മരക്കാർ സിനിമയുടെ യഥാർത്ഥ വില്ലൻ പ്രിയദർശൻ; പൃഥ്വിരാജ് പട്ടിണി കിടന്ന് ചത്തുപോവേണ്ടതായിരുന്നു; ജോൺ ഡിറ്റോ പറയുന്നു..!!

251

മരക്കാർ വിഷയങ്ങൾ കൊടുമ്പിരി കൊള്ളുമ്പോൾ നിരവധി മേഖലയിൽ നിന്നും ഉള്ള ആളുകൾ ആണ് അനുകൂലിച്ചും പ്രതികൂലിച്ചും രംഗത്ത് വന്നുകൊണ്ടേയിരുന്നു.

ആന്റണി പെരുമ്പാവൂർ പത്ര സമ്മേളനം നടത്തുന്നത് വരെ ആന്റണി പെരുമ്പാവൂരിന് മുകളിൽ പഴിചാരി മോഹൻലാൽ ആരാധകർ വരെ എത്തിയിരുന്നു.

എന്നാൽ ആന്റണി പെരുമ്പാവൂർ തന്നെ ആരും ഇതുവരെയും ഒരു ചർച്ചക്ക് പോലും വിളിച്ചിട്ടില്ല എന്ന് പറഞ്ഞപ്പോൾ മറ്റെന്തോ ലക്ഷ്യങ്ങൾ വഴിയാണ് മരക്കാർ തീയറ്ററുകളിൽ നിന്നും വിലക്കുന്നത് എന്നാണ് മോഹൻലാൽ ആരാധകർ ഇപ്പോൾ ചർച്ച ചെയ്യുന്നത്.

അതെ സമയം ചിത്രം ആമസോൺ പ്രൈമിൽ ആയിരിക്കും എത്തുന്നത് എന്ന് ഇപ്പോൾ ആന്റണി പെരുമ്പാവൂർ തന്നെ അറിയിച്ചു കഴിഞ്ഞു. കൂടാതെ 90 കോടിക്ക് മുകളിൽ ആണ് മരക്കാരിന് ലഭിച്ചത് എന്നും റിപ്പോർട്ട് ഉണ്ട്.

അതെ സമയം ബാഹുബലിയിൽ നിന്നും മോഹം ഉണ്ടായി ആണ് പ്രിയദർശൻ മലയാളത്തിൽ അത്തരത്തിൽ ഒരു സിനിമ ചെയ്യണം എന്നുള്ള ആഗ്രഹത്തിൽ നിന്നുമാണ് ദുർബലമായ ഒരു കഥയിൽ നിന്നും മരക്കാർ ഉണ്ടായത് എന്നും പൃഥ്വിരാജ് ആടുജീവിതമെന്ന് സിനിമ ചെയ്തത് ഓസ്കാർ മോഹിച്ചാണ് എന്നും ആണ് സംവിധായകൻ ജോൺ ഡിറ്റോ പറയുന്നത്. അദ്ദേഹത്തിന്റെ കുറിപ്പ് ഇങ്ങനെ…

മരക്കാർ സിനിമയുടെ പ്രധാന വില്ലൻ പ്രിയദർശനാണ്. ബാഹുബലിയുടെ വിജയത്തോടെ പ്രിയദർശനൊരു മോഹമുദിക്കുന്നു. തനിക്കും ഒരു ബ്രഹ്മാണ്ഡ ചിത്രം പിടിച്ച് ഇൻഡ്യ മുഴുവനും ലോകം മുഴുവനും ഓടിക്കുക എന്ന് നല്ല ആഗ്രഹമായിരുന്നു.

അതിന് നല്ല ഒരു പ്രമേയം എടുക്കുക പിന്നെ പാൻ ഇൻഡ്യൻ – ഇന്റർനാഷണൽ അപ്പീലുള്ള ഒരു നായകനെ വയ്ക്കുക എന്നീ കാര്യങ്ങളാണ് ആദ്യം ചെയ്യേണ്ടിയിരുന്നത്. അത് രണ്ടും തെറ്റി. കുഞ്ഞാലി മരക്കാർ എന്ന ഏറ്റവും ദുർബ്ബലമായ പ്രമേയം എടുത്തു. കൂടെ മലയാളത്തിൽ മാത്രം ഒറ്റയ്ക്കൊരു പടം കൊണ്ടുപോയിട്ടുള്ള ലാൽ സാറിനെ നായകനായും വച്ചു.

അതും കുഴപ്പമില്ല. കേരളത്തിൽ മോഹൻലാൽ പ്രിയദർശൻ ടീം ശക്തമായ കൊമേഷ്യൽ സാധ്യതയാണ്. എന്നാൽ പ്രിയദർശന്റെ അതിമോഹം അഥവാ ബാഹുബലിയെ വെല്ലാനുള്ള ത്വര മൂലം ഇത് വലിയൊരു ബിഗ് ബജറ്റ് ചിത്രമായി മോഹൻലാലിന്റേയും ആന്റണി സാറിന്റേയും തലയിൽ കൊണ്ടു വച്ചു. വലിയ പരസ്യം. അറബിക്കടലിന്റെ സിങ്കം കുതിരപ്പുറത്ത് പായുന്ന പോസ്റ്റർ വന്നു.

തീയറ്ററുടമകൾ ആ പടത്തിനു വേണ്ടി അഡ്വാൻസ് നൽകി. പൃഥ്വീരാജ് പണ്ട് മെലിഞ്ഞില്ലാതായി ആടുജീവിതം എന്ന ദുർബ്ബലപ്രമേയത്തിൽഓസ്ക്കാർ മോഹം നൽകി സംവിധായകൻ കൊണ്ടു ചാടിച്ചു. മെലിഞ്ഞ് മെലിഞ്ഞ് ചാകാതെ പൃഥ്വി രക്ഷപ്പെട്ടത് ഭാഗ്യം.!! അതുപോലെയൊരു വൻ തേപ്പായിരുന്നു മരയ്ക്കാറിലൂടെ പ്രിയൻ ഒപ്പിച്ചത്.

സൗഹൃദം കൊണ്ട് മോഹൻലാലിനും ആന്റണി പെരുമ്പാവൂരിനും പറ്റിയ അബദ്ധമാണ് മരക്കാർ. അതിൽ നിന്ന് ലാൽ സാറും ആന്റണി പെരുമ്പാവൂരും തലയൂരുമ്പോൾ വലിയ പരിക്കുകളാണ് മലയാള സിനിമയ്ക്ക് ഏറ്റത്. അതിനു കാരണക്കാരനായ പ്രിയദർശനാണ് തീയറ്ററുടമകളെ സംസ്ക്കാരമില്ലാത്തവരെന്നും മറ്റും തീ തുപ്പി ക്കൊണ്ടിരിക്കുന്നത്. ഷെയിം ഓൺ യു പ്രിയദർശൻ

You might also like