കറുത്ത നിറത്തിന്റെ പേരിൽ കല്യാണ മണ്ഡപത്തിൽ അപമാനിതയായതിനെ കുറിച്ച് ഗായിക സയനോരയുടെ വാക്കുകൾ..!!

9

വെസ്റ്റേൺ സ്റ്റൈലിൽ ഗാനങ്ങൾ പാടുന്ന കണ്ണൂർ സ്വദേശിയായ ഗായികയും സംഗീത സംവിധായകയുമാണ് സയനോര ഫിലിപ്പ്. തന്റെ മേഖല സംഗീതം ആണെങ്കിൽ കൂടിയും അവിടെ കളറും ഗ്ലാമറും അനിവാര്യം ആണെന്ന് സയനോര പറയുന്നു.

Loading...

താൻ നിറത്തിന്റെ പേരിൽ ഏറെ അപമാനിക്കപ്പെട്ടിട്ടുണ്ട് എന്നും താരം വനിതക്ക് നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തിയത്. വിവാഹം ദിവസം അണിഞ്ഞൊരുങ്ങി എത്തിയപ്പോൾ താൻ നിറത്തിന്റെ പേരിൽ അപമാനിക്കപ്പെട്ടു എന്നാണ് സയനോര പറയുന്നത്.

“മണവാട്ടിയായി എത്തിയപ്പോൾ പലരും പറഞ്ഞു ഈ പെണ്ണിന് നിറം കുറവാണല്ലോ” കറുപ്പിന്റെ ഏഴ് അഴകാണ് എന്ന് പറയുമ്പോഴും വെളുപ്പിനെ തൊണ്ണൂറ്റിമൂന്ന് അഴകിനെ നിശബ്ദമായി വാഴ്ത്തുന്നവർ ആണ് മലയാളികളിൽ ഏറെയും എന്നും സയനോര പറയുന്നു.