പത്താം ദിവസവും ഇന്ധന വില കൂടി; അവശ്യ സാധന വിലയും കൂടിയേക്കും; ഇരട്ടി ദുരിതത്തിൽ പൊതുജനങ്ങൾ..!!
അങ്ങനെ തുടർച്ചയായി പത്താം ദിവസവും രാജ്യത്ത് ഇന്ധന വില കൂടി. പെട്രോളിന് 47 പൈസ കൂടിയപ്പോൾ ഡീസലിന് കൂടിയാണ് 54 പൈസ ആണ്. ലോക്ക് ഡൌൺ ആയി ദുരിതം അനുഭവിക്കുന്ന ജനങ്ങൾക്ക് ഇതിപ്പോൾ ഇരുട്ടടി പോലെ ആയി. കഴിഞ്ഞ 10 ദിവസത്തിന് ഉള്ളിൽ ഡീസലിന് കൂടിയത് 5.51 രൂപവും പെട്രോളിന് 5.48 രൂപയും ആണ്.
കഴിഞ്ഞ മാസം ഏഴു മുതൽ ആണ് ഇന്ധനവില കൂടാൻ തുടങ്ങിയത്. ഈ പ്രതിഭാസം അടുത്ത ആഴ്ച വരെ ഉണ്ടാകും എന്നാണ് റിപോർട്ടുകൾ പറയുന്നത്. എക്സൈസ് തീരുവ കേന്ദ്ര സർക്കാർ കൂട്ടിയത് ആണ് ഈ വില വർധനക്ക് കാരണം എന്ന് എണ്ണ കമ്പനികൾ പറയുന്നു. കൊച്ചിയിൽ ഇന്ന് പെട്രോളിന് വില 76.99 രൂപയും ഡീസലിന് 71.29 രൂപയും ആണ്. അഞ്ചു രൂപയിൽ അധികം കൂടിയതോടെ ആവശ്യ സാധനങ്ങൾ അടക്കമുള്ള കമ്പോള വിലയും കൂടും എന്നാണ് സൂചന.