ദൃശ്യം പോലെയല്ല, ഇതൊരു മാസ്സ് ആക്ഷൻ ചിത്രം; മോഹൻലാലിനൊപ്പമുള്ള പുത്തൻ ചിത്രത്തെ കുറിച്ച് ജീത്തു ജോസഫ്..!!

0

2013 ൽ പുറത്തിറങ്ങിയ ദൃശ്യം എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ – ജീത്തു ജോസഫ് കോമ്പിനേഷൻ വീണ്ടും ഒന്നിക്കുകയാണ്. 6 വർഷങ്ങൾക്ക് ശേഷം ഇരുവരും ഒന്നിക്കുമ്പോൾ സ്ഥിരം പാറ്റേണിൽ ഉള്ള ചിത്രം ആയിരിക്കില്ല എന്നാണ് ജീത്തു ജോസഫ് പറയുന്നത്.

Loading...

തന്റെ കരിയറിലെ ഏറ്റവും വലിയ ചിത്രം ഒരുക്കാൻ ഉള്ള പ്ലാനിൽ ആണ് ജീത്തു. ദൃശ്യം പോലെ ഫാമിലി ഡ്രാമയും അതിനൊപ്പം ത്രില്ലറും ചേർന്നുള്ള ചിത്രം അല്ല താൻ പ്ലാൻ ചെയ്യുന്നത് എന്ന് ജീത്തു ജോസഫ്. ബിഗ് ബഡ്ജറ്റ് ചിത്രമായി ഒരുങ്ങുന്ന ചിത്രത്തിൽ മോഹൻലാലിന്റെ നായികയായി എത്തുന്നത് തെന്നിന്ത്യൻ സൂപ്പർ നായിക തൃഷയാണ്. മോഹൻലാലിൻറെ ഭാര്യയുടെ വേഷത്തിൽ ആണ് തൃഷ എത്തുന്നത്.

ദി ഹിന്ദുവിന് നൽകിയ അഭിമുഖത്തിൽ ചിത്രത്തെ കുറിച്ച് ജീത്തു ജോസഫ് പറയുന്നത് ഇങ്ങനെ,

”തീര്‍ച്ചയായും അത് മറ്റൊരു ദൃശ്യമാകില്ല. ഒരു മാസ് സിനിമ ചെയ്യാനാണ് പ്ലാന്‍. പക്ഷെ സ്ഥിരം ശൈലിയിലുള്ളതാകില്ല. റിയലിസ്റ്റിക് ടച്ചുള്ളൊരു ആക്ഷന്‍ ത്രില്ലറാകും. പല രാജ്യങ്ങളിലായിരിക്കും കഥ നടക്കുക. അതുകൊണ്ട് ബിഗ് ബജറ്റ് ചിത്രമായിരിക്കും. തൃഷയായിരിക്കും മോഹന്‍ലാലിന്റെ ഭാര്യയായി അഭിനയിക്കുക” ജീത്തു ജോസഫ് പറഞ്ഞു.

എറണാകുളം ഈജിപ്ത് യു കെ എന്നിവിടങ്ങളിൽ ചിത്രീകരണം പ്ലാൻ ചെയ്തിരിക്കുന്നത് ചിത്രത്തിന്റെ ഷൂട്ടിംഗ് നൂറ് ദിവസത്തോളം ഉണ്ടാകും എന്നാണ് അറിയുന്നത്.

താൻ ചെയ്യുന്ന ചിത്രങ്ങളുടെ കളക്ഷൻ അല്ല താൻ നോക്കാറുള്ളത് എന്നും ദൃശ്യം പോലുള്ള ചിത്രങ്ങൾ നിരവധി ഭാഷകളിൽ എത്തി. ശ്രീലങ്കൻ ഭാഷയിൽ വരെ. ഇപ്പോൾ ചൈനീസിൽ പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾ പുരോഗമിക്കുകയാണ് ദൃശ്യത്തിന്റെ എന്നും ജീത്തു ജോസഫ് കൂട്ടിച്ചേർത്തു.