് പ്രിയങ്കരിയായ നടിയും സംവിധായികയുമായ രേവതി ഇനി കളക്ടറുടെ വേഷത്തിൽ. ജ​ലദൗ​ർ​ല​ഭ്യം പ്ര​മേ​യ​മാ​ക്കി എം.​എ. നി​ഷാ​ദ് സം​വി​ധാ​നം ചെ​യ്യു​ന്ന കി​ണ​റി​ലാണ് രേ​വ​തി ത​മി​ഴ്നാ​ട്ടി​ലെ തി​രു​നെ​ൽ​വേ​ലി ക​ള​ക്ട​റു​ടെ വേ​ഷത്തിലെത്തുന്നത്. ബോ​ളി​വു​ഡ് താ​രം ജ​യ​പ്ര​ദയും ചി​ത്ര​ത്തി​ൽ പ്ര​ധാ​ന വേ​ഷ​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്നു​ണ്ട്. ചി​ത്ര​ത്തി​ന്‍റെ ത​മി​ഴ് പതി​പ്പി​ന് കെ​നി എ​ന്നാ​ണ് പേ​രി​ട്ടി​രി​ക്കു​ന്ന​ത്. കേ​ര​ള – ത​മി​ഴ്നാ​ട് അ​തി​ർ​ത്തി​യാ​ണ് ചി​ത്ര​ത്തി​ന്‍റെ പ്ര​ധാ​ന ലൊ​ക്കേ​ഷ​നു​ക​ൾ. ജോ​യ് മാ​ത്യു. ഭ​ഗ​ത് മാ​നു​വ​ൽ എ​ന്നി​വ​രാ​ണ് ചി​ത്ര​ത്തി​ലെ മ​റ്റ് ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന​വ​ർ.

Entertainment,

കള്ളത്തരങ്ങൾ എല്ലാം തന്നെ പഠിച്ചിട്ടാണ് ലെനയുടെ സൈക്കളോജിക്കൽ മൂവ്!!

ഇന്ന് എതു വേഷവും അഭിനയിക്കാൻ ധൈര്യമുള്ള ചുരുക്കം ചില നടിമാരിൽ ഒരാളാണ് ലെന. ആ കാരണം കൊണ്ട് തന്നെ ലെനയിപ്പോൾ തമിഴ്, ഹിന്ദി, തെലുങ്ക് ചിത്രങ്ങളിലും അഭിനയിച്ചു കഴിഞ്ഞു. ലെനയെക്കുറിച്ചു അറിയാൻ സാധിക്കുന്ന മറ്റൊരു കാര്യം മറ്റുള്ളവരുടെ കള്ളത്തരങ്ങൾ ലെനയ്ക്ക് കണ്ടു പിടിക്കാൻ എളുപ്പം കഴിയും എന്നുള്ളതാണ്. കള്ളം പറയരുത്, അതും ലെനയുടെ മുന്നിലിരുന്ന്… പറഞ്ഞ കള്ളം കണ്ണിൽനോക്കി കയ്യോടെ കണ്ടുപിടിക്കാൻ സാധ്യതയുണ്ട്. ഇത് പറയാൻ കാരണം പന്ത്രണ്ടാം ക്ലാസിൽ പേപ്പർ നിറയെ മാർക്കു വാങ്ങിയ ലെന തിരഞ്ഞെടുത്തത് മനഃശാസ്ത്രമാണ്. സൈക്കോളജിയിൽ ബിരുദവും ബിരുദാനന്തര ബിരുദവും നേടിയ ഒരാൾ അതു ജീവിതത്തിൽ പ്രയോഗിക്കുന്നത് എങ്ങിനെയൊക്കെയാണ്. ലെന മറുപടി പറഞ്ഞു, ” ചെറുപ്പം മുതലേ ഒരു സിക്സ്ത് സെൻസ് ഉള്ളിലുണ്ടെന്നാണു വിശ്വാസം. സഹപാഠികളിൽ ആരെയൊക്കെ വിശ്വസിക്കണം…? ആരുടെകൂടെ കളിക്കാൻ പോകണം…? തുടങ്ങിയ കാര്യങ്ങളിൽ ചില നിരീക്ഷണങ്ങൾ ഞാൻ നടത്തി. ചില സാഹചര്യങ്ങളിൽ പണി പാളുന്നതു മുൻകൂട്ടി കണ്ടെത്തി മുങ്ങാനുള്ള അസാധ്യ പാടവവും ഞാൻ

News,

ബാംഗ്ലൂരിൽ മലയാളി പെൺകുട്ടികൾ പണമുണ്ടാക്കുന്നത് കേട്ടാൽ ഞെട്ടും

ബാംഗ്ലൂർ പെൺകുട്ടികളുടെ അധിക ചിലവാണ് മറ്റുപല ജോലികൾ ചെയ്യാൻ പ്രേരിപ്പിക്കുന്നത് എന്നാൽ അവിടുത്തെ മറ്റു ജോലികൾക്ക് കുറഞ്ഞ വരുമാനം മാത്രമേ കിട്ടുന്നുള്ളു ഇങ്ങനെ സംഭവിക്കുമ്പോഴാണ് നിശാ പാർട്ടികളിലും മറ്റിടങ്ങളിലും പെൺകുട്ടികൾ എത്തുന്നത് ബാംഗ്ലൂരിലെ ഒരു മലയാളി പെൺകുട്ടിയുടെ വാക്കുകൾ ഇങ്ങനെ. ഇവിടെ ജോലി ചെയ്തു ജീവിക്കാൻ തന്നെ കിട്ടുന്ന ശമ്പളം തികയുന്നില്ല. പിന്നെ പടിക്കുന്നവരുടെ കാര്യം ഞാൻ പറയേണ്ടത്തിലല്ലോ പാർട്ടൈം ജോലികൾക്ക് വളരെ കുറഞ്ഞ ശമ്പളമാണ് കിട്ടുക ഇവിടെ ഒരു കോടിശ്വരന്റെ കൂടെ ഒരു ദിവസം ചിലവഴിച്ചാൽ ഒരുമാസം കിട്ടുന്ന ശമ്പളത്തേക്കാൾ ഉണ്ടാകും ഒന്നും നഷ്ട്ടപെടാനും ഇല്ല ആരും അറിയില്ല കോണ്ടം ഉപയോഗിക്കുന്നത് കൊണ്ട് വേറെ പേടിയും ഇല്ല.. ഇതുപോലെയുള്ള ജോലിയിലേക്ക് എത്തിക്കാൻ ബാംഗ്ലൂർ ബേസ് ചെയ്തു വലിയ ഏജൻസി പ്രവർത്തിക്കുന്നുണ്ട്. സെക്സ് റാക്കറ്റുകളിൽനിന്ന് ഈ ഏജൻസികൾ വ്യെത്യസ്തമാകുന്നത് ഇവിടെ ജീവിതകാലം മുഴുവൻ നിൽക്കേണ്ട എപ്പോൾ വേണമെങ്കിലും നിർത്തി നാട്ടിലേക്ക് മടങ്ങാം.

Health,

വിവാഹിതരായ 5 സ്‌ത്രീകള്‍ നടത്തിയ വെളിപ്പെടുത്തല്‍ വൈറലാകുന്നു

വിവാഹം എന്നത് ചെറുപ്പക്കാരായ പെണ്‍കുട്ടികളെ സംബന്ധിച്ച് സ്വപ്‌നസമാനമായ ഒന്നാണ് വിവാഹത്തെക്കുറിച്ച് പലവിധ സങ്കല്‍പങ്ങളും അവര്‍ക്ക് ഉണ്ട്. എന്നാല്‍ വിവാഹിതരായ അഞ്ച് യുവതികള്‍ നടത്തിയ വെളിപ്പെടുത്തലുകള്‍, വിവാഹം കഴിക്കാന്‍ പോകുന്നവര്‍ ഒന്ന് ശ്രദ്ധിക്കുന്നത് നല്ലതാണ്. വിവാഹജീവിതം വിജയകരമായി മുന്നോട്ടുകൊണ്ടുപോകാന്‍ ഇത് നിങ്ങളെ സഹായിക്കും. ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ഈ വെളിപ്പെടുത്തല്‍ പ്രസിദ്ധീകരിച്ചത് ടൈംസ് ഓഫ് ഇന്ത്യയാണ്. 1, വിവാഹ ജീവിതത്തെക്കുറിച്ചുള്ള ഗോസിപ്പുകള്‍… വിവാഹശേഷം പലതരം ഗോസിപ്പുകള്‍ കേള്‍ക്കേണ്ടി വരുമെന്നാണ് പ്രാചി അഗര്‍വാള്‍ പറയുന്നത്. വിവാഹം കഴിഞ്ഞയുടന്‍, തന്റെ അമ്മായിയമ്മ, അവരുടെ ചിലരെക്കുറിച്ചുള്ള കുറ്റങ്ങള്‍ തന്നോട് പറഞ്ഞിരുന്നു. എന്നാല്‍ ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ അമ്മായിയമ്മ, തന്നെക്കുറിച്ചുള്ള കുറ്റങ്ങള്‍ മറ്റുചിലരോട് പറഞ്ഞതായി തനിക്ക് അറിയാന്‍ കഴിഞ്ഞുവെന്നാണ് പ്രാചി പറയുന്നത്. 2, കുടുംബ രാഷ്‌ട്രീയം… ഏറെ അംഗങ്ങളുള്ള ഒരു കുടുംബത്തിലേക്ക് വിവാഹം ചെയ്യപ്പെട്ട അഹാന ശര്‍മ്മയ്‌ക്ക് പറയാനുള്ളത് മറ്റൊരു അനുഭവമാണ്. അവിടെ പലരും പല തട്ടിലായാണ് നില്‍ക്കുന്നത്. പല ഗ്രൂപ്പുകളുണ്ട്. അവര്‍ തമ്മില്‍ പരസ്‌പരം പാരകളുമാണ്. ഇത്തരമൊരു

Politics,

ചൈന ഒരു നിമിഷം വിചാരിച്ചാല്‍ വെറും ഓര്‍മ്മ മാത്രമായി അവശേഷിക്കുന്ന കൊച്ചു ഭൂട്ടാന്‍ വീണ്ടും ചൈനക്കെതിരെ ശക്തമായി രംഗത്ത്.

ദോക് ലാമില്‍ ഏത് നിമിഷവും ഇന്ത്യ – ചൈന യുദ്ധം പൊട്ടി പുറപ്പെടുമെന്ന സാഹചര്യം നിലനില്‍ക്കെ തര്‍ക്ക പ്രദേശമുള്‍പ്പെടുന്ന 269 ചതുരശ്ര കിലോമീറ്റര്‍ സ്ഥലത്തിനു പകരം ഇരട്ടിയിലധികം സ്ഥലം ഭൂട്ടാന്റെ കിഴക്കു ഭാഗത്ത് നല്‍കാമെന്ന ചൈനയുടെ വാഗ്ദാനമാണ് ഭൂട്ടാന്‍ ഇപ്പോള്‍ വീണ്ടും തള്ളിയിരിക്കുന്നത്.

തര്‍ക്ക പ്രദേശം ചൈനയുടെ കൈവശമായാല്‍ ഇന്ത്യയിലേക്ക് എളുപ്പം ചൈനീസ് സേനക്ക് കടക്കാനാവുമെന്നതിനാല്‍ ഒരു കാരണവശാലും ഈ സ്ഥലം വിട്ടു നല്‍കാന്‍ കഴിയില്ലന്നാണ് ഭൂട്ടാന്‍ തുറന്നടിച്ചിരിക്കുന്നത്.

നയതന്ത്രതലത്തില്‍ ഭൂട്ടാനെ അനുനയിപ്പിച്ച് ഇന്ത്യയെ പ്രതിരോധത്തിലാക്കാനുള്ള ചൈനയുടെ ഗൂഢനീക്കമാണ് ഇതോടെ പൊളിഞ്ഞിരിക്കുന്നത്.

ചൈന – ഭൂട്ടാന്‍ – ഇന്ത്യ അതിര്‍ത്തികള്‍ സംഗമിക്കുന്ന ദോക് ലാം എന്ത് വില കൊടുത്തും സംരക്ഷിക്കുമെന്നാണ് ഇന്ത്യന്‍ സേനയുടെ നിലപാട്. ഭൂട്ടാന്റെ പരമാധികാര സംരക്ഷണത്തിന്റെ കാവലാളാകുമെന്ന് 2007-ല്‍ ഭൂട്ടാനുമായുണ്ടാക്കിയ ഉടമ്പടിയില്‍ ഇന്ത്യ ഉറപ്പു നല്‍കിയിട്ടുള്ളതാണ്.

ഇപ്പോള്‍ ഭൂട്ടാനിലെ ജനത ഉറങ്ങുന്നതു പോലും ഉറങ്ങാതിരിക്കുന്ന ഇന്ത്യന്‍ സേനയില്‍ വിശ്വാസമര്‍പ്പിച്ചാണ്. അനവധി വര്‍ഷങ്ങളായി ചൈന ‘പഠിച്ച പണി പതിനെട്ടും ‘ നോക്കിയിട്ടും ഭൂട്ടാന്‍ – ഇന്ത്യ ബന്ധം തകര്‍ക്കാന്‍ കഴിഞ്ഞിരുന്നില്ല.

ചൈനയുടെ ഒരു മോഹന വാഗ്ദാനത്തിലും വീഴാത്ത ഭൂട്ടാന്‍ ചൈനീസ് ഭരണ കൂടത്തിനു മാത്രമല്ല മറ്റ് ലോക രാഷ്ട്രങ്ങള്‍ക്ക് പോലും ഇപ്പോള്‍ ഒരു അത്ഭുതമാണ്.

ഇന്ത്യയുടെ അയല്‍ രാജ്യങ്ങളായ ശ്രീലങ്കയിലും നേപ്പാളിലും വരെ സ്വന്തം താല്‍പ്പര്യങ്ങള്‍ നടപ്പാക്കിയവര്‍ക്കാണ് ഈ തിരിച്ചടിയെന്ന് ഓര്‍ക്കണം.

ചൈനയുടെ ഗൂഢനീക്കങ്ങള്‍ക്ക് അവരുടെ അയല്‍ രാജ്യങ്ങളായ വിയറ്റ്‌നാമിനെയും ജപ്പാനെയും സ്വന്തം പാളയത്തിലെത്തിച്ചാണ് ഇന്ത്യ ഇപ്പോള്‍ മറുപടി നല്‍കുന്നത്.

ഇന്ത്യയുമായി ഒരു യുദ്ധത്തിന് ചൈന തുനിഞ്ഞാല്‍ ഈ രാജ്യങ്ങള്‍ വഴിയും ഇന്ത്യ ‘ഇടപെടല്‍’ നടത്തുമെന്ന ആശങ്ക ചൈനക്കുമുണ്ട്.

ചൈനയുടെ ഭീഷണി അവഗണിച്ച ഇന്ത്യ, ദോക് ലാമില്‍ നിന്നും പിന്‍മാറിയില്ലന്ന് മാത്രമല്ല, അര ലക്ഷത്തോളം സൈനികരെ അതിര്‍ത്തി മേഖലകളില്‍ വിന്യസിച്ച് തിരിച്ച് മുന്നറിയിപ്പു നല്‍കുകയാണ് ഇപ്പോള്‍ ചെയ്തിരിക്കുന്നത്.

ആവശ്യമെങ്കില്‍ ഏറ്റുമുട്ടാന്‍ തയ്യാറാണെന്ന സന്ദേശം സേനാ വിന്യാസത്തിലൂടെ ഇന്ത്യ നല്‍കിയത് ചൈനീസ് ഭരണകൂടത്തെ അമ്പരിപ്പിച്ചിട്ടുണ്ട്.

ലോകത്തിനു മുന്നില്‍ ഇന്ത്യക്ക് മുന്നറിയിപ്പ് നല്‍കിയിട്ടും നടപടി ഒന്നും ഉണ്ടായില്ലങ്കില്‍ രാജ്യത്തിന് തന്നെ അത് നാണക്കേടാവുമെന്നതിനാല്‍ എന്തെങ്കിലും നടപടി ഉടനെ വേണമെന്നതാണ് ചൈനീസ് സേനയുടെയും വികാരം.

എന്നാല്‍, അമേരിക്ക, റഷ്യ, ഫ്രാന്‍സ്, ബ്രിട്ടന്‍, ജപ്പാന്‍ തുടങ്ങി ലോക വന്‍കിട സൈനിക ശക്തികള്‍ പിന്തുണക്കുന്ന ഇന്ത്യയെ തൊട്ടാല്‍ പഴയ അനുഭവമല്ല ഇനി ഉണ്ടാവുക എന്ന തിരിച്ചറിവും ചൈനീസ് സേനയുടെ തലപ്പത്തുണ്ട്.

യഥാര്‍ത്ഥത്തില്‍ ഇന്ത്യക്ക് മുന്നറിയിപ്പ് നല്‍കി വെട്ടിലായ അവസ്ഥയിലാണ് ഇപ്പോള്‍ ഈ രാജ്യം.

വികസന പാതയിലും സൈനിക ശക്തിയിലും ലോകത്തെ ഒന്നാം നിരയില്‍പ്പെടുന്നുവെന്ന് അഹങ്കരിക്കുന്ന ചൈനക്കെതിരായ ഏത് നീക്കത്തിനും അവസരം ലഭിച്ചാല്‍ മറ്റ് ലോക രാജ്യങ്ങള്‍ അത് ഉപയോഗപ്പെടുത്തുമെന്ന് തന്നെയാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍.

ദോക് ലാം വിഷയത്തില്‍ ചൈനയെ എതിര്‍ത്തും ഇന്ത്യയെ അനുകൂലിച്ചും അമേരിക്ക തന്നെ പരസ്യമായി ശനിയാഴ്ച രംഗത്ത് വന്നത് ചൈനക്കുള്ള വ്യക്തമായ സന്ദേശമായാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.

ഉത്തര കൊറിയയെ അമേരിക്കക്ക് എതിരായി ‘ തിരിച്ച് വിട്ട് ‘നേട്ടമുണ്ടാക്കാന്‍ ശ്രമിക്കുന്ന ചൈനക്ക് ഒരു ‘പണി’ കൊടുക്കാന്‍ പറ്റുന്ന അവസരം അമേരിക്ക ഒരിക്കലും പാഴാക്കില്ലന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍.

കാര്യങ്ങള്‍ ഇങ്ങനെ സങ്കീര്‍ണ്ണമായി നില്‍ക്കുമ്പോഴും ഇന്ത്യ തികഞ്ഞ ആത്മവിശ്വാസത്തിലാണ്. ഭയപ്പാട് ഇല്ലാതെ കൂളായി പതിങ്ങിയിരിക്കുന്ന ഇന്ത്യയെ സൂക്ഷിക്കണമെന്നാണ് ചൈനീസ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ട്.
പ്രമുഖ അന്താരാഷ്ട്ര മാധ്യമമാണ് ഇത് സംബന്ധമായ വാര്‍ത്ത പുറത്ത് വിട്ടിരിക്കുന്നത്.

വിക്ഷേപണ രംഗത്ത് ചൈനയുടെ റോക്കറ്റ് മൂക്കും കുത്തി താഴെ വീണപ്പോഴും അടുപ്പിച്ച് നിരവധി തവണ കുത്യതയോടെ വിക്ഷേപണം നടത്തിയ ഇന്ത്യ രഹസ്യങ്ങളുടെ കൂടാരമാണെന്നാണ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്.

പുറം ലോകം അറിയാത്ത നിരവധി മാരക പ്രഹര ശേഷിയുള്ള ആയുധങ്ങള്‍ ഇന്ത്യയുടെ കലവറയിലുണ്ടെന്നും ഇതാണ് ഇന്ത്യയുടെ ആത്മവിശ്വാസത്തിനു പിന്നിലെന്നും നേരത്തെയും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

Entertainment,

വിവാഹം ഒരു ബാധ്യത, ലിവിങ് ടുഗെദർ എന്നിവയെ കുറിച്ച് അഭിപ്രായങ്ങൾ തുറന്ന് പറഞ്ഞു അനുമോൾ

ഷട്ടർ, ഒരുനാൾ ഇരവിൽ, വെടി വഴിപാട് തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ നടിയാണ്‌ അനുമോൾ. അഭിനയ സാധ്യതയുള്ളതും വേറിട്ട് നിൽക്കുന്ന തരം കഥാപാത്രങ്ങളുമായിരുന്നു അനുമോൾ ഇതുവരെയും ചെയ്തത്. സെലക്ട് ചെയ്യുന്ന കഥാപാത്രങ്ങൾ പോലെ ജീവിതത്തിലും തന്റേതായ ഒരു ശൈലി സൂക്ഷിക്കുന്ന താരമാണ്‌ അനു മോൾ. വിവാഹത്തെക്കുറിച്ചും വിവാഹ ജീവിതത്തെക്കുറിച്ചും വ്യത്യസ്തമായ കാഴ്ച്ചപ്പാടാണ്‌ അനുമോൾക്ക് ഉള്ളത്.

വിവാഹ ജീവിതം ഒരു ബാധ്യതയെന്നാണ്‌ താരം പറയുന്നത്.” ഒരാൾ തന്റെ ജീവിതത്തിലേക്ക് വന്നാൽ അയാൾക്ക് എന്നെ മനസിലാകുമോയെന്ന പേടിയുണ്ട്. ഇത്രയും കാലം സ്വതന്ത്രയായി ജീവിച്ച എനിക്ക് പെട്ടെന്നൊരാൾ വന്നാൽ അയാൾക്ക് എങ്ങനെ സ്പേസ് കൊടുക്കാൻ കഴിയും എന്ന സംശയമുണ്ടെന്നും അനു പറഞ്ഞു. ഇടയ്ക്ക് കല്യാണം കഴിക്കണമെന്ന് തോന്നും അടുത്ത നിമിഷത്തിൽ തന്നെ അത് വേണ്ടെന്നും തോന്നും”.വംശം നിലനിർത്തുക അല്ലെങ്കിൽ ശാരീരികമായ ആവശ്യം എന്ന രീതിയിൽ വിവാഹത്തെക്കുറിച്ച് ഇതുവരെ ആലോചിച്ചിട്ടില്ലെന്നും അനു പറഞ്ഞു.

“തന്റെ വിവാഹിതരായ കൂട്ടുകാരിൽ എൺപതു ശതമാനവും ഇപ്പോൾ ഡിവോഴ്സ് ചെയ്തവരാണ്‌. അത് കാണുമ്പോൾ പേടി തോന്നും. പഴയ തലമുറയിലെ പോലെ ഇന്ന് ആർക്കും ആരെയും സഹിക്കാനൊന്നും കഴിയില്ല. കല്യാണം കഴിച്ചാലും ഇല്ലെങ്കിലും ഞാൻ മനസമാധാനത്തോടെ ജീവിച്ചാൽ മതിയെന്നാണ്‌ അമ്മയുടെ ആഗ്രഹം”. ഇതുവരെ ആരോടും പ്രണയം തോന്നിയിട്ടില്ലെന്നും ലീവിങ്ങ് ടുഗെദറിനോട് താൽപ്പര്യമില്ലെന്നും അനു കൂട്ടിച്ചേർത്തു.

News,

രണ്ടു സിനിമകളില്‍ നായികയാക്കാം, പകരം വേണ്ടത്…. മകളുടെ പ്രായമുള്ള കുട്ടിയോട് സംവിധായകന്‍ ആവശ്യപ്പെട്ടത്

സിനിമകളില്‍ നായികയാക്കുന്നതിന് സംവിധായകന്‍ ലൈംഗികത ആവശ്യപ്പെട്ടു എന്ന പരാതിയുമായി മറാത്തി നടി. അടുത്ത രണ്ട് ചിത്രങ്ങളില്‍ നായിക ആക്കാം. പകരം തനിക്ക് വഴങ്ങണമെന്നാണ് സംവിധായകന്‍ പറഞ്ഞതെന്ന് 19കാരി നല്‍കിയ പരാതിയില്‍ പറയുന്നു. കൊറിയോഗ്രാഫര്‍ കൂടിയാണ് പരാതിക്കാരി. കലേവാഡിയില്‍ ചിരാംഗ് സ്റ്റുഡിയോ ഉടമ കൂടിയായ അപ്പ പവാര്‍ എന്നയാള്‍ക്കെതിരെയാണ് പെണ്‍കുട്ടി വകാഡ് പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയത്.

പോലീസ് കേസെടുത്തതോടെ അപ്പ പവാര്‍ ഒളിവിലാണ്. അയാളെ ഉടന്‍ പിടികൂടുമെന്ന് പോലീസ് അറിയിച്ചു.

പ്രശസ്തയാകണമെന്ന് ആഗ്രഹമുണ്ട്. എന്നാല്‍ അതിനു വേണ്ടി തന്റെ അന്തസ്സ് വിട്ട് ഒരു കളിക്കും തയ്യാറല്ലെന്ന് പെണ്‍കുട്ടി പറയുന്നു. നിരവധി മ്യൂസിക് വീഡിയോകളും ഷോകളിലും താന്‍ കൊറിയോഗ്രാഫി ചെയ്തിട്ടുണ്ട്. ഈമാസം നാലിന് പുതിയ മറാത്തി ചിത്രത്തിന്റെ സംവിധായകന്‍ പുതുമുഖത്തെ തേടുന്നത് അറിഞ്ഞ് താന്‍ അയാളെ വിളിച്ചു, അയാള്‍ സ്‌ക്രീന്‍ ടെസ്റ്റിനും അഭിമുഖത്തിനും എന്നെ ക്ഷണിച്ചു. ഡയറക്ടറും രണ്ട് നിര്‍മ്മാതാക്കളും സ്റ്റുഡിയോവില്‍ ഉണ്ടായിരുന്നു.

ഇക്കഴിഞ്ഞ ആറിന് അവരുടെ ഓഫീസിലേക്ക് തന്നെ വിളിച്ചു. അവിടെയെത്തിയ തന്നെ ചിത്രത്തിലേക്ക് തെരഞ്ഞെടുത്തതായി അപ്പ പവറിന്റെ അസിസ്റ്റന്റ് ആകാശ അറിയിച്ചു. വൈകാതെ അപ്പ പവാര്‍ തന്നെ മുറിയിലേക്ക് വിളിച്ചു. രണ്ട് ചിത്രങ്ങളില്‍ മുഖ്യ നായിക വേഷം വാഗ്ദാനം ചെയ്തു. പകരമായി താന്‍ അയാള്‍ക്ക് വഴങ്ങിക്കൊടുക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു. ചിന്തിച്ചുനോക്കാന്‍ അയാള്‍ പറഞ്ഞുവെങ്കിലും ഇല്ലായെന്ന് തീര്‍ത്ത് പറഞ്ഞ് താന്‍ ഇറങ്ങിപ്പോരുകയായിരുന്നുവെന്ന് പെണ്‍കുട്ടി പറയുന്നു.

Uncategorized,

ഓണമത്സരം തുടങ്ങി, ആദ്യ വിജയം മോഹൻലാലിന് മമ്മൂട്ടി പിന്നിൽ

മോഹൻലാൽ നായകൻ ആകുന്ന വെളിപാടിന്റെ പുസ്തകവും മമ്മൂട്ടി നായകൻ ആകുന്ന പുള്ളിക്കാരൻ സ്റ്റാറാ ഈ ചിത്രങ്ങൾ ഈ ഓണത്തിന് ആണ് തീയറ്ററുകളിൽ എത്തുന്നത്.

മോഹൻലാൽ ലാൽ ജോസ് ടീം ആദ്യമായി ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയുണ്ട് വെളിപാടിന്റെ പുസ്തകത്തിന്. മാസ്സ് സീനുകളും അതോടൊപ്പം കോമഡിയും നിറഞ്ഞ ചിത്രമാണ് വെളിപാടിന്റെ പുസ്തകം. ഒരു വലിയ താരനിരയാണ് ചിത്രത്തിൽ ഉള്ളത്. മോഹൻലാലിന് പുറമെ സലിം കുമാർ, അങ്കമാലി ഫെയിം അന്ന രേഷ്മ രാജൻ ആണ് നായികയായി എത്തുന്നത്. അനൂപ് മേനോൻ, സംവിധായകൻ ജൂഡ് ആന്റണി, അപ്പാനി രവിയായി തകർത്ത ശരത് കുമാർ അങ്ങനെ ഒരു വലിയ താര നിര അണിനിരക്കുന്ന ചിത്രമാണ് ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമിക്കുന്ന ഈ ചിത്രം.

സെവൻത് ഡേ എന്ന ചിത്രത്തിന് ശേഷം ശ്യാംധർ സംവിധാനം ചെയ്യുന്ന ചിത്രമാണ് മമ്മൂട്ടി നായകൻ ആകുന്ന പുള്ളിക്കാരൻ സ്റ്റാറാ, മമ്മൂട്ടിയുടെ നായികയായി എത്തുന്നത് ആശ ശരത് ആണു. ഇന്നെസെന്റു, ദിലീഷ് പോത്തൻ, ദീപ്തി സതി എന്നിവരും ഈ ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നു.

ഓണം റിലീസ് ആയി എത്തുന്ന ഈ രണ്ട് ചിത്രങ്ങളിലും നായകന്മാർ കോളേജ് അദ്ധ്യാപകന്മാരായി ആണ് എത്തുന്നത് എന്ന പ്രത്യേകതയും ഉണ്ട്.

ചിത്രങ്ങളുടെ ആദ്യ തീസർ റിലീസ് ആയപ്പോൾ സോഷ്യൽ മീഡിയ പ്രേക്ഷകരിൽ കൂടുതൽ സ്വീകര്യമായത് മോഹൻലാൽ നായകൻ ആയ വെളിപാടിന്റെ പുസ്തകം തീസർ ആണ്. 30 ലക്ഷം ആളുകൾ ആണ് ഇതിനോടകം തീസർ കണ്ടു കഴിഞ്ഞത്.

മമ്മൂട്ടിയുടെ ചിത്രമായ പുള്ളിക്കാരൻ സ്റ്റാറാ എന്ന ചിത്രത്തിലേത് ആണ് മറ്റൊരു തീസർ, ഇരുപത്തിയെട്ട് ലക്ഷം ആളുകൾ ആണ് ഇതിനോടകം തീസർ കണ്ടു കഴിഞ്ഞത്.

വെളിപാടിന്റെ പുസ്തകം ഓണം റിലീസ് ആയി ആഗസ്റ് 31നും പുള്ളിക്കാരൻ സ്റ്റാറാ സെപ്റ്റംബർ 1നും റിലീസ് ചെയ്യും എന്നാണ് അറിയാൻ കഴിയുന്നത്

Uncategorized,

വനിതാകമ്മീഷനെന്നു കേട്ടാല്‍ ഭയങ്കര പേടിയാണെന്നും അല്‍പ്പം ഉള്ളി കിട്ടിയാല്‍ കരയാമായിരുന്നെന്നും പരിഹസിച്ച് പി.സി ജോര്‍ജ്

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ നടിയെ കുറിച്ച് മോശം പരാമര്‍ശം നടത്തിയ പി.സി ജോര്‍ജ്ജിനെതിരെ കേസെടുക്കണമെന്ന വനികാകമ്മീഷന്റെ നിലപാടിനെ പരിഹസിച്ച് പി.സി ജോര്‍ജ്ജ്.

വനിതാകമ്മീഷനെന്നു കേട്ടാല്‍ ഭയങ്കര പേടിയാണെന്നും അല്‍പ്പം ഉള്ളി കിട്ടിയാല്‍ കരയാമായിരുന്നെന്നും പി.സി ജോര്‍ജ് പരിഹസിച്ചു. കമ്മീഷന്‍ ആദ്യം വനിതകളുടെ കാര്യമാണ് നോക്കേണ്ടതെന്നും, നല്ല കാര്യങ്ങളൊക്കെ ചെയ്തിട്ട് വന്നാല്‍ താന്‍ സഹകരിക്കാമെന്നും പിസി പറഞ്ഞു.

പാവപ്പെട്ട പുരുഷന്മാര്‍ക്ക് ഇവിടെ ജീവിക്കണ്ടേ? മാന്യമായി ജീവിക്കുന്ന സ്ത്രീകള്‍ക്കായി ഉണ്ടാക്കിയ നിയമങ്ങള്‍ വെറും തറപ്പെണ്ണുങ്ങള്‍ ഇറങ്ങി നശിപ്പിക്കുകയാണ്. അവളുമാരുടെയൊക്കെ തനിനിറം കമ്മീഷനു മൊഴിയിലൂടെ പുറത്ത് കൊണ്ടുവരും.- പി.സി ജോര്‍ജ്ജ് പറഞ്ഞു.

ആദ്യം നിങ്ങള്‍ നല്ല കാര്യം ചെയ്യൂ. അല്ലാതെ എന്റെ മൂക്ക് ചെത്താന്‍ ഇങ്ങോട്ടു വരേണ്ട. ഇതുകൊണ്ടും താന്‍ പേടിക്കില്ല. അതിന് വേറെ ആളെ നോക്കണം

കമ്മീഷന്‍ നോട്ടീസയച്ചാല്‍ സൗകര്യപ്രദമായ ദിവസമാണെങ്കില്‍ പോകും. വനിതാകമ്മീഷന് മുന്നില്‍ എല്ലാ അവളുമാരുടെയും സ്വഭാവം തെളിവുവച്ച് വിശദീകരിക്കും. മോശമായി ജീവിക്കുന്ന സ്ത്രീകളുടെ കയ്യിലിരുപ്പ് പറയാം. അത് കൊണ്ട് കമ്മീഷനില്‍ വരുന്നത് തനിക്ക് ഇഷ്ടമാണ്.

കമ്മീഷനിലാകുമ്പോള്‍ പേരുവച്ചു തന്നെ പറയാം. അതിന് ഒരു അവസരം നല്‍കാനായി എത്രയും പെട്ടെന്ന് വനിതാകമ്മീഷന്‍ താനുമായി ആലോചിച്ച് ഒരു തീയതി തീരുമാനിക്കണമെന്ന് അഭ്യര്‍ഥിക്കുന്നതായും പിസി ജോര്‍ജ് പറഞ്ഞു.

സ്ത്രീത്വത്തെ അപമാനിക്കാന്‍ ഒന്നും തന്നെ കിട്ടില്ല. അപമാനിക്കപ്പെടാന്‍ വേണ്ടി നടക്കുന്ന സ്ത്രീകളെുടെ ഗുണവതികാരം പറയുമ്പോള്‍ വേദനിച്ചിട്ട് കാര്യമില്ല. തനിക്കും ഭാര്യയും അമ്മയും മകളും പെങ്ങളുമുണ്ട്.

നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ നേരത്തെ നടത്തിയ പരാമര്‍ശങ്ങള്‍ 100 ശതമാനം ബോധ്യത്തോടെയാണ. ഒരു വനിതയുടെയും അഭിമാനത്തെ ചോദ്യം ചെയ്തിട്ടില്ല. പീഡിപ്പിക്കപ്പെട്ട സ്ത്രീയുടെ പേരു പറഞ്ഞിട്ടില്ല. കേസന്വേഷണത്തിലെ പോലീസിന്റെ പാളിച്ചയാണ് ചൂണ്ടിക്കാട്ടിയതെന്നും പി.സി പറയുന്നു.

Politics,

ലൈസന്‍സില്ലാതെ വണ്ടിയോടിച്ചതിന്റെ പേരില്‍ വാഹനം തടഞ്ഞുനിര്‍ത്തിയ പൊലീസ് ഉദ്യോഗസ്ഥരെ മര്‍ദ്ദിച്ച് ബി.ജെ.പി നേതാവ്

മഹാരാഷ്ട്രയില്‍ ലൈസന്‍സില്ലാതെ വണ്ടിയോടിച്ചതിന്റെ പേരില്‍ വാഹനം തടഞ്ഞുനിര്‍ത്തിയ പൊലീസ് ഉദ്യോഗസ്ഥരെ കയ്യേറ്റം ചെയ്ത് ബി.ജെ.പിയുടെ മുന്‍ കോര്‍പ്പറേറ്റര്‍. സംഭവത്തില്‍ ഇയാള്‍ക്കെതിരെ പൊലീസ് കേസെടുത്തു.

വാഹനപരിശോധന നടത്തിക്കൊണ്ടിരിക്കെയാണ് ബി.ജെ.പിയുടെ മുന്‍കോര്‍പ്പറേറ്റായ ഷക്കീര്‍ ചൗധരിയുടെ മകന്‍ പുനീത് കാറില്‍ അമിത വേഗതയില്‍ വന്നത്. തുടര്‍ന്ന് പൊലീസ് ഡ്രൈവിങ് ലൈസന്‍സ് ആവശ്യപ്പെടുകയായിരുന്നു.

എന്നാല്‍ ഇയാളുടെ കൈയില്‍ ഡ്രൈവിങ് ലൈസന്‍സ് ഉണ്ടായിരുന്നില്ല. തുടര്‍ന്ന് പൊലീസ് പിഴ ചുമത്തുകയും ചെയ്തു. എന്നാല്‍ പുനീത് ഫോണില്‍ പിതാവും ബി.ജെ.പി നേതാവുമായ ഷക്കീര്‍ ചൗധരിയെ വിളിച്ചുവരുത്തുകയായിരുന്നു.

തുടര്‍ന്ന് സ്ഥലത്തെത്തിയ ഇയാള്‍ താന്‍ ബി.ജെ.പി നേതാവാണെന്നും മകനെ വിട്ടയക്കണമെന്നും ആവശ്യപ്പെട്ടു. എന്നാല്‍ ലൈസന്‍സില്ലാതെ വണ്ടിയോടിച്ചതിന്റെ പേരില്‍ കേസെടുക്കാതെ പറ്റില്ലെന്ന് പൊലീസും നിലപാടെടുത്തു.

ഇതോടെ ഇയാളെ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരെ മര്‍ദ്ദിക്കുകയായിരുന്നു. ട്രാഫിക് വാര്‍ഡനേയും ഇയാള്‍ മര്‍ദ്ദിച്ചു. ദോമ്പിവിലി മേഖലയില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരെ മര്‍ദ്ദിച്ചത്.

ഇയാള്‍ക്കെതെരെ ഐ.പി.സി സെക്ഷന്‍ 353 പ്രകാരവും കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയതിന് സെക്ഷന്‍ 332 പ്രകാരവും, സെക്ഷന്‍ 504, 506 വകുപ്പ് പ്രകാരവും കേസെടുത്തിട്ടുണ്ട്.

Fashion,

കേരളത്തിലെ ഈ ജില്ലയിലാണ് ഇന്ന് ഏറ്റവുമധികം സെക്‌സ് ടോയ്‌സ് വില്‍ക്കപെടുന്നത്; ഉപഭോക്താക്കളില്‍ ഏറെയും സ്ത്രീകള്‍

വിദേശരാജ്യങ്ങളെ അപേക്ഷിച്ചു നമ്മുടെ നാട്ടില്‍ പൊതുവേ ആളുകള്‍ക്ക് സെക്സ് ടോയ്കളുടെ ഉപയോഗമില്ലയിരുന്ന സ്ഥിതിയായിരുന്നു. എന്നാല്‍ കേരളത്തെ ഞെട്ടിക്കുന്ന ഒരു വാര്‍ത്ത. കേരളത്തില്‍ തിരുവനന്തപുരം ജില്ലയില്‍ നിന്നും സെക്സ് ടോയ്കള്‍ വാങ്ങുന്നവരുടെ നിര നീളുന്നു. ആവശ്യക്കാരില്‍ ഏറെയും സ്ത്രീകള്‍ എന്നതും ഞെട്ടിക്കുന്നതാണ്.

thatspersonal.com എന്ന ഓണ്‍ലൈന്‍ സൈറ്റ് നടത്തിയ സര്‍വേ വിവരങ്ങളില്‍ നിന്നുമാണ് ഇക്കാര്യം പുറത്ത് വന്നത്. ഇന്ത്യയില്‍ സ്ത്രീ-പുരുഷ ഭേദമില്ലാതെ സെക്‌സ് ടോയ് ഉപയോഗിക്കാന്‍ ഇഷ്ടപ്പെടുന്നവരുണ്ടെന്നാണ് സര്‍വേ ഫലം.

ഈ സൈറ്റിലൂടെ ഓണ്‍ലൈനായി സെക്‌സ് ടോയ് വാങ്ങിയവരുടെ കണക്കുകളെ അടിസ്ഥാനമാക്കിയാണ് സര്‍വേ റിപ്പോര്‍ട്ട് തയ്യാറാക്കിയത്. ഈ സൈറ്റില്‍ ഓര്‍ഡര്‍ ചെയ്ത് സെക്‌സ് ടോയ് വാങ്ങിയ 80,000 പേരുടെ ഡാറ്റാ സര്‍വേയ്ക്കായി ഉപയോഗിച്ചു. കഴിഞ്ഞ 52 മാസത്തെ ട്രാഫിക് പ്രകാരമുള്ള കണക്കാണ് പരിശോധിച്ചത്. സൈറ്റില്‍ നിന്നും ടോയ്‌സ് വാങ്ങുന്നവരില്‍ 62 ശതമാനം പേര്‍ പുരുഷന്‍മാരാണ്. 38 ശതമാനം പേര്‍ സ്ത്രീകളും.

ബറോഡ, പൂനെ, തിരുവനന്തപുരം എന്നിവടങ്ങളിലെ സ്ത്രീകളാണ് സെക്‌സ് ടോയ്‌സ് വാങ്ങുന്നതില്‍ മുന്നില്‍ നില്‍ക്കുന്നത്. ഈ മൂന്ന് സ്ഥലങ്ങളിലും പുരുഷന്‍മാരേക്കാള്‍ കൂടുതലായി സെക്‌സ് ടോയ് വാങ്ങുന്നത് സ്ത്രീകളാണ്. മഹാരാഷ്ട്രയിലുള്ളവരാണ് ഏറ്റവുമധികം സെക്‌സ് ടോയ്‌സ് വാങ്ങുന്നത്. പിന്നാലെ ആന്ധ്രപ്രദേശ്, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളുമുണ്ട്.

Politics,

എസ്.എഫ്.ഐ യിൽ നിന്നും രണ്ട് കോളേജ് യൂണിയനുകൾ പിടിച്ചെടുത്ത് എ.ബി.വി.പി !

തൃശൂര്‍: കാലിക്കറ്റ് സര്‍വ്വകലാശാലക്ക് കീഴിലെ കോളേജുകളില്‍ വന്‍ വിജയം നേടിയെങ്കിലും എ.ബി.വി.പി മുന്നേറ്റത്തില്‍ എസ്.എഫ്.ഐക്ക് ആശങ്ക.

അപ്രതീക്ഷിത നേട്ടമാണ് എസ്.എഫ്.ഐക്ക് പ്രഹരമേല്‍പ്പിച്ച് എ.ബി.വി.പി ഇവിടെ നേടിയത്. സര്‍വ്വകലാശാലക്ക് കീഴില്‍ നാല് കോളേജ് യൂണിയനുകളും 12 കൗണ്‍സിലര്‍മാരെയും നേടിയ കാവിപ്പട 28 ജനറല്‍ സീറ്റുകളാണ് കൈക്കലാക്കിയത്.

കഴിഞ്ഞ തവണ വെറും നാല് യു.യു.സിമാര്‍ മാത്രമാണ് ഉണ്ടായിരുന്നത്. 16 ജനറല്‍ സീറ്റാണ് 28 ആയി ഉയര്‍ന്നത്.

എസ്.എഫ്.ഐ കോട്ടകളായിരുന്ന പാലക്കാട് ചെമ്പൈ സംഗീത കോളേജ്, കൊടുങ്ങല്ലൂര്‍ ഐ.എച്ച്.ആര്‍.ഡി കോളേജ് യൂണിയനുകള്‍ എ.ബി.വി.പി പിടിച്ചെടുത്തത് രാഷ്ട്രീയ കേന്ദ്രങ്ങളെ ഞെട്ടിച്ചിട്ടുണ്ട്.

പാലക്കാട് കല്ലേപ്പള്ളി ഐ.എച്ച്.ആര്‍.ഡി കോളേജില്‍ 5 ല്‍ നിന്ന് 7 ജനറല്‍ സീറ്റായി വര്‍ദ്ധിപ്പിച്ച് എ.ബി.വി.പി യൂണിയന്‍ ഭരണം നിലനിര്‍ത്തിയപ്പോള്‍ കുന്ദംകുളം വിവേകാനന്ദ കാവി പാരമ്പര്യം തുടര്‍ന്നു.

കഴിഞ്ഞ 16 വര്‍ഷമായി തുടര്‍ച്ചയായി എബിവിപിയാണ് ഇവിടെ ഭരിക്കുന്നത്.

ബദ്ധവൈരികളായ എ.ബി.വി.പിയുടെ ഈ നേട്ടം ചെറുതായി കാണുന്നില്ലന്നും ആവശ്യമായ പരിശോധനകള്‍ നടത്തി തുടര്‍ നടപടി സ്വീകരിക്കുമെന്നും എസ്.എഫ്.ഐ-കെ.എസ്.യു സംഘടനാ നേതൃത്വങ്ങള്‍ അറിയിച്ചു.

സംസ്ഥാനത്ത് വിദ്യാര്‍ത്ഥി സംഘടനാ പ്രവര്‍ത്തനം ശക്തമാക്കാന്‍ ആര്‍.എസ്.എസ് നേതൃത്വം എ.ബി.വി.പി നേതൃത്വത്തിന് നിര്‍ദ്ദേശം കൊടുത്തിരിക്കെയാണ് ശത്രു പാളയത്തിലെ എ.ബി.വി.പിയുടെ മിന്നുന്ന ജയമെന്നതും ശ്രദ്ധേയമാണ്.

Politics,

ഇടതുപക്ഷത്തെ ഒരു ബദലായി കാണണമെന്നും ഇടതുപക്ഷ നിലപാടുകളോടുള്ള പ്രതീക്ഷ വലുതാണെന്നും എഴുത്തുകാരിയും അധ്യാപികയുമായ ദീപാ നിശാന്ത്.

ഇപ്പോഴത്തെ സംഭവങ്ങൾ പോലും ഇടതുപക്ഷ സര്‍ക്കാരാണ് കേരളം ഭരിക്കുന്നതെന്ന സുരക്ഷിതത്വത്തിലാണ് താന്‍ നില്‍ക്കുന്നതെന്നു ദീപാ നിശാന്ത് പറയുന്നു.

തന്നെ ഒരുപാട് പ്രോത്സാഹിപ്പിച്ചിട്ടുളള എഴുത്തുകാരിയായ ശാരദക്കുട്ടി തന്റെ പുസ്തകം ആളുകള്‍ വായിക്കുന്നതില്‍ എന്തിനാണ് അസ്വസ്ഥയാകുന്നതെന്നും ദീപാനിശാന്ത് ചോദിക്കുന്നു. സമകാലിക മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ദീപാ നിശാന്ത്.

”എന്റെയത്രയും നല്ല എഴുത്തുകാരിയല്ല ദീപാ നിശാന്ത് എന്നെങ്ങാനുമാണ്, അതു ശരിതന്നെയാണെങ്കില്‍പ്പോലും, അശോകന്‍ ചരുവില്‍ പറഞ്ഞിരുന്നതെങ്കിലോ. ആളുകള്‍ എങ്ങനെയാകും പ്രതികരിക്കുക. വലിച്ചുകീറി ഒട്ടിക്കില്ലേ, സമൂഹ മാധ്യമങ്ങളിലൊക്കെ.

അദ്ദേഹത്തിന് അദ്ദേഹത്തെ വച്ചു താരതമ്യം ചെയ്യാനുള്ള അവകാശമുണ്ടല്ലോ. അതല്ലേ പറയാന്‍ പറ്റൂ. അത്ര വലിയ ഗൗരവമായിട്ടൊന്നും അതിനെ കാണേണ്ട കാര്യമുണ്ടായിരുന്നില്ല. ഒന്നാമതായി, എന്റെ എഴുത്തിന്റെ സാഹിത്യമൂല്യം ചര്‍ച്ച ചെയ്യേണ്ട സന്ദര്‍ഭമായിരുന്നില്ല അത്.

പക്ഷേ, ഈ വിഷയം വന്നപ്പോള്‍ അത്തരം ചര്‍ച്ചകളിലേക്കൊക്കെ പലരും പോയി. അതിലെനിക്കു വിഷമമുണ്ട്. അശോകന്‍ ചരുവില്‍ എന്നെക്കുറിച്ചെഴുതിയത് ചര്‍ച്ചയാക്കി മാറ്റിയ ശാരദക്കുട്ടിയുടെ നിരവധി അനുമോദന മെസേജുകള്‍ എന്റെ ഇന്‍ബോക്‌സിലുണ്ട്.

എന്നെ പ്രോല്‍സാഹിപ്പിച്ചുകൊണ്ട്, എഴുത്തിന് ആവേശം പകര്‍ന്നുകൊണ്ടു പലപ്പോഴായി അയച്ചവ. അവതാരിക എഴുതാമെന്നുമൊക്കെ സന്തോഷപൂര്‍വ്വം സമ്മതിച്ച്, പുസ്തകമാക്കാന്‍ പ്രോല്‍സാഹിപ്പിച്ചിട്ടുള്ള വ്യക്തിയാണ് ശാരദക്കുട്ടി.

അങ്ങനെയൊരാള്‍ ഇത്രമാത്രം ആളുകള്‍ ആ പുസ്തകം വായിക്കുന്നുവെന്ന ഘട്ടം വന്നപ്പോള്‍ അസ്വസ്ഥയാകുന്നതെന്തിനാണെന്ന് എനിക്ക് മനസ്സിലാകുന്നില്ല. പിന്നെ എഴുത്തുകാര്‍ തമ്മില്‍ താരതമ്യത്തിന്റെ ആവശ്യമുണ്ടെന്ന് തോന്നുന്നില്ല.”- ദീപാ നിശാന്ത് പറയുന്നു.

ബുദ്ധിജീവികള്‍ മാത്രമല്ലല്ലോ പുസ്തകം വായിക്കുന്നത്. എന്റെ എഴുത്തു മോശമാണെങ്കില്‍ അതു വായിക്കുന്നയാളുകളെയാകെ അപമാനിക്കുന്നതിനു തുല്യമാണ്. അവരെ താഴ്ത്തിക്കെട്ടുന്നതുപോലുള്ള പരാമര്‍ശങ്ങള്‍ നടത്തുന്നതെന്തിനാണെന്നു മനസിലാകുന്നില്ല.

മറ്റൊന്ന്, എന്റെ പുസ്തകം ഗംഭീരമാണെന്നു ഞാന്‍ അവകാശപ്പെടുന്നുമില്ല. അതു വായിക്കണം എന്നാവശ്യപ്പെട്ട് ഇന്നുവരെ ഞാനൊരു പോസ്റ്റ് പോലും ഇട്ടിട്ടുമില്ല. എന്റെ പുസ്തകം മാര്‍ക്കറ്റ് ചെയ്യാനുള്ള ഒരു സ്ഥലമായി ഞാന്‍ സമൂഹ മാധ്യമത്തെ കാണുന്നില്ല. – ദീപ പറയുന്നു.
പല സെലിബ്രിറ്റികളുടേയും നിലപാടുകളൊക്കെ കാണുമ്പോള്‍ സഹതാപം തോന്നും. അവരുടെ നിലപാടിന് ഒരു ഭൂരിപക്ഷത്തിന്റെ നിലപാടിനെ സ്വാധീനിക്കാനുള്ള ശേഷിയുണ്ടായിരിക്കെ പ്രത്യേകിച്ചും. അതു കാണുമ്പോള്‍ ഭയം തോന്നാറുണ്ട്. മൗനം എന്നത് ഒരു സെയ്ഫ് സോണാണെന്നും അതാണ് പലരും കാണിക്കുന്നതെന്നും ദീപാ നിശാന്ത് പറയുന്നു.

കലയ്ക്കും കലാകാരന്മാര്‍ക്കും രാഷ്ട്രീയം പാടില്ല എന്നൊക്കെ ഓരോരുത്തര്‍ ഉണ്ടാക്കുന്ന ഫ്രെയിമാണ്. ചിലര്‍ എന്നോട് പറയാറുണ്ട് അധ്യാപകര്‍ക്കു രാഷ്ട്രീയം പാടില്ലെന്ന്. രാഷ്ട്രീയം ഇല്ലെന്നു പറയുന്നതിനെക്കാള്‍ അങ്ങേയറ്റം അശ്ളീലമായിട്ടു വേറൊരു സംഗതിയുമില്ലെന്നും ദീപാ നിശാന്ത് പറയുന്നു.

Exclusive News,

ദിലീപിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി മാറ്റി; പ്രോസിക്യൂഷന്‍ വെള്ളിയാഴ്ച വിശദീകരണം നല്‍കണം 

നടി അക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് പൊലീസ് കസ്റ്റഡിയിലുള്ള നടന്‍ ദിലീപ് സമര്‍പ്പിച്ച ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി വെള്ളിയാഴ്ചത്തേക്ക് മാറ്റി. പ്രോസിക്യൂഷന്‍ വെള്ളിയാഴ്ച വിശദീകരണം നല്‍കും. ജസ്റ്റിസ് സുനില്‍തോമസിന്റെ നേതൃത്വത്തിലുളള ബെഞ്ചാണ് ഹര്‍ജി പരിഗണിക്കാനിരുന്നത്.

ഇന്നലെ അഡ്വ. ബി രാമന്‍പിളളയുടെ നേതൃത്വത്തില്‍ വിശദമായ ജാമ്യഹര്‍ജിയാണ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചത്.

നേരത്തെ ജൂണ്‍ 24ന് ഹൈക്കോടതി ദിലീപിന്റെ ജാമ്യഹര്‍ജി തളളിയിരുന്നു. കടുത്ത പരാമര്‍ശങ്ങളാണ് ഹര്‍ജി തളളിക്കൊണ്ട് കോടതി നടത്തിയതും.

തുടര്‍ന്ന് രണ്ടാഴ്ച കഴിഞ്ഞാണ് അഡ്വ. രാംകുമാറിനെ മാറ്റി മുതിര്‍ന്ന അഭിഭാഷകനായ ബി. രാമന്‍പിളള വഴി ദിലീപ് വീണ്ടും ജാമ്യത്തിനായി ഹൈക്കോടതിയില്‍ എത്തുന്നത്.

140 സിനിമകളില്‍ അഭിനയിച്ച തന്നെ ഒറ്റരാത്രി കൊണ്ട് വില്ലനാക്കിയെന്ന് ദിലീപ് ജാമ്യഹര്‍ജിയില്‍ പറയുന്നുണ്ട്.

ഏഴു പ്രതികള്‍ക്കെതിരെ കുറ്റപത്രം നല്‍കി മൂന്നുമാസം കഴിഞ്ഞ് ജൂലൈ പത്തിനാണ് തന്നെ അറസ്റ്റ് ചെയ്തത്. ഒരു മാസമായി റിമാന്‍ഡില്‍ കഴിയുന്നു.

കേസില്‍ തനിക്ക് പങ്കുണ്ടെന്ന് പരാതിക്കാരിയോ സാക്ഷികളോ പറഞ്ഞിട്ടില്ലെന്നും ജാമ്യം അനുവദിക്കണമെന്നും ഹര്‍ജിയില്‍ ദിലീപ് പറയുന്നു.