നിങ്ങളുടെ വീട്ടുകാരുടെ മുന്നിൽ വെച്ച് പിടിച്ചുകൊണ്ട് പോകും; മോശം കമന്റ് ഇട്ടവർക്ക് കിടിലം പണി കൊടുത്ത് ശാലു കുര്യൻ..!!

17

മിനി സ്ക്രീൻ സീരിയലിൽ കൂടി തന്റേതായ ഇടം നേടിയ അഭിനേതാവ് ആണ് ശാലു കുര്യൻ (shalu kurian). ഇന്നത്തെ സിനിമ താരങ്ങൾ പ്രത്യേകിച്ച് നടിമാർ നേരിടുന്ന ഏറ്റവും വലിയ പ്രശ്നങ്ങളിൽ ഒന്നാണ് സാമൂഹിക മാധ്യമങ്ങൾ വഴിയുള്ള വ്യക്തി ഹത്യയും അതിനൊപ്പം ദ്വയാർത്ഥ കമന്റുകളും ലൈംഗീക ചുവയുള്ള കമന്റുകളും മോർഫ് ചെയ്ത ചിത്രങ്ങളും എല്ലാം.

Loading...

ഇത്തരത്തിൽ ഉള്ള മോശം പ്രവണതയുമായി മുന്നോട്ട് പോകുന്നവർക്ക് മുട്ടൻ പണി നൽകിയിരിക്കുകയാണ് ശാലു കുര്യൻ. നടി പറയുന്നത് ഇങ്ങനെയാണ്,

ഞങ്ങള്‍ ചെയ്യുന്നത് ഞങ്ങളുടെ ജോലിയാണ് ഇത് അതിന്‍റെ ഭാഗം മാത്രമാണ് സിനിമയിലും സീരിയലിലും അഭിനയിക്കുന്നവര്‍ ആണെന്ന് കരുതി യാതൊരു കോമ്പ്രമൈസിനും തയ്യാറാവില്ല മോശമായ ഫോട്ടോയും വീഡിയോയും നടിമാരുടെ ആണെന്ന് വരുത്തി ഒരിക്കലും മറ്റുള്ളവര്‍ക്ക് അയച്ചുകൊടുക്കരുത്.

നിങ്ങളുടെ വീട്ടില്‍ നിന്നും നിങ്ങളുടെ കുടുംബത്തിന്‍റെ മുന്നില്‍ നിന്നും നിങ്ങളെ പോലീസ് കൊണ്ടുപോകുമ്പോള്‍ മാത്രമേ നിങ്ങള്‍ അറിയൂ യൂടൂബിലും ഫേസ്ബുക്കിലും വീഡിയോ കട്ട്‌ ചെയ്തും സൂം ചെയ്തും ഇടുന്നവരോടാണ് ഇത് പറയുന്നത് ഒരു നിമിഷത്തെ രസത്തിനു വേണ്ടി ചെയ്യുന്നത് നിങ്ങളുടെ ജീവിതത്തെ തന്നെ ബാധിക്കും.

നിങ്ങളെ ലോകത്തിന്‍റെ ഏതു ഭാഗത്ത്‌ നിന്നും ഇങ്ങനെ ചെയ്താലും നിങ്ങള്‍ പിടിക്കപ്പെടും അത് നിങ്ങളുടെ ജീവിതത്തെയും ജോലിയേയും ബാധിക്കും എല്ലാം കഴിഞ്ഞു സോറി പറഞ്ഞിട്ട് കാര്യമില്ല ഇപ്പോള്‍ സൈബര്‍ സെല്ലില്‍ പരത്തി കൊടുത്തിട്ടുണ്ട് ഇനി റിസള്‍ട്ട് വരേണ്ട താമസം മാത്രമേ ഉള്ളൂ ഒരിക്കല്‍ പോസ്റ്റ്‌ ചെയ്ത ശേഷം ഡിലീറ്റ് ചെയ്തിട്ടും കാര്യമില്ല നിങ്ങള്‍ പിടിക്കപ്പെടും നമ്മുടെ നാട്ടിലെ സൈബര്‍ സെല്‍ വളരെ സ്ട്രോങ്ങ്‌ ആണ് അത് കൊണ്ട് ഇങ്ങനെയുള്ള പ്രവര്‍ത്തികള്‍ ഒരിക്കലും ചെയ്യാതിരികുക. – ശാലു കുര്യൻ പറയുന്നു.