പത്താം ക്ലാസ് പോലും പാസാകാത്തവർ; ഡോക്ടറും ബാങ്ക് ജോലിയും ഉപേക്ഷിച്ചു സിനിമയിൽ എത്തിയ മലയാളി നായികമാരുടെ വിദ്യാഭ്യാസ യോഗ്യത ഇങ്ങനെ..!!
മലയാളത്തിലെ ചെറുതും വലുതുമായ ഒട്ടേറെ നായകന്മാർ ഉണ്ട് അവർക്ക് എല്ലാം വലിയ ആരാധക കൂട്ടങ്ങളും തങ്ങളുടെ താരങ്ങളുടെ എല്ലാ വിവരങ്ങളും അരച്ചു കലക്കി കുടിച്ചവർ ആണ് ഇവരിൽ മിക്കവരും. എന്നാൽ മലയാളത്തിൽ ഒട്ടേറെ ചിത്രങ്ങളിൽ വേഷം ഇട്ട സൂപ്പർ നായികമാർ മുതൽ ഒന്നും രണ്ടും ചിത്രങ്ങൾ ചെയ്ത നടിമാർ വരെ ഉണ്ട്.
സിനിമയിൽ എത്തിയപ്പോൾ പഠിത്തം ഉപേക്ഷിച്ചവരും ചെറുപ്പത്തിൽ തന്നെ സിനിമയിൽ തിളങ്ങിയവരും പഠിത്തം കഴിഞ്ഞു സിനിമയിൽ തിളങ്ങിയവരും എല്ലാം മലയാള സിനിമയിൽ ഉണ്ട്.
കാവ്യ മാധവൻ പത്താം ക്ലാസ്സിൽ പഠിക്കുമ്പോൾ ആണ് കാവ്യ നായികയായി സിനിമയിൽ എത്തുന്നത് തുടർന്ന് പഠിക്കാൻ ഉള്ള സാഹചര്യം നടിക്ക് ഉണ്ടായില്ല. എന്നാൽ തുടർന്ന് പ്ലസ് ടു പരീക്ഷ എഴുതി എങ്കിൽ കൂടിയും വിജയമാണോ പരാജയമാണോ ഫലം എന്ന നടി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.
ഭാവന കാർത്തിക മേനോൻ എന്ന് യഥാർത്ഥ പേര് സിനിമയിൽ എത്തിയപ്പോൾ ഭാവന എന്നാക്കിയ നടി പതിനാറാം വയസിൽ നമ്മൾ എന്ന ചിത്രത്തിൽ കൂടി സിനിമയിൽ എത്തുന്നത് പത്താം ക്ലാസ് വിദ്യാഭ്യാസം ഉള്ള നടി തുടർ വിദ്യാഭ്യാസം നടത്തിയില്ല.
നസ്രിയ നസീം ചെറുപ്പത്തിൽ തന്നെ സിനിമയിൽ എത്തി എങ്കിൽ കൂടിയും ബി.കോം ഒന്നാം വർഷം പഠിക്കുമ്പോൾ ആണ് നടിക്ക് ഫഹദ് ഫാസിലുമായി വിവാഹം നടക്കുന്നത് തുടർന്ന് പഠനം നിർത്തുക ആയിരുന്നു.
നമിത പ്രമോദ് ഡിഗ്രിക്ക് ബിഎ സോഷ്യോലോജി പഠിക്കാൻ കയറിയ നമിത പ്രൊമോദിനും പഠനം പൂർത്തിയാക്കാൻ കഴിഞ്ഞില്ല പിന്നീട് വീണ്ടും പഠനം നടത്തുകയാണ് ചെയ്തത്.
സംയുക്ത മേനോൻ ഡോക്ടർ ആയ അച്ഛന്റെ പാത തുടർന്ന് പ്ലസ് ടു കഴിഞ്ഞു എൻട്രൻസ് പരീക്ഷക്ക് കാത്തിരിക്കുമ്പോൾ ആണ് സംയുക്ത തീവണ്ടിയിൽ നായികയായി എത്തുന്നത്. പ്ലസ് ടു കഴിഞ്ഞു സിനിമയിൽ സജീവമായി തുടർന്ന് നിൽക്കുന്ന നടി തിരിച്ചു ഡോക്ടറേറ്റ് എടുക്കാൻ ഉള്ള താൽപര്യത്തിൽ അല്ല.
മലയാളത്തിൽ ഡിഗ്രി പൂർത്തിയാക്കിയ നടിമാർ ഇവർ ആണ്.
മഞ്ജു വാര്യർ സിനിമയിൽ തിളങ്ങി നിൽക്കുമ്പോൾ തന്നെ കണ്ണൂർ എസ് എൻ കോളേജിൽ ഡിഗ്രി പൂർത്തിയാക്കിയ നടിയാണ് മഞ്ജു വാര്യർ.
അഹാന കൃഷ്ണ വിഷ്വൽ കമ്മ്യൂണിക്കേഷനിൽ ബിരുദം നേടിയ ശേഷം ആണ് അഹാന കൃഷ്ണ സിനിമയിൽ എത്തിയത്.
നിഖില വിമൽ താരം ബി എസ് സി ബോട്ടണി ബിരുദ ധാരിയാണ്.
മമ്ത മോഹൻദാസ് ബാംഗ്ലൂരിൽ ഇന്നും ബിരുദം നേടിയ ശേഷം മോഡലിങ്ങിൽ കൂടി ആണ് താരം സിനിമയിലേക്ക് എത്തുന്നത്. അപർണ ബാലമുരളി – പാലക്കാടു ഗ്ലോബൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആർടിടെക്ച്ചറിൽ നിന്നും ആർട്ടീടെക്ച്ചറർ ആയ ശേഷം ആണ് അപർണ്ണ സിനിമയിൽ എത്തിയത്.
ഹണി റോസ് – ആലുവ സെന്റ് സേവിയസ് കോളേജിൽ കമ്മ്യൂണിക്കേറ്റിവ് ഇംഗ്ലീഷിൽ ബിരുദം നേടിയ താരമാണ് ഹണി റോസ്.
ബിരുദം നേടിയ നടിമാർ മാത്രമല്ല ബിരുദാനന്തര ബിരുദം നേടിയ താരങ്ങളും മലയാളത്തിൽ ഉണ്ട്.
നവ്യ നായർ – സിനിമയിൽ തിളങ്ങി നിന്ന സമയത്തും എം ബി എ വരെ പഠിക്കാൻ സമയം കണ്ടെത്തി പഠിച്ച ആൾ കൂടിയാണ് നവ്യ.
സംവൃത സുനിൽ – എറണാകുളം സെന്റ് തേരസ്സ് കോളേജിൽ നിന്നും കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷിൽ ബിരുദം നേടിയ സംവൃത തുടർന്ന് ബിരുദാനന്തര ബിരുദവും നേടി.
പാർവതി തിരുവോത്ത് – പഠിക്കാൻ സിനിമ ഒരു തടസമല്ല എന്ന് തെളിയിച്ച ആളാണ് പാർവതി. ഇംഗ്ലീഷ് ലിറ്ററേച്ചറിൽ ബിരുദം നേടിയ ശേഷം ആണ് സിനിമ തിരക്കിലേക്ക് പോകുന്നത്. തുടർന്ന് കറസ്പോണ്ടൻസ് ആയി എംഎയും പഠിച്ചു.
മീര നന്ദൻ – സെന്റ് തേരസ്സ് കോളേജിൽ നിന്നും ഇംഗ്ലീഷ് ലിറ്ററേച്ചറിൽ ബിരുദം നേടിയ മീര തുടർന്ന് ജേർണലിസത്തിൽ മാസ്റ്റർ ഡിഗ്രി ചെയ്തു.
മിയ ജോർജ് – പല അൽഫോൻസ് കോളേജിൽ നിന്നും ബി എ പൂർത്തിയാക്കിയ മിയ കമ്മ്യൂണിക്കേറ്റിവ് ഇംഗ്ലീഷിൽ മാസ്റ്റർ ഡിഗ്രിയും എടുത്തു.
ഇതൊക്കെ കൂടാതെ ജോലി ഉപേക്ഷിച്ചു സിനിമയിൽ എത്തിയ താരങ്ങൾ ഉണ്ട്.
ഐശ്വര്യ ലക്ഷ്മി – മലയാള സിനിമയിൽ ഏറ്റവും വിദ്യാഭ്യാസമുള്ള നടിമാരിൽ ഒരാളാണ് ഐശ്വര്യ. എം ബി ബി എസ് പൂർത്തിയാക്കിയ താരം എന്നാൽ എത്തിച്ചേർന്നത് താൻ മോഹിച്ച മോഡലിംഗ് രംഗത്തും അവിടെ നിന്ന് സിനിമയിലെക്കും ആയിരുന്നു.
ഗായത്രി സുരേഷ് – തൃശൂർ വിമല കോളേജിൽ ഇന്നും ബി.കോം പരമായ ഗായത്രി സൗത്ത് ഇന്ത്യൻ ബാങ്കിൽ ജോലി ചെയുക ആയിരുന്നു. അവിടെ നിന്നും ആണ് സിനിമയിലെക്ക് എത്തിയത്.