ബാഗ്ലൂരിൽ നേഴ്സ് അല്ലെ, തനികൊണം ആർക്ക് അറിയാം; ആൻലിയക്ക് എതിരെയുള്ള മോശം കമന്റുകൾക്ക് മറുപടിയുമായി ഡോക്ടർ..!!

41

കഴിഞ്ഞ വർഷം ആഗസ്റ്റ് 25ന് തൃശ്ശൂർ റെയിൽവേ സ്റ്റേഷനിൽ എത്തിയ ആൻലിയയെ കാണാൻ ഇല്ല എന്ന പേരിൽ ഭർത്താവ് ജസ്റ്റിൻ റെയിൽവെ പോലീസിൽ പരാതി നൽകുകയും തുടർന്ന് ആഗസ്റ്റ് 28ന് പെരിയാർ പുഴയിൽ നിന്നും ആൻലിയയുടെ ജീർണ്ണിച്ച മൃതദേഹം കണ്ടെത്തിയത്.

മരണം, ആത്മഹത്യ ആണെന്ന് പൊലീസും ജസ്റ്റിനും കുടുംബവും പറഞ്ഞിരുന്നു എങ്കിലും തന്റെ മകൾ ആത്മഹത്യ ചെയ്യില്ല എന്ന് വിശ്വസിച്ചിരുന്നു, ആൻലിയയുടെ പിതാവും മാതാവും, അത് സത്യം ആന്നെന്നു തെളിയിക്കുന്ന രീതിയിൽ ആണ് സ്വത്തിന്റെ പേരിൽ ഭാര്യയെ കൊന്ന ജെസ്റ്റിനെ കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ് ചെയ്യുകയും കുറ്റം സമ്മതിച്ച ജെസ്റ്റിനെ കോടതി റിമാൻഡ് ചെയ്യുകയും ചെയ്തു.

ഇപ്പോഴിതാ ആൻലിയക്ക് എതിരെ നിരവധി മോശം കമന്റുകൾ ആണ് സോഷ്യൽ മീഡിയ വഴി വരുന്നത്, ബാൻഗ്ലൂരിൽ നേഴ്‌സ് അല്ലെ, അവളുടെ തനി കൊണം അറിയാവുന്നത് ഭർത്താവിന് ആയിരിക്കും എന്ന രീതിയിൽ ഒക്കെയാണ് കമന്റുകൾ വരുന്നത്.

ഇതിന് എതിരെയാണ് ഡോക്ടർ ബിബിറ്റോ പോസ്റ്റ് ഇട്ടിരിക്കുന്നത് പോസ്റ്റിന്റെ പൂർണ്ണ രൂപം കാണാം

“നഴ്സ്‌ അല്ലേ”

“അതും ബാംഗ്ലൂർ”

“പോരാത്തതിന്‌ സുന്ദരിയും”

“അവിഹിതമെന്തെങ്കിലുമുണ്ടായി കാണും.അല്ലാതെ വെറുതെ ഒരാളെ കൊല്ലുവോ”

പല പൊതുബോധങ്ങളെയും ഒരുമിച്ചങ്ങ്‌ ഊട്ടിയുറപ്പിച്ചുകൊണ്ട്‌ ഇങ്ങനെ ഒരു കമന്റ്‌ നഴ്സായ ഭാര്യ കൊല്ലപ്പെട്ടതിന്റെ പേരിൽ ഭർത്താവ്‌ അറസ്റ്റിലായ വാർത്തയ്ക്ക്‌ താഴെ വരുന്നത്‌ അത്ഭുതമായി തോന്നുന്നില്ല.ഒരു സ്ത്രീയെ കൊന്ന് തള്ളിയാലും മുഖത്ത്‌ ആസിഡ്‌ ഒഴിച്ചാലും ആ ക്രൂരതയെ “ന്യൂട്രൽ” കളിച്ച്‌ നള്ളിഫൈ ചെയ്യാനുള്ള ശ്രമങ്ങൾ ഈ നാട്ടിൽ ആദ്യത്തെ അല്ലല്ലോ.

ബാംഗ്ലൂർ എന്ന് പറയുന്ന സ്ഥലം “അഴിഞ്ഞാട്ടക്കാരികളായ” സ്ത്രീകൾക്ക്‌ “ആർമ്മാദ്ദിക്കാനുള്ള” സ്വർഗ്ഗമാണെന്ന പൊതു ബോധം ഒന്ന്.ബാംഗ്ലൂർ പഠിച്ച പെണ്ണാണെന്ന ഒറ്റ കാരണം കൊണ്ട്‌ കല്ല്യാണാലോചന മുടങ്ങി പോകുന്ന കേസുകളും ഈ നാട്ടിൽ വിരളമല്ല.

നൈറ്റ്‌ ഡ്യൂട്ടിറ്റുൾപ്പെടെ എടുക്കേണ്ടി വരുന്ന “നഴ്സുമാർ” “അസമയത്ത്‌” ജോലി ചെയ്യേണ്ടി വരുന്നവരായതിനാൽ അവിഹിതത്തിനുള്ള സാധ്യത കൂടുതലാണെന്ന പൊതുബോധം രണ്ട്‌.

ഒരാളെ കൊന്നാലും,ആസിഡ്‌ ഒഴിച്ച്‌ അപായപ്പെടുത്തിയാലും ഇരയ്ക്കൊപ്പം നിൽക്കാതെ വേട്ടക്കാരനൊപ്പം നിൽക്കണമെങ്കിൽ വേട്ടക്കാരന്‌ ഒരു പ്രിവിലേജ്‌ വേണമെന്ന് ചുരുക്കം.
“ആണാണെന്നുള്ള” പ്രിവിലേജ്‌.
കിടു നാട്‌.കിടു മനുഷ്യർ!
@
Bebeto Thimothy

You might also like