മുളകുപൊടി സ്പ്രേ കണ്ണിലേക്ക് അടിച്ചു ശബരിമല ദർശനത്തിനു എത്തിയ തൃപ്തി ദേശായിക്കും ബിന്ദുവിനും നേരെ കയ്യേറ്റം..!!

2

ഇന്ന് രാവിലെ അഞ്ചു മണിക്കാണ് തൃപ്തി ദേശായി ശബരിമല ദർശനത്തിനായി കൊച്ചിയിൽ എത്തിയത്. ആലുവ എസ് പി ഓഫീസിൽ എത്തിയ തൃപ്തി ദേശായിക്ക് ഒപ്പം ബിന്ദു അമ്മിണിയും ഉണ്ട്. ഇപ്പോൾ ഇരുവാക്കും എതിരെ വമ്പൻ പ്രതിഷേധം ആണ് നടക്കുന്നത്. പ്രതിഷേധക്കാരിൽ ഒരാൾ ബിന്ദു അമ്മിണിക്ക് നേരെ മുളകുപൊടി സ്പ്രേ അടിച്ചു എന്നാണ് പറയുന്നത്.

Loading...

കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ ഓഫീസിന് സമീപത്ത് വെച്ചാണ് കയ്യേറ്റ ശ്രമമുണ്ടായത്. ശബരിമല ദര്‍ശനത്തിന് ആവസ്യമായ സുരക്ഷ ഒരുക്കണമെന്ന് ആവശ്യപ്പെട്ടാണ് തൃപ്തിയും സംഘവും കമ്മീഷണര്‍ ഓഫീസിലെത്തിയത്. ശബരിമലയില്‍ പോകാന്‍ അനുവദിക്കില്ലെന്നും തടയുമെന്നും പ്രതിഷേധക്കാര്‍ പറഞ്ഞു. ആചാരലംഘനം അനുവദിക്കാനാവില്ലെന്നാണ് നിലപാടെന്നും ഇവര്‍ പറയുന്നുണ്ടായിരുന്നു.

അതേസമയം തൃപ്തി ദേശായിയും ഭൂമാത ബ്രിഗേഡ് അംഗങ്ങളും കമ്മീഷണര്‍ ഓഫീസിനുള്ളിലാണുള്ളത്. വിമാനത്താവളത്തിൽ എത്തിയ സംഘം പമ്പയിലേക്ക് യാത്ര തിരിച്ചു എങ്കിലും വഴി മദ്ധ്യേ യാത്ര ഒഴുവാക്കി കമ്മീഷണർ ഓഫീസിൽ എത്തി സുരക്ഷാ ആവശ്യപ്പെടുകയായിരുന്നു. ശബരിമല ദർശനത്തിനു സാധിക്കില്ല എന്ന് സർക്കാർ എഴുതി നൽകിയാൽ മടങ്ങാം എന്നാണു തൃപ്തിയുടെ നിലപാട്.