തൃശൂരിൽ സ്ഥാപന ഉടമയുടെയും ജോലിക്കാരിയുടെയും മൃതദേഹങ്ങൾ കണ്ടത് നഗ്നരായി..!!

74

ദുരിതവും ദൂരൂഹതകൾ നിറഞ്ഞ മരണവുമാണ് കേരളത്തിൽ ഇപ്പോൾ അരങ്ങേറുന്നത് മുഴുവനും. കൃത്രിമ പല്ല് നിർമാണ സ്ഥാപനത്തിന്റെ ഉടമയെയും ജോലിക്കാരിയെയും കഴിഞ്ഞ ദിവസമാണ് ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

അടച്ചിട്ട മുറിയിൽ ജനറേറ്ററിൽ നിന്നും പുറത്ത് വന്ന കാർബൺ മോണോക്സൈഡ് ശ്വസിച്ചാണ് ഇരുവരും മരിച്ചത്. ചുവന്ന നിറം ആയിരുന്നു ഇരുവരുടെയും ശരീരത്തിന്. വിഷവാതകം ശ്വസിച്ചതിനാൽ ആണ് ഈ നിരമാറ്റത്തിന് കാരണം.

ഇന്നലെ രാവിലെയാണ് റോയല്‍ ത്ന്റെസ് സ്റ്റുഡിയോ ഉടമ ബിനു ജോയ് ജീവനക്കാരി ഗോവ സ്വദേശിനി പൂജ സ്ഥാപനത്തിന് ഉള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ദന്തൽ കോഴ്‌സ് കഴിഞ്ഞു പുറത്തിറങ്ങിയ പൂജ കഴിഞ്ഞ ഡിസംബറിൽ ആണ് സ്ഥാപനത്തിൽ ജോലിക്ക് കയറിയത്. ബിനു ജോയിയുടെ സുഹൃത്ത് വഴിയാണ് പൂജ ഈ സ്ഥാപനത്തിൽ എത്തിയത്.

ഇരുവരുടെയും മൃതദേഹം നഗ്നമായി ആണ് കണ്ടെത്തിയത്. ഞായറാഴ്ച സ്ഥാപനം അവധി ആയിരുന്നിട്ടും ഇരുവരും വൈകിട്ട് 5.15 ഓടെയാണ് സ്ഥാപനത്തിൽ എത്തിയത്. ഞായറാഴ്ച വൈകിട്ട് 2.30 മുതൽ 6.30 വരെ ഈ മേഖലയിൽ വൈദ്യുതി ഉണ്ടായിരുന്നില്ല. ഈ സമയത്താണ് ഇവർ ഇവിടെ എത്തുകയും ജനറേറ്റർ പ്രവർത്തിപ്പിക്കുകയും ചെയ്തത്.

വൈകിട്ട് 7 മണി കഴിഞ്ഞും പൂജ ഹോസ്റ്റലിൽ തിരിച്ചു എത്താതെ ഇരുന്നപ്പോൾ ഹോസ്റ്റൽ അധികൃതർ പോലീസിൽ പരാതി നൽകിയിരുന്നു. എന്നാൽ പോലീസ് അന്വേഷണം നടത്തി എങ്കിലും പൂജയെ കണ്ടെത്താൻ കഴിഞ്ഞില്ല. തുടർന്ന് തിങ്കളാഴ്ച രാവിലെ ജോലിക്ക് എത്തിയ ജീവനക്കാർ ആണ് മൃതദേഹങ്ങൾ കണ്ടെത്തിയതും പോലിസിൽ അറിയിച്ചതും.

You might also like