വാദിച്ച് ജയിച്ച് ബാലൻ വക്കീൽ; ദിലീപ് ചിത്രത്തിന് ഗംഭീര അഭിപ്രായം – റീവ്യൂ..!!

131

ബി ഉണ്ണികൃഷ്ണൻ കഥയും തിരക്കഥയും എഴുതി സംവിധാനം ചെയ്ത ദിലീപ് ചിത്രം കോടതി സമക്ഷം ബാലൻ വക്കീൽ തീയറ്ററുകളിൽ എത്തി. ദിലീപിന് നായികയായി എത്തുന്നത് മമ്ത മോഹൻദാസ് ആണ്.

വിക്കൻ എന്ന അപകർഷതാ ബോധം മനസിൽ പേറി ജൂനിയർ വക്കീൽ ആയി ജീവതം നീക്കുന്ന ബാലകൃഷ്ണൻ എന്ന വേഷത്തിൽ ആണ് ചിത്രത്തിൽ ദിലീപ് എത്തുന്നത്. ബാലകൃഷ്ണന്റെ പൊലീസുകാരനായി അളിയൻ വഴി ഒരു യുവതിയുടെ കേസ് ലഭിക്കുന്നതും ആ കേസിൽ ദിലീപിനും അനുരാധ എന്ന കഥാപാത്രത്തിനും നേരിടുന്ന അപ്രതീക്ഷിതമായി വെല്ലുവിളികളും ആണ് ചിത്രം പറയുന്നത്. കേസ് നൽകുന്ന യുവതിയുടെ വേഷത്തിൽ പ്രിയ ആനന്ദ് എത്തുമ്പോൾ അളിയനായി സുരാജ് വെഞ്ഞാറമൂട്, അനുരാധയുടെ വേഷത്തിൽ മമ്ത മോഹൻദാസും ആണ് എത്തുന്നത്.

ആദ്യ പകുതിയിൽ രസകരമായ കോമഡി രംഗങ്ങളിലൂടെ മുന്നേറുന്ന ചിത്രത്തിൽ രണ്ടാം പകുതിയിൽ എത്തുമ്പോൾ ഒരു സസ്‌പെൻസ് ത്രില്ലർ ആയി മാറുകയാണ്. ചിത്രത്തിൽ ഉടനീളം അജു വർഗീസ്, സൂരജ് എന്നിവരുടെ കോമഡി ചിത്രത്തിന്റെ ഹൈലൈറ്റ് ആണ്.

ആക്ഷനും കോമഡിയും സൻസ്പെന്സും കൂട്ടിച്ചേർത്തു ഒരു കംപ്ലീറ്റ് എന്റർടെയ്ൻമെന്റ് തന്നെയാണ് ബി ഉണ്ണികൃഷ്ണൻ ഒരുക്കിയിരിക്കുന്നത്.

ഹരിനാരായണൻ എഴുതിയ വരികൾക്ക് ഗോപി സുന്ദർ, രാഹുൽ രാജ് എന്നിവർ ആണ് ഈണം നൽകിയിക്കുന്നത്. പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നതും ഗോപി സുന്ദർ ആണ്.

ദിലീപ്, സൂരജ് വെഞ്ഞാറമൂട്, അജു വർഗീസ്, പ്രിയ ആനന്ദ്, മമ്ത മോഹൻദാസ്, സിദ്ധിക്ക്, ബിന്ദു പണിക്കർ, ലെന, രഞ്ജി പണിക്കർ എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നു.

ദിലീപിന്റെ പതിവ് മാനറിസങ്ങളും രസചരടുകളും ഇഷ്ടപ്പെടുന്ന പ്രേക്ഷകർക്കായി ആണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ഒരാളുടെ കുറവുകൾ അല്ല, പ്രവർത്തികൾ ആണ് അയാളുടെ വിജയം എന്നാണ് ചിത്രത്തിലൂടെ പ്രേക്ഷകർക്ക് നൽകുന്ന സന്ദേശം.

You might also like