അവർക്ക് ശരീരം മാത്രം മതി; എനിക്ക് ആ വികാരം നിയന്ത്രിക്കാൻ കഴിയുന്നില്ല; റായി ലക്ഷ്മി..!!

27

പരസ്യ മോഡലിംഗ് രംഗത്ത് നിന്നും അഭിനയ ലോകത്തിലേക്ക് എത്തിയ തെന്നിന്ത്യൻ താര സുന്ദരി ആണ് ലക്ഷ്മി റായി എന്ന റായ് ലക്ഷ്മി. 2005 ൽ തമിഴ് സിനിമയിൽ കൂടി അഭിനയ ലോകത്തേക്ക് എത്തിയ താരം ആദ്യ കാലങ്ങളിൽ വലിയ വിജയങ്ങൾ നേടാൻ കഴിയാത്ത സിനിമയുടെ ഭാഗമായി മാറിയിരിക്കുന്നു.

Loading...

തുടർന്ന് മമ്മൂട്ടിയുടെ നായികയായി 2008 ൽ പുറത്തിറങ്ങിയ അണ്ണൻ തമ്പി എന്ന ചിത്രത്തിൽ കൂടി ആണ് ശ്രദ്ധ നേടുന്നത്. മലയാളത്തിൽ ഇൻ ഹരിഹർ നഗർ 2 , ഇവിടം സ്വർഗ്ഗമാണു തുടങ്ങി ചിത്രങ്ങൾ വമ്പൻ വിജയമായി മാറിയതോടെ മലയാളത്തിൽ ഒന്നാം നിര നായികയായി ഉയരാൻ റായി ലക്ഷ്മിക്ക് കഴിഞ്ഞു. മലയാളി യുവാക്കളുടെ ഹരമായ തെന്നിന്ത്യൻ താര റാണിയാണ് റായി ലക്ഷ്മി.

ഇപ്പോഴിതാ റായി ലക്ഷ്മി തന്‍റെ പ്രണയത്തെക്കുറിച്ചു വെളിപ്പെടുത്തിയ വാക്കുകൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുകയാണ്. പ്രണയം എന്ന വികാരത്തെ തനിക്ക് ഒരിക്കലും നിയന്ത്രിച്ചു നിർത്താൻ കഴിഞ്ഞിരുന്നില്ലെന്നും പ്രണയം നടിച്ച് അടുത്ത് കൂടിയവർ ചതിച്ചെന്നുമാണ് താരം ഒരു അഭിമുഖത്തിൽ തുറന്ന് പറഞ്ഞത്. ഒരുപാട് ആണ് സുഹൃത്തുക്കൾ എനിക്കുണ്ട്.

പലരുടെയും കൂടെ ഡേറ്റിംഗിന് പോയിട്ടുണ്ട്. എന്നാൽ എല്ലാവരും ആഗ്രഹിച്ചതും മോഹിച്ചതും എന്‍റെ ശരീരത്തെ മാത്രമാണ്. ആരും മാനസികമായി അടുക്കാൻ ശ്രമിച്ചിട്ടില്ല. പക്ഷെ എത്ര ശ്രമിച്ചിട്ടും പ്രണയം എന്ന വികാരത്തെ നിയന്ത്രിച്ചു നിർത്താൻ എനിക്ക് കഴിയുന്നില്ല. എല്ലാം മറന്നു ഞാൻ അതിൽ വീണു പോകുന്നു’ താരം വെളിപ്പെടുത്തുന്നു.