ബിഗ് ബോസ് രണ്ടാം സീസണിൽ സരിത നായരും വേണം; രഞ്ജിനി ഹരിദാസ് പറയുന്നത് ഇങ്ങനെ..!!

11

ഒരു കാലത്ത് ഏറ്റവും മിനി സ്ക്രീൻ ആരാധകർ ഉണ്ടായിരുന്ന അവതാരകയാണ് രഞ്ജിനി ഹരിദാസ്. തുടർന്ന് അഭിനയ ലോകത്തേക്കും എത്തിയിരുന്നു. ഇപ്പോഴും സ്റ്റേജ് ഷോകളിലും ടിവി ഷോകളിലും എല്ലാം അവതാരകയായി തുടരുന്ന രഞ്ജിനി ഏഷ്യാനെറ്റ് നടത്തുന്ന ബിഗ് ബോസ് റിയാലിറ്റി ഷോയുടെ ആദ്യ സീസണിൽ പങ്കെടുത്തിരുന്നു.

Loading...

ഇപ്പോഴിതാ രണ്ടാം സീസൺ തുടങ്ങുന്നതിന്റെ പരസ്യങ്ങൾ എത്തി തുടങ്ങിയപ്പോൾ ആരൊക്കെ ആകും മത്സരാർത്ഥികൾ എന്നുള്ള ആകാംക്ഷയിൽ ആണ് പ്രേക്ഷകർ. എന്നാൽ രണ്ടാം സീസണിൽ കേരളത്തിൽ ഏറെ വിവാദങ്ങൾ ഉണ്ടാക്കിയ സരിത നായർ കൂടി വേണം എന്നാണ് രഞ്ജിനി ഹരിദാസ് പറയുന്നത്. രഞ്ജിനിയുടെ വാക്കുകൾ ഇങ്ങനെ,

എല്ലാവരാലും ഏറെ വിധിക്കപ്പെട്ട ഒരാളാണ് സരിത. അത് കൊണ്ട് തന്നെ ഒരു വ്യക്തി എന്ന നിലയിൽ സരിതയെ കുറിച്ച് കൂടുതൽ അറിയുവാൻ എനിക്ക് ആഗ്രഹമുണ്ട്. സോഷ്യൽ മീഡിയയിൽ ഞാൻ അവരെ കുറിച്ച് വായിച്ചിട്ടുള്ളതിൽ നിന്നെല്ലാം ഏറെ വ്യത്യസ്ഥമാണ് സരിതയുടെ അഭിമുഖങ്ങളിൽ ഞാൻ കണ്ടിട്ടുള്ളത്. അത് കൊണ്ട് തന്നെ ബിഗ് ബോസ്സിലേക്ക് സരിത വന്നാൽ അത് അവരുടെ യഥാർത്ഥ ജീവിതത്തെ കുറിച്ച് കൂടുതൽ അറിയുവാൻ സഹായിക്കും.