വിൻഡീസിന് ദയനീയ തോൽവി; വമ്പൻ വിജയവും പരമ്പരയും ഇന്ത്യക്ക്..!!

1

ട്വന്റി – 20 പരമ്പരയിലെ അവസാന കളിയിൽ ടോസ് നേടിയ വെസ്റ്റ് ഇൻഡീസ് ബോളിങ് തിരഞ്ഞെടുത്തപ്പോൾ തന്നെ അത് അവരുടെ ആദ്യ പാളിച്ചയാണ് എന്ന് തന്നെ വേണം പറയാൻ. തിരുവനന്തപുരത്ത് നടന്ന രണ്ടാം കളിയിൽ നിന്നും രണ്ടു മാറ്റങ്ങളുമായി ആണ് ടീം ഇന്ത്യ ഇന്ന് ഇറങ്ങിയത്.

Loading...

രവീന്ദ്ര ജഡേജ യുസ്വേന്ദ്ര ചഹൽ എന്നിവർ പുറത്തായപ്പോൾ മൊഹമ്മദ് ഷാമി കുൽദീപ് യാദവ് എന്നിവർ പകരമെത്തി. അതേ സമയം മലയാളി താരം സഞ്ജു സാംസണ് ഇന്നും ടീമിലിടം ലഭിച്ചില്ല. വിൻഡീസാകട്ടെ വിജയം നേടിയ ടീമിനെ നിലനിർത്തി. നിശ്ചിത 20 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ 240 റൺസ് ആണ് ഇന്ത്യ നേടിയത്.

വെസ്റ്റ് ഇൻഡീസ് ബോളർന്മാരെ ഇന്ത്യൻ ബാറ്റസ്മാൻമാർ തലങ്ങും വിലങ്ങും തല്ലി എന്ന് വേണം പറയാൻ. രോഹിത് ശർമ 71 റൺസ് നേടിയപ്പോൾ വിരാട് കോഹ്ലി 70 ഉം കെ എൽ രാഹുൽ 91 റൺസും നേടി. വെസ്റ്റ് ഇൻഡീസിന് നിശ്ചിത 20 ഓവറിൽ 173 റൺസ് നേടാൻ മാത്രമേ കഴിഞ്ഞുള്ളു. 67 റൺസിനാണ് ഇന്ത്യയുടെ വിജയം. കീറാൻ പൊള്ളാഡ് വിഡീസിന് വേണ്ടി 68 റൺസ് നേടി. ഹെട്മെയർ 41 റൺസും.