ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ തന്നെ ഇത്രേം റെക്കോർഡ്; മോഹൻലാലിന്റെ മരക്കാർ വേറെ ലെവൽ..!!

2

ഒപ്പം എന്ന ചിത്രത്തിന് ശേഷം മോഹൻലാലിനെ നായകൻ ആക്കി പ്രിയദർശൻ ഒരുക്കുന്ന ചിത്രമാണ് മരക്കാർ അറബിക്കടലിന്റെ സിംഹം. മലയാള സിനിമയിലെ ഏറ്റവും ചിലവേറിയ ചിത്രം എന്ന ടാഗ് ലൈൻ ചിത്രം പ്രഖ്യാപിച്ചപ്പോൾ തന്നെ നിർമ്മാതാക്കൾ പറഞ്ഞിരുന്നു.

Loading...

ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ, കോൺഫിഡന്റ് ഗ്രൂപ്പിന്റെ ബാനറിൽ ഡോ. സി ജെ റോയ്, മൂൺഷോട്ട് എന്റർടൈൻമെന്റിന്റെ ബാനറിൽ സന്തോഷ് ടി കുരുവിള എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. 2020 പിറന്നത് തന്നെ മരക്കാർ പോസ്റ്റാറിനൊപ്പം ആണ്. മലയാള സിനിമയിലെ വേറിട്ട റെക്കോർഡ് നേടിക്കൊണ്ട് തന്നെ ആയിരുന്നു മരക്കാർ ചിത്രം പിറന്നത്. നിവിൻ പോളി നായകനായി കഴിഞ്ഞ വർഷം ലവ് ആക്ഷൻ ഡ്രാമ എന്ന ചിത്രത്തിന് ട്വിറ്ററിൽ ഫസ്റ്റ് ലുക്ക് പോസ്റ്ററിന് ലഭിച്ച 40.1K ട്വീറ്റ് ആണ് മോഹൻലാലിന്റെ മരക്കാർ മറികടന്നത്.

നിവിൻ പോളി 40K നേടിയപ്പോൾ മോഹൻലാലിന്റെ മരക്കാർ നേടിയത് 100.2K ട്വീറ്റ് ആണ്. ലാഡിന്റെ ഇരട്ടിക്ക് മുകളിൽ ആണ് മോഹൻലാലിന്റെ നേട്ടം. 24 മണിക്കൂർ കൊണ്ട് ഏറ്റവും കൂടുതൽ ആളുകൾ ട്വീറ്റ് ചെയ്ത ഫസ്റ്റ്ലുക്ക് ടാഗ് എന്ന റെക്കോർഡാണ് മരയ്ക്കാർ സ്വന്തമാക്കിയിരിക്കുന്നത്. 100.2K ട്വീറ്റ്കളാണ് പോസ്റ്റർ വെറും 24 മണിക്കൂർ കൊണ്ട് സ്വന്തമാക്കിയത്.

പോസ്റ്റർ ലോഞ്ചിങ് അനൗൺസ്മെന്റ് അനുസരിച്ച് 6 മണി മുതൽ അടുത്ത ദിവസം 6 മണി വരെ പോസ്റ്റിന് ലഭിച്ച ട്വീറ്റുകളുടെ എണ്ണം കണക്കാക്കിയാണ് റെക്കോർഡ് ഉറപ്പിച്ചിരിക്കുന്നത്. വെറും 4 മിനിറ്റ് കൊണ്ട് പോസ്റ്റർ ഓൾ ഇന്ത്യ ട്രെൻഡിങ്ങിൽ എത്തിയപ്പോൾ മോഹൻലാൽ എന്ന നടന്റെ ഫാൻസ്‌ പവർ കൂടിയാണ് തെളിയിക്കുന്നത്.

മലയാള സിനിമയിൽ മറ്റൊരു നടനും നേടാൻ കഴിയാത്ത നേട്ടങ്ങൾ കൈവരിക്കുന്ന മോഹൻലാലിന്റെ മരക്കാർ എത്തുന്നതോടെ വിഷ്വൽ ട്രീറ്റിനൊപ്പം റെക്കോർഡുകളുടെ പെരുമഴ തന്നെ ആയിരിക്കും. 2020 മാർച്ച് 26 നു 5000 തീയറ്ററുകളിൽ 5 ഭാഷയിൽ ആണ് മോഹൻലാൽ ചിത്രം മരക്കാർ അറബിക്കടലിന്റെ സിംഹം തീയറ്ററുകളിൽ എത്തുന്നത്.