പുരുഷന്മാരിൽ പ്രത്യുല്പാദന ശേഷി വർധിപ്പിക്കുന്ന പ്രകൃതിദത്ത ഭക്ഷണങ്ങൾ; ഇത് കഴിക്കുന്നത് ഏറെ ഗുണം ചെയ്യും..!!

7

ഇന്നത്തെ തലമുറ നേരിടുന്ന ഏറ്റവും വലിയ ദാമ്പത്യ പ്രശ്നങ്ങളിൽ ഒന്നാണ് വന്ധ്യത. ഇന്നത്തെ കാലത്ത് നിരവധി ആളുകളിൽ ആളാണ് ഈ പ്രശ്നം കണ്ടുവരുന്നുണ്ട്. മനുഷ്യരിൽ കുട്ടികളുണ്ടാകാത്ത അവസ്ഥയെയാണ്‌ വന്ധ്യത (ഇൻഫെർട്ടിലിറ്റി‌) എന്നു പറയുന്നത്.

Loading...

കൂടുതൽ വ്യക്തമായി നിർ‌വചിക്കുകയാനെങ്കിൽ സ്വാഭാവികമായ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന ദമ്പതികൾക്ക് ഒരു നിശ്ചിത കാലയളവിനുശേഷവും ഗർഭധാരണം സാധിക്കാത്ത അവസ്ഥയെയാണ് വന്ധ്യത എന്നു പറയുന്നത്. ചുരുങ്ങിയത് ഒരു വർഷമെങ്കിലും ഒരുമിച്ചു താമസിക്കുകയും സ്വാഭാവിക ലൈംഗികബന്ധത്തിൽ ഏർപ്പെടുകയും ചെയ്തിട്ടും ഗർഭധാരണം നടക്കാതെ വരുമ്പോൾ മാത്രമേ അതിനെ വന്ധ്യതയായി വിലയിരുത്തുന്നുള്ളു.

ആർത്തവ ചക്രത്തിലെ അണ്ഡവിസർജന കാലത്താണ് സ്ത്രീകളിൽ ഗർഭധാരണ സാധ്യത ഏറ്റവും കൂടുതലുണ്ടാവുക. അതിനാൽ ഈ ദിവസങ്ങളിൽ കുറച്ചു മാസമെങ്കിലും സംഭോഗത്തിൽ ഏർപ്പെട്ടിട്ടും ഗർഭധാരണം നടന്നില്ലെങ്കിൽ അത് വന്ധ്യത മൂലമാകാം. സ്ത്രീയുടെ പ്രശ്നങ്ങൾ മൂലവും അതിനൊപ്പം തന്നെ പുരുഷ ബീജങ്ങളുടെ കുറവ് മൂലവും വന്ധ്യതക്ക് കാരണം ആകാം.

ഇന്നത്തെ കാലത്തെ ഭക്ഷണ രീതിയിൽ ഫാസ്റ്റ് ഫുഡും ജങ്ക് ഫുഡും എല്ലാം വന്ധ്യതക്ക് ഉള്ള കാരണം ആണ്. പുരുഷന്മാരുടെ പ്രത്യുല്പാദന ശേഷി ഉയർത്താൻ കഴിയുന്ന നാടൻ ഭക്ഷണങ്ങൾ അല്ലെങ്കിൽ പ്രകൃതി ദത്ത ഉൽപ്പന്നങ്ങൾ നിരവധിയാണ് . അതിനെ കുറിച്ച് അറിയാം.

പുരുഷ പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരമാണ് വെളുത്തുള്ളി. ലൈംഗിക അവയവത്തിലേയ്ക്കുള്ള രക്തപ്രവാഹം വര്‍ദ്ധിപ്പിക്കുന്ന ഒന്നാണ്. വെളുത്തുള്ളി പാലിലിട്ടു തിളപ്പിച്ചു കുടിയ്ക്കുന്നതും ഇത് ചുട്ടു തേന്‍ ചേര്‍ത്തു കഴിയ്ക്കുന്നതുമെല്ലാം സെക്‌സ് സ്റ്റാമിന വര്‍ദ്ധിപ്പിയ്ക്കാന്‍ ഏറെ നല്ലതാണ്. വെളുത്തുളളി നുറുക്കി തേനിലിട്ടു വച്ച് ഇതില്‍ നിന്നും ദിവസവും ഒരു ടീസ്പൂണ്‍ വീതം കഴിക്കാം.

ഈന്തപ്പഴം പുരുഷ പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു പ്രകൃതി ദത്ത ഒറ്റമൂലിയാണ്. പുരുഷ പ്രശ്‌നങ്ങള്‍ക്ക് ആയുര്‍വേദം നിര്‍ദേശിയ്ക്കുന്ന ഒരു വഴിയാണ് ഈന്തപ്പഴം. ഇത് തലേന്ന് രാത്രി ആട്ടിന്‍ പാലില്‍ ഇട്ടു കുതിര്‍ത്തി രാവിലെ ഈ പാലില്‍ ചേര്‍ത്തരച്ചു കഴിക്കുന്നത് ഗുണം ചെയ്യും.

ലെെം​ഗിക ശക്തി വർദ്ധിപ്പിക്കാൻ പുരുഷന്മാര്‍ നട്സ് കഴിക്കാന്‍ ശ്രമിക്കുക. കാരണം നട്സ് ദിവസവും കഴിക്കുന്നത് വന്ധ്യത മാറി ആരോഗ്യമുള്ള ബീജോത്പാദനത്തിന് സഹായിക്കുന്നു. ഇതിലടങ്ങിയിട്ടുള്ള വിറ്റാമിന്‍ ഇയാണ് പുരുഷന്റെ ആരോഗ്യത്തിനും ബീജാരോഗ്യത്തിനും സഹായിക്കുന്നത്.