ബിക്കിനി അടക്കമുള്ള വേഷങ്ങൾ തനിക്ക് പ്രശ്നമില്ല; പക്ഷെ അത് നടക്കില്ലെന്ന്‌ എഗ്രിമെന്റിൽ പ്രത്യേകം പറയും; തമന്നയുടെ വാക്കുകൾ..!!

15

വിശാൽ നായകനായി എത്തിയ പുതിയ ചിത്രം ആക്ഷനിൽ തമന്ന ബിക്കിനിയിൽ എത്തിയത് ഏറെ വിവാദം ഉണ്ടാക്കിയിരുന്നു. ആരാധകർ താരത്തിന് എതിരെ രൂക്ഷ വിമർശനം നടത്തിയിരുന്നു. എന്നാൽ ബിക്കിനിയിൽ എത്തിയപ്പോൾ തനിക് ആ വേഷം ചേരുമോ എന്നുള്ള ആശങ്ക തനിക്ക് ഉണ്ടായിരുന്നു എന്നാണ് താരം പറയുന്നത്.

Loading...

തന്റെ ശരീരത്തിന് ബിക്കിനി ചേരുമോ എന്നുള്ള ടെൻഷൻ ഉണ്ടായിരുന്നു. ബിക്കിനി ധരിക്കാനായി പ്രത്യേകം ഡയറ്റ് നടത്തിയിരുന്നു. തനിക്ക് നോർമൽ ആയി ഉണ്ടായിരുന്ന ബോഡി സൈസിൽ ഈ വസ്ത്രം ചേരില്ലായിരുന്നു. ഗ്ലാമർ വസ്ത്രങ്ങൾക്കു നിബന്ധനകളൊന്നുമില്ലെങ്കിലും ലിപ്‌ലോക്കുകളുടെ കാര്യത്തിൽ നോ പറയും എന്നും പറഞ്ഞു.

ലിപ്പ് ലോക്ക് രംഗങ്ങൾ തനിക്ക് കഴിയില്ല എന്നും ഒരിക്കലും ചെയ്യാത്ത സൗത്ത് ഇന്ത്യൻ താരം കൂടിയാണ് തമന്ന. തമന്നയുടെ എഗ്രിമെന്റിൽ അഭിനയത്തിന്റെ തുടക്കം മുതൽക്കേ പറയുന്ന കാര്യങ്ങളിൽ ഒന്നാണ് ലിപ്പ് ലോക്ക് രംഗങ്ങൾ പറ്റില്ല എന്നുള്ളത്. ഏത് തരം വസ്ത്രങ്ങൾ ധരിക്കാൻ തനിക്ക് ഓൺസ്‌ക്രീനിൽ മടിയില്ല എന്നും എന്നാൽ ലിപ്പ് ലോക്ക് രംഗങ്ങളോട് നോ പറയും എന്നും താരം പറയുന്നു.