രണ്ടെണ്ണം അടിച്ചാൽ പിന്നെ ഞാൻ എന്തും പറയും, ബിയറാണ് ഇഷ്ടം; നാല് പ്രണയങ്ങൾ ഉണ്ടായിരുന്നു; ആസിഫ് അലിയുടെ നായിക വീണ പറയുന്നത് ഇങ്ങനെ..!!

6

ആസിഫ് അലി നായകനായി എത്തിയ കെട്ടിയോളാണ് എന്റെ മാലാഖ എന്ന ചിത്രത്തിൽ നായികയായി എത്തിയത് മുംബൈ മലയാളിയായ വീണ നന്ദകുമാർ ആണ്.

Loading...

ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ അധികം സംസാരിക്കില്ലേ എന്ന ചോദ്യത്തിന് രണ്ടെണ്ണം അടിച്ചാൽ നന്നായി സംസാരിക്കും എന്നാണ് വീണ പറയുന്നത്.

വീണ നന്ദകുമാർ പറയുന്നത് ഇങ്ങനെ,

എനിക്ക് തോന്നിയാൽ ഞാൻ സംസാരിക്കും. രണ്ടെണ്ണം അടിച്ചാൽ നന്നായി ഞാൻ സംസാരിക്കും. കുറച്ചു കാലം മാത്രമേ ആയുള്ളൂ ഇങ്ങനെ ഒക്കെ തുടങ്ങിയിട്ട് എന്നാൽ എനിക്ക് വലിയ കപ്പാസിറ്റി ഉള്ളതായി കരുതണ്ട. ചിലപ്പോൾ ഒരെണ്ണം അടിച്ചാലും സംസാരിക്കാൻ കഴിയും. ബിയർ ആണ് എനിക്ക് കൂടുതൽ ഇഷ്ടം.

തനിക്ക് നാല് പ്രണയങ്ങൾ ഉണ്ടായിരുന്നു എന്നും ഒന്നും വിജയം ആയിരുന്നില്ല. മുന്നോട്ട് പോകാൻ കഴിയില്ല എന്ന് തോന്നിയപ്പോൾ പരസ്പര ധാരണയോടെ പിരിയുകയായിരുന്നു എന്നാണ് വീണ പറയുന്നത്.