Cinema,

വീണ്ടും റെക്കോർഡ് ഇട്ട് വില്ലൻ; ഹിന്ദി ഡബ്ബിങ് റൈറ്റ്‌സിന് ലഭിച്ചത് 3 കോടി

റിലീസിന് മുൻപേ റെക്കോർഡുകളുടെ പെരുമഴ തീർക്കുകയാണ് മോഹൻലാൽ നായകനായ വില്ലൻ. ബി ഉണ്ണികൃഷ്ണൻ രചനയും സംവിധാനവും നിർവഹിച്ച ഈ ചിത്രം ഈ വരുന്ന ഒക്ടോബര് 27 നു പ്രദർശനം ആരംഭിക്കുകയാണ്. വമ്പൻ ബഡ്ജറ്റിൽ ഒരുക്കിയിരിക്കുന്ന ഈ സ്റ്റൈലിഷ് ക്രൈം ത്രില്ലറിൽ മോഹൻലാലിനൊപ്പം വിശാൽ, മഞ്ജു വാര്യർ, ഹൻസിക, രാശി ഖന്ന, ശ്രീകാന്ത്, സിദ്ദിഖ്, രഞ്ജി പണിക്കർ, ചെമ്പൻ വിനോദ്, അജു വർഗീസ് എന്നിവരും വേഷമിട്ടിരിക്കുന്നു. തമിഴിലും തെലുങ്കിലും കൂടി ഇറക്കുന്ന ഈ ചിത്രം ഇന്ത്യൻ സിനിമയിൽ തന്നെ ആദ്യമായി പൂർണ്ണമായും 8 K റെസൊല്യൂഷനിൽ ചിത്രീകരിച്ചിരിക്കുന്ന ചിത്രമാണ്. റിലീസിന് മുൻപേ തന്നെ സൂര്യ ടിവിയിൽ നിന്ന് 7 കോടി രൂപ സാറ്റലൈറ്റ് റൈറ്സ് നേടി റെക്കോർഡ് സൃഷ്‌ടിച്ച ഈ ചിത്രത്തിന്റെ ഓഡിയോ റൈറ്റ്‌സും മലയാളത്തിലെ പുതിയ റെക്കോർഡ് ആണ്. 50 ലക്ഷം രൂപയ്ക്കാണ് ഈ ചിത്രത്തിന്റെ ഓഡിയോ റൈറ്റ്‌സ് ജംഗലീ മ്യൂസിക് സ്വന്തമാക്കിയത്. ഇപ്പോൾ ഇതാ ഹിന്ദി ഡബ്ബിങ് റൈറ്റ്സിലും ഈ

Health,

ഒരിക്കലും കഴിക്കാൻ പാടില്ലാത്ത 7 ഫുഡ് കോമ്പിനേഷനുകൾ

നാമെല്ലാം പല ഭക്ഷണങ്ങൾ ഒരുമിച്ച കഴിക്കാൻ താൽപര്യപ്പെചുന്നവയാണ്. പല തരം രുചികൾ, ടെക്‌സ്ചർ, മണം എന്നിവയെല്ലാം ഒരുമിച്ച് തീൻമേശയിൽ നിറയു്ൃന്നത് കാണാൻ ആർക്കാണ് താൽപര്യമില്ലാത്തത് ? എന്നാൽ ചില ഭക്ഷണങ്ങൾ തമ്മിൽ കൂട്ടിക്കുഴച്ചാൽ അവ വിഷമായി മാറും. മീനും തൈരും ഒരുമിച്ച് കഴിച്ചാൽ ദോഷമാണെന്ന് അറിഞ്ഞതോടെ അടുത്തിടെയാണ് ഈ രസികൻ കോമ്പിനേഷനോട് മലയാളഇകൾ വിട പറഞ്ഞത്. എന്നാൽ ഇനി ആ വിരുദ്ധാഹാര ലിസ്റ്റിൽ താഴെ പറയുന്ന ഭക്ഷ്യവസ്തുക്കളും ഉൾപ്പെടുത്തിക്കൊള്ളു…. !! നിങ്ങൾ ഒരിക്കലും കഴിക്കാൻ പാടില്ലാത്ത 7 വിരുദ്ധാഹാരങ്ങൾ 1. പാലും പഴവും പാലും പഴവും എക്കാലത്തേയും മികച്ച കോമ്പിനേഷനാണ്. പാലും പഴവും കൈകളിലേന്തി എന്ന പണ്ടത്തെ ഹിറ്റ് ഗാനം മുതൽ അടുത്തിടെ അവതരിച്ച ഷാർജാ ഷെയ്ക്ക് വരെ ഇന്നും ന്യൂജെൻ പിള്ളേർക്കിടയിൽ പിടിച്ചു നിൽക്കുന്നത് അതിന്റെ അസാദ്യ രുചി കാരണമാണ്. എന്നാൽ ഇവ രണ്ടും ഒരുമിച്ച് ഉള്ളിൽ ചെന്നാൽ വൻ വിഷമാണ് അകത്ത് സൃഷ്ടിക്കുക. അകത്ത് ചെന്നാൽ ടോക്‌സിക് ആകുന്നതിനൊപ്പം

News,

ഇത് സിനിമയിൽ അല്ല; കേരളത്തിൽ നടന്ന സംഭവം – സ്വന്തം സഹോദരി ചതിച്ചു; ഇപ്പോൾ ഞാൻ ഒഴിഞ്ഞു പോകണം

ഇന്ത്യക്കാർ പ്രതേകിച്ചു മലയാളികൾ ഏതെങ്കിലും തരത്തിൽ പ്രശനങ്ങൾ കുടുംബ ജീവിതത്തിൽ ഉണ്ടായാൽ അത് കുടുംബത്തിലെ ഓരോ അംഗത്തെയുമാണ് ബാധിക്കുന്നത് മലയാളികളുടെ മാറിയ ജീവിത സാഹചര്യത്തിലും കുടുംബ ബന്ധങ്ങൾ അത്ര ശുഭകരം അല്ല എന്ന സൂചനയാണ് പല ഇടങ്ങളിൽ നിന്നും ലഭിക്കുന്നത്. ഇതിനെ അരക്കിട്ട് ഉറപ്പിക്കുന്നതാണ് ഒരു യുവതിയുടെ കത്ത് കാരണം പത്തുവർഷത്തെ സന്തോഷകരമായ ദാമ്പത്യത്തിനുശേഷം ഭർത്താവ് അവളൂടെ പറഞ്ഞ കാര്യങ്ങൾ കേട്ട് ആ യുവതി തകർന്നുപോയി തന്റെ അനുജത്തിയുമായി ഭർത്താവ് പ്രണയത്തിൽ ആണ് അന്നും അവൾക്കായി തൻ ഒഴിഞ്ഞു തരണം എന്നുമായിരുന്നു അയാളുടെ വാക്കുകൾ വൈറൽ ആകുന്ന ആ കുറുപ്പ് എങ്ങനെയാണ്. ഞാൻ നിങ്ങളിൽ ഒരുവൾ എന്റെ പേര് വ്യെക്തമാക്കാൻ എന്റെ സാഹചര്യങ്ങൾ എന്നെ അനുവദിക്കുന്നില്ല വീഡിയോ കാണാം :: https://m.youtube.com/watch?v=-Nha0ODRzMM

Cinema,

‘കൂവലുകള്‍ എന്റെ ഹൃദയം തകര്‍ക്കുന്നു’; ‘സാളോ’യെ കൊല്ലരുതേയെന്ന് ദുല്‍ഖര്‍ സല്‍മാന്‍  

ഡീഗ്രേഡ് ചെയ്തും കൂവിയും തന്റെ ചിത്രം ‘സോളോ’യെ കൊല്ലരുതേയെന്ന് ദുല്‍ഖര്‍ സല്‍മാന്‍. സോളോ തന്റെ സ്വപ്‌നസമാനമായ ചിത്രമാണ്. അതിനായി ഹൃദയവും ആത്മാവും നല്‍കി. ചോര നീരാക്കിയാണ് തങ്ങള്‍ ചെറിയ ബജറ്റില്‍ ആ ചിത്രം പൂര്‍ത്തിയാക്കിയത്. ഏതു കഥയും പറയാന്‍ തക്ക ധൈര്യം എന്റെ പ്രേക്ഷകര്‍ എപ്പോഴും നല്‍കുമെന്നാണ് ഞാന്‍ കരുതിയിരുന്നത്. സോളോയിലെ എനിക്കേറ്റവും പ്രിയപ്പെട്ട രുദ്രയുടെ കഥയെ പരിഹസിക്കുകയും കൂവുകയും ചെയ്യുമ്പോള്‍ എന്റെ ഹൃദയം തകരുകയാണ്. ഞങ്ങളുടെ എല്ലാവരുടെയും ഹൃദയം തകര്‍ക്കുകയാണ്. ഞങ്ങളുടെ വീര്യത്തെ നശിപ്പിക്കുകയാണ്. നിങ്ങള്‍ ഇതുവരെ നല്‍കിയ ധൈര്യത്തേയും അത് കൊല്ലുന്നു. അതുകൊണ്ട് ഞാന്‍ നിങ്ങളോട് യാചിക്കുകയാണ്. സോളോയെ കൊല്ലരുത്.   – ദുല്‍ഖര്‍ സല്‍മാന്‍   ദുൽഖർ സൽമാന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം Don’t kill Solo, I beg you. (This is long ! So people who dislike reading can give it a miss) I’ve been meaning to

Gossips,

അവള്‍ ഇനി മലയാളസിനിമയില്‍ ഉണ്ടാകില്ല. ദിലീപാണ് പറയുന്നത്. എന്നെ പറ്റിക്കാമെന്നാണ് അവള്‍ കരുതിയതെങ്കില്‍ ഞാന്‍ ആരാണെന്ന് അവള്‍ അറിയും.

നടി ആക്രമിക്കപ്പെട്ട കേസില്‍ പുതിയ വെളിപ്പെടുത്തലുമായി മുതിര്‍ന്ന സിനിമ ലേഖകന്‍ പല്ലിശ്ശേരി. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒരു ഹോട്ടലിലെ ഷൂട്ടിംഗ് ലൊക്കേഷനില്‍ എത്തിയ മഞ്ജുവാര്യര്‍ കാവ്യാ മാധവനെ തല്ലിയെന്നാണ് പല്ലിശ്ശേരിയുടെ വെളിപ്പെടുത്തല്‍.

ലേഖനത്തില്‍ പറയുന്നത് ഇങ്ങനെ:

വര്‍ഷങ്ങളായി എനിക്കു പരിചയമുള്ള ഇന്‍ഫോര്‍മര്‍ നല്‍കിയ വാര്‍ത്ത വൈകിയാണെങ്കിലും എഴുതുകയാണ്. പ്രശ്‌സതനായ സംവിധായകന്റെ സിനിമ. ആ സിനിമയിലെ ഒരു പാട്ടെടുക്കാന്‍ ദിലീപിന്റെ ആത്മസുഹൃത്തായ സംവിധായകനെയാണ് അയച്ചത്. കാവ്യയും ആ സിനിമയില്‍ ഉണ്ടായിരുന്നു. അവരുടെ ഓരോ ചലനവും നിരീക്ഷിച്ച് മറ്റുചിലരും അവിടെയുണ്ടായിരുന്നു. അതവര്‍ക്ക് മനസിലായിരുന്നില്ല.

ഷൂട്ടിങ് കഴിഞ്ഞ് നായകനും നായികയും ചില പ്രത്യേക കാര്യങ്ങള്‍ സംസാരിക്കാനായി മുറിയിലേക്കു പോയി. ഈ വാര്‍ത്ത മഞ്ജുവാര്യരെ നിരീക്ഷകര്‍ അറിയിക്കുന്നു. ഉടന്‍ മഞ്ജു വാര്യര്‍ ഹോട്ടലില്‍ എത്തുന്നു. തുടര്‍ന്ന് കാവ്യയെ തല്ലുകയായിരുന്നു. ഇതിനിടെ ദിലീപുമായും വഴക്കിട്ടു. അതിനുശേഷമാണ് മഞ്ജുവും കാവ്യയും തമ്മില്‍ ബദ്ധശത്രുക്കളായതെന്നും ലേഖകന്‍ പറയുന്നു.

മാത്രമല്ല, ലോഹിതദാസ് നായികയായി അവതരിപ്പിച്ച പ്രമുഖ നടിയുടെ സിനിമാ ജീവിതത്തിലും വില്ലനായത് ദിലീപാണെന്ന് പല്ലിശേരി വ്യക്തമാക്കുന്നു. ഇവരുമായി ബന്ധമുള്ള ഏറ്റവും അടുത്ത ആള്‍ പറഞ്ഞതാണെന്ന് വ്യക്തമാക്കിക്കൊണ്ടാണ് പല്ലിശ്ശേരി ഇക്കാര്യങ്ങളും പറയുന്നത്. ഈ നടിയുടെ സിനിമ ജീവിതം നശിപ്പിച്ചതിന് പിന്നില്‍ ദിലീപിന്റെ വ്യക്തി വൈരാഗ്യമാണെന്ന് അര്‍ത്ഥ ശങ്കയ്ക്കിടയില്ലാതെയാണ് കുറിച്ചിരിക്കുന്നത്.

നാലു വര്‍ഷം മുമ്പ് അമേരിക്കയില്‍ നടന്ന ഒരു പ്രോഗ്രാമിനിടെയായിരുന്നു സംഭവം. യുവ നായികയുടെ സിനിമ ജീവിതത്തിന് തിരശ്ശീല ഇടുന്നതടക്കമുള്ള വൈരാഗ്യബുദ്ധിയാണ് പിന്നീട് ദിലീപില്‍ പ്രവര്‍ത്തിച്ചത്. ദിലീപിനൊപ്പമുണ്ടായിരുന്ന മദ്യപാന സദസ്സിനെക്കുറിച്ച് ദിലീപിന്റെ സുഹൃത്ത് വെളിപ്പെടുത്തുന്നതായാണ് സംഭവം വിശദീകരിക്കുന്നത്.

അടിച്ച് പൂസായപ്പോള്‍ ദിലീപ് പെട്ടന്ന് പൊട്ടിത്തെറിച്ചു ഉറക്കെ പറഞ്ഞു. അവള്‍ ഇനി മലയാളസിനിമയില്‍ ഉണ്ടാകില്ല. ദിലീപാണ് പറയുന്നത്. എന്നെ പറ്റിക്കാമെന്നാണ് അവള്‍ കരുതിയതെങ്കില്‍ ഞാന്‍ ആരാണെന്ന് അവള്‍ അറിയും. ഇതായിരുന്നു ദിലീപിന്റെ വാക്കുകള്‍. ആരെക്കുറിച്ചാണ് ദിലീപ് പറഞ്ഞതെന്ന് ‘ഞങ്ങളിലൊരാള്‍ ചോദിച്ചു. ‘അവളെക്കുറിച്ച് തന്നെ, ആ കോട്ടയംകാരിയെന്ന് ദിലീപ് വിശദീകരിച്ചു.

ലോഹിതദാസിന്റെ ചിത്രത്തിലൂടെ വന്നവള്‍ മലയാള സിനിമയില്‍ അവള്‍ ഇനി വേണ്ട. അവളുടെ ചീട്ട് ഞാന്‍ ഈ നിമിഷം കീറിക്കളഞ്ഞിരിക്കുന്നു. ആക്രോശത്തോടെ ദിലീപ് പറഞ്ഞെന്നു പല്ലിശ്ശേരി വിശദീകരിക്കുന്നു.

അമേരിക്കാന്‍ പ്രോഗ്രമിന് ലക്ഷ്മണനും സംഘവുമാണ് വന്നത്. ലക്ഷ്മണന്‍ എന്നും പറഞ്ഞാല്‍ നാദിര്‍ഷ. ഹനുമാന്‍ എന്നു പറഞ്ഞാല്‍ അപ്പുണ്ണി. ശ്രീ രാമന്‍ ദിലീപ്. ഇവര്‍ മൂന്നുപേരും ചേര്‍ന്നാല്‍ ഒരു രഹസ്യവും പുറത്താകില്ലെന്നും മാത്രമല്ല, പണിയേണ്ടവരെ പണിയുകയും ചെയ്തിരിക്കുമെന്നും കോളത്തില്‍ വിവരിച്ചിട്ടുണ്ട്.

അന്ന് ദിലീപിന് പ്രത്യേകിച്ച് പ്രോഗ്രാം ഉണ്ടായിരുന്നില്ല. കേരളത്തില്‍ ഷൂട്ടിഗ് തിരക്കിനിടയില്‍ നിന്നും രണ്ടുദിവസം മുങ്ങിയാണ് അമേരിക്കയില്‍ എത്തിയത്. അതും നാദിര്‍ഷയുടെ പ്രത്യേക താല്പര്യപ്രകാരം. നടിയായിരുന്നു അവരുടെ ലക്ഷ്യം. ദിലീപിന്റെ കൈയില്‍ നിന്നും വഴുതിപ്പോയ ഒരു മീനാണ് അത്. സമയവും സന്ദര്‍ദവും ഒത്തുവന്നിരിക്കുന്നു. എല്ലാവിധ തയ്യാറെടുപ്പുകളോടും കൂടി ആ ദിവസം ആഘോഷമാക്കി മറ്റാന്‍ തീരുമാനിച്ചു. നടിയുടെ മുറിലേക്ക് ഫോണ്‍ ചെയ്തു. ഫോണ്‍ അറ്റന്റ് ചെയ്തത് ചേച്ചി. ‘കൊച്ചിരാജാവ് എത്തിയിട്ടുണ്ട്. ഒന്ന് കാണാന്‍ ആഗ്രഹിക്കുന്നു’ എന്നറിയിച്ചു.

ചേച്ചിക്കു കാര്യം മനസിലായി.’ ഞങ്ങള്‍ കൊച്ചിരാജാവിനെ കാണാന്‍ വന്നതല്ല. പ്രോഗ്രാം അവതരിപ്പിക്കാനാണ് വന്നത്. അതുകൊണ്ട് കാണാന്‍ താല്പര്യമില്ലെന്ന് നടി അറിയിച്ചു.

‘ നല്ലോണം ആലോചിച്ചു തീരുമാനിച്ചതാണോ? കൊച്ചിരാജാവ് പ്രസാദിച്ചാല്‍ ഒരുപാടു നേട്ടങ്ങള്‍ ഉണ്ടാക്കും. ഇല്ലെങ്കില്‍ കാര്യം പോക്കാ’ ദിലീപിന് വേണ്ടി എത്തിയ ആള്‍ പറഞ്ഞു.

അത് പ്രശ്‌നമല്ല. ആ രീതിയില്‍ ഒരു നേട്ടവും ഞങ്ങള്‍ക്കുവേണ്ട നടി എടുത്തടിച്ചു മട്ടില്‍ പറഞ്ഞു. കാര്യം നടക്കില്ലെന്നറിഞ്ഞ നിമിഷം കൊച്ചിരാജാവ് ദേഷ്യപ്പെട്ടു. അങ്ങനെയാണ് മദ്യപാന സദസില്‍ എത്തിയതും നടിയെ മലയാളസിനിമയില്‍നിന്ന് ഇല്ലായ്മ ചെയ്യും എന്ന് പ്രഖ്യാപിച്ചതും.-പല്ലിശേരി പറയുന്നു.

Politics,

മട്ടന്നൂരില്‍ ഇടത് തരംഗം ബി.ജെ.പിയ്ക്ക് 25 ഇടത്ത് കെട്ടിവെച്ച കാശുപോലും കിട്ടിയില്ല

കണ്ണൂര്‍: മട്ടന്നൂര്‍ നഗരസഭയില്‍ ഒമ്പതിടത്ത് രണ്ടാമതെത്തിയെന്നാണ് ബി.ജെ.പി നേതൃത്വം അവകാശപ്പെടുന്നത്. എന്നാല്‍ 25 ഇടത്ത് കെട്ടിവെച്ച കാശ് പോയെന്നതാണ് വാസ്തവം. അത് മറച്ചു വച്ചുകൊണ്ടാണ് ഒമ്പതിടത്തെ ചെറിയ വിജയത്തെ ആഘോഷിക്കുന്നത്.

മണ്ണൂര്‍, കൊളോറ, ഏളന്നൂര്‍, കീച്ചേരി, ആണിക്കരി, കല്ലൂര്‍, പരിയാരം, അയല്ലൂര്‍, ഇടവേലിക്കല്‍, ഉരുവച്ചാല്‍, ഇല്ലംഭാഗം, എയര്‍പോട്ട്, മട്ടന്നൂര്‍, ടൌണ്‍, കളറോഡ്, മുണ്ടയോട്, പെരുവയല്‍ക്കരി, കയനി, പെരിഞ്ചേരി, കാര, നെല്ലൂന്നി, മിനി നഗര്‍, കുത്തിയൂര്‍, മരുതായ്, നാലാങ്കേരി എന്നീ വാര്‍ഡുകളിലാണ് ബി.ജെ.പിക്ക് കെട്ടിവെച്ച കാശു പോലും നഷ്ടപ്പെട്ടതെന്ന് ദേശാഭിമാനി റിപ്പോര്‍ട്ട് ചെയ്യുന്നു.

ആകെ 35 വാര്‍ഡുകള്‍ ഉള്ള നഗരസഭയില്‍ 32 സീറ്റുകളിലാണ് ബി.ജെ.പി സ്ഥാനാര്‍ഥിയെ നിര്‍ത്തിയിരുന്നത്. ബേരം, പഴശ്ശി,പാലോട്ട് പള്ളി എന്നീ വാര്‍ഡുകളില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയിരുന്നില്ല.

ഇടവേലിക്കല്‍ വാര്‍ഡില്‍ രണ്ടാമതെത്തിയെന്ന് അവകാശപ്പെടുന്ന ബി.ജെ.പിക്ക് കിട്ടിയത് 34 വോട്ടുമാത്രമാണ്. യു.ഡി.എഫിന് 29 വോട്ടുകിട്ടിയപ്പോള്‍ 705 വോട്ടുനേടി 671 വോട്ടിന്റെ ഭൂരിപക്ഷത്തിനായിരുന്നു എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയുടെ വിജയം.

ബി.ജെ.പി രണ്ടാമതെത്തിയ വാര്‍ഡുകളായ കായല്ലൂരില്‍ എല്‍.ഡി.എഫിന് 502 വോട്ടും ബി.ജെ.പിക്ക് 224 വോട്ടും യു.ഡി.എഫിന് 59 വോട്ടുമാണ് ലഭിച്ചത്. ഭൂരിപക്ഷം 278 വോട്ടിനാണ്. കോളാരിയില്‍ എല്‍.ഡി.എഫിന് 358 വോട്ടും ബി.ജെ.പിക്ക് 288 വോട്ടും യു.ഡി.എഫിന് 136 വോട്ടും കിട്ടി.

അയലൂരില്‍ എല്‍.ഡി.എഫിന് 610 ഉം ബി.ജെ.പിക്ക് 90 ഉം യു.ഡി.എഫിന് 75 വോട്ടും നേടാന്‍ കഴിഞ്ഞു. ഭൂരിപക്ഷം മാത്രം 520 ആണ്. കരേറ്റയില്‍ എല്‍.ഡിഎഫിന് 524 വോട്ടു നേടാന്‍ കഴിഞ്ഞപ്പോള്‍ ബിജെപിക്ക് 329. യുഡിഎഫിന് 106 എന്നിങ്ങനെയാണ് വോട്ടുകള്‍. ഭൂരിപക്ഷം 195 ആണ്.

ദേവര്‍ക്കാട് എല്‍ഡിഎഫിന് 416 ഉം ബിജെപിക്ക് 161ഉം യുഡിഎഫിന് 159 വോട്ടുമാണ്. ഭൂരിപക്ഷം 255 ആണ്.ബിജെപിക്ക് മട്ടന്നൂരില്‍ 161 വോട്ടും ടൌണില്‍ 221 വോട്ടും മേറ്റടിയില്‍ 372 വോട്ടും ആണുള്ളത്.

മേത്തടി, കായലൂര്‍, കോളാരി, കരയറ്റ, കുഴിക്കല്‍, ദേവര്‍കാട്, മലയ്ക്ക് താഴെ എന്നിവിടങ്ങളില്‍ മാത്രമാണ് ബി.ജെ.പിക്ക് കെട്ടിവെച്ച കാശെങ്കിലും ലഭിച്ചതെന്നും ദേശാഭിമാനി റിപ്പോര്‍ട്ടില്‍ പറയുന്നു. 25 വാര്‍ഡുകളില്‍ 15 ഇടത്തും എല്‍.ഡി.എഫ് വന്‍ ഭൂരിപക്ഷത്തില്‍ ജയിക്കുകയും ചെയ്തു. നാലിടത്ത് യു.ഡി.എഫും വിജയിച്ചു.

തങ്ങള്‍ രണ്ടാമതെത്തിയതെന്ന് ബി.ജെ.പി പറയുന്ന ഒമ്പത് വാര്‍ഡുകളിലായി ആകെ 1880 വോട്ടാണ് അവര്‍ക്ക് ലഭിച്ചത്.

Malayali Special,

നഗ്ന സെൽഫി ചോദിച്ച കാമുകനോട് ഇങ്ങനെ ചെയ്താൽ പോരേ, എല്ലാ പെണ്‍കുട്ടികളും വായിക്കണം ഇത്

നഗ്ന സെല്‍ഫി ആവശ്യപ്പെട്ട കാമുകനെ പെണ്‍കുട്ടികൊടുത്ത പണിയുടെ പോസ്റ്റാണ് ഇപ്പോള്‍ വാട്ട്‌സ് ആപ്പ് ഗ്രൂപ്പുകളിലെ പുതിയ തരംഗം.

മനൂ എന്ന തന്റെ കാമുകന്‍ സെല്‍ഫി ആവശ്യപ്പെട്ടപ്പോളുള്ള രാഖി എന്ന പെണ്‍കുട്ടിയുടെ പ്രതികരണമാണ് ഈ പോസ്റ്റ്. ഇതില്‍ അപ്പുറം എന്നെകൊണ്ട് പറ്റില്ല നീ എന്റെയൊരു ഫോട്ടോ ചോദിച്ചു.

മര്യാദയ്ക്കുള്ള ഒരു ഫോട്ടോ ഞാന്‍ തന്നു, എന്ന് രാഖി പറയുമ്പോള്‍ എനിക്കെന്തിനാ ഇങ്ങനത്തെ ഫോട്ടോ ഈ വേഷത്തില്‍ ഞാന്‍ നിന്നെ എന്നും കാണാറുള്ളതല്ലേ..?

കാര്‍മേഘം മറയ്ക്കാത്ത വെണ്ണിലാവുപോലുള്ള രൂപത്തിലുള്ള നിന്റെ ഫോട്ടോ മതിയെനിക്ക് എന്ന് മറുപടി പറയുന്ന കാമുകന്‍ ന്യൂ ജനറേഷിലെ മിക്ക കാമുകന്‍മാരുടെയും പ്രതിരൂപമാണ്.

ആരോ എഴുതി പോസ്റ്റ് ചെയ്ത കുറിപ്പാണെങ്കിലും നമ്മുടെ പെണ്‍കുട്ടികള്‍ നിശ്ചമായും വായിച്ചിരിക്കേണ്ട ഒന്നു തന്നെയാണിത്.

ആ കുറിപ്പിലേക്ക് :

‘മനൂ… ഇതില്‍ അപ്പുറം എന്നെകൊണ്ട് പറ്റില്ല… നീ എന്റെയൊരു ഫോട്ടോ ചോദിച്ചു… മര്യാദയ്ക്കുള്ള ഒരു ഫോട്ടോ ഞാന്‍ തന്നു..’
ഫോണിലൂടെയുള്ള രാഖിയുടെ സ്വരം ഉറച്ചതായിരുന്നു..

പക്ഷെ അതിലൊന്നും മനു പിന്മാറിയില്ല
‘എനിക്കെന്തിനാ ഇങ്ങനത്തെ ഫോട്ടോ ഈ വേഷത്തില്‍ ഞാന്‍ നിന്നെ എന്നും കാണാറുള്ളതല്ലേ..? കാര്‍മേഘം മറയ്ക്കാത്ത വെണ്ണിലാവുപോലുള്ള രൂപത്തിലുള്ള നിന്റെ ഫോട്ടോ മതിയെനിക്ക്…’
അവന്റെ സ്വരത്തില്‍ നിരാശ നിഴലയിച്ചിരുന്നു..

‘മനൂ പ്ലീസ്….എന്നെ നിര്‍ബന്ധിക്കരുത്..അങ്ങനെയൊക്കെ നമ്മുടെ കല്യാണ ശേഷം കണ്ടമതി…’

‘രാഖീ..നമ്മുടെ കാര്യമൊക്കെ ഞാന്‍ വീട്ടില്‍ സൂചിപ്പിച്ചു..അവര്‍ക്കൊന്നും യാതൊരു എതിര്‍പ്പുമില്ല…’

അവള്‍ പറഞ്ഞുതീരുന്നതിനുമുമ്പ് അവന്‍ ഇടയ്ക്കുകയറി പറഞ്ഞു
‘അതൊക്കെ ശരിയായിരിക്കും.. പക്ഷെ എന്നാലും…’
അവള്‍ ഒട്ടും താല്പര്യമില്ലാത്ത, അവന്റെ നിര്‍ബന്ധത്തില്‍ മറുപടിപറയാനാവാതെ പറഞ്ഞത് പൂര്‍ത്തിയാക്കാതെ നിറുത്തി…

‘ഒരു എന്നാലും ഇല്ല… ഒറ്റപ്രാവശ്യം… കണ്ടയുടനെ ഞാന്‍ ഡിലീറ്റ് ചെയ്തു കളയും….നിനക്കെന്നെ വിശ്വാസമില്ലേ…?
അവന്‍ അവസാനത്തെ അടവ് പ്രയോഗിച്ചു…
‘എന്തിനാ മനു ന് എന്നെ അങ്ങനെ കണ്ടിട്ട്….?’ അവള്‍ എടുത്തടിച്ചപോലെ ചോദിച്ചു

‘ഒന്നിനുമല്ല… ചുമ്മാ ഒരു ആഗ്രഹം അത്രമാത്രം… നിനക്കെന്നെ വിശ്വാസമുണ്ടെങ്കില്‍ മാത്രം മതി…’ അവന്‍ കപട ദേഷ്യം അഭിനയിച്ചു പറഞ്ഞു…
‘ഉം….’
ഒരു മൂളലോടുകൂടി അവള്‍ കാള്‍ കട്ട് ചെയ്തു…

അവളുടെ ആ മൂളലില്‍ അവന്റെ ചിന്തകളില്‍ അവളുടെ നഗ്‌നമേനിയഴക് നിറഞ്ഞു.. ചിന്തകള്‍ അവന്റെ സിരകളെ ചൂടുപിടിപ്പിച്ചു… നെഞ്ചിടിപ്പ് പതിവിലും കൂടി… എന്തോ ഒരു വീര്‍പ്പുമുട്ടല്‍ മൊബൈല്‍ പിടിച്ചിരുന്ന അവന്റെ കൈകള്‍ ചെറുതായി വിറച്ചു… ചുണ്ടുകള്‍ വരണ്ടു… നിമിഷങ്ങള്‍ മണിക്കൂറുകളായി അവന് തോന്നി…
അല്‍പ്പസമയം കഴിഞ്ഞപ്പോള്‍ അവന്റെ മൊബൈല്‍ ഒരു മെസ്സേജ് വന്നു…

ചങ്കിടിപ്പോടെ അവന്‍ മൊബൈല്‍ അണ്‍ലോക്ക് ചെയ്തപ്പോള്‍ തന്നെ വാട്ട്‌സപ്പ് നോട്ടിഫിക്കേഷന്‍ തെളിഞ്ഞു…
‘രാഖി സെന്റ് എ ഫോട്ടോ ‘
അതുകണ്ട് അവന്റെ കണ്ണുകള്‍ വിടര്‍ന്നു..

ദൃതിയില്‍ വാട്ട്‌സപ്പ് ഓപ്പണ്‍ ചെയ്തു അവളുടെ പേരിനൊപ്പം ഒന്ന് എന്നെഴുതിയ പച്ചവട്ടത്തിനു അന്ന് കൂടുതല്‍ തെളിച്ചമുള്ളപോലെ അവനുതോന്നി… വിറയാര്‍ന്ന വിരലുകളാല്‍ അവളുടെ പേരില്‍ അമര്‍ന്നു… അവള്‍ അയച്ച ഫോട്ടോ തെളിഞ്ഞു…

അരയ്ക്കുമുകളിലോട്ടു നഗ്‌നയായ ഏതോ ഒരു പെണ്‍കുട്ടിയുടെ സെല്‍ഫി..
അതുകണ്ട് അവന്റെ നെറ്റിചുളിഞ്ഞു..

പ്രതീക്ഷിച്ചത് കിട്ടാത്തതിലുള്ള നിരാശ ദേഷ്യമായി അവന്റെ മുഖത്തേയ്ക്കു ഇരച്ചുകയറി.

പെട്ടന്നാണ് അവന്റെ ഫോണ്‍ റിംഗ് ചെയ്തത് ഡിസ്‌പ്ലേയില്‍ അവളുടെ മുഖവും പേരും തെളിഞ്ഞു…

ദേഷ്യം കടിച്ചമര്‍ത്തികൊണ്ടു കാള്‍ അറ്റന്റ് ചെയ്തു ചെവിയിലേയ്ക്കുവച്ചു..

ഹലോ പറയും മുന്‍പേ അവള്‍ പറഞ്ഞുതുടങ്ങി
‘ഇപ്പോള്‍ ഞാന്‍ അയച്ചുതന്ന ഫോട്ടോ ഏത് പെണ്‍കുട്ടിയുടേതാണെന്നു എനിക്കറിയില്ല…

മറ്റാരും കാണില്ല അറിയില്ല എന്ന വിശ്വാസത്തോടെ ഒരു പെണ്‍കുട്ടി ആര്‍ക്കോ അയച്ചുകൊടുത്ത ഫോട്ടോ…

പക്ഷെ ഇന്ന് അവളുടെ നഗ്‌നത ലോകം മുഴുവന്‍ കാണുന്നു…

ഒന്നുങ്കില്‍ അവള്‍ ആര്‍ക്കയച്ചുകൊടുത്തോ അവന്‍ ചതിച്ചു അല്ലെങ്കില്‍ ഇന്റര്‍നെറ്റ് ലോകത്തിന്റെ നമ്മളറിയാതെ മുഖത്തിലൂടെ അത് ലോകം കണ്ടു …

അതുപോലെയുള്ള നൂറുകണക്കിന് ഫോട്ടോ ഇന്ന് ഇന്റര്‍നെറ്റില്‍ കാണാം.. പെണ്‍കുട്ടികളുടെയും സ്ത്രീകളുടെയും…

അതുപോലെ ഞാന്‍ എടുത്തു അയച്ചുതരുന്ന എന്റെ ഫോട്ടോയും ഇന്നല്ലെങ്കില്‍ നാളെ ഈ ലോകം മുഴുവന്‍ കാണുന്ന ഒന്നാകില്ല എന്ന് മനു ന് ഉറപ്പുതരാന്‍ പറ്റുമൊ…?
അവള്‍ കിതപ്പോടെ ഒന്ന് പറഞ്ഞു നിറുത്തി

‘അത്….പിന്നെ…അത്…ഞാന്‍ അങ്ങനെയൊന്നും ചിന്തിച്ചില്ല രാഖീ…’

അവന്‍ മറുപടി പറയാനാവാതെ വാക്കുകള്‍ക്ക് വേണ്ടി പരതി ഉറച്ച ശബ്ദത്തോടെതന്നെ അവള്‍ മറുപടി തുടര്‍ന്നു

‘ചിന്തിക്കണം മനു…പ്രായപൂര്‍ത്തിയായ സ്വന്തം മകളുടെ ആ നഗ്‌ന ഫോട്ടോ എന്റെ മാതാപിതാക്കള്‍ ഒരിക്കല്‍ കാണാനിടയായാല്‍ എന്തായിരിക്കും അവരുടെ അവസ്ഥ. ചങ്ക് പൊട്ടിപ്പോകില്ലേ ആ പാവങ്ങളുടെ.

മനുവിന് ഇപ്പോള്‍ തോന്നിയ ആഗ്രഹം ആ വികാരം തണുത്തുകഴിയുമ്പോള്‍ തീരും… അതിനപ്പുറത്തേക്ക് ഒന്നുമില്ല….’ പറഞ്ഞു നിറുത്തുമ്പോഴേയ്ക്കും അവളുടെ മിഴികള്‍ നിറഞ്ഞിരുന്നു…

അവളുടെ തേങ്ങല്‍ അവന്റെ ചെവികളില്‍ തുളഞ്ഞുകയറി

‘സോറി രാഖീ… കരയല്ലേ എന്റെ ഒരു അറിവില്ലായ്മകൊണ്ടു ചോദിച്ചുപോയതല്ലേ.. ഞാനിത്രയ്‌ക്കൊന്നും ചിന്തിച്ചില്ല…’
അവന്റെ സ്വരത്തില്‍ കുറ്റബോധം നിറഞ്ഞു

‘മനൂ എനിക്കുമുണ്ട് വികാരങ്ങളും മോഹങ്ങളും ആഗ്രഹങ്ങളും. നിന്റെ അതിരുകടന്ന മെസ്സേജ് കളും മറ്റും ഞാന്‍ എതിര്‍ക്കുന്നത്. എപ്പോഴെങ്കിലും എന്റെ നിയന്ത്രണം നഷ്ടമായാലോ എന്നുപേടിച്ചാ.

നീ എന്റെ കഴുത്തില്‍ താലിചാര്‍ത്തി സ്വന്തമാക്കുമ്പോള്‍ നിനക്കു തരാനുള്ള എന്റെ ഏറ്റവും വലിയ സമ്മാനമാ എന്റെ പരിശുദ്ധമായ ശരീരവും മനസും. പറഞ്ഞു പൂര്‍ത്തിയാക്കാനാവാതെ അവള്‍ പൊട്ടിക്കരഞ്ഞുപോയി.

ആ കരച്ചില്‍ അവന്റെ മിഴികളെയും ഈറനണിച്ചു. അല്‍പ്പനേരം അവരുടെ ഇടയില്‍ മൗനം കളിയാടി, ചില ഏങ്ങലടികള്‍ മാത്രം.

ഒടുവില്‍ ആ മൗനം അവസാനിപ്പിച്ചുകൊണ്ട് ഉറച്ച സ്വരത്തില്‍ അവന്‍ പറഞ്ഞു.

‘ഇത്രയും വലിയൊരു നിധിപോലെ നീയെന്ന പുണ്യത്തെ ദൈവം കാണിച്ചു തന്നിട്ടും അത് സ്വന്തമാക്കാന്‍ ഇനി വൈകിയാല്‍ ആ നിമിഷങ്ങള്‍യിരിക്കും എന്റെ ജീവിതത്തിലെ ഏറ്റവും വലിയ നഷ്ട്ടം….. നിന്റെ മാതാപിതാക്കള്‍ വീടിലുണ്ടോ…??’
‘ഉണ്ട്…എന്താ മനൂ..?’ അവള്‍ കണ്ണുതുടച്ചുകൊണ്ടു ചോദിച്ചു

ഞാന്‍ എന്റെ മാതാപിതാക്കളെക്കൂട്ടി അങ്ങോട്ട് വരുവാ നിന്നെ പെണ്ണ് ചോദിയ്ക്കാന്‍
അതുകേട്ട് അവളുടെ മുഖത്തു നാണം പൂത്തുലഞ്ഞു.

Celebrity Special,

ഏത് സ്ത്രീയും പുരുഷനില്‍ നിന്ന് ആഗ്രഹിക്കുന്നത് മോഹന്‍ലാലില്‍ നിന്ന് ലഭിക്കുമെന്ന് ശ്വേതാമേനോന്‍

ബഹുമാനവും സംരക്ഷണവുമാണ് ഏത് സ്ത്രീയും പുരുഷനില്‍ നിന്ന് ആഗ്രഹിക്കുന്നത്. മോഹന്‍ലാലില്‍ നിന്ന് അത് നിര്‍ലോഭം ലഭിക്കുമെന്ന് ശ്വേതാമേനോന്‍. അതില്‍ വലുപ്പച്ചെറുപ്പങ്ങളുമില്ല. പത്ത് പേരുണ്ടെങ്കില്‍ അവരെയെല്ലാം കെയര്‍ ചെയ്യാന്‍ പുള്ളിക്കറിയാം. നമുക്കും ഇങ്ങിനെ ചെയ്യണമെന്ന് ആഗ്രഹമുണ്ടാകും പക്ഷെ, നടക്കില്ല. അതുകൊണ്ട് മോഹന്‍ലാല്‍ കൃഷ്ണനാണെന്ന് തോന്നിയിട്ടുണ്ടെന്നും താരം പറഞ്ഞു.

നന്നായിട്ട് ആഹാരം കഴിക്കുകയും മറ്റുള്ളവരെ കൊണ്ട് കഴിപ്പിക്കുകയും ചെയ്യുന്നയാളാണ് ലാല്‍. ഡയറ്റിംഗ് ഉള്ള ഒരാള്‍ക്ക് പോലും മോഹന്‍ലാലിന്റെ ലൊക്കേഷനില്‍ കഴിയാനൊക്കില്ല. ഷൂട്ടിംഗ് കഴിയുമ്പോഴേക്കും കുറഞ്ഞത് രണ്ട് മൂന്ന് കിലോയെങ്കിലും കൂടിയേക്കും. പരദേശിയുടെ ചിത്രീകരണത്തിനിടെ മോഹന്‍ലാല്‍ ഇടയ്ക്കിടെ കുക്കിംഗിന് ഇറങ്ങും. പലതരം ആഹാരം ഉണ്ടാക്കും. എല്ലാം സംവിധായകന്‍ ഉള്‍പ്പെടെ ഉള്ളവരെ കൊണ്ട് കഴിപ്പിക്കും. കുക്കിംഗ് ഇല്ലെങ്കില്‍ പറഞ്ഞാമതി, നമുക്ക് ഇഷ്ടമുള്ളത് നമ്മുടെ കുക്കിനെ കൊണ്ട് പറഞ്ഞ് ഉണ്ടാക്കി ലൊക്കേഷനില്‍ കൊണ്ടുവരുമെന്നും ശ്വേത ഒരഭിമുഖത്തില്‍ പറഞ്ഞു.

ലണ്ടനില്‍ ഏതൊക്കെ റസ്റ്ററന്റില്‍ നല്ല ആഹാരം കിട്ടുമെന്നും മോഹന്‍ലാലിനറിയാം. ആകാശഗോപുരത്തിന്റെ ഷൂട്ടിംഗിന് പോയപ്പോള്‍ അവിടെയുള്ള പല റസ്റ്റോറന്റിലും പോയിരുന്നു. ഒരിക്കല്‍ തേങ്ങാ പാലൊഴിച്ച ചിക്കന്‍കറി ഉണ്ടാക്കി തന്നു, ലണ്ടനില്‍ വെച്ച്. ഇന്നും അതിന്റെ രുചി നാവിലൂറുന്നെന്ന് ശ്വേത ഓര്‍ത്തു. ഇത്രയൊക്കെ ഭക്ഷണം കഴിച്ച് തടിച്ചാലും ആ തടി വെച്ച് മോഹന്‍ലാല്‍ എന്തും ചെയ്യും എന്നും ശ്വേത പറയുന്നു.

Politics,

മട്ടന്നൂര്‍ നഗരസഭ തെരഞ്ഞെടുപ്പില്‍ മികച്ചനേട്ടവുമായി ബിജെപി; ഒമ്പത് വാര്‍ഡുകളില്‍ രണ്ടാം സ്ഥാനത്ത്

ഇടതുപക്ഷ കോട്ടയായ മട്ടന്നൂരിൽ നഗരസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് വന്‍വിജയവുമായി ഭരണം നിലനിര്‍ത്തിയെങ്കിലും കഴിഞ്ഞ തവണത്തെക്കാൾ വോട്ട് ഇത്തവണ കുറഞ്ഞു.

ആകെയുള്ള 35 വാര്‍ഡുകളില്‍ 28 എണ്ണവും എല്‍ഡിഎഫ് സ്വന്തമാക്കിയപ്പോള്‍ യുഡിഎഫിന് ഏഴുവാര്‍ഡുകള്‍ മാത്രമാണ് ലഭിച്ചത്. തുടര്‍ച്ചയായ അഞ്ചാം തവണയാണ് എല്‍ഡിഎഫ് മട്ടന്നൂര്‍ നഗരസഭയില്‍ ഭരണത്തിലെത്തുന്നത്.

എല്‍ഡിഎഫ് മിന്നുന്ന വിജയം നേടിയപ്പോള്‍ യുഡിഎഫിന് വന്‍തിരിച്ചടിയാണ് നേരിട്ടത്. കഴിഞ്ഞ തവണ 14 സീറ്റുകള്‍ ഉണ്ടായിരുന്ന യുഡിഎഫിന്റെ അംഗബലം ഏഴായി കുറഞ്ഞു. യുഡിഎഫിന്റെ ഏഴ് സീറ്റുകള്‍ എല്‍ഡിഎഫ് പിടിച്ചെടുത്തു.

കായലൂര്‍, കോളാരി, അയ്യല്ലൂര്‍, ഇടവേലിക്കല്‍, കരേറ്റ, ദേവര്‍കാട്, മട്ടന്നൂര്‍, ടൗണ്‍, മേറ്റടി എന്നീ വാര്‍ഡുകളിലാണ് ബിജെപി രണ്ടാം സ്ഥാനത്ത് എത്തിയിരിക്കുന്നത്. ഇതില്‍ മട്ടന്നൂര്‍, ടൗണ്‍ എന്നീ വാര്‍ഡുകളില്‍ എല്‍ഡിഎഫും മറ്റ് ഏഴുവാര്‍ഡുകളില്‍ യുഡിഎഫുമാണ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടത്. ഇത്തവണ ബേരം, പഴശി, പാലോട്ടുപള്ളി എന്നീ വാര്‍ഡുകള്‍ ഒഴികെ 32 സീറ്റുകളിലും ബിജെപി മത്സരിച്ചു. ഇതില്‍ 12 ഇടങ്ങളില്‍ പാര്‍ട്ടി വോട്ട് മൂന്നക്കം കടന്നു. 1997 ലെ ആദ്യ തെരഞ്ഞെടുപ്പില്‍ വെറം 570 ഓളം വോട്ടായിരുന്നു ബിജെപി ആകെ നേടിയത്.

യുഡിഎഫില്‍ കോണ്‍ഗ്രസിനും മുസ്‌ലിം ലീഗിനുമാണ് തിരിച്ചടി നേരിട്ടത്. ഏഴ് സീറ്റുകള്‍ ഉണ്ടായിരുന്ന കോണ്‍ഗ്രസിന് നാലും അഞ്ച് സീറ്റുകള്‍ ഉണ്ടായിരുന്ന ലീഗിന് മൂന്നും സീറ്റുകളാണ് ഇത്തവണ ലഭിച്ചത്. സിഎംപി ജോണ്‍ വിഭാഗത്തിന് ആകെയുണ്ടായിരുന്ന സീറ്റ് നഷ്ടമായി.

കഴിഞ്ഞ 20 വര്‍ഷമായി എല്‍ഡിഎഫാണ് നഗരസഭ ഭരിക്കുന്നത്. 1997, 2002, 2007, 2012 വര്‍ഷങ്ങളില്‍ നടന്ന തെരഞ്ഞെടുപ്പിലും എല്‍ഡിഎഫാണ് വിജയം വരിച്ചത്. കഴിഞ്ഞ തവണ 34 വാര്‍ഡുകള്‍ ഉണ്ടായിരുന്ന നഗരസഭയില്‍ 21 എണ്ണവും നേടിയാണ് എല്‍ഡിഎഫ് ഭരണത്തിലെത്തിയത്. യുഡിഎഫിന് 14 സീറ്റുകളും ലഭിച്ചിരുന്നു. സിപിഐഎം-19, സിപിഐ-1, സിഎംപി-1, കോണ്‍ഗ്രസ്-ഏഴ്, മുസ്‌ലിം ലീഗ്-അഞ്ച്, സിഎംപി ജോണ്‍ വിഭാഗം-1 എന്നിങ്ങനെയായിരുന്നു 2012 ലെ കക്ഷിനില.

പാർട്ടിഗ്രാമമായ മട്ടന്നൂരിലെ നഗരസഭാ തെരഞ്ഞെടുപ്പ് ഫലത്തിൽ ബിജെപിയുടെ നേട്ടവും ഇടത് പക്ഷത്തിന്റെ കോട്ടവും ഇതാണ്. ഒറ്റനോട്ടത്തിൽ..

>> ആകെ പോൾ ചെയ്തത് ~ 23,383
LDF~10,617(45.4%)
UDF~5534(23.6%)
BJP~1981(8.4%)

കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ബിജെപി ക്ക് കിട്ടിയത് 620+ വോട്ട്(4%)

കഴിഞ്ഞ തെരഞ്ഞെടുപ്പിൽ LDFന് കിട്ടിയത്
11,300 വോട്ട് (51%)

Exclusive News,

മഞ്ജുവിന് പരസ്യ സംവിധായകനുമായി ബന്ധം ഉണ്ടെന്ന് പറഞ്ഞിട്ടും അന്വേഷിക്കാൻ തയ്യാറായില്ല എന്ന് ദിലീപ്

പ്രമുഖ നടിയെ കൊച്ചിയിൽ ആക്രമിച്ച കേസിൽ പോലീസിൽ കസ്റ്റഡിയിൽ ആയ ദിലീപ് പൊലീസിന് എതിരെ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ചു ജാമ്യ ഹർജി.

എഡിജിപി ബി.സന്ധ്യയ്ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ദിലീപിന്‍റെ ജാമ്യഹര്‍ജി. അന്വേഷണ ഉദ്യോഗസ്ഥനായ ഐജി ദിനേന്ദ്ര കശ്യപിനെ അറിയിക്കാതെയാണ് എഡിജിപി ബി.സന്ധ്യ ചോദ്യം ചെയതത്. മഞ്ജുവാര്യരും സംവിധായകന്‍ ശ്രീകുമാര്‍ മേനോനും തമ്മിലുളള ബന്ധത്തെ പറ്റി താന്‍ ചോദ്യം ചെയ്യലിനിടെ പറഞ്ഞപ്പോള്‍ ചോദ്യം ചെയ്യല്‍ പകര്‍ത്തിയിരുന്ന കാമറ എഡിജിപി ഓഫ് ചെയതെന്നും ദിലീപ് ആരോപിക്കുന്നു. ‍

അതേസമയം, സിനിമയിലെ ശക്തരായ ഒരുവിഭാഗത്തിന്റെ ഗൂഢാലോചനയുടെ ഇരയാണ് താനെന്ന വാദമാണ് ൈഹക്കോടതിയില്‍ വീണ്ടും സമര്‍പ്പിച്ച ജാമ്യാപേക്ഷയില്‍ ദിലീപ് ഉയര്‍ത്തുന്നത്. മാധ്യമങ്ങളെയും, പൊലീസിനെയും, രാഷ്ട്രീയ നേതാക്കളെയും ഇവര്‍സ്വാധീനിച്ചെന്നും ദിലീപ് ആരോപിക്കുന്നു. പള്‍സര്‍ സുനിയെ തനിക്ക് മുഖപരിചയമില്ല. അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്തി നടിയെ ബ്ലാക്മെയില്‍ ചെയ്യാന്‍ ഗൂഢാലോചന നടത്തിയത് ഒന്നുമുതല്‍ ആറുവരെ പ്രതികളാണെന്ന ആദ്യകുറ്റപത്രത്തിലെ കണ്ടെത്തലിനു വിരുദ്ധമായാണ് പൊലീസ് തന്നെ പ്രതിചേര്‍ത്തത്.

പള്‍സര്‍ സുനിയുടെ കത്ത് കിട്ടി 20 ദിവസം കഴിഞ്ഞാണ് പരാതി നല്‍കിയതെന്ന പ്രോസിക്യൂഷന്‍ വാദം തെറ്റാണ്. കത്ത് കിട്ടിയ ദിവസം തന്നെ വാട്ട്‌സ്ആപ് വഴി ഡിജിപിക്ക് കൈമാറിയിരുന്നു. പൾസർ സുനി കൊടുത്തയച്ച കത്തിൽ രണ്ടുകോടിരൂപ ആവശ്യപ്പെട്ടിട്ടില്ല. ബ്ലാക്ക് മെയിൽ ചെയ്യുന്നതിനായി വിളിച്ച ഫോൺ കോളിൽ ഈ തുക പറയുന്നതിനാലാണ് പൊലീസിന് നല്‍കിയ പരാതിയിൽ ഉള്‍പ്പെടുത്തിയത്.

അറസ്റ്റിലായതോടെ ചിത്രീകരണം പൂര്‍ത്തിയായതും പൂര്‍ത്തിയാകാനുളളതുമായ സിനിമകള്‍ പ്രതിസന്ധിയിലായെന്നും ഈ സിനിമകളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവരുടെ ഉപജീവനത്തെ പോലും ഇത് പ്രതികൂലമായി ബാധിച്ചെന്നുമുളള വാദവും ജാമ്യാപേക്ഷയില്‍ദിലീപ് ഉയര്‍ത്തുന്നു.

Malayali Special,

സ്വന്തം നഗ്ന ചിത്രങ്ങൾ ഇന്റർനെറ്റിൽ വൈറൽ ആകാതിരിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ..!

സ്വന്തം ചിത്രങ്ങൾ മൊബൈൽ ഫോണിൽ പകർത്തുന്നത് സ്വാഭാവികം. സ്വന്തം നഗ്നത പകർത്തുന്നതിലും ഇക്കാലത്ത് അസ്വാഭാവികതയില്ല. പ്രത്യേകിച്ച് പെൺകുട്ടികൾ.  ചിത്രങ്ങൾ ഒടുവിൽ ഇന്റർനെറ്റിലെ അശ്‌ളീല സൈറ്റുകളിൽ വൈറൽ ആയി മാറുമ്പോഴാകും ചെയ്ത ‘വികൃതി’യുടെ ഭവിഷ്യത്ത് മനസിലാകുന്നത്. ഇനിയും മാറാത്ത മലയാളി സാമൂഹ്യ വ്യവസ്ഥയിൽ അതിനു വ്യാഖ്യാനങ്ങൾ പലതുണ്ടാകും. അതോടെ ജീവനൊടുക്കുക എന്ന മരമണ്ടൻ തീരുമാനത്തിലേക്ക് പെൺകുട്ടി എത്തിച്ചേർന്നിട്ടുണ്ടാകും. ആരാണ് തന്നോട് ഈ ചതി ചെയ്തതെന്ന് അവൾക്കൊരിക്കലും മനസിലാകില്ല. ‘കാമുകൻ ചതിച്ചതാ..’ എന്ന് നാട്ടുകാർ വിധിയെഴുതും. തനിക്കൊരിക്കലും ഇല്ലാത്ത കാമുകൻ എങ്ങനെ തന്നെ ചതിക്കാൻ എന്ന ചോദ്യം സ്വയം ചോദിച്ചു കൊണ്ട് മരണത്തിലേക്ക് പോകും മുൻപ് ഒരു നിമിഷം ചിന്തിക്കൂ. നിങ്ങളെ ചതിച്ചത് നിങ്ങളുടെ ഏറ്റവും പ്രിയപ്പെട്ടതായി നിങ്ങൾക്കൊപ്പം സഞ്ചരിച്ച ഒരാളാണ്. നിങ്ങളുടെ ആ പഴയ ഫോൺ. ഈ ചിത്രം പകർത്തിയ അതെ ഫോൺ തന്നെയാണ് വില്ലൻ.

എന്റെ പഴയ ‘ചങ്ങാതി’

രണ്ടു വർഷം ഒപ്പമുണ്ടായിരുന്ന ഫോൺ നിമിഷ(പേര് യാഥാർത്ഥമല്ല) വിൽക്കുകയായിരുന്നു. കോളേജിനടുത്തുള്ള ഒരു മൊബൈൽ ഷോപ്പിൽ പുതിയതുമായ എക്‌സ്‌ചേഞ്ച് ചെയ്തു. എപ്പോഴും പോകുന്ന ഷോപ്പ്; പരിചയക്കാരൻ. നല്ല ഓഫർ ലഭിച്ചപ്പോൾ നിമിഷ ഒന്നും ആലോചിച്ചില്ല. തന്റെ എല്ലാ ഫോട്ടോകളും വീഡിയോയും, നമ്പറുകളും, മറ്റ് രേഖകളും ശ്രദ്ധാപൂർവ്വം മായ്ച്ചതായി അവൾ ഓർക്കുന്നു. ഉറപ്പാണ്. പക്ഷെ അതേ ഫോണിൽ എടുത്ത ചിത്രങ്ങളാണ് ഇപ്പോൾ ഇന്റെർനെറ്റിൽ പടരുന്നത്. ”എല്ലാ ദിവസവും ഹെൽത്ത് സെന്ററിൽ പോയി വന്നാൽ കണ്ണാടിക്ക് മുന്നിൽ നിൽക്കുന്നത് പതിവാണ്. വണ്ണം കുറയുന്നുണ്ടോ എന്ന ആശങ്ക മാത്രമാണ് ആ ശീലത്തിലേക്ക് നയിച്ചത്. പിന്നീട് എപ്പോഴോ അത് ഒരു സെൽഫി എടുക്കുന്നതിലേക്ക് വഴിമാറി. നഗ്‌നയായി എടുക്കുന്ന സെൽഫികൾ നോക്കിയാൽ അടുത്ത ദിവസം ഹെൽത്ത് ക്ലബ്ബിൽ എടുക്കേണ്ട പുതിയ വ്യായാമങ്ങൾ സംബന്ധിച്ച ഒരു ഐഡിയ നമുക്ക് കിട്ടും. പക്ഷെ ഇപ്പോൾ അതാരോ ഇന്റർനെറ്റിൽ അപ്‌ലോഡ് ചെയ്യുകയാണ്. കുറെ ഉണ്ട്.” ആരോ അപ്‌ലോഡ് ചെയ്തുകൊണ്ടിരിക്കുന്ന നിമിഷയുടെ നഗ്ന ചിത്രങ്ങൾക്ക് തലക്കെട്ടും ഉണ്ട്- ‘കാമുകന് മുന്നിൽ നഗ്നത കാട്ടുന്ന മല്ലു ഗേൾ !’

നിമിഷ ഒരു ആത്മഹത്യയുടെ വക്കിൽ ആണ്. എറണാകുളം നഗരത്തിൽ ഒരു മനഃശാസ്ത്രജ്ഞന്റെ ചികിത്സയിലാണ് ഇപ്പോൾ നിമിഷ. നിമിഷയ്ക്ക് സംഭവിച്ചത് എന്താണെന്ന് പിന്നീട് കണ്ടെത്തി. കുറ്റക്കാർ ജയിലിലുമായി. നിമിഷയ്ക്ക് സംഭവിച്ചതെന്താണ് ?

ഞെട്ടിക്കുന്ന കണക്കുകളുമായി അവാസ്ത

അവാസ്ത് എന്ന സിസ്‌റ്റം സെക്യൂരിറ്റി സർവ്വീസ് പറയുന്ന ഞെട്ടിക്കുന്ന കണക്കുകൾ കേൾക്കൂ. മോബൈൽ ഫോൺ ഉപയോക്താക്കൾക്ക് ഞെട്ടലുണ്ടാക്കുന്ന ഒരു വാർത്തയാണ് പ്രമുഖ ആന്റി വൈറസ് കമ്പനിയായ അവാസ്ത് അടുത്തിടെ പുറത്തു വിട്ടത്. വില്ക്കുന്നതിനു മുൻപ് ഫോണിലെ എല്ലാ വ്യക്തിഗത വിവരങ്ങളും ഡിലീറ്റ് ചെയ്താലും, ഫാക്ടറി റീസെറ്റ് ചെയ്താലും പിന്നീടു എല്ലാ വിവരങ്ങളും വീണ്ടെടുക്കാം എന്നവർ തെളിയിച്ചു. ഇതിനായി അവർ 20 സെക്കന്റ് ഹാൻഡ് ആൻഡ്രോയ്ഡ് മൊബൈലുകൾ വാങ്ങി. അതിൽ നിന്നും റിക്കവറി ആരംഭിച്ചു. ഫലം ഞെട്ടിക്കുന്നതായിരുന്നു. ഒരിക്കൽ ഡിലീറ്റ് ചെയ്‌താൽ ഒരിക്കലും തിരിച്ചെടുക്കാൻ കഴിയില്ല എന്ന് കരുതുന്നവരെ ഞെട്ടിച്ചു കൊണ്ട് അതിൽ നിന്നും തിരിച്ചെടുത്തത് 40000 ത്തിൽപരം ഫോട്ടോകളാണ് . തീർന്നില്ല , 750 ഇമെയിലുകൾ, 770 എസ്.എം.എസുകൾ എന്നിവയും റിക്കവർ ചെയ്തു. ഫോൺ ബുക്കിലെ കോണ്ടാക്റ്റുകളും തിരിച്ചെടുക്കുകയുണ്ടായി. ഞെട്ടൽ അവസാനിപ്പിക്കണ്ട; ഓരോ ഫോണിന്റെയും ഉടമസ്ഥരെ തിരിച്ചറിയുന്ന വിധത്തിൽ സൂക്ഷിച്ചിരുന്ന വിവരങ്ങളും അവാസ്ത് തുറന്നെടുത്ത് കാണിച്ചു കൊടുത്തു. ഉടമകളായ സ്ത്രീകളുടെ സ്വന്തം നഗ്ന ചിത്രങ്ങളും, സെൽഫികളും, ഫേസ്ബുക്ക് മെസേജുകളും, വാട്സ് ആപ്പ് സന്ദേശങ്ങളും ഉൾപ്പെട്ടിരുന്നു. തീർന്നില്ല ; പലരും ഫോണിൽ പരമ രഹസ്യമായി സൂക്ഷിക്കുന്ന പാസ് വേഡുകൾ, ക്രെഡിറ്റ്കാർഡ് വിവരങ്ങൾ, ബാങ്കിംഗ് വിവരങ്ങൾ തുടങ്ങിയവയെല്ലാം ഇതേരീതിയിൽ തിരിച്ചെടുത്ത് ജനത്തെ ഞെട്ടിച്ചു അവർ. നിമിഷയുടെ അവസ്ഥയുമായി ഈ പരീക്ഷണത്തെ ചേർത്തു വായിക്കൂ. ആരാണ് വില്ലൻ ?

വിൽപ്പന പോട്ടെ , മോബൈല്‍ സര്‍വീസ് സെന്ററില്‍ ചെന്നാലും ഒരു ചെറിയ തകരാറ് ആണെങ്കില്‍ പോലും ഫോണ്‍ അവര്‍ വാങ്ങി വച്ചിട്ട് നാളെ വരൂ,നോക്കി വച്ചേക്കാം എന്ന പതിവ് മറുപടിയാണവര്‍ നമുക്ക് തരിക. ഒരു പക്ഷേ തിരക്കു കൊണ്ടായിരിക്കാം അവര്‍ അങ്ങിനെ പറയുന്നത്. പക്ഷെ അതിനു പിന്നിലും ചില ചതിക്കുഴികള്‍ ഉണ്ട്. അപ്പോൾ പിന്നെ വിൽക്കുന്ന ഫോൺ എത്ര മാത്രം നമ്മൾ സൂക്ഷിക്കണം ? ഇതിനായി സോഫ്റ്റ് വെയറുകൾ ഉണ്ടെങ്കിലുംഅവ പൂണ്ണമായി സുരക്ഷിതമല്ല. എന്താണ് ഇത് തടയുന്നതിനുള്ള പോംവഴി?

ആൻഡ്രോയ്ഡ് ഫോണുകളിൽ ഉപയോഗിക്കാൻ കഴിയുന്ന 100% വും സുരക്ഷിതവും ലളിതവുമായ ചില പരിഹാരമാർഗങ്ങൾ പരിശോധിക്കാം. അതായത് ഫോൺവിൽക്കുന്നതിനു മുൻപ് നിർബന്ധമായും താഴെ പറയുന്ന കാര്യങ്ങൾ ചെയ്യുക.

1. ഫോൺ എൻക്രിപ്റ്റ് ചെയ്യുക.

ഉപദേശം കിട്ടിയതനുസരിച്ച് സാധാരണ എല്ലാവരും ഫാക്ടറി റീസെറ്റ് ചെയ്യുന്നതിലാവും ആദ്യം ശ്രദ്ധിക്കുക. എന്നാൽ ഫാക്ടറി റീസെറ്റ് ചെയ്യുന്നതിന് മുൻപ് ആദ്യം നിങ്ങളുടെ ഫോൺ എൻക്രിപ്റ്റ് ചെയ്യണം. എൻക്രിപ്റ്റ് ചെയ്യുമ്പോൾ ഫോണിലെ വിവരങ്ങൾ ഒരിക്കലും മറ്റൊരാൾക്ക് മനസിലാക്കാൻ കഴിയാത്ത വേറൊരു രൂപത്തിലേക്ക് മാറ്റപ്പെടുന്നു. അതുകൊണ്ട് തന്നെ എന്തെങ്കിലും കാരണവശാൽ ഫാക്ടറി റീസെറ്റ് വഴി മുഴുവൻ ഡാറ്റയും മാഞ്ഞു പോയില്ലെങ്കിലും ബാക്കിയുള്ള ഡാറ്റ തിരിച്ചെടുത്താലും അവ വായിക്കാൻ ഒരു സ്പെഷ്യൽ കീ ആവശ്യമായി വരും. ആ കീ നമുക്കു മാത്രമറിയാവുന്നതു കൊണ്ട് നമ്മുടെവിവരങ്ങൾ എന്നും സുരക്ഷിതമായിരിക്കും. ഒരു ആൻഡ്രോയ്ഡ് ഫോൺ എൻക്രിപ്റ്റ് ചെയ്യാൻ setting>Securtiy-> Encrypt phone അമർത്തുക. ഇത് ഓരോ ഫോണിലുംഓരോ തരത്തിലായിരിക്കും. ശ്രദ്ധിച്ചു നോക്കി കണ്ടെത്തുക. ആവശ്യമെങ്കിൽ വിശ്വസ്തരായ സുഹൃത്തുക്കളുടെ സഹായം തേടുക. ആവശ്യമെങ്കിൽ മാത്രം.

2. ഫാക്ടറി റീസെറ്റ് ചെയ്യുക

അടുത്തതായി ഫോണിനെ ഫാക്ടറി റീസെറ്റിനു വിധേയമാക്കുക. ഇതിനായി settings> Backup & reset>Factory data reset തിരഞ്ഞെടുക്കുക. ഓർക്കുക, ഫാക്ടറി റീസെറ്റ് ചെയ്താൽ നിങ്ങളുടെ ഫോണിലെ എല്ലാ വിവരങ്ങളും മാഞ്ഞു പോകും. അതിനാൽ ആവശ്യമുള്ള ഡാറ്റ കമ്പ്യൂട്ടറിലേക്ക് ആദ്യമേ ബാക്കപ്പ് ചെയ്തു വെക്കണം.

3. ഡമ്മി ഡാറ്റ കോപ്പി ചെയ്തിടുക

ഇനി വേണ്ടത് കുറച്ചു ഡമ്മി കോൺടാക്ടുകളും, വ്യാജ ഫോട്ടോകളും, വീഡിയോകളും ആണ്. ഇത് ഇഷ്ടം പോലെ ഇന്ന് ലഭ്യമാണല്ലോ? നിങ്ങളുടെ സ്വന്തം ഡാറ്റ ഒഴികെ എന്തും നിങ്ങൾക്കു ഡമ്മിയായി ഉപയോഗിക്കാം.എന്നിട്ട് ഈ ഡമ്മി ഡാറ്റ എല്ലാം കൂടി നിങ്ങളുടെ ഫോണിൽ കുത്തി നിറക്കുക. മെമ്മറി ഫുൾ ആക്കിയാൽ അത്രയും നല്ലത്.

4. വീണ്ടും ഒരു തവണ കൂടി ഫാക്ടറി റീസെറ്റ് ചെയ്യുക

ഇത്രയുമായാൽ ഫോൺ ഒരു പ്രാവശ്യം കൂടി ഫാക്ടറി റീസെറ്റ് ചെയ്യുക. അപ്പോൾ നിങ്ങൾ മുമ്പ് ഫോണിൽ കോപ്പി ചെയ്തിട്ട എല്ലാ ഡമ്മി ഡാറ്റയും ഡിലീറ്റ് ആകും. ഇനി ഭാവിയിൽ ഒരാൾ നിങ്ങളുടെ ഫോൺ റിക്കവർ ചെയ്യാൻ ശ്രമിച്ചാലും ഈ ഡമ്മി ഡാറ്റ മാത്രമേ അയാൾക്ക് കിട്ടൂ. എന്നുപറഞ്ഞാൽ നിങ്ങൾ സുരക്ഷിതരായി എന്നർത്ഥം.

ഇനി സമയമുണ്ടെങ്കിൽ ഒരു തവണ കൂടി ഈ സ്റ്റെപ്പുകൾ ഒരിക്കൽ കൂടി ആവർത്തിക്കുക. കുറെ തവണ ഫാക്ടറി റീസെറ്റ് ചെയ്യാമോ എന്നൊരു ചോദ്യം ഉയർന്നിട്ടുണ്ട്. അത് എത്ര തവണ ആയാലും കുഴപ്പമില്ല എന്നാണ് വിദഗ്ധർ പറയുന്നത്. എന്നാൽ ഫാക്ടറി റീസെറ്റ് കൊണ്ട് മാത്രം പ്രയോജനമില്ല എന്ന് മാത്രം.

ഇത് പെൺകുട്ടികൾ അടക്കമുള്ള എല്ലാവരിലേക്കും എത്തിക്കുക. സമൂഹം മാറുന്നത് വരെ നമ്മൾ റിസ്ക് എടുക്കണ്ടല്ലോ.

Automobiles,

Carberry Motorcycles Releases 1000 cc V-Twin Engine Details; Priced At ₹ 4.96 Lakh

Australia’s custom Royal Enfield bike builder, Carberry Motorcycles opened shop in India earlier this year and has now officially released details on its first made-in-India 1000 cc V-Twin Royal Enfield engine. For those who know about the company, the builder produced custom 1000 cc V-Twin engines based on 500 cc RE units and moved operations to India for easier manufacturing process. Started by Paul Carberry, the first India-made Carberry 1000 cc V-Twin cruiser will be revealed later this year..

 

Carberry Motorcycles currently operates out of Bhilai, Chattisgarh and will soon move operations to Pune, Maharashtra. Coming to the engine, the motor is now ready for sale and includes the primary drive and the transmission. There’s a seven-plate clutch with strengthened primary chain, 5-speed transmission, hydraulic lifters and a heavy crankshaft. Carberry has added a heavy-duty starter motor and the clutch designed is that for a 2-litre car engine.

Carberry further reveals that the oil capacity stands at 3.7 litres, whereas the lifters and oil pumps run in their own housings, protecting the engine cases from wear and tear. The custom builder says that the motor will provide linear power delivery throughout the rev range and the old school design is appropriate for custom builds. The exhaust system is not a part of the engine setup as the same is frame dependent.

Carberry’s new 1000 cc V-Twin engine has been priced at ₹ 4.96 lakh (ex-factory), and will be exported as well across several markets. The export price though will carry a slight warranty surcharge over the Indian version.
For those looking to order the engine, Carberry Motorcycles is yet to to get the requisite clearances from ARAI and the engine is currently available for existing Carberry bikes, exports or for display purposes. The company is accepting bookings for the engine alone with a 50 per cent deposit, while deliveries will happen about four to seven months after placing the order.

The Carberry 1000 cc V-Twin engine will be liked by custom builders looking for an old school motor that is easy to work upon. However, for those looking at picking up the complete bike, the builder has announced that the bikes will arrive later this year with all the certifications in place.

Cinema,

കിസ്സ് ഓഫ് ലൗ വിവാദനായികയുടെ വേഷത്തിൽ അപർണ ബാലമുരളി

റുബിങ്സ് മൂവിസിന്റെ ബാനറിൽ അഡ്വക്കറ്റ് അജി ജോസ് നിർമിച്ചു വേണു ഗോപൻ സംവിധാനം ചെയ്യുന്ന ചിത്രം ആണ് സർവോപരി പാലാക്കാരൻ.

അനൂപ് മേനോൻ പ്രധാന വേഷത്തിൽ എത്തുന്ന ചിത്രത്തിൽ നായികമാരായി എത്തുന്നത് അനു സിതാരയും ആണ് പ്രധാന വേഷത്തിൽ എത്തുന്നത്.

കിസ്സ് ഓഫ് ലൗ നായികയായി ആണ് അപർണ്ണയുടെ കഥാപാത്രം ചിത്രത്തിൽ അവതരിക്കുന്നത്.

Politics,

മന്ത്രി രാജുവിന് അരികിട്ടുന്നത് രണ്ട് രൂപയ്ക്ക്; എംഎല്‍എ നൗഷാദിന് സൗജന്യം; റേഷന്‍ സബ്സിഡി പട്ടികയില്‍ കടന്നുകൂടിയതെങ്ങനെയെന്ന് ഇരുവര്‍ക്കും അറിയില്ല

ഭക്ഷ്യവകുപ്പ് തയ്യാറാക്കിയ റേഷന്‍ പട്ടിയില്‍ വനംമന്ത്രി കെ. രാജുവുള്ളത് സബ്‌സിഡി അര്‍ഹതയുള്ള വിഭാഗത്തില്‍.

മന്ത്രിക്ക് രണ്ടുകിലോ അരികിട്ടുന്നത് വെറും രണ്ടുരൂപയ്ക്കാണ്. നിയമസഭാംഗമെന്ന നിലയില്‍ മാസം 40,000 രൂപയോളം ശമ്പളം വാങ്ങുന്നയാളാണ് കൊല്ലം ഇരവിപുരം എം.എല്‍.എ. എം. നൗഷാദ്.

റേഷന്‍പട്ടികയില്‍ എം.എല്‍.എ.യുള്ളത് അരി സൗജന്യമായി കിട്ടുന്ന മുന്‍ഗണനാ വിഭാഗത്തില്‍ മുന്‍ഗണന പട്ടികയില്‍പ്പെട്ടവര്‍ക്കുള്ള പിങ്ക് കാര്‍ഡാണ് എം.എല്‍.എ.യുടെ കുടുംബത്തിനുള്ളത്.

ഭക്ഷ്യവകുപ്പ് റേഷന്‍ മുന്‍ഗണനപ്പട്ടിക തയ്യാറാക്കിയപ്പോള്‍ സര്‍ക്കാര്‍-അര്‍ധസര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, ബാങ്ക്, സഹകരണ ജീവനക്കാര്‍, പെന്‍ഷന്‍കാര്‍ എന്നിവരെ ഉള്‍പ്പെടുത്തിയിരുന്നില്ല.

1000 ചതുരശ്ര അടി വീട്, നാലുചക്രവാഹനം, ഒരു ഏക്കറിലധികം ഭൂമി എന്നിവ ഉള്ളവരെയും ഒഴിവാക്കിയിരുന്നു.

ഇത്തരക്കാരെ സബ്‌സിഡിക്കര്‍ഹരായ വിഭാഗത്തിലും ഉള്‍പ്പെടുത്തിയിരുന്നില്ല.

ഇതിനിടയിലാണ് മന്ത്രിയും എം.എല്‍.എ.യും പട്ടികയില്‍ കയറിക്കൂടിയത്.
പട്ടിക തയ്യാറാക്കുമ്പോള്‍ രാജു മന്ത്രിയാണ്.

മന്ത്രി രാജുവിന്റെ ഭാര്യയാണ് കാര്‍ഡ് ഉടമ. ഇവര്‍ ജലസേചന വിഭാഗത്തില്‍നിന്ന് സൂപ്രണ്ടിങ് എന്‍ജീനിയറായി വിരമിച്ചതാണ്. കൂടാതെ മന്ത്രിക്ക് സ്ഥിരവരുമാനവും നാലുചക്രവാഹനവും ഉണ്ട്.

എന്നിട്ടും മന്ത്രിയും കുടുംബവും ഇതില്‍ കടന്നുകൂടിയത് എങ്ങനെയെന്ന് അറിയില്ലെന്നാണ് ഭക്ഷ്യവകുപ്പിന്റെ വിശദീകരണം.

സബ്‌സിഡി വിഭാഗത്തില്‍ ഉള്‍പ്പെട്ടകാര്യം അറിയില്ലായിരുന്നുവെന്നാണ് മന്ത്രി പറയുന്നത്. ഇക്കാര്യം കഴിഞ്ഞദിവസം ശ്രദ്ധയില്‍പ്പെട്ടു.

ഇനം മാറ്റി മുന്‍ഗണനേതര കാര്‍ഡാക്കാന്‍ അപേക്ഷ നല്‍കുകയും ചെയ്തു.

റേഷന്‍ വാങ്ങാത്തതിനാലാണ് ഇക്കാര്യം ഇതുവരെ ശ്രദ്ധിക്കാതിരുന്നതെന്നും അദ്ദേഹം അറിയിച്ചു. എന്നാല്‍, മന്ത്രിയുടെ അപേക്ഷ കിട്ടിയിട്ടില്ലെന്ന് താലൂക്ക് അധികൃതര്‍ അറിയിച്ചു.

സബ്‌സിഡി വിഭാഗത്തില്‍ ഉള്‍പ്പെട്ടകാര്യം കഴിഞ്ഞ ദിവസമാണ് നൗഷാദ് അറിഞ്ഞതെന്ന് എം.എല്‍.എ.യുടെ ഓഫീസും അറിയിച്ചു. എം.എല്‍.എ.യുടെ അമ്മയുടെ പേരിലാണ് കാര്‍ഡ്.

ഉടന്‍തന്നെ ഇനം മാറ്റാന്‍ താലൂക്ക് സപ്ലൈ ഓഫീസര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.