ആരും നോക്കാനില്ലാതെ സർക്കാർ ആശുപത്രിയിൽ ചാർമിള; ഒരു പ്രണയവും രണ്ടു വിവാഹവും തകർത്ത ജീവിതം..!!

2

ഒരുകാലത്ത് മലയാളം സിനിമയിൽ നിറഞ്ഞു നിന്ന നായികയാണ്‌ ചാർമിള. എന്നാൽ ഈ നടിയുടെ ഇന്നത്തെ അവസ്ഥ വളരെ ശോചനീയം ആണെന്ന് പറയാം. കാരണം സഹായിക്കാൻ ആരും ഇല്ലാതെ സർക്കാർ ആശുപത്രിയിൽ ആണ് താരം എന്നാണ് ഇപ്പോൾ പുറത്തു വരുന്ന റിപ്പോർട്ടുകൾ.

Loading...

പ്രശസ്തി നേടിയ താരം ആയിട്ട് കൂടി ബന്ധങ്ങൾ ഉണ്ടാക്കുന്നതിൽ ഉള്ള പിഴവുകളും പണത്തിനു കണക്കുകൾ ഇല്ലത്ത ചിലവാക്കുകളും ആണ് താരത്തിന്റെ ആരോരും ഇല്ലാത്ത ഈ ദുർവിധിയിലേക്ക് തള്ളിവിട്ടത്. അസ്ഥി രോഗത്തെ തുടർന്നാണ് ചാർമിളയെ ചെന്നൈയിൽ ഉള്ള ഒരു സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 45 വയസ്സുള്ള ചാർമിള ചെന്നൈയിൽ ആണ് താമസം. ജീവിതത്തിൽ ദുരിതത്തിൽ ആണെന്ന് നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു.

10 വയസുള്ള മകനും അമ്മയ്ക്കും ഒപ്പം ഒറ്റമുറി വാടക വീട്ടിൽ ആയിരുന്നു താരത്തിന്റെ താമസം. ജീവിതത്തിലെ വിവിധ ഘട്ടങ്ങളിൽ ഉണ്ടായിരുന്ന 3 പ്രണയങ്ങളും അതിന്റെ പരാജയവും ആണ് തന്നെ ഈ നിലയിൽ എത്തിച്ചത് എന്നായിരുന്നു താരം കഴിഞ്ഞ വര്ഷം ഒരു മലയാളം വനിതാ മാഗസിന് നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തൽ നടത്തിയത്. സിനിമയിൽ നിന്നും സമ്പാദിച്ചത് എല്ലാം ഭർത്താവിനൊപ്പം അടിച്ചുപൊളിച്ചു തീർത്തു എന്നാൽ വിവാഹ മോചന ശേഷം ജീവിതം ദുരിതത്തിൽ ആയി എന്നും താരം പറയുന്നു. നടൻ ബാബു ആന്റണിയും ആയി ഉള്ള പ്രണയത്തിൽ താരം ഏറെ വിവാദത്തിൽ പെട്ടിരുന്നു.

സിനിമ മേഖലയിൽ പരസ്യമായ ബന്ധം എന്നാൽ തകർന്നു വീഴുകയായിരുന്നു. 2006 ൽ സോഫ്റ്റ്‌വെയർ എൻജിനീയർ രാജേഷുമായി ചാർമിള വിവാഹം കഴിക്കുന്നത്. 2014 ൽ വിവാഹ മോചനം നേടി. നടൻ കിഷോർ സത്യയെ വിവാഹം ചെയ്തു എങ്കിലും ഈ ബന്ധവും അതികം നാൾ നീണ്ടില്ല.