ജംഷീറില്‍ നിന്ന് അഞ്ജലിയായതിന്റെ വീഡിയോ പങ്കുവച്ച്‌ നടി അഞ്ജലി അമീര്‍..!!

1

ട്രാൻസ്‍ജൻഡർ ആയി എത്തി അഭിനയ ലോകത്തിലേക്ക് മികച്ച പിന്തുണ ലഭിക്കുന്ന താരമാണ് അഞ്ജലി അമീർ. ജംഷീറില്‍ നിന്ന് അഞ്ജലിയായതിന്റെ യാത്രയാണ് എന്റെ മനോഹര യാത്ര എന്ന വിഡിയോയിൽ കൂടി താരം പങ്കുവെച്ചിരുന്നത്.

Loading...

മോഡലിങ്ങില്‍ സജീവമാണ് അഞ്ജലി. റാം സംവിധാനം ചെയ്ത് മമ്മൂട്ടി നായകനായെത്തിയ പേരന്‍പിലൂടെയാണ് അഞ്ജലി സിനിമാലോകത്ത് ശ്രദ്ധേയയായത്. പുരുഷനായി ജനിച്ച്‌ സ്ത്രീയിലേക്കുള്ള തന്റെ ജീവിതകഥ ഒരുപാട് തവണ അഞ്ജലി തുറന്ന് പറഞ്ഞിട്ടുണ്ട്.

https://youtu.be/D4fODAS2krc

ഇപ്പോഴിതാ അഞ്ജലിയുടെ ജീവിതകഥ സിനിമയാക്കുകയാണ്. ഇതിനിടെ തന്റെ ജീവിതയാത്രയിലെ രൂപമാറ്റങ്ങള്‍ ഒരു വീഡിയോ രൂപത്തിലാക്കി പുറത്ത് വിട്ടിരിക്കുകയാണ് അഞ്ജലി.

ജംഷീറില്‍ നിന്നും അഞ്ജലി അമീറിലേക്കുള്ള യാത്രയാണ് വീഡിയോയിലുള്ളത്.