വഴങ്ങികൊടുത്ത ശേഷം പറഞ്ഞു നടക്കുന്നതിൽ എന്ത് കാര്യം; പറ്റില്ലങ്കിൽ പറ്റില്ല എന്ന് പറയണം; അനുമോൾ തന്റെ അനുഭവം പറയുന്നു..!!

6,689

മലയാളത്തിൽ അറിയപ്പെടുന്ന താരം ആണ് അനുമോൾ. ചായില്യം ഇവൻ മേഘരൂപൻ വെടിവഴിപാട് അകം റോക്ക് സ്റ്റാർ എന്നീ ചിത്രങ്ങളിൽ വേഷങ്ങൾ ചെയ്തിട്ടുണ്ട്. ചായില്യത്തിലെ ഗൗരി റോക്ക് സ്റ്റാറിലെ സഞ്ജന കുര്യൻ എന്നിവ ശ്രദ്ധേയമാണ്. ഏറെ വിവാദങ്ങൾ സൃഷ്ടിച്ച വെടിവഴിപാട് എന്ന ചിത്രത്തിലെ അഭി.സാരികയുടെ വേഷം തെരഞ്ഞെടുത്തതിൽ അനുമോൾ കാട്ടിയ ധൈര്യം അഭിനയ ജീവിതത്തോട് അനുമോൾക്കുള്ള തികഞ്ഞ അർപ്പണബോധത്തെ വെളിവാക്കുന്നത് ആയിരുന്നു.

ബുള്ളറ്റും 4 × 4 ജീപ്പും കാറും മുതൽ ബസ്സ് വരെ ഓടിക്കുന്ന നല്ലൊരു ഡ്രൈവറായ അനുമോളുടെ ഇഷ്ടപ്പെട്ട ഹോബിയും ഡ്രൈവിങ് ആണ്. സോഷ്യൽ മീഡിയയിൽ വളരെയധികം സജീവമാണ് താരം. മലയാളത്തിൽ ഒരു നല്ല വേഷം അനുമോളെതേടിയെത്തിയിട്ടില്ല. എപ്പോഴും ടൈപ്പ് കാസ്റ്റ് ചെയപ്പെട്ട് പോകുന്ന വേഷങ്ങളാണ് അനുമോളെ തേടി എത്തിയിട്ടുള്ളത്.

ഇതിനെപ്പറ്റി താരം പറയുന്നതിങ്ങനെയാണ് എനിക്കൊരു സ്വപ്ന കഥാപാത്രമൊന്നും ഇല്ല ജീവിതം അതിന്റെ രീതിയിൽ ഞാൻ വിചാരിച്ചതുപോലെ പോകുന്നുണ്ട് സ്വപ്നങ്ങൾ കാണാൻ എനിക്ക് ഭയമാണെന്നാണ് പറഞ്ഞത്. സോഷ്യൽ മീഡിയയിൽ സജീവമായ അനുമോൾ തന്റെ ചിത്രങ്ങളും വിശേഷങ്ങളും ഒക്കെ പങ്കു വെയ്ക്കാറുണ്ട്. തന്റെ ചിത്രങ്ങൾക്ക് കമന്റിടുന്നവരുമായി സംവദിക്കാനും താരം മടിക്കാറില്ല.

ഇതുവരെ അഭിനയിച്ചിട്ടുള്ള എല്ലാ ചിത്രങ്ങളിലും മികച്ച കഥാപാത്രങ്ങളെയാണ് താരം അവതരിപ്പിച്ചിട്ടുള്ളത്. ഇപ്പോഴിതാ സിനിമയിൽ ചൂഷണം നടക്കുന്നു എന്ന ആരോപണത്തിൽ പ്രതികരണവുമായി രംഗത്ത് എത്തിയിരിക്കുകയാണ് അനുമോൾ. അനുമോൾ പറയുന്നത് ഇങ്ങനെ…

സ്വന്തം നിലപാടിൽ ഉറച്ച് നിന്നാൽ ആരും ആരെയും ചൂഷണം ചെയ്യില്ല. എന്നെ സംബന്ധിച്ച് ഞാൻ ബോൾഡായി സംസാരിക്കും. വീട്ടുകാർ അങ്ങനെയാണെന്നെ വളർത്തിയത്. ആരെങ്കിലും അപമാനിക്കാൻ ശ്രമിച്ചാൽ ഞാൻ പ്രതികരിക്കുകയും ചെയ്യും. അതുകൊണ്ട് തന്നെ ഈ പറഞ്ഞ തരത്തിലുള്ള യാതൊരു ലൈം.ഗിക പീ.ഡ നാനുഭവങ്ങളൊന്നും എനിക്കുണ്ടായിട്ടില്ല.

വഴങ്ങിക്കൊടുത്ത ശേഷം അതുപറഞ്ഞു നടക്കുന്നത് മര്യാദയല്ല. സാഹചര്യമതായിരുന്നു എന്ന് പറഞ്ഞിട്ടും കാര്യമില്ല. പറയാതിരിക്കുന്നതാണ് മാന്യത. സിനിമയിൽ ഗ്ലാമറസായി അഭിനയിക്കാൻ സമ്മതിച്ചതിനുശേഷം നിർബന്ധത്തിനു വഴങ്ങിയാണ് ഭീഷണി പെടുത്തിയത് കൊണ്ടാണ് എന്നൊക്കെ പറയുന്നതിൽ അർത്ഥമില്ല. എനിക്കത് പറ്റില്ല. മറ്റാരെയെങ്കിലും വിളിച്ച് അഭിനയിപ്പിച്ചോളൂ എന്ന് പറയണം എന്നും അനുമോൾ വ്യക്തമാക്കുന്നു.

You might also like