മുണ്ടുക്കുമ്പോൾ അടിവസ്ത്രം വെളിയിൽ കാണുന്ന സുരേഷ് ഗോപി; ഞങ്ങൾ പൊട്ടിചിരിച്ചുപോയി, ആ സിനിമയിലേക്ക് താൻ എത്തിയത് ഇങ്ങനെ ആയിരുന്നു വെന്ന് സുരേഷ് ഗോപി..!!
മലയാളികൾക്ക് ഏറെ വർഷങ്ങൾ ആയി സുപരിചിതമായ മുഖം ആണ് സുരേഷ് ഗോപി എന്ന വ്യക്തിയുടേത്. അഭിനേതാവ് ആയി മലയാളി മനസുകളിൽ ചേക്കേറിയ സുരേഷ് ഗോപി ഇടക്കാലത്തിൽ സാമൂഹിക രാഷ്ട്രീയ മേഖലയിലും സജീവമായി നിന്നിരുന്നു.
ബാലതാരമായി ഓടയിൽ നിന്നും എന്ന ചിത്രത്തിൽ കൂടി അഭിനയ ലോകത്തിലേക്ക് ചുവടുവെച്ച സുരേഷ് ഗോപി പിന്നീട് സഹ നടനായും വില്ലൻ ആയും നായകനായും എല്ലാം മലയാളി മനസുകളിൽ മാത്രമല്ല തെന്നിന്ത്യൻ സിനിമകളിൽ എല്ലാം തന്നെ തിളങ്ങിയിരുന്നു. കൂടാതെ ദേശിയ അവാർഡും സംസ്ഥാന അവാർഡുകളും നേടിയ സുരേഷ് ഗോപി കൂടുതലും തിളങ്ങിയിട്ടുള്ളത് പോലീസ് വേഷങ്ങളിൽ കൂടി ആയിരുന്നു.
സീരിയസ് വേഷങ്ങൾ എന്നും കൈകാര്യം ചെയ്യുന്ന സുരേഷ് ഗോപി എന്നാൽ ചില ചിരി പടർത്തുന്ന കഥാപാത്രങ്ങളും ചെയ്തിട്ടുണ്ട്. മനു അങ്കിളിലെ മിന്നൽ പ്രതാപനും തെങ്കാശിപ്പട്ടണത്തിലെ കണ്ണൻ മുതലാളിയും അതുപോലെ സുന്ദരപുരുഷനിലെ സൂര്യ നാരായണും എല്ലാം പ്രേക്ഷക മനസുകളിൽ വേറിട്ടൊരു അഭിനയ ശൈലി സുരേഷ് ഗോപി കാണിച്ചു തന്നിട്ടുണ്ട്.
എപ്പോൾ താൻ ഇത്തരം ചിത്രങ്ങളിലേക്ക് എത്തിയതിനെ കുറിച്ച് സംസാരിക്കുകയാണ് സുരേഷ് ഗോപി. തെങ്കാശിപ്പട്ടണത്തിലേക്ക് താൻ എത്തിയതിനെ കുറിച്ച് മെക്കാർട്ടിൻ ഈ ഇടക്ക് എന്റെ തന്നെ ജനനായകൻ ഷോയിൽ വന്നിട്ട് അമൃത ടിവിയിൽ പറഞ്ഞത്.
സത്യത്തിൽ അതിന്റെ കഥ എഴുതുമ്പോൾ ആ വേഷത്തിലേക്ക് സുരേഷ് ഗോപിയുടെ പേര് മനസ്സിൽ പോലും ഉണ്ടായിരുന്നില്ല എന്നായിരുന്നു. ഞങ്ങൾ ഇങ്ങനെ ആലോചിച്ചു.. മമ്മൂക്ക ആണെങ്കിൽ ആഹ് മമ്മൂക്ക.. നന്നായിരിക്കും. ലാലേട്ടൻ ആണെങ്കിൽ അതും നന്നായിരിക്കും.
പക്ഷെ ഇവർ രണ്ടുപേരും ചെയ്താൽ കൊള്ളാം ഇവർ രണ്ടുപേരും ഇത് ചെയ്തിട്ടുള്ളതാണ്. അപ്പൊ പിന്നെ എന്താണ് ഒരു മാറ്റത്തിൽ സുരേഷ് ഗോപി എന്നാ ആലോചിച്ചപ്പോൾ ഞങ്ങൾ ഒരുപാട് പൊട്ടിച്ചിരിച്ചു. അതൊരു കാരണം ആയി. ഇനി പൊട്ടിചിരിച്ചത് എന്തിനാണ്..?
ഈ ടിപ്ടോപ്പ് ആയിട്ട് യൂണിഫോം ഒക്കെയിട്ട് കഴിഞ്ഞാൽ അത് ചുളുങ്ങത്തില്ല. നല്ല സ്ട്രെയിറ്റ് ആയിട്ട് ടക്ക് ഇൻ ചെയ്ത് ഭയങ്കര ഡീസന്റ് ആയി നടക്കുന്ന ആളിനെ പെട്ടന്ന് ഈ കണ്ണൻ മുതലാളി നിക്കുന്ന മുണ്ടു മടക്കി കുത്തുമ്പോൾ അടിവസ്ത്രം വെളിയിൽ ചാടി നിൽക്കുന്ന സുരേഷ് ഗോപിയെ കാണുന്നത് ആലോചിച്ചപ്പോൾ പൊട്ടിചിരിച്ചുപോയി. അങ്ങനെ ആണ് തീരുമാനിക്കുന്നത് ഏതാണ് നല്ലതെന്നു. സുരേഷ് ഗോപി പറയുന്നു.