കനത്ത മഴ തുടർന്നു, മുല്ലപ്പെരിയാറിൽ ജല നിരപ്പ് ഉയർന്നു; കോഴിക്കോട് കക്കയം ഡാം ഷട്ടർ മൂന്നടി തുറന്നു..!!

8

കേരളത്തിൽ വീണ്ടും വലിയ മഴ എത്തിയിരിക്കുകയാണ്, കേരളത്തിൽ അങ്ങോളമിങ്ങോളം കനത്ത മഴയാണ്, അതിതീവ്രമായ മഴ തുടരും എന്നുതന്നെയാണ് കാലാവസ്ഥ സൂചനകൾ നൽകുന്നത്.

Loading...

അതേസമയം മുല്ലപ്പെരിയാറിൽ ഒറ്റ ദിവസം കൊണ്ട് കൂടിയത് ഏഴ് അടിയോളം വെള്ളം ആണ്. അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് കനത്ത മഴ പെയ്യുമ്പോൾ 123.2 അടിയാണ് ഇപ്പോഴത്തെ ജല നിരപ്പ്. പരമാവധി സംഭരണ ശേഷി 142 അടിയാണ്.

കോഴിക്കോട് കക്കയം ഡാമിന്റെ ഷട്ടർ മൂന്ന് അടി വരെ തുറന്നു. എറണാകുളം ഭൂതത്താൻകെട്ട്, മലങ്കര അണക്കെട്ടുകളുടെ എല്ലാ ഷട്ടറുകളും തുറന്നു.

എറണാകുളം, ഇടുക്കി, വയനാട്, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കാസർകോട് ജില്ലകളിൽ അതീവ ജാഗ്രത നിർദേശം നൽകി കഴിഞ്ഞു, അതുപോലെ തന്നെ വിനോദ സഞ്ചാരം പൂർണ്ണമായും നിർത്തിവെക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്.