ഷെയിനുമായി സിദ്ദിഖിന്റെ വീട്ടിൽ കൂടിക്കാഴ്ച; ഷെയിൻ പറയുന്നതിൽ കാര്യങ്ങൾ ഉണ്ടെന്ന് ഇടവേള ബാബു..!!

1

അജ്മീറിൽ നിന്നും തിരിച്ചെത്തിയ ഷെയിൻ നിഗം ഇന്നലെ നടൻ സിദ്ദിഖിന്റെ വീട്ടിൽ ഇടവേള ബാബുവിനൊപ്പം കൂടിക്കാഴ്ച നടത്തി. അനൗദ്യോഗിക മീറ്റിങ് ആയി സംഭവത്തിൽ ഇതുവരെ നടന്ന വിഷയങ്ങളെ കുറിച്ച് താരം വിശദമായി സംസാരിച്ചു.

Loading...

ഒരു ചർച്ചയായി അല്ല നടന്നത് എന്നും മുടങ്ങി പോയ ചിത്രങ്ങൾ പൂർത്തീകരിക്കാൻ തനിക്ക് ആഗ്രഹം ഉണ്ട് എന്നും ഒട്ടേറെ ആളുകളുടെ ചോരയും നീരും ജീവിതവും ആണ് സിനിമ എന്നാണ് ഷെയിൻ പറയുന്നത്.

എനിക്ക് എന്തുകൊണ്ടാണ് ഇങ്ങനെയൊക്കെ ചെയ്യേണ്ടി വന്നത്? സിനിമ വൃത്തിയായി ചെയ്യാൻ കഴിയാത്ത സാഹചര്യം ഉണ്ടായിപ്പോയി. ചെയ്യാൻ പറ്റാത്ത അവസ്ഥയിലേക്ക് സംവിധായകൻ പോലും എന്നെ കൊണ്ടെത്തിച്ചു. ഇല്ല എന്ന് അവിടെ ആരെങ്കിലും പറയട്ടെ. സിനിമ പൂർത്തിയാക്കാൻ തന്നെയാണ് എന്റെ തീരുമാനം – ഷെയ്ൻ പറഞ്ഞു.