പ്രളയ ദുരന്ത സഹായം ലഭിക്കണമെങ്കിൽ കൈക്കൂലി നൽകണം; വൃക്ക വിൽക്കാൻ പരസ്യം നൽകി ദമ്പതികൾ..!!

60

ഇരുപത്തിയഞ്ച് വർഷം കൊണ്ട് താനും ഭാര്യയും അധ്വാനിച്ച് ഉണ്ടാക്കിയ വീട് പ്രളയ ദുരന്തത്തിൽ തകർന്നത്. എന്നാൽ ദുരിതാശ്വാസ നിധി ലഭിക്കുന്നതിന് ഓഫീസുകൾ കയറി ഇറങ്ങിയ ദമ്പതികൾക്ക് ഇതുവരെ ദുരിതാശ്വാസ സഹായം ഒന്നും തന്നെ ലഭിച്ചില്ല.

അടിമാലി വെള്ളത്തൂവലിൽ തണ്ണിക്കോട്ട് വീട്ടിൽ ജോസഫ്, ഭാര്യ ആലീസ് എന്നിവർ ആണ് വ്യത്യസ്തമായ പ്രതിഷേധവുമായി രംഗത്ത് എത്തിയിരിക്കുന്നത്. വീടിന് മുന്നിൽ വൃക്ക വിൽക്കാൻ ഉണ്ട് എന്നുള്ള പരസ്യ ബോർഡ് വെച്ചിരിക്കുകയാണ് ജോസഫ്. കാരണം അന്വേഷിച്ചപ്പോൾ കൈക്കൂലി നൽകിയാൽ മാത്രമേ തന്റെ ദുരിതാശ്വാസ സഹായം ലഭിക്കുക ഉള്ളൂ എന്നാണ് അദ്ദേഹം വാദിക്കുന്നത്.

എന്നാൽ, 8 മുറികൾ ഉള്ള വീടാണ് ജോസഫ് ആലീസ് ദമ്പതികളുടെ എന്നും അത് വാടകക്ക് നൽകിയിരിക്കുന്നു എന്നും അങ്ങനെ ഉള്ള വീടുകൾക്ക് ദുരിതാശ്വാസ സഹായം നല്കുന്നതിൽ സാങ്കേതിക പ്രശ്‌നങ്ങൾ ഉണ്ട് എന്നുമാണ് അധികൃതർ പറയുന്നത്.

You might also like