തിരുവനതപുരത്ത് ഓൺലൈൻ വഴി പെൺവാണിഭം നടത്തുന്ന സംഘം പിടിയിൽ; പ്രതികളെ ഓടിച്ചിട്ട് പിടിച്ചു..!!

7

ഓൺലൈൻ വഴി ഇടപാടുകൾ നടത്തി പെൺവാണിഭം നടത്തുന്ന സംഘത്തെ തിരുവനന്തപുരത്ത് പേരൂർക്കടയിൽ നിന്നും പോലീസ് സംഘം പിടികൂടി. പോലീസ് റെയ്ഡിന് എത്തുന്നെന്ന് മനസിലാക്കിയ സംഘം നടത്തിപ്പുക്കാരനായ വെള്ളനാട് സ്വദേശി രമേശ്കുമാര്‍ ഓടി രക്ഷപപ്പെട്ടു.

Loading...

ഇടപാടിനെത്തിയ മാലി സ്വദേശിയായ ഫുലു എന്ന 60കാരന്‍ തിരുവനന്തപുരം സ്വദേശിനിയായ 40കാരി കൊച്ചി മരട് സ്വദേശിനിയായ 30കാരി എന്നിവരെ പോലീസ് പിടികൂടി. ഇന്നലെ രാത്രിയോടെയാണ് പോലീസ് സംഘത്തെ പിടികൂടുന്നത്. രാത്രിയും പകലും എന്നില്ലാതെ സ്ത്രീകളും പുരുഷമാരും വീട്ടിലേക്ക് എത്തിയതോടെയാണ് സംശയം ഉണ്ടാകുന്നത്.

കുടപ്പനക്കുന്ന് എ കെ ജി നഗറിലേക്ക് പോകുന്നവഴിയില്‍ ഉള്ള ഒരു വീട് രമേശ് കുമാര്‍ വാടകയ്ക്ക് എടുക്കുകയായിരുന്നു. തുടര്‍ന്ന് ഇവിടെ പെണ്‍വാണിഭ കേന്ദ്രം നടത്തി വരികയായിരുന്നുവെന്ന് പോലീസ് പറയുന്നു.