ഒരു എപ്പിസോഡ് തന്നെ ദുരിതാശ്വാസ പ്രവർത്തനമാക്കി മാറ്റി ഉപ്പും മുകളും ടീം; പ്രശംസിച്ച് മുഖ്യമന്ത്രി..!!
കേരളം വീണ്ടും പ്രളയക്കെടുതിയിൽ കുടുങ്ങിയപ്പോൾ ആശ്വാസമായി അല്ലെങ്കിൽ ഒരു കൈത്താങ്ങായി നിരവധി കരങ്ങൾ ആണ് എത്തിയത്.
കേരളം ദുരിതത്തിൽ മുങ്ങുമ്പോൾ കേരളം എന്നും ഒറ്റകെട്ടായി തന്നെയാണ് ഇതിനെ നേരിടുന്നത്. അതിന് മാതൃക നൽകുന്ന രീതിയിൽ ആണ് മിനി സ്ക്രീനിൽ ഏറ്റവും കൂടുതൽ റേറ്റിങ് ഉള്ള ഫ്ലോവേഴിസ് ചാനലിന്റെ ഉപ്പും മുകളും എന്ന പരമ്പരയിലെ ഒരു എപ്പിസോഡ് പൂർണ്ണമായും ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി മാറ്റിവെച്ചത്.
ഇതിന് തുറന്ന പിന്തുണ നൽകാൻ മുഖ്യമന്ത്രി പിണറായി വിജയൻ മറന്നില്ല, പോസ്റ്റിന്റെ പൂർണ്ണ രൂപം ഇങ്ങനെ,
പ്രളയം സൃഷ്ടിച്ച ദുരിതത്തെ അതിജീവിക്കാനുള്ള കേരളത്തിന്‍റെ ശ്രമങ്ങൾക്ക് എത്ര ചെറിയ സംഭാവനയും ചെറുതല്ല; എത്ര വലിയ സംഭാവനയും വലുതല്ല. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നാനാഭാഗത്തു നിന്നും ലഭിക്കുന്ന സംഭാവനകൾ യാഥാർത്ഥ്യം മനസ്സിലാക്കിയുള്ള ജനങ്ങളുടെ പ്രതികരണമാണ്. നാടിന്‍റെ അതിജീവനത്തിന് സഹായം പകരാൻ മാധ്യമങ്ങളും രംഗത്തു വരുന്നുണ്ട്. ഫ്ലവേഴ്സ് ചാനലിലെ “ഉപ്പും മുളകും” എന്ന പരിപാടിയുടെ ഒരു എപ്പിസോഡ് നാടിന്‍റെ ദുരിതാശ്വാസത്തിന് സഹായകമാകും വിധം നീക്കിവെച്ചത് സ്വാഗതാർഹമാണ്. അതിന്‍റെ ശിൽപികളെ അഭിനന്ദിക്കുന്നു.
പ്രളയം സൃഷ്ടിച്ച ദുരിതത്തെ അതിജീവിക്കാനുള്ള കേരളത്തിന്‍റെ ശ്രമങ്ങൾക്ക് എത്ര ചെറിയ സംഭാവനയും ചെറുതല്ല; എത്ര വലിയ…
Posted by Pinarayi Vijayan on Sunday, 18 August 2019