പത്ഭനാഭന്റെ മണ്ണിൽ വിജയം വെസ്റ്റ് ഇൻഡീസിന്; ഫീൽഡിങ് പിഴവുകൾ കൊണ്ട് വിജയം ഒരുക്കി നൽകി ഇന്ത്യ..!!

28

171 റൺസ് എന്ന വിജയ ലക്ഷ്യവുമായി ഇറങ്ങിയ വെസ്റ്റ് ഇൻഡീസിന് എല്ലാം എളുപ്പമാക്കി നൽകാൻ ഇന്ത്യൻ ഫീൽഡർന്മാർ തയ്യാറായിരുന്നു എന്ന് വേണം പറയാൻ. നിശ്ചിത 20 ഓവറിൽ ജയിക്കാൻ 171 റൺസ് വേണ്ടിയിരുന്ന വിൻഡീസിന് 9 ബോള് ബാക്കി നിൽക്കെ വിജയം നേടാൻ കഴിഞ്ഞു.

അര്‍ധ സെഞ്ചുറിവീരന്‍ സിമ്മന്‍സിന്‍റെയും നിക്കോളസ് പുരാന്‍റെയും വെടിക്കെട്ടില്‍ എട്ട് വിക്കറ്റിനാണ് വിൻഡീസ് അനായാസ വിജയം സ്വന്തമാക്കിയത്. തിരുവനന്തപുരം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ത്യയുടെ ആദ്യ തോൽവി കൂടിയാണിത്.

മുൻപ് വെസ്റ്റിൻഡീസിനെയും ന്യൂസീലൻഡിനെയും ഇന്ത്യ ഇവിടെ തോൽപ്പിച്ചിരുന്നു. ഇതോടെ മൂന്നു മത്സരങ്ങളടങ്ങിയ പരമ്പരയിൽ വിൻഡീസ് ഇന്ത്യയ്ക്കൊപ്പമെത്തി (1-1). ഭുബനേശ്വർ കുമാർ എറിഞ്ഞ അഞ്ചാം ഓവറിൽ 2 ക്യാച്ചുകൾ ആണ് വിട്ടുകളഞ്ഞത്.

സിമൻസ് നൽകിയ ക്യാച്ച് വാഷിങ്ടൺ സുന്ദറും എവിൻ ലൂയിസിന്റെ ക്യാച്ച് ഋഷിദ് പന്തും ആണ് വിട്ടുകളഞ്ഞത്. സിമെൻസ് 67 റൺസ് ആണ് നേടിയത്. ലൂയിസ് 40 റൺസും.