എനിക്ക് ക്യാമറക്കു മുന്നിൽ നിൽക്കാൻ നാണമാണ്; തടി കുറച്ചത് ഡയറ്റ് ചെയ്തതല്ല; മാളവിക ജയറാം മനസ്സ് തുറക്കുന്നു..!!

16

അങ്ങനെ സമ്പൂർണ്ണ താരകുടുംബമായി മാറിയിരിക്കുകയാണ് ജയറാമിന്റേത്. നർത്തകിയും നടിയുമായ പാർവതിയും നടനായ ജയറാമും തുടർന്ന് ജയറാമിന്റെ മകൻ കാളിദാസ് ജയറാമും ഇപ്പോൾ മലയാളി പ്രേക്ഷകർക്ക് സുപരിചിതർ ആണെങ്കിലും ആ കൂട്ടത്തിലേക്ക് ഒരാൾ കൂടി എത്തിയിരിക്കുന്നു.

Loading...

ജയറാമിന്റെ മകൾ മാളവിക എന്ന ചക്കിയാണ് മോഡലിങ്ങിൽ കൂടി എത്തിയിരിക്കുന്നത്. വസ്ത്രലോകത്തെ അറിയപ്പെടുന്ന ബ്രാൻഡ് ആയ മിലന്റെ മോഡൽ ആയി ആണ് മാളവിക എത്തിയിരിക്കുന്നത്. എന്നാൽ താൻ എന്തായാലും അഭിനയ രംഗത്തേക്ക് ഇല്ല എന്നാണ് താരം പറയുന്നത്.

ജയറാമിന്റെ മകൾ മാളവികക്ക് എതിരെ സദാചാര ആക്രമണവും ചീത്ത വിളിയും..!!

ക്യാമറക്ക് മുന്നിൽ നിൽക്കുമ്പോൾ തനിക്ക് നാണം വരും മോഡൽ ഷൂട്ടിംഗ് സമയത്തും അങ്ങനെ തോന്നിയിരുന്നു. അതുപോലെ തന്നെ അമ്മ നല്ല നർത്തകി ആണെങ്കിലും തനിക്ക് നൃത്തം ഒട്ടും വഴങ്ങില്ല എന്നാണ് താരം പറയുന്നത്. ചെറുപ്പത്തിൽ തടിച്ചു ഉരുണ്ടിരുന്ന മാളവിക വണ്ണം കുറയാൻ വേണ്ടി ഡയറ്റ് പ്ലാൻ ഒന്നും ചെയ്തില്ല താൻ ഫുട്‍ബോൾ കളിച്ചാണ്‌ തടി കുറച്ചത് എന്നായിരുന്നു താരത്തിന്റെ വെളിപ്പെടുത്തൽ.