തൃപ്തി ദേശായി ശബരിമല ദർശനത്തിനു കേരളത്തിലെത്തി; പമ്പയിലേക്ക് യാത്ര തിരിച്ചു…!!

5

ആക്ടിവിസ്റ് തൃപ്തി ദേശായി ശബരിമല ദർശനത്തിനായി ഇന്ന് രാവിലെ അഞ്ചു മണിക്ക് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തി. ശബരിമലയിൽ പ്രവേശിക്കാൻ ഉള്ള കോടതി ഉത്തരവുമായി ആണ് താൻ എത്തിയിരിക്കുന്നത് എന്നും 12 വയസിനു മുകളിൽ ഉള്ളവരെ തടയുന്നത് സർക്കാർ കാണിക്കുന്ന അനീതി ആണെന്നും തൃപ്തി മാധ്യമങ്ങളോട് പറയുന്നു.

സുരക്ഷക്കായി ആലുവ റൂറൽ എസ് പി ഓഫീസിൽ എത്തിയ തൃപ്തിക്ക് ഒപ്പം പമ്പയിലേക്ക് പോകാൻ ബിന്ദു അമ്മിണിയും ഉണ്ട്. സർക്കാരും പോലീസും എന്ത് നടപടി എടുക്കും എന്നുള്ള അക്ഷാംഷയിൽ ആണിപ്പോൾ. കാരണം ഇരുവരെയും തടഞ്ഞാൽ അത് കോടതി അലക്ഷ്യമായി ആയിരിക്കും കണക്കാക്കുക.