നാല് വർഷമായി സഹിക്കാൻ തുടങ്ങിയിട്ട്; വിവാഹത്തെ കുറിച്ച് ശിവദയുടെ വെളിപ്പെടുത്തൽ..!!

0

ജയസൂര്യ നായകനായി എത്തിയ സുസു സുധി വാത്മീകം എന്ന ചിത്രത്തിൽ നായികയായി അഭിനയ ലോകത്തിൽ എത്തിയ താരം ആണ് ശിവദാ.

Loading...

വളരെ കുറച്ചു ചിത്രങ്ങളിൽ മാത്രം വേഷം ചെയ്ത താരം വിവാഹം ചെയ്തത് സിനിമ താരം തന്നെയായ മുരളി കൃഷ്ണയെയാണ്. ശിവദാ വിവാഹം ശേഷം സിനിമയിൽ നിന്നും വിടവാങ്ങി എങ്കിൽ കൂടിയും സഹൂമിക മാധ്യമങ്ങളിൽ സജീവ സാന്നിധ്യം തന്നെയാണ്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് താരത്തിന്റെയും ഭർത്താവിന്റെയും ഫോട്ടോയാണ്. ഭർത്താവ് നടനായ മുരളീകൃഷ്ണനാണ്.

ദമ്പതികളുടെ നാലാം വിവാഹവാർഷികമായിരുന്നു കഴിഞ്ഞ ദിവസം. അതേത്തുടർന്നാണ് താരം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തത്. നാളിത് വരെ ഞങ്ങൾ പരസ്പരം സഹിക്കാൻ തുടങ്ങിയിട്ട് 4 വർഷമായി എന്ന ക്യാപ്ഷനോടെയാണ് ശിവദ ഫോട്ടോ പോസ്റ്റ് ചെയ്തത്. ഫോട്ടോയ്ക്ക് നിരവധിപേരാണ് വിവാഹ ആശംസകളുമായി എത്തിയത്‌.