ആരാണ് പാർവതി; എനിക്ക് വേണ്ടി സംസാരിക്കാൻ മറ്റാരും വേണ്ട; ഇരിപ്പിട വിവാദത്തിൽ രചന നാരായണൻകുട്ടിയുടെ പ്രതികരണം…!!

105

കഴിഞ്ഞ ആഴ്ച ആയിരുന്നു മലയാള സിനിമയിലെ താര സംഘടനയായ അമ്മയുടെ ആസ്ഥാന മന്ദിരം കൊച്ചിയിൽ മോഹൻലാൽ മമ്മൂട്ടി എന്നിവർ ചേർന്ന് ഉൽഘാടനം ചെയ്തത്. മലയാളത്തിലെ ഒട്ടുമിക്ക താരങ്ങളും എത്തിയ ചടങ്ങിൽ എക്സിക്യൂട്ടീവ് അംഗങ്ങൾ ആയ ഹണി റോസിനും രചന നാരയണൻകുട്ടിക്കും ഇരിക്കാൻ ഇരിപ്പിടം ലഭിച്ചില്ല എന്നുള്ളത് വലിയ വിവാദമായി പാർവതി തിരുവോത് മീഡിയ വൺ ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു.

Loading...

എന്നാൽ അതിന് കൃത്യമായ മറുപടി എക്സിക്യൂട്ടീവ് അംഗമായ രചന തന്റെ ഫേസ്ബുക്ക് പേജ് വഴി നൽകിയിരുന്നു. സെൻസ് ലെസ്സ് എന്ന് മാത്രം ആണ് ഈ വിവാദങ്ങൾക്ക് പിന്നിൽ ഉള്ളത് എന്ന് പറയാൻ ഉള്ളൂ എന്നാണ് രചന പറഞ്ഞത്. പാർവതി നിങ്ങൾക്ക് വേണ്ടി ആണ് സംസാരിച്ചത് എന്നാണ് ഒരാൾ കമന്റ് ചെയ്തത്.

എന്നാൽ എനിക്ക് വേണ്ടി ആരും സംസാരിക്കേണ്ട. എനിക്ക് എന്റെ ശബ്ദം ഉണ്ട് എന്നായിരുന്നു രചനയുടെ മറുപടി. പാർവതി പറഞ്ഞത് നിങ്ങൾക്ക് കൊണ്ടൂ അല്ലെ എന്നായി അടുത്തയാൾ.. എന്നാൽ ആരാണ് പാർവതി എന്നായിരുന്നു രചന തിരിച്ചു ചോദിച്ചത്. ആണുങ്ങൾ ഇരിക്കുകയും സ്ത്രീകൾ നിൽക്കുന്ന പോലെ ഉള്ള പ്രവണത ഇപ്പോഴും തുടരുന്നു എന്നാണ് പാർവതി വിമർശനം നടത്തിയത്.

എന്നാൽ വേദിയിൽ ഇരിക്കാൻ പലതവണ നിർബന്ധിച്ചിട്ടും തിരക്കുകൾ ഉണ്ടായിട്ട് ആണ് ഇരിക്കാൻ കൂട്ടാക്കാതെ ഇരുന്നത് എന്നായിരുന്നു ഹണി റോസ് മറുപടി നൽകിയത്. സ്ത്രീകൾ എന്ന രീതിയിൽ ഉള്ള വിവേചനം അമ്മയിൽ ഇല്ല എന്ന് ഹണി റോസ് പറയുന്നു.