പണത്തിന് വേണ്ടി മറ്റൊരാളുടെ ജീവിതം വച്ച് കളിക്കരുത്; വേദനയോടെ പൊട്ടിത്തെറിച്ച് ജൂഹി..!!

3

മലയാളത്തിലെ ഏറ്റവും ജനപ്രിയ സീരിയൽ ഏതാണ് എന്ന് ചോദിച്ചാൽ അതിനൊരു ഉത്തരമേ കാണൂ. കാരണം പ്രായഭേദമന്യേ ആളുകൾ ഇഷ്ടപ്പെടുന്ന ഒരു പരമ്പര ഉപ്പും മുകളും ആണ്. ഓരോ താരങ്ങൾക്കും സാമൂഹിക മാധ്യമങ്ങളിൽ ഫാൻസ്‌ ക്ലബ് വരെ ഉണ്ട്.

Loading...

ഫ്‌ളവേഴ്‌സ് നടത്തുന്ന സീരിയലുകൾ പലതും വമ്പൻ പ്രോമോ നൽകുന്നതിൽ പ്രത്യേക ശ്രദ്ധ നൽകുന്നു എന്ന് വേണം പറയാൻ. ഉപ്പും മുളകിലും ലച്ചുവായി എത്തുന്നത് ജൂഹി റുസ്തഹിയാണ്. ലച്ചുവിന്റെ വിവാഹം നടക്കുന്ന എപ്പിസോഡുകൾ ആണ് ഇപ്പോൾ ഉപ്പും മുളകിലും നടക്കുന്നത്.

എന്നാൽ സാമൂഹിക മാധ്യമത്തിൽ വാർത്തകൾ എത്തിയതോടെ പലരും കരുതി ഇരിക്കുന്നത് ജൂഹിയുടെ യഥാർത്ഥ വിവാഹം ആണ് എന്നാണ്. അതിനു എതിരെയാണ് താരത്തിന്റെ പൊട്ടിത്തെറിച്ചു കൊണ്ടുള്ള മറുപടി.

ജൂഹിയുടെ വാക്കുകൾ ഇങ്ങനെ:

നടക്കാൻ പോകുന്നത് ലച്ചുവിന്റെ വിവാഹം ആണ് അല്ലാതെ എന്റെ വിവാഹം അല്ല. ദയവ് ചെയ്ത് തെറ്റിദ്ധരിക്കരുത്. എന്റെ വിവാഹം ആണെങ്കിൽ ഞാൻ നിങ്ങളെ തീർച്ചയായും അറിയിക്കും. ലച്ചുവിന്റെ കല്യാണം ഒരു കഥ മാത്രമാണ്. അല്ലാതെ റിയൽ ലൈഫുമായി യാതൊരു ബന്ധവും ഇല്ല. അതോടൊപ്പം തന്നെ പൈസയ്ക്ക് വേണ്ടി ഒരാളുടെ ജീവിതം വച്ച് കളിക്കരുത് എന്നും അത് ഒരുപാട് പ്രശ്നങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്.

https://youtu.be/lLBwYObZwV8