ഇ ബുൾജെറ്റ് സഹോദരങ്ങളുടെ വാഹന രജിസ്‌ട്രേഷൻ താൽകാലികമായി റദ്ദ് ചെയ്തു..!!

116

രൂപമാറ്റം വരുത്തിയ വാഹനം നിരത്തിൽ ഇറക്കിയ ഇ ബുൾ ജെറ്റ് സഹോദരന്മാർക്ക് വീണ്ടും തിരിച്ചടിയായി പുതിയ വാർത്ത. വാഹനം മോഡിഫിക്കേഷൻ നടത്തിയതിനും തുടർ നടപടികൾക്കായി ആർ ടി ഓ ഓഫീസിൽ എത്തിയ ഇ ബുൾ ജെറ്റ് സഹോദരന്മാർ പ്രകോപനം നടത്തുകയും ഉദ്യോഗസ്ഥരോട് തട്ടിക്കയറുകയും ചെയ്തിരുന്നു.

കേസിൽ കുടുങ്ങിയ വാഹത്തിന്റെ രജിസ്‌ട്രേഷൻ ആറുമാസത്തേക്ക് റദ്ദാക്കിയത്. എബിൻ , ലിബിൻ എന്നിവരുടെ വാഹനമായ കെ എൽ 73 ബി 777 എന്ന നമ്പറിൽ ഉള്ള വാഹനത്തിന്റെ രജിസ്‌ട്രേഷൻ ആണ് റദ്ദാക്കിയത്. ജോയിന്റ് ആർടിഒ നൽകിയ നോട്ടീസിന് കൃത്യമായ മറുപടി നൽകാതെ വന്നതോടെ ആണ് നടപടി.

ഇ ബുൾ ജെറ്റ് എന്ന യൂട്യൂബ് ചാനൽ വഴി വാൻ ലൈഫ് ആയിരുന്നു ഇരുവരും കാണിച്ചിരുന്നത്. നെപ്പോളിയൻ എന്ന ടെമ്പോ ട്രാവലർ ആണ് ഇവരുവരും ഉപയോഗിച്ചിരുന്നത്. വാഹന മോഡിഫിക്കേഷനുമായി ബന്ധപ്പെട്ട് ഇവരുടെ വാൻ കണ്ണൂർ ആർ.ടി.ഒ ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്തിരുന്നു.

തുടർ നടപടികൾക്കായി ഓഗസ്റ്റ് ഒമ്പതിന് ഓഫീസിൽ ഹാജരാവാൻ ആവശ്യപ്പെടുകയും ചെയ്തു. ഇരുവരും കണ്ണൂർ ആർ.ടി ഓഫീസിലെത്തിയതിനു പിന്നാലെ സംഘർഷമുണ്ടായി. സംഭവത്തെ തുടർന്ന് ഓഫീസിലെ പൊതു മുതൽ നശിപ്പിച്ച കേസിൽ ഇ ബുൾ ജെറ്റ് സഹോദരങ്ങളെ അറസ്റ്റ് ചെയ്തിരുന്നു.

അടുത്ത ദിവസം തന്നെ ഇവർക്ക് ജാമ്യം ലഭിച്ചു. ഇത് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസ് തലശ്ശേരി സെഷൻസ് കോടതിയിൽ ഹരജി സമർപ്പിച്ചിരുന്നെങ്കിലും കോടതി തള്ളുകയായിരുന്നു.

You might also like