ആദ്യ പകുതിയെ വെല്ലുന്ന രണ്ടാം പകുതി, ഗംഭീര റിപ്പോർട്ട്; ബോക്സോഫീസ് ഇനി ഒടിയൻ വാഴും – Review..!!
ഇന്ന് രാവിലെ 4.30 ആണ് ഒടിയന്റെ ആദ്യ ഫാൻസ് ഷോ ആരംഭിച്ചത്, നീണ്ട രണ്ട് വർഷത്തെ ആരാധകരുടെയും അണിയറ പ്രവർത്തകരുടെയും കാത്തിരിപ്പ് അങ്ങനെ അവസാനിച്ചിരിക്കുകയാണ്. നവാഗതനായ ശ്രീകുമാർ മേനോൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മോഹൻലാൽ ആണ് നായകൻ. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന ചിത്രത്തിൽ ആക്ഷൻ രംഗങ്ങൾ ഒരുക്കിയിരിക്കുന്നത് പീറ്റർ ഹെയ്ൻ ആണ്. മഞ്ജു വാര്യർ നായികയായി എത്തുന്ന ചിത്രത്തിൽ പ്രകാശ് രാജ്, നരേൻ, ഇന്നസെന്റ് എന്നിവർ പ്രധാന വേഷത്തിൽ എത്തുന്നു.
ഒരേ സമയം മൃഗമായും മനുഷ്യനായും മാറാൻ കഴിയുന്ന ഭൂമിയിലെ അവസാനത്തെ ഒടിയന്റെ കഥ പറയുന്ന ചിത്രത്തിൽ ഗാനങ്ങൾ അണിയിച്ചൊരുക്കിയിരിക്കുന്നത് എം ജയചന്ദ്രൻ ആണ്.
Odiyan releasing in theatres near you from tomorrow . Here’s the theatre list#Odiyanrisestomorrow
Posted by Mohanlal on Thursday, 13 December 2018
സിനിമയിൽ ശ്രീകുമാർ മേനോൻ പരീക്ഷിച്ചിരിക്കുന്നത് ഇതുവരെ കാണാത്ത രീതിയിൽ ഉള്ള അവതരണ രീതി തന്നെയാണ്. പയ്യെ തുടങ്ങുന്ന ചിത്രം, കേന്ദ്ര കഥാപാത്രമായ ഒടിയൻ മാണിക്യന്റെ യൗവനവും അതോടൊപ്പം വാർധക്യവും ഇടകലർത്തിയാണ് കാണിക്കുന്നത്, മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിയുടെ ശബ്ദത്തോടെ തുടങ്ങുന്ന ചിത്രം, വളരെ പതുക്കെയാണ് തുടങ്ങുന്നത്, ഒടിയൻ മാണിക്യന്റെ രണ്ട് കാലഘട്ടങ്ങൾ ഇടകലർത്തി പറയുന്ന ചിത്രം, ഒരു സമ്പൂർണ്ണ മാസ്സ് ചിത്രം പ്രതീക്ഷിച്ചു തീയറ്ററുകളിൽ എത്തുന്നവർക്ക് നിരാശ നൽകും, ആദ്യ പകുതി വളരെ ക്ലാസ് ലുക്കിൽ മുന്നേറുമ്പോൾ, ആക്ഷൻ സീനുകൾ ഇതുവരെ കാണാത്ത രീതിയിൽ വേറിട്ട് നിന്നു, ആദ്യ പകുതി സാധാരണ പ്രേക്ഷകർക്ക് നല്ല സിനിമയിലേക്ക് നയിക്കുമ്പോൾ ആരാധകർക്ക് തെല്ല് നിരാശ നൽകുമോ എന്ന് സംശയം.
To impress the human eye with breathtaking art, is indeed a great talent. Now, to impress the human eye first and then…
Posted by Mohanlal on Sunday, 9 December 2018
എന്നാൽ ആദ്യ പകുതിയിൽ നിന്നും രണ്ടാം പകുതിയിലേക്ക് എത്തുമ്പോൾ, സംവിധായകൻ ശ്രീകുമാർ മേനോൻ പറയുന്നത് പോലെ തന്നെ, ആറാം തമ്പുരാനിൽ ദേവസുരത്തിൽ ഉണ്ടായ ചിത്രമായി മാറുകയാണ് ഒടിയൻ. പയ്യെ തുടങ്ങി കഥയിലേക്ക് ഉള്ള വഴികൾ തെളിയിക്കുന്ന ആദ്യ പകുതിയിൽ നിന്നും രണ്ടാം പകുതിയിലേക്ക് എത്തുമ്പോൾ പകയുടെ കനലുകൾ മാണിക്യനിൽ ആളികത്തുകയാണ്. ആദ്യ പകുതിയുടെ ഉണർവില്ലായ്മ മുഴുവൻ അപ്പാടെ മായ്ച്ചു കളഞ്ഞു പുതിയ മാണിക്യനെ കിട്ടിയ ആരാവമായിരുന്നു തീയറ്ററിൽ. ഒടിയന്റെ ചലനങ്ങൾക്ക് ഒപ്പം മാറി മറിയുന്ന തീഷ്ണത കൂടുന്ന ഒടിയന്റെ ബിജിഎം പ്രേക്ഷക ഹൃദയങ്ങളെ മത്ത് പിടിപ്പിച്ചു.
ఒడియన్ వాడు చీకటి రాజ్యానికి రారాజు …Here it is #OdiyanTelugu Teaser…Grand Release december 14th Daggubati Creations #Odiyan #OdiyanFromDec14
Posted by Mohanlal on Saturday, 8 December 2018
ചിത്രത്തിന്റെ ക്ലൈമാക്സിൽ ഉള്ള 31 രാത്രികൾ ഷൂട്ട് ചെയ്ത ആ ക്ലൈമാക്സ് രംഗം, ഇതുവരെയുള്ള സിനിമ കാഴ്ചകൾക്ക് കാണാത്ത ദൃശ്യ ഭംഗി നൽകിയിരിക്കുകയാണ് ശ്രീകുമാർ മേനോൻ. കാൽ മണിക്കൂറോളം നീണ്ട് നിൽക്കുന്ന ആക്ഷൻ സീനുകൾ ആവേശത്തെ കൊടുമുടി കീഴടക്കിയിരിക്കുകയാണ്. ഇതാണ് മലയാള സിനിമയുടെ പുതിയ ചരിത്രം.
പഴമയെ ഓർമ്മിപ്പിക്കുന്ന നിരവധി സീനുകൾ ചിത്രത്തിന്റെ ഹൈലൈറ്റ് ആണ്. വിഫക്‌സ് രംഗങ്ങൾ ചിത്രത്തിൽ എവിടെയും മുഴച്ചു നിൽക്കാത്ത തന്മയത്വം നൽകിയപ്പോൾ, പ്രഭയുടെയും മാണിക്യന്റെയും പ്രണയ രംഗങ്ങൾ വളരെ തന്മയത്വം നിറഞ്ഞതായിരുന്നു. രാവുണ്ണി എന്ന വില്ലൻ കഥാപാത്രം ഇതിലേറെ ചേർന്ന മറ്റൊരു നടൻ ഉണ്ടോ എന്ന് തന്നെ സംശയമാണ്. കാസ്റ്റിംഗിൽ ശ്രീകുമാർ മേനോൻ നൽകിയ സൂഷ്മത പ്രശംസകൾക്ക് അപ്പുറം തന്നെ, ഗാനങ്ങളിടെ ദൃശ്യ ഭംഗിയും ആക്ഷൻ സീനുകളിലെ ചടുലതയും ചിത്രത്തെ കൂടുതൽ മികവുറ്റതാക്കി.
സംശയമില്ലാതെ പറയാം ഇനി മാണിക്യന്റെ നാളുകൾ ആണ്. ഒടിയൻ മാണിക്യന്റെ നാളുകൾ.