ഷെയിൻ നിഗം തിരിച്ചെത്തി; സമവായ ചർച്ച നടത്തണമെന്ന് ആവശ്യം..!!

0

ലൊക്കേഷനിൽ നിന്നും ഇറങ്ങി പോകുകയും മുടിയും താടിയും വടിച്ചു പ്രതിഷേധം നടത്തിയ മലയാളം സിനിമയിലെ യുവ താരം ഷെയിൻ നിഗത്തിന്റെ പ്രൊഡ്യൂസഴ്സ് അസോസിയേഷൻ വിലക്കിയിരുന്നു. എന്നാൽ തുടർന്ന് താരങ്ങളുടെ സംഘടനയായ അമ്മ ഇക്കാര്യത്തിൽ അതൃപ്തി അറിയിച്ചതോടെ സമയവായ ചർച്ചക്ക് കളം ഒരുങ്ങിയത്.

Loading...

തുടർന്ന് താരവുമായി അമ്മ കൂടിക്കാഴ്ച്ചക്ക് സമയം കണ്ടെത്തി എങ്കിൽ കൂടിയും വിലക്കും വിവാദത്തിൽ നിന്നും എല്ലാം ഒഴിവെടുത്ത് താരം രാജസ്ഥാനിലെ അജ്മീറിൽ തീർത്ഥാടനത്തിൽ ആയിരുന്നു. അതുകൊണ്ടു തന്നെ അമ്മ മീറ്റിംഗ് വെച്ച കഴിഞ്ഞ ബുധൻ വ്യാഴം ദിവസങ്ങളിൽ താരത്തിന് എത്താൻ കഴിഞ്ഞിരുന്നില്ല.

ഇന്ന് കൊച്ചിയിൽ തിരിച്ചെത്തിയ താരം അമ്മ ജനറൽ സെക്രട്ടറി ഇടവേള ബാബുവിനോട് സമവായ ചർച്ചക്ക് സമയം ചോദിക്കുക ആയിരുന്നു. 3 ദിവസത്തിന് ഉള്ളിൽ ചർച്ച നടത്താം എന്നാണ് താരത്തിനോട് അമ്മ വിവരം അറിയിച്ചിരിക്കുന്നത്.