ജീത്തു ജോസെഫിന്റെ മോഹൻലാൽ ചിത്രത്തിൽ ദുർഗ്ഗ കൃഷ്ണയും; ചിത്രീകരണം ഡിസംബർ 16 മുതൽ..!!

18

Durga krishna in mohanlal jeethu joseph movie

Loading...

ദൃശ്യം എന്ന വമ്പൻ വിജയത്തിന് ശേഷം മോഹൻലാൽ – ജീത്തു ജോസഫ് ടീം ഒന്നിക്കുന്ന പേരിടാത്ത ചിത്രത്തിന്റെ ഷൂട്ടിംഗ് ഡിസംബർ 16 നു ആരംഭിക്കും. ചിത്രത്തിൽ മോഹൻലാലിന് നായികയായി എത്തുന്നത് തൃഷ കൃഷ്ണനാണ്.

ത്രില്ലെർ ശ്രേണിയിൽ ഒരുങ്ങുന്ന ചിത്രത്തിൽ വിമാനം ഫെയിം ദുർഗ കൃഷ്ണയും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നു. ചിത്രത്തിന്റെ ആദ്യ ഷെഡ്യൂൾ എറണാകുളത്താണ് നടക്കുന്നത്. നായികയുടെ സഹോദരിയുടെ വേഷത്തിൽ ആണ് ദുർഗ എത്തുന്നത്. എറണാകുളം കൂടാതെ ഇംഗ്ലണ്ട് കൊൽക്കത്ത എന്നിവടങ്ങളിൽ ആണ് ചിത്രത്തിന്റെ ലൊക്കേഷൻ.

അവധിക്കാലം ആഘോഷിക്കാൻ ന്യൂസിലാൻഡിൽ ഉള്ള മോഹൻലാൽ നവംബർ 16 മുതൽ സിദ്ദിഖ് സംവിധാനം ചെയ്യുന്ന ബിഗ് ബ്രദർ ലൊക്കേഷനിൽ ജോയിൻ ചെയ്യും.