ഓൺലൈൻ പെൺവാണിഭം; രസ്മി നായർക്കും ഭർത്താവിനും എതിരെ കുറ്റപത്രം..!!

7

മോഡലും സോഷ്യൽ ആക്ടിവിസ്റ്റും ആയ രശ്മി നായർക്കും ഭർത്താവ് രാഹുൽ പശുപാലനും എതിരെയുള്ള പെൺവാണിഭ കേസിൽ ക്രൈം ബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചു. 2015ൽ ഓപ്പറേഷൻ ബിഗ് ഡാഡി എന്ന പേരിൽ ക്രൈം ബ്രാഞ്ച് നടത്തിയ അന്വേഷണത്തിലാണ് നാല് വർഷങ്ങൾക്ക് ശേഷം കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്.

Loading...

പ്രായപൂർത്തിയാകാത്ത ഇതര സംസ്ഥാനക്കാരായ പെൺകുട്ടികളെ പ്രതികൾ ലൈംഗിക വ്യാപാരത്തിന് വേണ്ടി കേരളത്തിലെത്തിച്ചതായി കുറ്റപത്രത്തിൽ പറയുന്നു. ഓൺലൈൻ വഴി പ്രതികൾ നടത്തിയ സെക്സ് റാക്കറ്റ് വഴിയായിരുന്നു പെൺവാണിഭം. തിരുവനന്തപുരം പോക്സോ കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്.

രശ്‌മിയും പശുപാലനും അടക്കം 13 പ്രതികൾക്ക് എതിരെയാണ് കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. ഐ ജി എസ് ശ്രീജിത്ത് നേതൃത്വം നൽകിയ ഓപ്പറേഷൻ ബിഗ് ഡാഡി പ്രകാരം നെടുമ്പാശ്ശേരിയിൽ വെച്ചായിരുന്നു രാഹുൽ പശുപാലനെയും രശ്മി ആർ നായരെയും അറസ്റ്റ് ചെയ്തത്.