ഭർത്താവ് മുട്ട നൽകിയില്ല; ഭാര്യ കാമുകനൊപ്പം രണ്ടാമതും ഒളിച്ചോടി, സംഭവം ഇങ്ങനെ..!!

0

ഉത്തർപ്രദേശിൽ നിന്നും വരുന്ന വാർത്തകൾ പലപ്പോഴും വിചിത്രമാണ്. ഇപ്പോഴിതാ ഗോരഖ്‌പൂരിൽ ആണ് ഭർത്താവ് മുട്ട നൽകാത്തതിൽ പ്രതിഷേധിച്ചു ഭാര്യ കാമുകനൊപ്പം പോയത്. ഇത് രണ്ടാം തവണയാണ് കാമുകി ഇതേ കാരണം കൊണ്ട് കാമുകനൊപ്പം പോകുന്നത്.

Loading...

നാല് മാസങ്ങൾക്ക് മുമ്പനാണ് യുവതി ഇതിനു മുൻപ് ഇതേ കാരണത്തിനാൽ ഒളിച്ചോട്ടം നടത്തിയത്. തുടർന്ന് ഭർത്താവ് കൊടുത്ത പരാതിയുടെ യുവതി വീട്ടിൽ തിരിച്ചെത്തിയത്. തനിക്ക് കഴിക്കാൻ ഭർത്താവ് മുട്ട നൽകാറില്ലെന്നും ഇത് കൊണ്ടുള്ള വിഷമമാണ് ഇറങ്ങിപ്പോകാൻ കാരണമെന്നും ഭാര്യ പറയുന്നു.

ഇക്കഴിഞ്ഞ ശനിയാഴ്ച മുട്ടയുടെ പേരിൽ ദമ്പതികള്‍ വീണ്ടും വഴക്കിട്ടിരുന്നു. പിന്നീട് ഭാര്യയെ കാണാതാവുകയായിരുന്നു. കാമുകനെയും കാണാതായതോടെയാണ് ഇരുവരും ഒരുമിച്ചാണ് പോയതെന്ന സംശയം ഉയര്‍ന്നത്. തുടര്‍ന്ന് ഭര്‍ത്താവിന്‍റെ വീട്ടുക്കാര്‍ പരാതി നല്‍കി. 

എന്നാൽ ദിവസ കൂലിയിൽ ജോലി ചെയ്യുന്ന തന്റെ പ്രാരാബ്ദം കൊണ്ടാണ് തനിക്ക് എല്ലാ ദിവസവും മുട്ട വാങ്ങി നൽകാൻ കഴിയാത്തത് എന്നും തന്റെ അവസ്ഥ മനസിലാക്കിയ യുവതിയുടെ കാമുകൻ ദിനവും അവൾക്ക് മുട്ട വാങ്ങി നൽകാറുണ്ട് എന്നും അതുകൊണ്ടാണ് അവൾ അയാൾക്ക് ഒപ്പം പോയത് എന്നും ഭർത്താവ് പരാതിയിൽ പറയുന്നു.

ദേശിയ മാധ്യമങ്ങളിൽ എല്ലാം തന്നെ ഈ വിചിത്ര വാർത്ത റിപ്പോർട്ട് ചെയ്തിട്ടുണ്ട്. യുവതിയും കാമുകനും പോകാൻ സാധ്യതയുള്ള എല്ലാ സ്ഥലത്തും പോലീസ് അന്വേഷണം നടത്തുന്നുണ്ട്.