മകൾ പിറന്നിട്ട് ഒരു വർഷം തികയുമ്പോൾ ദിലീപിന്റെ ഏറ്റവും പ്രിയ ക്ഷേത്രത്തിൽ ദർശനം നടത്തി താരദമ്പതികൾ..!!

1

2016 ൽ ആയിരുന്നു മലയാള സിനിമയിലെ സൂപ്പർഹിറ്റ് ജോഡികൾ ജീവിതത്തിലും ഒന്നിക്കുന്നത്. കാവ്യയും ദിലീപും വിവാഹിതർ ആകുകയും ഇരുവർക്കും ആദ്യ പെൺകുഞ്ഞു ജനിക്കുന്നത് കഴിഞ്ഞ വിജയ ദശമി ദിനത്തിൽ ആയിരുന്നു.

Loading...

ഇപ്പോഴിതാ ദിലീപ് ചെറുപ്പം മുതൽ ദർശനം നടത്തുന്ന ഏറെ പ്രസിദ്ധി നേടിയ നെടുമ്പാശേരി ആവണംകോട് സരസ്വതി ക്ഷേത്രത്തിൽ ഇരുവരും ഒന്നിച്ചു ദർശനം നടത്തിയിരിക്കുകയാണ്. പത്ത് ദിനങ്ങൾ നീണ്ടു നിൽക്കുന്ന നവരാത്രി മഹോത്സവത്തിന്റെ ഭാഗമായി നടക്കുന്ന ച്ചടങ്ങുകൾ ഉത്‌ഘാടനം ചെയ്തത് ദിലീപ് തന്നെയാണ്.

തികഞ്ഞ ഈശ്വര വിശ്വാസിയായ ദിലീപിന് സംബന്ധിച്ച് ഏറെ പ്രിയമുള്ള ക്ഷേത്രങ്ങളിൽ ഒന്നാണ് ആവണംകോട് ക്ഷേത്രം. ദിലീപ് ചെറുപ്പ കാലത്തിൽ പുസ്തകങ്ങൾ പൂജക്ക് വെച്ചിരുന്നത് ഈ ക്ഷേത്രത്തിൽ ആണ്.

അതേ സമയം, ഈ വരവിന് ദിലീപ് കാവ്യാ ദമ്പതികളുടെ മകള്‍ മഹാലക്ഷ്മിയുടെ പിറന്നാളിന് മുമ്പുള്ള ക്ഷേത്ര ദര്‍ശനവും വഴിപാടുമെന്ന പ്രത്യേകത കൂടെയുണ്ട്. വിജയദശമി ദിനത്തിലായിരുന്നു പെണ്‍കുഞ്ഞ് പിറന്നത്.